ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, June 30, 2026

പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 11

 

ക്ലാസ് : ഒന്ന്

യൂണിറ്റ് : 2

പാഠത്തിൻ്റെ പേര് : പൂവ് ചിരിച്ചു

ടീച്ചര്‍ : 

പ്രസന്ന എ പി 

ജി.എൽ.പി.എസ് പലകപ്പറമ്പിൽ , മങ്കട, മലപ്പുറം



പിരിയഡ്  1

പ്രവര്‍ത്തനം രംഗാവിഷ്കാരം

പഠനലക്ഷ്യങ്ങള്‍:

  1. സംഘമായി താളത്തിൽ ചുവടുവെച്ചും താളമിട്ടും പാട്ടുകൾ അവതരിപ്പിക്കുന്നു.

  2. പരിചിതമായ പാട്ടുകൾക്ക് അനുയോജ്യമായ താളം നൽകിയും ഭാവാത്മകമായും ഒറ്റയ്ക്കും കൂട്ടായും സദസ്സിനു മുമ്പാകെ അവതരിപ്പിക്കുന്നു.

  3. ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് കഥാപാത്രങ്ങളുടെ വേഷം, പ്രോപ്പർട്ടികൾ, രംഗസജ്ജീകരണം എന്നിവ തയ്യാറാക്കി രംഗാവിഷ്കാരം നടത്തുന്നു.

സമയം: 40 മിനുട്ട്

കരുതേണ്ട സാമഗ്രികള്‍. മഞ്ഞപ്പൂമുഖംമൂടികള്‍

പ്രക്രിയാവിശദാംശങ്ങള്‍:

ഘട്ടം 1 (സമയം 15 മിനുട്ട്)

പൂപ്പേര് കളി

കളിനിയമം- നിറം പറഞ്ഞ് ആളെ ചൂണ്ടിയാല്‍ ആ കുട്ടി ആ നിറമുള്ള പൂവിന്റെ പേര് പറയണം.

ഉദാഹരണം

ചോപ്പ് ചോപ്പ് ചോപ്പ് 

ചെമ്പരത്തി ചോപ്പ്

വെള്ള വെള്ള വെള്ള 

മുല്ലപ്പൂ വെള്ള

നീല നീല നീല

………………

നേരത്തെ നിറത്തിന്റെ അടിസ്ഥാനത്തില്‍ തരംതരിച്ചത് ഓര്‍മ്മിപ്പിക്കണം.

മഞ്ഞ മഞ്ഞ മഞ്ഞ

…………………..

കണ്ടിട്ടുള്ള മഞ്ഞപ്പൂക്കളില്‍ ഏതാണ് വലുത്? അനുഭവങ്ങള്‍ പങ്കിടുന്നു.

മത്തപ്പൂ, കുമ്പളപ്പൂവ്, കോളാമ്പിപ്പൂവ് എന്നിവ കരുതിയാല്‍ നന്ന്.

ഘട്ടം 2 (സമയം 15 മിനുട്ട്)

രംഗാവിഷ്കാരം

  • ഇനി നമ്മള്‍ക്ക് കുമ്പളപ്പൂവിന്റെ പാട്ട് പാടാം. അഭിനയിച്ചാണ് പാടേണ്ടത്. കുമ്പളപ്പൂവിനോടുള്ള പാട്ടാണ്.

  • കുമ്പളപ്പൂവാകണം. അതിനെന്താ ചെയ്യുക? നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാനുണ്ടോ? പ്രതികരണം.

  • പൂക്കളുടെ മുഖം മൂടിയായാലോ? മുഖം മൂടി ഉണ്ടാക്കാനറിയാമോ? ഉണ്ടാക്കുന്ന വിധം കാണിച്ചുകൊടുക്കുന്നു. ഇപ്പോള്‍ നിങ്ങളുണ്ടാക്കണ്ട. വീട്ടില്‍ രക്ഷിതാക്കള്‍ സഹായിച്ചാല്‍ സ്വന്തമായി ഉണ്ടാക്കാം. ഇപ്പോള്‍ ഞാന്‍ തരാം.

  • മഞ്ഞപ്പൂമുഖംമൂടികള്‍ നാലഞ്ച് കുട്ടികള്‍ക്ക് നല്‍കുന്നു. അവര്‍ ക്ലാസിന് നടുവില്‍ നില്‍ക്കുന്നു. മറ്റു കുട്ടികളും ടീച്ചറും ആ പൂവുകളെ ചുറ്റി നടന്ന കാണുന്നു. അപ്പോള്‍ വായ്ത്താരി ടീച്ചര്‍ പാടുന്നു. കുട്ടികള്‍ ഏറ്റുപാടുന്നു. താളത്തില്‍ ചുവട് വെയ്ക്കുന്നു.

തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ

തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ

തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ

തകതിമി തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ

തകതിമി തകത്തെയ്താരോ തകതിമി തകത്തെയ്താരോ

 ടീച്ചര്‍ കുമ്പളപ്പൂവിനോട് വായ്ത്താരി പാടി പറയും. കുട്ടികള്‍ ഏറ്റ് പാടണം.

മഞ്ഞ വാരിപ്പൂശി നില്‍ക്കും

കുമ്പളപ്പൂവേ നിന്നെ

ഇന്നു കാണാന്‍ നല്ല ചന്തം

കുമ്പളപ്പൂവേ…(2)

(അപ്പോള്‍ പൂക്കളാണ് വായ്ത്താരി താളത്തില്‍ തലയാട്ടി ചൊല്ലേണ്ടത്)

തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ

തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ

തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ

തകതിമി തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ

തകതിമി തകത്തെയ്താരോ തകതിമി തകത്തെയ്താരോ

വായ്താരി പാടിക്കഴിഞ്ഞ് ടീച്ചര്‍ അഭിനയ സാധ്യത പ്രയോജനപ്പെടുത്തി കുമ്പളപ്പൂവിനോട് പാടി ചോദിക്കും. കുട്ടികള്‍ ഏറ്റ് പാടണം.

നാളെ നീയും ചുളിഞ്ഞാവും

കൊഴിഞ്ഞേ വീഴും പിന്നെ

എന്തിനിങ്ങനെ ചിരിക്കുന്നു

കുമ്പളപ്പൂവേ..? (2)

തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ

തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ

തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ

തകതിമി തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ

തകതിമി തകത്തെയ്താരോ തകതിമി തകത്തെയ്താരോ

ടീച്ചര്‍ പൂക്കളുടെ പക്ഷം ചേര്‍ന്ന് മറുപടി പാടുന്നു. പൂക്കള്‍ ഏറ്റ് പാടുന്നു


പൂ കൊഴിഞ്ഞാലതില്‍നിന്നും

കായ് വിരിഞ്ഞീടും കുഞ്ഞേ

ഞാന്‍ കൊഴിഞ്ഞാലെന്നില്‍നിന്നും

കുമ്പളം കായ്ക്കും..(2)

എല്ലാവരും കൂടി പാടുന്നു

തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ

തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ

തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ

തകതിമി തകത്തെയ്തക തകത്തെയ്തക തകത്തെയ്താരോ

തകതിമി തകത്തെയ്താരോ തകതിമി തകത്തെയ്താരോ

ഘട്ടം 3 (സമയം 10 മിനുട്ട്)

  • പൂക്കളായി മറ്റ് കുട്ടികള്‍ മുഖം മൂടി ധരിച്ച് നില്‍ക്കുന്നു. രംഗാവിഷ്കാരം തുടരുന്നു

വിലയിരുത്തൽ:

  • എല്ലാ കുട്ടികളും രംഗാവിഷ്കാരത്തിൽ പങ്കെടുത്തോ?

  • ആരൊക്കെയാണ് ഭാവാത്മകമായി അവതരിപ്പിച്ചത്?

പീരീഡ് രണ്ട്

പ്രവര്‍ത്തനം:  ഊഹിച്ചുപറയാം

പഠനലക്ഷ്യങ്ങള്‍:

  • പൂക്കളില്ലാതെയായാൽ ജീവജാലങ്ങൾക്ക് എന്തു സംഭവിക്കുമെന്ന് പ്രവചിക്കുക (പൂക്കളില്ലെങ്കില്‍ കായ്കളും വിത്തുകളും ഉണ്ടാകില്ല. ജീവികള്‍ക്ക് ആഹാരമില്ലാതാകും. വിത്തില്ലെങ്കില്‍ പുതിയ ചെടികൾ ഉണ്ടാകില്ല‍)

സമയം: 30 മിനുട്ട്

പ്രശ്നാവതരണം:

പൂക്കള്‍ ഇല്ലാതായാല്‍ അത് ജീവജാലങ്ങളെ എങ്ങനെ ബാധിക്കും?

കുട്ടികളുടെ പ്രതികരണങ്ങള്‍

ടീച്ചര്‍ പാട്ട് പാടാം. പൂരിപ്പിക്കാമോ?

പൂവില്ലെങ്കില്‍ കായില്ല

കായില്ലെങ്കില്‍ ……...

കായില്ലെങ്കില്‍ പഴമില്ല

പഴമില്ലെങ്കില്‍ ……….

പഴമില്ലെങ്കില്‍ വിത്തില്ല

വിത്തില്ലെങ്കില്‍ ………….

വിത്തില്ലെങ്കില്‍ ചെടിയില്ല

..............................

..............................

പൂക്കള്‍ , കായ, പഴം, വിത്ത്, തൈച്ചെടി. സസ്യം, പൂക്കള്‍‍ എന്ന ചാക്രിക ക്രമത്തില്‍ തക്കാളി പോലെയുളള ചെടികളുടെ ജീവിതചക്രം ക്രമീകരിച്ച ചിത്രം പ്രദര്‍ശിപ്പിക്കുന്നു.

പ്രതീക്ഷിത ഉല്പന്നം

  • ക്ലാസ് ചാർട്ട്

വിലയിരുത്തല്‍

  • ജീവജാലങ്ങളുമായി ബന്ധപ്പെടുത്തി പൂക്കളുടെ പ്രാധാന്യത്തെക്കുറിച്ച് ആശയങ്ങള്‍ പങ്കിട്ടവരെത്ര?

  • ഉദാഹരണങ്ങള്‍ നല്‍കിയവരെത്ര?

വായനപാഠങ്ങള്‍

  • ഇതുവരെ നല്‍കിയ വായനപാഠങ്ങളുടെ പ്രിന്റ് മേശപ്പുറത്ത് കമഴ്ത്തി വയ്ക്കുന്നു.

  • ഓരോരുത്തരും ഓരോന്ന് വീതം എടുക്കുന്നു.

  • പഠനക്കൂട്ടത്തില്‍ പരസ്പരം വായിച്ചുകേള്‍പ്പിക്കുന്നു.

  • തുടര്‍ന്ന് ഓരോ പഠനക്കൂട്ടവും അവര്‍ക്ക് കിട്ടിയ വായനക്കാര്‍ഡുകള്‍ വായിക്കുന്നു.

സവിശേഷ സഹായസമയം

  1. കൂടുതല്‍ പിന്തുണ വേണ്ട കുട്ടികള്‍, ഹാജരാകാത്ത കുട്ടികള്‍ എന്നിവര്‍ക്കായി ഉപപാഠങ്ങള്‍ തയ്യാറാക്കി പിന്തുണ നല്‍കുന്നു

  2. പഠനക്കൂട്ടങ്ങളില്‍ കുഞ്ഞെഴുത്ത് പൂര്‍ണ്ണമാക്കുന്നു

  3. വായനക്കൂടാരത്തില്‍ മറ്റ് കുട്ടികള്‍ ചിത്രപുസ്തകത്തെ ആസ്പദമാക്കി കഥ ഉണ്ടാക്കി പങ്കിടുന്നു.

അനുബന്ധം 
 
എ സ്വരത്തിന്റെ ചിഹ്നത്തില്‍ അവ്യക്തതയുള്ളവര്‍ക്കും ഉ, ഊ എന്നീ സ്വരങ്ങളുടെ ചിഹ്നത്തില്‍ കൂടുതല്‍ അനുഭവം വേണ്ടനര്‍ക്കമുള്ള ഉപപാഠം
ച, ച്ച എന്നീ അക്ഷരങ്ങള്‍ക്ക് കൂടുതല്‍ അനുഭവം വേണ്ടവര്‍ക്കുള്ള ഉപപാഠം

പൂവ് ചിരിച്ചു ആസൂത്രണക്കുറിപ്പ് 10

 

 

ക്ലാസ് : 1

യൂണിറ്റ് : 2

പാഠത്തിൻ്റെ പേര് : പൂവ് ചിരിച്ചു

ടീച്ചര്‍ :  സരിത പി 

ജിഎൽ പി എസ് പണിക്കരപുറായ

കൊണ്ടോട്ടി - സബ്ജില്ല, മലപ്പുറം

കുട്ടികളുടെ എണ്ണം : ......

ഹാജരായവർ : .......

തീയതി : .../07/2025

 

പിരിയഡ്  1

പ്രവർത്തനം : വായന പാഠവും പിന്തുണയും

സമയം 40 മിനിറ്റ്

പ്രകൃതിവിശദാംശങ്ങൾ

  • തലേദിവസം നൽകിയ വായന പാഠം വായിക്കാത്തവർക്ക് വായിക്കാൻ അവസരം

  • ചാർട്ട് വായന , കുഞ്ഞെഴുത്തുവായന , ടി ബി പൂവ് ചിരിച്ചു ആദ്യ പേജ് വായന ക്രമത്തിൽ വായന , ക്രമരഹിത വായന , അക്ഷരം കണ്ടെത്തൽ

  • ബോർഡെഴുത്ത് : തലേ ദിവസത്തെ വായനപാഠത്തിലെയും കുഞ്ഞെഴുത്തിലെയും വരികളും വാക്കുകളും സന്നദ്ധതയുള്ളവർ ബോർഡിൽ എഴുതുന്നു .

പിരീഡ്2

പ്രവര്‍ത്തനം കുരുവീ കുരുവീ വാ (വായിക്കാം) പാഠപുസ്തകം പേജ് 12

പഠനലക്ഷ്യങ്ങള്‍:

  • പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുക

സമയം: 30 മിനുട്ട്

പ്രക്രിയാവിശദാംശങ്ങള്‍

ചെടി വെള്ളത്തില്‍ മുങ്ങി വിഷമിച്ച് നില്‍ക്കുകയാണ്. അടുത്ത ദിവസവും മഴയായിരുന്നു. വെള്ളം താണില്ല. രാത്രിയായി .  

മഴ നിന്നുമഴ മാറി ( സന്നദ്ധതയുള്ള കുട്ടികള്‍ വന്ന എഴുതുന്നു)

വെള്ളം താഴാന്‍ തുടങ്ങി. രാവിലെ അതു വഴി പറന്നു വന്ന കുരുവി ആ കാഴ്ച കണ്ടു

ചെടിയില്‍ പൂവുകള്‍! ചെടി മേലേക്ക് നോക്കി. ഒരു കുരുവി പറക്കുന്നുഅപ്പോള്‍ പൂവ് വിരിഞ്ഞ സന്തോഷത്തില്‍ ചെടി വിളിച്ചു. എങ്ങനെയാകും വിളിച്ചത്?

കുരുവീ കുരുവീ വാ വാ വാ (ചാര്‍ട്ടില്‍ എഴുതുന്നു. എഴുതിയ വാക്യം കുട്ടികള്‍ വായിക്കണം. കുട്ടികള്‍ എഴുതണ്ട)

വാക്യം കണ്ടെത്തല്‍

  • കുരുവീ കുരുവീ വാ വാ വാ എന്ന് പാഠപുസ്തകത്തിൽ എഴുതിയിട്ടുണ്ടോ? കണ്ടെത്താമോ?

പാഠത്തിന്റെ പേര് വായിക്കാമോ?

  • ചിരിച്ചു എന്ന് വായിക്കാന്‍ സഹായിക്കുന്നു. ച്ച ആദ്യമായി പരിചയപ്പെടുകയാണ്.

  • എന്തുകൊണ്ടായിരിക്കും പൂവ് ചിരിച്ചത്? ( കഥ പറയിക്കാം)

  • ചിത്രം നോക്കൂ. സചിത്ര പുസ്തകത്തിൽ അവസാനം നാം എഴുതിയ പേജും (19) പാഠപുസ്തകത്തിലെ ഈ പേജും നോക്കൂ. എന്തൊക്കെയാണ് വ്യത്യാസങ്ങള്‍? (ചിത്രതാരതമ്യ പ്രതികരണങ്ങൾ)

  • പാഠത്തിന്റെ തുടക്ക വാക്യവും ചിത്രവും തമ്മില്‍ ചേര്‍ച്ചയുണ്ടോ? എന്താണ് തുടക്ക വാക്യം ? ( മഴ മാറി)

വാക്ക് കണ്ടെത്തല്‍

  • കുരുവീ എന്ന വാക്ക് എവിടെയാണ്?  

  • കുരുവീ കരുവീ എന്ന് വാക്കുകളില്‍ തൊട്ട് നീട്ടി വിളിക്കാമോ?

അക്ഷരം കണ്ടെത്തല്‍ (പാഠപുസ്തകത്തില്‍)

  • ആംഗ്യം കാണിക്കും. ആ ആശയമുളള വാക്ക് കണ്ടെത്തണം ( വാ എന്ന് കൈ കൊണ്ട് ആംഗ്യം കാണിക്കുന്നു.)

  • മ എത്ര തവണ പാഠപുസ്തകത്തിലെ പേജില്‍ ഉണ്ട്? ( മഴ മാറി).

വിലയിരുത്തല്‍

  • പരിചിതമായ അക്ഷരങ്ങള്‍ ചേര്‍ന്ന വാക്കുകള്‍ വായിക്കുന്നതിന് എത്രപേര്‍ക്ക് കഴിഞ്ഞു?

  • വാക്യങ്ങള്‍ വായിക്കുന്നതിന് പ്രയാസം നേരിട്ടവരെത്ര

  • സഹായത്തോടെ വായിച്ചവരെത്ര?

പിരീഡ് 3

പ്രവർത്തനം : പൂവ് ചിരിച്ചു ( എഴുത്ത് )

പഠന ലക്ഷ്യങ്ങൾ

1. അംഗീകൃത രീതിയിൽ ( അക്ഷരങ്ങളുടെ വലുപ്പം , ഘടന , ആലേഖന ക്രമം 1 മലയാളം ലിപികൾ ഉപയോഗിച്ച് വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുക

2. അക്ഷരങ്ങളുടേയും വാക്കുകളുടെയും പുനരനുഭവ സന്ദർഭങ്ങളിൽ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്ക്കും മുതിർന്നവരുടെ സഹായത്തോടെയും താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുക .

സമയം : 40+35 മിനിറ്റ്

കരുതേണ്ട സാമഗ്രികൾ : മാർക്കർ , ചാർട്ട് , പിന്തുണ ബുക്ക്പിന്തുണ ബുക്ക് ഹൈലൈറ്റർ , സ്റ്റാർ സ്റ്റിക്കർ

ഊന്നൽ അക്ഷരം -- ച്ച

പ്രക്രിയാവിശദാംശങ്ങൾ

കൂട്ടുകാരെ ഇന്നലെ ടീച്ചർ പറഞ്ഞു തന്ന കുഞ്ഞു ചെടിയുടെ കഥ ഓർമ്മയില്ലേ ?

മഴ മാറിയപ്പോൾ അതുവഴി വന്ന കുരുവിയെ കണ്ടു നമ്മുടെ കുഞ്ഞുചെടി കുരുവിയെ വിളിച്ചു .

കുരുവീ കുരുവീ വാ വാ വാ എന്ന് ചെടി വിളിച്ചത് കേട്ടാൽ കുരുവി എന്തു ചെയ്തുകാണും ? കുട്ടികളുടെ പ്രതികരണം .

പറന്നു വന്നു 

കുരുവി പാറി വന്നു ( ചാർട്ടിൽ എഴുതുന്നു )

കുരുവി പൂവിൻ്റെ അടുത്തേക്ക് വന്നപ്പോൾ പൂവിന് സന്തോഷമായി . അപ്പോൾ പൂവ് ചിരിച്ചു .

ചിരിച്ചു നിന്നു

പൂവ് ചിരിച്ചു നിന്നു

പാഠപുസ്തകം പേജ് 13 നോക്കൂ ചാർട്ടിലുള്ളതെല്ലാം പുസ്തകത്തിലുണ്ടോ ? ഏത് വാക്കാണ് ഇല്ലാത്തത് ? അതെഴുതാം .

  • ചിരിച്ചു എന്ന് ഘടന പാലിച്ച് ബോർഡിൽ എഴുതുന്നു .

  • ച്ച എഴുതുന്ന വിധം പ്രത്യേകം കാണിക്കുന്നു.


  • കട്ടിക്കെഴുത്ത് നടത്തുന്നു

തുടര്‍ന്ന്  

  • പാഠപുസ്തകത്തിൽ എഴുത്ത്

  • തെളിവെടുത്തെഴുത്ത് (ചി, രി)

  • പിന്തുണ ബുക്കിൽ എഴുത്ത് (ച്ച) അംഗീകാരം നൽകലും

കുരുവി തേൻ കുടിക്കുന്നത് ആരാണ് നോക്കിനിക്കുന്നത്? (TB നോക്കൂ )

താറാവ്.

ആ കാഴ്ച കണ്ടപ്പോള്‍ താറാവിന് സന്തോഷമായി. അത് ചിരിച്ചു

ചിരിച്ചു നിന്നു

താറാവ് ചിരിച്ചു നിന്നു 

എന്നാല്‍ ഈ വരികള്‍ തനിയെ എഴുതാമോ? ടീച്ചര്‍ സാവധാനം പറയുന്നു. കുട്ടികള്‍ എഴുതുന്നു

  • ഏതെങ്കിലും അക്ഷരത്തിന് സഹായം വേണ്ടതുണ്ടോ? ചിരിച്ചു നിന്നു എന്നത് ചാർട്ടില്‍  എഴുതിയിട്ടുണ്ട്, പുസ്തകത്തിലുണ്ട്. അത് പ്രയോജനപ്പെടുത്താം

  • വിലയിരുത്തല്‍ നടത്തം.

സഹവർത്തിത വായനയും പൂരിപ്പിക്കലും

താറാവ് എന്തോ പറയുന്നുണ്ടല്ലോ? എന്തായിരിക്കും പറയുന്നത്?

പഠനക്കൂട്ടത്തില്‍ ചര്‍ച്ച

ഓരോ പഠനക്കൂട്ടവും പറയുന്ന വാക്യങ്ങള്‍ ടീച്ചര്‍ ബോര്‍ഡില്‍ എഴുതണം. പരിചയിച്ച അക്ഷരങ്ങളിലേക്ക് വാക്യം ആശയം ചോരാതെ ഭേദഗതി വരുത്തണം. സാധ്യതകള്‍

  • അതാ കുരുവി

  • അതാ പൂവിന് അടുത്ത് കുരുവി ( ത്ത പഠിച്ചില്ല) അതാ പൂവിന് അരികെ കുരവി എന്നാക്കാം

  • അതാ കുരുവി പറക്കുന്നു (ക്ക പഠിച്ചില്ല )കുരുവി പാറുന്നു

  • അതാ കുരുവി ചിറക് അടിച്ച് പാറുന്നു

തിരഞ്ഞെടുത്തത് പഠനക്കൂട്ടത്തില്‍ പരസ്പരം സഹായിച്ച് എഴുതുന്നു

പ്രതീക്ഷിത ഉല്പന്നം

  • പുസ്തകത്തിലെ രേഖപ്പെടുത്തൽ

വിലയിരുത്തല്‍

  1. വാക്യം സഹായമില്ലാതെ പൂരിപ്പിച്ചെഴുതാൻ‍ എത്ര പേർക്ക് കഴിഞ്ഞു?

  2. എല്ലാ വാക്യത്തിലും സഹായം വേണ്ടി വന്നവരാരെല്ലാം?

  3. അവർക്ക് സവിശേഷ സഹായ സമയത്ത് നൽകുന്ന ഉപപാഠത്തില്‍ പരിഗണിക്കേണ്ട അക്ഷരങ്ങൾ  ഏതെല്ലാമായിരിക്കണം?


പിരീഡ് 4

പ്രവർത്തനം : ക്ലാസ് എഡിറ്റിംഗ്

പഠനലക്ഷ്യങ്ങൾ 

  • അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവസന്ദർഭങ്ങളിൽ‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്ന്നവരുടെ സഹായത്തോടെയും താരതമ്യംചെയ്ത് തെറ്റുകൾതിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു.

പ്രതീക്ഷിത സമയം  10 മിനിറ്റ്

പ്രക്രിയാവിശദാംശങ്ങൾ‍

  • ഇന്ന് നാം പഠിച്ച വാക്യങ്ങൾ‍ പറയാമോ? ആർക്കെല്ലാം വന്ന് അറിയാവുന്ന വാക്യങ്ങള്‍ ബോർഡിൽ എഴുതാം?

  • ഓരോ പഠനക്കൂട്ടവും ഓരോ വാക്യം വീതം എഴുതണം. ഒരു വാക്ക് ഒരാള്‍ അടുത്ത വാക്ക് അടുത്തയാള്‍ എന്ന രീതി

  • എഡിറ്റിങ്ങ് നടത്തുന്നു

പ്രതീക്ഷിത ഉല്പന്നം

  • ബോർഡില്‍ കുട്ടികളെഴുതിയത് മെച്ചപ്പെടുത്തി എഴുതിയശേഷമുളള ഫോട്ടോ

വിലയിരുത്തല്‍

  • പരസ്പരം വിലയിരുത്തി മെച്ചപ്പെടുത്താനുളള കഴിവ് കുട്ടികളിൽ വളർന്നു വരുന്നുണ്ടോ?

  • ബോർഡ് എഡിറ്റിംഗിന് ശേഷം സ്വന്തം ബുക്കിലെ രേഖപ്പെടുത്തൽ ഒത്തു നോക്കിയപ്പോൾ മെച്ചപ്പെടുത്തൽ  വേണമെന്ന് തിരിച്ചറിഞ്ഞവരുണ്ടോ?

  • ബോർഡിൽ‍ വലുപ്പത്തിൽ‍ എഴുതാൻ‍ എത്രപേര്‍ ശ്രദ്ധിച്ചു?

  • ആർക്കക്കെയാണ് കൂടുതല്‍ സഹായം തുടർപ്രവർത്തനങ്ങളിൽ‍ വേണ്ടത്?

പീരിയഡ് 5

പ്രവർത്തനം : പൂക്കളിലെ വിരുന്നുകാർ

പഠനലക്ഷ്യങ്ങൾ‍:

1. ഏതെല്ലാം ജീവജാലങ്ങള്‍ പൂക്കളിലെത്തുന്നു എന്ന് നിരീക്ഷിച്ച് കണ്ടെത്തിയ വിവരങ്ങള്‍‍ പങ്കിടുകയും ചിത്രീകരിക്കുകയും ചെയ്യുക.

2. (വണ്ട്, ചിത്രശലഭം, വവ്വാല്‍, ഉറുമ്പ്, പക്ഷികള്‍ , തേനീച്ചകള്‍, കൊതുക്, കടന്നല്‍, നിശാശലഭങ്ങള്‍ തുടങ്ങിയ ജീവികള്‍ തേന്‍കുടിക്കാന്‍ പൂക്കളിലെത്താറുണ്ട്)

സമയം: 30 മിനുട്ട്

പ്രക്രിയാവിശദാംശങ്ങൾ

പ്രശ്നാവതരണം

  • തേൻ കുടിക്കാൻ‍ വാ എന്ന് പൂക്കൾ‍ വിളിച്ചാൽ‍ ആരെല്ലാം വരും? ആരൊക്കെയാണ് പൂക്കളിൽ തേൻ കുടിക്കാൻ‍ എത്തുന്നവര്‍?

  • വിദ്യാലയത്തിലെയോ വീട്ടിലെയോ പൂക്കൾ  നിരീക്ഷിച്ച് കണ്ടെത്തുന്നതിന് തീരുമാനം.

  • രക്ഷിതാക്കളുടെ സഹായത്തോടെ ഫോട്ടോ എടുക്കാം.

  • കണ്ട കാര്യം ചിത്രീകരിക്കണം

  • അടുത്ത ദിവസം അനുഭവം പങ്കിടല്‍

  • പൂക്കളിലെത്തുന്ന ജീവികളുടെ വീഡിയോ പ്രദർശിപ്പിക്കുന്നു.

വായനപാഠം


അനുബന്ധം