ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, May 11, 2026

മികവഴക് പുരസ്കാരം നേടിയ പ്രബന്ധങ്ങള്‍-1

  മികവഴക് പുരസ്കാരം നേടിയ പ്രബന്ധം

അഭിമാനരേഖയും അധ്യാപികയുടെ ഡയറിയും മറ്റ് തനത് ഇടപെടലുകളും

ഉമ്മുല്‍ഖൈര്‍
(ജി.എം എൽ പി സ്കൂൾ കൂമണ്ണ    അഭിമാനരേഖ, എൻ്റെ ഡയറി എൻ്റെ അഭിമാനം എനനിവയില്‍ മാതൃക സൃഷ്ടിച്ചതിനും വ്യക്തിഗതശ്രദ്ധ നല്‍കുന്ന രീതിയില്‍ സ്വന്തം വഴി വെട്ടിയതിനും അതിലൂടെ കൂടുതല്‍ പിന്തുണ വേണ്ടവരെ മുന്നിലെത്തിച്ചതിനുമാണ് അവാര്‍ഡ് ലഭിച്ചത്. ടീച്ചര്‍ നടത്തിയ ഇടപെടലുകളുടെ വിശദാംശങ്ങളാണ് ചുവടെയുള്ള പ്രബന്ധത്തില്‍.)


1. ) അഭിമാനരേഖ

  • ക്ലാസിൽ ഓരോ കുട്ടിയെയും സൂക്ഷ്മമായി നിരീക്ഷിച്ച്, അവരുടെ പഠന നില, സ്വഭാവ സവിശേഷതകൾ, പങ്കാളിത്തം, കഴിവുകൾ, മെച്ചപ്പെടുത്തേണ്ട മേഖലകൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ രേഖപ്പെടുത്തലാണ് അഭിമാനരേഖ. കുട്ടി ഏത് നിലവാരത്തിലാണ് നിൽക്കുന്നത്, എന്തൊക്കെ സഹായം ആവശ്യമുണ്ട്, ഇനി നൽകേണ്ട പ്രവർത്തനങ്ങൾ എന്തൊക്കെയെന്ന് അധ്യാപിക ഈ ഡയറിയിൽ വ്യക്തമാക്കുന്നു. ഇതിലൂടെ ഓരോ കുട്ടിയുടെയും പഠനപുരോഗതി വ്യക്തിഗതമായി നിരീക്ഷിക്കുകയും പിന്തുണ നൽകുകയും ചെയ്യാൻ കഴിയുന്നു

  • ഓരോ കുട്ടിക്കും അവരുടെ പഠനവുമായി ബന്ധപെട്ട് നല്ല വാക്ക് എഴുതുകയും അവ രക്ഷിതാവും കുട്ടിയും ഇരുന്ന് വായിച്ച് കേൾപ്പിക്കുകയും ചെയ്യുമ്പോൾ ഇത്തരം വാക്കുകൾ കേൾക്കാൻ ഓരോ കുട്ടിയും പരിശ്രമിക്കും അതിനായി എൻ്റെ ഡയറി ( അഭിമാനരേഖ ) സൂക്ഷിക്കുന്നു അവയിൽ രക്ഷിതാക്കളും അഭിപ്രായങ്ങൾ എഴുതുന്നു .

  • അഭിമാനരേഖയിൽ ഉൾപ്പെടുന്ന പ്രധാന ഘടകങ്ങൾ:

    • കുട്ടിയുടെ വായന, എഴുത്ത്, ഗണിത കഴിവുകളുടെ നില

    • സാമൂഹിക ഇടപെടലുകളും ശീലങ്ങളും

    • പ്രത്യേക കഴിവുകളും സൃഷ്ടിപരമായ പ്രകടനങ്ങളും

    • മെച്ചപ്പെടുത്തേണ്ട മേഖലകൾ

    • വ്യക്തിഗത സഹായ പ്രവർത്തനങ്ങളുടെ പദ്ധതി

  • ഇത് ഒരു റിപ്പോർട്ട് മാത്രമല്ല; കുട്ടിയുടെ വളർച്ചയെ മനസ്സിലാക്കുന്ന അധ്യാപകന്റെ ആത്മാർത്ഥതയുടെ രേഖയാണ്. ഓരോ കുറിപ്പും ഒരു പ്രോത്സാഹനവാക്കാണ്. ഓരോ നിരീക്ഷണവും ഒരു പുതിയ സാധ്യതയുടെ വാതിലാണ്.

അതിനാൽ, അഭിമാനരേഖ ഒരു ഡയറി മാത്രമല്ല — അത് ഓരോ കുട്ടിയുടെയും വളർച്ചയുടെ കഥപറയുന്ന അഭിമാനപുസ്തകമാണ്.


2. )
എൻ്റെ ഡയറി എൻ്റെ അഭിമാനം

ഓരോ കുട്ടിയുടേയും ബയോഡാറ്റ മുതൽ എഴുതുന്ന വ്യക്തിഗതമാസ്റ്റര്‍ പാനിന്റെ മാർഗരേഖ കുറച്ച് പ്രയാസം ആയതിനാൽ ഞാൻ കുറേ അധ്യാപകരോട് ചോദിച്ചു മോഡൽ തരാൻ. പക്ഷേ ആരും തയ്യാറാക്കിയിട്ടില്ല എന്നു പറഞ്ഞു . എൻ്റെ രീതിക്കനുസരിച്ച് ഞാന്‍ തയ്യാറാക്കി.

ഇതിൽ

  • ഓരോ കുട്ടിക്കും എത്ര കഥ രക്ഷിതാവ് വായിച്ചു കൊടുത്തു ?

  • ഇഷ്ടപെട്ട കഥ?

  • കുട്ടിക്ക് എത്ര കഥ അറിയാം ?

  • ഇനിയും ഏതൊക്കെ അക്ഷരങ്ങൾ ഊന്നൽ നൽകണം ?

  • ഡയറി എഴുത്ത് വികാസം?

  • സ്‌കൂൾ ലൈബ്രറി കൊടുത്തത്

  • ക്ലാസിൽ കുട്ടിയുടെ പഠന പുരോഗതി

  • വൃത്തി, സ്വഭാവം, സഹകരണം

  • പഠന പ്രവർത്തനത്തിൽ പങ്കാളികളായോ ? ഇല്ലയോ?

  • കായിക ക്ഷമത

  • term Grade വിലയിരുത്തൽ

  • ആ കുട്ടിയെ കുറിച്ച് ടീച്ചറിൻ്റെ അഭിപ്രായം ? പോസിറ്റീവും നഗറ്റീവും എഴുതാം കാരണം അവ ബാക്കി രക്ഷിതാക്കൾ വായിക്കുന്നില്ല. സ്വന്തം രക്ഷിതാക്കൾ മാത്രമേ അറിയുകയുള്ളു.

  • എല്ലാ കുട്ടികളുടേയും പേര് അവരുടെ അഭിപ്രായം എഴുതിയ പേജ് നമ്പർ എന്നിവ ആദ്യ page ൽ നൽകും. ഉദാഃ-അക്ഷിന എന്ന കുട്ടിയുടെ വിവരങ്ങൾ പേജ് നമ്പർ 17 ൽ ആണെങ്കിൽ അക്ഷിന -17. ഈ പേജ് മാത്രമേ ആ കുട്ടിയുടെ രക്ഷിതാവ് തുറക്കാവു. ആയതിനാൽ എന്തും തുറന്ന് എഴുതാനുള്ള വേദിയായി തോന്നി

ഡയറി കൊണ്ടുള്ള ഗുണം

  • രക്ഷിതാക്കൾ മീറ്റിംഗിന് വരുമ്പോൾ ഡയറി വായിച്ച് അതിൽ അഭിപ്രായം എഴുതുന്നു

  • മീറ്റിംഗിൽ ഓരോരുത്തരോടും കുട്ടിയെ കുറിച്ച് പറയുമ്പോൾ ഒത്തിരി സമയം വേണം ബുക്കാവുമ്പോൾ വായിക്കാനും ഈസി. നമുക്കും പണി കുറയും. വീട്ടിൽ കുട്ടിയുടെ മാറ്റങ്ങൾ, പുരോഗതി, ഇനി എന്തെല്ലാം ടീച്ചറുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നത്, ഇതുവരേയുള്ള ക്ലാസിനേയും പഠന പ്രവർത്തനങ്ങളെ കുറിച്ചുള്ള അഭിപ്രായം എന്നിവ എഴുതുന്നു

