ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, January 10, 2011

എന്റെ സര്‍ഗസൃഷ്ടികള്‍

സ്കൂള്‍ വിശേഷങ്ങള്‍ മികവുകള്‍...തുടരുന്നു
യു പി മലയാളം ക്ലാസിലെ മികവു ഇങ്ങനെ


ലക്‌ഷ്യം
  • കുട്ടികളുടെ സ്വതന്ത്ര രചനയെ പ്രോത്സാഹിപ്പിക്കല്‍
  • ഭാഷാപരമായ പ്രശ്നങ്ങള്‍ പരസ്പര വിലയിരുത്തലിലൂടെ പരിഹരിക്കാന്‍ അവസരമൊരുക്കല്‍
  • കൂടുതല്‍ സ്വാഭാവിക രചനാ സന്ദര്‍ഭങ്ങള്‍ ഒരുക്കല്‍
  • രചന നിത്യവും മെച്ചപ്പെടുത്താനുള്ള അനുഭവം നല്‍കല്‍
  • സര്‍ഗാത്മക രചന, ആസ്വാദനം ഇവയ്ക്ക് പുതിയ് സാധ്യത അന്വേഷിക്കല്‍ ക്ലാസ് പഠനത്തിന്റെ ഭാഗമാക്കല്‍
വിശദാംശങ്ങള്‍

  • ഓരോ കുട്ടിക്കും
  • ഓരോ ആഴ്ചയിലും എഴുതി ചേര്‍ക്കും
  • ഒന്നിലധികം
  • ഏതു സര്‍ഗാത്മക രചനയും ആകാം
  • മറ്റു വ്യവഹാര രൂപങ്ങളും അനുവദിക്കും
  • സ്വതന്ത്ര രചന
  • അവരവര്‍ പ്രമേയം തീരുമാനിക്കണം
  • എഴുതുന്നത്‌ ക്ലാസില്‍ പ്രദര്‍ശിപ്പിക്കും
  • അവരവരുടെ സീറ്റിനു പിന്നിലെ ചുമരില്‍ ഒട്ടിക്കണം
  • മുന്‍ രചനകള്‍ എപ്പോഴും നോക്കാന്‍കൂടി കഴിയും വിധം
  • ഒന്നിന് മീതെ ഒന്ന് പേജിന്റെ മുകള്‍ ഭാഗം മാത്രം പശ വെച്ച് ഒട്ടിക്കും
  • പരസ്പര വിലയിരുത്തല്‍ നടത്തും
  • കമന്റുകള്‍ ഏഴുതും
  • ഭാഷാപരവും ആശയ പരവും മികവും പ്രശ്നങ്ങളും ചൂണ്ടിക്കാട്ടും
രണ്ടാം ഘട്ടത്തിലേക്ക് ഉടന്‍ പ്രവേശിക്കും
അതിപ്രകാരം
  • അദ്ധ്യാപകന്‍ ചില രചനകള്‍ വായിച്ചു ക്ലാസില്‍ ഫീഡ് ബാക്ക് നല്‍കും
  • മികവുറ്റ രചനകളുടെ സവിശേഷതകള്‍ പങ്കുവെക്കും മറ്റുള്ളവര്‍ക്ക് വായിക്കാന്‍ പ്രചോദകമാവും വിധം
  • എഡിറ്റോറിയല്‍ ബോര്‍ഡ് രൂപീകരിക്കും
  • ക്ലാസ് മാസിക- ഇവയില്‍ നിന്നും വിഭവങ്ങള്‍ കണ്ടെത്തും
  • എല്ലാവരുടെയും രചനകള്‍ വരത്തക്ക വിധം
  • ഓരോ കുട്ടിക്കും തെരഞ്ഞെട്ത്ത്തത് സമാഹാരമാക്കാം പേരുകള്‍ അവര്‍ക്കിടാം
  • ക്ലാസ് പി ടി എ യില്‍ പ്രകാശനം
  • അവതാരിക പരസ്പരം ഏഴുതും
  • അസംബ്ലിയില്‍ ഊഴമിട്ട്‌ അവതരിപ്പിക്കും
  • രചനകളുടെ ആവിഷ്കാരങ്ങളും നടത്തും.
  • പോര്‍ട്ട്‌ ഫോളിയോ ബാഗിലെക്കും മാറ്റാം.
  • കമന്റ് ബോക്സ് ഓരോ കുട്ടിക്കും ഉറപ്പാക്കും ( ഒരു പേജു കൂടി മതി )
ചര്‍ച്ചയ്ക്ക്
  • കുട്ടികളുടെ സ്വതന്ത്ര രചനാ ശേഷി വളര്‍ത്താനുള്ള ലളിതമായ ഈ മാതൃകയുടെ സാധ്യതകള്‍?
  • സ്വീകരിച്ച മറ്റു രീതികള്‍ പങ്കു വെക്കാനുണ്ടോ?
  • ക്ലാസ് എഴുത്ത്കൂട്ടം എന്ന സങ്കല്പവുമായി ഇതിനെ ബന്ധിപ്പിക്കാമോ ?
  • ഈ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശം?
  • കുട്ടികളുടെ രചനകളുടെ കരുത്തു എങ്ങനെ അദ്ധ്യാപകന്‍ പ്രയോജനപ്പെടുത്ത്തണം.?
  • എഴുത്തിലെ വളര്‍ച്ച കുട്ടികള്‍ എങ്ങനെ പങ്കു വെക്കും
  • എപ്പോള്‍

