https://youtube.com/shorts/IyTptEEkSYU?si=WZld4pjz3MOnJJa3
"ഒന്നാംതരത്തിലെ എട്ടാം പാഠഭാഗമായ "പെയ്യട്ടെ എങ്ങനെ പെയ്യട്ടെ" എന്നതിൽ മഴ പെയ്യാം എന്ന പരീക്ഷണം കണ്ടതോടെ ഒന്നാംതരത്തിലെ അധ്യാപകരായ ഞങ്ങളുടെ മനസ്സിൽ ആദ്യം വന്ന ചിത്രം മുണ്ടക്കൈ ചൂരൽമല ദുരന്തമാണ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഈ ദുരന്തത്തെക്കുറിച്ച് ഞങ്ങളുടെ കുഞ്ഞുമക്കൾ അറിഞ്ഞതാണ് വയനാട്ടിലെ അവരുടെ കൂട്ടുകാർക്കായി അവർ നോട്ടുപുസ്തകങ്ങൾ പകർത്തി എഴുതിയതും ആണ്, അതിൻറെ ദുരന്ത വ്യാപ്തി മനസ്സിലാക്കിയതും ആണ്. എന്നിരുന്നാലും, എന്തുകൊണ്ട് ഇത്തരം ഒരു ദുരന്തം ഉണ്ടായി അതിന്റെ മൂല കാരണം എന്തെന്നും കുഞ്ഞുമനസ്സിൽ പതിയേണ്ടത് അനിവാര്യമാണെന്ന് ഞങ്ങൾ മനസ്സിലാക്കി അതുകൊണ്ടുതന്നെ അത്തരമൊരു നേരനുഭവം കുഞ്ഞുങ്ങളിൽ ഉളുവാക്കുന്നതിന് വേണ്ടി ഈ പരീക്ഷണം സഹായിക്കും എന്ന് തോന്നലാണ് ഈ പരീക്ഷണം ഇത്തരത്തിൽ ചെയ്യാൻ ഞങ്ങളെ നയിച്ചത്. മൺകൂനയിൽ തിന മുളപ്പിച്ചെടുക്കാൻ ഏകദേശം നാല് ദിവസം എടുത്തു. അഞ്ചാം ദിവസം ഞങ്ങൾ പരീക്ഷണം നടത്തി ഓരോ കുട്ടിയും പരീക്ഷണം കണ്ടു മനസ്സിലാക്കി ചെടികളും മരങ്ങളും നമ്മെ പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഒരു പരിധി വരെ രക്ഷിക്കും എന്ന് ബോധ്യം അവരിൽ ഉണ്ടാക്കിയെടുക്കാൻ ഈ പരീക്ഷണത്തിലൂടെ ഞങ്ങൾക്ക് സാധിച്ചു.
ഒന്നാം തരത്തിൽ അധ്യാപകരായ വൈഷ്ണവി ടീച്ചർ, നീതു ടീച്ചർ ,ദീക്ഷിത് മാഷ് എന്നിവർ എന്നിവർ നേതൃത്വം നൽകി. ഈയൊരു പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ പകർത്തി വീഡിയോ നിർമ്മിച്ചത് ശ്രുതി ടീച്ചർ"
മനസ്സു നിറച്ചൊരു മാതൃകാധ്യാപനം*
തികച്ചും കുട്ടിയുടെ പക്ഷത്തുനിന്നുള്ള ചിന്തയാണ് ഇത്തരത്തിലൊരു പരീക്ഷണ വിരുന്നൊരുക്കാൻ നടുവട്ടം ജിനരാജദാസ് എ എൽ പി എസിലെ ഒന്നാം ക്ലാസിലെ ഈ ഒന്നാന്തരം അധ്യാപകരെ പ്രേരിപ്പിച്ചത്. പുതുതായി ഒരു പരിസരപഠനാശയം പരിചയപ്പെടുത്തുമ്പോൾ അത് കുട്ടി ഉൾക്കൊള്ളും വിധത്തിൽ എങ്ങനെ അവതരിപ്പിക്കാമെന്നും അത് കുട്ടിയുടെ ജീവിതാനുഭവവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചിന്തിക്കുകയും വഴികൾ തേടുകയും ചെയ്യുന്നിടത്താണ് സർഗ്ഗാത്മക അധ്യാപനം സാധ്യമാവുന്നത്. ഇത്തരത്തിൽ ഉജ്ജ്വലമായ ഒരു ഇടപെടലാണ് ഒന്നാം ക്ലാസ് കേരള പാഠാവലിയിലെ യൂണിറ്റ് 8 പെയ്യട്ടങ്ങനെ പെയ്യട്ടെയിലെ മണ്ണിൽ വീഴുന്ന മഴ വെള്ളത്തിന് എന്ത് സംഭവിക്കുന്നു എന്ന ആശയവുമായി ബന്ധപ്പെട്ട് നടുവട്ടത്തെ ഈ സർഗാത്മക അധ്യാപകർ നടത്തിയിരിക്കുന്നത്. ടീം ഒന്നഴകിൻ്റെ ഒരായിരം ഹൃദയാഭിനന്ദനങ്ങൾ പ്രിയരെ; ഒപ്പമുണ്ട് ഒന്നഴക് .
No comments:
Post a Comment