ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, March 27, 2026

വെള്ളക്കുളങ്ങരയിലെ രക്ഷിതാക്കളുടെ വാര്‍ഷിക വിലയിരുത്തല്‍

cbsc സ്കൂളിൽ നിന്നും പൊതു വിദ്യാലയത്തിൽ  ഒന്നാം ക്ലാസ്സിൽ ചേ൪ത്തപ്പോൾ ശരിക്കും പറഞ്ഞാൽ എനിക്ക് വലിയ ടെൻഷൻ ആയിരുന്നു. 

  • എന്റെ മകൻ  അകുൽദേവിന് മലയാളം അക്ഷരം  ഒന്നും അറിയാതെയാണ് ഒന്നാം ക്ലാസ്സിൽ വന്നത്. cbsc സ്കൂളിൽ നിന്നും പൊതു വിദ്യാലയത്തിൽ  ഒന്നാം ക്ലാസ്സിൽ ചേ൪ത്തപ്പോൾ ശരിക്കും പറഞ്ഞാൽ എനിക്ക് വലിയ ടെൻഷൻ ആയിരുന്നു. എങ്ങനെ അക്ഷരങ്ങൾ പഠിക്കു൦ വായിക്കു൦, എഴുതു൦... എന്നാൽ  ഇന്ന് എനിക്ക്  ഏറെ അഭിമാനമാണ് എന്റെ മകനെ ഓ൪ത്ത്  തനിയേ ഡയറി, കഥ, പാട്ട് ആരുടെയും സഹായമില്ലാതെ എഴുതാ൯ കഴിയുന്നു വായിക്കാൻ കഴിയുന്നു ഇത്ര  പെട്ടെന്നു വലിയോരു മാറ്റം എന്റെ  മകനിൽ വരാൻ കാരണം   യമുന ടീച്ചർ തന്നെയാണ്, ടീച്ചറിന്റെ പഠനരീതി യിലൂടെ എന്റെ മകന്റെ വലിയോരു മാറ്റം  എനിക്ക് കാണാൻ സാധിച്ചു, എന്നും ടീച്ചറിനോട് കടപ്പെട്ടിരിക്കുന്നു,ഹൃദയത്തിൽ തൊട്ട് ഒരായിരം നന്ദി ടീച്ചർ 🙏🙏🙏🙏 

 വരുന്ന ക്ലാസ്സിലും എന്റെ മകൾക്ക് ഇത് പോലെ ഒരു ടീച്ചറെ കിട്ടാനുള്ള ഭാഗ്യം ഉണ്ടാകട്ടെ.

ഒന്നാം ക്ലാസ്സിലെ യമുന ടീച്ചറെ കുറിച്ച് രക്ഷകർത്താവായ എന്റെ അഭിപ്രായം.
എന്റെ മകൾ അവന്തിക അക്ഷരം മാത്രം പഠിച്ചിട്ട് ആണ് ഒന്നാം ക്ലാസ്സിൽ ചേർന്നത്. എന്നാൽ ഇപ്പോൾ എന്റെ മകൾക്ക്  സ്വന്തം ആയി എഴുതുവാൻ കഴിയും. അത്പോലെ തന്നെ വായിക്കാനും പഠിച്ചു. സ്വന്തമായി കഥ എഴുതുവാനും, ഡയറി എഴുതുവാനും, കുട്ടി പാട്ട് എഴുതുവാനും പഠിച്ചു. മലയാളം മാത്രം അല്ല. ഇംഗ്ലീഷും പഠിച്ചു. ചിത്രം കണ്ടിട്ട് ഡിസ്ക്രിപ്ഷൻ എഴുതാനും അറിയാം. ടീച്ചർ എന്റെ മകളെ ഉപജില്ല കലോത്സവത്തിന് കഥപറയാൻ പങ്കെടുപ്പിക്കുകയും എന്റെ മകൾക്ക് A ഗ്രേഡ് കിട്ടുകയും ചെയ്തു. ടീച്ചർ എല്ലാവിധ സപ്പോർട്ടും കൊടുക്കുന്നുണ്ടാരുന്നു. മൊഴിക്കിലുക്കം മാഗസിൻ ചെയ്യാനും സാധിച്ചു. ഒന്നാം ക്ലാസ്സിൽ നിന്നും എന്റെ മകളുടെ പഠന നിലവാരം ഒരുപാട് മികച്ചത് ആയി. അത് എനിക്ക് സമ്മാനിച്ച എന്റെ യമുന ടീച്ചറിന് ഒരുപാട് നന്ദി.എന്റെ മകളുടെ അക്ഷരമുറ്റത്തെ വഴികാട്ടിക് രക്ഷകർത്താവായ എന്റെ ഒരുപാട് നന്ദി.
വരുന്ന ക്ലാസ്സിലും എന്റെ മകൾക്ക് ഇത് പോലെ ഒരു ടീച്ചറെ കിട്ടാനുള്ള ഭാഗ്യം ഉണ്ടാകട്ടെ.

 എന്റെ മകളുടെ ഈ മാറ്റത്തിൽ എനിക്ക് ഒരു പാട് സന്തോഷം

എന്റെ മകൾ ശ്രീധക്ക് എഴുതാനും വായിക്കാനും അറിയാതെ ആണ് ഒന്നാം ക്ലാസ്സിൽ വന്നത്.എന്നാൽ ഈ ഒന്നാം ക്ലാസ് പുർത്തിയാകുമ്പോൾ. എഴുതാനും വായിക്കാനും  അറിയാം. ഒരു പടം കണ്ടാൽ അതിനെ കുറിച്ച് കഥ എഴുതാനും. തനിയെ ഡയറി എഴുതാനും ഒക്കെ ഇപ്പോൾ അറിയാം എന്റെ മകളുടെ ഈ മാറ്റത്തിൽ എനിക്ക് ഒരു പാട് സന്തോഷം ഉണ്ട്. ഈ സന്തോഷം തന്ന യമുന ടീച്ചറിന് ഒരു പാട് നന്ദി 

 തനിയെ കഥ എഴുതാനും ഡയറി എഴുതാനു അവൻ പഠിച്ചു.

 എന്റെ മകൻ അതിരൂപിന് എഴുതാനും വായിക്കാനും അറിയാതെ ആണ് ഒന്നാം ക്ലാസ്സിൽ എത്തിയത് . എന്നാൽ ഇപ്പോൾ നല്ല മാറ്റമുണ്ട് അവന് കണക്ക് ചെയ്യാനും ഒന്നും അറിയില്ലായിരുന്നു എന്നാൽ അതും അവന് ഇപ്പോൾ ചെയ്യാൻ പറ്റുന്നുണ്ട്.  തനിയെ കഥ എഴുതാനും ഡയറി എഴുതാനു അവൻ പഠിച്ചു.എത്രയും അവനെ പഠിപ്പിക്കുകയും ശ്രദ്ധിക്കുകയും ചെയ്ത യമുന ടീച്ചറിന് എന്റെ നന്ദി അറിയിക്കുന്നു. ഇങ്ങനെ ഇനിയും നല്ല ഒരു ടീച്ചറിനെ കിട്ടാൻ എന്റെ കുട്ടിക്ക് ഭാഗ്യം ഉണ്ടാവട്ടെ. 🙏🏻

 ഇന്ന് അവൾ അത് വായിക്കുന്നത് കാണുമ്പോൾ ഒരുപാടു സന്തോഷം.

  • എന്റെ മകൾ നിമിഷ ക്ക് അക്ഷരം കൂട്ടി വായിക്കാൻ അറിയില്ലാരുന്നു പക്ഷേ ഇന്ന് അവൾ അത് വായിക്കുന്നത് കാണുമ്പോൾ ഒരുപാടു സന്തോഷം ഉണ്ട്. അതുപോലെ ഡയറി എഴുതുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം.എന്റെ മകളെ ഈ ഒരു ലെവലിൽ എത്തിച്ച എന്റെ യമുന ടീച്ചറിന് ഒരായിരം നന്ദി എന്റെ മക്കളുടെ ഭാഗ്യം ആണ് യമുന ടീച്ചർ 🙏🫂

   ഇത്രയും നന്നായി മോളെ പഠിപ്പിച്ചതിന് നന്ദി

 Dear teacher,
           

  •  ടീച്ചർ എന്റെ മകൾ ആവണിക്ക് മലയാളം അക്ഷരങ്ങൾ പഠിച്ചിട്ടുണ്ടെങ്കിലും മോള് എഇത്രയും നന്നായി എഴുതുവനും അക്ഷരങ്ങൾ മനസ്സിലാക്കി വായിക്കുവാനും പഠിച്ചത് ഒന്നാംക്ലാസ്സിൽ വന്നത്തിന് ശേഷമാണ്.
  • അതുപോലെ തന്നെ സംയുക്ത ഡയറി എഴുതിതുടങ്ങി രണ്ട് മാസം ആകുന്നതിന് മുൻപ് തന്നെ അവൾ തനിയെ ആശയങ്ങൾ കണ്ടെത്തി ഓരോദിവസത്തെ ഡയറി എഴുതിതുടങ്ങി. സംശയങ്ങൾ ചോദിക്കും പക്ഷേ തനിയെ എഴുതും. പലപ്പോഴും എന്റെ സഹായമൊന്നും ഇല്ലാതെത്തന്നെ ഡയറി എഴുതി ബാഗിൽ കൊണ്ടുവെയ്ക്കും. ടീച്ചർ പറയുന്ന കാര്യങ്ങൾ മോള് ശ്രദ്ധയോടെ ചെയ്യും.

അതുകൊണ്ട് തന്നെ മോൾക്ക്‌  നന്നായി പഠിക്കുവാൻ സാധിച്ചു. 
നന്നായി ചിത്രങ്ങൾ നോക്കി കഥപറയുവാനും പഠിച്ചു.എല്ലാത്തിനും യമുനടീച്ചറോടാണ് നന്ദി പറയാനുള്ളത് ഇത്രയും നന്നായി മോളെ പഠിപ്പിച്ചതിന്.

                      Thankyou 
                      Teacher❤️🙏🙏🙏🙏🙏

                     രക്ഷകർത്താവ് 
                        വിദ്യ. G

 ആദ്യത്തെ പേരൻസ് മീറ്റിംഗ് മീറ്റിങ്ങിൽ ടീച്ചർ പറഞ്ഞിരുന്നു ഒന്നാം ക്ലാസ് പൂർത്തിയാകുമ്പോൾ  നിങ്ങളുടെ കുട്ടികൾ തനിയെ വായിക്കുവാനും എഴുതുവാനും സാധിക്കും  ഉറപ്പ്

  • എന്റെ മകൾ സ്വാതിക മലയാളവും ഇംഗ്ലീഷും അക്ഷരം മാത്രം പഠിച്ചാണ് ഒന്നാം ക്ലാസിലോട്ട് കയറിയത്. കൂട്ടി വായിക്കാനും എഴുതുവാനും ഒന്നും മകൾക്ക് അറിയില്ലായിരുന്നു. എന്നാൽ ഇന്നവൾ ഒന്നാം ക്ലാസ് പൂർത്തീകരിച്ചപ്പോൾ അവളുണ്ടായ മാറ്റം വളരെ വലുതാണ് അക്ഷരങ്ങൾ കൂട്ടി വായിക്കാനും തനിയെ എഴുതുവാനും മകൾ പഠിച്ചു. എന്റെ മകൾ സ്വാതിക തനിയെ ഡയറി എഴുതുന്നതും കഥയെഴുതുന്നതും കാണുമ്പോൾ വലിയ സന്തോഷമാണ്. എനിക്കിപ്പോഴും ഓർമ്മയുണ്ട് ഒന്നാം ക്ലാസിലെ ആദ്യത്തെ പേരൻസ് മീറ്റിംഗ് മീറ്റിങ്ങിൽ ടീച്ചർ പറഞ്ഞിരുന്നു ഒന്നാം ക്ലാസ് പൂർത്തിയാകുമ്പോൾ  നിങ്ങളുടെ കുട്ടികൾ തനിയെ വായിക്കുവാനും എഴുതുവാനും സാധിക്കും ആ ഒരു ഉറപ്പ് ടീച്ചർ തന്നിരുന്നു ആ ഉറപ്പാണ് ഈ അധ്യായന വർഷം പൂർത്തിയായപ്പോൾ നിറവേറിയിരിക്കുന്നത്. അതിനുവേണ്ടി  ടീച്ചർ എടുത്ത effort വളരെ വലുതാണ്. വാക്കുകൾ കൊണ്ട് പറഞ്ഞാൽ ഒന്നും മതിയാകില്ല..🙏
  •  ഞങ്ങളുടെ കുട്ടികളിൽ ഉണ്ടാക്കിയ നല്ല മാറ്റങ്ങൾക്ക് ടീച്ചർക്ക് ഒരുപാട് നന്ദി അറിയിച്ചുകൊണ്ട് നിർത്തുന്നു.