  • മീറ്റിംഗിൽ കുട്ടികളെ കുറിച്ച് നല്ലതേ പറയാൻ പറ്റു. നഗറ്റീവ് പറയുമ്പോൾ ബാക്കി രക്ഷിതാക്കൾ കേൾക്കും അവ രക്ഷിതാക്കൾക്കും മക്കൾക്കും സങ്കടമാവും ഇതാവുമ്പോൾ പ്രയാസമില്ല

നേരിട്ട പ്രയാസം

  • ഒരു ബുക്ക് ആയതിനാൽ ഓരോ രക്ഷിതാക്കളും എഴുതി മറ്റുള്ളവർക്ക് കൈമാറാൻ സമയം എടുത്തു

  • എത്ര തന്നെ മറ്റു കുട്ടികളുടെ അഭിപ്രായങ്ങൾ വായിക്കരുതെന്ന് പറഞ്ഞാലും just വായന ചിലർ നടത്തും

അടുത്ത വർഷംമാറ്റാൻ ആഗ്രഹിക്കുന്നത്

  • ഓരോ കുട്ടിക്കും ഒരു ബുക്ക് അതാവുമ്പോൾ രക്ഷിതാക്കൾക്കും

ടീച്ചർക്കും പ്രയാസം വരില്ല ഇത് SSK അംഗങ്ങൾ പറഞ്ഞ് തന്ന idea അടുത്ത വർഷം പ്രാവർത്തികമാക്കും

3) ഓരോ പാഠവിനിമയത്തിനും അനുഭവക്കുറിപ്പ്

  • എല്ലാ പാഠത്തിൻ്റേതും തയ്യാറാക്കി. അവ വായിക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. കടന്നുപോയ വഴികൾ ഓർക്കാൻ ഒരവസരം അതാണ് അനുഭവക്കുറിപ്പായി സൂക്ഷിക്കുന്നത്



പ്രബന്ധം രണ്ട്

വ്യക്തിഗത ശ്രദ്ധയും പിന്തുണയും, ക്ലാസ് തല ഡയറി എഴുത്തും വോയ്സ് ടൈപിംഗും


1) കുട്ടികളുടെ കഴിവുകളും പരിമതികളും കണ്ടെത്തലും

  • ഒന്നൊരുക്ക പ്രവർത്തനങ്ങളിലൂടെ കുട്ടികളറിയാതെ അവരുടെ സൂക്ഷ്മ സ്ഥൂല പേശിനിയന്ത്രണശേഷി നിരീക്ഷിച്ചു. പത്ത് ദിവസം പിന്നിട്ടപ്പോൾ തന്നെ എത്ര കുട്ടികൾക്ക് സഹായം വേണ്ടി വരും എന്ന് കണ്ടെത്താൻ കഴിഞ്ഞു

  • ഓരോ കുട്ടിയും വ്യത്യസ്ത കഴിവുകളും സ്വഭാവങ്ങളും ഉള്ളവരാണ് അതുകൊണ്ട് തന്നെ ഓരോ കുട്ടിയിലും പരിഗണന നൽകുന്നതിനാവശ്യമായ എന്തെല്ലാം കാര്യങ്ങൾ ക്ലാസ് റൂം പ്രവർത്തനങ്ങളിൽ ഉൾപെടുത്താമെന്ന് ആസൂത്രണം ചെയ്തു.

2) ഗ്രൂപ്പ് രൂപീകരണം

  • ആദ്യ പാഠഭാഗം പകുതി ആയപ്പോൾ തന്നെ എൻ്റെ ക്ലാസിലെ കൂട്ടുകാരെ 3 വിഭാഗം ആക്കി തിരിച്ചു. അതിൽ മൂന്നാം ഗ്രൂപ്പിൽ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള 6 കുട്ടികൾ ഉണ്ടായിരുന്നു.

  • രണ്ടാം ടേം പകുതി ആയപ്പോഴേക്കും 6 കുട്ടികൾ എന്നത് 3 കുട്ടികളായി ചുരുങ്ങുകയും ഇവരിൽ തന്നെ നല്ല മാറ്റം വരികയും ചെയ്തു.

3 ഓരോ കുട്ടിക്കും പിന്തുണാബുക്ക്

  • പിന്തുണ വേണ്ട കുട്ടികൾക്ക് ക്ലാസിൽ സൂക്ഷിക്കാൻ പ്രത്യേക നോട്ട്ബുക്ക് തയ്യാറാക്കി

  • പിന്തുണാ നടത്ത സമയം എഴുതിയ അക്ഷരങ്ങൾ അവർ സ്വയം എഴുതാൻ ഇത്തരം നോട്ട്ബുക്ക് സഹായിച്ചു

  • ഒന്നാം പാഠം കഴിഞ്ഞപ്പോഴും ക ,ന എന്നിവ തിരിച്ചറിയാൻ പ്രയാസമുള്ളവരും ഉണ്ടായിരുന്നു തുടർന്നു വരുന്ന പാഠങ്ങളിൽ അക്ഷര പുനരനുഭവം ഉള്ളതിനാൽ അവ ആശ്വാസമേകി

  • ആദ്യ ടേമിൽ എഴുത്തിൽ ഏറ്റവും കൂടുതൽ സഹായിച്ചത് തെളിവെടുത്ത് എഴുത്തായിരുന്നു

4) ഡയറിയെഴുത്തില്‍ പിന്തുണ

  • പ്രീ പ്രൈമറി അനുഭവം ഇല്ലാത്ത കുട്ടികൾക്കും വീട്ടിൽ സഹായത്തിന് ആളില്ലാത്ത കുട്ടികളിലും നല്ല മാറ്റം പ്രകടമാകുന്നു വീട്ടിൽ മലയാളം നന്നായി എഴുതാൻ അറിയാത്തവർക്ക് സംയുക്ത ഡയറി പ്രയാസം കണ്ടു. അവർക്ക് ക്ലാസിൽ ടീച്ചർ സഹായിച്ചു. നല്ല മാറ്റം പ്രകടമായി തുടങ്ങി ഇപ്പോൾ ഒന്നാം ക്ലാസുകാരി അമ്മയെ പഠിപ്പിക്കുന്നതും കൗതുകം തന്നെ

5) കുട്ടിടീച്ചര്‍മാര്‍

  • പിന്തുണ വേണ്ടവരെ കുട്ടിടീച്ചറിനെ ഏൽപ്പിക്കുകയും അവർ പഠിപ്പിക്കുകയും ചെയ്യുന്നു. ടീച്ചർ പറയാതെ തന്നെ അവരെ സഹായിക്കാൻ തയ്യാറായാണ് കുട്ടിക്കൂട്ടം ഒരുങ്ങി നിൽക്കുന്നത്

  • എഡിറ്റിംഗിനു ശേഷം ഡയറി കൈമാറി വായന നടത്തുമ്പോൾ പരിഗണന ആവശ്യമുള്ളവർക്ക് കുട്ടിക്കൂട്ടത്തിൻ്റെ (കുട്ടി ടീച്ചേഴ്സിനെ) സഹായം നൽകും

  • ഗ്രൂപ്പായി മാറുകയും ഡയറി കൈമാറി വായനയ്ക്കായി 5 മിനുറ്റ് സമയം എല്ലാ ദിവസവും കണ്ടെത്തുന്നു

  • കാർടൂൺ ഡയറി സംയുക്ത ഡയറിയേക്കാൾ എളുപ്പമായി കുട്ടികളിൽ അനുഭവപെട്ടു.

