പാഠം പച്ചക്കറിത്തോണി
ആസൂത്രണക്കുറിപ്പ് നാല്
പ്രവര്‍ത്തനം - എത്രയെത്ര പച്ചക്കറികള്‍ -പാഠപുസ്തകം പേജ് 115
പ്രതീക്ഷിത സമയം- 40 മിനിറ്റ് )
പഠനലക്ഷ്യങ്ങള്‍-
വായനാസാമഗ്രി വായിച്ചും ചിത്രങ്ങള്‍ നിരീക്ഷിച്ചും പച്ചക്കറികളുടെ പേരുകള്‍ കണ്ടെത്തി പട്ടികപ്പെടുത്തുന്നു.
നല്ല ആരോഗ്യത്തിന് പച്ചക്കറികള്‍ ആഹാരത്തിലുള്‍പ്പെടുത്തേണ്ടതാണെന്ന ധാരണ പട്ടിക വിശകലനത്തിലൂടെ രൂപീകരിക്കുന്നു.
പ്രദര്‍ശനം , കൂട്ടെഴുത്ത്
പാട്ടില്‍ നിന്നും പട്ടിക
പേജ് 114ലെ പാട്ട് പഠനക്കൂട്ടത്തില്‍ സാവധാനം വായിക്കുന്നു. ഓരോ പച്ചക്കറിയുടെ പേര് വരുമ്പോഴും അത് പട്ടികയില്‍ എഴുതിച്ചേര്‍ക്കുന്നു.
പതിനഞ്ച് പച്ചക്കറികളുടെ പേരുകള്‍ എഴുതണമെങ്കില്‍ കോമ ഇട്ട് എഴുതണം. കോമ ഇടുന്ന രീതി പരിചയപ്പെടുത്തണം. വാക്കിനോട് ചേര്‍ന്ന് കോമ ഇട്ട ശേഷം വാക്കകലം പാലിച്ച് അടുത്ത വാക്ക് എഴുതണം.
സ്ഥലം തികയുന്നത്ര എഴുതിയാല്‍ മതി
ടീച്ചറുടെ പിന്തുണ നടത്തം ( കൂടുതല്‍ പിന്തുണ വേണ്ടവര്‍ക്ക് പരിഗണന)
പാട്ടിലുള്ള പച്ചക്കറികള്‍ |
അറിയാവുന്ന മറ്റ് പച്ചക്കറികള്‍ |
|
|
പച്ചക്കറി പ്രദര്‍ശനം. എല്ലാവരും കൊണ്ടു വന്നതും ടീച്ചര്‍ കൊണ്ടുവന്നതുമായ പച്ചക്കറികള്‍ പ്രദര്‍ശിപ്പിക്കുന്നു. ( ഓരോ പച്ചക്കറിയുടെയും ലേബല്‍ കൂടി എഴുതിവെക്കണം )
പ്രദര്‍ശനം കണ്ട് കഴിഞ്ഞാല്‍ ചര്‍ച്ച
ഇവിടെ പ്രദര്‍ശിപ്പിക്കാത്ത പച്ചക്കറികളുണ്ടോ?
ഇനി പട്ടിക പൂരിപ്പിക്കാം. പാട്ടിലുള്ളവ ഒന്നാം കോളത്തില്‍ എഴുതി. അറിയാവുന്ന മറ്റ് പച്ചക്കറികളുടെ പേരുകളാണ് അടുത്ത കോളത്തില്‍ എഴുതേണ്ടത്.
വ്യക്തിഗതമായി എഴുതണം
എഴുതിയ ശേഷം പഠനക്കൂട്ടത്തില്‍ പങ്കിടണം. എഴുതിയത് പരസ്പരം പരിശോധിച്ച് മെച്ചപ്പെടുത്തണം
ബോര്‍ഡില്‍ ടീച്ചര്‍ കോളം വരയ്കണം. ഓരോ പഠനക്കൂട്ടത്തില്‍ നിന്നും പ്രതിനിധികള്‍ വന്ന് പൂരിപ്പിക്കണം
എഡിറ്റിംഗ് പ്രക്രിയ നടത്തണം. ( ആശയപരം, ഭാഷാപരം)
ടീച്ചറുടെ മെച്ചപ്പെടുത്തിയെഴുത്ത്
പട്ടിക പൂരിപ്പിക്കല്‍ മത്സരം.
പച്ചക്കറികളുടെ ഉപയോഗമനുസരിച്ച് തരംതിരിക്കാം
ഇലകള്‍ |
കായകള്‍ |
മറ്റുഭാഗങ്ങള്‍ |
|
|
|
പച്ചക്കറികളുടെ ഉപയോഗമനുസരിച്ച് തരംതിരിക്കല്‍ എന്നത് വിശദീകരിക്കണം. ആഹാരത്തിന് ഉപയോഗിക്കുന്ന പച്ചക്കറിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിക്കാനാണ് നിര്‍ദ്ദേശിക്കേണ്ടത്. സാധ്യതകള്‍.
പഠനക്കൂട്ടത്തില്‍ ആലോചിച്ച് പൂരിപ്പിക്കണം
വിജയികളെ തീരുമാനിക്കുന്നതെങ്ങനെ? ടീച്ചര്‍ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുന്നു.
ശരിയായി തരം തിരിച്ചിട്ടുണ്ട്.
പഠനക്കൂട്ടത്തിലെ എല്ലാവരും എഴുതിയിട്ടുണ്ട്
പരസ്പരം സഹായിച്ച് തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.
ഓരോ പഠനക്കൂട്ടവും അവതരണം നടത്തുന്നു. അവരെ വിലയിരുത്തി പോയന്റ് നല്‍കുന്നു.
പഠനക്കൂട്ടം |
ശരിയായി തരം തിരിച്ചിട്ടുണ്ട്. |
എല്ലാവരും എഴുതിയിട്ടുണ്ട് |
പരസ്പരം സഹായിച്ച് തെറ്റുകള്‍ തിരുത്തിയിട്ടുണ്ട് |
ഒന്ന് |
|
|
|
രണ്ട് |
|
|
|
മൂന്ന് |
|
|
|
നാല് |
|
|
|
ടീച്ചര്‍ വേര്‍ഷന്‍
ഇലകള്‍
തകരയില, മുരിങ്ങയില, കറിവേപ്പില, മത്തനില, മല്ലിയില
കായകള്‍
വെണ്ടക്കായ, പാവയ്ക, തക്കാളി, കോവല്‍, വെള്ളരി, പയറ്‍
മറ്റ് ഭാഗങ്ങള്‍
ബീറ്റ് റൂട്ട്, ക്യാരറ്റ്, കാച്ചില്‍, ചേന, ഉരുളക്കിങ്ങ്
കൂടുതല്‍ പോയന്റ് കിട്ടിയവര്‍ക്ക് അത്രയും സ്റ്റാര്‍ ചാര്‍ട്ടില്‍ രേഖപ്പെടുത്തുന്നു. മറ്റു പഠനക്കൂട്ടത്തില്‍ നിന്നും പ്രതിനിധികള്‍ വന്ന് അഭിനന്ദിക്കുന്നു.
കടങ്കഥകള്‍
ഓരോ പഠനനക്കൂട്ടവും തന്നിട്ടുള്ള കടങ്കഥകള്‍ക്ക് ചേരുന്ന ചിത്രം കണ്ടെത്താന്‍ ശ്രമിക്കട്ടെ. അടിപാറ, നടുവടി, തല കാട് എന്നതിന് ഉത്തരം അതിന് താഴെ എഴുതണം. കുട്ടികള്‍ക്ക് ഉത്തരം കിട്ടിയില്ലെങ്കില്‍ അടുത്തത് അറിയാമോ എന്ന് നോക്കട്ടെ. ഒരു പാവയ്ക കാണിച്ചിട്ട് ഇത് ഉത്തരമായി വരുന്ന കടങ്കഥ ഏതെന്ന് ചോദിക്കാം. ഒന്നാമത്തേതിന് ആരും ഉത്തരം പറഞ്ഞില്ലെങ്കില്‍ ഒരു ചേനയുടെ ചിത്രം കാണിക്കണം. വരച്ചാലും മതി. ഇലയും തണ്ടും വേണം. എന്നിട്ട് നടു വടി, തല കാട് എന്ന രീതിയില്‍ പരിചയപ്പെടുത്താം ( പാഠപ്പുസ്തകത്തിലെ ചിത്രം പൂര്‍ണമല്ലല്ലോ. അതിന് തണ്ടും ഇലയും വരയ്കുകയുമാകാം)
പിടിച്ചാല്‍ ഒരു പിടി അരിഞ്ഞാല്‍ ഒരു മുറം
കാള കിടക്കും കയറോടും
ചപ്പത്തി പോലെ ഇല, വിലരു പോലെ കായ
പ്രവര്‍ത്തനം നട്ട് നനയ്കാം
പഠനലക്ഷ്യങ്ങള്‍
അനുഭവം വിശകലനം ചെയ്തും നിരീക്ഷണത്തിലൂടെയും പച്ചക്കറി കൃഷി ചെയ്യുന്ന രീതിയെക്കുറിച്ച് ധാരണ രൂപീകരിക്കുന്നതിനും വിശദീകരിക്കുന്നതിനും
പച്ചക്കറികൃഷിയില്‍ പങ്കാളിയാകുന്നതിലൂടെ കൃഷിയനുഭവം നേടുന്നതിന്
പ്രതീക്ഷിത സമയം 35 മിനിറ്റ്
കരുതേണ്ട സമാഗ്രികള്‍- പാഠപുസ്തകം, പച്ചക്കറിവിത്ത്, കാര്‍ഷികോപകരണങ്ങള്‍
പ്രക്രിയാവിശദാംശങ്ങള്‍
ആരെങ്കിലും പച്ചക്കറി കൃഷി ചെയ്യുന്ന കാര്യം സംയുക്ത ഡയറിയില്‍ എഴുതിയിട്ടുണ്ടോ? ( തലേദിവസമേ ആവശ്യപ്പെട്ടാല്‍ കുട്ടികള്‍ കണ്ടുപിടിച്ചുവരും) Filza fathima , GLPS THARISH, WANDOOR SUB എഴുതിയത് നോക്കൂ
ലെസ മറിയം , പള്ളിക്കര എ എൽ പി സ്കൂൾ , മേലടി (സബ് ജില്ല
ആ ഡയറികള്‍ വായിക്കാന്‍ അവസരം
മറ്റൊരു സ്കൂളിലെ നന്ദിത എഴുതിയ ഡയറി വായിക്കാം
നന്ദിതയുടെ ഡയറി ( പാഠപുസ്തകം പേജ് 116) വ്യക്തിഗതമായി വായിക്കുന്നു
കണ്ടെത്തല്‍ വായന
ആശയ തലം ( ഓരോ പഠനക്കൂട്ടത്തോടും ഓരോ ചോദ്യം)
നന്ദിതയുടെ ഡയറിയില്‍ എത്ര പച്ചക്കറികളെക്കുറിച്ച് പറയുന്നുണ്ട്?
നന്ദിത രണ്ട് കാര്യമാണ് ചെയ്തത്. ഏതൊക്കെയാണവ?
നന്ദിതയുടെ അമ്മ എന്താണ് ചെയ്തത്?
ഏത് ദിവസമാണ് നന്ദിത പച്ചക്കറിത്തോട്ടത്തില്‍ പോയത്?
വാക്യതലം
നന്ദിത വരച്ച ചിത്രത്തിലെ ആശയമുള്ള വാക്യം ഏതാണ്?
പദതലം
നന്ദിത ഒരു വാക്ക് എഴുതിയപ്പോള്‍ തെറ്റിപ്പോയി. ഏത് വാക്കാണത്? എന്താണ് പറ്റിയ തെറ്റ്?
തെറ്റ് തിരുത്തുന്ന രീതി എങ്ങനെ? അതുപോലെ നമ്മള്‍ക്കും ചെയ്താലോ?
അക്ഷരതലം
സ്ക എന്ന അക്ഷരം ചേര്‍ന്ന വാക്കേത്?
ള്ള, ച്ച, ത്ത, ല്ല എന്നിവയല്ലാതെ വേറെ ഏതെങ്കിലും ഇരട്ടിപ്പ് വരുന്ന അക്ഷരം ചേര്‍ന്ന വാക്കുണ്ടോ? ( ന്ന, ഞ്ഞ, ക്ക)
കൃഷി അനുഭവം പങ്കിടാം
കുട്ടികള്‍ക്ക് കൃഷി അനുഭവം പങ്കിടാന്‍ അവസരം. പങ്കിടുമ്പോള്‍ ടീച്ചര്‍ പദസൂര്യന്‍ മാതൃകയില്‍ അവ ബോര്‍ഡില്‍ രേഖപ്പെടുത്തണം.
നാലോ അഞ്ചോ പേര്‍ക്ക് അവസരം
തുടര്‍ന്ന് പച്ചക്കറികൃഷിയെക്കുറിച്ച് ഓരോ പഠനക്കൂട്ടവും എഴുതുന്നു.
സ്കൂളിലെ കൃഷി ജോലികളുമായി പരിചയപ്പെടാൻ കുട്ടികൾക്ക് അവസരം നൽകണം. സ്‌കൂളിൽ കൃഷിയില്ലെങ്കിൽ സൗകര്യമുള്ള സ്ഥലത്ത് ഈ പാഠത്തിൻ്റെ തുടർപ്രവർത്തനം എന്ന നിലയിൽ ഒരു ചാൽ പയറോ വെണ്ടയോ തക്കാളിയോ ഒന്നാം ക്ലാസ്സുകാർ നട്ട് പരിപാലിക്കട്ടെ. ടീച്ചറുടെ മേൽനോട്ടം ഉണ്ടായാൽ മതി.
ആ ദിവസത്തെ ഡയറിയിൽ കുട്ടികൾ തങ്ങളുടെ കൃഷി അനുഭവം എഴുതട്ടെ.
വിലയിരുത്തൽ:
ടീച്ചറുടെ വിലയിരുത്തൽ
കൃഷി രീതിയെക്കുറിച്ച് സ്വന്തമായി എഴുതൽ
പ്രതീക്ഷിത ഉൽപ്പന്നം:
കൃഷി രീതിയെക്കുറിച്ച് എഴുതിയത്
വായനപാഠം
താനാ
തന തന
താനാ
തന തന തന്തിനനോ
ഒരു
ചാലുഴുതില്ല ഒരു വിത്തും
വിതച്ചില്ല
താനെ
മുളച്ചൊരു പൊൻതകര (
താനാ
തന തന....)
ഒരു
നാളൊരു വട്ടി രണ്ടാം നാൾ
രണ്ടു വട്ടി
മൂന്നാം
നാൾ മൂന്നു വട്ടി തകര നുള്ളി
(
താനാ
തന തന ...)
അപ്പൂപ്പനമ്മൂമ്മ
അയലത്തെ കേളുമ്മാവൻ
വടക്കേലെ
നാണിക്കും വിരുന്നൊരുക്കി
(താനാ
തന തന...)
കുംഭമാസം
കഴിഞ്ഞപ്പോൾ തകര കഴിഞ്ഞു
ഇനിയെന്തു
ചെയ്യും പെരുങ്കുടലേ
(താനാ
തന തന...)
ആറാറു
മടക്കിട്ട് അറുപതു
കുരുക്കിട്ട്
അനങ്ങാതെ
കിടന്നോ പെരുങ്കുടലേ.
(താനാ
തന തന ...)





No comments:
Post a Comment