മൊഴിക്കിലുക്കം
കഥാക്കുറിപ്പ് എന്താണ്?
വായിച്ച കഥയെ ആസ്പദമാക്കി ചിത്രം വരയ്കലും എഴുതലും.
കുട്ടി ഒന്നാം ക്ലാസില്‍ വായനോത്സവത്തിന്റെ ഭാഗമായി ധാരാളം കഥകള്‍ വായിച്ചുകേട്ടിട്ടുണ്ടാകും
വായനക്കൂടാരത്തില്‍ നിന്നും ലഘുബാലസാഹിത്യ കൃതികള്‍ തനിയെ വായിച്ചിട്ടുണ്ടാകും.
ഇങ്ങനെ വായിച്ചതും വായിച്ചുകേട്ടതുമായ കഥകളില്‍ ഇഷ്ടപ്പട്ടവയാണ് നോട്ട് ബുക്കിൽ ചിത്രീകരിക്കേണ്ടത്.
രണ്ടാഴ്ച കൂടുമ്പോള്‍ ഒരു പുസ്തകത്തിന്റെ കഥാക്കുറിപ്പ് എഴുതിയാല്‍ മതി.
കഥയിലെ ഇഷ്ടപ്പെട്ട രംഗം, ഇഷ്ടപ്പെട്ട കഥാപാത്രം എന്നിവ വരയ്കണം. ( ഒരു പേജില്‍. ഒരു ചിത്രം മതി)
ചിത്രം വരച്ചതിന് ശേഷം ആ ചിത്രത്തിന് അടിക്കുറിപ്പ് എഴുതണം. എന്താണോ വരച്ചത് ആ കഥാസന്ദര്‍ഭത്തെക്കുറിച്ച് ഒന്നോ രണ്ടോ വാക്യങ്ങള്‍. ആ കഥാപാത്രത്തെക്കുറിച്ച് രണ്ടോ മൂന്നോ വാക്യങ്ങള്‍ അത്രയും മതിയാകും
ഒരു മാതൃക ചുവടെ
നീലബലൂണുമായി കുട്ടി നടന്നു.
അപ്പോള്‍ മീനുകള്‍ ബലൂണ്‍ ചോദിച്ചു.
കുട്ടി പുഴയില്‍ ബലൂണ്‍ ഇട്ടു.
മീനുകള്‍ തട്ടിക്കളിച്ചു.
കഥയുടെ പേര് -നീലബലൂണ്‍
Post a Comment
No comments:
Post a Comment