ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, February 12, 2011

മികവുത്സവങ്ങള്‍ സമൂഹം ഏറ്റെടുക്കുന്നു















മികവുത്സവങ്ങള്‍ക്ക് വലിയ സ്വീകരണം.
പഞ്ചായത്തുകള്‍ ഏറ്റെടുത്തു.

നാടിന്‍റെ ആഘോഷമാക്കി മാറ്റുന്നു.
ജനങ്ങള്‍ കുട്ടികളുടെ നേട്ടങ്ങള്‍ മനസ്സിലാക്കാന്‍ എത്തുന്നു.
പഠനത്തെളിവുകള്‍ പരിശോധിക്കുന്നു.

പാലക്കാട് , വയനാട്,കാസര്‍ഗോഡ്‌ ജില്ലകളില്‍ നിന്നുള്ള ചിത്രങ്ങള്‍ സ്വയം സംസാരിക്കുന്നവയാണ്.


അവധിക്കാല പരിശീലനം മുതല്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഒന്നൊന്നായി പ്രായോഗികമാകിയപ്പോള്‍
ക്ലസ്റര്‍ കൂട്ടായ്മകള്‍ കൂടുതല്‍ തെളിച്ചം നല്‍കിയപ്പോള്‍
ക്ലാസില്‍ നിരന്തര വിലയിരുത്തല്‍ സാക്ഷാത്കരിച്ചപ്പോള്‍
സ്കൂള്‍ ഗ്രാന്റ് വിനിയോഗം വിദ്യാലയത്തിന്‍റെ ചുമരുകളെ പ്പോലും പഠന സൌഹൃദപരമാക്കിയപ്പോള്‍
വളരുന്ന പഠനോപകരണവും ക്ലാസ് ലാബും
പോര്‍ട്ട്‌ ഫോളിയോ ബാഗും ക്ലാസ് ഡിസ്പ്ലേയും
ബാലയും ഗണിതവത്കരണവും
ക്ലാസ് തിയേറ്റര്‍ സങ്കല്‍പ്പവും കൊരിയിഗ്രാഫിയും മറ്റു ആവിഷ്കാരങ്ങളും
വായനയുടെ ആഴങ്ങളും പിന്നോക്ക പരിഗണനയും
വര്‍ക്ക് ഷീറ്റും മണല്ത്തടവും ഒക്കെ തികച്ചും സാധ്യമായവ എന്ന് തെളിയിച്ച സ്കൂളുകള്‍ നിരവധി.

നേട്ടങ്ങള്‍ ഏറെ
നെടാനുമേറെ
ഈ ബ്ലോഗില്‍ പരാമര്‍ശിക്കുന്ന മികവു അടക്കം പല ഇടപെടലുകളും ചരിത്രത്തിന്‍റെ ഭാഗമാണ്.
അതിനാല്‍ മികവു സംഘടനം സംബന്ധിച്ച് ജില്ലകളിലെ പ്രവര്‍ത്തനം സൂചിപ്പിക്കുന്നത് ഉചിതമാകും.
കാസര്‍ കോഡ് ജില്ല എല്ലാ പഞ്ചായത്തിലും ചിട്ടയായി മികവു നടത്തുന്നതിനു പരിപാടി തയ്യാറാക്കി.
അവരുടെ ബ്ലോഗില്‍ കൊടുത്തു.ബ്ലോഗിന്റെ സാധ്യത അവര്‍ ഈ കാര്യത്തില്‍ ഉപയൊഗിച്ചു.അത് ഇവിടെ നല്‍കുന്നു
മികവ് 2010-11

No.
Name of Panchayath
Venue
Date
1.
Ajanur
Iqbal HSS, Ajanur
5.2.2011
2.
Uduma
GUPS Koliyadkam
5.2.2011
3.
Pullur – periya
GFHS Periya
5.2.2011
4.
Pallikkara
GUPS Agasarahola
4.2.2011
5.
Balal
GLPS Kanakappalli thattil
18.2.2011
6.
East Eleri
GUPS Kannivayal
18.2.2011
7.
West Eleri
AUPS Plachikkara
19..2.2011
8.
Kinanoor Karinthalam
GLPS Kinanoor
19.2.2011
9.
Kumbla
GSBS Kumbla
5.2.2011
10.
Puthige
SBUPS Dharmathadka
5.2.2011
11.
Enamakaje
SNHS Perla
5.2.2011
12.
Badiadka
GBUPS Perdala
5.2.2011
13.
Kumbadaje
GJBS Kumbadaje
5.2.2011
14.
Bellur
GHSS Bellur
5.2.2011
15.
Karadka
AUPS Mulleria
5.2.2011
16
Delampadi
GHSS Adoor
5.2.2011
17
Nileshwar
St. Anns AUPS Nileshwar
5.2.2011
18
Kallar
SMAUPS Malakkallu
19.2.2011
19
Panathadi
GUPS Prantharkavu
19.2.2011
20.
Madikai
GUPS Kanhirapoil
19.2.2011
21
Kanhangad
Municipal Town Hall, Kahnagad
19.2.2011
22.
Kodom Belur
GUPS Belur
19.2.2011
23.
Paivalike
GHSS Paivalike Nagar
19.2.2011
24.
Mangalpady
SSBAUPS Aila
19.2.2011
25
Meenja
VAUPS Miyapadavu
19.2.2011
26
Manjeshwar
GVHSS Kunjathur
19.2.2011
27
Vorkady
GHSS Kodlamogaru
19.2.2011
28
Cheruvathur
GHSS Kuttamath
19.2.2011
29
Pilicode
GUPS Pilicode
19.2.2011
30
Padana
AUPS Udinoor Edachakai
8.2.2011
31
Valiyaparamba
GHSS Padana Kadappuram
8.2.2011
32
Kayyur Cheemeni
GUPS Kooliya
9.2.2011
33
Trikaripur
GHSS South Trikaripur
8.2.2011
34
Kasaragod Municipality
GUPS Kasaragod
19.2.2011
35
Madhur
GWLPS Shiribagilu
5.2.2011
36
Chengala
GHSS Cherkala
19.2.2011
37
Chemnad
GUPS Koliyadkam
19.2.2011
38
Mogral Puthur
GUPS Cherkala
5.2.2011
39
Bedadka
GHS Kundamkuzhi
5.2.2011
40
Kuttikol
GHS Bethurpara
5.2.2011
41
Muliyar
AUPS Bovikana
19.2.2011