Sarika sujith 

 ഇന്ന്  ആരുടേയും സഹായമില്ലാതെ സ്വന്തമായി കഥകളും പാട്ടുകളും എഴുതാൻ അവന് സാധിക്കുന്നു

  • എന്റെ മകൻ ആദിദേവ് പഠനത്തിൽ കൈവരിച്ച നേട്ടങ്ങളിൽ രക്ഷകർത്താവായ ഞങ്ങൾക്കുള്ള സന്തോഷവും ടീച്ചറിനോടുള്ള നന്ദിയും ആദ്യം തന്നെ അറിയിക്കുന്നു.
  •  മലയാളം അക്ഷരങ്ങൾ മാത്രം അറിഞ്ഞു കൊണ്ടാണ് അവൻ ഒന്നാം ക്ലാസിൽ എത്തിയത്. എന്നാൽ ഇന്ന്  ആരുടേയും സഹായമില്ലാതെ സ്വന്തമായി കഥകളും പാട്ടുകളും എഴുതാൻ അവന് സാധിക്കുന്നുണ്ട്. അവന്റെ ചിന്തകളെയും ഭാവനകളെയും പുറത്ത് കൊണ്ടുവരാൻ സംയുക്ത ഡയറി വലിയ ഒരു പങ്കു വഹിച്ചിട്ടുണ്ട്. സ്വന്തമായി ആശയങ്ങൾ കണ്ടെത്തി ഡയറിയിൽ എഴു താൻ തുടങ്ങിയത് അവന്റെ എഴുത്തിനോടും വായനയോടും ഉള്ള ഇഷ്ടം കൂട്ടി. അക്ഷരങ്ങളിൽ നിന്ന് കഥകളിലേക്കും പാട്ടുകളിലേക്കും ഇത്ര വേഗത്തിൽ എത്താൻ അവനെ പ്രാപ്തനാക്കിയ ടീച്ചറിനോട് എന്നും കടപ്പെട്ടിരിക്കുന്നു. 

ഹൃദയം നിറഞ്ഞ നന്ദി ടീച്ചർ🙏🙏.

എന്റെ കുഞ്ഞിനെ ഇങ്ങനെ ഈ രീതിയിൽ മാറ്റിയെടുക്കാൻ ടീച്ചർ വഹിച്ച പങ്ക് വളരെ വലുതാണ് 

  •  എന്റെ മകൾ  വാസുകിക്ക് മലയാളത്തിൽ അക്ഷരവും ഇംഗ്ലീഷ് അക്ഷരങ്ങളും അറിയാമായിരുന്നു പക്ഷേ  വള്ളിയും പുള്ളിയും ചേർത്ത് കൂട്ടി വായിക്കാൻ അറിയത്തില്ലായിരുന്നു സ്വന്തമായിട്ട് കഥ എഴുതാനോ ഡയറി എഴുതാനും അറിയത്തില്ലായിരുന്നു.
  • ഒന്നാം ക്ലാസ് പൂർത്തിയായപ്പോൾ നന്നായി എഴുതാനും അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വായിക്കാനും മലയാളത്തിൽ ഒരു ബോർഡ് കണ്ടാൽ അത് നന്നായിട്ട് വായിച്ചു കേൾപ്പിക്കാനും പറ്റുന്നുണ്ട് സ്വന്തമായിട്ട് കഥ എഴുതാൻ പറ്റുന്നുണ്ട് ഒരുപാട് സന്തോഷമുണ്ട് ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് യമുന ടീച്ചറിനോടാണ്
  •  മലയാളം പരീക്ഷയിൽ ഞാൻ ടീച്ചറിനോട് ചോദിച്ചു ടീച്ചറെ വാസു മലയാളം നന്നായിട്ട് എഴുതിയോ  ഒരു പിക്ചർ കാണിച്ചിട്ട് അതിനെക്കുറിച്ച് വിവരിക്കാൻ ഉണ്ടായിരുന്നു. അവൾ ആകെ നാലുവരി എഴുതിയിട്ടുള്ളൂ പക്ഷേ ആ നാല് വരിയും അക്ഷരത്തെറ്റ്  ഇല്ലാതെ എഴുതാൻ അവൾക്ക്സാധിച്ചു എന്ന് പറഞ്ഞു അതെനിക്ക് ഒരുപാട് അഭിമാനമുണ്ട്. എന്റെ കുഞ്ഞിനെ ഇങ്ങനെ ഈ രീതിയിൽ മാറ്റിയെടുക്കാൻ. ടീച്ചർ വഹിച്ച പങ്ക് വളരെ വലുതാണ് അതിന് ടീച്ചറിനോട് എന്നും ഞങ്ങൾ കടപ്പെട്ടിരിക്കും ഒരുപാട് നന്ദിയുണ്ട് വാക്കുകൾക്ക് അതീതമായി നന്ദി സ്നേഹവും അറിയിക്കുന്നു 
മൊഴിക്കിലുക്കം പ്രകാശനം

 

No comments: