ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, April 17, 2020

"ഞാൻ ആയിരിക്കുമല്ലോ അവരുടെ ആദ്യ ഓൺലൈൻ മെൻറ്റർ? അഭിമാനം"


(കൊവിഡ് കാലത്ത് കേരളത്തിലെ ആയിരക്കണക്കി അധ്യാപകര്‍ ഓണ്‍ലൈന്‍
മെന്റര്‍മാരായി മാറി. അസാധാരണമായ സാഹചര്യത്തോട് പ്രതികരിച്ചുകൊണ്ടാണ് അവര്‍ പുതിയദൗത്യം ഏറ്റെടുത്തത്. ഓണ്‍ലൈന്‍ മെന്ററിംഗീലൂടെ അധ്യാപക വിദ്യാര്‍ഥി ബന്ധം പുതിയമാനങ്ങളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. തന്റെ മാത്രം സ്ഥാപനത്തിലെ കുട്ടികളില്‍ പരിമിതപ്പെട്ടിരുന്ന അധ്യാപകര്‍ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളുടെ പ്രിയപ്പെട്ടവരായി. രക്ഷിതാക്കള്‍ക്ക് ഏറെ സംതൃപ്തി നല്‍കുന്ന അധ്യാപകരായി ആദരിക്കപ്പെട്ടു. ഒരു കെയ്സ് എന്ന നിലയില്‍ ഒരു അധ്യാപികയുടെ ഇത്തരം ഇടപെടലുകളിലൂടെ കടന്നു പോകാം.  കോഴിക്കോട് നല്ലൂര്‍നാരായണ സ്കൂളിലെ ശുഹൈബ ടീച്ചര്‍ ഓണ്‍ലൈന്‍മെന്ററെന്ന നിലയില്‍ സ്വന്തം അനുഭവം പങ്കിടുകയാണിവിടെ)
"ലപ്രദമായി പ്രവർത്തിക്കുന്ന അധ്യാപകർ വർത്തമാന സമൂഹത്തിന്റെയും വിദ്യാഭ്യാസ വ്യവസ്ഥയുടെയും പ്രതീക്ഷയായി മാറികഴിഞ്ഞിരിക്കുകയാണ്. പഠിതാക്കളെ കേന്ദ്ര സ്ഥാനത്തു നിർത്തികൊണ്ടു നവ മാധ്യമ സങ്കേതങ്ങൾ ഉപയോഗിച്ച് ഒരു പൊതു വിദ്യാഭ്യാസ പ്രക്രിയയുടെ ഗുണനിലവാരമാനം ഉയർത്തുകയാണ് സർഗവസന്തത്തിലൂടെ ഒരു വിഭാഗം അധ്യാപകര്‍.
എന്താണ് സര്‍ഗവസന്തം?
  • ഉത്തരവാദിത്വത്തോടെയുള്ള സ്വയം മുന്നേറ്റത്തിന്റെ സംസ്കാരം രൂപപെടുത്താനുള്ള ഒരു ഉദ്യമമാണിത്. വിദ്യാഭ്യാസ മേഖലയിലെ വിവിധ തലത്തിലുള്ളവര്‍ പങ്കെടുക്കുന്ന ഒരു സഹവാർത്തിത്വ പ്രവര്‍ത്തനമായി  വേണം  സർഗവസന്തം പരിപാടിയെ കാണാൻ.  
  • ഓരോ കുട്ടിയുടെയും സ്വയം നിരന്തരം മെച്ചപെടലിലുള്ള യാത്രയിൽ വെളിച്ചം പകരുന്ന വിധം സ്വന്തം പ്രകടനത്തെ മനസിലാക്കുന്നത്തിന് ഇതു ശക്തി പകരുന്നു.  
  • ഒരു നൂതനാശയ പ്രവർത്തനം  എന്നതിനപ്പുറം അധ്യാപകർക്ക് പുതിയ ആശയങ്ങൾ ഉൾകൊള്ളാ നും പരിശീലിക്കാനും അവതരിപ്പിക്കാനും വളരെ നല്ല അവസരം തരുന്നുണ്ട് സ്വർഗ്ഗവസന്തം.  
  • നമ്മൾ എത്രമാത്രം നന്നായി പ്രവർത്തിക്കുണ്ട്, നമ്മുടെ  ശക്തി ദൗർലഭ്യങ്ങൾ എന്തെല്ലാം അവ എങ്ങനെയാണ് കൃത്യമായി അറിയാൻ കഴിയുകഅതിനു എന്തൊക്കെ തെളിവുകൾ ആണ്  നമ്മുടെ പക്കൽ ഉള്ളത്നമുക്ക് ഇനിയും എങ്ങനെയാണ് മെച്ചപെടുത്താൻ ആകുക  എന്നതിനൊക്കെ ഈ പ്രവർത്തനരേഖ ഉത്തരം നൽകുന്നുണ്ട്. 
  • ബ്ലാക്ക് ബോർഡും ചോക്കുമൊന്നും ഇല്ലാതെയുളള കുട്ടികളുടെ ഒരു ലോകമാണ് സർഗ വസന്തം.  
  • അവരുടെ ഇഷ്‌ടനേരം എന്താണോ അതാണ് അവരുടെ പഠന സമയം. എവിടുന്നാണോ പഠിക്കുന്നത് അതാണ് അവരുടെ പഠനമുറി..
ആരാണ് സംഘാടകര്‍?
  • ടീച്ചേർസ് ക്ലബ്ബ് കോലഞ്ചേരിയുടെ അക്കാഡമിക പിന്തുണയിൽ അധ്യാപകക്കൂട്ടം കൊവിഡ് കാലത്ത് നടത്തിയ സവിശേഷമായ പരിപാടിയാണ് സർഗവസന്തം
പ്രവര്‍ത്തനരീതി

 
തിരഞ്ഞെടുക്കപെട്ട കുഞ്ഞുങ്ങളെ കളിചിരികളുമായി മിണ്ടിയും പറഞ്ഞും അറിവിന്റെ മേച്ചിൽ പുറങ്ങളിലേക്ക്  മേയാൻ വിടുകയാണ് ഈ നവമാധ്യമ കൂട്ടായിമയിലൂടെ.. ഉയർന്ന രീതിയിൽ ചിന്തിക്കാനും അതിലൂടെ ഉയർന്ന നിലവാരത്തിലുള്ള പഠനപ്രവർത്തങ്ങൾ ഏറ്റെടുത്തു നടത്തുവാനും സാധിക്കുന്നു.
സർഗ്ഗവസന്തം മെന്റർ ഗ്രൂപ്പിൽ എല്ലാ ദിവസവും കോലഞ്ചേരി ടീച്ചേർസ് ക്ലബ്‌ സെക്രട്ടറി ടി.ടി പൗലോസ് മാഷിന്റെ നേതൃത്വത്തിൽ രാത്രി 9 മണിക്കു SRG മീറ്റിംഗ് സംഘടിപ്പിച്ചു.
 മുൻകൂട്ടി തയ്യാറാക്കിയ അജണ്ട സമയബന്ധിതം. ജനാധിപത്യ രീതിയിൽ സജീവമായ ചർച്ച .. വലിയ ആവേശമല്ല. പ്രായോഗികമായ രീതിയിൽ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനുള്ള മാർഗനിർദേശങ്ങൾ തന്നെ.    
കുട്ടികളുടെ ഗ്രൂപ്പിൽ ആവട്ടെ ഓരോ പ്രവർത്തനം ചെയ്യുമ്പോഴും പുതിയ പുതിയ പാഠങ്ങൾ ഉൾക്കൊള്ളാൻ കുട്ടികൾക്കും അധ്യാപകർക്കും കഴിയുന്നുമുണ്ട്. ഇതാണ് പ്രതീക്ഷ പകരുന്നത്. പ്രവര്‍ത്തനരീതിയുടെ വിശദാംശങ്ങള്‍ ചുവടെയുളള കുറിപ്പില്‍ നിന്നും മനസിലാക്കാം
എന്റെ പ്രവര്‍ത്തനം
സര്‍ഗവസന്തം പ്രവര്‍ത്തനരീതി മനസിലാക്കുന്നതിന് സന്തോഷ്‌ സക്കറിയ (കാസറഗോഡ്) എഴുതി കുറിപ്പ് വായിക്കുന്നത് നന്നായിരിക്കും.
"വളരെ അവിചാരിതമായി നമ്പർ തെറ്റി ഈ കൂട്ടായിമയിലേക്ക് ആഡ് ചെയ്യപ്പെട്ടവനാണ് ഞാൻ. അതൊരു നിമിത്തവും ആവാം. ശുഹൈബ ടീച്ചർ എന്ന മെൻറ്റർ എത്ര സ്നേഹത്തോടെയാണ് ആ കുഞ്ഞുങ്ങളുടെ കുഞ്ഞു മനസിലേക്ക് ചേക്കേറിയത് എന്ന് എനിക്ക് മനസിലാക്കാൻ ഇടവന്നത്.
മൂന്നാം ക്ലാസ്സിലെ ഗ്രൂപ്പിൽ ഒൻപതു കുട്ടികളെയാണ് ശുഹൈബ ടീച്ചർ സ്വന്തം മക്കൾ ആക്കിയത്. ഏപ്രിൽ 6 ന് തുടങ്ങിയ സർഗവസന്തം 5 ദിവസങ്ങളായി പൂക്കൾ ചൊരിഞ്ഞു. ഈ വസന്ത ദിനങ്ങളിൽ നടന്നതെല്ലാം എല്ലാം   മൊഡ്യൂൾ വിഭാവനം ചെയ്ത പ്രവർത്തങ്ങൾ എല്ലാം ഭാവനാത്മകമായും സൗന്ദര്യാത്മകമായും സംഘടിപ്പിക്കാൻ കഴിഞ്ഞു എന്നതാണു ടീച്ചറുടെ നേട്ടം.
  • സ്വയം പരിചപെടൽ,
  • വീഡിയോ തയാറാക്കൽ,
  • കുറിപ്പ് എഴുതൽ,
  • വീഡിയോ വിശകലനം,
  • കൊളാഷ് നിർമാണം,
  • കത്ത്
  • പത്രവാർത്ത തെയ്യാറാക്കലും പാരായണവും,
  • മഞ്ഞുരുക്കൽ പ്രവർത്തങ്ങൾ ആയ
    • അടിക്കുറിപ്പ്,
    • സംഭാഷണമെഴുതൽ   എന്നിങ്ങനെ സമ്പന്നമായ പഠന പ്രവർത്തങ്ങളും വ്യവഹാര രൂപങ്ങളും ആണ് അദ്ധ്യാപിക നൽകിയത്. ഇതിൽ പലതും ഉയർന്ന വ്യവഹാര രൂപങ്ങൾ ആണുതാനും.
ഓരോന്നും കീറിമുറിച്ചു കുഞ്ഞു മനസുകൾക്ക് ഭാരമാവാത്ത രീതിയിൽ അവർക്കു താങ്ങും തണലുമായി നിന്ന് ഒരു അമ്മടീച്ചർ ആവാൻ കഴിഞ്ഞു എന്നതിൽ ടീച്ചർക്ക് അഭിമാനിക്കാം.
ഈ പ്രവർത്തനങൾ എല്ലാം എല്ലാ മെൻറ്റർമാരും ചെയ്തിട്ടില്ലേ എന്ന ചോദ്യം ഉന്നയിച്ചേക്കാം . എന്നാൽ മൊഡ്യൂൾ എന്ന പ്രവർത്തന രൂപരേഖ ഒരു മാതൃക മാത്രമാണ്.
ഒരു യാത്രക്ക് ഉപയോഗി ക്കുന്ന ഒരു ട്രാവൽ ഗൈഡ്. ഈ ഗൈഡിനെ സമർത്ഥമായും തന്റെ യുക്തിയും ബുദ്ധിയും സർഗ്ഗാത്‌മകതയും ചലിച്ചു സർഗ വസന്തത്തിന് വളം ഒരുക്കാൻ കഴിഞ്ഞു എന്നതാണ് ടീച്ചർ തന്ന ബോണസ്
  • എല്ലാ കുട്ടികളെയും  രക്ഷിതാക്കളെയും നേരിട്ട് ഫോൺ വിളിച്ചു വീഡിയോ കാൾ കോൺഫ്രൻസ് കാൾ എന്ന സാങ്കേതിക സംവിധാനം ഉപയോഗിച്ച് കുട്ടികളും കുടുംബവുമായുള്ള ബന്ധത്തെ ദൃഢപ്പെടുത്തുന്നു
  • ഓരോ പ്രവർത്തങ്ങളും ഏറ്റെടുത്തു വിജയിച്ചു എന്ന് ഉറപ്പാക്കിയതിനു ശേഷം അവ വീഡിയോ രൂപത്തിൽ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുന്നു.
  • അത് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുന്നു. അത് കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാൻ കാരണമായിട്ടുണ്ട്.
  • പത്രവാർത്ത എന്ന പ്രവർത്തനമായിരിക്കാം എല്ലാ മെൻറ്റർമാരിൽ നിന്നും ശുഹൈബ ടീച്ചറെ വേർത്തിരിച്ചു നിർത്തുന്നത്.
  • ഒരു പത്രപ്രവർത്തന പാരമ്പര്യമോപ്പമുള്ളത്  കൊണ്ടും ഇഷ്‌ടമേഖലയായത് കൊണ്ടുമാകും ഈ പ്രവർത്തനം തെളിനീർ ഉറവയിലെ ഒഴുക്ക് പോലെ കുഞ്ഞുങ്ങളിലെ മനസിലേക്ക് പ്രവഹിച്ചത്. പത്രവാർത്തയുടെ വിവിധ വശങ്ങൾ സൂഷ്മതയോടെ അടുക്കും ചിട്ടയോടും കൂടെ പ്രക്രിയയിൽ ഊന്നി കൊണ്ടു കൂടുതൽ സമയമെടുത്തു ചെയ്തത് കൊണ്ടു ഏറ്റവും നല്ല ഉത്പന്നങ്ങൾ ഉണ്ടാക്കുവാൻ ടീച്ചറുടെ ഗ്രൂപ്പിന് ആയിട്ടുണ്ട്
  • പത്രവാർത്തയിൽ നിന്നും ചാനൽ വാർത്തയിലേക്കുള്ള ദൂരം കൃത്യത പെടുത്താൻ ടീച്ചറുടെ  ശബ്ദ സന്ദേശങ്ങൾ പരിശോധിച്ചാൽ മതിയാകും. അവ ശബ്ദമാധുര്യം കൊണ്ടും പറിച്ചിലിന്റെ തെളിച്ചം കൊണ്ടും തെളിഞ്ഞു നിൽക്കുകയാണ് ഇപ്പോഴും
  •   ഇപ്പോൾ ടീച്ചറുടെ  മക്കൾക്ക്‌ ഒരു ജേതാക്കളുടെ ഭാവം. കുട്ടികൾ ഇപ്പോൾ ഫുൾ ത്രില്ലിൽ ആണ്. ആത്മവിശ്വാസം അവരുടെ മുഖത്തു ദൃശ്യമാണ്. " മാധ്യമ പ്രവർത്തകയായും വാർത്താ അവതാരികയായും മാറിയതിന്റെ അടങ്ങാത്ത ആഹ്ലാദത്തിലാണവർ.
  • 'അടിപൊളി ആണ് ടീച്ചർ. ശുഹൈബ ടീച്ചർ സൂപ്പർ മെൻറ്റർ 'ആണ് ഇതു എന്റെ  വാക്കുകൾ അല്ല. ശുഹൈബ ടീച്ചറുടെ സർഗവസന്തകാലത്തെ കുഞ്ഞു പൂക്കളുടെ രക്ഷിതാക്കളുടെ വാക്കുകൾ വാക്കുകൾ. അതെ ശുഹൈബ ടീച്ചർ ക്കു ബിഗ് സല്യൂട്ട് 
തമാശകൾ പറഞ്ഞും അനുഭവങ്ങൾ പങ്കുവെച്ചും കുട്ടികളുടെ മനസിൽ ഞാനു്‍ ചേക്കേറിയിട്ടുണ്ട് എന്നു വിളിച്ചോതുന്ന  തരത്തിലായിരുന്നു അവരുടെ ഓരോ സമീപനവും. അത് ഒരുപക്ഷെ,  ഞാൻ ആയിരിക്കുമല്ലോ അവരുടെ ആദ്യ ഓൺലൈൻ മെൻറ്റർ? അഭിമാനം. ഹൃദയത്തോട്  ചേര്‍ന്നു നിന്നവർ ഏഴ് പേരായിരുന്നു. എത്ര വേഗത്തിലാ അവർ എന്റെ പ്രാണനായത്.. ഓരോ   ഫോൺ വിളിയും  അവർക്കു കിട്ടുന്ന എന്തോ നിധി പോലെയുള്ള  കാത്തിരിപ്പ് .. ,. ഫോൺ വിളി പിന്നീട്  വീഡിയോ കാളിന്റെ രൂപത്തിൽ അവരെയും എന്നെയും തേടി വന്നു..  പരസ്പരം സൗഹൃദം  ഉറപ്പിച്ചു.  പ്രിയ കൂട്ടുകാരി ശാലിനി ടീച്ചർ കോൺഫ്രൻസ് കാളിങ് അനുഭവം പങ്കുവെച്ചപ്പൊഴാണ് ആ  സാധ്യത   ഇവിടെയും പ്രയോജനപെടുത്താൻ നോക്കിയത്.,  ഫലമോഅനുഭവത്തിനു ഇരട്ടി മധുരം.. ഒരുപാട് ഒരുപാട് ഉണ്ട് പറയാൻ.. വാക്കുകൾക്ക് ക്ഷാമം..  . രാവിലെ 8.30 മുതൽ ഗ്രൂപ്പിൽ  വന്നെത്തുന്ന  കലപിലകൾ  പാട്ട്, കഥ, ചിത്രരചനഡാൻസ്, വിശേഷങ്ങൾ പങ്കുവെക്കൽസംശയയങ്ങൾ ഉന്നയിച്ചും ഉൽപ്പന്നമായിട്ടും.. പ്രോത്സാഹനം നൽകിയും മറ്റുള്ളവരുടെ ഉൽപ്പന്നങൾ പരസ്പരം വിലയിരുത്തിയും തന്റെ ഉൽപ്പന്നമായി തട്ടിച്ചു നോക്കി കൂട്ടിചേർക്കേണ്ടവ കൂട്ടി ചേർത്തും മെച്ചപെടുത്തിയ ഉത്പന്നങ്ങൾ ഫോട്ടോ ആയും വീഡിയോ ആയും എന്നെ തേടിയെത്തി.
  എനിക്ക് ലഭിച്ച സമ്മാനങ്ങൾ  ഒന്ന്  ഒന്നിന് മെച്ചമായിരുന്നു. എന്റെ കുഞ്ഞു കൂട്ടുകാരെപറ്റി ഞാൻ ഒന്ന് പറഞ്ഞു നോക്കട്ടെ.
1.ഉയർന്ന ചിന്തയുമായി അമൻ അസീസ്
നാണം കൂടപ്പിറപ്പായി കൊണ്ടു നടന്നിരുന്ന  ഈ   കൊച്ചുമിടുക്കൻ തൃശൂർ GLPS കൊടകരയിലാണ് പഠിക്കുന്നത്ഉയർന്ന ചിന്തയാണ് അമന്റെ കൂട്ട്.. മറ്റുള്ളവരെ ആശ്രയിക്കുന്നതിനേക്കാൾ അവനു ഇഷടം തന്റേതായ കാഴ്ചപ്പാട് ഉയർത്തുക എന്നതാണ്. കാഴ്ചപ്പാടുകളുണ്ടെങ്കിൽ പോലും നാണം വില്ലന്റെ രൂപത്തിൽ തന്നെ ഒട്ടിനിന്നിരുന്നു. സർഗവസന്തം പരുപാടിയിലൂടെഅവൻ നാണംഎന്ന കുപ്പായം അഴിച്ചു മാറ്റി  മികച്ച  പ്രകടനങ്ങൾ  കാഴ്ചവെച്ചുഡാൻസ്,, സംഗീതം, അഭിനയം എല്ലാം ഇവന് വശമുണ്ട്.
2.ഉത്സാഹശീലയായി  നാദിയ. C.T
ഗ്രൂപ്പിലെ ഏറ്റവും പുതിയ കൂട്ടുകാരിയാണ്. തുടക്കത്തിൽ പ്രവർത്തങ്ങൾക്ക് ഒപ്പം എത്താത്തതിനാൽ ഇ വൾ ആശങ്കയിലായിരുന്നു. എങ്കിലും വളരെ പെട്ടന്ന് അതിനെയെല്ലാം അതിജീവിച്ചു  പ്രവർത്തനമെല്ലാം  വേഗത്തിൽ ചെയ്യാനുള്ള ജിജ്ഞാസയുള്ള മിടുക്കി . കൃത്യത ജീവിതത്തിൽ പകർത്തിയത് പോലെ തോന്നിയിട്ടുണ്ട് പല ഉൽപ്പന്നങ്ങളും കാണുമ്പോൾ. ഇവൾ മലപ്പുറം ജില്ലയിലെ  ഇസ്ലാഹിയ ഓറിയെന്റെൽ എൽ. പി സ്കൂൾ എടവണ്ണ യിലെ മിടുക്കിയാണ്.
3. വേഗതയുമായി സാനിയ
    വേഗതയേറിയ ഒരു കൊച്ചു മിടുക്കിയാണ് സാനിയ. എഴുതുന്നതിലും പറയുന്നതിലും ചെയ്യുന്നതിലും ഉണ്ട്  ഈ വേഗത. ഇഷടം വിനോദം കളിയായതിനാൽ പലപ്പോഴും ഈ വേഗത അവൾക്ക് തന്നെ വിനയായി മാറാറുണ്ട്. അമിത വേഗത കാരണം ചെറിയ ചെറിയ കാര്യങ്ങൾ  വിട്ടുപോകാറുണ്ട്. എന്നിരുന്നാലും നല്ലൊരു അഭിനയത്രിയും നർത്തകി യുമാണ്   ഈ മിടുക്കി. മലപ്പുറം ജില്ലയിലെ  AUP സ്കൂൾ വെരൂറിലെ വിദ്യാർത്ഥിനിയാണ്.
4. ഇളം മനസിന്റെ  പക്വതയുമായി ഫാത്തിമ നൗറിൻ
 പ്രതീക്ഷയും അഭിമാനവും ഉള്ള കൂട്ടുകാരിൽ ഒരാൾ. നല്ല ആത്മവിശ്വാസം ഉള്ളവൾ. സ്വന്തം കഴിവിനെ കുറിച്ചു ബോധ്യമുള്ളവൾ. പഠനം ആസ്വദിക്കുന്ന ഒരു കൊച്ചു മിടുക്കി. മറ്റുള്ളവരെ സഹായിക്കുന്നതിലും ഒട്ടും പിന്നിലല്ല ഇവൾ. അഭിനയം, കഥ, ഡാൻസ് എന്നിവയും മലപ്പുറം AMLPS ചെമ്പൻകൊല്ലിയിലെ ഈ കുട്ടുകരിയോട് ചേർന്ന് നിൽക്കുന്നു.
5.ജ്വലിച്ചു നിൽക്കുന്നു ജ്യോതിക
  .. പ്രതീക്ഷയും അഭിമാനവുമുള്ള കൂട്ടുകാരിൽ ഒരാളാണ് ജ്യോതിക. മറ്റുള്ളവരുടെ കാര്യങ്ങൾ അവൾ ശ്രദ്ധിക്കും. അവളുടെ അവകാശത്തെ കുറിച്ച് അവൾക്കു അറിയാം. അത് പോലെ മറ്റുള്ളവരുടെ അവകാശത്തെ തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്യുന്നു. മിടുക്കി കുട്ടിയാണ്. എന്നാൽ ചെറിയ ചെറിയ കാര്യങ്ങളിൽ പോലും  സങ്കടപ്പെടുന്നു. ഒന്ന് പതറി  വീണാൽ   മനസൊന്നു പതറിയാൽ കരച്ചിലിലാണവസാനിക്കുക.നല്ലൊരു കലാകാരിയായ ഇവൾ കോഴിക്കോട് ജില്ലയിലെ ALP സ്കൂൾ polur ലെ വിദ്യാർത്ഥിനിയാണ്.
6. .കലയിൽ വിരിഞ്ഞൊരു സുന്ദരി.
     ഇവൾ അഫ്സന. ഗ്രൂപ്പിൽ കൂട്ടത്തിൽ മൗനിയാണ്. എങ്കിൽകൂടിയും  മിടുക്കിക്കുട്ടിയാണ്. അഭിനയം കൊണ്ടും വരകൊണ്ടും ഞങ്ങളെ കയ്യിൽ ആക്കിയ ഈ കൊച്ചു സുന്ദരി പാലക്കാട്‌ ജില്ലയിലെNJBS കുത്തനൂർ ലാണ് പഠിക്കുന്നത്.
7. പ്രവർത്തന നൈപുണിയുമായി     ജൊഹാന
    ഗ്രൂപ്പിലെ കൊച്ചു കുട്ടിയാണ് ജൊഹാന. കാര്യങ്ങൾ ഗ്രഹിച്ചെടുക്കാനും പ്രവർത്തനങൾ ചെയ്യുവാനും   ഇവൾ മിടുക്കി. കായികമേഖലയിൽ തന്റെതായ സംഭാവന ചെയ്യാൻ  ഈ  മിടുക്കി തെയ്യാറാണ്. ആംഗ്യപാട്ടിനോട്‌ ഒരു പ്രത്രേക മമത കൂടിയുള്ള ഈ കൂട്ടുകാരി... പാലക്കാട് ജില്ലയിലെ AUPS വെലിക്കാട് ലാണ് പഠിക്കുന്നത്.

സംസ്ഥാന തലത്തില്‍ മൂന്നാം ക്ലാസില്‍ വേറെയും മെന്റര്‍മാരുണ്ടായിരുന്നു.
മൂന്നാം ക്ലാസ്സ്‌  മെൻറ്റർമാരായി എന്നോട് ചേർന്ന് നിന്നത്  8 പേരാണ്.
1.ഷീജ ടീച്ചർ (ഊരാളുങ്കൽ എൽ പി സ്കൂൾ. മടപള്ളി, വടകര)
2.ഞാൻ അനുഷ (കിഴക്കമ്പലം എൽപി സ്കൂൾ,കോലഞ്ചേരി)
3.ബിന്ദു  എം (കീരിക്കാട് എൽ പി എസ്,ആലപ്പുഴ ജില്ല)
4. ക്രിസ്റ്റീന കാഞ്ഞിരത്താനം സെന്‍റ് ജോണ്‍സ്  കോട്ടയം)
5. ശ്രീലത.ജി (എഫ് .യു.പി.എസ്.ഞാറക്കൽ.എറണാകുളം ജില്ല.)
6. ദിൽഷാന ബഷീർ(.എം.എൽ.പി.എസ്.നാട്യമംഗലം.. പട്ടാമ്പി )
7.നസീറ. .കെ.എസ് (ചേമഞ്ചേരി യു.പി സ്കൂൾ,കോഴിക്കോട്)
8. രാജശ്രീ കെ (ജി എൽ പി സ്‌കൂൾ പൊന്നംവയൽ,പയ്യന്നൂർ  കണ്ണൂർ ജില്ല)
ഒരാശയം-സമീപനം വ്യത്യസ്തം
  • ഒരു ആശയത്തെ വ്യത്യസ്ത സമീപനത്തോടെ സ്വീകരിക്കുന്നു. ആരോഗ്യപരമായ ചർച്ചകളെ അക്കാദമിക് മികവ് മുൻനിർത്തി മാത്രം സമീപനത്തെ നോക്കി കാണുന്ന ഒരുപറ്റം അധ്യാപകരും ഈ പദ്ധതിയുടെ മറ്റൊരു വിജയസൂത്രവുമാണ്.
  • ഓരോ ദിനവും  മികവുകൾ കാണിച്ചു തരുന്ന  കുട്ടികളുംരക്ഷിതാക്കളുടെ പങ്കാളിത്തവും മറ്റൊരു പ്ളസ് പോയൻറു തന്നെഅതിലുപരി അവരുടെ താല്പര്യം പൊതു വിദ്യാലയത്തെ മാറ്റി മറിക്കുന്നതാണ്.
  •  രാവിലെ 8 മണി മുതൽ ഗ്രൂപ്പിൽ മെസേജുകൾ വന്നു തുടങ്ങുന്നു. നിർദേശങ്ങൾ ലഭിക്കുന്നു. ഇവ ഓരോന്നും  അധ്യാപകർ വളരെ ശ്രദ്ധയോടെയാണ്  കേൾക്കുന്നത്
  • പൗലോസ് മാഷ് തരുന്ന കൃത്യമായ നിർദേശം ഫോളോ ചെയ്യുന്ന അധ്യാപകർഒരാൾക്ക് ലഭിച്ച കുട്ടികളുടെ ഉൽപ്പന്നങ്ങൾ മാത്രം പങ്കുവയ്ക്കുന്ന ആത്മാർഥതയുടെ പ്രതീകമായ അധ്യാപകർ,.
തീയതി                            ആരംഭിച്ച സമയം                             അവസാനിച്ച സമയം
06/04:                                     10.58.AM                                                       09.46 PM
07/04:                                     09.09. AM                                                      11.54pm
08/04:                                     07.23. AM                                                      08.33pm
09/04:                                     08.33. AM                                                      07.49pm
10/04:                                     08.00: AM                                                      07.42pm
11/04:                                     08.17:  AM                                                     07.57pm
   കടന്നു പോകുന്ന ഓരോനിമിഷവും  വിലമതിക്കുന്നതാണു എന്ന ബോധം, അതിലുപരി  സ്വയം മെച്ചപ്പെടാനും നവീകരിക്കാനും ഒരുപാട് സാധ്യതകളും തുറന്നു തരുന്ന  അനന്തമായ ലോകമായിരുന്നു”.
ആത്മസംതൃപ്തിയോടെ ശുഹൈബ

അനുബന്ധം
1.
ഞാൻ സർഗ വസന്തം 2020 ലെ മൂന്നാം ക്ലാസ് ഗ്രൂപ്പിലെ ജ്യോതികയുടെ അമ്മ. Mentor Suhaiba ടീച്ചറുടെ ഗ്രൂപ്പിലെ അംഗമാണ് എന്റെ മകൾ. പെട്ടെന്നുണ്ടായ അടച്ചിടലിൽ വിരസമായിരുന്ന മകൾക്ക് കിട്ടിയ നല്ല സമ്മാനമാണ് സർഗ വസന്തം ടീം.  mentor ശുഹൈബ ടീച്ചർ വളരെ പെട്ടെന്നാണ് മകളുടെ പ്രിയപ്പെട്ട ടീച്ചറായത്. ടീച്ചർ ഓരോ പ്രവർത്തനവും വിശദമായി പറഞ്ഞു കൊടുത്തു. സംശയങ്ങൾ മോളു തന്നെ ടീച്ചറുമായി ചർച്ച ചെയ്തു. ചുരുങ്ങിയ ദിവസം കൊണ്ട് കത്തെഴുതാനും വാർത്ത വിശകലനം ചെയ്യാനും ഒഴുക്കോടെ സംസാരിക്കാനും അവൾ പഠിച്ചു. ഒരു വാർത്താ അവതാരകയായും മാറി. ഓരോ സമയവും കുട്ടികളുടെ കൂടെ ടീച്ചർ ഉള്ള പ്രതീതിയായിരുന്നു മോൾക്ക്. വീഡിയോ കോളും കോൺഫറൻസും എല്ലാം ചേർന്ന് സൗഹൃദത്തിന്റേയും കരുതലിന്റേയും പുതിയ മാനം ശുഹൈബ ടീച്ചർ  തീർത്തു. കുട്ടികളുടെ  ആത്മവിശ്വാസവും കഴിവും വർദ്ധിപ്പിക്കാൻ ഈ പരിപാടിക്കു സാധിച്ചു എന്നത് ഈ സംരഭത്തിന്റെ വിജയമാണ്. സർഗാത്മക ശേഷികളെ വളർത്തിയെടുക്കുന്നതിലൂടെ കുട്ടികളുടെ വ്യക്തിത്വത്തിനു തന്നെ മാറ്റു കൂട്ടിയിരിക്കുന്നു ഈ സർഗ വസന്തം. ഓൺലൈൻ പഠനത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ ഈ ടീം പൂർണമായും വിജയിച്ചിരിക്കുന്നു. ശുഹൈബ ടീച്ചർക്ക് ഞങ്ങളുടെ ഒരു ബിഗ് സല്യൂട്ട്. ഒപ്പം ഇത്തരം  ഒരു കൂട്ടായ്മയിൽ പങ്കാളിയാവുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പിലാക്കിയ എല്ലാ അധ്യാപകരേയും ഞാൻ അഭിനന്ദിക്കുന്നു . ഇതിനു പിന്നിൽ പ്രവർത്തിച്ച ഓരോ സുമനസ്സിനും നന്ദി അറിയിക്കുന്നു.
സ്നേഹത്തോടെ 
അഭിഷ (M/O ജ്യോതിക . ബി എ, ALP School Polur, Kozhikode
2
സർഗവസന്തം പരിശീലന പരിപാടിയിൽ മൂന്നാം ക്ലാസ്സ്‌ ഗ്രുപ്പിൽ പങ്കെടുക്കുന്ന ഫാത്തിമ നൗറിൻ എന്ന കുട്ടിയുടെ പിതാവാണ് ഞാൻ. എന്റെഅഭിപ്രായത്തിൽ  എന്റെ കുട്ടിയുടെ ഭാഗ്യമാണ്  കോഴിക്കോട് ജില്ലയിലെ ഫാറൂക്ക് നല്ലൂർ നാരായണ എൽ പി ബേസിക്  സ്കൂളിലെ അദ്ധ്യാപികയായ ശുഹൈബ ടീച്ചറെ മെൻറർ ആയി കിട്ടിയത്. ടീച്ചർ ഞങ്ങളുടെ വീട്ടിൽ വന്ന് നിർദേശങ്ങൾ നൽകുന്നത് പോലെ അനുഭവപ്പെടുന്നു. ഓരോ പ്രവർത്തനങ്ങൾക്കും ടീച്ചർ വ്യക്തമായും കൃത്യമായും നിർദ്ദേശങ്ങളും തിരുത്തലുകളും മികവുകൾക്ക് പ്രോത്സാഹനവും നൽകികൊണ്ടിരിക്കുകയാണ്. ഈ ലോക്ക്ഡൌൺ കാലത്തു കുട്ടികളുടെ അവധിക്കാലം പ്രത്യേകിച്ചും ഒരു പ്രവർത്തനവും ഇല്ലാതെ കടന്നു പോകുമ്പോൾ ഇങ്ങനെഒരു ഓൺലൈൻ പരിശീലനം സംഘടിപ്പിച്ച അധ്യാപകക്കൂട്ടായ്മയെഎത്ര അഭിനന്ദിച്ചാലും മതിയാവില്ല. കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന  സർഗ വാസനകളെ തേച്ചു മിനുക്കി  എടുക്കുവാനും അതിനെ പരിപോഷിപ്പിച്ചുഎടുക്കുവാനും ഉതകുന്ന ഒരു അടിപൊളി പരിപാടി......!അതിനു പറ്റിയ ഒരു സൂപ്പർ മെൻറ്റർ ആയ ശുഹൈബ  ടീച്ചറും. എന്റെ കുട്ടി ഇപ്പോൾ ഫുൾ ത്രില്ലിൽ ആണ്. എന്തൊക്കെയോ നേടിയെടുത്ത ഒരു ജേതാവിന്റെ ഭാവം..... നിരീക്ഷണ പാടവവും വിശകലന വിദ്യയും ഓൺലൈൻ പരിശീലനത്തിലൂടെ നേടിയെടുത്തതിന്റെ  ആത്മവിശ്വാസം അവളുടെ മുഖത്ത് പ്രകടമാണ്. ആദ്യം കുറിപ്പുകൾ തയ്യാറാക്കാൻ പഠിച്ച്, ആനുകാലികങ്ങളെ അടുത്തറിയാൻ ശ്രമിച്ച്, പിന്നെപ്പിന്നെ പത്രപ്രവർത്തനമേഖലയുടെ ഉൾക്കാമ്പുകൾ തേടിയുള്ള യാത്രയിലേക്ക് കടന്ന്, ജേണലിസ്റ്റായി തിളങ്ങി ,നോട്ടീസുകൾ തയ്യാറാക്കാൻ വൈദഗ്ദ്യം നേടിയെടുത്ത്, ഏറ്റവുമൊടുവിൽ ചാനൽ വാർത്തകൾ തയ്യാറാക്കാനും വായിക്കാനും കഴിവുള്ള ഒരു മാധ്യമ പ്രവർത്തകയും അവതാരികയും ആയി  മാറിയതിന്റെ അടങ്ങാത്ത ആഹ്ളാദത്തിന്റെ ആവേശത്തേരിലാണവൾ.മെൻറർ ആയ ഷുഹൈബ ടീച്ചർ എന്ന അനുഗ്രഹീത അധ്യാപികയെത്തന്നെ കിട്ടിയത് എന്റെ കുട്ടിയുടെ സൗഭാഗ്യമാണ്. കുരുന്നു മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് വിദൂരത്തിരുന്ന് വിരൽത്തുമ്പാൽ സംവദിക്കുന്ന ഷുഹൈബ ടീച്ചർ അധ്യാപക സമൂഹത്തിന് തന്നെ മാതൃകയാണ്
        സർഗ്ഗവസന്തം എന്ന ഈ ഓൺലൈൻ പഠന പരിശീലന പരിപാടി, വിദ്യാർത്ഥികളിൽ വിജ്ഞാനവസന്തം തീർക്കുകയാണ്. ഇതിനു മുൻകയ്യെടുത്ത അധ്യാപകക്കൂട്ടായ്മക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.......
-മുഹമ്മദ് റാഫി, (മങ്ങാട്ട് ഹൗസ്, എരുമമുണ്ട, മലപ്പുറം ജില്ല,PIN 679334)

4 comments:

ബിന്ദു .വി എസ് said...

പുതിയ മുന്നേറ്റം. എത്ര ഉൾക്കാഴ്ചയുളള അവതരണ രീതിയാണ് ഈ ടീം കാഴ്ച വയ്ക്കുന്നത്.ഓരോ മെൻടർമാരെയും വായിച്ചാലറിയാം അവർ ജീവിതത്തിൽ സ്വീകരിച്ച പ്രവർത്തനാധിഷ്ഠിത പഠന രീതി.ഇനിയും നൂതനമായ പലതും ആവിഷ്ക്കരിക്കാൻ ഈ കൂട്ടായ്മക്ക് കഴിയും.കാത്തിരിക്കുന്നു.

drkaladharantp said...

കൊറോണക്കാലത്ത് സര്‍ഗാത്മകമായി ഇടപെട്ടവര്‍ ഒത്തിരിപേര്‍.
ശുഹൈബടീച്ചര്‍ ആശങ്കയോടെയാണ് ഈ കുറിപ്പിട്ടത്.
എന്തെങ്കിലും വലിയ സംഭവമായി ടീച്ചര്‍ കരുതുന്നില്ല.
ബ്ലോഗില്‍ ആയിരത്തോളം പേര്‍ ഇന്ന് ഈ പോസ്റ്റ് വായിച്ചു.
ബിന്ദു ടീച്ചറുടെ പ്രതികരണം ആ ടീച്ചര്‍ക്ക് പ്രചോദനമാകുമെന്നു കരുതുന്നു.
ആ എട്ട് കുട്ടികളുടെ രക്ഷിതാക്കളുടെ പ്രതികരണവും ലഭിച്ചിരുന്നു.
ഒരു രക്ഷിതാവുമായി ഞാന്‍ നേരില്‍ സംസാരിക്കുകയും ചെയ്തു.
അവരെല്ലാം ആവേശത്തിലാണ്.
കുട്ടികളുടെ ശബ്ദസന്ദേശങ്ങള്‍ കേട്ട് ഞാനും ആവേശത്തിലായി.

dietsheeja said...

ഷുഹൈബ ടീച്ചറെ ... കുട്ടികളെ അറിഞ്ഞ് അവർക്കാവശ്യമായ അക്കാദമിക്ക സഹായം നൽകാൻ കഴിയുന്ന അധ്യാപികയായ നിങ്ങൾ സ്വന്തമായി മൊഡ്യൂൾ തയ്യാറാക്കി പ്രവർത്തനങ്ങൾ സ്വയം ഏറ്റെടുക്കാൻ ശ്രമിക്കൂ തടസ്സങ്ങൾ നേരിടുമ്പോൾ സഹായിക്കുന്നതിന് സംശയം നിവാരണം നടത്തുന്നതിന് ടീച്ചറിന് മികച്ചവരെന്ന് തോന്നുന്നവരോട് അന്വേഷിക്കാം. അങ്ങനെ സ്വന്തം നിലയിൽ ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നേറാനാകട്ടെ. ടീച്ചറിനതു കഴിയും കഴിയണം.

Shuhaiba said...

നന്ദി