ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, December 7, 2025

വീട് കെട്ടണം ടിയാ ടിയാ.ആസൂത്രണക്കുറിപ്പ് 2



യൂണിറ്റ്  9

വീട് കെട്ടണം ടിയാ ടിയാ   

ടീച്ചറുടെ പേര്: പ്രസന്ന എ പി

ജി എൽ പി എസ് പലകപ്പറമ്പിൽ    

മങ്കട, മലപ്പുറം

കുട്ടികളുടെ എണ്ണം:

ഹാജരായവർ:

തീയതി:


പ്രവർത്തനം 1-   ഡയറി വായന 


സമയം 15 മിനിറ്റ് 


നാലോ അഞ്ചോ കുട്ടികൾ സ്വന്തം ഡയറി വായിക്കുന്നു .      


സവിശേഷ സ്വഭാവമുള്ള ഡയറിക്കുറിപ്പ് ചാർട്ടിൽ  എഴുതി പ്രദർശിപ്പിക്കുന്നു. 


പ്രവർത്തനം  2

ഭാഷാപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഉപപാഠം 

(പ്രശ്നം: 1 ചേർത്തെഴുതുമ്പോൾ തെറ്റ് വരുന്നു)


മേഘങ്ങൾ ഉണ്ട് (മേഘങ്ങളുണ്ട് )

തോണികൾ ഉണ്ട് ( തോണികളുണ്ട്)

കുട്ടികൾ ഉണ്ട് (കുട്ടികളുണ്ട്)

പൂമ്പാറ്റകൾ യുണ്ട് ( പൂമ്പാറ്റയുണ്ട്)

പ്രശ്നം: 2  ട, ണ്ട, ട്ട എന്നിവ മാറിപ്പോകുന്നു 




പൂരിപ്പിക്കൂ 


കാലുണ്ട്, വാലുണ്ട്, കൊമ്പുണ്ട്, നിറമുണ്ട് പൂവാലിപ്പശുവിന് ചേലുണ്ട്

-- -----------------

പൂവാലിപ്പശു കൊണ്ട് ഗുണമുണ്ട്


( പാൽ, മോർ, തൈര്, നെയ്യ് )


ചാർട്ടിൽ വരികൾ പ്രദർശിപ്പിക്കുന്നു കുട്ടികൾ വായിക്കുന്നു. ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന വാക്കുകൾ ചേർത്ത് പൂരിപ്പിച്ച് പറയുന്നു. ശരിയായി ഉച്ചരിക്കുന്നു.നോട്ടിൽ എഴുതുന്നു. (ഇത് വർക്ക് ഷൈ ആയും നൽകാം

പ്രവർത്തനം 3

തത്സമയം ചിത്രകഥ   

പ്രതീക്ഷിത സമയം: 25 മിനിറ്റ്


കഥയുടെ വാക്യങ്ങൾ ടീച്ചർ സാവധാനം പറയുന്നു .    


കുട്ടികൾ വാക്യങ്ങൾക്ക് അനുയോജ്യമായ ചിത്രങ്ങൾ വരച്ച് കഥ എഴുതി ചിത്രകഥ തയ്യാറാക്കണം  .   

വാക്യങ്ങൾ ചിത്രം വരയ്ക്കാൻ സ്ഥലം ഒഴിച്ചിട്ട് എഴുത്ത്  . ഒന്നാം ചിത്രം മാത്രം ക്ലാസിൽ വച്ച് വരച്ചാൽ മതി. കുട്ടി ടീച്ചർമാരുടെ നേതൃത്വത്തിൽ എഴുതിയ വാ ക്യങ്ങൾ വിലയിരുത്തണം

1

ഒരു ആന കാട്ടിൽ നിന്നു വന്നു.
വാഴത്തോട്ടം കണ്ടു
നല്ല പഴുത്ത കുലകൾ.
2
ആന വാഴത്തോട്ടത്തിന് നേരെ നടന്നു.
പട്ടിയുടെ തോട്ടമാണ്.
പട്ടി കുരച്ചു.
3
ആന പറഞ്ഞു: വിശന്നിട്ടാ.
പട്ടി പറഞ്ഞു: എന്നാൽ ഒരു പഴക്കുല തിന്നോ.
4. 
ആനയ്ക്ക് സന്തോഷമായി.
പട്ടിയെ എടുത്ത് പുറത്തിരുത്തി ആന നടന്നു.
സന്തോഷമായി പറ്റിക്കും.
സ്വയം പരിശോധിക്കൂ
  •  വാഴത്തോട്ടം, പുറത്തിരുത്തി, പഴക്കുല (ഇരട്ടിപ്പ്)
  • നേരെ (എ, എ എന്നിവയുടെ ചിഹ്നം)
  • തിതിന്നോ, പഴത്തോട്ടം (ഓയുടെ ചിഹ്നം )
  • കണ്ടു (ണ്ട )

പിരീഡ് രണ്ട് മൂന്ന്

പ്രവർത്തനം  4 : കേക്ക് കൊണ്ടൊരു വീട് (ടിബി 103 മുതൽ 107 വരെ)

പഠനലക്ഷ്യങ്ങൾ

തന്നിരിക്കുന്ന കഥ സ്വന്തമായി വായിച്ച് ആശയം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നു.

പ്രതീക്ഷിത സമയം: 40+ 35 മിനുട്ട്

ആവശ്യമായ സാമഗ്രികൾ:  പാഠപുസ്തകം

പ്രകൃതിവിശദാംശങ്ങൾ

കഥയിലേക്ക് ക്ഷണിക്കൽ 5 മിനിറ്റ്  

മേൽക്കൂര കുലുങ്ങി, കേക്ക് വീട് ചിതറിത്തെറിച്ചു. എന്നീ വാക്യങ്ങൾ ടീച്ചർ ബോർഡിലെഴുതുന്നു. വായിക്കുന്നു കേക്ക് കണ്ടിട്ടുണ്ടാകും. കേക്ക് വീട് കണ്ടിട്ടുണ്ടോ? മേൽക്കൂര കുലുങ്ങിയതെന്തുകൊണ്ടാകും?

കുട്ടികളുടെ പ്രതികരണങ്ങൾ

ശരി   കണ്ടെത്താം  .

പഠനക്കൂട്ടിലാണ് വായിക്കേണ്ടത്.

പഠനക്കൂട്ടിനുള്ള നിർദ്ദേശങ്ങൾ

  • 103, 104, 105, 106, 107 എന്നീ പേജുകളാണ് വായിക്കേണ്ടത്.

  • പഠനക്കൂട്ടത്തിലെ ഓരോ പേജ് വീതം വായിക്കണം

  • വായിക്കുന്നത് ശരിയാണോ എന്ന് മറ്റുള്ളവർ പരിശോധിക്കണം.

  • ഭാവാത്മകമായി വായിക്കണം

  • വായിക്കുമ്പോൾ പരസ്പരം സഹായിക്കാം.

  • ഓരോ പേജും വായിച്ച ശേഷം ചിത്രവുമായി പൊരുത്തപ്പെടുത്തണം.

  • പേജ് 106 ൽ പൂരിപ്പിക്കാനുള്ളത് പൂരിപ്പിക്കണം.


പഠനക്കൂട്ടത്തിൽ വായന 15  മിനിറ്റ്

ടീച്ചറുടെ പിന്തുണനടത്തം. കൂടുതൽ സഹായം ആവശ്യമുള്ളവർക്ക് പിന്തുണ ലഭിക്കുമെന്ന് ഉറപ്പാക്കൽ.

പൊതുവായി വായിക്കൽ 5  മിനിറ്റ് 

  • ഓരോ പഠനക്കൂട്ടവും ഓരോ പേജ് വീതം. 


വിശകലനം 25 മിനിറ്റ്

കഥയിൽ എത്ര ജീവികളെക്കുറിച്ച് പറയുന്നുണ്ട്?  കണ്ടെത്തി വരയിടുക.

ഓരോ പഠനക്കൂട്ടവും എണ്ണം കണ്ടെത്തി പറയുന്നു.

എണ്ണം ശരിയാണോ എന്നറിയാൻ പേര് എഴുതുന്നു (ബോർഡിൽ)

  1. പൂങ്കിളി (ങ്കയുടെ ഘടന)

  2. മിന്നാമിന്നി

  3. ചോണനുറുമ്പ്

  4. നെയ്യുറുമ്പ്

  5. മൈന

  6. മയിൽ

  7. പൂച്ച

  8. നായ

മൈന, മയിൽ എന്നിവ ഉച്ചരിക്കുന്നതും എഴുതുന്നതും ശ്രദ്ധിക്കണം.(മൈ, മയി )

കണ്ടെത്തൽ വായന

പഠനക്കൂട്ടങ്ങൾ ഉത്തരം പറയണം. ഓരോ പഠനക്കൂട്ടത്തോടും ഓരോ ചോദ്യം.

  1. നമ്മള് എഴുതിയതിൽ മൂന്നാമത്തെ കഥാപാത്രം എന്താണ് കഥയിൽ?

  2. നാലാമത്തേ?

  3. ഏഴാമത്തേ?

  4. ഒന്നാമത്തെ?

  5. ……………………..

ഉത്തരത്തോട് മറ്റുള്ളവർ പ്രതികരിക്കണം.



പ്രവർത്തനം  5 : നായയും പൂച്ചയും വന്നപ്പോൾ


പഠനലക്ഷ്യങ്ങൾ

  1. തന്നിരിക്കുന്ന കഥ സ്വന്തമായി വായിച്ച് ആശയം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നു.
  2. കഥയുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ കുട്ടികളുടെ

പ്രതീക്ഷിത സമയം :  45 മിനുട്ട്

ആവശ്യമായ സാമഗ്രികൾ :  പാഠപുസ്തകം

വിവരങ്ങളുടെ വിശദാംശങ്ങൾ


കേക്ക് കൊണ്ടൊരു വീട് പേജ് 106 – കുട്ടിക  പേജ് 106, 107 ചിത്രവായന നട ത്തുന്നു

ചോദ്യങ്ങൾ  :

  • വീടിൻ്റെ പിറന്നാളിന് വന്ന മറ്റു രണ്ടു പേരെ നോക്കൂ.
  • ആരാണിവർ ?
  • അവർ എന്തു ചെയ്തിട്ടുണ്ടാകും?
  • അപ്പോൾ ഉറുമ്പുകൾക്ക് എന്തു പറ്റിയിട്ടുണ്ടാകും?

കുട്ടികൾ ഊഹിച്ചു പറയുന്നു.

നിങ്ങളുടെ ഔഹം ശരിയാണോ?

പേജ് 106, 107

ടീച്ചറുടെ ചോദ്യങ്ങൾ

അടിവരയിടാൻ കുട്ടികൾക്ക് സമയം നൽകണം. തുടർന്ന് .

പരസ്പരം സഹായിച്ചു കൊണ്ട് വായിക്കുന്നു. 

(ഒരു  കുട്ടിക്ക് മറ്റേ കുട്ടിയിൽ നിന്നും സഹായം ലഭിക്കുമെന്ന് ഉറപ്പ് വരുത്തി വേണം ചെയ്യാൻ )

വായനയിൽ പ്രയാസമുള്ള കുട്ടികൾക്ക് ടീച്ചറുടെയും പിന്തുണ ഉറപ്പാക്കണം.

ടീച്ചറും കുട്ടികളും ചേർന്നുള്ള സംയുക്ത വായന


പേജ് 106 തെളിവെടുത്തെഴുതി പൂർത്തിയാക്കുന്നു.

ഹായ് പഞ്ചാരമധുരം (ഞ്ച ഘടന വ്യക്തമാക്കണം)

ഹായ്! തേൻമധുരം

ആശയഗ്ര ഹണവായനയും പൂരിപ്പിക്കലും. 5 മിനിറ്റ്

  • കേക്ക് വീട്ടിൽ എന്തെല്ലാം ഉണ്ടായിരുന്നു?
  • ഏതെല്ലാം മുറികളുടെയും ഉപകരണങ്ങളുടെയും കാര്യം പറയു ന്നുണ്ട്

പഠനക്കൂട്ടത്തിൽ അവ കണ്ടെത്തണം. പൂരിപ്പിക്കണം.

പരസ്പരം സഹായിക്കണം. 

ടീച്ചറുടെ പിന്തുണയും ശരി നൽകലും.


എനിക്കിഷ്ടപ്പെട്ട വരികൾ 10 മിനിറ്റ്

ഓരോരുത്തരായി ഇഷ്ടപ്പെട്ട രംഗം പറയണം. അപ്പോൾ പുസ്തകം നോക്കേണ്ടതില്ല.

തുടർന്ന് ആ വരി കണ്ടെത്തി പൂരിപ്പിക്കണം.

ഇഷ്ടപ്പെട്ട ഭാഗങ്ങളുടെ പൊതു അവതരണവും പ്രതികരണവും

വ്യക്തിഗതമായി പൂരിപ്പിക്കണം 10 മിനിറ്റ്

പാഠപുസ്തകം നോക്കി പൂരിപ്പിച്ചാൽ മതി

പൂരിപ്പിച്ചത് ശരിയാണോ എന്ന്  പഠന കൂട്ടത്തിൽ പരിശോധിക്കണം. 5 മിനിറ്റ്

  •  എല്ലാം ശരിയായി വ്യക്തതയോടെ തെറ്റില്ലാതെ എഴുതിയവർ ( മൂന്ന് സ്റ്റാർ)
  • എല്ലാം ശരിയാണ്. എന്നാൽ വ്യക്തതയില്ല. ചെറിയ തെറ്റുകളുണ്ട് (രണ്ട് നക്ഷത്രം)
  • മൂന്നിലധികം കാര്യങ്ങൾ ശരിയാണ് ( ഒരു നക്ഷത്രം)

ടീച്ചറുടെ വിലയിരുത്തലും നടക്കണം. ( ഓരോ കുട്ടിയും ആശയഗ്ര നടത്തി ശരിയായി എഴുതിയോ എന്നാണ് നോക്കേണ്ടത്.)

സമയം തികയാതെ വരുന്ന സാഹചര്യമുണ്ടായാൽ പ്രവർത്തനം തുടർപ്രവർത്തനമായി നൽകാം.

വിലയിരുത്തൽ:

ടീച്ചറുടെ വിലയിരുത്തൽ

  • കഥ വായിച്ച് സ്വയം ആശയം ഗ്രഹിക്കാൻ കഴിയുന്നവർ
  • പിന്തുണയോടെ ആശയത്തിലേക്കെത്താൻ കഴി യു ന്നവർ

കുട്ടികളുടെ സ്വയം വിലയിരുത്തൽ

  • മുറികൾ. ഉപകരണങ്ങൾ എഴുതൽ
  • ഇഷ്ടപ്പെട്ട വരികൾ എഴുതൽ

പ്രതീക്ഷിത വർഷം:

മുറികൾ, ഉപകരണങ്ങൾ - എഴുത്ത്

ഇഷ്ടപ്പെട്ട വരികൾ-എഴുത്ത്



വായന

പ്ലാവിൻ കൊമ്പിൽ കൂടുണ്ട്

കൂടിന് ഉള്ളിൽ കിളിയുണ്ട്

പ്ലാവും കിളിയും കൂട്ടാണേ

തക തക തക തക തക താരോ


പ്ലാവ് നൽകും പഴം തിന്ന്

പാട്ട് പാടും പൂങ്കിളി

പഴത്തിന് മധുരം അതിമധുരം

പാട്ടിന് മധുരം കൊതി മധുരം

തക തക തക തക തക താരോ




മൂന്നാം ദിവസം

പ്രവർത്തനം 6 : വീടും വീട്ടുവിശേഷവും (104 കുഞ്ഞെഴുത്ത്)

പഠനലക്ഷ്യങ്ങൾ

  1. വിവിധതരം വീടുകൾ നേരിട്ടുള്ള ചിത്രങ്ങൾ, വീഡിയോ എന്നിവയിലൂടെ നിരീക്ഷിച്ച് നമുക്ക് ചുറ്റും പലതരം വീടുകളുണ്ടെന്ന് പട്ടികപ്പെടുത്തുന്നു.
  2. വീടിനെ നിരീക്ഷിച്ച് അതിലെ മുറികൾ, ഉപകരണങ്ങൾ, ഉപയോഗം എന്നിവയെക്കുറിച്ച് ധാരണ രൂപപ്പെടുന്നു.

പ്രതീക്ഷിത സമയം: 45 മിനിറ്റ്

ആവശ്യമായ സാമഗ്രികൾ:  വിവിധതരം  വിടുകളുടെ ചിത്രങ്ങൾ,വീഡിയോ

ഔന്നൽ നൽകുന്ന അക്ഷരം : ക്ല

പ്രക്രി യാവിശദാംശങ്ങൾ

വീടുമായി ബന്ധപ്പെട്ട കുട്ടികളുടെ അനുഭവസീമയിലുള്ള കാര്യങ്ങൾ ചോദിച്ചറിയുന്നു.

ചോദ്യങ്ങൾ :

  • നിങ്ങൾ എത്ര തരം വീടുകൾ കണ്ടിട്ടുണ്ട്? 
  • അവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്?

കുട്ടികൾ പ്രതി ചേർക്കുന്നു .


കുഞ്ഞെഴുത്ത് പേജ് 104 ലെ വിവിധതരം വീടുകളുടെ ചിത്രങ്ങൾ കുട്ടികൾ നിരീക്ഷിക്കുന്നു.


  • ഇതുപോലുള്ള വീടുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ?
  • ഓരോരുത്തരുടെയും പ്രത്യേകതകൾ എന്തൊക്കെയാണ്?

ചർച്ച ചെയ്യുന്നു.

പുസ്തകത്തിലില്ലാത്ത വീടുകളുടെ ചിത്രങ്ങളും (പുല്ല് വീട്, ഓല വീട്, ഓടിട്ട വീട്, പഴയ വീട് ) വീഡിയോകളും  കാണി ക്കുന്നു.

വീടുകളുടെ പേരുകൾ പട്ടികയിൽ എഴുതുന്നു.

ഓരോരുത്തരുടെയും അവതരണം. 


ടീച്ചറുടെ ക്രോഡീകരണം.

(ഇഗ്ലു എന്ന പേരിലേക്ക് കുട്ടികളുടെ ശ്രദ്ധ കൊണ്ടു വരുന്നു

ഗ്ല എഴുതുന്ന രീതി പരിചയപ്പെട്ടു.

(ഈ കൂട്ടക്ഷരത്തിന് പുനരനുഭവ സന്ദർഭങ്ങൾ ഈ പാഠത്തിൽ ഇനിയും കടന്നു വരുന്നുണ്ട്. ഗ്ലാസ്സ്, പ്ലേറ്റ് തുടങ്ങിയവ ഉദാഹരണം).


തുടർന്ന് കുഞ്ഞെഴുത്ത് പേജ് 107 ലെ ചിത്രം നിരീക്ഷിക്കുന്നു.

ഗ്ലു  ഒരുതരം  വീടാണ്. 

ചിത്രത്തിൽ ഏതാണ് ഈ ഗ്ലു എന്ന് ഊഹിക്കാമോ? 

ചിത്രം കണ്ടതിൻ്റെ അടിസ്ഥാനത്തിൽ ആ  വിടിനെക്കുറിച്ച് എന്തെങ്കിലും സംശയിച്ച് പറയാമോ? 

താഴെയുള്ള ലിങ്കിലൂടെ ഈ ഗ്ലു നേരിട്ട് കാണാം. 

മലയാ ളികൾ ഫിൻലാൻറിൽ നിർമ്മിച്ചതാണ്. വിവരണം മലയാളത്തിലാണ്.

https://www.youtube.com/watch?


ഹൗസ് ബോട്ട്

ശ്രീനഗറിലെ ഹൗസ് ബോട്ട് കാണാം. (അകത്തെ സൗകര്യങ്ങളുടെ ദൃശ്യം കാണിച്ചാൽ മതി)

https://www.youtube.com/watch?


ഏറുമാടം, ഫ്ലാറ്റ്, ടെൻറ് എന്നിവ പൂരിപ്പിച്ച ശേഷം ബാക്കിയുള്ള കോളങ്ങൾ പൂരിപ്പിച്ച് .


എന്തെല്ലാം സാധ്യതകൾ

കൂടിൽ

കൊട്ടാരം

ഇരുനില വീടുകൾ

മേൽക്കുരയുടെ അടിസ്ഥാനത്തിൽ ( ഓടിട്ട വീട്. ഓല മേഞ്ഞ വീട്, പുല്ല് മേഞ്ഞ വീട്...

ചുമരിൻ്റെ അടിസ്ഥാനത്തിൽ ( മുളവീട്, മൺവിട്, തടി കൊണ്ടുള്ള വീട്..)


കുട്ടികളോട് ചോദ്യങ്ങളാവാം.

നിങ്ങളുടെ വീട് ഇതുപോലെയാണോ?

വീടിന് എത്ര മുറികളുണ്ട്?

ഓരോ മുറിയുടെയും പേര് എന്താണ്?

ഏതൊക്കെ ഉപകരണങ്ങൾ വീട്ടിലുണ്ടോ?

എന്തിനു വേണ്ടിയാണ് നമുക്ക് വീട്?


കുട്ടികളുടെ പ്രതികരണം


വിലയിരുത്തൽ:


ടീച്ചറുടെ വിലയിരുത്തൽ

വീടുകളുടെ പട്ടിക

വി വി ധതരം  വീ ടുകളെ പ്രത്യേകതകൾക്കനുസരിച്ച് തിരിച്ചറിയാൻ കഴിയുന്നവർ


കുട്ടികളുടെ പരസ്പര വിലയിരുത്തൽ

വീടിൻ്റെ സ്വന്തം കഥ

എഴുത്തിലെ ആശയം


പ്രതീക്ഷിത വർഷം:

വീടുകളുടെ പട്ടിക

കുട്ടികൾ എഴുതിയ വീടിൻ്റെ സ്വന്തം കഥ



No comments: