ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, January 14, 2026

പച്ചക്കറിത്തോണി- മൂന്നാം ദിവസം

മൂന്നാം ദിവസം

പ്രവർത്തനത്തിന്റെ പേര് : പാട്ടരങ്ങ്

പഠനലക്ഷ്യങ്ങൾ:

  • സംഘമായി താളത്തിൽ ചുവടുവെച്ചും താളമിട്ടും പാട്ടുകൾ അവതരിപ്പിക്കുന്നു

  • പാട്ടിനെ കോറിയോഗ്രാഫിയിലൂടെ ദൃശ്യവൽക്കരിക്കുന്നതിന്ന്

പ്രതീക്ഷിത സമയം : 45 + 45 മിനുട്ട്

കരുതേണ്ട സാമഗ്രികൾ : പാഠപുസ്തകം

പ്രക്രിയാവിശദാംശങ്ങൾ:

ഘട്ടം ഒന്ന്

പച്ചക്കറി പാട്ട്

ടീച്ചര്‍ വായ്ത്താരി മാത്രം അവതരിപ്പിക്കുന്നു. ഒത്ത് ചൊല്ലുന്നു. തുടര്‍ന്നുള്ള വരികള്‍ ബോര്‍ഡില്‍ എഴുതുന്നു. ഒരു പച്ചക്കറിയുടെ പേര് വിട്ടുപോയിട്ടുണ്ട്. അത് ചേര്‍ത്ത് ചൊല്ലാമോ? പഠനക്കൂട്ടങ്ങളില്‍ ആലോചിക്കുന്നു. പൂരിപ്പിച്ച് ചൊല്ലുന്നു.

ഓ തിത്തിത്താരാ തിത്തി തെയ്

തിത്തൈ തകതെയ് തെയ് തോം

മഞ്ഞ, ചേന. കുമ്പളങ്ങ

ചേമ്പ്, മത്തൻ —-------

പച്ചക്കറിത്തോണിയേറി

വരുന്നതുണ്ടേ

ഓ തിത്തിത്താരാ തിത്തി തെയ്

തിത്തൈ തകതെയ് തെയ് തോം

—---- —- — —-

— —- —- —.

  • ഈ പാട്ടിന് കൂടുതൽ വരികൾ കൂട്ടിച്ചേർക്കണം. എങ്ങനെ വരികൾ കൂട്ടിച്ചേർക്കും ? നിങ്ങൾക്ക് പരിചിതമായ പച്ചക്കറികളുടെ പേര് ചേർത്ത് വരികൾ കൂട്ടിച്ചേർക്കാൻ ശ്രമിക്കൂ. പഠനക്കൂട്ടം അവരുടേതായ രീതിയില്‍ വരികള്‍ ചേര്‍ത്ത് പാടുന്നു. കുട്ടിപ്പാട്ട് പുസ്തകത്തിലേക്ക് ചേര്‍ക്കാനായി നിര്‍മ്മിച്ചവ നോട്ട് ബുക്കില്‍ എഴുതുന്നു. പരസ്പരം സഹായിക്കണം. പഠനക്കൂട്ടത്തിലെ എല്ലാവരുടെയും ബുക്കില്‍ രേഖപ്പെടുത്തല്‍ വന്നുവെന്ന് ഉറപ്പാക്കണം.

ഘട്ടം രണ്ട്.

  • പുഴയിൽ നിന്നും പച്ചക്കറികൾ തോണിയിൽ കയറി എല്ലാവരും ഒത്തുചേർന്ന് തുഴഞ്ഞാണ് രക്ഷപ്പെട്ടത്. അങ്ങനെ തോണി തുഴയുമ്പോൾ താളത്തിൽ അവരൊരു പാട്ടുപാടി നമുക്കും ആ പാട്ട് ഒരുമിച്ച് പാടിയാലോ..

ഓ തിത്തിത്താരാ തിത്തിത്തൈ

തിത്തൈ തക തെയ് തെയ് തോം

  • വായ്ത്താരി ടീച്ചർ ഇണത്തിൽ ചൊല്ലുന്നു കുട്ടികൾ ഏറ്റു ചൊല്ലുന്നു.

