ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, April 14, 2020

അനീഷ ടീച്ചര്‍ -കുട്ടികളുടെയും രക്ഷിതാക്കളുടെയും ഓണ്‍ലൈന്‍ മെന്റര്‍.

ആമുഖം
എപ്രില്‍ ഒന്നിന്  വേള്‍ഡ് എഡ്യൂക്കേഷന്‍ ബ്ലോഗ് പ്രസിദ്ധീകരിച്ച Covid-19: Where’s the discussion on distance learning training for teachers? എന്ന ലേഖനത്തില്‍ ഓണ്‍ലൈന്‍ വിദൂരപഠനരീതി നടപ്പിലാക്കുന്നതിന് അധ്യാപകര്‍ ആര്‍ജിക്കേണ്ട നൈപുണികള്‍ പ്രതിപാദിക്കുന്നുണ്ട്.  എല്ലാവര്‍ക്കും വേഗം വഴങ്ങുന്നതല്ല അത്. നിരന്തരം പരിശീലനത്തിലൂടെ ആര്‍ജിച്ചെടുക്കേണ്ടതാണ്. ചിലര്‍ക്ക് അത് വേഗം വഴങ്ങും. ചില നൈപുണികള്‍ പരിശോധിക്കാം
    • കുട്ടികള്‍ പഠനത്തില്‍ മുഴുകുന്നതിനു സഹായകമായ e-pedagogies ഉപയോഗിക്കുക
    •  ഐ ടി നൈപുണികള്‍ ( ടൈപ്പിംഗ്, പോസ്റ്റിംഗ്, ഷെയറിംഗ്, ദൃശ്യങ്ങള്‍ ക്രമീകരിക്കല്‍, വീഡിയോ എഡിറ്റിംഗ്, റിക്കാര്‍ഡിംഗ്. പാഠങ്ങള്‍ ഒരുക്കിയെടുക്കല്‍, ഹൈലൈറ്റ് ചെയ്യല്‍, ചെറുഭാഗങ്ങളാക്കല്‍, ക്രമീകരിക്കല്‍, സൂക്ഷിക്കല്‍, ലിങ്ക് നല്‍കല്‍, ഡോക്യുമെന്റ് ചെയ്യല്‍ )
    • വഴക്കമുളള രീതികള്‍ പ്രയോജനപ്പെടുത്താനുളള കഴിവ്. ചിട്ടപ്പെടുത്തിയ ക്ലാസുകളിലല്ല കുട്ടികള്‍. അവര്‍ ഏതു സാഹചര്യത്തിലാണ് അപ്പോള്‍ എന്നു പോലുമറിയില്ല. അവര്‍ക്ക് ഓരോരുത്തര്‍ക്കും ലഭിയമാകുന്ന സമയവും ഒന്നാകണമെന്നില്ല. എപ്പോഴാണോ സമയമൊത്തുവരുന്നത് അപ്പോള്‍ പ്രാപ്യമാകുന്ന തരത്തില്‍ രീതി വികസിപ്പിക്കണം.
    • കുട്ടികള്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ലളിതമായി കൃത്യതയോടെ വ്യക്തതയോടെ മനസിലാകുന്ന ഭാഷയില്‍ നല്‍കാനുളള കഴിവ്
    • വീഡിയോകള്‍, കുറിപ്പുകള്‍‍, ശബ്ദസന്ദേശങ്ങള്‍,  പി ഡി എഫ് ഫയലുകള്‍, ഫോട്ടോകള്‍, ഫോണ്‍കോള്‍, വീഡിയോ ചാറ്റ് തുടങ്ങിയവയിലൂടെ അവരുമായുളള സമ്പര്‍ക്കം സജീവമാക്കി നിലനിറുത്താനുളള കഴിവ്
    • പ്രചോദിപ്പിക്കാനും സഹായിക്കാനും തുടര്‍ച്ച ഉറപ്പാക്കാനുമുളള കഴിവ്
    • നിശ്ചിത ലക്ഷ്യത്തിലേക്ക് സമയബന്ധിതമായി എത്തിക്കാനുളള കഴിവ്
ഇനിയും ഇത് നീട്ടാം. ഇവിടെ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബും  മെന്റേഴ്സ് കേരളയുും സംയുക്തമായി  നടപ്പിലാക്കിയ ഓണ്‍ലൈന്‍ പരീശീലന പരിപാടിയില്‍ ഇവയെല്ലാം വളരെ സമര്‍ഥമായി അവര്‍ അഭിസംബോധന ചെയ്യുകയും പ്രായോഗികമായ രീതി വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിലെ ഒരു മെന്ററായ അനീഷ ടീച്ചറെ പരിചയപ്പെടാം.
 കഴിഞ്ഞ നവംബറിലാണെന്നു തോന്നുന്നു എന്നെ അനീഷ ടീച്ചര്‍ വിളിച്ചത്. മേപ്പാടിയില്‍  സവിശേഷമായ അക്കാദമിക പരിപാടി ചെയ്യുന്നു. പഞ്ചായത്തിന്റെ പ്രോജക്ടാണ്. അക്കാദമികമായ കാര്യങ്ങള്‍ ഞാനുമായി ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നു.
ഞാന്‍ വയനാട്ടില്‍ എസ് എസ് കെയുടെ പരിപാടികളുടെ ഭാഗമായി ചെല്ലുമ്പോള്‍ ടീച്ചര്‍ക്ക് അസൗകര്യം. അതിനാല്‍ കാണാന്‍ കഴിഞ്ഞില്ല. ടീച്ചര്‍ പറഞ്ഞു മാഷടുത്താഴ്ച എവിടെയാണ് അവിടെ ഞാന്‍ വരാം. അങ്ങനെ കോട്ടയത്ത് കാസാമറിയയില്‍ എസ് എസ് കെ  ശില്പശാല നടക്കുമ്പോള്‍ ടീച്ചര്‍ എത്തി. വയനാട്ടില്‍ നിന്നും ഇത്രയും ദൂരം സഞ്ചരിച്ച് വന്നതിന്റെ അക്കാദമികചോദനയോട് ബഹുമാനം തോന്നി. 125 വായനാകാര്‍ഡുകളാണ്.  ഇംഗ്ലീഷില്‍ അമ്പത് കാര്‍ഡുകളുണ്ട്. യു പി വിഭാഗത്തിലേക്കും അമ്പതു കാര്‍ഡുകള്‍ തയ്യാറാക്കി. മൂന്നു തരം കാര്‍ഡുകളാണ് ടീച്ചര്‍ തയ്യാറാക്കിയത്. ചെറിയ ക്ലാസുകളിലെ ഭാഷാപഠനത്തിന് വേണ്ടിയുളളത്. കുട്ടികള്‍ക്കുളളത് ആശയരൂപീകരണത്തിനും ആശയപ്രകാശനത്തിനുമുളളവയുണ്ട്.  സ്വതന്ത്രരചനാ/വായനക്കാര്‍ഡുകളും വര്‍ക് ഷീറ്റ് രീതിയിലുളളവയുമുണ്ട്. എല്ലാത്തിന്റെയും ടീച്ചേഴ്സ് വേര്‍ഷനും ഉണ്ട്. സര്‍ഗാത്മക രചനയ്കും അവസരം കാര്‍ഡുകളുടെ പ്രത്യേകത അവയിലെ സാമൂഹിക പരിസരം വയനാടാണെന്നുളളതാണ്. ചെമ്പ്രമലയും മേപ്പാടിയും എരുമക്കൊല്ലിയും പനമരവും എല്ലാം വായനാകാര്‍ഡുകളില്‍ ഇടം പിടിച്ചു. കുട്ടിക്ക് തന്റെ സംസ്കാരവുമായി ബന്ധിപ്പിച്ച് വായന നടത്താനുളള ഒരു നീക്കമാണ് ടീച്ചര്‍ നടത്തിയത്. എസ് സി ഇ ആര്‍ ടി ടീം ഇതിന്റെ പ്രക്രിയ മനസിലാക്കുന്നതിനായി ടീച്ചറുടെ വിദ്യാലയത്തില്‍ പോയിരുന്നു.
ഓണ്‍ലൈന്‍ മെന്റര്‍
ടീച്ചേഴ്സ് ക്ലബ് കോലഞ്ചേരി നടപ്പിലാക്കുന്ന എന്റെ മലയാളം നല്ല മലയാളം പരിപാടിയില്‍ സി ബി എസ് ഇ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ മെന്ററാാന്‍ അനീഷടീച്ചര്‍ സന്നദ്ധത പ്രകടിപ്പിച്ചു.
