പത്തനംതിട്ട ജില്ലയിലെ പഴകളം ഗവ എൽ പി എസ് ഒന്നാം ക്ലാസിലെ അധ്യാപകർക്കായി നടത്തിയ ഓൺലൈൻ പരിശീലനത്തിൽ മാതൃകാനുഭവം കൊണ്ട് ശ്രദ്ധിക്കപ്പെട്ടതാണ്.
ഒന്നാം ടേം പരീക്ഷ മുതൽ ഈ വിദ്യാലയം തിളക്കമാർന്ന നേട്ടങ്ങളുടെ കഥ പറയുന്നു.
48 കുട്ടികൾ ഒന്നാം ക്ലാസിൽ.
സ്ഥിരം ഹാജർ ഇല്ലായ്മ, പ്രത്യേക പരിഗണ അർഹിക്കുന്നവർ എന്നിങ്ങനെയുള്ള വിഭാഗത്തിൽ പെടുന്ന 10 കുട്ടികളാണ് ഉള്ളത്. ഇവരൊഴികെ എല്ലാവരും പ്രതീക്ഷിത ഭാഷാ ശേഷി കൈവരിച്ചിട്ടുണ്ട്.
രചനോത്സവ രചനകൾ പ്രകാശനം ചെയ്തത് സ്വതന്ത്രരചനാശേഷി നേടിയതിൻ്റെ പ്രഖ്യാപനമായി മാറി.
വിദ്യാലയത്തിലെ ഒന്നാം ക്ലാസ് ടീച്ചർ അനുഭവം പങ്കിടുന്നു
"പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം കളികളും പാട്ടുകളും നിർമ്മാണ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന സന്നദ്ധതാ പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് 2024- 25 അധ്യയനവർഷം ആരംഭിച്ചത്.
- 48 കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടി.
- അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഏറെ സന്തോഷത്തോടെ ഏറ്റെടുത്ത പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി വളർന്ന് നൂതന ആശയമായ സംയുക്ത ഡയറിയിൽ എത്തുകയും പിന്നീട് അത് സ്വതന്ത്ര രചനയിലേക്ക് കുട്ടികളെ നയിക്കുകയും ചെയ്തു.
- ഒന്നാം ക്ലാസുകാരെ സ്വതന്ത്ര രചന ക്കാരാക്കുക എന്ന ലക്ഷ്യത്തോടെ നവംബർ മാസം മുതൽ ആരംഭിച്ച പദ്ധതിയാണ് രചനോത്സവം.
- കുട്ടികളിലെ സർഗാത്മക ഉണർത്തുന്നതിനായി വിവിധതരം പ്രവർത്തനങ്ങൾ നൽകിവരുന്നു.
- ചിത്രങ്ങളിൽ നിന്നും കഥാനിർമ്മാണത്തിനുള്ള അവസരങ്ങൾ നൽകുന്നു.
- കുട്ടികളുടെ ചിന്തയെ ഉദ്യോഗിപ്പിച്ച മനോഹരമായ കഥകൾ സ്വന്തം കൈപ്പടയിൽ രൂപപ്പെടുത്തുന്നതിനായി എല്ലാ വെള്ളിയാഴ്ചയും കഥാചിത്രങ്ങൾ നൽകുന്നു.
- 48 കുട്ടികളിൽ 10 കുട്ടികൾ രക്ഷിതാവിന്റെ സഹായത്തോടെയും അല്ലാത്തവർ സ്വന്തമായും രചനകൾ നടത്തി.
- ഇങ്ങനെ ലഭിച്ച രചനകൾ എല്ലാം ഉൾപ്പെടുത്തി തേൻ മിഠായി എന്ന പേരിൽ മാഗസിൻ ആക്കി പ്രസിദ്ധീകരിച്ചു.
- സ്കൂൾ വാർഷിക ദിവസം ഡിവൈഎസ്പി. സന്തോഷ് മാഗസിൻ പ്രകാശനം ചെയ്തു.
- ഒന്നാം ക്ലാസിലെ കുരുന്നുകളുടെ സ്വതന്ത്ര രചനമാഗസിന് നല്ല പിന്തുണയാണ് ലഭിച്ചത്.
ടീം പഴകുളം
No comments:
Post a Comment