Friday, February 11, 2011

ഞങ്ങളുടെ മനസ്സ് ഈ കുഞ്ഞുങ്ങള്‍ക്കൊപ്പം

തീരവാണി ബ്ലോഗില്‍ നിന്നും ഒരു കുറിപ്പ്.

(നാരായണന്‍ മാഷും സ്കൂളും കുട്ടികള്‍ക്കൊപ്പം ഏതു വെല്ലുവിളികളെയും നേരിടാന്‍തയ്യാര്‍. അത് വായിക്കൂ സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പിന്‍റെ സാധ്യത ഒപ്പം സെന്‍സസ് പ്രതിസന്ധിയ്ക്ക് ബദല്‍)

ഈ കുഞ്ഞുങ്ങളെ നോക്കൂ..എന്തൊരു സന്തോഷമാണ് ഇവരുടെ മുഖത്ത്!

സ്കൂള്‍ അന്തരീക്ഷം അത്ര മാത്രം ഇവര്‍ ഇഷ്ടപ്പെട്ടു കഴിഞ്ഞു.....
പഠിപ്പിക്കാന്‍ ടീച്ചര്‍ ഇല്ലാത്തതിനാല്‍ നാളെ മുതല്‍ സ്കൂളില്‍ വരേണ്ട എന്ന് ഞാന്‍ എങ്ങനെ ഇവരോട് പറയും?
ഇല്ല,അതിനു കഴിയില്ല...അധികൃതരുടെ ദീര്‍ഘ വീക്ഷണ മില്ലായ്മ കാരണം ഇവരുടെ .സന്തോഷം മായരുത് ......



ക്ലാസ്സ് മുറിക്കു പുറത്തുള്ള പഠനപ്രവര്‍ത്തനങ്ങളും ഇവര്‍ ഉത്സാഹത്തോടെ ഏറ്റെടുക്കുന്നു!
കിണറില്‍ നിന്നും തൊട്ടടുത്ത മരത്തിലേക്കുള്ള ദൂരം എത്രയുണ്ട് എന്ന് കണ്ടെത്തുകയാണ് ഈ കുഞ്ഞുങ്ങള്‍..
(.സഹായിയായി ടീച്ചര്‍ ഉണ്ടെങ്കില്‍,ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മാത്രം മതി....ഏതു പ്രവര്‍ത്തനവും ഇവര്‍ ഏറ്റെടുത്തോളും! )

നാളെ മുതല്‍ ടീച്ചര്‍ ഇല്ലെങ്കിലോ?
പഠനവും,പ്രവര്‍ത്തനവും വേണ്ടെന്നു വെക്കണോ?
ഏതായാലും അതിനു ഞങ്ങളില്ല!
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ പഠിച്ചേ പറ്റൂ!!



...ഇതാ,ക്ലാസ്സ് മുറിക്കകത്ത് മറ്റൊരു ഗണിത
പ്രവര്‍ത്തനം!അടുത്ത കൂട്ടം എങ്ങനെ
വേണമെന്ന് സംഘമായി ആലോചിച്ചു
കണ്ടെത്തുകയാണ് കൊച്ചു കൂട്ടുകാര്‍!
അറിയാതെ..അറിയാതെ ത്രികോണ
സംഖ്യകളെക്കുറിചു പോലും അവര്‍ ആശയ രൂപീകരണം നടത്തുന്നു!
ഇവിടെയും വേണമല്ലോ
സഹായിയായി ഒരു ടീച്ചര്‍...
ആ ടീച്ചറെ മറ്റു ജോലിക്ക്
പറഞ്ഞയചാലോ!


നോക്കാം , മറ്റു മാര്‍ഗം അന്വേഷിക്കാതെ പറ്റില്ലല്ലോ! .

........ഈ ഭാഷാ പ്രവര്‍ത്തനം നടക്കണമെങ്കിലും ടീച്ചരുടെ കൃത്യമായ ഇടപെടല്‍ കൂടിയെ തീരൂ...എഴുതിയ കുറിപ്പുകള്‍ ഗ്രൂപ്പില്‍ പങ്കു വെച്ച് വിലയിരുത്തുക യാണിവര്‍.(മെച്ചപ്പെടലിനു ടീച്ചറുടെ സഹായം അവശ്യം
ആവശ്യം!)




പരിസര പഠനത്തില്‍ പരീക്ഷണ-നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുകയാണിവര്‍..സാധനങ്ങളൊക്കെ റെഡി!
(ഒരു നിര്‍ദേശം മാത്രം മതി ..
)
പക്ഷെ,മാഷെ സ്കൂളിലേക്ക് വിടാതെ മറ്റെവിടെയെങ്കിലും വിട്ടാല്‍ കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശം ആര് നല്‍കും?
ആരും ഇല്ലാതെ പറ്റില്ലല്ലോ.....നോക്കാം....


....ഇവരുടെ ചിരി മായാതിരിക്കാന്‍,ഉത്സാഹം
നഷ്ടപ്പെടാതിരിക്കാന്‍,പഠിക്കാനുള്ള ഇവരുടെ അവകാശത്തെ
അംഗീകരിക്കാന്‍ ഞങ്ങള്‍ ,അധ്യാപകരും രക്ഷിതാക്കളും ചില
തീരുമാനങ്ങള്‍ എടുത്തു.
* സെന്‍സസ് ജോലിക്ക് നിയോഗിക്കപ്പെട്ട മൂന്നു
അധ്യാപികമാരും ഒരേ ദിവസം ലീവ്
എടുക്കരുത്.ദിവസവും ഒരാള്‍ സ്കൂളില്‍ ഉണ്ടാവണം.
* ഡ്യൂട്ടിക്ക് പോകുന്ന രണ്ടു അധ്യാപികമാരുടെ ക്ലാസ്സുകള്‍
കൈകാര്യം ചെയ്യാന്‍ എസ്.എസ്‌.ജി,അംഗങ്ങളുടെ സേവനം ഉറപ്പു വരുത്തണം.ഇവര്‍ ചെയ്യേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് അധ്യാപികമാര്‍എഴുതി നല്‍കണം.
*ഫലത്തില്‍ ഹെഡ് മാസ്റ്റര്‍ ഉള്‍പ്പെടെ നാല് ടീച്ചര്‍മാര്‍ പതിവുപോലെ സ്കൂളില്‍ ഉണ്ടാവും..പഠന
പ്രവര്‍ത്തനങ്ങള്‍ സാധാരണ പോലെ നടക്കും!
*ഒരു വിദ്യാലയത്തിലെ നാലില്‍ മൂന്ന് അധ്യാപികമാരെയും സെന്‍സസ് ജോലിക്ക് നിയമിച്ച് ഉത്തരവ്
നല്‍കിയ അധികൃതരുടെ നടപടിക്കെതിരെ ഇങ്ങനെ പ്രതികരിക്കാനേ ഞങ്ങള്‍ക്ക് കഴിയൂ!
കാരണം,ഞങ്ങളുടെ മനസ്സ് കുട്ടികള്‍ക്കൊപ്പമാണ്..... 'ഗുണ മേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം' എന്ന മുദ്രാവാക്യം ഞങ്ങള്‍ കുറെ വിളിച്ചതാണല്ലോ...അതിന്റെ അന്തസ്സത്ത നശിപ്പിക്കാന്‍ എന്തായാലും ഞങ്ങളില്ല...



* ഗുണ മേന്മയുള്ള വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളിലൂടെ!
*

Sunday, February 6, 2011

പഞ്ചായത്ത്‌മികവുത്സവം തുടങ്ങി

കേരളത്തിലെ വിദ്യാഭ്യാസചരിത്രത്തില്‍ ഒരു പക്ഷെ നവ്യാനുഭവം ആയിരിക്കും സ്കൂളുകളുടെ മികവുത്സവം .
സ്കൂളുകള്‍ ഇപ്പോള്‍ സെന്‍സസ്പ്രതിസന്ധിയിലാണ് . അതിനാല്‍ സ്കൂള്‍
മികവുത്സവം പൂര്‍ത്തിയാക്കുന്നത് അടുത്തമാസത്തോടെ ആകും.
തങ്ങളുടെ മക്കളുടെ കഴിവിന്‍റെവികാസം രക്ഷിതാക്കള്‍ക്ക്നേരില്‍കാണാനവസരം.
അധ്യയനത്തിന്‍റെ
മികവു ബോധ്യപ്പെടാന്‍ ,
പൊതു വിദ്യാലയങ്ങളുടെ കരുത്തു തിരിച്ചറിയാന്‍
പുതിയ ഊര്‍ജം പകരാന്‍ ഒക്കെമികവുത്സവം വഴിയൊരുക്കും.

(സ്കൂള്‍തല മകവുത്സവം വിശദാംശങ്ങള്‍ക്ക് ചുവടെ നല്‍കിയ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക )
മികവു സംഘാടനം

പഞ്ചായത്ത്‌തലത്തിലും മികവുത്സവം. ഫെബ്രുവരി മാസത്തില്‍ അത് പൂര്‍ത്തിയാകും.
പഞ്ചായത്ത്‌ മികവുത്സവം ഇങ്ങനെ
൧) പ്രദര്‍ശനം
൨) കുട്ടികളുടെ കഴിവിന്‍റെ പ്രകാശനങ്ങള്‍
൩) അധ്യാപകരുടെ മികവനുഭവങ്ങള്‍
൪) വിദ്യാഭ്യാസ അവകാശബില്ലും ഗുണനിലവാരവും -ചര്‍ച്ച
൫) മിക
വിന്‍റെ വ്യാപനത്തിനായുള്ള ആസൂത്രണം-
(സ്കൂള്‍ ,പഞ്ചായത്ത്‌ ഗ്രൂപ്പുകള്‍)മികവിനായുള്ളപഞ്ചായത്ത്‌ പ്ലാന്‍ അവതരണം
)
പ്രദര്‍ശനം എങ്ങനെ?
ആസൂത്രണം ഇല്ലെങ്കില്‍ ഉല്പന്നങ്ങളുടെ ക്രമീകൃതം അല്ലാത്ത നിരത്തിവെക്കാലാകുംസംഭവിക്കുക.ഒന്നുംവിനിമയംചെയ്യില്ല.
പ്രദര്‍ശനം കാണാന്‍ എത്തുന്ന ഒരു രക്ഷിതാവിനുമനസ്സിലാകണം എന്താ ഇതുകൊണ്ടുള്ള ഗുണമെന്നു മികവും .
മറ്റു സ്കൂളുകാര്‍ക്കും കിട്ടണം ഈ മികവിന്‍റെപ്രക്രിയയും സവിശേഷതകളും

അതുകൊണ്ട് തന്നെ വ്യക്തമായ കാഴ്ചപ്പാടോടെ വേണം പ്രദര്‍ശനം ഒരുക്കേണ്ടത് .
ക്ലാസ്, വിഷയാടിസ്ഥാനത്ത്തില്‍
ഇനങ്ങലുണ്ടാകണമെന്നുമുന്‍കൂട്ടി പറയണം.
എല്ലാ വിഷയത്തിനും എല്ലാ ക്ലാസിനും പ്രാതിനിധ്യം
. ഓരോഇനത്തിനുംചെറു
വിശദീകരണ കുറിപ്പും വേണം .
ഇവയ്ക്കുപുറമേ ആകണം സ്കൂളുകളുടെപൊതു പ്രവര്‍ത്തനങ്ങളുടെ ഇനങ്ങള്‍( ക്ലാസ്പി ടിഎ, ദിനാചരണങ്ങള്‍.ക്ലബ്മുതലായവ .)
അക്കാദമികപ്രവര്‍ത്തങ്ങള്‍ക്ക് ശേഷമാകണംമറ്റുള്ളവഓരോസ്കൂളിനുംസ്ഥലംമുന്കൂട്ടി അനുവദിക്കണം.പ്രദര്‍ശന വസ്തുക്കള്‍ വെക്കാന്‍ ഇടമില്ലാത്ത അവസ്ഥപലേടത്തും കണ്ടു .സംഘാടകരുടെ പിഴവാണിത് സ്കൂളുകാരോട് നേരത്തെ പറഞ്ഞാല്‍ അവര്‍ സാരിയോ നീളമുള്ള മറ്റു തുണിയോ കൊണ്ടുവന്നു അതില്‍ ചാര്‍ട്ടും മറ്റും പിന്‍ ചെയ്തുആകര്‍ഷകമായിക്രമീകരിക്കുമായിരുന്നു.
ബി ആര്‍ സികള്‍ തയ്യാറാക്കുന്ന പാനലുകളില്‍ സ്കൂളുകളിലെ ചിലമികവുകള്‍ ഉണ്ടാകണം .നടത്തിയ പ്രോഗ്രാമിന്‍റെ ഫോട്ടോ വെച്ചാല്‍ പോര .ഫലം പറയണം ..

. ഇരിങ്ങാലക്കുടയില്‍ അവര്‍ നടത്തിയ മുന്നൊരുക്കം നോക്കൂ

  • പി .ഇ സി വിളിക്കാന്‍ തീരുമാനം .
  • പി ഇ .സി യില്‍ വെച്ച് വെന്യൂ തിയ്യതി സംഘാടനം എന്നിവ തീരുമാനം .
  • മികവുല്സവം നടക്കുന്ന വിദ്യാലയത്തില്‍ സ്വാഗത സംഘം
  • പരപ്പൂക്കരയില്‍ 400 പേര്‍ക്ക് ഉച്ചഭക്ഷണം
  • എല്ലായി ത്തതും ഭക്ഷണം എം .പി .ടി .എ തയ്യാറാക്കി നല്‍കുന്നു .
  • ഓരോ വിദ്യാലയത്തില്‍ നിന്നും കുരഞ്ഞത് 50 പേരെങ്കിലും പങ്കെടുക്കും
  • അധ്യാപകര്‍ , രക്ഷിതാക്കള്‍ ,കുട്ടികള്‍ ,ജനപ്രതിനിധികള്‍ ,മുതലായവര്‍ക്ക് മികവുല്സവം കാണാന്‍ അവസരം
  • സംസ്കൃതത്തിനു പ്രത്യേക പ്രദര്‍ശനം
  • ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എല്ലാ പഞ്ചായത്തിലും പങ്കെടുക്കും
  • വിദ്യാഭ്യാസ സ്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ പഞ്ചായത്തിലെ വിദ്യാഭ്യാസം അവലോകനം ചെയ്ത് സംസാരിക്കുന്നു
  • ബി ആര്‍ .സി .യുടെ സ്വന്തം 10 പാനലുകള്‍
  • സംസ്ഥാനത്തിന്‍റെ 20 പാനലുകള്‍
  • എല്ലാ സ്കൂളിലെയും മുഴുവന്‍ കുട്ടികള്‍ക്കും മികവുല്സവ നോട്ടീസ് നല്‍കി
  • പഞ്ചായത്തുകള്‍മികവുല്സവം ഏറ്റെ ടുത്ത് നടത്തുന്നു
  • ട്രൈ ഔട്ട്‌ നടത്തിയ പഞ്ചായത്തിലെ മികവുല്സവം സി ഡി യില്‍ എടുക്കും പാലക്കാട് പുത്തൂരില്‍ നടന്ന മികവുത്സവം

കുട്ടികളുടെ കഴിവിന്‍റെ പ്രകാശനങ്ങള്‍ ആണ് അടുത്ത ഇനം (പതിനൊന്നു മണി മുതല്‍ )
ഇത് വളരെ കരുതലോടെ ചെയ്യണം.
ഒരിടത് ഒമ്പതാംക്ലാസിലെ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ വന്നു ഇംഗ്ലീഷില്‍ സ്കിറ്റ് അവതരിപ്പിച്ചു.ഇംഗ്ലീഷ്
മീഡിയംകുട്ടികള്‍ ഇംഗ്ലീഷില്‍ അവതരിപ്പിക്കുന്നത്‌ മികവല്ല.മലയ്യാളം മീഡിയം കുട്ടികള്‍ മലയാളത്തില്‍ സ്കിറ്റ്അവതരിപ്പിക്കുംപോലെ ആണത്.
ചില
പഞ്ചായത്തുകള്‍ ഇംഗ്ലീഷ് മത്സരങ്ങള്‍ നടത്തുന്നു.
മത്സരത്തിന്‍റെ ഉത്സവം.!

മത്സരത്തിനു വേണ്ടി ഒന്നാം ക്ലാസുകാര്‍ പോലും ടെന്‍ഷനില്‍.ജഡ്ജികള്‍ ഉണ്ടത്രേ.ഹോ''!
സ്വയം വിലയിരുത്തലും പരസ്പര വിലയിരുത്തലും ഒക്കെ പറഞ്ഞിട്ട് ..

മികവുത്സവത്തെ പറ്റി പറഞ്ഞതിന് നേര്‍ വിപരീതം
പെര്ഫോമാന്സിനു പകരം മത്സരം.
അത് വേണ്ട
ഇത് മാറണം
അറി
വിന്‍റെ കഴിവിന്‍റെ ഉത്സവം വരണം.

എന്താണ് വേണ്ടത് ?
ക്ലാസ് പഠന പ്രക്രിയയുടെ സ്വാഭാവിക ഉല്‍പ്പന്നമായി കുട്ടികളുടെ ഇനങ്ങള്‍ അവതരിപ്പിക്കാം.
ഓരോ സ്കൂളിനും ചുമതല നല്‍കണം.ഇന്ന സ്കൂള്‍ ഒന്നാം ക്ലാസ്,ഇന്ന സ്കൂള്‍ രണ്ടാം ക്ലാസ് എന്നിങ്ങനെ.അതിനുഏതു യൂണിറ്റിലെ ഏതു ക്ലാസിലെ എന്ന് പറയാം.യൂണിറ്റുകളും ക്ലാസും മാറി മാറി നല്‍കാം ആ യൂണിറ്റിലെലേഖന പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം ആകാം.അത് മത്സരമാകാതെ കഴിവ് പ്രകാശിപ്പിക്കാനുള്ള വേദിയാക്കാംക്ലാസ് അധ്യാപികയുടെ അനുഭവം ഓരോ അവതരണത്തിനു ശേഷവും ആകാം.അപ്പോള്‍ പറയുമല്ലോ എന്റെക്ലാസിലെ ഇംഗ്ലീഷ് പഠന രീതി.(വ്യാജ ഉലപ്പന്നമല്ല അവതരിപ്പിക്കപ്പെട്ടതെന്നു.) .
അവസരം പരമാവധിപേര്‍ക്ക്.
അംഗീകാരവും പ്രോത്സാഹനവും മതി.
കുട്ടികളുടെ പ്രകാശനങ്ങള്‍ നമ്മുടെ മനസ്സിലേക്ക് പകരുന്ന സന്തോഷമാണ് ഉത്സവം (അതാണ്‌ ഫെസ്റ്റ്.)
കൂടുതല്‍ പേര്‍ക്ക് അവസരങ്ങള്‍ക്ക്
-. ചെറു സദസ്സുകളില്‍ സമാന്തര സെഷനുകളില്‍ അവതരണം നടത്താമല്ലോ.
കുട്ടികളും അധ്യാപകരും നല്ലത് ഉള്കൊള്ളും അംഗീകരിക്കും സ്വയം വിലയിരുത്തി അവര്‍ തന്നെ കണ്ടെത്തിഅഭിനന്ദിക്കട്ടെ മികച്ച സകൂളുകാരെ.
എല്ലാ വിഷയത്തിനും പ്രാതിനിധ്യം വരത്തക്ക വിധംകുട്ടികളുടെ അവതരണം നടത്തണം ഇംഗ്ലീഷ് മാത്രം പോര
ഏതു സ്കൂള്‍ ഏതു വിഷയമെന്ന് തീരുമാനിക്കുന്നത് നല്ലത് .ഇതൊന്നുമാലൊചിക്കാതെഒരു സമയബോധവുമില്ലാതെ പരിപാടി നടത്തുന്ന ഇടങ്ങള്‍ ഉണ്ടാകരുത്
. അധ്യാപകരുടെ മികവനുഭവങ്ങള്‍
പവര്‍ പോയിന്റ്‌ അവതരണം ആണ് നല്ലത് .അപ്പോള്‍ ചില ഉത്പന്നങ്ങള്‍ കാണിക്കയും ആകാം

  • എന്തിനാണ് ഈ പ്രവര്‍ത്തനം -ലക്‌ഷ്യം
  • നയിച്ച പ്രക്രിയ
  • ഫലം ഇവ പറയണം
ഒന്നോ രണ്ടോ അധ്യയന മികവുകള്‍ ഒരു സ്കൂളിനു അവതരിപ്പിക്കാന്‍ സമയം കൊടുക്കാം
ഒരു മോഡരേട്ടര്‍ ഉണ്ടാകണം

  • ഓരോ അവതരണം കഴിയുമ്പോഴും അതിന്‍റെ പ്രസക്തി എടുത്തു കാട്ടണം
  • സമയം നിയന്ത്രിക്കണം.
ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ അവകാശ ബില്ലിന്‍റെ അന്തസത്ത ഉള്‍ക്കൊണ്ടു നാം ഏറ്റെടുക്കേണ്ട സമീപനംപ്രവര്‍ത്തനം ഇവയാണ് ചര്‍ച്ച ചെയ്യേണ്ടത് .

  • ശില്പ ഒമ്പത് വയസ്,
  • അതിരുകളില്ലാത്ത വിദ്യാലയം
  • ഐ ലവ് ഇംഗ്ലീഷ്
എന്നീ വിഡിയോ ഡോക്കുമെന്റുകള്‍ എസ് എസ് എ തയ്യാറാക്കി നല്കിയതൂ ഉപയോഗിക്കണം
ഓരോന്നി
ന്‍റെ യും അടിസ്ഥാനത്തില്‍ ചര്ച്ചയുംതീരുമാനവുമുണ്ടാകണം
പല ഇടത്തും ഇത് ഒഴിവാക്കുന്നുണ്ട് .അവര്‍ മികവി
ന്‍റെ സാമൂഹിക ലകഷ്യം അവഗണിക്കുന്നോര്‍.ചടങ്ങിനുമാത്രമൂന്നല്‍ന്ല്കുന്നോര്‍ .
മികവിന്‍റെ വ്യാപനത്തിനായുള്ള ആസൂത്രണം-(സ്കൂള്‍ ,പഞ്ചായത്ത്‌ ഗ്രൂപ്പുകള്‍ )
മികവിനായുള്ള പഞ്ചായത്ത്‌ പ്ലാന്‍ അവതരണം
എന്നിവയാണ് തുടര്‍ന്ന് നടക്കേണ്ടത്‌
ഇത്രയും നടന്നാലേ ഒരു വര്‍ഷത്തെ അനുഭവങ്ങളും ഫലവും പങ്കിട്ടു വരും വര്‍ഷത്തെ മികവുറ്റ വര്‍ഷമാക്കാനുള്ളപ്രാദേശിക ആസൂത്രണവും പ്രവര്ത്ത്യന പരിപാടികളും ഉണ്ടാകൂ
ജന പ്രതിനിധികളുടെ പങ്കാളിത്തമാനിവാര്യം പക്ഷെ
ജന പ്രതി നിധികളുമായി ഇത് മുന്‍കൂട്ടി ചര്‍ച്ച ചെയ്യണം ഒരിടത് ഇരുപതു വാര്‍ഡുകളുടെയും
മെമ്പര്‍ മാര്‍ആശംസികാനെത്തി.ഉദ്യോഗസ്ഥരും അവസരം മുതലാക്കി.
പന്ത്രണ്ടര ആയിട്ടും ആശംസ തീര്‍ന്നില്ല. പരിപാടി ലക്‌ഷ്യം കണ്ടില്ല.
ഒടുവില്‍ ആണ് തിരിച്ചറിവുണ്ടായത്
സംഘാടകര്‍ ആണ് പരിപാടി വിജയിപ്പിക്കേണ്ടത് .പഞ്ചായത്തി
ന്‍റെ വിദ്യാഭ്യാസ പ്രവര്ത്തനങ്ങലൊരു പവര്‍പോയിന്റ്‌ അവതരണം ആക്കിയാല്‍ മതി. പ്രസിടന്ടു അവതരിപ്പിച്ചാല്‍ നല്ല മാതൃകയും ആയി
.ജനപ്രതി നിധികളെ മൂന്നു സന്ദര്‍ഭങ്ങളിലേക്ക് വിന്യസിക്കാം

  • രാവിലെ ഉദ്ഘാടനം
  • ഉച്ചയ്ക്ക് സെമിനാര്‍/ചര്‍ച്ച നേതൃത്വം
  • മികവു പഞ്ചായത്ത് പ്ലാന്‍ അവതരിപ്പിക്കാന്‍

Thursday, February 3, 2011

അധ്യാപകരുടെ സാക്ഷ്യങ്ങള്‍

ജഗദമ്മ ടീച്ചര്‍ തുറവൂര്‍ വെസ്റ്റ്‌ യു പി സ്കൂളില്‍ നാലാം ക്ലാസില്‍ പഠിപ്പിക്കുന്നു
ടീച്ചറുടെ അനുഭവം ഇങ്ങനെ"കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കാന്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നു.ഒരു ഭയവുമില്ലാതെ ആശയങ്ങള്‍ ഇംഗ്ലീഷില്‍ പ്രകടിപ്പിക്കാന്‍ അവര്‍ മുന്നോട്ടു വരുന്നു"
ലിസ്സി സിറിയക്,ജി എച് എസ് എല്‍ പി എസ തിരുനല്ലൂര്‍:-"ഏതാണ്ടെല്ലാ കുട്ടികള്‍ക്കും ഇംഗ്ലീഷില്‍ പറയുന്നത് ഗ്രഹിക്കാന്‍ കഴിയും.ചെറിയ വാക്യങ്ങളില്‍ ഇംഗ്ലീഷ് പറയാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്.അവര്‍ ഇംഗ്ലീഷു സംസാരിക്കാന്‍ കഴിവ് നേടിയതില്‍ ഞാന്‍ സന്തുഷ്ടയാണ്"
എന്‍ എസ്. ലിജിമോള്‍,ജി എല്‍ പി എസ കൊനാട്ടുശേരി:- "കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ സ്വന്തമായി നാടകം എഴുതാന്‍ കഴിയും. സ്കിറ്റ്,കോരിയോഗ്രാഫി എന്നിവയും പുതിയ തീമിനെ ആസ്പദമാക്കി അവര്‍ തയ്യാറാക്കും.എന്റെ സ്കൂളിലെ എല്ലാ അധ്യാപകര്‍ക്കും ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ട്"
പദ്മകുമാര്‍, ജി വി എച് എസ് ഏ ഇറവങ്കര :-" എന്റെ ക്ലാസിലെ കുട്ടികള്‍ ഇംഗ്ലീഷില്‍ സര്‍ഗാത്മക രചനകള്‍ നടത്തും.ക്ലാസ് അവരുടെ വര്‍ക്ക് കൊണ്ട് നിറഞ്ഞിരിക്കുന്നു"
സിജുമോള്‍,റിസോഴ്സ് ടീച്ചര്‍ വെളിയനാട് :- "പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളും ഇംഗ്ലീഷ് ക്ലാസുകളില്‍ സജീവമായി പങ്കെടുക്കുന്നു,രചനകള്‍ നിര്‍വഹിക്കുന്നു"
സിന്ധു എം,ജി എല്‍ പി എസ് രാമങ്കരി:-"എന്റെ കുട്ടികള്‍ക്ക് ഇപ്പോള്‍ ആത്മവിശ്വാസം ഉണ്ട്.അവര്‍ കളികളില്‍ ഏര്‍പ്പെടുംപോഴും ഇംഗ്ലീഷ് ഉപയോഗിക്കുന്നു.വീടുകളിലും ഇംഗ്ലീഷ് പറയാറുണ്ട്‌.കുട്ടികള്‍ ഉല്ലാസത്തിലാണ്.അവരുടെ രക്ഷിതാക്കളും സന്തോഷത്തില്‍.എന്റെ ക്ലാസിലേവരെയും അതിശയിപ്പിക്കുന്ന ഇംഗ്ലീഷ് മാഗസിനുകള്‍ ഉണ്ട് -കുട്ടികള്‍ എഴുതിയവ.ഒരു അധ്യാപിക എന്നാ നിലയില്‍ ഞാന്‍ അവരുടെ രചനകളില്‍ അഭിമാനിക്കുന്നു.ഒരിക്കലും എന്റെ ക്ലാസില്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല."
ഷിബി വര്‍ഗീസ്‌,എം ടി യു പി എസ് തൃക്കുന്നപ്പുഴ :-" ഞാന്‍ ആറിലും ഏഴിലും അഞ്ചിലും പഠിപ്പിക്കുന്നു. എന്റെ കുട്ടികള്‍ക്ക് ഇംഗ്ലീഷിലുള്ള ചെറിയ കഥകള്‍ വായിക്കാന്‍ കഴിയുന്നു.. ആശയങ്ങള്‍ ഇംഗ്ലീഷില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നു."
റോസമ്മ, യു പി എസ് പുന്നപ്ര:- "ഞാന്‍ ഇംഗ്ലീഷ് പീരീഡ്‌ മനോഹരമാക്കി . കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടതാക്കി.ഇരുനൂറ്റി അമ്പത് കുട്ടികളും നന്നായി വര്‍ക്ക് ചെയ്യുന്നു,"
സി ആര്‍ രാധാമണിയമ്മ , കെ എ എം യു പി എസ് പല്ലന:-" എഴുപതു ശതമാനം കുട്ടികളും പ്രയാസം കൂടാതെ ഇംഗ്ലീഷ് വായിക്കും.ചെറിയ അക്ഷര തെറ്റുകള്‍ വരുമെങ്കിലും അവര്‍ ഇംഗ്ലീഷില്‍ എഴുത്തും,പിന്നോക്കം നിക്കുന്നവരിലും മാറ്റം ഉണ്ട്"
എന്‍ എസ് സീതാ ലക്ഷ്മി< എസ് എന്‍ വി ടി ടി ഐ കക്കാഴം:-മറ്റു ഭാഷകളെക്കാള്‍ എന്റെ കുട്ട്ടികള്‍ ഇംഗ്ലീഷ് ഇഷ്ടപ്പെടുന്നു.അതെനിക്ക് ആഹ്ലാദം നല്‍കുന്നു.നല്ല രീതിയില്‍ പറയാന്‍ കഴിയുന്നതില്‍കുട്ടികള്‍ അഭിമാനിക്കുന്നു.എന്റെ സ്കൂളിലെ രക്ഷിതാക്കളും ഇതില്‍ താല്പര്യം കാണിക്കുന്നു. "
ആര്‍ അനില
, കുംമാരപുരം എല്‍പി ജി എസ്:-" തെറ്റുകളെ പറ്റി ആശങ്കപ്പെടാതെ ഇംഗ്ലീഷില്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കുട്ടികള്‍ മുമ്പോട്ട്‌ വരുന്നു.അവര്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാന്‍ ഒട്ടേറെ അവസരങ്ങള്‍ ക്ലാസിലുണ്ട്.അവരുടെ തെറ്റുകള്‍ സ്വയം തിരുത്താനും കഴിവുണ്ട്.ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കും ലൈബ്രറി സജീവം.എന്റെ സ്കൂളിലെ എല്ലാ ക്ലാസുകളും പുതിയ രീതിയാണ് പിന്തുടരുന്നത്."
സിന്ധു കെ സി, എ പി സ്കൂള്‍ കായംകുളം, ശ്രീലക്ഷ്മി,മണ്ണാറശാല യു പി എസ്, ശ്രീലത എസ് എന്‍ എം യു പി എസ് മുതുകുളം,ഗീത സി കുറുപ്പ്,മണ്ണാറശാല യു പി എസ്, ഷൈനി ഹരിപ്പാട്‌, ഗിരിജ ഇ എന്‍ ,ഇ ഡി യു പി എസ് തലവടി,ജെസി വര്‍ഗീസ്‌,ചമ്പക്കുള എസ് എച് യു പി എസ്,കല പി നായര്‍ ... ആവേശകരമായ അനുഭവങ്ങളാണ് ഇവര്‍ക്കെല്ലാം പങ്കു വെക്കാനുള്ളത് നിങ്ങള്‍ക്കോ?
ഇന്ന് (ഫെബ് നാലിന് ) ആലപ്പുഴയിലെ കുട്ടികള്‍ തിരുവനന്തപുരത്ത് വി ജെ ടി ഹാളില്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കും.വിദ്യാഭ്യാസ മന്ത്രിയടക്കം കാണ്‍കെ.
പൊതു വിദ്യാലയങ്ങള്‍ ഉണരുന്നു.
നേട്ടങ്ങള്‍ ഏറെ നേടാനും ഏറെ

-----------------------------------------

Tuesday, February 1, 2011

ആത്മവിശ്വാസമുള്ള സ്കൂളുകള്‍ ആലപ്പുഴയില്‍ ഉണ്ട്

കഴിഞ്ഞ ആഴ്ച ബാംഗ്ലൂര്‍ റീജിയണല്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് ഇംഗ്ലീഷ് ഫാക്കല്ടി അംഗങ്ങള്‍ ആലപ്പുഴ സന്ദര്‍ശിച്ചു
ഹിതേഷ്, ഉസ്മ രേഹേല്‍,വിദ്യാനന്ദ് ആരാധ്യ ,ജയരാജ് എന്നിവരുടെ സംഘം
ആലപ്പുഴയിലെ ഇംഗ്ലീഷ് പഠന നിലവാരം നേരിട്ട് മനസ്സിലാക്കാനാണ് എത്തിയത്
അവര്‍ ഒന്നാം ദിവസം കക്കാഴം യു പി സ്കൂളില്‍ പോയി
കുട്ടികളുടെ പെര്‍ഫോമന്‍സ് കണ്ടു.അവരുമായി സംവദിച്ചു
രണ്ടാം ദിവസം കുമാരപുരം എല്‍ പി സ്കൂളില്‍
ഉച്ചയ്ക്ക് ശേഷം തൃക്കുന്നപ്പുഴ എം ടി യു പി സ്കൂള്‍ കണ്ടു.
കാണുകയല്ല ക്ലാസ് നിരീക്ഷിച്ചു നിരീക്ഷിക്കുക എന്ന് വെച്ചാല്‍ എല്ലാം മനസ്സിലാക്കുക എന്നാണ് അര്‍ത്ഥം.
എന്താണ് അവരുടെ കണ്ടെത്തല്‍:-
പ്രോസസ് പാലിക്കുന്നിടത്തൊക്കെ കുട്ടികള്‍ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു.
മടിച്ചു നിക്കുന്നില്ല
പല തരത്തില്‍ ആശയം പ്രകാശിപ്പിക്കുന്നു
അവര്‍ ചോദിച്ചതിനു നല്ല മറുപടി-ഇംഗ്ലീഷില്‍
സങ്കോചമില്ലാതെ സദസ്സുകളെ അഭിസംബോധന ചെയ്യുന്നു
മൂന്നാം ക്ലാസുകാരി വരദ -അവളാണ് കൊമ്പയരിംഗ് നടത്തിയത്.വളരെ നന്നായി ഒഴുക്കോടെ..
ഇംഗ്ലീഷ് നാടകം സ്വാഭാവികം -പാ൦പുസ്തകത്തില്‍ നിന്നും അവര്‍ തന്നെ വികസിപ്പിച്ചത്
അധ്യാപകര്‍ സംതൃപ്തി പ്രകടിപ്പിച്ചു
രക്ഷിതാക്കളും
കുട്ടികള്‍ രചനയില്‍ ബഹു ദൂരം മുന്നില്‍
ധാരാളം ലേഖന പ്രവര്‍ത്തനങ്ങള്‍ .അധ്യാപിക എഴുതിയത് പകര്തിയതല്ല. സ്വതന്ത്ര രചന .
(അത് കണ്ടപ്പോള്‍ അവയില്‍ ചിലത് അവര്‍ക്ക് വേണം അവരുടെ കോഴ്സുകളില്‍ കാണിക്കാന്‍!)

മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാണാന്‍ കഴിയാത്ത നേട്ടം
അവര്‍ കുറിച്ചത് നോക്കൂ.
അതെ അഭിമാനം തോന്നുന്നു
ഒരു ജില്ല നല്ല അനുഭവം നല്‍കുന്നു
ആലപ്പുഴക്കാര്‍ പറയുന്നു.:-ജില്ലയിലെ
എല്ലാ സ്കൂളുകളും ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടു വന്നിട്ടില്ല .പഴയ രീതിയില്‍ പഠിപ്പിക്കുന്നവരും മിക്സ് ചെയ്തു പഠിപ്പിക്കുന്നവരും ഇപ്പോഴും ഉണ്ട്.
അവരുടെ ക്ലാസുകള്‍ പിന്നില്‍.
എന്നാല്‍ ലോക്കല്‍ റിസോഴ്സ് പെഴ്സന്‍സായി പ്രവര്‍ത്തിച്ച അധ്യാപകര്‍ ഉള്‍പ്പടെ കുറെ ഏറെ അധ്യാപകര്‍ അവരുടെ ക്ലാസുകളില്‍ പുതിയ രീതി ഫലപ്രദമാണെന്ന് തെളിയിച്ചു
ഓരോ ബി ആര്‍ സിയിലും പത്ത് പതിനഞ്ചു സ്കൂളുകള്‍ നല്ല രീതിയിലേക്ക് വന്നിട്ടുണ്ട്..ചൂണ്ടിക്കാണിക്കാന്‍ കഴിയും.മറ്റുള്ളവര്‍ക്ക് വന്നു നോക്കാം.
ഇതാണ് മികവുള്ള ഇംഗ്ലീഷ് പഠനം സാധ്യമാണെന്ന് തെളിയിക്കല്‍.
(പലരോടും പറയുമ്പോള്‍ ഒറ്റപ്പെട്ട മികവുകള്‍ ഞാന്‍ ഉയര്‍ത്തി കാണിക്കുകയാണെന്ന് പറയും.
അവരോടു ഞാനല്ല മറുപടി പറയേണ്ടത് അധ്യാപികമാരാ.)
എല്ലാ ജില്ലകളിലും ഇതുപോലെ സ്കൂളുകള്‍ മുന്നോട്ടു വരണം.
ഓരോ വര്‍ഷവും ആത്മവിശ്വാസമുള്ള സ്കൂളുകളുടെ എണ്ണം കൂട്ടണം.
അങ്ങനെ പൊതു വിദ്യാലയങ്ങള്‍ എല്ലാം തിളങ്ങണം..
------------------------------------------------------------------------------------------