ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, April 16, 2020

ഓൺലൈൻ SRGയുടെ സാധ്യതകൾ


(മെന്റേഴ്സ് കേരളത്തിന്റെ അഡ്മിനായ ജതിഷ് തോന്നയ്ക്കൽ എഴുതിയ കുറിപ്പാണിവിടെ പങ്കിടുന്നത്)
ആമുഖം
ലോകം കൊറോണ വൈറസ് എന്ന മഹാമാരിക്ക് മുമ്പിൽ മുറികൾക്കുള്ളിൽ തളയ്ക്കപ്പെട്ടപ്പോൾ കേരളത്തിൻറെ പൊതുവിദ്യാഭ്യാസ മേഖലയിൽ പുത്തൻ മാതൃകയുമായി എത്തിയിരിക്കുകയാണ് മെൻ്റേഴ്സ് കേരള ബ്ലോഗ്
എറണാകുളം ജില്ലയിലെ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബിൻറെ അക്കാദമിക് സഹായത്തോടെ മെൻ്റേഴ്സ്  കേരള, കേരളത്തിലുടനീളമുള്ള ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ അവധിക്കാല പഠന പോഷണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. ഇതിന്റെ ആദ്യപടിയായി സ്കൂളുകൾ കേന്ദ്രീകരിച്ച് ഈ പരിശീലന പരിപാടി ഏറ്റെടുത്തു ചെയ്യുവാൻ തയ്യാറായ മെൻറർമാരുടെ (അധ്യാപകരുടെ) ഗ്രൂപ്പുകൾ തയ്യാറാക്കി.
ഈ ഗ്രൂപ്പുകളിലൂടെ അധ്യാപകർക്ക് പരിശീലനം നൽകുന്നു.
പരിശീലനം ലഭിച്ച അധ്യാപകർ അവരവരുടെ സ്കൂളിലെ ക്ലാസ് തല വാട്സപ്പ് ഗ്രൂപ്പുകളിലൂടെ കുട്ടികളെ പരിശീലിപ്പിക്കുന്നു.
ഇതിനകം ആയിരത്തിലധികം അധ്യാപകർക്ക്  പരിശീലനം നൽകിക്കഴിഞ്ഞു


അധ്യാപകർക്ക് പരിശീലനം നൽകുവാൻ കുട്ടികളെ ഈ  ഗ്രൂപ്പിൽ ഉൾപ്പെടുത്തി ട്രൈ ഔട്ട് ക്ലാസ്സ് ആയിട്ടാണ് പരിശീലനം നൽകിയത്
അതാത് ദിവസങ്ങളിൽ പരിശീലനത്തിൻ്റെ അവസാന മണിക്കൂറിൽ ഇപ്പോള്‍ ഓൺലൈൻ ക്ലാസ് PTA യും സംഘടിപ്പിക്കുന്നു. കുട്ടികൾക്കെന്ന പോലെ  രക്ഷിതാക്കൾക്കും ഓൺലൈൻ ക്ലാസ്സ് PTA പുതിയൊരു അനുഭവം തന്നെയാണ്
ഓൺലൈൻ എസ് ആർ ജി
ഇതിൻറെ ഭാഗമായാണ്  ഓൺലൈൻ എസ് ആർ ജി സംഘടിപ്പിച്ചത്
SSA സ്റ്റേറ്റ്  കൺസൾട്ടൻ്റ് ആയിരുന്ന ഡോ: ടി പി കലാധരൻ സാർ ആണ് ഓൺലൈൻ എസ് ആർ ജി എന്ന ആശയം മുന്നോട്ട് വച്ചത്അങ്ങനെ കൃത്യം 9 മണിക്ക് ടീച്ചേഴ്സ് ക്ലബ് സെക്രട്ടറി പൗലോസ് മാഷിൻറെ അധ്യക്ഷതയിൽ ഓൺലൈൻ എസ് ആർ ജി ആരംഭിച്ചു
 9 മണിക്ക് ഗ്രൂപ്പിൽ ഹാജരായവർ ഓൺലൈനായി തന്നെ ഹാജരും  രേഖപ്പെടുത്തി. പൗലോസ് മാഷ്  എസ് ആർ ജി യുടെ വിഷയാവതരണം നടത്തി.., 
രണ്ടാം ദിവസത്തെ മൊഡ്യൂൾ സാധ്യതകളും പരിമിതികളും, റിപ്പോർട്ടിംഗ്, വെല്ലുവിളികൾ, തുടർപ്രവർത്തനങ്ങൾ എന്നിവയായിരുന്നു അജണ്ട.
ഓരോ അജണ്ടകൾ ആയി പൗലോസ് മാഷ് അവതരിപ്പിച്ചു.  141 പേരാണ് ഓൺലൈൻ SRG യിൽ  പങ്കെടുത്തത്.
ഓരോ അജൻഡയിലും  അംഗങ്ങൾ അഭിപ്രായപ്രകടനങ്ങൾ നടത്തി.
അഭിപ്രായങ്ങൾ ക്രോഡീകരിച്ച്  തീരുമാനങ്ങൾ അറിയിച്ചു, കൃത്യം പത്തുമണിക്ക് SRG അവസാനിച്ചു.
സ്കൂൾതലത്തിൽ ഓൺലൈൻ എസ് ആർ ജി സാധ്യതകൾ
  • കുട്ടികളുടെ  അദ്ധ്യയന സമയം നഷ്ടമാകാതെ SRG ചേരുവാനും  പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുവാനും കഴിയുന്നു 
  • അധ്യാപകരുടെ സ്കൂളിലെ തിരക്കിനിടയിലെ സമയ കുറവിന് പരിഹാരം
  • എസ് ആർ ജി ചേരുവാൻ വേണ്ടി മറ്റൊരു അവധി ദിവസം സ്കൂളിൽ എത്തേണ്ടി വരുന്നില്ല.
  • അധ്യാപകർ ലീവിൽ ആയാൽ പോലും എല്ലാവർക്കും പങ്കെടുക്കുന്നതിനും  വിവരങ്ങൾ ഒരുപോലെ എല്ലാവർക്കും അറിയുന്നതിനും കഴിയുന്നു.
  • എസ് ആർ ജി തീരുമാനങ്ങൾ, മിനുട്സ്എല്ലാവരുടെയും ഫോണിൽ തത്സമയം ലഭ്യമാക്കുന്നു
  • ഏതു സാഹചര്യത്തിലും സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് അക്കാദമിക കാര്യങ്ങളിൽ സജീവം
  • അടിയന്തര ഇടപെടലുകൾ നടത്തുവാനും സന്ദേശം കൈമാറുവാനും തീരുമാനങ്ങൾ അറിയിക്കുവാനുമുള്ള   സൗകര്യം
പോരായ്മകൾ പരിമിതികൾ
🩸എല്ലാവർക്കും സ്മാർട്ട്ഫോൺ, DATA എന്നിവ ലഭ്യമാകണം
🩸 സാങ്കേതിവിദ്യയിൽ ഉള്ള പരിമിതമായ അറിവ്
🩸നിശ്ചിതസമയത്ത് എല്ലാവര്‍ക്കും ഓൺലൈനിൽ പങ്കെടുക്കാനാകാത്ത സാഹചര്യം

കാലം മാറുകയാണ്. സ്കൂളുകളുടെ മുഖച്ഛായയും മാറിക്കൊണ്ടിരിക്കുന്നു.
അക്കാദമിക രീതികളും മാറുന്നുനാമും ഇന്നലെ വരെ  സഞ്ചരിച്ച പാതയിൽ നിന്നും മാറി സഞ്ചരിച്ചേ മതിയാകൂ. നാളെകളിൽ  പല പ്രതിസന്ധികളും നമ്മെ തേടി വരാം.   അതിനെയെല്ലാം  നമുക്ക് അതിജീവിക്കേണ്ടതുണ്ട്. അതിനായി നമുക്കും കരുതലോടെ ഇന്നേ മാറി ചിന്തിക്കാം.

-ജതിഷ് തോന്നയ്ക്കൽ
മെന്റേഴ്സ് കേരളം

ഭാഗം രണ്ട്
ജതീഷ് സൂചിപ്പിച്ചതു പോലെ ഓണ്‍ലൈന്‍ എസ് ആര്‍ജി ഭാവിയില്‍ കേരളത്തിലെ കൂടുതല്‍ വിദ്യാലയങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ.
മൂന്നരയ്കോ ഉച്ചയ്കോ എസ് ആര്‍ ജി തിടുക്കപ്പെട്ട് കൂടുമ്പോള്‍ എല്ലാ ക്ലാസുകളിലെയും എല്ലാ അജണ്ടയും ചര്‍ച്ച ചെയ്യാനാകുന്നില്ല
സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികളെകയറ്റി അയക്കേണ്ട ഉത്തരവാദിത്വമുളള അധ്യാപകര്‍ക്ക് പങ്കെടുക്കാനാകുന്നില്ല.
ശനിയാഴ്ചദിവസം കേരളത്തിലെ അധ്യാപകരുടെ ആസൂത്രണദിവസമാണെന്നാണ് സങ്കല്പം. ഈ ദിവസം എച് എം സ്കൂളിലുണ്ട്. സൗകര്യപ്രദമായ ഒന്നോ ഒന്നരയോ മണിക്കൂര്‍ ഓണ്‍ലൈന്‍ എസ് ആര്‍ ജി കൂടാവുന്നതേയുളളൂ. അധ്യാപകര്‍ക്ക് അവരവരുടെ വീട്ടിലിരുന്ന പങ്കെടുക്കാം.
വ്യാഴാഴ്ച്ചയോ വെളളിയാഴ്ചയോ അജണ്ട തീരുമാനിച്ച് തയ്യാറെടുപ്പിന് അവസരം നല്‍കണമെന്നു മാത്രം
ഓരോ അജണ്ടയിലെ തീരുമാനങ്ങളും ചര്‍ച്ചയുടെ മിനിറ്റ്സുമെല്ലാം ഓണ്‍ലൈന്‍ രേഖയാണ്. അത് കോപ്പി ചെയ്ത് ക്രോഡീകരിച്ച് പി ഡി എഫ് രൂപത്തിലാക്കി വാട്സാപ്പ്/ ടെലിഗ്രാം എസ് ആര്‍ജി വേദിയില്‍ത്തന്നെ പോസ്റ്റ് ചെയ്യാം. പ്രിന്റെടുത്ത് സൂക്ഷിക്കണമെങ്കില്‍ അതുമാകാം. എല്ലാവര്‍ക്കും റഫര്‍ ചെയ്യാന്‍ സഹായകം.
വളരെ കൃത്യതയോടെ ചര്‍ച്ചകള്‍ നടത്താനാകും.എസ് ആര്‍ ജിയുടെ സ്വഭാവവും സാധ്യതയും വ്യക്തമാക്കാന്‍ ഒരു ഉദാഹരണം നല്‍കാം.
ഒരു അധ്യാപിക കുട്ടിയുടെ രചന പങ്കിടുന്നു. ചുവടെ നല്‍കിയിരിക്കുന്നു.
ഇതില്‍ എന്തെല്ലാം മികവുകള്‍ പ്രശ്നങ്ങള്‍?എങ്ങനെ പരിഹരിക്കും ഫെസിലിറ്റേറ്റര്‍ർ ചോദ്യം ഉന്നയിക്കുന്നു
എല്ലാവരും വിശകലനം ചെയ്യുന്നു.
അക്ഷരത്തെറ്റ് മാത്രമേ കുട്ടി നേരിടുന്നുള്ളോ എന്ന് ചോദ്യം ഉയര്‍ത്തുന്നു
വാക്യതലത്തില്‍ പ്രശ്നമുണ്ട് എന്ന് പങ്കാളികള്‍ കണ്ടെത്തുന്നു. വാക്കുകള്‍ ആവര്‍ത്തിച്ചു വരുന്നു
ഫെസിലിറ്റേറ്റര്‍ ഓപ്ഷനുകള്‍ നല്‍കുന്നു
വാക്കുകള്‍ ആവര്‍ത്തിച്ച് വരുന്നത് പരിഹരിക്കുന്നതിന് പറ്റിയ രീതികളേത്?
A കുട്ടിയെ കൊണ്ട് സാവധാനം വായിപ്പിച്ച്
B. ഇന്ന വാക്യത്തിൽ ഏതെങ്കിലും വാക്ക് അധികമാണോ/ ഒഴിവാക്കേണ്ടതുണ്ടോ എന്ന് ചോദിച്ച്
C. ആ വാക്യം രണ്ടാക്കിയാലോ എന്ന് നിർദ്ദേശിച്ച്
D. അതു കൊണ്ട് എത്ര തവണ ഉണ്ടെന്ന് നോക്കു എന്നു പറഞ്ഞ്
E മറ്റു സാധ്യത
എന്താണ് നിങ്ങളുടെ ഉത്തരം?
പ്രതികരണങ്ങള്‍
"കുട്ടി വലിയ വാചകങ്ങളാക്കി എഴുതുന്ന തുകൊണ്ടാവാം  വാക്കുകൾ ആവർത്തിച്ച്  വരുന്നത്."-ഒരാൾ പ്രതികരിച്ചു .
"കുറുകിയ വാക്യങ്ങൾ അത്തരം തെറ്റു കുറച്ചേക്കാം"
"വാക്കുകൾ ആവർത്തിച്ച് എഴുതരുതെന്ന് നിർദ്ദേശിക്കുക. നിർദ്ദേശം പാലിക്കുന്നവരെ പ്രത്യേകം പ്രോത്സാഹിപ്പിക്കുക"
ഫെസിലിറ്റേറ്റര്‍ -"ഒരു ചോദ്യത്തിന് ഒരുത്തരം മാത്രമല്ല"
"അതേ വാക്യം വാക്കുകൾ ആവർത്തിക്കാതെ എഴുതിയ മാതൃക കാണിക്കുക.കുട്ടി സ്വയം തെറ്റ് തിരിച്ചറിയില്ലേ?"
ഫെസിലിറ്റേറ്റര്‍ - "മറ്റൊരിക്കൽ ഇതേ പ്രശ്നം വരാതിരിക്കാൻ?"
"കുട്ടി എഴുതിയത് അതുപോലെതന്നെ ടീച്ചർ വായിച്ചുകേൾപ്പിച്ചാൽഅതിന്റെ അഭംഗി അവൻ തിരിച്ചറിയില്ലേ സർ"
ഫെസിലിറ്റേറ്റര്‍ - "ഒരു സാധ്യത. വായിക്കുമ്പോൾ ഊന്നൽ നൽകണമെന്നു മാത്രം"
"ആശയം ചോരാതെ വാക്യം മാറ്റി എഴുതുകയും ആകാം
അതുകൊണ്ട് വാഹനങ്ങള്‍ പോകാനാകാതെ റോഡില്‍ നിറുത്തിയിട്ടിരിക്കുകയാണ് എന്നെഴുതിയാലും മതിയല്ലോ?
അതുകൊണ്ട് വാഹനങ്ങളെല്ലാം‍ റോഡില്‍ കിടന്നു.
വാഹനങ്ങള്‍ പോകാനാകാതെ റോഡില്‍ നിറഞ്ഞു."
എന്നിങ്ങനെ പല സാധ്യതകള്‍. അതിലേക്ക് കുട്ടിയുടെ ചിന്തയെ ഉയര്‍ത്തണം.

ഈ ഉദാഹരണം നല്‍കിയത് സാധാരണ സ്കൂളില്‍ നടക്കുന്ന എസ് ആര്‍ ജിയില്‍ ബുക്ക് മാറി മാറി നോക്കി വിശകലനം ചെയ്യാന്‍ സമയം എടുക്കും. ഇവിടെ എല്ലാവരുടെയും മൊബൈലില്‍ ഉല്പന്നം ഉണ്ട്. അത് ഒരേസമയം വിശകലനം ചെയ്യാം. സാധ്യതകളിലേക്ക് എത്തുകയും ചെയ്യാം. തത്സമയം കുറിപ്പിടുകയാണ് എള്ലാവരും. ചിന്താപരമായ പങ്കാളിത്തം കൂടുന്നു. എല്ലാവരുടെയും ക്ലാസിലേക്ക് അത് സ്വീകരിക്കപ്പെടുകയും ചെയ്യുന്നു.

അജണ്ട മുന്‍കൂട്ടി അയക്കുന്നു
അതിന്റെ മാതൃക-
 ഇന്ന് വൈകിട്ട് ന് നടക്കുന്ന Online SRG യിൽ താങ്കളുടെ പങ്കാളിത്തം ഉറപ്പാക്കണേ.
എല്ലാവരും ചർച്ചക്ക് തയ്യാറാകണം. ചർച്ചാ സൂചകങ്ങൾ

➡️ മൂന്നാം  ദിവസത്തെ മൊഡ്യൂൾ - സാധ്യതകളും പരിമിതിയും- റിപ്പോർട്ടിംങ്

➡️ നടത്തിയ പ്രവർത്തനങ്ങൾ

➡️ നേരിട്ട വെല്ലുവിളികൾ

➡️ തുടർ പ്രവർത്തനങ്ങൾ

*ഏവരും ചർച്ചയിൽ സജീവമാകുമല്ലോ ?

സ്നേഹത്തോടെ ,

ടി ടി പൗലോസ്
*ഈ സന്ദേശം കണ്ടവർ തമ്പ് നൽകി ഹാജർ മാർക്ക് ചെയ്യണേ.

പൗലോസും ജിതീഷും വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടാകും . ജിതീഷ് റിപ്പോര്‍ട്ടിംഗ് സമഗ്രമായിത്തന്നെ നടത്തും അത് മറ്റുളളവര്‍ക്ക് വിശദാംശങ്ങള്‍ അവതരിപ്പിക്കാന്‍ സഹായകം.
മോട്ടിവേഷന്‍ തന്ത്രങ്ങളും പ്രയോജനപ്പെടുത്തുന്നു.
  • ഈ പ്രവർത്തനത്തിന്റെ ഗതി തീരുമാനിച്ച ആളുകൾ നിങ്ങളാണ്. സംശയമുണ്ടോ
  • സർഗാത്മകമായ അധ്യാപനം എന്തെന്ന് നിങ്ങൾ ആസ്വദിച്ചിട്ടുണ്ടോ?
  • എനിക്ക് പ്രായം 50 കഴിഞ്ഞു. ഇനി കുറച്ചു നാൾ കൂടി ... എങ്ങനെയെങ്കിലും കഴിച്ചുകൂട്ടി അവസാനിപ്പിച്ചാ മതി എന്ന ചിന്തയിലാണോ ?
  • എന്റെ തീരുമാനങ്ങളാണ് എന്റെ വിജയം എന്ന് ചിന്തിക്കാറുണ്ടോ?
  • ഇങ്ങനെ ചെയ്താൽ മരിച്ചു പോകില്ലേ എന്ന ചിന്തയോടെയാണോ നിങ്ങൾ ജീവിക്കുന്നത്
  • ഇന്ന് നീ മരിച്ചാൽ നിന്റെ നിത്യത എവിടെ എന്ന് ബൈബിളിലെ ചോദ്യത്തിന് എന്തു മറുപടി പറയും
  • എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യം എപ്പോൾ ചെയ്യാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്
എന്നിങ്ങനെയുളള ചോദ്യങ്ങള്‍
അനുഭവം പങ്കിടലിന്റെ വ്യത്യസ്ത രീതികള്‍
വിശകലനങ്ങള്‍
കൂട്ടിച്ചേര്‍ക്കലുകള്‍
സജീവം.

എന്താണ് നിങ്ങളുടെ പ്രതികരണം? ഇത്തരം സാധ്യത ഹൈടെക് കാലത്ത് പ്രയോജനപ്പെടുത്തുകയല്ലേ വേണ്ടത്.


15 comments:

Unknown said...

ഏറെ അഭിനന്ദനീയo. അറിവ് ഉപകാരപ്രദവും.

lesson plan said...

ആവശ്യം സൃഷ്ടിയുടെ മാതാവ്. ഇപ്പോഴത്തെ സാഹചര്യം കണക്കാക്കുമ്പോൾ ഇനിയുള്ള വിദ്യാഭാസരീതി മാറേണ്ടത് അനിവാര്യമാണ്. ഹൈടെക് സംവിധാനം പരമാവധി പ്രയോജനപ്പെടുത്തുക, അവ കുട്ടികൾക്ക് ഹൃദ്യമായ രീതിയിൽ അവതരിപ്പിക്കുക, അനുയോജ്യമായ തന്ത്രങ്ങൾ ആവിഷ്കരിക്കുക എന്നിവ അധ്യാപകർക്ക് മാത്രം വിശേഷണം ആയിട്ടുള്ളതാണ്. ഈ അവസത്തിൽ Online സാധ്യതകൾക്ക് മാതൃക കാണിച്ചു തുടക്കം കുറിച്ച *എന്റെ മലയാളം നല്ല മലയാളം*
പ്രവർത്തകർക്ക് ഒരു വലിയ സല്യൂട്ട് 👍👍👍

Unknown said...

സാഹചര്യങ്ങളുടെ പരിമിതികൾ മറികടന്ന്, നൂതനമായ പരിപാടികളുമായി അധ്യാപകർക്ക് ഒന്നാകെ പ്രചോദന നൽകുന്ന ടീം കോലഞ്ചേരിക്കും, ജതീഷ് സാറിനും അഭിനന്ദനങ്ങൾ

dietsheeja said...

ഞാൻ ചൂണ്ടിക്കാണിച്ച വസ്തുതകൾ സർ പരിഗണിച്ചതിൽ സന്തോഷം സാക്ഷ്യപ്രസ്താവന മാത്രം എന്നള്ളത് മാറ്റി ഒരുദാഹരണം വച്ച് കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചുവല്ലോ അതിനും അഭിനന്ദനം. പക്ഷെ ലേഖനം എഡിറ്റിംഗിന് ഇത്രയും സൂക്ഷ്മത പോര ഇന് ഏത് ക്ലാസിലെ കുട്ടിയെന്നറിയില്ല. ഏത് ക്ലാസിലെ കുട്ടിയായാലും ഇത്രയും ചോദ്യങ്ങൾ പോര മാത്രമല്ല ലേഖനം എന്നു പറയുന്നതിൽ ഇവയെപ്പോലെ ആശയം പ്രധാനമാണ്. ഭാഷാ പ്രയോഗങ്ങൾ പ്രധാനമാണ്. ഭാഷാ പ്രയോഗങ്ങൾക്ക് ക്ലാസിനനുസരിച്ച വളർച്ചയുണ്ടാകണം. പിന്നെ ഒരു വീഡിയോ കണ്ടതിന് ശേഷം എഴുതിയ ലേഖന പ്രവർത്തനമാണെന്ന് മനസിലായി. അതിനെ ശരിക്കുള്ള ലേഖന പ്രവർത്തനമായി കണക്കാക്കാൻ പറ്റും എന്നാൽ പൂർണ അർഥത്തിൽ പറ്റില്ല.ചിത്രമെഴുത്ത് എന്നാണല്ലോ പറയുക. വീഡിയോ, ചിത്രങ്ങൾ ഇവ നോക്കി അതുപോലെ എഴുതിവയക്കുന്നത് വിവർത്തനം ആണ്. വിവർത്തനം ചെയ്യാനറിയുന്നവർക്ക് അക്ഷരത്തെറ്റില്ലാതെ എഴുതാനറിഞ്ഞാൽ അത്യാവശ്യം അത് ചെയ്യാൻ കഴിയും. ഇതിൽ ഭാഷ ആർജ്ജിച്ച ഒരു വഴക്കം കാണുന്നില്ല. അത് എങ്ങനെ പറയണമെന്നെനിക്കറിയില്ല. പക്ഷെ ഉദാഹരണം പറയാം. ഒരു വീഡിയോ എനിക്കും കലാധരൻ സാറിനും കാണിക്കുക. എന്നിട്ട് രണ്ട് പേരോടും എഴുതാൻ പറയുക സാറിന്റെത് രചനയും എന്റേത് തനിയാവർത്തനം എന്നും കാണാൻ കഴിയും' എന്നെപ്പോലെ ആകരുത് വളരുന്ന കുട്ടികൾ. പിന്നെ എല്ലാ കുട്ടികളുടെയും രചനകൾ എല്ലാവർക്കും ഒരേ സമയം വായിക്കാനാവില്ല. എത്ര കട്ടിയുണ്ടോ ആ കട്ടിയുടേത് മുഴുവൻ കുട്ടി വായിക്കണം അതിന് സമയം എടുക്കും.പക്ഷെ ഇവിടെ എപ്പോഴെങ്കിലും എല്ലാം വായിക്കാൻ കഴിയും എന്നതാണ് മേന്മ. ക്ലാസിലെ കുട്ടികളുടെ ബുക്കുകൾ നമുക്ക് എപ്പോഴും കിട്ടില്ലല്ലോ. മാത്രമല്ല എല്ലാ കുട്ടികളുടേയും രചന രക്ഷിതാക്കൾക്കും അധ്യാപകർക്കും വായിക്കാനും സ്വയം വിലയിരുത്താനും പരസ്പരം വിലയിരുത്താനം ആവും. അത് നല്ല രീതിയിൽ എടുത്തില്ലെങ്കിൽ രക്ഷിതാക്കളും അധ്യാപകരും കുട്ടികളെക്കൊണ്ട് രചന എഴുതിപ്പിക്കും. അത് സ്വയം എഴുതാനുള്ള ശേഷി കുറയ്ക്കും അത് ഇവിടെ വലിയ പ്രശ്നം വന്നില്ലെങ്കിലും വരും കാലങ്ങളിൽ കുട്ടിയുടെ ശരിയായ ഭാഷാ വളർച്ചയ്ക്ക് തടസം ഉണ്ടാക്കും. സ്വയം രചന നടത്തിയതിന് ശേഷം മെച്ചപ്പെടുത്തൽ നടത്താൻ ചോദ്യങ്ങൾ ചോദിക്കാം.

drkaladharantp said...

ലസണ്‍പ്ലാന്‍
"ആവശ്യം സൃഷ്ടിയുടെ മാതാവ്. ഇപ്പോഴത്തെ സാഹചര്യം കണക്കാക്കുമ്പോൾ ഇനിയുള്ള വിദ്യാഭാസരീതി മാറേണ്ടത് അനിവാര്യമാണ്. ഹൈടെക് സംവിധാനം പരമാവധി പ്രയോജനപ്പെടുത്തുക, അവ കുട്ടികൾക്ക് ഹൃദ്യമായ രീതിയിൽ അവതരിപ്പിക്കുക, അനുയോജ്യമായ തന്ത്രങ്ങൾ ആവിഷ്കരിക്കുക" എന്നത് പ്രധാനം തന്നെ. അതിലേക്ക് മുന്നേറാന്‍ സഹായകമായ ഒത്തിരി സൂക്ഷ്മതല ഇടപെടലുകള്‍ ഈ ഗ്രൂപ്പില്‍ നടക്കുന്നുണ്ട്. അതിലേറ്റവും വെല്ലുവിളി പ്രവാസിമലയാളികളുടെ മക്കളാണ്. അവരും ഉഷാറായി വരുന്നു. വളരെ പരിമിതമായ തലത്തില്‍ മാത്രമേ അവര്‍ മലയാളം ലിഖിതഭാഷ പരിചയപ്പെട്ടിട്ടുളളൂ. അവരുമായി ഇടെപട്ടുളള പ്രവര്‍ത്തനം ഗ്രൂപ്പ് ഏറ്റെടുത്തത് പുതിയ സാധ്യതയാണ്. ആ രക്ഷിതാക്കള്‍ സജീവനാണ് കുട്ടികളും മലയാളം എഴുതിപഠിക്കാന്‍ താല്പര്യം കാട്ടുന്നുണ്ട്. കടല്‍കടന്നുളള പരിപാടിയായി മാറി

drkaladharantp said...

ഷീജടീച്ചറിന്
നവചേതനക്കാരുടെ പ്രോഗ്രാമില്‍ എന്താ ഉദാഹരം കണ്ടില്ലേ? പെന്‍സിലിനെക്കുറിച്ചുളള ചോദ്യങ്ങളെല്ലാം എഡിറ്റ് ചെയ്യാതെ കൊടുത്തത് എങ്ങനെ കുട്ടികള്‍ പ്രതികരിക്കുന്നു എന്നു വ്യക്തമാകാനാണ്
പ്രകൃതിപാഠത്തില്‍ കുട്ടിയുടെ പ്രതികരണം, പ്രക്രിയ, ഉളളടക്കം എന്നിവയുണ്ട്. അനബന്ധത്തില്‍ വിശദമാണ്, ഇനി എന്താണ് അവിടെ വേണ്ടത്?
അനീഷ ടീച്ചര്‍ എങ്ങനെ രക്ഷിതാക്കളുടെ മെന്ററായി വര്‍ക്ക് ചെയ്യുന്നുവെന്ന് അത് വായിക്കുന്ന ഏതൊരാള്‍ക്കും മനസിലാകും
നൗഫലിന്റെ പോസ്റ്റിന്റെ തലക്കെട്ട് തന്നെ അദ്ദഹം ഒന്നാംക്ലാസ് അധ്യാപകനാണെന്നാണ് . അത് സാധൂകരിക്കുന്ന എല്ലാം അതിലുണ്ട്. കൂടുതലായി അറിയേണ്ടവര്‍ക്കായി ഫോണ്‍നമ്പര്‍ നല്‍കിയിട്ടുമുണ്ട്
റീഷ്മടീട്ടറെ കേരളത്തിനറിയാം. അക്കാദമിക രംഗത്ത് അവര്‍ ചെയ്ത മാതൃക ശ്രദ്ധേയമായിരുന്നു. അവരുടെ മെന്ററിംഗ് രീത, സമീപനം എന്നിവയെല്ലാം ആ കുറിപ്പ് സസൂക്ഷ്മം വായിക്കുന്നവര്‍ക്ക് മനസിലാകും
ഓണ്‍ലൈന്‍ ക്ലാസ് പി ടി എയും കാര്യങ്ങള്‍ വ്യക്തമാക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്
ടീച്ചര്‍ക്ക് എന്താണ് കൂടുതല്‍ കിട്ടേണ്ടത് എന്നവിടെ പോസ്റ്റിട്ടാല്‍ വിശദീകരണം ചുവടെ ലഭിക്കുമല്ലോ. അതെന്തേ ചെയ്തില്ല?
സാക്ഷ്യങ്ങള്‍ ശക്തമായ തെളിവുകളാണ്. നിര്‍മിച്ചെടുക്കുന്ന അഭിപ്രായങ്ങളല്ല.
ഇവിടെ സൂചിപ്പിച്ച കാര്യം
ഇത് അധ്യാപകരുടെ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തതാണ് . അത് എഴുതിയ കുട്ടിക്ക് എങ്ങനെയൊക്കെ ഫീഡ് ബാക്ക് കൊടുക്കാമെന്ന് എസ് ആര്‍ ജി ചര്‍ച്ച ചെയ്യുന്നു. വിശകലനാത്മകമായ ചര്‍ച്ച ഓണ്‍ലൈന്‍ സാധ്യതയാണ്.
എല്ലാ കുട്ടികളുടെ രചനകള്‍ സാധാരണ ക്ലാസിലാണ് വായിക്കാനാകാത്തത്. ഇവിടെ എല്ലാവരും അത് പോസ്റ്റ് ചെയ്യും. എല്ലാവരും എല്ലാവര്‍ക്കമുളള ഫീഡ്ബാക്കും വായിക്കും. അതാണിതിന്റെ മെച്ചം.വിശദാംശങ്ങള്‍ മനസിലാക്കാനായി ചോദ്യങ്ങളുന്നയിക്കുക.

dietsheeja said...

എന്റെ കമന്റിന്റെ മറുപടിയല്ല സാർ ഇവിടെ പ്രതിപാദിച്ചത്. അതു കൊണ്ടു തന്നെ ഈ കമന്റിന് മറുപടി പറയുന്നില്ല.. സാറിന്റെ അതുവരെയുള്ള പോസ്റ്ററുകളിൽ ഓരോന്നിനെക്കുറിച്ച് എന്റെ വിശകലനവും ആ ഭാഷാ പോസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും പറയാനില്ല. ഇതിലെ കമന്റും വായനക്കാർ തന്നെ പോസ്റ്റുമായി ബന്ധപ്പെടുത്തി വിലയിരുത്തട്ടെ.

dietsheeja said...

മറുപടി എഴുതും മുന്നേ കമന്റ് ശ്രദ്ധിച്ച് വായിക്കണം.

dietsheeja said...

എന്റെ ഒരു പ്രവർത്തനം ജനറലായി ഞാൻ പറയുന്നു തുടർന്ന് അത് ഏറ്റെടുത്തവർ പറഞ്ഞ കുറേ സാക്ഷ്യപ്രസ്താവനകൾ എഴുതുന്നു. അത് കണ്ട് സാർ എന്റെ പ്രവർത്തനത്തിന്റെ നിലവാരം അളക്കുമോ? ഉദാ: ഇന്ന് ടീച്ചർ പഠിപ്പിച്ച ഇംഗ്ലീഷ് എന്റെ മകൾ നന്നായി പഠിച്ചു.ടീച്ചറിനെ വലിയ ഇഷ്ടമായി. നാളെ ടീച്ചർ വരുന്നത് കാത്ത് അവൾ ഇരിക്കുന്നു എന്ന ഒരു രക്ഷിതാവിന്റെ വാക്ക് കേട്ട് ആ അധ്യാപികയെ വിലയിരുത്താൻ എനിക്കാവില്ല. പകരം ടീച്ചർ ഇംഗ്ലീഷ് എന്താണ് പഠിപ്പിച്ചത്? എങ്ങനെയാണ് പഠിപ്പിച്ചത്? കുട്ടി എങ്ങനെയാണ് പ്രതികരിച്ചത്? ഇതൊന്നും അറിയാതെ 5 ഇംഗ്ലീഷ് വാക്ക് ഇമ്പോസിയൻ എഴുതി പഠിപ്പിച്ചു കേടെഴുത്തിട്ട് 5/5 good എന്നെഴുതി സ്റ്റാറും കൊടുത്താലും കുട്ടിയും രക്ഷിതാവും ഇത്തരം സാക്ഷ്യപ്രസ്താവന നടത്തും' സാക്ഷ്യപ്രസ്താവന നടത്തിയയാൾ അയാളുടെ അറിവ് വച്ചാണ് പ്രസ്താവന നടത്തുന്നത്. അത് കേട്ട് വിലയിരുത്താൻ കഴിയില്ലായെന്നത് എന്തുകൊണ്ടെന്ന് മനസിലായിക്കാണുമല്ലോ.

drkaladharantp said...

ഒരു ടീച്ചറിൻ്റെ പ്രതികരണം .എന്തു മനസിലായി?

പ്രിയ സുഹൃത്തുക്കളേ,
ഞാൻ ജോളി' പാലക്കാട് ', പട്ടാമ്പി, ആമയൂർ എൽ.വി.എ.എൽ.പി.സ്കൂളിലെ അധ്യാപികയാണ്. എൻ്റെ മലയാളം നല്ല മലയാളം ടീം അംഗമാണ് ഞാനിപ്പോൾ '
എൻ്റെ സർവീസ് ജീവിതത്തിലെ ഏറ്റവും ധന്യമായ ദിവസങ്ങളാണ് ഇതെന്ന് ഞാൻ കരുതുന്നു.online SRG, online class ,online editting'' ..... എല്ലാം പുതിയ അനുഭവം :- ''
online SRG_യെ കുറിച്ച് -> കൃത്യ സമയത്തുള്ള ഹാജർ രേഖപ്പെടുത്തൽ, അതിനു തന്നെ പ്രത്യേക ചിഹ്നം -> ഹാജർ രേഖപ്പെടുത്തലിനു ശേഷം നേരത്തേ പ്രസിദ്ധീകരിച്ച ( ഞാൻ അതിനെ മെമ്മോ എന്നു പറയും) അജണ്ട പ്രകാരമുള്ള ചർച്ച -> ചർച്ചയിൽ കൃത്യമായ point പറഞ്ഞവർക്ക് ടിക്ക് മാർക്ക് നൽകി അനുമോദനം -> വ്യതിചലിക്കുന്നവർക്കു വേണ്ടി അജണ്ട വീണ്ടും ->
ആദ്യ അര മണിക്കൂർ അവലോകനം, വിലയിരുത്തൽ, അവസാന അര മണിക്കൂർ പ്ലാനിംഗിനു മായി വിനിയോഗിക്കുന്ന കൃത്യത .പിന്നെ യാത്ര പറയാത്ത യാത്ര
വ്യക്തമായ module, കൃത്യമായ Planning ഇത് രണ്ടും അത്യാവശ്യമെന്ന് അധ്യാപക സമൂഹത്തെ വീണ്ടും ഓർമ്മപ്പെടുത്താൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് നിസംശയം പറയാം.
ഇത്തരം ഒരു SRG അല്ലെങ്കിൽ പി.ടി.എ.എക്സിക്യൂട്ടീവ് മീറ്റിംഗ് എങ്ങനെ നടത്താം എന്നത് ഒരു നേരനുഭവമായി. ഇങ്ങനെ വ്യത്യസ്തമായി ചിന്തിക്കുന്ന അധ്യാപകരുള്ള ഒരു കൂട്ടായ്മയിൽ പങ്കുചേരാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യമായി കരുതുന്നു. നന്ദി.നന്ദി.നന്ദി.

drkaladharantp said...

ഷീജടീച്ചർ വിവർത്തനം എന്നത് വിശദീകരിക്കണം. കണ്ട കാര്യം പറയുന്നതിനെ സാധാരണ വിവരണം എന്നാണ് പറയുക. കണ്ടത് സംഭവമായാൽ സംഭവ വിവരണം.

dietsheeja said...

ഞാൻ വിവർത്തനം എന്നു പറഞ്ഞത് ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്കുള്ള മാറ്റം. വീഡിയോ രൂപത്തിൽ കണ്ടതിനെ അതുപോലെ എഴുതി.അതിൽ എന്ത് അറിവു നിർമ്മാണം. കേട്ടതും കണ്ടതും അതുപോലെ എഴുതാൻ കഴിയുമോ എന്ന അന്വേഷണം. അത് ശരിക്കുള്ള ലേഖനമാകുമ്പോൾ കണ്ടതിനെ അതിനപ്പുറത്തേക്ക് വായിക്കാൻ കഴിയണം. ആ വായന ലേഖനത്തിൽ പ്രതിഫലിക്കണം. ഞാൻ ഉദ്ദേശിക്കുന്ന രചന സംഭവങ്ങളും ചിത്രങ്ങളും മനസിൽ ബിംബങ്ങളാക്കിയുള്ള രചനയാണ്.വിവരണം എന്നതിന് ഞാൻ വിവർത്തനത്തേക്കാൾ വലിയ അർഥമാണ് നൽകുന്നത്. വിവർത്തനം (ഈച്ച കോപ്പി എന്ന് നമ്മുടെ നാടൻ ഭാഷ)

Suneetha KK said...

Good idea

മുഹമ്മദ്‌ കാവുന്തറ said...
This comment has been removed by the author.
മുഹമ്മദ്‌ കാവുന്തറ said...

എല്ലാം വെർച്വൽ ലോകത്തേക്ക് പറിച്ചു നടപ്പെടുമ്പോൾ അതിന്റെ മികവുകൾ ഉൾക്കൊണ്ടു കൊണ്ട് പോരായ്മകൾ ഓരോന്നായി പരിഹരിച്ചു നമുക്ക് മുന്നേറാം