  • ആരൊക്കെയാണ് കഥയില്‍ പാട്ട് പാടിയത്..?

  • പാട്ടിൽ പരാമർശിച്ചിട്ടുള്ള പച്ചക്കറികളുടെ ചിത്രം അധ്യാപിക കളർചോക്ക് ഉപയോഗിച്ച് ബോർഡിൽ വരയ്ക്കുന്നു.

  • മത്തൻ, കുമ്പളങ്ങ, ചേന, വെണ്ട, നേന്ത്രക്കായ , വെള്ളരിക്ക, പച്ചമുളക്, പടവലങ്ങ, പാവയ്ക്ക, മുരിങ്ങക്കായ ചുവന്നുള്ളി. വെളുത്തുള്ളി ...

  • ഓരോ പഠനക്കൂട്ടത്തില്‍ നിന്നും പ്രതിനിധികള്‍ വന്ന് ചിത്രത്തിന് നേരെ അവയുടെ പേര് എഴുതുന്നു. കൂടുതല്‍ പിന്തുണ വേണ്ടവരും വരണം.

    • കുമ്പളങ്ങ, വെള്ളരിക്ക, പച്ചമുളക്, ചുവന്നുള്ളി, വെളുത്തുള്ളി ( ഇവ എഴുതുമ്പോള്‍ ഇരട്ടിപ്പ് ശ്രദ്ധിക്കണം)

    • ചേന, വെള്ളരിക്ക, വെണ്ട എന്നിവ എഴുതുമ്പോള്‍ എ, ഏ സ്വരങ്ങളുടെ ചിഹ്നത്തില്‍ പിന്തുണവേണ്ടവരുടെ പങ്കാളിത്തം ഉറപ്പാക്കണം.

  • പാഠപുസ്തകത്തിലെ പാട്ടില്‍ ഇവിടെ എഴുതിയ എല്ലാ പച്ചക്കറികളുടെയും പേരുകളുണ്ടോ? ബോര്‍ഡിലെ പച്ചക്കറികളുടെ പേര് പാഠപുസ്തകത്തിലുണ്ടെങ്കില്‍ അതിന് ഓരോന്നിനും ശരിയിടുക.

  • പഠനക്കൂട്ടത്തില്‍ പരിശോധന

ഘട്ടം മൂന്ന്

പാട്ടരങ്ങിന് റിഹേഴ്സല്‍ ( കൂടുതല്‍ പിന്തുണവേണ്ടവരെ പരിഗണിച്ച്)

  • ഓരോ പഠനക്കൂട്ടവും രണ്ട് വരിവീതം ഓരോ അംഗത്തിനും നല്‍കുന്നു.

  • ചുമതലപ്പെട്ട ആള്‍ ആ വരികള്‍ വായിക്കണം.

  • ഓരോ വാക്കും ചൂണ്ടി വായിച്ച ശേഷം ചേര്‍ത്ത് വായിക്കണം.

  • വായിക്കാന്‍ സഹായം ആവശ്യമുള്ളവരെ സഹായിക്കണം.

അവതരണം

  • തുടര്‍ന്ന് ചങ്ങലവായനരീതിയില്‍ ഓരോ പഠനക്കൂട്ടവും അവതരിപ്പിക്കുന്നു

ഘട്ടം നാല്

തോണിതുഴയാം.

  • പച്ചക്കറിത്തോണിയേറി (പേജ് 112) എന്ന പാട്ട് ടീച്ചറും കുട്ടികളും താളമിട്ട് ചൊല്ലുന്നു.

  • തുടർന്ന് കുട്ടികൾ 5-6 പേരുടെ ഗ്രൂപ്പുകളാകുന്നു. ഓരോ ഗ്രൂപ്പും ഓരോ ബെഞ്ചിൽ കയറി തോണി തുഴയുന്നതായി സങ്കൽപ്പിച്ച് പാട്ടുപാടുന്നു.

  • കോലുകളും മറ്റും എടുത്ത് തുഴയായി സങ്കൽപ്പിച്ച് തുഴയാം. തലയിൽഷാളുകൊണ്ടോ മറ്റോ ഓരോ കെട്ടുമാകാം.

  • എല്ലാവരും താളത്തിൽ പാട്ടുപാടി തോണി തുഴയുന്നതായി അഭിനയിക്കട്ടെ.

  • ഓരോ ഗ്രൂപ്പിന്റെയും അവതരണത്തെ വിലയിരുത്തി പരസ്പരം ഫീഡ്ബാക്ക് നൽകാം.

ശേഷം ടീച്ചറും വിലയിരുത്തി ഫീഡ്ബാക്ക് നൽകുന്നു.

വിലയിരുത്തൽ

  • ഗ്രൂപ്പുകളുടെ പരസ്പര വിലയിരുത്തൽ

  • പാട്ടിന്റെ ഈണം, താളം

  • അഭിനയ മികവ്

പ്രതീക്ഷിത ഉൽപ്പന്നം:

  • അവതരണത്തിന്റെ വിഡിയോ


പ്രവർത്തനത്തിന്റെ പേര് : ആരാണ് സൂപ്പർ? (കുഞ്ഞെഴുത്ത് 107)

പഠനലക്ഷ്യങ്ങൾ:

  • ഒരു വസ്തുവിന്റെ മേന്മകൾ മറ്റുള്ളവർക്ക് മുമ്പിൽ അവതരിപ്പിക്കുന്നതിനും മറുവാദങ്ങളെ യുക്തിസഹിതം ഖണ്ഡിക്കുന്നതിന്നും

  • കടങ്കഥകൾക്ക് ഉത്തരം കണ്ടെത്തിയെഴുതുന്നതിന്

പ്രതീക്ഷിത സമയം 45 + 45 മിനുട്ട്

കരുതേണ്ട സാമഗ്രികൾ : പാഠപുസ്തകം, കുഞ്ഞെഴുത്ത്

പ്രക്രിയാവിശദാംശങ്ങൾ:

ബോര്‍ഡില്‍ ചുവടെയുള്ള വരികള്‍ എഴുതുന്നു. വായ്താരി ഒത്തുചൊല്ലുന്നു. തുടര്‍ന്നുള്ള വരികള്‍ പഠനക്കൂട്ടത്തില്‍ ആലോചിച്ച് കണ്ടെത്തുന്നു

തന്നന്നം തന്നന്നം തന്നാനെ

തന്നന്നം തന്നന്നം തന്നാനെ

മിനുമിനുത്തൊരുക്കാളി

—---- —- —--- —-

—. —- —--- —-

തുടർന്നുള്ളവരികൾ കുട്ടികൾ എഴുതണം ( കുട്ടിപ്പാട്ട് പുസ്തകത്തില്‍)

ഓരോ പഠനക്കൂട്ടവും എഴുതിയ വരികള്‍ ടീച്ചര്‍ ബോര്‍ഡില്‍ ക്രോഡീകരിക്കണം.

ടീച്ചർ വേർഷൻ BBയിൽ /ചാർട്ടിൽ എഴുതി പ്രദർശിപ്പിക്കുന്നു.

തന്നന്നം തന്നന്നം തന്നാനെ

തന്നന്നം തന്നന്നം തന്നാനെ

തുടുതുടുത്തൊരു തക്കാളി

ചുവന്നകവിളുള്ള തക്കാളി

ഉരുണ്ടുരുണ്ടു വരുന്നുണ്ടേ

പുളിരസമുള്ളൊരു തക്കാളി

  • കുഞ്ഞെഴുത്ത് പേജ് 110 ആരാണ് സൂപ്പര്‍ എന്ന പ്രവര്‍ത്തനത്തില്‍ തക്കാളി


    പറഞ്ഞതും നമ്മള്‍ എഴുതിയതുമായ ആശയം സമാനമാണോ
    ?

  • ഒരാള്‍ കുഞ്ഞെഴുത്തിലെ വരികള്‍ വായിക്കുന്നു.

  • ഞാനില്ലാതെ അടുക്കളയില്ല എന്ന് പറയാന്‍ കാരണമെന്ത്? ആ കാര്യങ്ങള്‍ നമ്മുടെ പാട്ടില്‍ വന്നിട്ടുണ്ടോ?

  • കുഞ്ഞെഴുത്തില്‍ ഏതോ പച്ചക്കറിയെക്കുറിച്ച് വിവരണുണ്ടല്ലോ? നോക്കൂ. വായിച്ച് കണ്ടെത്തി പടം വരയ്കൂ. ( പഠനക്കൂട്ടത്തില്‍ വായന) കൂടുതല്‍ പിന്തുണ ആവശ്യമുള്ള കുട്ടികള്‍ സഹായവായന നടത്തി എന്ന് ഉറപ്പാക്കണം

  • ഓരോ പഠനക്കൂട്ടവും അവര്‍ ഏത് പച്ചക്കറിയുടെ ചിത്രമാണ് വരച്ചതെന്ന് പറയുന്നു. ശരിയായ ഉത്തരം കണ്ടെത്തുന്നു. പേരും എഴുതുന്നു.

തന്നന്നം തന്നന്നം തന്നാനെ

തന്നന്നം തന്നന്നം തന്നാനെ

ഈ താളത്തില്‍ ഇപ്പോള്‍ പറഞ്ഞ പച്ചക്കറിയെക്കുറിച്ച് രണ്ട് വരികള്‍ എഴുതാമോ? പഠനക്കൂട്ടത്തില്‍ ആലോചിച്ച് എഴുതുന്നു. അവതരിപ്പിക്കുന്നു. ക്രോ‍ഡീകരിക്കുന്നു.

  • ഓരോരുത്തരും ഓരോ പച്ചക്കറി മനസ്സില്‍ കാണുക. അതിന്റെ മൂന്ന് സവിശേഷകള്‍ പറയുക. ഏത് പച്ചക്കറിയെക്കുറിച്ചാണെന്ന് പഠനക്കൂട്ടത്തിലുള്ള മറ്റുള്ളവര്‍ കണ്ടെത്തിപ്പറയണം.

  • തുടർന്ന് കുഞ്ഞെഴുത്ത് പേജ് 110 ഇനി എൻ്റെ വക പൂർത്തിയാക്കുന്നു. ആ പച്ചക്കറിയുടെ ചിത്രവും വരയ്ക്കുന്നു. ( വ്യക്തിഗതം)

  • പരസ്പരം പരിശോധിക്കുന്നു. ടീച്ചറുടെ പിന്തുണ നടത്തം. കൂടുതല്‍ പിന്തുണ വേണ്ടവര്‍ക്ക് സഹായം

  • ക്ലാസില്‍ അവതരണങ്ങള്‍

  • കൂടുതല്‍ പിന്തുണ വേണ്ടവര്‍ക്ക് അവതരണത്തില്‍ മുന്‍ഗണന.

തുടര്‍ പ്രവര്‍ത്തനം.

ഇഷ്ടമുള്ള പച്ചക്കറിയെക്കുറിച്ച് വായ്ത്താരിയുടെ താളത്തില്‍ വരികളെഴുതണം. വീട്ടില്‍ വച്ച് ചെയ്താല്‍ മതി. കുട്ടിപ്പാട്ട് പുസ്തകത്തില്‍ പടം വരച്ച് വരികള്‍ ചേര്‍ക്കണം.

തന്നന്നം തന്നന്നം തന്നാനെ

തന്നന്നം തന്നന്നം തന്നാനെ

………………………….

വിലയിരുത്തൽ:

  • താളം പാലിച്ച് വരികള്‍ കൂട്ടിച്ചേര്‍ക്കാനുള്ള കഴിവ്

  • പച്ചക്കറികളുടെ സവിശേഷതകളെക്കുറിച്ചുള്ള ധാരണ

  • തെറ്റില്ലാത്ത ഭാഷയില്‍ എഴുതാനുള്ള കഴിവ്

പ്രതീക്ഷിത ഉൽപ്പന്നം:

  • കുഞ്ഞെഴുത്ത് പൂരിപ്പിച്ചത്

  • കുട്ടിപ്പാട്ട് പുസ്തകത്തിലെ പാട്ടുകള്‍


പ്രവർത്തനത്തിന്റെറെ പേര് : പച്ചക്കറി സലാഡ് (കസേരക്കളി)

പഠനലക്ഷ്യങ്ങൾ:

ശാരീരികചലന നൈപുണിയുമായി ബന്ധപ്പെട്ട കളിയിൽ ഏർപ്പെടുന്നതിന്ന്

പ്രതീക്ഷിത സമയം : 35 മിനുട്ട്

കരുതേണ്ട സാമഗ്രികൾ : കുട്ടികളുടെ എണ്ണത്തിനു തുല്യമായ കസേരകൾ

പ്രക്രിയാവിശദാംശങ്ങൾ:

  • നാല് പച്ചക്കറികളുടെ പേരുകൾ ടീച്ചർ ബോർഡിലെഴുതുന്നു. ഓരോ കുട്ടിക്കും ഓരോ പേരു വീതം നൽകുന്നു. കിട്ടിയ പേര് ഓർമ്മിക്കാൻ പറയുന്നു.

  • കുട്ടികൾ വട്ടത്തിൽ കസേരയിൽ ഇരിക്കുന്നു. കുട്ടികളുടെ എണ്ണത്തിന് ഒന്നു കുറവായിരിക്കണം കസേരകളുടെ എണ്ണം.

  • കസേര കിട്ടാത്ത കുട്ടിയാണ് ലീഡർ. ലീഡർ നാല് പച്ചക്കറികളുടെയും പേരുകൾ താളത്തിൽ പറഞ്ഞു കൊണ്ട് മധ്യത്തിലൂടെ വട്ടത്തിൽ നടക്കുന്നു.

  • അതിൽ ഏതെങ്കിലും ഒരു പച്ചക്കറിയുടെ പേര് അവസാനം ഉറപ്പിച്ച് പറയൂന്നു.

  • ആ പേരുള്ള പച്ചക്കറികളെല്ലാം കസേര മാറിയിരിക്കുന്നു.

  • ഈ സമയം ലീഡർ ഒരു കസേരയിലിരിക്കണം. കസേര കിട്ടാത്ത മറ്റൊരു കുട്ടിയായിരിക്കും അടുത്ത ലീഡർ. കളി തുടരുന്നു.

  • ഇടയ്ക്ക് ലീഡർ പച്ചക്കറി സലാഡ് എന്നു പറയുമ്പോൾ എല്ലാ പച്ചക്കറികളും കസേര മാറുന്നു. കളി തുടരുന്നു..

വിലയിരുത്തൽ:

ടീച്ചറുടെ വിലയിരുത്തൽ

  • കളിയിലെ കുട്ടികളുടെ ശ്രദ്ധ

  • നിയമങ്ങൾ അനുസരിച്ച് കളിക്കാനുള്ള കഴിവ്

പ്രതീക്ഷിത ഉൽപ്പന്നം:

  • കളിയുടെ വീഡിയോ

വായനപാഠം

കടങ്കഥ വായിച്ച് ഉത്തരം കണ്ടെത്തുക 

  1. അടി പാറ, നടു വടി, തല കാട്- 
  2. അനേകം വേലി കെട്ടി, അതിനകത്തൊരു വെള്ളിക്കോല്‍-  
  3. ഒരമ്മയുടെ മക്കളെല്ലാം നരച്ചവര്‍-
  4. കറിക്കു മുമ്പന്‍, ഇലയ്ക്ക് പിമ്പന്‍- 
  5. കൈപ്പുണ്ട് കാഞ്ഞിരമല്ല, മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് വാനരനല്ല- 
  6. പച്ച കണ്ടു പച്ചകൊത്തി, പച്ചകൊത്തി പാറ കണ്ടു, പാറകൊത്തി വെള്ളി കണ്ടു, വെള്ളികൊത്തി വെള്ളം കണ്ടു- 

പാവക്ക , ഉണ്ണിപ്പിണ്ടി, ചേന,  കുമ്പളങ്ങ , നാളികേരം , കറിവേപ്പില 

No comments: