ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, December 20, 2010

പേരൂര്‍ യു പി സ്കൂള്‍ വ്യത്യസ്തം

ക്ലാസ് വിഭജന മറകള്‍ കുട്ടികളുടെ കൂട്ടായ്മകള്‍ക്ക് തടസ്സമാകുംഒരു പി ടി എ പൊതു യോഗം നടത്താന്‍ പോലും കഴിയാതാകും..എന്നാല്‍ ക്ലാസ് വിഭജന മറകള്‍- അതില്ലെങ്കിലോ ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്കും ബുദ്ധിമുട്ടും !
ഇവിടെ രണ്ടു ആവശ്യങ്ങളും ഒരേ പോലെ പരിഗണിച്ചു മാതൃക കാട്ടിയ സ്കൂളാണ് പേരൂര്‍.
മടക്കി വെക്കാവുന്ന വിഭജന മറകള്‍ അവര്‍ തീര്‍ത്തു .
നോക്കൂ അതില്‍ ക്ലാസുല്‍പ്പന്നങ്ങള്‍
ഞാന്‍ പറഞ്ഞു ഇത് വൈറ്റ് ബോര്‍ഡായും ഉപയോഗിക്കാമല്ലോ
അതും സാധ്യത.കുട്ടികള്‍ക്കും അധ്യാപികയ്ക്കും എഴുതി പ്രകാശിപ്പിക്കാന്‍ ഇടം ഏറെ.
അപ്പോള്‍ ഇത് മറയല്ല -ക്ലാസിന്‍ റിസോഴസാ ...
തിരുവനന്തപുരം പേരൂര്‍ യു പി സ്കൂള്‍
ഒട്ടേറെ കാര്യങ്ങളില്‍ വ്യത്യസ്തം

Saturday, December 18, 2010

അല്ലപ്ര സ്കൂളിലെ ഏഴാം ക്ലാസില്‍ ഇംഗ്ലീഷ് ഇങ്ങനെ .

എറണാകുളം അല്ലപ്ര സ്കൂളില്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് എത്തിയത്.സത്യത്തില്‍ ഒന്നാം ക്ലാസ് കാണാനാണ് ആഗ്രഹിച്ചത്‌.അന്ന് ഗീത ടീച്ചര്‍ അവധി.അപ്പോള്‍ ഏഴാം ക്ലാസില്‍ ഖദീജ ടീച്ചര്‍. ആനന്ദന്‍ മാഷ് ക്ലാസ് വിശേഷം തിരക്കി." ദാ ഇപ്പോള്‍ തീരും.കുട്ടികള്‍ അവസാന മിനുക്ക്‌ പണിയിലാ . നിങ്ങള്‍ അടുത്ത ക്ലാസോക്കെ കണ്ടു വരീന്‍.." ഞങ്ങള്‍ മറ്റധ്യാപകരെ കാണാന്‍ പോയി.അപ്പോള്‍ അവിടെ മറ്റൊരു കാഴ്ച സ്കൂള്‍ ഗണിതവത്കരണം നടന്നു കൊണ്ടിരിക്കുന്നു.ഒന്നാം ക്ലാസില്‍ കയറി ടീച്ചര്‍ ഇന്ന് ഇല്ലങ്കില്‍ എന്ത് കുട്ടികള്‍ സമര്‍ത്ഥര്‍.മാഷ്‌ ചോദിച്ചതിനൊക്കെ ഇംഗ്ലീഷില്‍ മറുപടി കിട്ടി.ചാര്‍ട്ടും വായിച്ചു കേള്‍പ്പിച്ചു.
അപ്പോഴേക്കും ഏഴാം ക്ലാസില്‍ നിന്നും ക്ഷണം.
ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഒരു ചടങ്ങ് നടക്കാന്‍ പോകുകയാണ്.ഇംഗ്ലീഷില്‍ ഒരു യൂനിറ്റ് തീര്‍ന്നതിന്റെ ആഘോഷം.
അവിടെ അങ്ങനെയാ.എല്ലായ്പോഴും .
  • പാഠം പഠിച്ചു കഴിയുമ്പോള്‍ അതിലെ വ്യവഹാര രൂപങ്ങള്‍ഉള്‍പ്പെടുത്തി ഗ്രൂപടിസ്ഥാനത്ത്തില്‍ പതിപ്പ് തയ്യാറാക്കും .
  • ഓരോ കുട്ടിയുടെയം ഒന്നിലധികം രചനകള്‍.
  • ഓരോ കുട്ടിയുടെയും എഴുത്ത് തനിമയുള്ളത്.സ്വന്തം ഇംഗ്ലീഷില്‍.
  • അത് ആ യൂണിറ്റിന്റെ ക്ലാസ് പോര്‍ട്ട്‌ ഫോളിയോ.
ഇത്തരം ധാരാളം പതിപ്പുകള്‍ ആ ക്ലാസില്‍ കണ്ടു .ചിത്രങ്ങള്‍ നോക്കൂ.
  • പതിപ്പുകളുടെ പ്രകാശന ചടങ്ങും ഗംഭീരം.ഓരോ ഗ്രൂപും വേദിയില്‍ .അദ്ധ്യക്ഷയും സ്വാഗതപ്രാസംഗികയും .ആശംസക്കാരും മുഖ്യ പ്രഭാഷകയും.ഉദ്ഘാടകയും .ഒക്കെ കുട്ടികള്‍.പതിപ്പ്പരിചയപ്പെടുത്തലും ഉണ്ട്.
  • എല്ലാം ഇംഗ്ലീഷില്‍
  • എല്ലാ കുട്ടികള്‍ക്കും അവസരം.
  • ഭാഷയിലെ ഒഴുക്ക് തിരിച്ചറിയാന്‍ -ഇംഗ്ലീഷിലെ പെര്‍ഫോമന്‍സ്.
  • ഇതാണ് പൊതു വിദ്യാലയ പഠിപ്പ്
പതിപ്പും പഠിപ്പും പ്രകാശനവും ആശയവിനിമയത്തില്‍ ആത്മവിശ്വാസവും.
ഇനി ഒരു ഇനം കൂടിയാകാം.പതിപ്പിലെ ഉള്ളടക്കത്തിന്റെ രംഗാവിഷ്കാരം.
ഇംഗ്ലീഷ് ക്ലാസ് പി ടി എ, കുട്ടികള്‍ നയിക്കുന്ന ക്ലാസ് പി ടി എ ഇവയുടെ നടത്തിപ്പിലൂടെ ശ്രദ്ധ നേടിയ ഈ സ്കൂള്‍ ഇനിയും മാതൃക സൃഷ്ടിക്കും.
.എല്ലാ സ്കൂളിലും ഇത് സാധ്യമാണ്.
രക്ഷിതാക്കള്‍ക്കും പൊതു വിദ്യാലയത്തില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാകും.
അതിനു പുതിയ രീതിയില്‍ വിശ്വാസം അര്‍പ്പിക്കുക.

.

Thursday, December 16, 2010

ആഴമുള്ള അറിവനുഭവം.


പട്ടാമ്പി യു പി സ്കൂളിനെ പരിചയപ്പെടുത്താന്‍ ഈ ഒരു ചിത്രം മാത്രം മതിയാവും.യുദ്ധവിരുദ്ധ സന്ദേശം വഹിക്കുന്ന സടാക്കോ കൊക്കുകള്‍ ..അവയുടെ എണ്ണക്കൂടുതല്‍ പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നു.അവയുടെ നിറ വൈവിധ്യം,വിന്യാസം ഇവ സ്കൂളിന്റെ സര്‍ഗാത്മകതയെ സൂചിപ്പിക്കുന്നു.
ഒരു അധ്യാപിക ശ്രവജ്ഞപീഠം കയറിയ ആളല്ല.സര്‍വ വിജ്ഞാന കോശം പഠിച്ചിട്ടു പഠിപ്പിക്കാനും കഴിയില്ല.എന്നാല്‍ കുട്ടികള്‍ക്ക് ആവശ്യമുള്ളത് ലഭിക്കുകയും വേണം.പുതിയ പഠന രീതി വന്നതില്‍ പിന്നെ കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരായി മാറി.അതും കണക്കിലെടുക്കണം.സ്കൂളിനു പുറത്ത് റിസോഴ്സുണ്ട്.അത് ഫലപ്രദമായി ഉപയോഗിക്കാന്‍ കരിക്കുലം അധ്യാപകര്‍ക്ക് അവസരം തുറന്നു നല്‍കിയത് അനുഗ്രഹമായി.പട്ടാമ്പി സ്കൂള്‍ ഇക്കാര്യത്തില്‍ ശ്രദ്ധാലുക്കളാണ്.ട്രാഫിക് നിയമം പഠിക്കേണ്ടപ്പോള്‍ ട്രാഫിക് പോലീസാ ക്ലാസിലെ മാഷ്‌. ക്രമസ്മാധനമാണ് വിഷയമെങ്കിലും പോലീസ് ക്ലാസിലെത്തും കുട്ടികളോട് സഹൃദത്തോടെ സംവദിക്കാന്‍..
പഞ്ചായത്ത് ഭരണം അറിയാന്‍ ജനപ്രതിനിധി.
ഇങ്ങനെ പഠിച്ചു വളരുന്ന .കുട്ടികള്‍ ഏതു ഇന്റര്‍വ്യൂവിലും പതറില്ല.
കൂടുതല്‍ അറിവനുഭവം ഉള്ള ആളില്‍ നിന്നും മനസ്സിലാക്കിയതിനാല്‍ ആഴം കൂടും.
സ്വയം പഠന ശേഷിയും വര്‍ദ്ധിക്കും

Wednesday, December 15, 2010

ഇംഗ്ളീഷ് പഠിക്കാന്‍ ഇംഗ്ളീഷ് മീഡിയം വേണ്ടെന്ന് കുട്ടികളുടെ സാക്ഷ്യം

കാസര്കോട്: ഇംഗ്ളീഷ് പഠിക്കാന്‍ പൊതുവിദ്യാലയം മതിയെന്ന് തെളിയിച്ച് അടുക്കത്ത്ബയല്‍ ഗവ. ഫിഷറീസ് യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍. ഇംഗ്ളീഷ് മീഡിയത്തില്‍ പഠിക്കുന്നവരേക്കാള്‍ നന്നായി തങ്ങള്‍ക്ക് ഇംഗ്ളീഷ് സംസാരിക്കാനും എഴുതാനും കഴിയുമെന്ന് തെളിയിക്കുന്നതിന് ഇവര്‍ പ്രത്യേക പിടിഎ യോഗംതന്നെ വിളിച്ചു. ഇംഗ്ളീഷിലുളള ക്ഷണക്കത്തു മുതല്‍ യോഗ നടപടികളും കലാപരിപാടികളും കുട്ടികള്‍തന്നെ തയ്യാറാക്കി തങ്ങളുടെ കഴിവ് അവര്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മുന്നില്‍ അവതരിപ്പിച്ചത് വേറിട്ട അനുഭവമായി. പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പതിപ്പുകള്‍, പോസ്റ്ററുകള്‍, കഥകള്‍, കവിതകള്‍ എന്നിവയുടെ പ്രദര്‍ശനം കുട്ടികളുടെ അറിവനുഭവത്തിന്റെ നേര്‍ക്കാഴ്ചയായി.

കനത്ത ഫീസ് നല്‍കി ഇംഗ്ളീഷ് മീഡിയം സ്കൂളിലേക്ക് കുട്ടികളെ വിടുന്ന രക്ഷിതാക്കള്‍ക്ക് തിരിച്ചറിവ് നല്‍കാന്‍ കൂടിയാണ് ഫിഷറീസ് സ്കൂളിലെ കുട്ടികള്‍ ഇംഗ്ളീഷില്‍ തങ്ങളുടെ കഴിവ് പരസ്യമായി പ്രദര്‍ശിപ്പിച്ചത്. രഷിതാക്കള്‍ക്ക് മുന്നില്‍ ടീച്ചര്‍ കുട്ടികള്‍ക്ക് ഇംഗ്ളീഷ് ക്ളാസെടുത്തും തങ്ങളുടെ ചുറ്റുപാടും കാണുന്ന ജീവതാനുഭവങ്ങള്‍ നാടക രൂപത്തിലാക്കി കുട്ടികള്‍ അവതരിപ്പിച്ചതും കുട്ടികളുടെ ഇംഗ്ളീഷ് പഠനനിലവാരം ബോധ്യപ്പെടുത്തുന്നതായിരുന്നു.

ഇംഗ്ളീഷ് പിടിഎ യോഗം മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജയദേവന്‍, ഹെഡ്മിസ്ട്രസ് വി കെ ഷെര്‍ളി, പ്രമീള എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളായ കാവ്യ അധ്യക്ഷയായി. ഉണ്ണിമായ സ്വാഗതവും വിസ്മയ നന്ദിയും പറഞ്ഞു.
(ജനശക്തിയോടു കടപ്പാട്)

Monday, December 13, 2010

വായന എന്നാല്‍ എന്തല്ല ?

മൂന്നാം ക്ലാസിലെ നീലതടാകത്ത്തിലെ കൂട്ടുകാര്‍ എന്ന പാഠം.അതിന്റെ അധ്യാപക സഹായിയില്‍ ഇങ്ങനെ..
  • കുട്ടികള്‍ മൌനമായി വായിക്കട്ടെ.
  • അധ്യാപികയും കുട്ടികളും ചേര്‍ന്നുള്ള വായന
ഇതാണോ ക്ലാസ്സില്‍ നടക്കേണ്ട വായനാ പ്രക്രിയ? ഇത്തരം അയഞ്ഞ വായനാനുഭവം ആഴത്തിലുള്ള വായനയെ ഉറപ്പാക്കുമോ? വായനയെ ആസ്വാദ്യകരാമായ ഒരു അനുഭവം ആക്കി മാറ്റുമോ? കേവലം ആശയ ഗ്രഹണ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുകയാണോ വായനയുടെ ലക്‌ഷ്യം?വായനയുടെ ഒരു ആഴവും സൂചിപ്പിക്കാത്ത ഈ പരാമര്‍ശം ക്ലാസിനെ ധന്യമാക്കില്ല.
എന്തെല്ലാം പരിഗണനകളോടെയാണ് അധ്യാപിക വായനയെ സമീപിക്കേണ്ടത്?
  • വായനയില്‍ താല്പര്യമുണ്ടാക്കാന്‍ എന്ത് ചെയ്യും?
  • വായനയില്‍ മുന്നാക്കം നില്‍ക്കുന്നവരും പിന്നാക്കം നില്‍ക്കുന്നവരും ഉള്ളപ്പോള്‍ ഒരു സമീപനം മതിയോ അവരോടു?
  • എങ്ങനെ വായന വിലയിരുത്തും?
  • വായനയില്‍ എന്തെല്ലാം കഴിവുകള്‍ വിലയിരുത്തണം,എപ്പോള്‍?
  • ഈ കഥയുടെ ദൈര്‍ഘ്യം എങ്ങനെ വായനയില്‍ കണക്കിലെടുക്കും?
വായനയുടെ ഏതെല്ലാം തലങ്ങളിലൂടെ കുട്ടികള്‍ കടന്നു പോകണം?
  • സമാന്യാശയം ഗ്രഹിക്കണം.
  • സവിശേഷ ആശയങ്ങള്‍ കണ്ടെത്തണം.
  • ആസ്വാദനാംശങ്ങള്‍ തിരിച്ചറിയണം.അതില്‍
പ്രയോഗം,
കഥാപാത്രങ്ങള്‍,
സംഭവങ്ങള്‍
കഥയുടെ അവതരണ രീതി,
(ഉയര്ന്നക്ലാസില്‍ കൂടുതല്‍ ആഴമുള്ള വായന-കഥയുടെ ക്രാഫ്റ്റ്,പ്രത്യക്ഷ അര്‍ത്ഥത്തിനപ്പുറം അര്‍ഥം സൂചിപ്പിക്കുന്നവ-ബിംബങ്ങള്‍,കഥാപാത്ര സന്നിവേശം,കഥയിലെ കാലം,ഭാഷ,ദേശം,ജീവിത വീക്ഷണം,രചയിതാവിന്റെ മൂല്യ സങ്കല്‍പം,പക്ഷം,ആഖ്യാന രീതി , ഉണര്‍ത്തിയ ഓര്‍മ്മകള്‍,സ്വന്തം നിരീക്ഷണം..ഒക്കെ വരും )അതായതു ക്ലാസ് നിലവാരം അനുസരിച്ച് വായനയുടെ നിലവാരവും കൂട്ടണം.അത് ഉള്‍ക്കൊള്ളാതെ വായിപ്പിക്കള്‍ കുട്ടിയുടെ ഭാഷാപരമായ വളര്‍ച്ച ഉറപ്പാക്കില്ല.
വായനയിലേക്ക് കുട്ടികളെ എങ്ങനെ ക്ഷണിക്കും?
വായന എന്നത് ഉയര്‍ന്ന മാനസിക പ്രക്രിയ ആവശ്യപ്പെടുന്ന ഒന്നാണ്.അത് അര്‍ത്ഥവും ആശയവും ഉരുത്തിരിചെടുക്കലാണ്.പുതു കണ്ടെത്തലാണ്. സാമാന്യാശയം മാത്രം ഉള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തല്‍ അല്ല.എഴുത്തുകാരുമായി സംവദിക്കുന്ന ആസ്വാദനാനുഭവം
  • എങ്കില്‍ വായനക്ക് മുമ്പ് ഉള്ളടക്കം പ്രവചിക്കാന്‍ അവസരം നല്‍കാം.
  • അതിനു ചിത്രങ്ങള്‍,കഥാ സന്ദര്‍ഭങ്ങള്‍,തുടക്ക സൂചനകള്‍..ഒക്കെയാകാം
  • സ്വന്തം പ്രവചനം ശരിയോ എന്ന് കണ്ടെത്താനുള്ള വായനയ്ക്ക് താല്പര്യം കൂടും.
ഒന്ന് രണ്ടു പേരുടെ അവതരണത്തിനു ശേഷം വ്യക്തിഗത വായന.
ഒരു തവണ മൌനമായി വായിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ ആഴത്തിലേക്ക് പോകാനുള്ള സൂചന നല്‍കണം
  • ഈ കഥയിലെ പ്രധാന സംഭവങ്ങള്‍ ഏതെല്ലാമാണ് ?
  • ഈ കഥയിലെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍,ഇഷ്ടപ്പെടാനുള്ള കാരണം?
  • ഇഷ്ടപ്പെടാത്ത കഥാപാത്രങ്ങള്‍,കാരണം,
  • മനോഹരമായ പ്രയോഗങ്ങള്‍.
വ്യക്തിഗത വായനയ്ക്ക് ശേഷം ഗ്രൂപ്പില്‍ പങ്കിടല്‍
  • ഗ്രൂപ്പില്‍ പങ്കിടല്‍ വായനയുടെ അടുത്ത തലം അനുഭവിപ്പിക്കണം .
  • താന്‍ കണ്ടെത്താത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ കണ്ടെത്ത്തിയിട്ടുണ്ടാവും.
  • ആരും കണ്ടെത്താത്ത കാര്യങ്ങള്‍ കൂട്ടായി ആലോചിക്കാം
  • ഓരോ ആള്‍ക്കും എന്തെങ്കിലും പങ്കിടാന്‍ ഉണ്ടാകണം.(പിന്നാക്കം നില്‍ക്കുന്നവരെ ഇതിനായി സജ്ജമാക്കണം )
  • ഒരാള്‍ മൊത്തം ഒന്നിച്ചവതരിപ്പിക്കള്‍ അല്ല വേണ്ടത് ഓരോരോ കാര്യമായി എല്ലാവരും ഊഴമിട്ട്‌ അവതരിപ്പിക്കലാണ്.
  • ഗ്രൂപ്പ് ചിന്തയുടെ മുറുക്കം ഉണ്ടാവണം.
  • തുല്യാവസരം
  • ഗ്രൂപ്പ് പങ്കിടലിനു ക്രമം നിശ്ചയിക്കണം.
    വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കണം.അവ ഒന്നിച്ചു നല്‍കി ആശയക്കുഴപ്പം ഉണ്ടാക്കരുത്.
    • ഓരോരുത്തരും കഥയിലെ പ്രധാന സംഭവങ്ങള്‍ ആദ്യം പങ്കിടണം.എന്ത് കൊണ്ടാണ് അത് പ്രധാനപ്പെട്ടതായി തോന്നിയത് എന്നും പറയണം.
    • ഇഷ്ടപ്പെട്ട കഥാപാത്രങ്ങളും ഇഷ്ടപ്പെടാനുള്ള കാരണവും പിന്നീട് അവതരിപ്പിക്കണം.ഒരേ കഥാപാത്രത്തെ പല കാരണങ്ങളാല്‍ ഇഷ്ടപ്പെടാം.
    • ഇഷ്ടപ്പെടാത്ത കഥാപാത്രങ്ങളെയും ഇത് പോലെ അവതരിപ്പിച്ചു ചര്‍ച്ച ചെയ്യണം.

    ആസ്വാദന പരമായ ശ്രാവ്യ വായനയാണ് ഇനി നടക്കേണ്ടത്‌.

  • ഭാവവും ആശയവും ഉള്‍ക്കൊണ്ടു ഗ്രൂപ്പില്‍ മാറി മാറി വായിക്കണം.ഓരോരുത്തരും ഓരോ ഭാഗം എന്ന് തീരുമാനിക്കാം
    ഏതാനം പേര്‍ക്ക് പൊതുവായി വായിക്കാം
    അധ്യാപികയുടെ വായന നല്ല ഒരനുഭവം ആകണം.പൊതു പങ്കിടല്‍
    പ്രധാന സംഭവങ്ങളുടെ പൊതു പങ്കിടല്‍ സമയം അധ്യാപിക പാ0ത്തിലെ എല്ലാ സംഭവങ്ങളും ബോര്‍ഡില്‍ എഴുതി അവര്‍ക്ക് വിശകലനത്തിന് അവസരം നല്‍കണം(.ഇവയില്‍ ഏതൊക്കെ അപ്രധാനം എന്ത് കൊണ്ട്?ചര്‍ച്ച )
-------------------------------------------------------
ഇത് ചെയ്തു നോക്കി ഫീഡ് ബാക്ക് തരണേ..
കുറെ അധ്യാപകര്‍ ചെയ്തപ്പോള്‍ എല്ലാ കുട്ടികളും നല്ല നിലവാരം പ്രകടിപ്പിച്ചു എന്നാ അനുഭവം.
വായനയില്‍ പിന്നാക്കക്കാരോ?അത് ഈ ക്ലാസില്‍ നിന്നും അപ്രത്യക്ഷമാകുന്നു എന്നും.

Sunday, December 12, 2010

പത്മിനി ടീച്ചറുടെ ഹാജര്‍ ബുക്കില്‍ ഇന്ത്യ

കഞ്ചിക്കോട്ട് സ്കൂളില്‍ എനിക്ക് പഠിക്കാനോ പഠിപ്പിക്കാനോകഴിഞ്ഞിട്ടിട്ടില്ല . അവസരം കിട്ടിയിരുന്നെങ്കില്‍..ആഗ്രഹത്തിന് ഒരു കാരണം ഉണ്ട് അതിനു പത്മിനി ടീച്ചര്‍ ചൂണ്ടു വിരലിനു തന്ന കുറിപ്പ് വായിക്കൂ..

"ഇന്ത്യ എന്റെ രാജ്യമാണ് -എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. "
സ്കൂളില്‍ ഈ പ്രതിജ്ഞ ഏറ്റു ചെല്ലുന്നത് കഞ്ചിക്കോട്ടുകാരായ അഷിതയും അക്ഷയയും അജ്മലും ജോസും പരിമളവും മാത്രമല്ല,നേപ്പാളികളായ ബീനാ ഥാപ്പയും ഗാമന്‍ സിംഗും ബീഹാരികളായ അഫസാനാ കാത്തുനും ഗുഡുവും ജ്ജാര്ഖണ്ട് കാരായ ബികാസും ചന്ദനും ഉത്തര്‍ പ്രദേശുകാരായ മതുബാലയും ഖുശ്ബുവും ഒറീസ്സക്കാരായ ഗീതാസാഹുവും സുനില്‍ പാണ്ടെയും...അങ്ങനെ അങ്ങനെ ഓട്ടേറപ്പേര്‍ ...
മുക്തി തന്റെ സ്വര്‍ഗരാജ്യത്തിലെക്കെന്റെ നാടൊന്നു ഉണരണേ ദൈവമേ ..എന്ന ടാഗോറിന്റെ വരികള്‍ മനസ്സില്‍ തട്ടി ചൊല്ലുന്നതും അവര്‍ തന്നെ .
ഇത് പാലക്കാട്- കഞ്ചിക്കോട് സര്‍ക്കാര്‍ എല്‍ പി സ്കൂളിലെ മാത്രം കാഴ്ചയാകാം.
രാവിലെ എട്ടേ മുക്കാല്‍ മണിയാകുമ്പോഴേക്കും ജാഗരന്‍ സജീവമാകും.അതാണ്‌ ഉത്തരേന്ത്യന്‍ സംഘത്തിന്റെ പഠന വീട്.അവരുടെ മാതൃ ഭാഷയിലൂടെ- മലയാളത്തിലേക്ക്- വിദ്യാലയത്തിലേക്ക്‌ -സമൂഹത്തിലേക്കു..നാല്പതിലധികം കുട്ടികള്‍.
വ്യക്തിശുചിത്വത്ത്തില്‍ തുടങ്ങി.ജീവിക്കുന്ന ചുറ്റുപാടിനെക്കുരിച്ചു ബോധവത്കരണം. ദിനചര്യകള്‍.പെരുമാറ്റ രീതികള്‍, എല്ലാം ക്രമേണ കണ്ടും കേട്ടും അറിഞ്ഞും പഠിക്കാന്‍ അവസരം ഒരുക്കി.ഇന്നവര്‍ തീര്‍ത്തും ഈ വിദ്യാലയത്തിലെ അരുമകളായി മാറിക്കഴിഞ്ഞു.
റൊട്ടിയും സബ്ജിയും ശീലിച്ചവര്‍ സാമ്പാറിന്റെ, പുഴുക്കലരി ചോറിന്റെ രുചിയില്‍ മലയാളം പഠിച്ചു.
രുചി ഭേദങ്ങളില്‍ ആദ്യം പൊരുത്തപ്പെടാതെ പകച്ചു നിന്നവര്‍ "ടീച്ചര്‍ ഇത്തിരി സാമ്പാര്‍ കൂടി.. നാളെ പായസം ഉണ്ടോ "..എന്നിങ്ങനെ ആഗ്രഹം പറയാന്‍ തുടങ്ങി.
പത്ത് വയസ്സുകാരനായ റോഷന്‍ രണ്ടാം ക്ലാസില്‍.അവന്‍ എല്ലാവരുടെയും റോഷേട്ടന്‍.!ഗേറ്റിനു പുറത്ത് പോകുന്നവര്‍, ഭക്ഷണം കളയുന്നവര്‍, പ്ലാസ്ടിക് ഇടുന്നവര്‍, ചെടികള്‍ നശിപ്പിക്കുന്നവര്‍..എല്ലാവര്ക്കും രോഷേട്ടനെ പേടി.അവര്‍ക്കറിയാം സ്കൂളിന്റെ നന്മയ്ക്കായി റോഷന്റെ കണ്ണുണ്ടെന്നു.
കാലുകള്‍ക്ക് സ്വാധീനക്കുറവുള്ള മൂന്നാം ക്ലാസുകാരി രാധ നന്നായി ചിത്രം വരയ്ക്കും.അവളും സ്കൂളിലെ ചേച്ചിതന്നെ.അഫ്സാനു കാത്തൂനും പഠനത്തില്‍ മുന്നില്‍ .
ഇടവേളകളില്‍ സാലമ ശുക്കൂരാണ് താരം.ചുറ്റും പൊതിഞ്ഞു കുട്ടികള്‍ ഉണ്ടാവും.അപ്പോഴാണ്‌ വളകളും മാലകളും മുടിച്ചുറ്റുകളും വിതരണം.മൈലാഞ്ചി അണിയിക്കലും.അവള്‍ ഇപ്പോള്‍ നാലില്‍.ഇംഗ്ലീഷിലും കണക്കിലും മിടുക്കി.
മേളകളില്‍ പങ്കടുത്തു തിളങ്ങും ഇവര്‍.
"മലയാളത്തില്‍ "സ്നേഹിക്കാനും പിണങ്ങാനും വഴക്കിടാനും അവര്‍ പഠിച്ചു കഴിഞ്ഞു.(അതാണല്ലോ ഒരു ഭാഷയുടെ ഉടമസ്ഥതയുടെ അടയാളം)
ബാലസഭകളില്‍ ഉത്തരേന്ത്യന്‍ നൃത്തവും പാട്ടും.നാടന്‍ പാട്ടിന്റെ താളപ്പോലിമ.ഉച്ചയ്ക്കുള്ള സ്കൂള്‍ റേഡിയോ പരിപാടിയില്‍ തമിഴും മലയാളവും ഹിന്ദിയും ബംഗാളിയുമെല്ലാം കൊഴുക്കും.

എങ്ങനെയാണിവരെല്ലാം ഈ സ്കൂളില്‍ എത്തിയത്.?
കുറഞ്ഞ കൂലിയും മോശമായ ജീവിത ചുറ്റുപാടും .കഞ്ചിക്കോട് വ്യവസായ മേഖലയിലെ തൊഴിലാളി ജീവിതം.ഉടമയുടെ(?) വീടിനോട് ചേര്‍ന്നുള്ള ചെറിയ ഇടങ്ങളില്‍ വാടകയ്ക്ക് താമസം.ആണുങ്ങള്‍ ചോര നീരാക്കി പണിയെടുക്കുമ്പോള്‍ നാലും അഞ്ചും മക്കളെയും കൊണ്ട് വീട് നോക്കുന്ന ചെറുപ്പക്കാരികളായ അമ്മമാര്‍. കുട്ടികള്‍ ഇപ്പോഴും നാട്ടുകാര്‍ക്ക് ശല്യക്കാര്‍.അല്ലറ ചില്ലറ മോഷണം. പാന്‍മസാല, വഴക്കിടല്‍, പരിസരം വൃത്തികേടാക്കല്‍ ‍..
ഇവരെ പറ്റി ഈ പ്രദേശത്തുകാരുടെ പരാതികള്‍.അതാണ്‌ ഞങ്ങളുടെ ശ്രദ്ധ ഇവരിലെത്താന്‍ കാരണം.
അവരെ വിദ്യാലയത്തില്‍ എത്തിക്കണം.
അവരുടെ താമസ സ്ഥലത്തെത്തി.ഹിന്ദിയില്‍ നോട്ടീസ് അച്ചടിച്ച്‌ വിതരണം ചെയ്തു.അപ്പോഴാണ്‌ അറിയുന്നത് അവര്‍ക്ക് വായിക്കാന്‍ അറിയില്ലെന്ന്.! പിന്നീടു ഓരോ വീടും കയറി ഇറങ്ങി.അവര്‍ക്ക് ഭാഷ ഒരു പ്രശ്നമായിരുന്നു.ഞങ്ങള്‍ക്കും.
വീടുകളില്‍ ചാരായവും കഞ്ചാവും കലഹവും ദാരിദ്ര്യവും കൂടി താമസിക്കുന്നുണ്ടായിരുന്നു .
അവര്‍ക്ക് മക്കളെ പഠിപ്പിച്ചാല്‍ കൊള്ളാം എന്നാഗ്രഹം തുടങ്ങി.
എന്നും സ്കൂളില്‍ പോകുന്ന മലയാള ക്കാഴ്ചയും അവരെ സ്വാധീനിചിട്ടുണ്ടാവും.ഒപ്പം അയല്‍ക്കാര്‍ മക്കളെ ശപിക്കുന്നതും.പിന്നെ ഞങ്ങളുടെ വരവും.മനസ്സ് സ്കൂളിലേക്ക് ചാഞ്ഞു.അപ്പോള്‍ പുതിയ പ്രശ്നം.ഫീസ്‌, യൂണിഫോം ,പുസ്തകം,ഭാഷ, യാത്ര, ആഹാരം...അതൊക്കെ പരിഹരിക്കാമെന്ന് ഏറ്റു
നാട്ടുകാരില്‍ ഉള്ള വിശ്വാസം.അതായിരുന്നു ഞങ്ങളുടെ വാഗ്ദാനത്തിനു പിന്നില്‍.
ഒക്കത്ത് കുഞ്ഞുങ്ങളുമായി ഗര്‍ഭിണികളായ അമ്മമാര്‍ കുട്ടികളെയും കൂട്ടി വരാന്‍ തുടങ്ങി.സ്കൂളില്‍ അന്യ ഭാഷകള്‍ കലപില കൂട്ടി.അഡ്മിഷന്‍ അത് ഒരു ഗണിത പ്രശ്നം.എട്ടും ഒമ്പതും വയസ്സുകാരാന് വരുന്നത്..ജനനത്തീയതി അറിയില്ല.ഹോളി, ബീഹു, ദീപാവലി, ദാസര, മഴക്കാലം, മഞ്ഞുകാലം ചൂടുകാലം ..ഇങ്ങനെ പിറവിയുടെ കാലങ്ങളെ ഹരിച്ചും കൂട്ടിയും ഞങ്ങള്‍ അവര്‍ക്ക് ജന്മദിനം കൂടി സമ്മാനിച്ചു.
പിന്നെ ജാഗരന്‍ ആരംഭിച്ചു.ഭാഷയുടെ ഇടത്താവളം.
സ്കൂളില്‍ ഇപ്പോള്‍ അവര്‍ക്ക് തുല്യ പരിഗണന .
അവര്‍ സ്കൂളില്‍ ഒപ്പമുണ്ട് എല്ലാ കാര്യങ്ങളിലും.
അവരെ പറ്റി നാട്ടുകാര്‍ക്ക് ആര്‍ക്കും പരാതികള്‍ ഇപ്പോള്‍ ഇല്ല.
ആ കുട്ടികള്‍ ആകെ മാറിപ്പോയിരിക്കുന്നു.
---------------------------------------
പത്മിനി ടീച്ചറായിരുന്നു സ്കൂളിനെ നയിച്ചത്.
പെന്‍ഷനായി.
ട്രെയിനില്‍ വെച്ച് ടീച്ചറെ കണ്ടു റിയാലിറ്റി ഷോയ്ക്ക് കുട്ടികളെയും കൂട്ടി തിരുവനന്തപുരത്തെക്കു വരുന്നു.
ടീച്ചറുടെ മനസ്സിലാണ് സ്കൂള്‍.സ്കൂള്‍ മനസ്സില്‍ ടീച്ചറും.
ഒരു ഇന്ത്യാക്കാരനും അറിവ് നിഷേധിച്ചു കൂടാ എന്ന സന്ദേശം
ടീച്ചറെ രാജ്യം ആദരിച്ചു.ചൂണ്ടു വിരല്‍ അഭിമാനത്തോടെ ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു

Saturday, December 11, 2010

നിത്യവും ഇഗ്ലീഷില്‍ അനുഭവ പ്രകാശനം

കാസര്‍കോട് നിന്നും മഹേഷ്‌ ക്ലാസുകളിലെ തനിമയുള്ള കൊച്ചു കൊച്ചു കാര്യങ്ങള്‍ അയച്ചു തരാറുണ്ട്. സ്കൂളുകളില്‍ പോകുന്ന എല്ലാവരും ഇത്തരം മികവുകള്‍ കാണാതെപോകുന്നു.മഹേഷ്‌ നന്മ തേടുന്നത് കൊണ്ടാണ് ഇവ ശ്രദ്ധയില്‍ പെടുന്നത്.അതിനാല്‍ മഹേഷിന്റെ സാന്നിദ്ധ്യം എല്ലാവര്ക്കും സ്വീകാര്യമാണ്.
ഇപ്പോള്‍ ചൂണ്ടുവിരല്‍ പങ്കിടുന്നത് വളരെ പ്രസക്തമായ ഒരു കാര്യമാണ്.
ഇതു സ്കൂളിനും ആവാം.സ്വാഭാവികമായി നടക്കുന്നത്
നിത്യവും കുട്ടികള്‍ ഇംഗ്ലീഷില്‍ അവരുടെ വികാര വിചാരങ്ങള്‍ പ്രകാശിപ്പിക്കുക.
സ്വന്തം കുട്ടികള്‍ ഇംഗ്ലീഷില്‍ എഴുതാനും പറയാനും കഴിവ് നേടുന്നു നേരില്‍ കാണാം.
ദിനക്കുറിപ്പുകള്‍ (ഡയറി)കുട്ടികള്‍ ഇംഗ്ലീഷില്‍ എഴുതിത്തുടങ്ങിയിരിക്കുന്നു.നാലാം ക്ലാസ്സിലെ കുട്ടികളുടെ ഡയറി കണ്ടുവോ ... അനേഷ് മാഷ് നിര്‍ദേശങ്ങള്‍ നല്‍കാതെ തന്നെ അവര്‍ ഇംഗ്ലീഷിലും മലയാളത്തിലും
മാറി മാറി ഡയറി ഏഴുതും--( . എല്‍ . പി .എസ --കുന്നച്ചേരി--ചെറുവത്തൂര്‍ )
എഴുത്തിന്റെ ഒഴുക്കിന് തടസ്സം വരുമ്പോള്‍ അവര്‍ മലയാളത്തിലേക്ക് മാറും.എന്നാലും തിരികെ ഇംഗ്ലീഷില്‍ എത്തും.

ഏതെങ്കിലും പാഠം അതിലെ ഏതാനം ഭാഗങ്ങള്‍ അതേപടി കാണാതെ എഴുതാനും പറയാനും കഴിയുന്നതാണ് ഇംഗ്ലീഷ് പഠനം എന്നാണു ചിലര്‍ കരുതുന്നത്.സ്വന്തമായി ആ ഭാഷയിലൂടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുണ്ടാകണം.അവസരവും.
ഇത് പരിഗണിച്ചുള്ളതാണ് ഈ ഡയറി എഴുത്ത്.

Friday, December 10, 2010

കുളത്തൂര്‍ സര്‍ക്കാര്‍ സ്കൂളിന്റെ ചിത്രങ്ങള്‍

കുളത്തൂര്‍ സര്‍ക്കാര്‍ സ്കൂളിന്റെ ചിത്രങ്ങള്‍ സ്വയം സംസാരിക്കും.
മെച്ചപ്പെട്ട ഭൌതിക സൗകര്യം ഒരുക്കുന്നതില്‍ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ക്കും പി ടി എ യ്ക്കും നല്ലൊരു പങ്കു വഹിക്കാനുണ്ട്.
ആ കൂട്ടായ്മയുടെ നേട്ടം കൂടിയാണ് ഈ ദൃശ്യങ്ങള്‍
തിരുവനന്തപുരം നഗരസഭയും പി ടി എ യും അഭിനന്ദനം അര്‍ഹിക്കുന്നു