പച്ചക്കറിത്തോണി ആസൂത്രണക്കുറിപ്പ്-2
രണ്ടാം ദിവസം |
പ്രവര്‍ത്തനം -വായനപാഠം അവതരണം.
പച്ചക്കറികള്‍ പുഴയില്‍ വീണാല്‍ മുങ്ങുമോ പൊങ്ങുമോ?
.................................................................................................
വായനപാഠം പൂരിപ്പിച്ചവര്‍ പങ്കിടുന്നു.
ടീച്ചര്‍ അത് ചാര്‍ട്ടില്‍ ക്രോഡീകരിക്കുന്നു
താളാത്മകമായി എഴുതിയവരെ അഭിനന്ദിക്കുന്നു.
കൂടുതല്‍ പിന്തുണ വേണ്ടവരുടെ രചനകള്‍ പരിശോധിച്ച് ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ വരുത്തുന്നു.
വരികള്‍ പൂരിപ്പിച്ചില്ലെങ്കില്‍ കുട്ടിടീച്ചറുടെ സഹായത്തോടെ പൂര്‍ത്തീകരിക്കാന്‍ അവസരം നല്‍കുന്നു
കണ്ടെത്തല്‍ വായന നടത്തിക്കുന്നു.
കുട്ടിപ്പാട്ട് പുസ്തകം ശേഖരിച്ച് വിലയിരുത്തുന്നു.
പരീക്ഷണം ചെയ്തവര്‍ അനുഭവം പങ്കിടുന്നു.
പരീക്ഷണം ചെയ്യാത്തവര്‍ക്ക് ഉച്ചനേരം ചെയ്ത് നോക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നു.
പരിഹരിക്കേണ്ട ഭാഷാപ്രശ്നങ്ങള്‍
- വാക്കകലം പാലിക്കാതെ എഴുതുന്ന കുട്ടികള്‍ ഇപ്പോഴുമുണ്ട്. ക്ലാസില്‍ പിന്തുണതലം കുറവായതിനാലാകണം അങ്ങനെ സംഭവിക്കുന്നത്.
- സംയുക്തപദങ്ങളില്‍ ഇരട്ടിപ്പ് ഉപയോഗിക്കുന്നില്ല. ഉച്ചാരണത്തിന് ഊന്നല്‍ നല്‍കാത്തത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. തുള്ളി കളിക്കുന്നത്, പുഴ കരയില്‍ ( ആശയം തന്നെ മാറും)
- ബഹുവചനരൂപം എഴുതുമ്പോള്‍ കള്‍ ചേര്‍ക്കണമെന്ന ധാരണയുള്ള കുട്ടി നാമത്തോട് കള്‍ ചേര്‍ക്കുന്നു- മീന്‍കള്‍ ( ഉച്ചാരണാനുഭവവുമായി ബന്ധിപ്പിക്കാത്തത്)
- ഒരു + ആള്‍ ചേര്‍ത്ത് എഴുതുമ്പോള്‍ യ വരുന്നു. വാഴ+ ഇല ചേര്‍ത്ത് എഴുതുന്നതുപോലെ . വ്യക്തിഗത പിന്തുണയും ഉച്ചാരണപിന്തുണയും ലഭിക്കണം
- ഒരു വാക്യത്തില്‍ ഒരേ വാക്ക് ആവര്‍ത്തിക്കുന്നു. പുഴയില്‍ താറാവ് പുഴയില്‍ നീദികളിച്ചു
- വിഭക്തി പ്രത്യയം ചേര്‍ക്കാതെ എഴുതുന്നതിനാല്‍ ആശയം മാറുന്നു - പുഴ നിന്ന്
പ്രവർത്തനം 3- കഥയിൽ നിന്ന് ചോദ്യങ്ങൾ
പഠനലക്ഷ്യങ്ങൾ:
കഥയിൽ നിന്നും ചോദ്യങ്ങൾ കണ്ടെത്തി എഴുതുന്നതിന്നും ചോദ്യങ്ങൾ പരസ്പരം ചോദിച്ച് ഉത്തരം കണ്ടെത്തുന്നതിന്നും
പ്രതീക്ഷിത സമയം : 45 മിനുട്ട്
കരുതേണ്ട സാമഗ്രികൾ : പാഠപുസ്തകം
പ്രക്രിയാവിശദാംശങ്ങൾ:
കൂട്ടെഴുത്ത്- കഥയിൽ നിന്നും ചോദ്യങ്ങളുണ്ടാക്കൽ
ഓരോ പഠനക്കൂട്ടവും രണ്ട് ചോദ്യങ്ങൾ വീതം തയ്യാറാക്കണം.