  • രക്ഷിതാക്കളിൽ നല്ല അഭിപ്രായവും ഉണ്ടായി ആഴച്ചയിൽ 2 ദിവസം കാർട്ടൂൺ ഡയറി എഴുതി അവ കൂട്ടുകാരെ കാണിക്കാൻ ഉത്സാഹമായിരുന്നു

6) കഥാരചനയിലെ വ്യക്തിഗതശ്രദ്ധ

  • കുട്ടിക്കഥ നിർമ്മാണത്തിൽ ആദ്യ കഥ ചിത്രം കാണിച്ച് സമയം നൽകി ശേഷം കഥ പറയിപ്പിച്ചു.

  • ഓരോ കുട്ടികൾക്കും അറിയാവുന്ന രീതിയിൽ എഴുതി.

  • പിന്തുണ വേണ്ടവർക്ക് അടുത്ത് വിളിച്ചു എഴുതുന്നതിൽ തിരുത്തേണ്ട ഭാഗം പാഠഭാഗത്ത് വന്ന വാക്കുകൾ ഓർമ്മിപ്പിക്കുകയും എന്നിട്ടും പ്രയാസമാണെങ്കിൽ വോയിസ് ടൈപ്പിലൂടെ ശരിയാക്കി കാണിക്കുകയും ചെയ്തു.

  • കഥയെഴുത്ത് വന്നപ്പോഴേക്കും കൂടുതൽ അക്ഷരങ്ങൾ കിട്ടിയതിനാൽ വലിയ പ്രയാസം ഈ ഭാഗത്ത് വന്നില്ല

7) പ്രശ്നപരിഹരണവും പാഠാസൂത്രണവും

  • ഓരോ കുട്ടിയുടെയും പ്രശ്നങ്ങള്‍ കൂടി പരിഗണിച്ചാണ് തയ്യാറാക്കിയത്

  • അധ്യാപകസാഹിയിയിലുള്ള പ്രക്രിയ അതേപോലെ സ്വീകരിച്ചില്ല. ക്ലാസ് സാഹചര്യത്തിന് അനുയോജ്യമാക്കി. ടീച്ചറുടെ ഡയറിയും ഓരോ പഠത്തിന്റെയും അനുഭവക്കുറിപ്പ് എഴുതലും ഈ പ്രവര്‍ത്തനത്തിന് സഹായകമായി.

  • മോണിറ്ററിംഗ് ടീം TM മൊത്തമായി വായിക്കുകയും പ്രതികരണ പേജിന് പ്രത്യേക അഭിനന്ദനങ്ങൾ പറയുകയും ചെയ്തു. സമഗ്രയിലും ലഘൂകരിച്ച് നൽകി വരുന്നു

8. വായനക്കാര്‍ഡ് വായിക്കുന്നവര്‍ക്കായി രജിസ്റ്റര്‍

  • പാഠഭാത്തുള്ള വായന കാർഡ് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നൽകി.

  • വാട്സ് ആപ്പ് ഗ്രൂപ്പിൽ എന്നും വായന നിർദേശിച്ചു.

  • ആരെല്ലാം വായിച്ചു എന്നറിയാൻ വേണ്ടി ടീച്ചർ ഒരു രജിസ്റ്റർ സൂക്ഷിക്കുന്നു വായിച്ചവരുടെ പേരിന് നേരെ തിയതി എഴുതി ടിക്ക് ചെയ്യുന്നു

  • വായിക്കാത്തവരെ കണ്ടെത്താൻ ഇവ എളുപ്പമാക്കി.

  • വായിക്കാത്തവരെ കണ്ടെത്തിയാൽ അവർക്ക് വ്യക്തിഗത സന്ദേശം അയച്ച് കാരണം അന്വേഷിക്കുന്നു.

  • ഇതിലൂടെ കൂടുതൽ കുട്ടികൾ വായനയിൽ എത്തി.

  • നിശ്ചിത പാഠഭാഗം അവസാനിക്കുമ്പോഴേക്കും അടുത്ത പാഠഭാഗത്തിലെ വായനക്കാർഡ് ഗ്രൂപ്പിൽ നൽകിവരുന്നു

  • വായനയില്‍ പരിഗണന വേണ്ടവരായി കണ്ടെത്തിയവര്‍ക്ക് പ്രത്യേക ഗ്രൂപ്പുണ്ടാക്കി. വായന കാർഡ് ലഘുവാക്കി നൽകി. 4 വരിയുള്ള വായന കാർഡ് 2 വരിയാക്കി നൽകിയതിനാൽ വായന ഒന്നുകൂടി അവർക്ക് എളുപ്പമാവുകയും വായിക്കാൻ ഞങ്ങൾക്കും പറ്റുമെന്നുള്ള ആത്മവിശ്വാസം വളരുകയും ചെയ്തു.

  • വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകിയ വായന കാർഡ് രക്ഷിതാക്കൾ പ്രിൻ്റ് എടുക്കുകയും കവറിലാക്കി സൂക്ഷിക്കുകയും എന്നും വീട്ടില്‍ വായന നടത്തുകയും ചെയ്യുന്നു.

  • വായനക്കാർഡ് കവറിൽ ആക്കി വായന മൂലയിലും സൂക്ഷിച്ചു. വ്യക്തിഗത വായനക്ക് അവസരം നൽകി.

  • വായനയിലൂടെ കുട്ടികളിൽ ചിഹ്നങ്ങൾ പെട്ടെന്ന് ഉറച്ചുതായും കണ്ടു

  • അവസാന ടേം ആയപ്പോഴേക്കും പാഠഭാഗത്തുള്ള തുടർപ്രവർത്തന പോദ്യങ്ങളോട് പ്രതികരിക്കാനും വായന കാർഡ് നൽകിയാൽ വായിക്കാനും സമയം നൽകിയാൽ സ്വന്തമായി എഴുതാനും കഴിവ് നേടി

ക്ലാസ് തല ഡയറി എഴുത്തും വോയ്സ് ടൈപിംഗും

  • 29 കുട്ടികൾക്കും അനുഭവങ്ങൾ എഴുതാൻ ക്ലാസിൽ നോട്ട് ബുക്ക് സൂക്ഷിക്കുന്നു

  • രക്ഷിതാക്കളുടെ സഹായം ലഭിക്കാത്തവർക്ക് ക്ലാസിൽ ഡയറി എഴുത്തിന് സഹായം നൽകി. അതിനായി കുറച്ച് സമയം മാറ്റി വെച്ചു.

  • എല്ലാവർക്കും ക്ലാസ് തല ഡയറിയെഴുത്ത് ശീലമാക്കാൻ CPTA യിൽ രക്ഷിതാക്കളുടെ സമ്മതത്തോടെ നിർദേശം നൽകുകയും ചെയ്തു

  • സ്‌കൂളിൽ വന്നതിനു ശേഷമുള്ള അനുഭവങ്ങൾ കോർത്തിണക്കി ഡയറി എഴുതാൻ ശീലമാക്കി. ആ ഡയറി ക്ലാസിൽ സൂക്ഷിക്കുകയും ചെയ്തു.

  • ഇതിൽ പരിഗണന അർഹിക്കുന്നവരെ സഹായിച്ചത് വോയിസ് ടൈപിലൂടെയാണ് ഉദ:- എൻ്റെ ചെടിയിൽ പൂവ് വിരിഞ്ഞു എന്നതിൽ ൻ്റെ ,ഞ്ഞ തെറ്റി പോയവരെ കൊണ്ട് തന്നെ വോയിസ് ടൈപ്പ് ചെയ്ത് കാണിക്കുകയും ഏത് ഭാഗം ശരിയാക്കണം എന്ന് അവർ തന്നെ തിരിച്ചറിയുകയും ചെയ്തു

  • തിരുത്തേണ്ട അക്ഷരത്തിന് മുകളിൽ പെൻസിൽ കൊണ്ട് വട്ടം വരച്ച് കാണിക്കുകയും ചെയ്തു

  • ക്ലാസ് തല ഡയറിയില്‍ (ക്ലാസിൽ സൂഷിക്കുന്ന ) നല്ല മാറ്റം വന്നു തുടങ്ങി. അവ സ്‌കൂളിൽ നിന്ന് തന്നെ എഴുതുന്നതിനാൽ ഏതെല്ലാം അക്ഷരങ്ങൾ ഓരോ കുട്ടിക്കും ഇനിയും കിട്ടാനുണ്ട് എന്ന് പെട്ടന്ന് അറിയാനും സാധിക്കുന്നു.

എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കല്‍

  • പാഠഭാഗത്തുള്ള കണ്ടത്തൽ വായന , ചങ്ങല വായന, സാവധാന വായന എന്നിവയിൽ എല്ലാവരും പങ്കാളികളായോ എന്ന് ഉറപ്പു വരുത്തി.

  • സംയുക്ത ഡയറി വയന ഓരോ ദിവസവും 5 പേർ എന്ന രീതിയിൽ ക്രമീകരിച്ചു.

തത്സമയ ചാര്‍ട്ടെഴുത്ത്

  • പാഠഭാഗ ആശയങ്ങൾ ക്ലാസിൽ നിന്നും ലൈവായി ചാർട്ടിൽ എഴുതി വായിപ്പിക്കുകയും അക്ഷരങ്ങൾക്ക് വട്ടമിടാൻ ക്ലാസിലെ എല്ലാ കുട്ടികളേയും ഉൾപെടുത്തിയതും എല്ലാവർക്കും അക്ഷരങ്ങളും ചിഹ്നങ്ങളും എത്തി എന്ന് ഉറപ്പു വരുത്താൻ സാധിച്ചു.

  • വിഷയവുമായി ബന്ധപെട്ട ആശയങ്ങൾ, ചിത്രങ്ങൾ എന്നിവ അടങ്ങിയ ചാർട്ട് ക്ലാസിൽ പ്രദർശിപ്പിക്കുകയും അവ ഒഴിവു സമയങ്ങളിൽ വായന നടത്തിയതിനാൽ വായനയിൽ നല്ല മാറ്റം വന്നു

എല്ലാ പാഠങ്ങള്‍ക്കും അക്ഷരബോധ്യച്ചാര്‍ട്ട്

  • ഇതിനായി ഓരോ പാഠത്തിന് ശേഷവും വരുന്ന അക്ഷര ബോധ്യച്ചാർട്ടും സഹായിച്ചു.

  • ഓരോ പാഠഭാഗത്തിന് ശേഷവും അക്ഷര ബോധ്യച്ചാർട്ട് നന്നായി വിനിമയം ചെയ്യാൻ സാധിച്ചു ഏത് കുട്ടിക്ക് ഇനിയും ഏത് അക്ഷരം കിട്ടേണ്ടതുണ്ട് എന്ന് അറിയാൻ സഹായിക്കുകയും ആ അക്ഷരത്തിൽ ഊന്നിയ പ്രവർത്തനങ്ങളിലൂടെ അവ പരിഹരിക്കാൻ കഴിഞ്ഞു .

എഡിറ്റിംഗ്

  • എല്ലാവരോടുമായി ചോദ്യങ്ങൾ ചോദിക്കും

  • വാക്കകലം പാലിച്ചോ? അക്ഷര വടിവ് ശരിയാണോ? ചിഹ്‌നം തെറ്റിയിട്ടുണ്ടോ? അക്ഷര വലിപ്പം ,ഘടന, പറഞ്ഞ് എഴുത്ത് എന്നിവ നടത്തിയോ തുടങ്ങിയ ചോദ്യങ്ങൾ എല്ലാ എഴുത്തിൻ്റ ഘട്ടത്തിലും ചേദിക്കുന്നതിനാൽ പ്രവർത്തന ബുക്കിൽ എഴുതുമ്പോൾ അവ പാലിക്കാൻ പറയാതെ തന്നെ എല്ലാവരും ശീലിച്ചു.

പ്രഥമാധ്യാപികയും ക്ലാസ് ഗ്രൂപ്പില്‍

  • ഗ്രൂപ്പിൽ ഹെഡ്മിസ്ട്രസിനേയും ഉൾപെടുത്തി

  • വീഡിയോ കാണുമ്പോൾ പല പ്രവർത്തനങ്ങളും നേരിൽ കാണാൻ ടീച്ചർ ക്ലാസിൽ സന്ദർശനം നടത്തുന്നു

ബാഹ്യവിലയിരുത്തല്‍

  • വർഷാവസാനത്തിൽ എൻ്റെ ക്ലാസിൽ SSK ടീം സന്ദർശിക്കുകയും എല്ലാ കുട്ടികളെ കൊണ്ടും മലയാളം ഇംഗ്ലീഷും വായിപ്പിക്കുകയും അവരോട് ക്ലാസിനെ കുറിച്ച് ചോദിക്കുകയും ചെയ്തു

  • അക്ഷര ബോധ്യ ചാർട്ട്, പിന്തുണ ഡയറി, സംയുക്ത ഡയറി എന്നിവ പരിശോധിച്ചു.

  • ക്ലാസ് ലൈബ്രറി വിനിമയം അന്വേഷിച്ചു. എത്ര കഥകൾ അറിയാം എത്ര പാട്ടുകൾ അറിയാം എന്നിങ്ങനെ എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കുന്നതിനിടയിൽ ക്ലാസിൽ നിന്നും അവർ തനിച്ചെഴുതാറുള്ള ഡയറിയും അവർ നിർമ്മിച്ച കുട്ടി കഥയും കാണിച്ചു.

  • കുഞ്ഞുങ്ങൾ പാടിയ പാട്ടുകളിൽ ചിലത് സർ നിർമ്മിച്ച വരികൾ ആയതിനാൽ അവ സന്തോഷത്തോടെ മക്കളെ അറിയിക്കുകയും കൂട്ടത്തിൽ എൻ്റെ ടീച്ചിംഗ് മാന്വൽ അന്വേഷിക്കുകയും ഓരോ പേജിലേയും പ്രതികരണ കോളം വായിക്കാൻ സമയം കണ്ടെത്തുകയും ചെയ്തു. അവയിൽ പരിഗണന ആവശ്യമുള്ള കുട്ടികൾ ഏത് നിലയിൽ എത്തി എന്നറിയാൻ അവരെ പേരെടുത്ത് വിളിച്ച് ഡയറി വായിപ്പിച്ചു. തൃപ്‌തികരമായി തോന്നിയതിനാൽ മക്കൾക്ക് നല്ല വാക്കുകൾ സമ്മാനമായി നൽകിയപ്പോൾ എനിക്കും കിട്ടി ടീച്ചിംഗ് മാന്വലിൽ അഭിനന്ദനങ്ങൾ അറിയിച്ച് എഴുത്ത് .

  • അഭിമാന രേഖ (ഡയറി ) വായിച്ചു. അടുത്ത വർഷം ഓരോ രക്ഷിതാവിനും എഴുതാൻ ഓരോ നോട്ട് ബുക്ക് നൽകണം എങ്കിൽ ഒന്നുകൂടി ഉഷാറാവും എന്ന അഭിപ്രയവും മുന്നോട്ട് വെച്ചു.‌

  • കൂടാതെ സർ തൻ്റെ ഫേസ് ബുക്കിൽ ക്ലാസ് സന്ദർശന അഭിപ്രായങ്ങൾ എഴുതിയത് എനിക്ക് കിട്ടിയ വലിയ സമ്മാനമായി തോന്നി

സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒന്നാം ക്ലാസ്.

  • ബഹു വിദ്യാഭ്യാസ മന്ത്രി പങ്കിട്ട ഡയറി ട്ടു

  • രുചി മേളം വാർത്ത പ്രാധാന്യം നേടി

  • യുറീക്ക സംശയത്തിന് മറുപടി നൽകി

  • SSK ടീം ക്ലാസിനെ ഒന്നടങ്കം വാനോളം ഉയർത്തി

  • DPO ഫേസ്ബുക്ക് പേജിൽ കുറിച്ചത് ഞങ്ങളുടെ മാറ്റ് കൂട്ടി അങ്ങിനെ ഒന്നാം ക്ലാസ് ഇനിയും ഒന്നാമതായി തന്നെ തുടരും

അഭിമാനവും സന്തോഷവും നിറഞ്ഞ ഒരു വർഷം കൂടി പൂർത്തിയാക്കിയ സന്തോഷത്തിൽ

ഉമ്മുൽ ഖൈർ

ജി.എം എൽ പി സ്കൂൾ കൂമണ്ണ

……………………………………………………………….

No comments: