രചനോത്സവം
2025, മാച്ചേരി ന്യൂ യു പി സ്കൂള്‍
രക്ഷിതാക്കളുടെ ഓൺലൈൻ യോഗം
ആദ്യം തന്നെ രക്ഷിതാക്കളുടെ ഓൺലൈൻ മീറ്റിംഗ് വിളിച്ചു .
മീറ്റിങ്ങിൽ രചനോത്സവം എന്താണെന്നും രചനോത്സവ ഘട്ടങ്ങൾ എന്താണെന്നും രചനാ പ്രവർത്തനം നടത്തുന്നതുകൊണ്ട് കുട്ടികളിൽ ഉണ്ടാകുന്ന സർഗാത്മകവും ഭാഷാപരവും ക്രിയാത്മകവുമായ വികാസത്തെപ്പറ്റി ബോധ്യപ്പെടുത്തി .
തുടർന്ന് രചനോത്സവം ഘട്ടം ഒന്ന് വിശദമാക്കി .
എല്ലാ ആഴ്ചയിലെയും വെള്ളിയാഴ്ച ക്ലാസ് മുറിയിൽ വച്ച് കുട്ടികളെകൊണ്ട് കഥയെഴുതുമെന്നും ആ കഥ മെച്ചപ്പെടുത്തി വീട്ടിൽ നിന്ന് ചിത്രകഥ പുസ്തകം ആക്കി മാറ്റണമെന്നും ഉള്ള നിർദ്ദേശം നൽകി .
രചനോത്സവ പ്രവർത്തനം ക്ലാസ്മുറിയിൽ
കുട്ടികളെ മൂന്നുപേർ അടങ്ങുന്ന ഗ്രൂപ്പുകൾ ആക്കി തിരിച്ചു . മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു കുട്ടിയെങ്കിലും ആ ഗ്രൂപ്പിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക .
തുടർന്ന് ക്ലാസ് മുറിയിൽ പ്രൊജക്ടർ ഉപയോഗിച്ച് സ്ക്രീനിൽ വലിപ്പത്തിൽ രചനോത്സവ ചിത്രം കാണിച്ചു .
രചനോത്സവം ഘട്ടം ഒന്നിൽ കഥാസന്ദര്ഭങ്ങളുടെ ചിത്രങ്ങള് നല്കി കഥയെഴുതുന്ന പ്രക്രിയ ആയതിനാല് നാല് കഥാസന്ദര്ഭങ്ങളുടെ ചിത്രമാണ് പ്രദർശിപ്പിച്ചത് .
ചിത്രത്തെ ഗ്രൂപ്പിൽ ചർച്ച ചെയ്യാനും ഓരോ ചിത്രത്തിലും എന്തൊക്കെ കാര്യങ്ങൾ കാണൂ എന്നും അവർ എന്തൊക്കെ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടാവും എന്നും ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു .
നോട്ടുബുക്കിൽ ഓരോ ചിത്രവും ഓരോ പേജിൽ എന്ന രീതിയിൽ വരച്ച് അതിന് താഴെ ഓരോ ചിത്രത്തിലെയും സന്ദർഭങ്ങളും ഓരോ പേജിൽ എഴുതാനും ചിത്രത്തിന് മുകളിലായി കഥാപാത്രങ്ങൾ പറയുന്നു സംഭാഷണങ്ങൾ എഴുതാനും സംഭാഷണം കുമിളയിൽ ആക്കാനും നിർദ്ദേശം നൽകി . പേജിൻ്റെ മധ്യഭാഗത്തായി ചിത്രം വരക്കാനാണ് നിർദ്ദേശം നൽകിയത് .
ഒരു മണിക്കൂർ കൊണ്ട് കുട്ടികൾ ചർച്ച ചെയ്ത് കഥ എഴുതി . തുടർന്ന് കുട്ടികളുടെ കഥ അവതരണവും സംയുക്തമായുള്ള കഥയുടെ എഡിറ്റിംഗും നടത്തി . അതിനായി 30 മിനിറ്റ് വേണ്ടിവന്നു .
ക്ലാസിൽ ഹാജരായ 9 കുട്ടികളിൽ എട്ടു കുട്ടികളും പിന്തുണയില്ലാതെ തന്നെ കഥ എഴുതി . ചില കുട്ടികൾ നേരിയ അക്ഷരത്തെറ്റുകൾ വരുത്തി .
ഒരാൾക്ക് വാക്യങ്ങൾ എഴുതാൻ പിന്തുണ നൽകേണ്ടി വന്നു .
ഒന്നരമണിക്കൂർ കൊണ്ട് പൂർത്തിയാക്കാൻ സാധിച്ചു .
രചനോത്സവ കഥ ചിത്രകഥ പുസ്തകത്തിലേക്ക് .
ഓൺലൈൻ ക്ലാസ് പിടിഎയിൽ നൽകിയ നിർദ്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പിലേക്ക് ടെക്സ്റ്റ് രൂപത്തിൽ നൽകി .
അത് താഴെ പറയുന്നു👇🏻
1. രണ്ട് എഫോർ"
2. പേജ് നമ്പറിടുക ( എട്ട് പേജുകൾ )
3. നിർദ്ദേശങ്ങൾ നൽകുക (നിർദ്ദേശങ്ങൾ ഉണ്ടായ ഉൽപന്നവും ചുവടെ നൽകുന്നു.
4. പേജ് 1- കവർ . ഒരു കവർ ചിത്രം വരപ്പിക്കുക ( കുട്ടി ) കഥയുടെ പേര് എഴുതിയ ആളുടെ പേര് ചേർക്കുക
5. പേജ് 2- ചിത്രകഥ ഉണ്ടാക്കിയ രീതി എഴുതുക ( ആദ്യ തവണ മാഷ് നല്‍കുന്ന മാതൃക പ്രകാരം എഴുതണം, തുടര്‍ന്നുള്ള അവസരങ്ങളില്‍ കുട്ടി തനിയെ ആലോചിച്ച് എഴുതണം..)
6. പേജ് 3 . കഥയുടെ പേര് രചയിതാവിൻ്റെ പേരും സ്കൂളും വർഷവും
7. പേജ് 4 ആദ്യ ചിത്രം പേജിൻ്റെ പകുതിക്ക് മുകളിലുള്ള ചിത്രം താഴെ വിവരണം , ആ ചിത്രവുമായി ബന്ധപ്പെട്ട കഥാഭാഗം എഴുതുക
8. പേജ് 5 രണ്ടാം ചിത്രം . പേജിൻ്റെ പകുതിക്ക് മുകളിലെ ചിത്രം താഴെ വിവരണം
9. പേജ് 6 മൂന്നാം ചിത്രം . പേജിൻ്റെ പകുതിക്ക് മുകളിലെ ചിത്രം താഴെ വിവരണം
10. പേജ് 7- നാല് ചിത്രം . പേജിൻ്റെ പകുതിക്ക് മുകളിലെ ചിത്രം താഴെ വിവരണം
11. പേജ് 8 പിൻകവർ) രചയിതാവിൻ്റെ ഫോട്ടോയും രചയിതാവിനെക്കുറിച്ചുള്ള ചെറുവിവരണവും
12. ക്രയോൺസ് ഉപയോഗിച്ച് നിറം കൊടുക്കുക .
ഇത്തരത്തിലൂടെ ഒന്നാം ക്ലാസിൽ ഒന്നാന്തരം ചിത്രകഥ പുസ്തകങ്ങൾ ഉണ്ടാവുകയാണ് .
കഥയുടെ അവസാനം ഓരോ കുട്ടിയും വ്യത്യസ്തമായി ചിന്തിച്ചതായി കാണാം. ഉദാഹരണമായി ചുവടെ നല്‍കുന്ന കഥ നോക്കുക.
🙏

















No comments:
Post a Comment