  • ലളിതവും പ്രായോഗികവും ആയ പ്രവര്‍ത്തനം.ക്ലാസ് മികവിന് ഉദാഹരണം. രചനയിലെ പിന്നോക്കാവസ്ഥ എന്നാല്‍ അക്ഷരത്തെറ്റു മാത്രമല്ല ആവിഷ്കാരത്തിലെ പിന്നോക്കാവസ്ഥ കൂടിയാണ്.രണ്ടും പരിഹരിക്കാന്‍ കഴിയുന്ന ഇടപെടല്‍.ഭിന്ന തല പ്രവര്‍ത്തനം ഒക്കെ നല്‍കി നിരാശരാകുന്നവര്‍ക്ക് ഒരു വഴികാട്ടി.
  • ഏഴാം ക്ലാസിലെ മാധ്യമ പ്രവര്‍ത്തകര്‍ എന്ന പഴയ പോസ്റ്റ്‌ കൂടി നോക്കുക (ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കിട്ടും )
    നിത്യവും ഇംഗ്ലീഷില്‍ അനുഭവ പ്രകാശനം (ഇവിടെ ക്ലിക്ക് ചെയ്യുക)

  • നാളെയും ബമ്മന്നൂരില്‍ ..ക്ഷണിക്കുന്നു...വരില്ലേ മികവനുഭവത്ത്തിനു

Sunday, January 9, 2011

ബമ്മണ്ണൂര്‍ യു പി സ്കൂള്‍ വിശേഷങ്ങള്‍-2

ഈ വരുന്ന മാസം കേരളത്തിലെ എല്ലാ സ്കൂളുകളും തങ്ങളുടെ അക്കാദമിക മികവു പങ്കിടുകയാണ്.സ്കൂള്‍ തലത്തിലും പഞ്ചായത്ത് തലത്തിലും.
ഞാന്‍ ബമ്മണ്ണൂര്‍ സ്കൂളുകാരോട് എസ് ആര്‍ ജി മീറ്റിംഗില്‍ ചോദിച്ചു നിങ്ങള്‍ എന്താണ് അഭിമാനപൂര്‍വം മികവായി പങ്കിടുക എന്ന്.
അവര്‍ പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടുവിരലില്‍ നല്‍കുന്നത് മറ്റു സ്കൂളുകാര്‍ക്കും തെളിച്ചം നല്‍കും എന്ന് -കരുതുന്നു.

-മികവു -ഒന്ന് )
യു പി ശാസ്ത്രം-ക്ലാസ് ലാബുകള്‍
  • യുപിക്ലാസുകളില്‍ ക്ലാസ് ലാബ് പ്രാവര്ത്തികമാക്കുക
  • എല്ലാകുട്ടികള്‍ക്കും പരീക്ഷണംചെയ്തു പഠിക്കാന്‍ അവസരമൊരുക്കുക എന്നിവലക്ഷ്യമാക്കി.
നടത്തിയ പ്രവര്‍ത്തനം
  • ക്ലാസില്‍ ഷെല്‍ഫ് ക്രമീകരിച്ചു
  • ക്ലാസിനാവശ്യമായ ലാബ് ഉപകരണങ്ങളും രാസ വസ്തുക്കളും ആ ഷെല്‍ഫില്‍ ഒരുക്കി
  • ആറ് ഗ്രൂപ്പുകള്‍ക്ക് ഒരേ പരീക്ഷണം ചെയാന്‍ കഴിയുന്ന വിധം എണ്ണം ഉപകരണങ്ങള്‍
  • ഏതൊക്കെ പരീക്ഷണങ്ങള്‍ ക്ലാസില്‍ ചെയ്യേണ്ടി വരും എന്ന് മുന്‍കൂട്ടി ലിസ്റ്റ് ചെയ്തു അത് പ്രകാരമാണ് സാമഗ്രികള്‍ ഒരുക്കിയത്.
  • രണ്ടു ഡസ്കുകള്‍ അടുപ്പിച്ചിട്ട് കുട്ടികള്‍ക്ക് ഇരു വശത്ത് നിന്നും ഒരേ സമയം പരീക്ഷണം ചെയ്യാന്‍സൗകര്യം.
  • അധ്യാപകന് പരീക്ഷണം മോണിട്ടര്‍ ചെയ്യാനും വിലയിരുത്താനും കഴിയും വിധം സ്ഥലവിന്യാസം
  • ഗ്രൂപ്പായി പരീക്ഷണത്തില്‍ ഏര്‍പ്പെടല്‍
  • അപ്പോള്‍ തന്നെ വ്യക്തിഗതമായി നിരീക്ഷണ കുറിപ്പ് എഴുതലും അപഗ്രഥനവും നിഗമനങ്ങള്‍ രൂപീകരിക്കലും
  • നിഗമനങ്ങളുടെ പങ്കിടല്‍
  • വ്യത്യസ്ത്ത നിഗമനങ്ങള്‍ വന്നാല്‍ നിരീക്ഷണ വിവരങ്ങളുടെ പരിശോധന, ആവശ്യമെങ്കില്‍ വീണ്ടും ചെയ്തു നോക്കല്‍
  • സാമാന്യ വത്കരണം എല്ലാ വരുടെയും അനുഭവങ്ങള്‍ പരിഗണിച്ച്
  • എല്ലാവര്ക്കും പങ്കാളിത്തം
തെളിവായി ഫോട്ടോകളും പരീക്ഷണ കുറിപ്പുകളും വെയ്ക്കും
പ്രതീക്ഷിക്കുന്ന ചര്‍ച്ചക്കുള്ള സൂചനകള്‍
  • ഈ മാതൃക മറ്റു സ്കൂളുകള്‍ക്ക് സ്വീകരിക്കവുന്നതാണോ?
  • കുട്ടികള്‍ ക്ലാസിനെ ലാബാക്കി മാറ്റുന്നത് ശാസ്ത്ര പഠനം കൂടുതല്‍ സജീവമാക്കുമോ?
  • ഇങ്ങനെ ക്രമീകരിക്കാന്‍ ആവശ്യമായ ഫണ്ട് എത്രവരും?
  • സ്കൂള്‍ ഗ്രാന്റിന്റെ അടുത്ത വര്‍ഷത്തെ വിനിയോഗം ഇത് പ്രകാരമാക്കാമോ?
  • രണ്ടു ഡസ്കുകള്‍ വീതം അടുപ്പിച്ചിട്ടുള്ള ക്ലാസ് ക്രമീകരണം മറ്റു വിഷയങ്ങളുടെ ഗ്രൂപ്പ് പ്രവര്‍ത്തനത്തിനും ഉപയോഗിച്ചു കൂടെ?
ചര്‍ച്ചയുടെ ഫലമായി ചില തീരുമാനങ്ങള്‍ ഉണ്ടാകണം.
പ്രതേകിച്ചും അടുത്ത വര്ഷം അന്താരാഷ്ട്ര രസതന്ത്ര വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍.
അതാണ്‌ മികവിന്റെ വ്യാപനം.
(അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷത്തില്‍ ചെയ്യാവുന്ന മറ്റു കാര്യങ്ങള്‍ ആലോചിക്കുന്നതും നന്നാവും)

Friday, January 7, 2011

രക്ഷിതാക്കളുടെ പ്രിയ വിദ്യാലയം

" .ഇവിടുത്തെ അധ്യാപകര്‍ കുട്ടികളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്നു.. എന്റെ കുട്ടിക്ക് അസുഖം
വന്നു .ശില്പ ടീച്ചര്‍ എന്നും വീട്ടിലേക്കു ഫോണ്‍ വിളിച്ചു വിവരം തിരക്കുമായിരുന്നു.
എല്ലാ രീതിയിലും എല്ലാ കഴിവുകളും വികസിപ്പിക്കാന്‍ എല്ലാ സാഹചര്യവും സന്ദര്‍ഭവും ഒരുക്കും."
റജീന-.(രക്ഷിതാവ് )
വിജയ ലക്ഷ്മി ഇങ്ങനെ വിലയിരുത്തി
" എല്ലാ ക്ലാസിലെ ടീച്ചര്‍മാര്‍ക്കും സ്കൂളിലെ എല്ലാ കുട്ടികളെ പറ്റിയും നല്ല ധാരണയുണ്ട്.ഒരിക്കല്‍ എന്റെ കുട്ടിയെ അന്വേഷിച്ചു വന്ന ഞാന്‍ മാറ്റൊരു ക്ലാസിലെ അധ്യാപികയോട്‌ വിവരം പറഞ്ഞപ്പോള്‍ അവര്‍ എന്റെ കുട്ടിയെക്കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞു..സ്കൂള്‍ വൃത്തിയായി സൂക്ഷിക്കുന്നതിലും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിലും ഒക്കെ അധ്യാപകര്‍ ശ്രദ്ധിക്കുന്നു"

ദൃശ്യയുടെയും ചൈതന്യയുടെയും അമ്മ പറഞ്ഞു
"ഇവിടെ രക്ഷിതാക്കള്‍ക്ക് വലിയ സ്വാതന്ത്ര്യം ഉണ്ട്.എപ്പോള്‍ വേണമെങ്കിലും വരാം.അധ്യാപകര്‍ അത് സന്തോഷത്തോടെ കാണുന്നു.പെണ്‍കുട്ടികള്‍ക്ക് കൌണ്‍സലിംഗ് ക്ലാസുകള്‍ നടത്തും .ജാഗ്രതാ സമതിയുണ്ട്..വളരെ നല്ല അഭിപ്രായമാണ് ഞങ്ങള്‍ക്ക് ഈ സ്കൂളിനെ കുറിച്ച്"

സ്ക്കൂളിനെ ഹൃദയത്തില്‍ ഏറ്റെടുത്ത സമൂഹം


ഈ സ്കൂളിനു എന്തെങ്കിലും ഉണ്ടെങ്കില്‍ അത് സമൂഹം തന്നത്.
പൂര്‍വ വിദ്യാര്‍ഥികള്‍ നാല് ക്ലാസ് മുറികള്‍ പണിതു കൊടുത്തു.ഫാന്‍,കമ്പ്യൂടര്‍,വായനാ സാമഗ്രികള്‍,എന്തിനു ഒരേക്കര്‍ പതിനാറു സെന്റു സ്ഥലം.ഇപ്പോള്‍ ദാ പെയിന്റ് അടിച്ചതും ഒരു പൂര്‍വ വിദ്യാര്‍ഥിയുടെ സംഭാവന.
അധ്യാപകര്‍ സംഭാവന നല്‍കിയ ഫാനുകള്‍.കുട്ടികള്‍ സംഭാവന നല്‍കിയവ ,സമൂഹത്തിലെ വിവധ ഏജന്‍സികള്‍ സഹായിച്ചതിന്റെ ഒട്ടേറെ തെളിവുകള്‍.പഞ്ചായത്തുകളുടെ സഹായം..
എല്ലാം സ്കൂളിനു കിട്ടിക്കൊണ്ടിരിക്കുന്നു ‍.ഈ പിന്തുണ അംഗീകാരമാണ് .
കുട്ടികളെ സ്നേഹിച്ചു പഠിപ്പിക്കുന്ന അധ്യാപകര്‍ക്കുള്ള അംഗീകാരം
തന്നതിന്റെ നൂറിരട്ടി സമ്പത്ത് അറിവിന്റെ മൂല്യത്തില്‍ തിരിച്ചു നല്‍കാന്‍ അധ്യാപകര്‍ ശ്രമിക്കുന്നു
പാലക്കാട് ബമ്മണ്ണൂര്‍ യു പി സ്കൂള്‍ -അവിടെ വിശേഷങ്ങള്‍ ഏറെയുണ്ട്..(തുടരും )

Thursday, January 6, 2011

തൊപ്പി പ്പാവകള്‍ ക്ലാസില്‍


തൊപ്പി പാവ ക്ലാസില്‍ ഒരു സാന്നിധ്യമായിരിക്കുന്നു .ഈ വര്ഷം പലവിധ ആവിഷ്കാര സഹായികള്‍ നാം ഉപയോഗിച്ചു.പാള മുഖം മൂടി
,കടലാസ് മുഖം മൂടി ഇവ ക്ലാസ് നാടകാവിഷകാരം സജീവമാക്കി
.അവയ്ക്ക് മുഖത്തെ ഭാവം പ്രകാശിപ്പിക്കാന്‍ തടസ്സമുണ്ട്.
തൊപ്പി പ്പാവകള്‍ ആ പരിമിതി മറികടക്കും.
നിര്‍മിക്കാന്‍ എളുപ്പം
.എല്ലാ കുട്ടികള്‍ക്കും കിട്ടും.
മുഖം കണ്ടും ഭാവം പ്രകാശിപ്പിച്ചും കഥ പാത്രങ്ങളായി താദാത്മ്യം പ്രാപിച്ചും അഭിനയിക്കാനും സാധിക്കുന്നു.
ഭാഷാ ക്ലാസുകള്‍ മികച്ച രീതിയില്‍ പോകുന്ന സ്കൂളുകളില്‍ പലവിധ മുഖംമൂടികള്‍ കാണാം.
അല്ലാത്തിടത്തെ മുഖം മൂടി അഴിഞ്ഞു വീഴുകയും വേണം.



-ചിത്രം വളയന്‍ചിറങ്ങര എല്‍ പി സ്കൂള്‍

Tuesday, January 4, 2011

പഠന കോണ്ഗ്രസും വിദ്യാഭ്യാസവും

തിരുവനന്ത പുറത്ത് നടന്ന കേരള പഠന കോണ്ഗ്രസ് വികസനത്തിന്റെ മറ്റു മേഖലകള്‍ എന്നാ പോലെ വിദ്യാഭയാസത്ത്തിനും വലിയ പ്രാധാന്യമാണ് നല്‍കിയത്, രണ്ടു ഹാളിലായി പതിനാറു സമ്മേളനങ്ങള്‍ വിദ്യാഭ്യാസത്തില്‍ മാത്രം നടന്നു.ഓരോ സമ്മേളനത്തിലും ഏഴു പ്രബന്ധങ്ങള്‍ വീതം.ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഓരോ സെഷനിലും നൂറിലധികം പേര്‍.ഉന്നത വിദ്യാഭാസം മുതല്‍ പ്രീ പ്രൈമറി വരെ( ഇത് തിരിച്ചാണോ പറയേണ്ടത് ) ചര്‍ച്ച ചെയ്തി.ഉള്ളടക്കം ഘടന, നിര്‍വഹണം,ഏജന്‍സികളുടെ ചുമതലകള്‍, സമൂഹ പങ്കാളിത്തം,ഗുണനിലവാരത്തിന്റെ അനുഭവങ്ങള്‍..ഇങ്ങനെ സമഗ്രമായി പരിശോധന നടന്നു.ഞാന്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ ഉള്ളടക്കമാണ്‌ ചുവടെ നല്‍കിയിട്ടുള്ളത്.
ഗുണനിലവാരത്തെ കുറിച്ച് ശരിയായ ധാരണ രൂപീകരിക്കാതെ വിദ്യാഭ്യാസ സംവാദങ്ങളില്‍ എര്‍പെടുമ്പോള്‍ ചര്‍ച്ച പല ആശയ അടിത്തറയില്‍ നിന്നാവും. എന്താണ് ഗുണനിലവാരം .രണ്ടു സങ്കലപങ്ങള്‍ ഇതാ.



ദേശീയ പഠനങ്ങളില്‍ കേരളം മുന്നില്‍













കൊച്ചു കൊച്ചു മികവുകള്‍

വളയന്‍ചിറങ്ങര എല്‍ പി സ്കൂളില്‍ നിന്നും നിന്നും മറ്റൊരു മികവു.
ക്ലാസില്‍ ഇങ്ങനെ .കുട്ടികള്‍ക്ക് പഠിക്കാനുള്ള തീമുമായി ബന്ധപ്പെട്ട കളിപ്പാട്ടങ്ങള്‍.അവയുടെ വില കുട്ടികള്‍ കൂട്ടിപ്പറഞ്ഞു വാങ്ങി കളിക്കും.ഗണിതവും കച്ചവടവും പ്രശ് നാപഗ്രഥ നവും ഒക്കെ നടക്കും.ഇത്രയും കളിപ്പാട്ടങ്ങള്‍ ക്ലാസില്‍ ഒരുക്കിയ ടീച്ചര്‍ പഠനോപകരണം കുട്ടികളുമായി എങ്ങനെ സംവദിക്കണം എന്ന കാര്യത്തില്‍ നല്ല തിട്ടമുള്ള ആള്‍ തന്നെ.
കൊച്ചു കൊച്ചു മികവുകള്‍ കൊച്ചു നക്ഷത്രങ്ങള്‍ പോലെ തന്നെ.

ടീച്ചര്‍ ഗ്രാന്റ് ഉപയോഗിക്കുന്നത് ആവശ്യാധിഷ്ടിതമാകണം.ഓരോ ക്ലാസിനും ചേര്‍ന്ന വിധത്തില്‍.വ്യത്യസ്തമായ സാധ്യതകള്‍ അന്വേഷിക്കണം.ഞാന്‍ അടുത്തിടെ കണ്ണൂരില്‍ പെരലശേരിയില്‍ പോയി.അവിടെ ധാരാളം കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കട കണ്ടു. അതില്‍ കയറി .വീട്ടു സാധനങ്ങള്‍ എല്ലാം ഉണ്ട് .നൂറ്റി എണ്‍പത് രൂപ.കൊച്ചു കൊച്ചു പ്ലാസ്റിക് കളിപ്പാട്ടങ്ങള്‍.അത് കണ്ടപ്പോള്‍ ഒന്നാം ക്ലാസിലെ പാഠം ഓര്‍മവന്നു.വാഹനവുമായി ബന്ധപെട്ട ഇനങ്ങളും ഉണ്ട്.ഇവയൊക്കെ പഠനോപകരണങ്ങള്‍ .പാലക്കാട് റിവ്യൂവിനു പോയപ്പോള്‍ ഞങ്ങള്‍ ഈ ലക്‌ഷ്യം മനസ്സില്‍ കുറിച്ച് ആണ് രഥ ഉല്സവം കാണാന്‍ പോയത്.കുറെ വാങ്ങി. അധ്യാപക മനസ്സോടെ കാര്യങ്ങളെ നോക്കി കാണണം.എന്നാണു പാഠം

Monday, January 3, 2011

ഒന്നാം ക്ലാസിലെ പത്രം അസംബ്ലിയില്‍

എറണാകുളം ജില്ല .
വളയന്‍ചിറങ്ങര എല്‍ പി സ്കൂള്‍
ഒന്നാം ക്ലാസിലെ മികവുകള്‍ ഇങ്ങനെ -
ഒന്നാം ക്ലാസിലെ കുട്ടികള്‍ പത്രം തയ്യാറാക്കുന്നു.സ്കൂള്‍ വിശേഷങ്ങള്‍.അത് അസംബ്ലിയില്‍ അവര്‍ വായിച്ചവതരിപ്പിക്കും.അപ്പോള്‍ ചേച്ചിമാരും ചേട്ടന്മാരും കയ്യടിച്ചു അനുമോദിക്കും.
കുട്ടിയെഴുത്തിനെ പ്രോത്സാഹിപ്പിക്കാന്‍ നല്ല മാര്‍ഗം.സ്കൂളിലെ കാര്യങ്ങളാണ് വാര്‍ത്ത.അതിന്റെ ഭാഷാ ചേരുവ കുട്ടികളുടെ സ്വന്തം.
വെട്ടും തിരുത്തലും ഒക്കെ ആകാം.എഴുതാനുള്ള കഴിവ് കുട്ടികള്‍ നേടി എന്ന് എല്ലാ ആഴ്ചയിലും സാക്ഷ്യം.
ഒന്ന് ബി- ഉച്ച നേരം .ആരും പറയാതെ വായനക്കൂട്ടം രൂപപ്പെടുന്നു.ഞാന്‍ അവിടേക്ക് .വായനക്കാര്‍ മയിന്റ്ടു ചെയ്തില്ല.ആ മുഴുകിയുള്ള വായന.ഒന്ന് കാണണം.! അവര്‍ നല്ലവായനക്കാരായി എന്നുള്ളതിന്റെ നല്ല തെളിവ്.കുട്ടികള്‍ക്കാവശ്യമുള്ള വായനാ സാമഗ്രി ടീച്ചര്‍ ക്ളാസിലൊ രുക്കിയിട്ടുണ്ട് .അതിന്റെ നിയന്ത്രണം കുട്ടികള്‍ക്ക്. എഴുത്തിന്റെയും വായനയുടെയും കാര്യത്തില്‍ സ്വന്തം കാലില്‍ നില്കും കുട്ടികള്‍.അവിടെ പുതിയ രീതിയ്ലാണ് പഠിപ്പിക്കല്‍.അക്ഷരമല്ല പഠിപ്പിക്കുന്നത്.ഭാഷയാണ്‌

Sunday, January 2, 2011

കാനനങ്ങള്‍ ജനങ്ങള്‍ക്ക്‌


ഈ വര്ഷം അന്താരാഷ്‌ട്ര വനവര്‍ഷമായി ആചരിക്കുന്നു.ഐക്യ രാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെതാണ് തീരുമാനം.അഞ്ചു വര്ഷം മുമ്പ് രണ്ടായിരത്തി ആറ് ഡിസംബര്‍ ഇരുപതിന് പാസാക്കിയ പ്രമേയം പ്രകാരമാണ് ഈ പ്രഖ്യാപനം.
വന വര്‍ഷാചരണത്തിന്റെ അടയാളം(ലോഗോ) നോക്കൂ
എന്തെല്ലാം അര്‍ത്ഥ തലങ്ങള്‍...
വനം ജനതയുടെ ആശ്രയം/പാര്‍പിടം
ജൈവ വൈവിധ്യ കലവറ
ഭക്ഷ്യ ശ്രോതസ്
ഔഷധ സമൃദ്ധം
ജീവജല ദാതാവ്
ഭൌമ അന്തരീക്ഷത്തെ ക്രമീകരിക്കല്‍...
സുസ്ഥിര വികസനത്തിനും വന പരിരക്ഷണത്തിനും സ്ഥായിയായ മാനേജ്മെന്റിനും ഇന്നത്തെ തലമുറയ്ക്കും വരും തലമുറയ്ക്കും വേണ്ടിയാണ് ഈ വര്‍ഷാചരണം.
ലോകമെങ്ങും ഒരുങ്ങിക്കഴിഞ്ഞു.പലവിധ പരിപാടികള്‍.
ചൈന മാര്ച് ഇരുപത്തി രണ്ടിന് മരത്തൈകള്‍ നടാനുള്ള തീരുമാനത്തിലാണ്.കൊറിയ അടുത്ത വര്ഷം ഒരു ബില്ലിയന്‍ മരങ്ങള്‍ നടും.എത്യോപ്യയും ലബനോനുമൊക്കെ ഇത്തരം തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.
ജര്‍മനി ബര്‍ലിനില്‍ ജനവരിയില്‍ അന്തര്‍ ദേശീയ ഹരിത വാരം ആചരിക്കും.ഫിന്‍ ലാന്ഡ് കുട്ടികളുടെ ആഗോള വനസമ്മേളനം ( ഓണ്‍ ലൈന്‍ )നടത്തും.ഫോട്ടോ ഗ്രാഫി,കല,മുദ്രവാക്യ രചന,പ്രബന്ധ രചന എന്നിങ്ങനെ വിവിധ മത്സരങ്ങള്‍ ജ്യോര്‍ജിയ,പോളണ്ട്,കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
പ്രദര്‍ശനങ്ങള്‍ ഒരുക്കാനുള്ള തീരുമാനങ്ങളും ഉണ്ട്.ബള്‍ഗേറിയ,ജമാക്കൈ,റൊമാനിയ,ഒക്കെ ഈവഴിയില്‍.
പുസ്തകങ്ങള്‍,ലഘു ലേഖകള്‍, ബ്രോഷറുകള്‍ പോസ്ടറുകള്‍ കലണ്ടറുകള്‍ ഇവയും ഉണ്ടാകും
ഇന്റര്‍ നാഷണല്‍ ഫോറസ്റ്റ് ഫിലിം ഫെസ്റിവല്‍ ഫെബ്രുവരിയില്‍ ആരഭിക്കും
നാം എന്റെ മരം പദ്ധതിയിലൂടെ ആരഭിച്ച ചുവടുകള്‍..കൂടുതല്‍ മുന്നോട്ടു പോകണം.
പാ0പുസ്തകവുമായി ബന്ധിപ്പിച്ചുള്ള അന്വേഷണമാണ് നല്ലത്