പാഠം ഒന്നുകൂടി വായിച്ച ശേഷമാണ് ചോദ്യം ചർച്ച ചെയ്ത് തീരുമാനിക്കേണ്ടത്.
എല്ലാവരും പാഠപുസ്തകത്തിൽ (പേജ് 113) ചോദ്യം എഴുതണം .
ചോദ്യത്തിന് ഉത്തരമായി വരുന്ന വാക്ക്, വാക്യം അടിവരയിട്ട് അടയാളപ്പെടുത്തണം.
ചോദ്യം എല്ലാവരും തെറ്റില്ലാതെ എഴുതി എന്ന് ഉറപ്പാക്കണം. (ടീച്ചറുടെ പിന്തുണ നടത്തം) തെറ്റില്ലാതെ എഴുതിയ ചോദ്യങ്ങള്‍ക്ക് ശരി നല്‍കണം.
കൂടുതല്‍ പിന്തുണ വേണ്ടവരെ കുട്ടിടീച്ചര്‍ സഹായിക്കണം. തെളിവ് വാക്കുകള്‍ നല്‍കി സഹായിക്കുന്ന രീതി പരിചയപ്പെടുത്തണം. നോക്കി പകര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കരുത്. എല്ലാവരും ഓരോ വാക്കും പറഞ്ഞ് സാവധാനം എഴുതി ചോദ്യ വാക്യം പൂര്‍ത്തീകരിക്കുന്ന രീതിയാണ് സ്വീകരിക്കേണ്ടത്.
ചോദ്യോത്തരപ്പയറ്റ് പ്രക്രിയ
നാല് പഠനക്കൂട്ടമാണെങ്കില്‍ എട്ട് ചോദ്യം രൂപപ്പെട്ടിട്ടുണ്ടാകും. ടീച്ചറുടെ വക രണ്ട് എണ്ണവും.
ഒന്നാം പഠനക്കൂട്ടം രണ്ടാം പഠനക്കൂട്ടത്തോട് ചോദിക്കണം. അവര്‍ക്ക് ഉത്തരം പറയാനായില്ലെങ്കില്‍ മൂന്നാം പഠനക്കൂട്ടത്തോട്. ആരാണോ ശരി ഉത്തരം പറയുന്നത് അവര്‍ക്ക് സ്റ്റാര്‍. ആര്‍ക്കും പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ ചോദ്യം ചോദിച്ചവര്‍ ഉത്തരം പറഞ്ഞ് സ്റ്റാര്‍ സ്വന്തമാക്കും.
ഒരു പഠനക്കൂട്ടത്തില്‍ നിന്നും ഒരിക്കല്‍ ഉത്തരം പറഞ്ഞ ആള്‍ വീണ്ടും പറയരുത്. മറ്റൊരാളാണ് പറയേണ്ടത്. പരസ്പരം ആലോചിക്കാം.
ഓരോ പഠനക്കൂട്ടവും ചോദ്യങ്ങൾ മറ്റു പഠനക്കൂട്ടങ്ങളോട് ചോദിക്കുന്നു. ഉത്തരം പറയുന്നവർക്ക് സ്റ്റാർ ബോർഡിൽ രേഖപ്പെടുത്തുന്നു.
പഠനക്കൂട്ടം |
ശരിയായ ഉത്തരം പറഞ്ഞ ചോദ്യങ്ങളുടെ എണ്ണം |
ആകെ സ്റ്റാര്‍ |
ഒന്ന് |
|
|
രണ്ട് |
|
|
മൂന്ന് |
|
|
നാല് |
|
|
ടീച്ചറും ചോദ്യം ചോദിക്കും. ഉത്തരം പഠനക്കൂട്ടങ്ങളിൽ എത്ര പേർക്കറിയാം, അവരെല്ലാം കൈ ഉയർത്തണം. ( കാലിടറി വീണവരുടെ ക്രമം പറയാമോ? ആദ്യം വീണത്, പിന്നെ വീണത്..? ചേനയും പടവലവും തക്കാളിയും ചെയ്തത് ശരിയാണോ? ഒരാൾക്ക് അപകടം പറ്റിയാൽ സഹായിക്കണമോ വേണ്ടയോ?)
കൂടുതൽ സ്റ്റാർ കിട്ടിയ പഠനക്കൂട്ടത്തെ അഭിനന്ദിക്കുന്നു.
വിലയിരുത്തൽ :
ടീച്ചറുടെ വിലയിരുത്തൽ
കഥയിൽ നിന്നും ചോദ്യങ്ങളുണ്ടാക്കാനുള്ള കഴിവ്
ചോദ്യങ്ങളുടെ വൈവിധ്യം
പ്രതീക്ഷിത ഉൽപ്പന്നം:
പാഠപുസ്തകത്തിൽ എഴുതിയ ചോദ്യങ്ങൾ
|
പ്രവർത്തനം 4 : കഥ പൂർത്തിയാക്കാം ( മൊഴിക്കിലുക്കത്തിലേക്ക്)
പഠനലക്ഷ്യങ്ങൾ:
കഥയുടെ ബാക്കിഭാഗം സ്വന്തം ഭാവനയ്ക്കനുസരിച്ച് പൂർത്തിയാക്കി പറയുന്നു. എഴുതുന്നു
പ്രതീക്ഷിത സമയം : 45 മിനുട്ട്
കരുതേണ്ട സാമഗ്രികൾ : കുഞ്ഞെഴുത്ത്
പ്രക്രിയാവിശദാംശങ്ങൾ:
കഥയുടെ തുടർച്ച ടീച്ചർ പറയുന്നു:
ഉരുണ്ടുരുണ്ട് എല്ലാവരും ചെന്ന് വീണത് എവിടെയാണ്?പുഴയിൽ. പുഴയിലൂടെ ഒഴുകി വരുന്ന പച്ചക്കറികളെ കണ്ട് മീൻപിടുത്തക്കാർക്ക് സന്തോഷമായി. ഇന്ന് മീനിന് പകരം പച്ചക്കറികളാകട്ടെ. അവർ വല വിരിക്കാൻ തുടങ്ങി. പച്ചക്കറികൾ പേടിച്ചു പോയി. അവരുടെ വലയിൽ കുടുങ്ങിയതുതന്നെ. എങ്ങനെയും രക്ഷപ്പെടണം. അവർ എന്തു ചെയ്തിട്ടുണ്ടാകും? അവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞിട്ടുണ്ടാകുമോ?
കുട്ടികൾ ഊഹിച്ച് പറയുന്നു.
നോക്കാം.
പാഠപുസ്തകം പേജ് 111 ലെ തോണി തുഴഞ്ഞു പോകുന്ന പച്ചക്കറികളുടെ ചിത്രം നോക്കുന്നു.
അവർ എങ്ങോട്ടായിരിക്കും രക്ഷപ്പെട്ടത്?
കുട്ടികളുടെ പ്രതികരണങ്ങൾ
തുടർന്ന് കുഞ്ഞെഴുത്തിലെ പേജ് 109 ലെ ചിത്രങ്ങൾ നിരീക്ഷിക്കുന്നു.
പഠനക്കൂട്ടങ്ങളാകുന്നു
രചനോത്സവം ( കുഞ്ഞെഴുത്ത്)
രണ്ട് ചിത്രങ്ങള്‍. ഓരോന്നിലും എന്താണ് കാണുന്നത്? എല്ലാവരും അഭിപ്രായം പറയണം.
രണ്ടാമത്തെ ചിത്രത്തില്‍ ഒരു ബോര്‍ഡ് ഉണ്ട് അത് വായിക്കണം.
എന്താണ് മുമ്പ് സംഭവിച്ചതെന്ന് നമ്മള്‍ക്കറിയാം.
ഇനി എന്താണ് സംഭവിക്കുക? തുടര്‍ന്നുസംഭവിക്കാനിടയുള്ള കാര്യം ഓരോരുത്തരും പറയണം. രണ്ടാമത്തെ ചിത്രത്തില്‍ ആരാണ് നില്‍ക്കുന്നത്? പച്ചക്കറികള്‍ എന്താണ് ചെയ്യുന്നത്? എന്നിങ്ങനെ ആലോചിക്കണം.
പഠനക്കൂട്ടത്തിലെ എല്ലാവരും പറഞ്ഞ ശേഷം പറഞ്ഞ കാര്യങ്ങള്‍ ക്രമപ്പെടുത്തി കഥയാക്കി എഴുതണം. ഓരോ വാക്കും പറഞ്ഞ് സാവധാനം ഓരോ വാക്യമായി എഴുതുകയാണ് വേണ്ടത്. ഒരു പഠനക്കൂട്ടത്തിലെ എല്ലാവരുടെയും കഥ ഒന്നായിരിക്കും.
എഴുതുമ്പോള്‍ കൂടുതല്‍ പിന്തുണ വേണ്ടവരെ കുട്ടിടീച്ചര്‍ സഹായിക്കണം.
പഠനക്കൂട്ടത്തില്‍ എഴുതിയ ശേഷം പരസ്പരം പരിശോധിച്ച് എല്ലാ വാക്യങ്ങളും വന്നുവെന്ന് ഉറപ്പാക്കണം.
ടീച്ചര്‍ എല്ലാവര്‍ക്കും എ ഫോര്‍ഷീറ്റ് പകുതി മടക്കി കീറിയ ഷീറ്റുകള്‍ മൂന്ന് വീതം സ്റ്റാപ്ലറടിച്ച് നല്‍കുന്നു.
വീട്ടില്‍വച്ച് കഥ തെറ്റില്ലാതെ എഴുതി വരണം. കഥയ്ക് പേരും ഇടണം. കവര്‍ പേജ് അവര്‍ രൂപകല്പന ചെയ്യണം. ആവശ്യമുള്ളവര്‍ക്ക് കഥയില്‍ ഭേദഗതി വരുത്താം.
അടുത്ത ദിവസം ക്ലാസില്‍ അവതരണം.
അവതരണവേളയില്‍ കൂടുതല്‍ പിന്തുണ വേണ്ടവര്‍ക്കും അവസരം നല്‍കണം. ചങ്ങലവായന രീതി സ്വീകരിക്കാം.
എല്ലാ പഠനക്കൂട്ടത്തില്‍ നിന്നും അവതരണം നടത്തണം.
എഴുതിയ കഥകള്‍ ശേഖരിച്ച് വിലയിരുത്തണം. ഭാഷാപരമായ പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് ഫീഡ് ബാക്ക് നല്‍കണം.
വിലയിരുത്തല്‍
അനുബന്ധമായി നല്‍കിയ ചെക്ക് ലിസ്റ്റ് വച്ച് ഓരോ പഠനക്കൂട്ടത്തിന്റെയും രചനകള്‍ വിലയിരുത്തി ഫീഡ് ബാക്ക് നല്‍കുന്നു.
പ്രതീക്ഷിത ഉല്പന്നം
കുട്ടികള്‍ എഴുതിയ കഥ
വായനപാഠം
- ലഘുബാലസാഹിത്യ കൃതികള്‍ എല്ലാവര്‍ക്കും നല്‍കുന്നു. തനിയെ വായിക്കണം. ഏതെങ്കിലും വാക്കില്‍ സംശയം വന്നാല്‍ രക്ഷിതാക്കളുടെ സഹായം തേടാം.
- ഭാവാത്മകമായി വായിക്കുന്നതിന്റെ വീഡിയോ പങ്കിടാം.
- കൂടുതല്‍ പിന്തുണവേണ്ടവര്‍ക്ക് സവിശേഷ സഹായസമയം കണ്ടെത്തി പിന്തുണവായനാനുഭവം ഒരുക്കുന്നു.
- ഒന്നാന്തരം വായനക്കാരെ അഭിനന്ദിക്കണം ( മാതൃക നോക്കൂ)
അനുബന്ധം
ചെക്ക് ലിസ്റ്റ്
പഠനക്കൂട്ടത്തിന്റെ പേര് ……………………………………………………………...
A ആശയവും ഉള്ളടക്കവും
കഥയുടെ സ്വഭാവത്തിലുള്ള രചനയാണോ?
വ്യത്യസ്തമായ ആശയം കാണുന്നുണ്ടോ? ( മറ്റാരും ചിന്തിക്കാത്ത കാര്യം -തനിമ)
തുടക്കം–സംഭവം–അവസാനം എന്ന ക്രമം ഉണ്ടോ?
B ഭാഷയും വാക്കുകളും
പരിചിതമായ ലളിത വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടോ?
വാക്യങ്ങൾക്ക് ആശയവ്യക്തതയുണ്ടോ?
ഒരേ വാക്കുകൾ ആവർത്തിക്കാതെ എഴുതിയിട്ടുണ്ടോ
C വാക്യഘടന
ഓരോ വാക്യവും പൂർണ്ണമാണോ?
വാക്യങ്ങള്‍ക്ക് വൈവിധ്യം ഉണ്ടോ?
D ഭാവവും ഭാവനയും
സന്തോഷം / പേടി / സ്നേഹം പോലുള്ള ഭാവങ്ങള്‍ കഥയില്‍ കാണുന്നുണ്ടോ?
ഭാവന (മൃഗങ്ങൾ സംസാരിക്കൽ, ചിത്രത്തിലുള്ളതിനപ്പുറം പുതിയ കാര്യം കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയവ) ഉണ്ടോ?
E അവതരണരീതി
എഴുത്തും ചിത്രവും തമ്മിൽ ബന്ധമുണ്ടോ?
എഴുതിയത് വായിച്ച് മെച്ചപ്പെടുത്തല്‍ വരുത്തിയിട്ടുണ്ടോ?
തലക്കെട്ട് നല്‍കിയിട്ടുണ്ടോ?


No comments:
Post a Comment