ചിത്രങ്ങളും കുറിപ്പുകളും സംസാരിക്കും. ഒന്നാം ടേമിലെ മൂന്ന് പാഠങ്ങള്‍. അതിലെ ശ്രദ്ധേയമായ കാഴ്ചകളും അനുഭവങ്ങളും പങ്കിടുകയാണ് l
1. കൊട്ടാരക്കര ഠൌണ്‍ യു പി സ്കൂള്‍. |
✨നാട്ടിലുളള കളികളെക്കുറിച്ച് അന്വേഷിച്ചറിയുന്നു. പരിചിതമായ കളികളുടെ പ്രത്യേകതകള്‍ പറയുന്നു.
✨പല പ്രായക്കാര്‍ ഏര്‍പ്പെടുന്ന കളികള്‍ക്ക് ഉദാഹരണങ്ങള്‍ കണ്ടെത്തുന്നു.
✨കളികളില്‍ പങ്കെടുത്ത എല്ലാവരുമായി സൗഹൃദം തുടര്‍ന്നും നിലനിറുത്താന്‍ കഴിയുന്നു.
✨കളികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നതിന് ആവശ്യമായ നിയമങ്ങളും മാനദണ്ഡങ്ങളും കൂട്ടായി വികസിപ്പിക്കുന്നതിനും പാലിക്കുന്നതിനും
കഴിയുന്നു.
ഈ പഠനലക്ഷ്യങ്ങൾ നേടുന്നതിനായി ആദ്യം കുട്ടികൾക്കറിയാവുന്ന കളികൾ ഓരോരുത്തരും . ഫുട്ബോൾ ഓട്ട മത്സരം തുടങ്ങി കുട്ടികൾ ക്ലാസ്‌റൂമിൽ കളിക്കുന്ന പീ... കാ ... ച്ചൂ.... വരെ കുട്ടികൾ പറഞ്ഞു. അതിൽ പലതും ടീച്ചറിന് അറിയാത്തതായിരുന്നു. ആ കളികൾ എങ്ങനെയെന്ന് കുട്ടികൾ പറഞ്ഞ് കളി അവതരിപ്പിച്ചു കാണിച്ചു.
കളികൾ
*പാട്ടുപാടി കളിക്കുന്നവയുണ്ട്
* റൂമിൽ കളിക്കുന്നവയുണ്ട്
* പുറത്ത് കളിക്കുന്നവ
* ഉപകരണങ്ങൾ വേണ്ടവ
* വേണ്ടാത്തവ
* 2 പേർ കളിക്കുന്നത്
* ഗ്രൂപ്പായി കളിക്കുന്നത്
* കളിനിയമങ്ങൾ
* ജയവും തോൽവിയും
കുട്ടികൾ പരിചയപ്പെട്ട കളികളുടെ ചിത്രീകരണം
2
സൂക്ഷ്‌മ പേശീ വികാസത്തിന് സഹായിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ
3
എല്ലാ ആഴ്ചയും കുട്ടികൾ ക്ലാസ് വായന കൂടാരത്തിൽ നിന്നും പുസ്തകങ്ങൾ കൊണ്ടുപോയി രക്ഷിതാവിൻ്റ സഹായത്തോടെ വായിക്കുന്നു .ടീച്ചർ ആഴ്ചയിൽ ഒരു പുസ്തകം പരിചയപ്പെടുത്തി മാതൃകാ കഥാവതരണം നടത്തുന്നു. കുട്ടികൾക്ക് കഥ അവതരിപ്പിക്കുന്നതിനുള്ള അവസരവും നൽകുന്നു
കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു.
കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു.
ജൂൺ
19 ന് വായനോത്സവം ഉദ്ഘാടനം ചെയ്തു. അന്നുമുതൽ എല്ലാ വെള്ളിയാഴ്ചയും ക്ലാസ്
വായനക്കൂടാരത്തിൽ നിന്ന് വീട്ടിലെ വായനകൂട്ടിലേക്ക് പുസ്തകങ്ങൾ
കൊണ്ടുപോകുന്നു. രക്ഷിതാക്കൾ കഥ വായിച്ചു കേൾപ്പിക്കുന്നു. കേട്ടകഥകൾ
കുട്ടികൾ ക്ലാസിൽ അവതരിപ്പിക്കുന്നു. കഥ പറയുന്ന വീഡിയോ ഗ്രൂപ്പിലിടുന്നു.
വീട്ടിൽ ഇതിനവസരം കിട്ടാത്ത കുട്ടികളെ പരിഗണിച്ച് ആഴ്ചയിൽ ഒരു കഥ ടീച്ചർ
ക്ലാസ്സിൽ അവതരിപ്പിക്കുന്നു.
പാഠഭാഗവുമായി പല കഥകളെയും
ബന്ധിപ്പിക്കാൻ കുട്ടികൾക്ക് കഴിയുന്നു. മാനത്തെ പാൽക്കിണ്ണത്തിൽ _പട്ടി
കുരച്ചപ്പോൾ പൂച്ച പേടിച്ചു. പട്ടി പട്ടത്തെ പേടിപ്പിച്ചത് കുട്ടികൾ ഈ
അവസരത്തിൽ ഓർത്തെടുത്തു .
പൂച്ചമ്മയും കുഞ്ഞിപ്പൂച്ചയും കൊലുസിട്ടത്
എലികൾക്ക് കാര്യമായി അതിൻ്റെ കാരണം കുട്ടികൾ കണ്ടെത്തി. ഇനി എലിയെ
പിടിക്കാൻ പോകുമ്പോൾ കൊലുസ് ഊരിവച്ചിട്ട് പോകാൻ പൂച്ചകളോട്
പറഞ്ഞിട്ടുണ്ട്.
4
ഇംഗ്ലീഷ് Skit അവതരണം
Honk...... Honk......
Toot ....... Toot...
5
രണ്ടാമത്തെ യൂണിറ്റ് വിലിയിരുത്തൽ പ്രവർത്തനം .
കുഞ്ഞുബുക്ക്
6
ക്ലാസിലൊരു പൂന്തോട്ടം.
7
ചങ്ങലവായന
8
പൂക്കളെ പരിചയപ്പെട്ടൽ

മണത്ത്, തൊട്ട് , കണ്ടറിയൽ
തരം തിരിക്കൽ

വരികൾ കൂട്ടിച്ചേർക്കൽ
അത്തപൂക്കളം നിർമ്മാണം
9
തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു
10
മുട്ടത്തോടു കൊണ്ടുള്ള കൗതുക വസ്തുക്കൾ
11
ഒന്നാണ് നമ്മൾ
ദൃശ്യാവിഷ്കാരം
12
മുട്ടത്തോട് ഭാരം താങ്ങുമോ ?
13
എഡിറ്റിംങ്
ഒന്നാമത്തെ യൂണിറ്റിന് ശേഷം കുട്ടികൾ പരിചയപ്പെട്ട വാക്യങ്ങൾ സ്റ്റിക്കി പേപ്പറ്റിൽ എഴുതി ചാർട്ടിലൊട്ടിക്കുന്നു. ടീച്ചറെഴുത്ത് നോക്കി കുട്ടികൾ സ്വയം എഡിറ്റിംങ് നടത്തുന്നു
14
മരമേ മരമേ പുന്നാരേ
തരുമോ കൊച്ചു കളിപ്പാട്ടം?
കുട്ടികൾക്ക് തെങ്ങ് കൊടുത്ത കളിപ്പാട്ടങ്ങൾ
15
കുട്ടികൾ തനിയെ ചോദ്യങ്ങൾ വായിച്ച് ഉത്തരമെഴുതുന്നു. വിലയിരുത്തൽ സൂചകങ്ങൾ കുട്ടികളെ പരിചയ പ്പെടുത്തിയശേഷമായിരുന്നു. എഴുത്ത്.
16
പാട്ടരങ്ങ് (ആർപ്പോ ഇർറോ )
ഓണത്തിന് കുട്ടികൾ പഠിച്ച പാട്ടുകൾ ഉൾപ്പെടുത്തി പാട്ടരങ്ങ് .
2. MDUPS വെള്ളാറ മേമല പത്തനംതിട്ട. |
ഒന്നാം ക്ലാസിലെ രണ്ടാം പാഠഭാഗമായ പൂവ് ചിരിച്ചു എന്ന പാഠവുമായി ബന്ധപ്പെട്ട കുട്ടികൾ
തയ്യാറാക്കിയ കുഞ്ഞുപുസ്തകം ആണ് ഇത്. പൂവ് ചിരിച്ചു എന്ന പാഠത്തിലെ കുഞ്ഞിച്ചെടിയുടെ കഥ ക്രമത്തിൽ ചിത്രം വരച്ചു എഴുതി തയ്യാറാക്കുന്നവയാണ് കുഞ്ഞു പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ വരുന്നത്. ഓരോ സന്ദർഭത്തിന്റെയും ചിത്രം വരയ്ക്കുകയും അതിനു താഴെയായി അടിക്കുറിപ്പ് എഴുതുകയും ചെയ്യുന്നു. ഓരോ ചിത്രം നോക്കി അതിനു താഴെയായി ആ ചിത്രത്തിനെ അടിസ്ഥാനമാക്കി എഴുതുന്ന വാക്കുകൾ കുട്ടികൾക്ക് തനി എഴുതുവാനുള്ള അവസരമൊരുക്കുകയാണ് ചെയ്യുന്നത്.
ഒന്നാം ക്ലാസ്സ് മലയാളം 3പാഠം മാനത്ത് പട്ടം എന്ന പാഠഭാഗവും ആയി ബന്ധപ്പെട്ട് കളർ പേപ്പർ ഉപയോഗിച്ച് പൂമരം കൊളാഷ് നിർമാണപ്രവർത്തനം ക്ലാസ്സ്‌റൂമിൽ നടത്തിയപ്പോൾ
മാനത്തു പട്ടം എന്ന പാഠവുമായി ബന്ധപ്പെട്ട് വിവിധ ഭാവങ്ങളിൽ ഉള്ള പട്ടത്തിനെ വരച്ചു നിറം നൽകുന്ന പ്രക്രിയയിൽ ഏർപ്പെടുന്ന കുരുന്നുകൾ 🥰ഓരോരുത്തർക്കും അറിയാവുന്ന ഭാവങ്ങൾ വരച്ചു നിറം നൽകയും പരസ്പരം ചിത്രങ്ങൾ കൈ മാറി വിലയിരുത്തൽ നടത്തുകയും ചെയ്തു
3. മുരുക്കുമണ്‍ യു പി എസ് |
പകരം )
എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാനും
മാർക്കർ ഉപയോഗിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ പരിഹാരിക്കാനും . വൈറ്റ്ബോർഡിൽ കൂട്ടമായി എഴുതണമെങ്കിൽ നിരവധി പേനകൾ വേണം.
ചാർട്ട് പേപ്പർ നീളത്തിൽ ഒട്ടിച്ച് നൽകി.
ചാർട്ടിൽ പെൻസിൽ ഉപയോഗിച്ച് ഇരു വശത്തുമിരുന്ന് ഒരേ സമയം കുട്ടികൾ എഴുതി.
പരിചയിച്ച വാക്യങ്ങളും വാക്കുകളും.
എഴുതിയ ശേഷം ടീച്ചർ എഡിറ്റിംഗിനുള്ള പൊതു നിർദ്ദേശം നൽകി. സഹപാഠികൾ എഴുതിയതിൽ
പ്രശ്നമുള്ള ഭാഗം അവർ തന്നെ വട്ടം വരച്ച് എഡിറ്റ് ചെയ്യുകയും ചെയ്തു.
ചാർട്ടിൽ ഇരു വശത്ത് നിന്നും എഴുതിയതിനാൽ നേരെ പിടിക്കുമ്പോൾ കുറച്ചു പേരുടെ എഴുത്ത് തലതിരിഞ്ഞു കാണും. അത് അടുത്ത തവണ പരിഹരിക്കും മധ്യത്തിലൂടെ നെടുകെ വരയിട്ട് എഴുത്തിന് ശേഷം നെടുകെ മുറിക്കും.
4. എ.യു.പി.എസ്. പനമണ്ണ |
*കഥ പറയാം*
കഥാവേളയിൽ ഒന്നാം ക്ലാസിലെ വിദ്യാർത്ഥിനിയായ നസീമയാണ് തന്റെ സഹപാഠികൾക്ക് കഥ അവതരിപ്പിക്കുന്നത്.
🟥ക്ലാസ് ലൈബ്രറിയിൽ നിന്ന് എല്ലാ വെള്ളിയാഴ്ചയും ലഭിക്കുന്ന കഥാപുസ്തകം വീട്ടിലെത്തി അമ്മയോടൊപ്പം വായിക്കുകയും കഥ മനസ്സിലാക്കുകയും ചെയ്ത ശേഷമാണ് നസീമ ക്ലാസിൽ എത്തി കൂട്ടുകാർക്ക് ഭാവസമ്പന്നമായി കഥ അവതരിപ്പിച്ചത്.
🟥ആരംഭഘട്ടത്തിൽ കുട്ടികൾക്ക് കഥ പറയുമ്പോൾ ചെറിയ മടിയും ആത്മവിശ്വാസക്കുറവും ഉണ്ടായിരുന്നു.
🟥പലരും കഥയുടെ ആശയക്രമം പാലിക്കാതെയും, മുഖഭാവമോ ശബ്ദവ്യത്യാസങ്ങളോ ഇല്ലാതെയും കഥ പറയാൻ ശ്രമിക്കുമായിരുന്നു.
🟣എന്നാൽ ഈ പ്രവർത്തനം ക്ലാസിൽ നിരന്തരമായി നടപ്പിലാക്കിയതിന്റെ ഫലമായി കുട്ടികളിൽ ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.
🟣ഇന്ന് അവർ കഥയിലെ കഥാപാത്രങ്ങൾക്കനുസരിച്ച് മുഖഭാവങ്ങൾ പ്രകടിപ്പിച്ചും, ശബ്ദത്തിൽ ആവശ്യമായ ഉയർച്ച–താഴ്ചകൾ ഉൾപ്പെടുത്തിയും, സംഭവങ്ങൾ ക്രമാനുസൃതമായി അവതരിപ്പിച്ചും കഥയെ കൂടുതൽ ആസ്വാദ്യകരമാക്കാൻ പഠിച്ചുവരുന്നു.
*ഈ പ്രവർത്തനത്തെ വിലയിരുത്താം*
ഈ പ്രവർത്തനം ഒന്നാം ക്ലാസിലെ ഭാഷാ പഠന ലക്ഷ്യങ്ങളുമായി വളരെ നന്നായി യോജിക്കുന്ന ഒരു സമഗ്ര ഭാഷാപഠന പ്രവർത്തനമാണ്.
*പ്രവർത്തനത്തിന്റെ ശക്തമായ വശങ്ങൾ*
1. വായനയിൽ നിന്ന് വാചികാവതരണത്തിലേക്കുള്ള സ്വാഭാവിക പുരോഗതി. കുട്ടി ആദ്യം കഥ വായിക്കുന്നത് കേൾക്കുന്നു, മനസ്സിലാക്കുന്നു, തുടർന്ന് സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു. അതിനാൽ കേൾവിയും ആശയഗ്രഹണവും ഭാഷണവും പരസ്പരം ബന്ധിപ്പിക്കപ്പെടുന്നു.
2. കുടുംബത്തിന്റെ പങ്കാളിത്തം. അമ്മയോടൊപ്പം കഥ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത് വീട്ടിലെ ഭാഷാപഠനാന്തരീക്ഷം ശക്തിപ്പെടുത്തുന്നു. സ്കൂളും വീടും ചേർന്നുള്ള പഠനമാതൃകയാണ് ഇത്.
3. അനുഭവാധിഷ്ഠിത പഠനം. കുട്ടി കഥ കേട്ട് ആവർത്തിക്കുകയല്ല, കഥയെ സ്വന്തം അനുഭവമാക്കി അവതരിപ്പിക്കുകയാണ്. അതിലൂടെ ഭാഷയുടെ അർത്ഥതലവും ആശയഗ്രഹണവും മെച്ചപ്പെടുന്നു.
4. വാചികഭാഷയുടെ സമഗ്ര വികസനം
വ്യക്തമായ ഉച്ചാരണം
ശബ്ദത്തിലെ ഉയർച്ച–താഴ്ചകൾ
മുഖഭാവങ്ങളും ആംഗ്യങ്ങളും
ആശയങ്ങളുടെ ക്രമാനുസൃത അവതരണം
ആത്മവിശ്വാസം
ഇവയെല്ലാം ഒരുമിച്ച് വളരുന്നു.
5. സൃഷ്ടിപരതയും ഭാവാവിഷ്കാരവും. കഥയിലെ കഥാപാത്രങ്ങളായി മാറി അവതരിപ്പിക്കുമ്പോൾ കുട്ടികളുടെ സങ്കൽപ്പശേഷിയും നാടകീയ അവതരണശേഷിയും വികസിക്കുന്നു.
6. കേൾവിശേഷിയും വളരുന്നു കഥ അവതരിപ്പിക്കുന്ന കുട്ടിക്കൊപ്പം കേൾക്കുന്ന കുട്ടികളും ശ്രദ്ധയോടെ കേൾക്കാനും ചോദ്യങ്ങൾ ചോദിക്കാനും ആശയങ്ങൾ പങ്കുവെക്കാനും പഠിക്കുന്നു.
ഈ പ്രവർത്തനം കുട്ടികളിൽ വികസിപ്പിക്കുന്നത്:
✅വായനാശീലം
✅കഥാഗ്രഹണശേഷി
✅സംസാരനൈപുണി
✅പദസമ്പത്ത്
✅അവതരണശേഷി
✅ആത്മവിശ്വാസം
✅വേദിഭയം കുറയൽ
✅സഹപാഠി പഠനം (Peer Learning)
✅ആശയവിനിമയ നൈപുണി
*കൂടുതൽ സമ്പുഷ്ടമാക്കാൻ കഴിയുന്ന ചില സാധ്യതകൾ*
🔆കഥയ്ക്ക് ശേഷം സഹപാഠികൾക്ക് രണ്ട് ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകുക.
🔆കഥയുടെ ഇഷ്ടപ്പെട്ട ഭാഗം കുട്ടികൾ ചിത്രമായി വരയ്ക്കുക.
🔆കഥയ്ക്ക് മറ്റൊരു അവസാനം കുട്ടികൾ ചിന്തിച്ച് പറയുക.
🔆കഥാപാത്രാഭിനയം (Role Play) ഉൾപ്പെടുത്തുക.
🔆അവതരണത്തിന് ശേഷം കൂട്ടുകാർ "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം..." എന്ന രീതിയിൽ പ്രതികരണം പങ്കുവയ്ക്കുക.
🔆ഓരോ കുട്ടിയുടെയും പുരോഗതി രേഖപ്പെടുത്തുന്ന ലളിതമായ Storytelling Portfolio തയ്യാറാക്കുക.
🌈🌈🌈🌈🌈🌈 *മൊത്തത്തിലുള്ള വിലയിരുത്തൽ*
"കഥ പറയാം" എന്ന പ്രവർത്തനം ഒരു കഥ പറയൽ പരിപാടി മാത്രമല്ല; വായന, ആശയഗ്രഹണം, സംസാരശേഷി, ഭാവാവിഷ്കാരം, ആത്മവിശ്വാസം, കുടുംബപങ്കാളിത്തം എന്നിവയെ സമന്വയിപ്പിക്കുന്ന ഒന്നാം ക്ലാസിലെ മികച്ച ഭാഷാപഠന മാതൃകയാണ്. നിരന്തര പരിശീലനത്തിലൂടെ കുട്ടികളുടെ ഭാഷാപരമായും സാമൂഹികമായും വൈകാരികമായും ഉണ്ടായ മാറ്റം ഈ പ്രവർത്തനത്തിന്റെ വിജയത്തെ വ്യക്തമാക്കുന്നു. കേരളത്തിലെ പ്രാഥമിക വിദ്യാലയങ്ങളിൽ വ്യാപകമായി നടപ്പിലാക്കപ്പെടുന്ന മാതൃകാപരമായ പ്രവർത്തനമായി ഇതിനെ വിശേഷിപ്പിക്കാം.
ക്ലാസ് മുറിയിലെ വിവിധ വായനാപ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ഭാഷാപ്രാവീണ്യവും നിരീക്ഷണശേഷിയും ശ്രദ്ധേയമായി വളർന്നു. അക്ഷരങ്ങളും ചിഹ്നങ്ങളും കാണുമ്പോൾ അവ തിരിച്ചറിയാനും, അവയുടെ സഹായത്തോടെ വാക്കുകൾ വായിക്കാനും, പഠിച്ച കാര്യങ്ങൾ ഓർത്തെടുത്ത് സ്വതന്ത്രമായി അവതരിപ്പിക്കാനും കുട്ടികൾക്ക് സാധിക്കുന്നുണ്ട്. അധ്യാപകന്റെ സഹായത്തോടെ ആരംഭിച്ച വായനാപ്രവർത്തനങ്ങൾ ക്രമേണ കുട്ടികൾ സ്വതന്ത്രമായി ചെയ്യാൻ തുടങ്ങിയത് ഒന്നാം ടേമിലെ പ്രധാനപ്പെട്ട മികവുകളിലൊന്നാണ്. പഠനപ്രവർത്തനങ്ങളിൽ കുട്ടികൾ കാണിച്ച താൽപര്യവും ആവേശവും അവരുടെ ഭാഷാപഠനത്തെ കൂടുതൽ മികവുറ്റതാക്കി.
മലയാള ഭാഷാപഠനത്തിന്റെ ഭാഗമായി പാട്ടുകൾ പഠിക്കുകയും താളത്തിനൊത്ത് പാടുകയും ചുവടുകൾ വെക്കുകയും ചെയ്തത് കുട്ടികൾക്ക് ഏറെ സന്തോഷകരമായ അനുഭവമായി. പാട്ടുകളിലൂടെ വാക്കുകളും ഭാഷയും എളുപ്പത്തിൽ സ്വായത്തമാക്കാനും, താളവും ലയവും ആസ്വദിക്കാനും കുട്ടികൾക്ക് സാധിച്ചു. പാട്ടുകൾ കേൾക്കുകയും ഏറ്റുപാടുകയും താളത്തിനനുസരിച്ച് ശരീരചലനങ്ങൾ നടത്തുകയും ചെയ്തതിലൂടെ കുട്ടികളുടെ ആത്മവിശ്വാസവും അവതരണശേഷിയും വർധിച്ചു. ഒരുമിച്ച് പാടിയും ചുവടുവെച്ചും കൂട്ടുകാരുമായി സഹകരിച്ചും കുട്ടികൾ പഠനത്തെ ആഘോഷമാക്കി മാറ്റി.
വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സംസാരശേഷിയും കേൾവിശേഷിയും നിരീക്ഷണപാടവവും പ്രകടിപ്പിക്കാൻ അവസരമൊരുക്കി. ഓരോ കുട്ടിക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും സ്വതന്ത്രമായി പങ്കാളികളാകാനും സാധിച്ചു. പഠനപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും പുതിയ കാര്യങ്ങൾ അറിയാനുള്ള കൗതുകം പ്രകടിപ്പിക്കുകയും ചെയ്യുന്ന കുട്ടികളുടെ ആവേശം ഈ ടേമിലെ പഠനയാത്രയെ കൂടുതൽ മനോഹരമാക്കി.
ഭാഷാപഠനത്തോടൊപ്പം ഗണിതപഠനവും കുട്ടികൾക്ക് കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ലളിതവും രസകരവുമാക്കി. വൃത്തം, ത്രികോണം, ചതുരം തുടങ്ങിയ വിവിധ ആകൃതികൾ കുട്ടികൾ തിരിച്ചറിയുകയും അവയുടെ പ്രത്യേകതകൾ മനസ്സിലാക്കുകയും ചെയ്തു. ചുറ്റുപാടുകളിൽ കാണുന്ന വിവിധ വസ്തുക്കളിലെ ആകൃതികളെ കണ്ടെത്തി അവയെ പേരുപറഞ്ഞ് തിരിച്ചറിയാനും കുട്ടികൾക്ക് സാധിച്ചു. പഠിച്ച ആകൃതികളുമായി ബന്ധപ്പെട്ട വിവിധ കളികളിലും പ്രവർത്തനങ്ങളിലും കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
കളികളിലൂടെയും അനുഭവങ്ങളിലൂടെയും പഠിച്ച ഗണിതാശയങ്ങൾ കുട്ടികളുടെ മനസ്സിൽ കൂടുതൽ ഉറപ്പിക്കാൻ സാധിച്ചു. നിറമുള്ള വസ്തുക്കൾ ഉപയോഗിച്ചും കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ആകൃതികൾ തിരിച്ചറിഞ്ഞും കുട്ടികൾ ഗണിതപഠനത്തെ ആസ്വാദ്യകരമായ ഒരു അനുഭവമാക്കി മാറ്റി. പഠനത്തോടൊപ്പം കളിയും സന്തോഷവും കൂട്ടിച്ചേർന്നപ്പോൾ ഗണിതപഠനം കുട്ടികൾക്ക് കൂടുതൽ എളുപ്പവും താൽപര്യകരവുമായി.
ഇങ്ങനെ ഭാഷയും പാട്ടും ചലനവും കളിയും ഗണിതവും സമന്വയിപ്പിച്ച വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങൾ ഒന്നാം ടേമിൽ മികച്ച പഠനാനുഭവങ്ങൾ സ്വന്തമാക്കി. മലയാള അക്ഷരങ്ങളും ചിഹ്നങ്ങളും തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ വായിക്കുന്നതിലും, അധ്യാപിക പറയുന്ന വാക്കുകൾ ശ്രദ്ധയോടെ കേട്ട് അവ തിരിച്ചറിഞ്ഞ് ശരിയായി കണ്ടെത്തി ഒട്ടിക്കുന്നതിലും, പാട്ടുകൾ താളത്തിനൊത്ത് പാടുന്നതിലും, വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിലും, ആകൃതികൾ തിരിച്ചറിഞ്ഞ് അവയുമായി ബന്ധപ്പെട്ട ഗണിതപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലും കുട്ടികൾ മികച്ച മികവ് പ്രകടിപ്പിച്ചു.
കളിച്ചും ചിരിച്ചും പാടിയും വായിച്ചും കേട്ടറിഞ്ഞും കണ്ടെത്തിയും അനുഭവിച്ചറിഞ്ഞും മുന്നേറുന്ന നമ്മുടെ ഒന്നാം ക്ലാസിലെ കുഞ്ഞുമക്കളുടെ ഒന്നാം ടേമിലെ മികവുറ്റ പഠനാനുഭവങ്ങളുടെ മനോഹരമായ ചില നിമിഷങ്ങളാണ് മുകളിലയച്ച ചിത്രങ്ങളിലൂടെ പങ്കുവെക്കുന്നത്. 🌸📚✨
5. ജി എൽ പി എസ് കലക്റ്റീവ് ഫാം മുതുകാട്, കോഴിക്കോട്
|
രണ്ടാം യൂണിറ്റ് പൂർത്തിയായപ്പോൾ പഠിച്ച വാക്കുകളും വാക്യങ്ങളും ഓർത്തെഴുതുമോ എന്ന്
നോക്കി. അതിനായി കുഞ്ഞു വിത്തിന്റെ കഥ അവരെക്കൊണ്ട് വീണ്ടും പറയിച്ചു. ഓരോ ഭാഗവും ചിത്രം വരച്ച് വാക്യങ്ങൾ എഴുതിച്ചു. ആവേശത്തോടെ കഥ പറഞ്ഞുകൊണ്ട് എല്ലാ വാക്യങ്ങളും തനിച്ചെഴുതിയ സന്തോഷം എനിക്കും എന്റെ മക്കൾക്കും.6. GLPS Edanad |
കുറിപ്പ് തന്നില്ല
7. ഗവ.. ജെ. ബി. എസ്. നെയ്യാറ്റിൻകര |
ടിഷ്യൂ പേപ്പർ പുഴു നിർമാണം... ഒന്നാം ക്ലാസ്... ദേശാടകരാം കിളികൾ ഒരിക്കൽ.... പക്ഷികളുടെ മുഖം മൂടികളുമായി നെയ്യാറ്റിൻകര ഗവ. ജെ. ബി എസിലെ ഒന്നാം ക്ലാസിലെ കൂട്ടുകാർ
8. കെ വി യു യുപിഎസ് മനക്കുളങ്ങര |
![]() |
പട്ടം കണ്ട കാഴ്ചകൾമാനത്ത് പട്ടം എന്ന ഒന്നാം ക്ലാസിലെ മൂന്നാം പാഠഭാഗത്തിൽ പട്ടം ആകാശത്തിലൂടെ പറക്കുമ്പോൾ താഴെ കണ്ട കാഴ്ചകൾ എന്തെല്ലാം ആണെന്ന് എഴുതുന്ന പ്രവർത്തനം ഉണ്ട്.മാനത്ത് പട്ടം എന്ന പാഠഭാഗം എടുത്തതിനുശേഷം പട്ടം കണ്ട കാഴ്ചകൾ എഴുതുന്നതിനായി കുട്ടികൾക്ക് കളർ പേപ്പർ മുറിച്ചു നൽകി. കുട്ടികൾ സ്വന്തമായി പട്ടം കണ്ട കാഴ്ചകൾ എഴുതി.
9. ജി എല്‍ പി എസ് വാളകം |
10. GBLPS NAYYUR |
മാനത്ത് പട്ടം.പട്ടം നിർമാണം&പൂമരം
11. മാവിലായി നോർത്ത് എൽ.പി. |
പൂവ് ചിരിച്ചു
12. എ എൽ പി സ്‌കൂൾ, അമ്പലപ്പാറ, ഒറ്റപ്പാലം, പാലക്കാട് ജില്ല |
പ്രകൃതിയെ അനുഭവിച്ചുള്ള പഠനം.
ചുറ്റുപാടുമുള്ള പൂക്കൾ ശേഖരിച്ച് കുട്ടികൾ എത്തി.
എത്ര തരം പൂക്കൾ ഉണ്ട് എന്ന് കണ്ടെത്താനാണ്.
ഇതളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കാമോ?
അതിന് ശേഷം നിറത്തിൻ്റെ അടിസ്ഥാനത്തിൽ
പിന്നെ വലുതും ചെറുതുമായി ക്രമീകരിച്ചു
മണമുള്ളവയും ഇല്ലാത്തവയും കണ്ടെത്തി.
ഒന്നാം ക്ലാസിലെ രണ്ടാം
യൂണിറ്റ് :
പൂവ് ചിരിച്ചു
പ്രവർത്തനത്തിന്റെ പേര് : തരം തിരിക്കാം
🌹പൂക്കൾ നിരീക്ഷിച്ചും ചിത്രങ്ങൾ വിശകലനം ചെയ്തു പൂക്കളുമായി ബന്ധപ്പെട്ട കണ്ടെത്തിയ സവിശേഷതകളുടെ അടിസ്ഥാനത്തിൽ പൂക്കളെ തരംതിരിക്കുന്നു പട്ടികപ്പെടുത്തുന്നു
എന്നതാണ് നേടേണ്ട കഴിവ്.
🌹 പൂക്കൾ വിശകലനം ചെയ്ത് നിറം, വലിപ്പം, ഇതളുകളുടെ എണ്ണം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പൂക്കളിൽ വൈവിധ്യമുണ്ടെന്ന നിഗമനത്തിൽ എത്തിച്ചേരുകയായിരുന്നു കുട്ടികൾ
🌹പൂക്കൾ എല്ലാം ഒരുപോലെയല്ല.
പൂക്കൾ വ്യത്യാസപ്പെട്ടിരിക്കുന്നു
(നിറം , മണം, വലിപ്പം, ഇതളുകളുടെ എണ്ണം തുടങ്ങിയവയിൽ)
ക്ലാസിലെ മുഴുവൻ കുട്ടികളും ഈ പ്രവർത്തനത്തിൽ പങ്കെടുത്തു പൂക്കളെ തൊട്ടറിഞ്ഞു
മണ ത്തറിഞ്ഞു
പിന്നെ കണ്ടറിവ്
പഞ്ചേന്ദ്രിയാനുഭവം
പ്രവർത്തനത്തിന്റെ പേര് പുതു കളികൾ
▫️നാട്ടിലുള്ള കളികളെ കുറിച്ച് അന്വേഷിച്ചറിയുന്നു പരിചിതമായ കളികളുടെ പ്രത്യേകതകൾ പറയുന്നു
▫️പലപ്രായക്കാർ ഏർപ്പെടുന്ന കളികൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തുന്നു
▫️കളികൾ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതിന് ആവശ്യമായ നിയമങ്ങളും മാനദണ്ഡങ്ങളും കൂട്ടായി വികസിപ്പിക്കുന്നതിനും പാലിക്കുന്നതിനും കഴിയുന്നു
ഓല കൊണ്ടുണ്ടാക്കിയ ധാരാളം കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കുട്ടികൾ വിവിധ കളികളിൽ ഏർപ്പെട്ടു
വ്യത്യസ്തങ്ങളായ കളിപ്പാട്ടങ്ങളാണ് അവർ ഉണ്ടാക്കിയത്
കളിപ്പാട്ടങ്ങൾ പരസ്പരം പങ്കിട്ടും കളിപ്പാട്ടങ്ങൾ ഉപയോഗിക്കാതെയും പലതരം കളികളിൽ കുട്ടികൾ ഏർപ്പെട്ടുടോക്കണുകൾ ഉപയോഗിച്ച് തയാറാക്കിയ പൂക്കളം
13. മാച്ചേരി ന്യൂ യു പി സ്കൂൾ , കണ്ണൂർ നോർത്ത് |
കുട്ടികൾക്ക് ഇത്തരം സീലുകൾ നോട്ടിൽ പതിപ്പിച്ചു നൽകുന്നു.
കുട്ടികൾ നിറം നൽകുന്നു.
തുടർന്ന് ചിത്രവുമായി ബന്ധപ്പെട്ട വാക്യങ്ങൾ ചർച്ചയിലൂടെ രൂപീകരിക്കുന്നു..
രൂപീകരിക്കുന്ന വാക്യങ്ങളിൽ ക്ലാസിൽ പരിചയപ്പെട്ട അക്ഷരങ്ങളും ചിന്ഹങ്ങളും മാത്രം ഉള്ളതാണെന്ന് അധ്യാപകൻ ഉറപ്പ് വരുത്തുന്നു.
കുട്ടികൾ വാക്യങ്ങൾ എഴുതുന്നു.
തത്സമയം വിലയിരുത്തുന്നു.
സഹായ മില്ലാതെ എഴുതുന്ന കുട്ടികൾക്ക് ചിത്രത്തിന് ഇടത് ഭാഗത്തായി സ്റ്റാർ ഇട്ട് നൽകുന്നു..
14. എ എം യു പി എസ് പാറയ്കല്‍ |
(ആശയാവതരണ രീതിയിൽ നിന്നും അകന്നു പോകുന്നവർക്ക് ദിശാബോധം നൽകുന്ന രചനകളാണിവ. ഇനി മുതൽ ആശയാവതരണ രീതി എന്നതിന് പകരം *സമഗ്ര ഭാഷാ പഠന രീതി* എന്നാണ് പറയുക.
വാക്കിൽ ആശയമില്ലെ എന്ന് ചിലർ തർക്കിക്കുന്നു. പദാവതരണ രീതി, വാക്യാവതരണ രീതി, കഥാവതരണ രീതി, സമഗ്രഭാഷാ പഠന രീതി എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് തർക്കത്തിന് കാരണം.
ഈ അവ്യക്തത മൂലം ഒന്നാം ക്ലാസിലെ പല ഗ്രൂപ്പുകളിലും പദ ചക്രവും അക്ഷര വേട്ടയും പരമ്പരാഗത ചോദ്യ മാതൃകകളും ആഘോഷിക്കുന്നു.
ഇവിടെയാണ് പട്ടത്തെക്കുറിച്ചുള്ള ഈ പാട്ട് പ്രസക്തമാകുന്നത്.
സമഗ്ര ഭാഷാ പഠനത്തിൽ കുട്ടിയുടെ ചിന്തയും ആശയങ്ങളും വിലമതിക്കണം.
പലപ്പോഴും നമ്മൾ മുൻകൂട്ടി നിശ്ചയിക്കുന്ന വാക്യങ്ങൾ എഴുതുന്നതിനാണ് മുൻഗണന.
അവിടെ ചിന്ത ടീച്ചറുടേതാണ്. കുട്ടിക്ക് കൂട്ടിച്ചേർക്കാൻ എപ്പോഴും അവസരം നൽകണം
സാധ്യമായ സന്ദർഭങ്ങളിലെല്ലാം.
ഈ പാട്ട് വിപുലീകരണം അങ്ങനെയുള്ള പ്രവർത്തനമാണ്)
സമഗ്രഭാഷാ പഠനരീതിയിൽ ഇത്തരം പാട്ടുകൾ "ശരി/തെറ്റ്" എന്ന സമീപനത്തിൽ അല്ല, "അംഗീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന" സമീപനത്തിലാണ് കൈകാര്യം ചെയ്യേണ്ടത്. ക്ലാസിൽ ഇങ്ങനെ ചെയ്യാം:
1. എഴുത്തുകാരനെ ആദരിക്കുക
ആദ്യം കുട്ടിയെ അഭിനന്ദിക്കുക.
"അബ്ദുള്ള പട്ടത്തിന് പുതിയ വിശേഷണങ്ങൾ ചേർത്തല്ലോ." "ഷസ ഫാത്തിമ പട്ടത്തെ ചിരിക്കുന്നതായി സങ്കൽപ്പിച്ചല്ലോ. അത് മനോഹരമായ ആശയമാണ്."
2. കുട്ടിയെ വായിപ്പിക്കുക
ഓരോ കുട്ടിയും സ്വന്തം പാട്ട് ക്ലാസിൽ അവതരിപ്പിക്കട്ടെ. മറ്റുള്ളവർ കേൾക്കട്ടെ.
3. അഭിപ്രായങ്ങൾ പങ്കിടുക
മറ്റു കുട്ടികളോട് ചോദിക്കാം:
"ഈ പാട്ടിൽ നിനക്കിഷ്ടപ്പെട്ട വരി ഏതാണ്?"
"എന്തുകൊണ്ടാണ് അത് ഇഷ്ടപ്പെട്ടത്?"
"നീ ആയിരുന്നെങ്കിൽ വേറെ എന്ത് വരി ചേർക്കുമായിരുന്നു?"
ഇത് വിമർശനമല്ല, ആസ്വാദനമാണ്.
4. താരതമ്യം ഒഴിവാക്കുക
"ആരുടെ പാട്ടാണ് നല്ലത്?" എന്ന ചോദ്യത്തിന് പകരം,
"രണ്ടു പാട്ടുകളിലും എന്തൊക്കെ വ്യത്യസ്ത ആശയങ്ങളുണ്ട്?" എന്ന് ചോദിക്കുക.
5. ക്ലാസ് പാട്ട് നിർമ്മിക്കുക
എല്ലാവരുടെയും പാട്ടുകളിൽ നിന്ന് ഓരോ മനോഹരവരി തിരഞ്ഞെടുത്ത് ഒരു "നമ്മുടെ ക്ലാസ് പട്ടംപാട്ട്" ഉണ്ടാക്കാം. അപ്പോൾ ഓരോ കുട്ടിക്കും തന്റെ സംഭാവനയുടെ മൂല്യം അനുഭവപ്പെടും.
6. പ്രദർശിപ്പിക്കുക
കുട്ടികളുടെ യഥാർത്ഥ കൈയെഴുത്ത് മാറ്റാതെ ക്ലാസ് ഭിത്തിയിലും വായനാമൂലയിലും പ്രദർശിപ്പിക്കുക. പേരും സ്കൂളും ചേർത്ത് പ്രദർശിപ്പിക്കുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും.
7. അധ്യാപക പ്രതികരണം
ചുവന്ന മഷിയിൽ തെറ്റുകൾ തിരുത്തുന്നതിന് പകരം ചെറിയ കുറിപ്പുകൾ എഴുതാം:
🌟 "നല്ല ഭാവന."
🌟 "പുതിയ ആശയം."
🌟 "പട്ടത്തെ മനോഹരമായി വർണിച്ചു."
🌟 "സ്വന്തം അനുഭവം ചേർത്തു."
🌟 "താളം നന്നായി നിലനിർത്തി."
ഇത്തരം അംഗീകാരം കുട്ടികളെ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കും.
സമഗ്രഭാഷാ പഠനത്തിൽ ഒരു പ്രധാന തത്വമുണ്ട്:
*കുട്ടികളുടെ എഴുത്ത് ആദ്യം അംഗീകരിക്കണം;* പിന്നീട് സംഭാഷണത്തിലൂടെയും കൂടുതൽ വായനയിലൂടെയും ഭാഷ സ്വാഭാവികമായി വികസിപ്പിക്കണം. ആദ്യ പ്രതികരണം എപ്പോഴും പ്രോത്സാഹനമായിരിക്കണം; തിരുത്തൽ അല്ല.
കുട്ടിയുടെ തെറ്റ് അധ്യാപകൻ ചൂണ്ടിക്കാണിക്കാം; പക്ഷേ തിരുത്തൽ കഴിയുന്നത്ര കുട്ടി തന്നെ കണ്ടെത്തുകയും ചെയ്യുകയും വേണം. ആവശ്യമെങ്കിൽ കൂട്ടുകാരും പുസ്തകങ്ങളും വാക്കുചാർട്ടുകളും സഹായികളാകാം.
കുട്ടിക്ക് ഉത്തരം പറഞ്ഞുകൊടുക്കാതെ ഭാഷയെക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുക എന്നതാണ് ലക്ഷ്യം.
ഉദാഹരണത്തിന്:
1. "ചേലുള്ള" – "ചെറിയ"
ഇങ്ങനെ ചോദിക്കാം:
"ചേലുള്ള' എന്നും 'ചെറിയ' എന്നും തുടങ്ങുന്ന അക്ഷരങ്ങൾ ഒന്നു നോക്കൂ. രണ്ടും ഒരുപോലെയാണോ?"
അല്ലെങ്കിൽ,
"ഈ രണ്ട് വാക്കുകളും 'ചെ' എന്നാണ് തുടങ്ങുന്നത്. നിന്റെ എഴുത്തിൽ രണ്ടിടത്തും അതുപോലെയാണോ?"
ഇതിലൂടെ കുട്ടി തന്നെ അക്ഷരവിന്യാസം പരിശോധിക്കും.
2. "പറകുന്ന" – "പറക്കുന്ന"
പുസ്തകത്തിലെ "പറന്നു", "പറക്കുന്ന" എന്നീ വാക്കുകൾ കണ്ടെത്താൻ പറയാം.
"ഈ രണ്ട് വാക്കുകൾ ഒന്നു താരതമ്യം ചെയ്യാമോ?"
3. "കാക്ക കണ്ടു" ചേർക്കുക
ഇത് വളരെ നല്ല അധ്യാപനതന്ത്രമാണ്.
പാട്ട് ഇങ്ങനെ വായിക്കാം:
വീട് കണ്ടു
കാട് കണ്ടു
കാക്ക കണ്ടു
ശേഷം ചോദിക്കാം:
"കാക്ക കണ്ടു എന്ന് പറയുമ്പോൾ കേൾക്കാൻ എങ്ങനെയുണ്ട്? വേറെ ഒരു വരി പറഞ്ഞാൽ കൂടുതൽ താളമുണ്ടാകുമോ?"
പറക്കുന്ന കാക്ക
എന്ന് ഉച്ചരിക്കാമോ?
ക്ക ഏതാണ്.
പറകുന്ന പട്ടം എന്ന വാക്യത്തിൽ എന്തെങ്കിലും മാറ്റം വേണ്ടതുണ്ടോ?
കുട്ടി കണ്ടെത്തുന്നില്ലെങ്കിൽ കു വിന് അടിവരയിട്ട് ശ്രദ്ധിപ്പിക്കാം
സഹപാഠികൾക്കും ഇടപെടാം.
രചന മെച്ചപ്പെടുത്തൽ മാത്രമല്ല കുട്ടിയുടെ സ്വയം പരിശോധനാ ശേഷി വികസിപ്പിക്കലുമാണ് നടക്കുന്നത്
15. കെ എം ജി എം എസ് യു പി എസ് ഇരിണാവ് |
ടീച്ചർ മാനത്ത് പട്ടം എന്ന കഥാപാഠം അവതരിപ്പിക്കുകയാണ്. കുട്ടികൾ പട്ടമായി സങ്കല്പിച്ച് ആകാശത്തു നിന്നുള്ള കാഴ്ചകൾ കാണുന്നു
16. വെള്ളിനേഴി ജി എൽ പി എസ് |
വെള്ളിനേഴി ജി എൽ പി യിലെ ഒന്നാം ക്ലാസ്സിലെ കുഞ്ഞുപട്ടങ്ങൾ മാനത്തൂടെ ഒരു യാത്ര പോയി. പലതും കണ്ട അവർക്ക് പൂമരം വളരെ ഇഷ്ടമായി. പൂമരം നിർമ്മിക്കാൻ ഞങ്ങൾ ക്ലാസ്സ് മുറിയുടെ ചുമർ ഉപയോഗിച്ചു.
സന്നദ്ധതപ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തിയ എന്റെ മരം കൊളാഷ് മുൻപ് ചെയ്ത് അനുഭവം ഉള്ളതിനാൽ ഇപ്രാവശ്യം മറ്റൊരു അനുഭവം നൽകിയാലോ എന്ന് ആലോചിച്ചപ്പോഴാണ് ഫാബ്രിക് പെയിന്റും പച്ചക്കറിയും ഉപയോഗിച്ച് ഇത്തരം ഒരു സാധ്യത മനസ്സിൽ വന്നത്.
മരത്തിന്റെ ഔട്ട്ലൈനും ഇലകളും വരച്ച ശേഷം ഉരുളക്കിഴങ്ങിൽ പൂവിന്റെ ചിത്രം വെട്ടി നൽകിയത് കുഞ്ഞുമക്കൾ പെയിന്റിൽ മുക്കി പൂമരം നിർമ്മിച്ചു. എല്ലാവർക്കും പുതിയ ഒരു അനുഭവമായതിനാൽ വളരെ ഇഷ്ടപ്പെട്ടു.
17. GLPS മാരാർകുളം, ചെറായ, കോങ്ങാട് |
യൂണിറ്റ് 3 മാനത്ത് പട്ടം
പ്രവർത്തനം:-പൂമല കൊളാഷ് നിർമ്മാണം
ലക്ഷ്യം:-
*സൂക്ഷ്മപേശി വികസനത്തിന് സഹായകമാവുന്ന രീതിയിൽ പല തരത്തിൽ കടലാസ് കീറുക,മുറിക്കുക,ചുരുട്ടുക, ഒട്ടിക്കുക എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ
*മനോഹരമായ കൊളാഷ് നിർമ്മിക്കൽ
പട്ടമായി പറന്നപ്പോൾ പട്ടം കണ്ട കാഴ്ചകളെ കുറിച്ച് ചർച്ച.
പൂമരം കണ്ടു
പൂമല കണ്ടു.
(സ്കൂൾ തുറന്ന ആദ്യ നാളുകളിൽ പൂമരം നിർമ്മിച്ചിട്ടുണ്ട്. ഇലകൾക്ക് വിരലുകളുടെ പ്രിൻ്റ് വച്ചുകൊണ്ടും പൂക്കൾ വർണ്ണക്കടലാസുകളിൽ നിന്നും കൈ കൊണ്ട് കീറിയെടുത്തും ഒട്ടിച്ചുകൊണ്ട്)
പൂമല നിർമ്മിച്ചാലോ എന്നു ചോദിച്ചു കൊണ്ട് പ്രവർത്തനത്തിലേക്ക് കടന്നു.
🎈1,2,3,4 എന്ന് എണ്ണിക്കൊണ്ട് കുട്ടികളെ നാല് പേരുള്ള ഗ്രൂപ്പുകളാക്കി മാറ്റി ക്ലാസിൽ ഓരോ ഭാഗത്ത് ഇരുത്തി
🎈ചുവപ്പ്,നീല,വയലറ്റ്,റോസ്, ഓറഞ്ച്,മഞ്ഞ എന്നിങ്ങനെ നിറങ്ങളുള്ള കളർ പേപ്പറുകൾ നൽകി.
🎈കൈകൾ കൊണ്ട് കീറി പൂക്കൾ ഉണ്ടാക്കി വച്ചു.
🎈ശേഷം ഒരു ചാർട്ടിനെ നാല് കഷ്ണമാക്കി മുറിച്ച് മലയുടെ ഔട്ട്ലൈൻ വരച്ച് കുട്ടികൾക്ക് നൽകി.
ഒപ്പം പശയും നൽകി.
🎈നാലു ഗ്രൂപ്പുകളും പൂമല നിർമ്മാണം മനോഹരമായി പൂർത്തിയാക്കി.
ജി. എൽ .പി .എസ് ആനക്കാംപൊയിൽ മുക്കം സബ് ജില്ല |
കഥാ വേളയിലെ ചില നിമിഷങ്ങൾ....
വായിച്ചതോ കേട്ടതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെ സ്വന്തം വാക്കുകളിൽ
കുട്ടികൾ സദസ്സിനു മുൻപിൽ അവതരിപ്പിക്കുന്ന പ്രവർത്തനമാണ് കഥാ വേള. ക്ലാസിൽ ബെഞ്ച് അടുപ്പിച്ച് വെച്ച് ഉണ്ടാക്കിയ താൽക്കാലിക സ്റ്റേജിലാണ് കുട്ടികൾ കഥ പറയാറ്. (കഴിഞ്ഞ വർഷം സ്‌കൂൾ കലാമേളയ്ക്ക് കഥ പറയൽ മത്സരത്തിനായി കഥ നന്നായി പഠിച്ച് വന്ന കുട്ടിക്ക് സഭാകമ്പം കാരണം കഥ പറയാൻ കഴിഞ്ഞില്ല അതിന് പരിഹാരമായാണ് കഴിഞ്ഞ വർഷം മുതൽ ക്ലാസ് റൂമിൽ സ്റ്റേജ് ഒരുക്കാൻ തീരുമാനിച്ചത്). ഈ വർഷം കഥാ വേള തുടങ്ങിയപ്പോൾ സ്‌റ്റേജിൽ കയറി പറയാൻ പലർക്കും മടിയായിരുന്നു. ഓരോ ദിവസവും 3 കുട്ടികൾക്കാണ് കഥ പറയാൻ അവസരം . ഓരോ ദിവസവും പറയേണ്ടവരുടെ ലിസ്റ്റ് ക്ലാസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സ്റ്റേജിൽ കയറി കഥ പറയാൻ എല്ലാവർക്കും ആവേശമാണ്. അവർ പറയേണ്ട ദിവസമല്ലെങ്കിലും ഇന്ന് ഞാൻ കഥ പറഞ്ഞോട്ടെ ടീച്ചർ എന്ന് ചോദിച്ച് അവർ വരുന്നത് കാണുമ്പോൾ എന്തെ നില്ലാത്ത സന്തോഷമാണ് എനിക്ക് ഉണ്ടാവാറ്. ജൂൺ 19 ന് വായനാ ദിന ഉദ്ഘാടന വേളയിൽ ഒന്നാം ക്ലാസിലെ കുട്ടികളോട് ആരോടെങ്കിലും ഒരു കഥ പറയാൻ പറഞ്ഞപ്പോൾ ഒട്ടും മടിയില്ലാതെ സദസ്സിനെ അഭിമുഖീകരിച്ച് അദ്വൈത് കഥ പറഞ്ഞത് മറ്റൊരു വലിയ സന്തോഷം.
ഗവ. ന്യൂ എൽ പി എസ് ഇരവിപുരം |
കളിപ്പാട്ട നിർമ്മാണ ശില്പശാല
GLPS പലകപ്പറമ്പിൽ, മങ്കട, മലപ്പുറം |
എ യു പി എസ് അഴിയന്നൂർ, കടമ്പഴിപ്പുറം, പാലക്കാട് |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|






























































No comments:
Post a Comment