മാഹി കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പ്രിയനന്ദ എസ്. ആ കുട്ടി LKG യിലും UKG യിലും മാത്രമാണ് മലയാളം പഠിച്ചത്. ഒന്നാം ക്ലാസ് മുതൽ KV യിലാണ് പഠിച്ചത്. അവിടെ മലയാളം ഇല്ലാത്തതിനാൽ മലയാളം എഴുതാന്‍ വിഷമം. ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ 'അമ്മ കേട്ടെഴുത്തു നടത്തുമായിരുന്നു. അമ്മ എപ്പോഴും പ്രിയനന്ദയോട് പറയാറുണ്ട് ഈ കാലത്തു ഒരു ജോലി കിട്ടണമെങ്കിൽ മലയാളം നന്നായി പഠിക്കണം എന്ന്. പക്ഷേ ആര് പഠിപ്പിക്കാന്‍? ഈ വര്‍ഷം  സർക്കാർ സ്കൂളിലെ ഇംഗ്ലീഷ് മീഡിയത്തിലേയ്ക് മാറാന്‍ തീരുമാനിച്ചു.  സമയത്താണ് കൊറോണ രൂക്ഷമായത്. ബാക്കിയുള്ള പരീക്ഷകളൊക്കെ മാറ്റി. ലോക്‌ഡോൺ ആയി. എവിടെയും പോകാൻ പറ്റുന്നില്ല. വീട്ടിലിരുന്നു ബോറടി തുടങ്ങി. അപ്പോഴാണ് പ്രിയനന്ദയുടെ അമ്മ എന്റെ മലയാളം നല്ല മലയാളം എന്ന കോഴ്സിനെ പറ്റി അറിയുന്നത്. ആദ്യം കുട്ടിക്ക്  താത്പര്യം ഉണ്ടായിരുന്നില്ല. പിന്നെ തോന്നി എന്റെ മലയാളം  നല്ല മലയാളം online പരിശീലന പരിപാടിയിൽ ചേർന്നു.തുടർന്നങ്ങനെ ഓരോ ദിവസവും
 ഓരോ പ്രവർത്തനങ്ങൾ ചെയ്‌തു തുടങ്ങി. പ്രിയനന്ദയ്ക് വീഡിയോ പാഠരൂപീകരമാണ് ഏറെ ഇഷ്ടമായത്. ഓരോ ദിവസം കഴിയുമ്പോഴും തെറ്റുകൾ കുറയുമ്പോൾ അവള്‍ക്ക് നല്ല ആത്മവിശ്വാസം . ഇപ്പോള്‍ നന്നായി മലയാളം എഴുതാനും വായിക്കാനും കഴിയുന്നുണ്ട്.  അനീഷ ടീച്ചർ ഒരു അമ്മയെ പോലെ  പ്രവർത്തനം കഴിയുമ്പോൾ  വിളിച്ചു അന്വേഷിച്ചു   തന്റെ കുട്ടിയെ പോലെ എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കുമായിരുന്നു എന്ന് അവള്‍ പറയുന്നു. ടീച്ചറെ വിളിച്ചു സംശയങ്ങൾ ചോദിക്കും. ടീച്ചർ തന്റെ ജോലികളൊക്കെ മാറ്റിവെച്ചിട്ടു പ്രിയനന്ദയ്കായി  സമയം ചെലവഴിച്ചു  നല്ല നേട്ടത്തിലേയ്ക്കു നയിച്ചു. "അനീഷ ടീച്ചറോട് ഞാൻ ഒരുപാടു കടപ്പെട്ടിരിക്കുന്നു”  എന്നാണ് പ്രിയനന്ദയുടെ അഭിപ്രായം.
രക്ഷിതാക്കളുടെ സഹായത്തോടെയുളള കുട്ടിയുടെ പഠനം
വയനാട്  ജില്ലയിൽ മേപ്പാടി ഗ്രാമപഞ്ചായത്തിലെ എരുമക്കൊല്ലി ഗവൺമെന്റ് യുപി സ്കൂളിലാണ് അനീഷ ടീച്ചര്‍ വർക്ക് ചെയ്യുന്നത്. എന്റെ മലയാളം നല്ല മലയാളം ഓൺലൈൻ ട്രെയിനിങ്ങിൽ സിബിഎസ്ഇ എൽപി, യുപി, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നുള്ള കുട്ടികളെയാണ് ടീച്ചര്‍ പരിഗണിച്ചത്.
    • രക്ഷിതാക്കളുടെ സഹായത്തോടെ എങ്ങനെ കുട്ടികള്‍ക്ക് അക്കാദമികമായി   പിന്തുണ നൽകി സഹായിക്കാമെന്നും പരിശോധിക്കുകയായിരുന്നു ഈ പരിപാടിയിലൂടെ.
    •  സി ബി എസ് ഇ ലേയും  പൊതുവിദ്യാലയങ്ങളിലേയും  പഠന രീതി വ്യത്യസ്തമാണ് എന്ന് അവരെ പറഞ്ഞു മനസ്സിലാക്കി
    • വ്യക്തിപരമായി  കുട്ടികളെ ശ്രദ്ധിക്കുന്ന രീതി ബോധ്യപ്പെടുത്തി.
    • മലയാളത്തിളക്കിന്റെ  സമീപനത്തിലൂടെ  അക്ഷരാവതരണ രീതി അല്ല മറിച്ച് ആശയാവതരണ രീതി ആണ് ശരി എന്ന് ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങളുടെ നേട്ടം ചൂണ്ടിക്കാട്ടി തെളിവുകൾ സഹിതം അവര്‍ക്ക് ബോധ്യപ്പെടാന്‍ അവസരമൊരുക്കി.
    • അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ ലളിതമായി നിര്‍ദേശങ്ങള്‍ നല്‍കി.
    • കുട്ടികളുമായി നല്ലൊരു സ്നേഹബന്ധം ഉണ്ടാക്കിയെടുത്തു. ഇത് രക്ഷിതാക്കളെ സ്വാധീനിച്ചു
    • കൂടുതല്‍ സമയം അവര്‍ക്കു വേണ്ടി ടീച്ചര്‍ ചെലവഴിക്കുന്നുണ്ടെന്ന് കണ്ടപ്പോള്‍ രക്ഷിതാക്കളും കൂടുതല്‍ താല്പര്യത്തോടെ ഏറെ സമയം ചെലഴിക്കാന്‍ തുടങ്ങി
    • കുറഞ്ഞ ദിവസത്തിനുളളില്‍ത്തന്നെ രക്ഷിതാക്കള്‍ക്കെല്ലാം തങ്ങള്‍ക്ക് വഴങ്ങുന്ന രീതിയാണിതെന്ന് ബോധ്യപ്പെട്ടു.
    • കുട്ടികള്‍ക്ക് ടീച്ചര്‍ നല്‍കുന്ന ഫീഡ് ബാക്ക് രീതി അവരും മാതൃകയാക്കി
    • കുട്ടികൾക്ക് പഠനം രസകരം ആയി മാറി.  രക്ഷിതാക്കളും പഠിക്കുകയായിരുന്നു.
"ഒന്നാം ബാച്ചിലെ പരിശീലനത്തിൽ പങ്കാളികളായ  രണ്ടു കുട്ടികൾ ഈ വർഷം പൊതു വിദ്യാലയത്തിലേക്ക് ചേരാൻ തീരുമാനിച്ചു എന്നത് എനിക്ക് വലിയ സന്തോഷം നൽകുന്നു": എന്നാണ് അനീഷ ടീച്ചര്‍ പറഞ്ഞത്.  "വേറിട്ടൊരു അനുഭവമായിരുന്നു എനിക്ക് ഈ  ട്രെയിനിങ്"
ഒരു കുട്ടിയും വിട്ടു പോകരുതെന്ന കരുതല്‍
 ശക്തമായ ഹൃദയബന്ധം സ്ഥാപിച്ചാല്‍ ഒരു കുട്ടിയും വിട്ടുപോകില്ല എന്നാണ് അനീഷ ടീച്ചറിന്റെ പ്രവര്‍ത്തനം തെളിയിക്കുന്നത്.  ഏഴാം ക്ലാസ്സിൽ കേന്ദ്രിയവിദ്യാലയത്തിൽ പഠിക്കുന്ന കാസറകോടുകാരി ആതിര മലയാളം പഠിക്കാന്‍ വന്നു. ഇതുവരെ പരിഗണിക്കാത്ത ഭാഷ. അവള്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മടിച്ചു. അനീഷ ടീച്ചര്‍ ആതിരയെ വിളിച്ചു. മാന്ത്രികശക്തിയിലെന്നപോലെ ആതിര ഉഷാറായി എന്ന് അവളുടെ അമ്മ പ്രസീദ പറഞ്ഞു ( ടീച്ചറിന്റെ വാക്കുകളുടെ മന്ത്രികശക്തിയോ അതോ മാധുര്യമോ  എന്നതിലേ പ്രസീദയ്ക് സംശയമുളളൂ)
ടീച്ചര്‍ വിളിപ്പുറത്തുണ്ട്
എന്ത് സംശയം എപ്പോൾ വേണമെങ്കിലും തീർത്തുതരുന്ന, തിരുത്തിത്തരുന്ന അധ്യാപികയുടെ സമീപനം കൊണ്ട് കൂടിയാണ് എന്റെ മലയാളം നല്ല മലയാളം പരിപാടി വൻവിജയമാക്കാൻ സാധിച്ചത്. ടീച്ചറെ കുട്ടികളും രക്ഷിതാക്കളും പത്തുവിദവസമായി തുടര്‍ച്ചയായി വിളിക്കുന്നു . സംസാരിക്കുന്നു. ഒരു മടിയുമില്ലാതെ ടീച്ചര്‍ അവരുമായി സംവദിക്കുന്നു. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ് . പ്രാപ്യതയുടെ തലം വളരുന്നത് അടുപ്പം കൂടുന്നതുകോൊണ്ടാണ്.
 എന്റെ മകൻ അതുൽകൃഷ്ണ ഇഖ്‌റഫ് ഇംഗ്ലീഷ് സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന അതുൽകൃഷ്ണയുടെ അമ്മ രാധികയ്ക് ഇക്കാര്യമാണ് ചൂണ്ടിക്കാട്ടാനുളളത്. മികച്ച പഠന സംവിധാനത്തോടും സാമഗ്രികളോടുമൊപ്പം നൂറു ശതമാനം ആത്മാർത്ഥതയോടും കൂടി ഞങ്ങളുടെ മക്കളെ കൈപിടിച്ചുയർത്തുന്ന  അധ്യാപികയുടെ സമീപനവുമായപ്പോള്‍  CBSE UP, HS കുട്ടികൾക്ക് നൽകുന്ന മലയാളഭാഷാപരിശീലനം കുഞ്ഞുങ്ങളുടെ മനസിലേയ്ക്ക് ഇറങ്ങി ചെന്നു എന്നവരര്‍ വിലയിരുത്തി ."ഇത് വളരെ നല്ല പഠനരീതിയാണ്. ഇതു വഴി മലയാളഭാഷയിൽ കുട്ടികൾക്കുണ്ടാകുന്ന എല്ലാ പോരായ്യ്മയും നികത്താൻ സാധിക്കുമെന്ന് അനുഭവിച്ചറിഞ്ഞ ഒരു രക്ഷിതാവാണ് ഞാൻ.ഇതിലെ അധ്യാപകർ. അതൊരു ചെറിയ കാര്യമല്ല. “
ഏറെ വെല്ലുവിളി നേരിട്ടു
 തൃശ്ശൂർ  കേന്ദ്രീയ വിദ്യാലയത്തിലെ  അഹൻ വേണു  അഞ്ചാം ക്ലാസിലേക്ക് ഈവർഷം ജയിച്ചു.  "മലയാളം എന്ന ഭാഷ വിഷയം അവരുടെ സ്കൂൾ ഇല്ലാത്തതിനാല്‍  ഈ ഭാഷ പഠിക്കാൻ സാധിക്കുന്നില്ല, ഞാൻ പഠിപ്പിക്കാൻ ശ്രമിച്ചാലും എങ്ങനെയാണ് നല്ല രീതിയിൽ ഇരുത്തി പറയിപ്പിക്കാനും എഴുതിക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ എന്റെ മലയാളം നല്ല മലയാളം എന്ന പാഠ്യപദ്ധതി പ്രകാരം അവൻ ഒരു വിധം എഴുതുന്നു വായിക്കുന്നു.. കയ്യെഴുത്ത് ഒരുവിധം നന്നായിട്ടുണ്ട്. ഒരുകാര്യം വീഡിയോ കണ്ടാൽ അത് വിവരിക്കാനും ശ്രമം നടത്തുന്നുണ്ട്. ചോദ്യങ്ങൾ സ്വയം തന്നെ ചോദിക്കാം ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട് അതുപോലെ ഈ പാഠ്യപദ്ധതി വളരെ ഗുണം ചെയ്യുന്നു. സിബിഎസ്ഇ കുട്ടികളുടെ തന്നെ സംസാരരീതി ഒരുതരത്തിലും നല്ലതല്ല. മലയാളം പറയാൻ അവർക്ക് അറിയുന്നില്ല ഈ ഓഡിയോ കേൾക്കാൻ മലയാളം നന്നായി പറയണം പറയിപ്പിക്കാൻ സാധിക്കുന്നു"
ഇതില്‍ നിന്നും മനസിലാക്കാവുന്നത്

  • സി ബി എസ് ഇ കുട്ടികള്‍ മലയാളത്തില്‍ ഏറെ പ്രയാസം നേരിടുന്നുണ്ട്. 
  • അവരിലും എന്റെ മലയാളം നല്ലമലയാളം നന്നായി പ്രവര്‍ത്തിക്കും. ഫലം കിട്ടും. 
  • എങ്കില്‍ അത്രയും പ്രശ്നങ്ങളില്ലാത്ത പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കും മറ്റു കുട്ടികള്‍ക്കും പത്തുപതിനഞ്ച് ദിവസം കൊണ്ട് പരിഹരിക്കാവുന്ന ഒരു പ്രശ്നം ഇനിയും നിലനില്‍ക്കരുത്. 
  • അതിനുളള ഇടപെടലാണ് വേണ്ടത്.
അനീഷ ടീച്ചറെപ്പോലെയുളളവരുടെ എണ്ണം വര്‍ധിക്കട്ടെ എന്നാശിക്കുന്നു.



13 comments:

റോഷ്നി എറണാകുളം said...

ഈ കൊറോണക്കാലത്ത് കഴിഞ്ഞ നാലഞ്ച് പോസ്റ്റുകളിലൂടെ കലാധരൻ മാഷ് പങ്കിടുന്നത് അധ്യാപക മെന്ററിങ്ങിന്റെ ചില സാദ്ധ്യതകൾ ആണ് . അധ്യാപക പരിശീലനം ,അക്കാദമിക മോണിറ്ററിങ്, തുടർപിന്തുണ എന്നിവ ഓൺലൈൻ ആയി ചെയ്യാനുള്ള ചില നൂതന സാദ്ധ്യതകൾ ഈ മെന്ററിങ് പ്രക്രിയകൾ മുന്നോട്ടു വക്കുന്നു . കേരളത്തിലെ ഏതു ജില്ലയിലും ഉള്ള അധ്യാപകർക്ക് എവിടെ ഇരുന്നും പരിശീലനം നൽകാനും അക്കാദമിക മോണിറ്ററിങ് നടത്തി തുടർ പിന്തുണ നൽകാനും കഴിയുന്നു എന്നത് ഭാവിയിൽ ഈ രംഗത്ത് വരാൻ സാധ്യതയുള്ള വലിയ ഒരു മുന്നേറ്റത്തെ സൂചിപ്പിക്കുന്നു .വലിയ ഓൺലൈൻ അധ്യാപക ഗ്രൂപ്പുകളിലും , ഓൺലൈൻ പഠന പിന്തുണയിൽ പ്രവർത്തിക്കുന്ന മെന്റർമാരുടെ ചെറു സംഘങ്ങളിലും വ്യക്തിഗതമായും ഒക്കെ ചെയ്യുന്ന വ്യത്യസ്ത മെന്ററിങ് രീതികൾ വികസിപ്പിക്കുന്നത് അധ്യാപക പരിശീലനത്തിൽ വരും നാളുകളിൽ വരുത്തേണ്ട വിപ്ലവാത്മകമായ മാറ്റത്തിന്റെ തുടക്കം എന്ന രീതിയിൽ ആണ് വിലയിരുത്തപ്പെടേണ്ടത് എന്ന് ഞങ്ങൾ കരുതുന്നു . റോഷ്‌നി പദ്ധതി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടത്തിയ ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയുകയാണെങ്കിൽ നിലവിൽ തുടരുന്ന അധ്യാപക ശാക്തീകരണത്തെ അപേക്ഷിച്ചു quality , Accountability ,transparency എന്നിവ ഓൺലൈൻ അക്കാദമിക പരിശീലന മാതൃകയിൽ ഉറപ്പാക്കാൻ കഴിയും . ഈ കൊറോണാനന്തര കാലത്ത് നൂതനമായ ബദലുകൾ ഈ രംഗത്ത് ഉയർന്നു വരാൻ ഇടയാകട്ടെ എന്ന് ആഗ്രഹിക്കുന്നു .

