ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, April 30, 2020

മഞ്ഞ മഞ്ഞപ്പൂവിന് ഇംഗ്ലീഷ് ചിത്രകഥയുമായി കൊടക്കാട് GWUPS ലെ കുട്ടികള്‍


മഞ്ഞ മഞ്ഞപ്പൂവ് എന്ന കവിത ഞാന്‍ വീഡിയോ രൂപത്തില്‍ പങ്കിട്ടത് കേരളത്തിലെ ആയിരക്കണക്കിന് കുട്ടികള്‍ വീക്ഷിക്കുകയും പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
ആ മലയാളം കവിത കുട്ടികള്‍ ഇംഗ്ലീഷ് ചിത്രകഥയാക്കിയതിന്റെ അനുഭവമാണ് ഇന്ന് പങ്കിടുന്നത്. (കഴിഞ്ഞ പോസ്റ്റില്‍ ചെറിയാക്കരയിലെ കുഞ്ഞുങ്ങള്‍ അത് മലയാള ചിത്രകഥയാക്കിയത് നാം ചര്‍ച്ച ചെയ്തിരുന്നല്ലോ) കാസര്‍കോട്ടെ സുധ ടീച്ചര്‍ കൊവിഡ് കാലത്ത് തന്റെതായ ഒരു രീതി സ്വീകരിക്കുന്നു.
1.
"സര്‍,
ഞാൻ സുധ - ടീച്ചറാണ്.GWUPS. കൊടക്കാട് - കാസർഗോഡ് ജില്ല .   
ഇന്നലെ സാറിന്റെ ഒരു Video (മഞ്ഞ കുഞ്ഞ് പൂവ്... ) അവിചാരിതമായി  കിട്ടിയിരുന്നു - ഉണ്ണിരാജൻ മാഷ് (BPO) അയച്ചു തന്നതാണ്.
എല്ലാ ദിവസവും രാവിലെ കുട്ടികൾക്ക് Activities (Eng) കൊടുക്കാറുണ്ട്.
രാത്രിയാണ് ഗ്രേഡിംഗും റിപ്പോർട്ടു നൽകലും.
ഇന്ന് നൽകിയത് സാറിന്റെ video യായിരുന്നു.
വളരെ സന്തോഷമുണ്ടാക്കിയ reply കുട്ടികൾ അയച്ചു.
A + എല്ലാവർക്കും നൽകി.
ഇതു വരെ കണ്ടിട്ടില്ലാത്ത സാറിനോട് അത് share ചെയ്യാൻ ആഗ്രഹം തോന്നി:
കൂട്ടത്തിൽ ഒരു Smart കുട്ടി   കവിത പാടിത്തന്നു. അതും ഒന്നു കേട്ടു നോക്കണേ സർ.
കാസർകോഡ് ജില്ലയിലെ ഉൾപ്രദേശത്തുള്ള ഈ സ്കൂളിൽ 51/83 കുട്ടികൾ എന്നും പ്രവർത്തനങ്ങൾ കൃത്യമായി ചെയ്യുന്നു. ബാക്കി 32 പേർ ഫോണിന്റെ Range കിട്ടുന്ന മുറക്ക് പ്രവർത്തനത്തെളിവുകൾ Upload ചെയ്യുന്നു. അധ്യാപിക അതിനനുസരിച്ച് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നു..”
2
സുധടീച്ചര്‍ കുട്ടികള്‍ക്ക് നല്‍കിയ പ്രവര്‍ത്തനനിര്‍ദേശങ്ങള്‍ വായിക്കാം.
Good morning children ഇന്ന് നമ്മൾ കണ്ടിട്ടില്ലാത്ത ഒരു മാഷുടെ ചെറിയ ഒരു കവിത കണ്ടു നോക്കൂ.
മഞ്ഞ നിറമുള്ള കുഞ്ഞു പൂവും ഉറുമ്പുമാണ് കഥാപാത്രങ്ങൾ.
ഈ കഥ നമുക്ക് English Picture storyആക്കണം.
Billu ൻറെ activity ഓർമ്മയില്ലേ?
ചിത്രങ്ങൾ വരച്ച് അടിയിൽ ചിത്രത്തെക്കുറിച്ച് Sentence എഴുതി കഥയാക്കിയതുപോലെ
നമുക്ക് A4 Sheet ൽ ആക്കാം.
ഒരു പേജ് മാത്രം.
നന്നായി വരച്ച് നിറം നൽകി ഭംഗിയായി എഴുതിതലക്കെട്ട് നൽകണേ :ok
(മഞ്ഞു കാലം - Winter), ( പൂവിരിഞ്ഞു -  flower bloomed    ),(മഞ്ഞു തുള്ളി - dew drop ). (കാണാതായി - disappeared)ok?..
Start
Activity No: 33.  
A  picture Story.   
 First of all you See the Video....- OK. Then Start...   
1. Take an A4 Sheet - 
2 .Draw pictures .
3 colour   it.  
4: write simple Sentences about the picture 
5. Give a good Title -”
സുധടീച്ചറുടെ കുട്ടികള്‍ തയ്യാറാക്കിയ ഉല്പന്നങ്ങള്‍ കണ്ട് ഡയറ്റ് അധ്യാപികയായ നിഷ ടീച്ചര്‍ വിലയിരുത്തി.
3.
ലോക്ക് ഡൗൺ അധ്യാപന സാധ്യതകൾ
കോവിഡാനന്തര പരിശീലനങ്ങൾ, ക്ലാസ് റൂം പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്  അധ്യാപക സമൂഹം. വളരെ ക്രിയാത്മകമായ ചിന്തകളിലൂടെ ഒട്ടനവധി വേറിട്ട പ്രവർത്തനങ്ങൾ, കാലത്തിനനുസൃതമായി തൊഴിൽ നൈപുണി വികസിപ്പിച്ച് അധ്യാപകർ നടത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്ന ഈ പ്രവർത്തനങ്ങളുടെ പങ്കുവെക്കലും പാകപ്പെടുത്തലിലും ഊന്നിയുള്ളതാവണം  ഈ കാലഘട്ടത്തിലെ അധ്യാപക പരിശീലനവും.
ഇത്തരം ഇടപെടലുകള്‍ ആശങ്കാകുലരായിരിക്കുന്ന രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും നൽകുന്ന ആശ്വാസം ചെറുതല്ല.
അതിൽ ചില അധ്യാപകർ കുട്ടികളിൽ തന്നെ ജീവിക്കുന്നവരാണ്. തന്റെ ക്ലാസിലെ ഓരോ കുട്ടിയും ഇംഗ്ലീഷ് ആസ്വദിച്ച് ചെയ്യണം എന്നതു മനസ്സിൽ കണ്ട് മാർച്ച് 23ന് മുതൽ പ്രവർത്തനങ്ങൾ നടത്തിവരികയാണ് കാസർകോഡ് ജില്ലയിലെ ചെറുവത്തൂർ സബ് ജില്ലയിലെ GWUP കൊടക്കാട് സ്കൂളിലെ മൂന്നാം ക്ലാസിലെ സുധ ടീച്ചർ. മലയാളം മീഡിയം 3 ഡിവിഷനുകളിൽ അവർ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു, 35 പ്രവർത്തനങ്ങളായി. ഓരോ ദിവസവും ഒരു പ്രവർത്തനം എന്ന രീതിയിൽ കുട്ടികൾക്ക് ഓൺലൈനായി നടത്തി വരുന്നു.
'ക്ലാസ് തല ഗ്രൂപ്പുകൾ ഉണ്ടാക്കി, ചെറിയ ചെറിയ Tasks Type ചെയ്താണ് സുധ ടീച്ചർ ഗ്രൂപ്പിൽ ഇടുന്നത്. രക്ഷിതാക്കളുടെ സഹായത്തോടെ / തനിച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നു.. 
കഴിഞ്ഞ ദിവസം അധ്യാപിക കുട്ടികൾക്ക് ഒരു ചെറിയ കവിത (മലയാളം) കേൾപ്പിച്ചു. തുടർന്ന് കവിതക്ക് അനുഗുണമായ രീതിയിലുള്ള ചിത്രകഥയെഴുതാൻ ആവശ്യപ്പെടുകയാണ് ചെയ്തത്. കുട്ടികൾ എത്ര മനോഹരമായാണ് ചിത്രം വരച്ചിരിക്കുന്നത്?
രക്ഷിതാക്കളുടെ സഹായത്തോടെ _ ടീച്ചറുടെ എഡിറ്റിങ്ങോടെ നല്ല പ്രവർത്തനമായിട്ടുണ്ട്, വ്യക്തിഗതമായി അധ്യാപിക കുട്ടികൾക്ക് ഫീഡ്ബാക്ക് നൽകി കൂടുതൽ മെച്ചപ്പെട്ട രചനകളിലേക്ക് നയിക്കുന്നു.
വളരെ നല്ല ഉദ്യമമാണ്..
പരിശ്രമത്തിന് ആത്മാർത്ഥമായ അഭിനന്ദനം..
ടീച്ചറിന്റെ പ്രവർത്തനങ്ങളെ ഒന്നു കൂടി വിശകലനം ചെയ്ത് മറ്റു പ്രവർത്തനങ്ങൾ കൂടി ഉൾചേർക്കുന്നത് ഇംഗ്ലീഷ് ഭാഷാ പഠനം സുഗമമാക്കുന്നതിന് സാധിക്കും.
1. ഇംഗ്ലീഷ് ഭാഷ കേൾക്കാനുള്ള ചില input കൾ കൂടി കൂട്ടിച്ചേർക്കണം.Listening Comprehension ഉറപ്പാക്കുന്ന ചില പ്രവർത്തനങ്ങൾ കൂടി ചെയ്യുന്നത് കുട്ടികളുടെ നേട്ടം വിലയിരുത്തുന്നതിന് സഹായിക്കും
2) അധ്യാപിതന്നെ ചില Interaction ,audio ആയി Post ചെയ്യുന്നതും തുടർന്നുള്ള ചെറിയ പ്രവർത്തനങ്ങൾ നൽകുന്നതും കുട്ടിയുടെ ഭാഷാ ശേഷി വികസിപ്പിക്കും. '
3) കോവിഡു കാലത്ത് കുട്ടികൾ ചെയ്ത ഇത്തരം പ്രവർത്തനങ്ങളുടെ പോർട്ട് ഫോളിയോ, കുട്ടിയുടെ, അധ്യാപികയുടെ ,സ്കൂളിന്റെ മികവായി പൊതു സമൂഹത്തിൽ പങ്കു വെക്കണം.
4) ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേടിയശേഷികൾ വ്യക്തമാക്കുന്ന ഒരു ഗുണാത്മക റെക്കോർഡ് അധ്യാപികക്ക് സൂക്ഷിക്കാം.
കുട്ടികളുടെ ഉത്പന്നങ്ങൾ പരിശോധിച്ചാൽ നമുക്ക് കാണാവുന്നത് ഒരേ കഥാതന്തു തന്നെയാണ് എന്നതാണ്. നല്‍കിയ നിര്‍ദേശവും ആധാരമാക്കിയ രചനയും പരിഗണിച്ചാണ് കുട്ടികള്‍ എഴുതിയത്. സർഗ്ഗാത്മകത ഉപയോഗിക്കാവുന്ന തരത്തിലുള്ള 1nput കൾ നൽകിയാൽ വ്യക്തി വൈവിധ്യങ്ങൾ ഉത്പന്നങ്ങളിലും കാണാനാവും.
പ്രവർത്തനങ്ങളുടെ കൂട്ടി ചേർക്കലുകൾക്ക് വൈവിധ്യത നിറയുമ്പോൾ പങ്കാളിത്തം കൂടും, ഇത്തരം
കുട്ടികൾ കോവിഡ് കാലത്തെ ഓരോ ദിവസവും വിരസമായി തള്ളിനീക്കാതെ ഇംഗ്ലീഷ് ഭാഷയിലൂടെ അവതരണം നടത്തുന്നത് എത്ര സന്തോഷ പ്രദമായിരിക്കും?
ഇത്തരം ചിന്തകൾ അധ്യാപകസമൂഹത്തെ ചടുലമാക്കട്ടെ...
സുധ ടീച്ചറുമായി ചില പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനും കൂട്ടി ചേർക്കാനും സാധിച്ചു എന്നത് സന്തോഷം....
 ടീച്ചർക്ക് സ്നേഹത്തിന്റെ, ആദരവിന്റെ പൂച്ചെണ്ടുകൾ,,
നിഷ പന്താവൂർ
ഇനി കുറച്ചു കുട്ടികളുടെ രചനകള്‍ നോക്കാം.



 
 



 
 

 
 
 
 
 
 
 

വീഡിയോ പാഠങ്ങള്‍ തയ്യാറാക്കി നല്‍കിയതും അതിനോടുളള കുട്ടികളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളും എനിക്ക് എന്തെന്നില്ലാത്ത സന്തോഷം നല്‍കുന്നുണ്ട്. എന്തുകൊണ്ടാണ് സന്തോഷം എന്നല്ലേ?
  • കൊവിഡ് കാലത്ത് കുട്ടികളെ സന്തോഷിപ്പിക്കാന്‍ കഴിഞ്ഞതില്‍
  • അധ്യാപകസമൂഹം വീഡിയോപാഠം കുട്ടികള്‍ക്ക് പങ്കിടാന്‍ കാട്ടിയ ഉത്സാഹത്തില്‍
  • വീഡിയോപാഠത്തിന്റെ ഓണ്‍ലൈന്‍ സാധ്യത ഫലപ്രദമാണെന്ന് കുട്ടികളുടെ പ്രതികരണങ്ങളിലൂടെ മനസിലായതില്‍
  • വൈവിധ്യമുളള താല്പര്യജനകമായ ഓണ്‍ലൈന്‍ പഠനസാമഗ്രികളുടെ ട്രൈ ഔട്ട് എന്ന നിലയില്‍ വിജയം കാണുന്നതില്‍

2 comments:

Nisha Panthavoor said...

സന്തോഷത്തോടെ,,,
ഒപ്പം,,,,,
ഉൾച്ചേർക്കലിന് ആദരം

നിഷപന്താവൂർ
ഡയറ്റ് എറണാകുളം

jayasree.k said...

സന്തോഷം തോന്നുന്നു .ഒപ്പം തിരിച്ചറിവുകളും . റോഷ്നി പദ്ധതിയില്‍ ബഹുഭാഷാ രീതി ശാസ്ത്രം നടപ്പാക്കിയപ്പോള്‍ ലഭിച്ച ഒരു തിരിച്ചറിവ് ഇതായിരുന്നു - വൈകാരികമായി കുട്ടികളെ സ്വാധീനിക്കുന്ന ഒരു അനുഭവം നല്‍കിയാല്‍ ഏതു ഭാഷയില്‍ ആണെങ്കിലും കുട്ടികള്‍ പ്രതികരിക്കും .ചിന്തയാണ് പ്രധാനം . ഇവിടെ ഓണ്‍ലൈന്‍ പാഠം ആയാണ് നല്‍കിയത് എങ്കില്‍ പോലും ആ പാട്ടിന്‍റെ വരികളും അവതരണ ശൈലിയും കുഞ്ഞു മനസ്സുകളില്‍ മനോചിത്രം നിര്‍മ്മിക്കാന്‍ പര്യാപ്തമായിരുന്നു . ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഉള്ള ഇന്റെരാക്ഷന്‍ ആണ് സുധ ടീച്ചര്‍ നടത്തിയത് എങ്കില്‍ പോലും വൈവിധ്യമുള്ള ഉത്പന്നങ്ങള്‍ ലഭിച്ചു .പിന്നെ ഇത്തരം ചിത്ര കഥ സ്വന്തമായി ചെയ്തുള്ള മുന്‍ അനുഭവം ആണ് കൂടുതല്‍ വിശദീകരണം ഇല്ലാതെ തന്നെ കുഞ്ഞുങ്ങള്‍ക്ക്‌ ഏറ്റെടുക്കാന്‍ കഴിഞ്ഞത് എന്നതും സുധ ടീച്ചര്‍ക്കുള്ള അംഗീകാരം തന്നെ . അഭിനന്ദനങ്ങള്‍ ! സുധ ടീച്ചര്‍ക്കും ഒപ്പം നിഷ ടീച്ചര്‍ക്കും .