drkaladharantp said...

അതെ കൊവിഡനന്തര കാലത്ത് ഓണ്‍ലൈന്‍ സാധ്യത കൂടുതലായി പ്രയോജനപ്പെടുത്താനാണ് ലോകം ശ്രമിക്കുക. പല കാരണങ്ങളാലാണ്. രാജ്യങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയാണ് ഒരു ഘടകം. ഈ വിഷയത്തില്‍ ഒന്നു രണ്ടു പോസ്റ്റ്കള്‍ കൂടി ഉടനിടും.
എപ്പോഴും പഠനം എവിടെവെച്ചും പഠനം എന്നതിലേക്ക് മാറും.

Shuhaiba said...

ഒരുപാട് പ്രതീക്ഷകൾ കാണുന്നു..

Shuhaiba said...

ഒരുപാട് പ്രതീക്ഷകൾ കാണുന്നു..

Shuhaiba said...

ഒരുപാട് പ്രതീക്ഷകൾ കാണുന്നു..

Shuhaiba said...

ഒരുപാട് പ്രതീക്ഷകൾ കാണുന്നു..

Shuhaiba said...

ഒരുപാട് പ്രതീക്ഷകൾ കാണുന്നു..

Shuhaiba said...

ഒരുപാട് പ്രതീക്ഷകൾ കാണുന്നു..

Shuhaiba said...

ഒരുപാട് പ്രതീക്ഷകൾ കാണുന്നു..

drkaladharantp said...

ഒത്തിരി പോസ്റ്റ് വന്നല്ലോ? എന്തേ ആവര്‍ത്തനം?

Umesh Puthalath said...

വയനാടുകാർ പ്രത്യേകം അഭിമാനിക്കുന്നു.

Umesh Puthalath said...

വയനാടുകാർ പ്രത്യേകം അഭിമാനിക്കുന്നു.

jayasree.k said...

ആരോഗ്യ രംഗത്ത് കേരളം മികച്ച മാതൃക കാഴ്ച വച്ചത് പോലെ വിദ്യാഭ്യാസ രംഗത്തും കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ബദല്‍ മാതൃക വികസിപ്പിക്കാന്‍ നമുക്ക് കഴിയട്ടെ .അതിന്‍റെ അക്കാദമിക നേതൃത്വം ഏറ്റെടുക്കാന്‍ കലാധരന്‍ മാഷ്ക്കും .എവിടെ ഇരുന്നും ഏതൊരാള്‍ക്കും തന്‍റെ സമയത്തിനും പഠന വേഗതക്കും അഭിരുചിക്കും അനുസരിച്ച് പഠിച്ചു മുന്നേറാന്‍ കഴിയുന്ന വിധത്തില്‍ ഓണ്‍ലൈന്‍ പാഠങ്ങള്‍ വികസിപ്പിക്കാനും അത് ഫെസിലിറ്റെറ്റ് ചെയ്യും വിധം ഓണ്‍ലൈന്‍ മെന്ടരിംഗ് മാതൃകകള്‍ രൂപപ്പെടുത്താനും കഴിയട്ടെ.കേരളം രാജ്യത്തിന്‌ തന്നെ മാതൃക ആവട്ടെ എന്ന് ആഗ്രഹിക്കുന്നു .