ചിത്രം നോക്കൂ.
- എന്താണ് കാണുന്നത്?
- ഇതിന് മുമ്പ് എന്താണ് സംഭവിച്ചത്?
- ഇനി എന്ത് സംഭവിക്കും?
എഴുതൂ.
ചിത്രവും വരയ്കണേ.
പൂച്ചക്ക് പേരും ഇടണം
എഴുതിയ ശേഷം വായിക്കണം. എന്നിട്ട് മെച്ചപ്പെടുത്തണം.
ശ്രദ്ധിക്കേണ്ട കാര്യം
വാക്കുകള്‍ തമ്മില്‍ അകലം പാലിക്കണം.
ചിത്രം നോക്കൂ.
എഴുതൂ.
ചിത്രവും വരയ്കണേ.
പൂച്ചക്ക് പേരും ഇടണം
എഴുതിയ ശേഷം വായിക്കണം. എന്നിട്ട് മെച്ചപ്പെടുത്തണം.
ശ്രദ്ധിക്കേണ്ട കാര്യം
വാക്കുകള്‍ തമ്മില്‍ അകലം പാലിക്കണം.
സഹപാഠികളുടെ കഥകളോട് പ്രതികരിക്കാന്‍ അവസരം നല്‍കുമ്പോഴാണ് രചനാപ്രവര്‍ത്തനം പൂര്‍ണ്ണമാവുക. ഒരു സാഹിത്യസൃഷ്ടിയും രചയിതാവിന് വായിക്കാനുള്ളതല്ല. മറ്റുള്ളവര്‍ക്ക് ആസ്വദിക്കാനും പ്രതികരിക്കാനും ഉള്ളതാണ്. കൂട്ടുകാരുടെ പ്രതികരണങ്ങൾ ("എനിക്ക് ഇഷ്ടപ്പെട്ട ഭാഗം...", "ഞാൻ വേറൊരു അവസാനം ചിന്തിച്ചു...") പ്രധാനപ്പെട്ടതാണ്. പരസ്പരം വിലയിരുത്തല്‍ മാത്രമല്ല രചയിതാവിനെ അംഗീകരിക്കലുമാണ്.
അച്ചടിച്ച രചനകള്‍
1എല്ലാ കുട്ടികളുടെയും തെരഞ്ഞെടുത്ത രചനകള്‍ ഉള്‍പ്പെടുത്തി ക്ലാസിനൊന്നാകെ കുഞ്ഞെഴുത്തുകള്‍ പ്രകാശിപ്പിക്കാന്‍ ഇപ്പോഴേ പദ്ധതി തയ്യാറാക്കണം. ക്ലാസ് പി ടി എയില്‍ ചര്‍ച്ച ചെയ്യണം.
ഓരോ കുട്ടിയുടെയും രചനകള്‍ വേറെ വേറെ പുസ്തകമാക്കി പ്രകാശിപ്പിക്കാം
വായനക്കാര്ഡുകളാക്കി പ്രസിദ്ധീകരിക്കാം
അടുത്തുള്ള വായനശാലകള്‍ക്ക് പ്രസിദ്ധീകരിച്ചവ കൈമാറാം
രചനോത്സവം ഒരു "കഥയെഴുത്ത് പ്രവർത്തനം" മാത്രമല്ല; സമഗ്ര ഭാഷാ പഠനത്തിന്റെ അടിസ്ഥാന തത്വങ്ങളായ അർത്ഥനിർമാണം, ശിശുകേന്ദ്രിതത്വം, ഭാഷയുടെ യഥാർഥ ഉപയോഗം, സാമൂഹിക ഇടപെടൽ, പ്രക്രിയാധിഷ്ഠിത എഴുത്ത്, സ്വാഭാവിക മൂല്യനിർണയം എന്നിവയെ ഒരുമിച്ച് ഉൾക്കൊള്ളുന്ന ശക്തമായ ഭാഷാപഠന മാതൃകയാണ്.
കഥ എഴുതുമ്പോള്‍ കൂര്‍ക്കം വലിക്കുന്ന ശബ്ദവും പഴം വീഴുന്ന ശബ്ദവും കരടി വീഴുന്ന ശബ്ദവുമെല്ലാം ചേര്‍ത്താല്‍ രസമായിരിക്കും.
കഥയ്ക്ക് പേരിടണേ.
കഥാചിത്രം നൽകി കഥ എഴുതിക്കുമ്പോൾ കുട്ടിയുടെ ചിന്തയിൽ വരുന്ന വാക്കുകൾ പരിചയിച്ച അക്ഷരങ്ങളിലോ പഠിച്ച പദങ്ങളിലോ മാത്രം ഒതുങ്ങണമെന്നില്ല.
ഇവിടെ രക്ഷിതാവിന്റെ സഹായം കുട്ടിയുടെ രചന എഴുതിക്കൊടുക്കൽ ആകരുത്. മറിച്ച് കുട്ടിയുടെ ആശയം എഴുത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്ന കൈത്താങ്ങ്നല്കല് (Scaffolding) ആയിരിക്കണം.
രക്ഷിതാവിന്റെ സഹായം എങ്ങനെയാകണം?
1. ആദ്യം കുട്ടിയോട് സംസാരിക്കുക. ചിത്രം നോക്കി കുട്ടി പറയുന്നതു കേൾക്കുക.
“ചിത്രത്തിൽ
എന്താണ് സംഭവിക്കുന്നത്?”
“അതിനുശേഷം
എന്തായിരിക്കും സംഭവിച്ചത്?”
“ആ
കരടി എന്തായിരിക്കും ചിന്തിച്ചത്?”
കുട്ടി പറയുമ്പോള്‍ ഇടയ്ക് കയറി തിരുത്താതെ കേൾക്കണം.
2. കുട്ടിയുടെ വാക്കുകൾക്ക് പ്രാധാന്യം നൽകുക. കുട്ടി പറയുന്ന വാക്യം രക്ഷിതാവ് സ്വന്തം ഭാഷയിൽ മാറ്റരുത്.
ഉദാഹരണം:
കുട്ടി:“കരടി മരത്തിൽ കേറി പഴം എടുക്കാൻ നോക്കി.”
ഇത് കൂടുതൽ “ശരിയായ” ഭാഷയാക്കി മാറ്റേണ്ടതില്ല. കേറി എന്നല്ല കയറി എന്ന് പറയണം. എന്ന് തിരുത്തരുത്. സംഭാഷണഭാഷ കഥയില്‍ അനുവദിക്കണം.
3. കുട്ടിക്ക് അറിയാത്ത അക്ഷരം/വാക്ക് വന്നാൽ രക്ഷിതാവിന്റെ പങ്ക് വഴികാട്ടുക എന്നതായിരിക്കണം. ഒരു പ്രായോഗിക ഉദാഹരണം
കഥാചിത്രത്തിൽ കരടി മരത്തിനടിയിൽ കിടക്കുന്നു. കുട്ടി പറയുന്നത്:
“കരടി ഉറങ്ങി.
മരത്തില്‍ നിന്ന് പഴം വീണു.
കരടിക്ക് ദേഷ്യം വന്നു.
പിന്നെ കരടി പഴം തിന്നു. നല്ല രുചി...”
കുട്ടി: “ദേഷ്യം” എഴുതാൻ അറിയില്ല.
രക്ഷിതാവ്: “നിനക്ക് അറിയാവുന്ന അക്ഷരങ്ങൾ ഉപയോഗിച്ച് ആദ്യം ശ്രമിച്ചുനോക്കൂ.”
കുട്ടി ശ്രമിക്കുന്നു. കഴിയുന്നില്ലെങ്കിൽ
“ദേഷ്യം എന്ന വാക്ക് ഞാൻ എഴുതിക്കാണിക്കാം. നിനക്ക് നോക്കി എഴുതാം.”
ഇവിടെ ആശയം കുട്ടിയുടേതുതന്നെയാണ്. രക്ഷിതാവ് ഒരു പുതിയ വാക്കിന്റെ എഴുത്തുരൂപം ലഭ്യമാക്കുക മാത്രമാണ് ചെയ്തത്.
4. കുട്ടിയുടെ എഴുത്തിലെ തെറ്റുകൾ ഉടൻ തിരുത്തരുത്. ഉദാഹരണത്തിന് കുട്ടി:
“മരതിൽ നിന്ന് പഴം വീണു”
എന്ന് എഴുതിയാൽ, ഉടൻ ചുവന്ന പേനകൊണ്ട് “മരത്തിൽ” എന്ന് തിരുത്തുന്നത് സ്വതന്ത്രരചനയുടെ ലക്ഷ്യത്തെ ബാധിക്കും.
5. രക്ഷിതാവ് “ സഹായി” ആയിരിക്കണം; “രചയിതാവ്” ആകരുത്
ഇത് വളരെ ലളിതമായി പറയാം:
❌ തെറ്റായ സഹായം ✅ ഉചിതമായ സഹായം
“ഇങ്ങനെ എഴുതണം... ഞാൻ പറയുന്നതുപോലെ എഴുതൂ.” ❌
കുട്ടി പറഞ്ഞ കഥ രക്ഷിതാവ് മുഴുവൻ എഴുതി, കുട്ടിയെ അത് പകർത്തിക്കുക.❌
✅ ഉചിതമായ സഹായം
“നീ
എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്?”
“ആ
വാക്ക് നിനക്ക് എങ്ങനെ എഴുതാൻ
തോന്നുന്നു?”
“നിനക്ക്
അറിയാവുന്ന അക്ഷരങ്ങൾ ഉപയോഗിച്ച്
ആദ്യം ശ്രമിക്കൂ.”
“വേണമെങ്കിൽ
ആ വാക്ക് ഞാൻ കാണിച്ചുതരാം.”
അധ്യാപകര്‍ക്ക്.......................................................
സമഗ്രഭാഷാപഠനരീതിയില്‍ സ്വതന്ത്ര എഴുത്തിന് വലിയ പ്രാധാന്യം ഉണ്ട്.
സമഗ്രഭാഷാപഠനരീതിയിൽ സ്വതന്ത്രരചന എന്നത് കുട്ടിക്ക് ഇതിനകം പഠിപ്പിച്ച വാക്കുകളും വാക്യങ്ങളും പകർത്തിയെഴുതുന്ന പ്രവർത്തനമല്ല. പുതിയൊരു സന്ദർഭത്തിൽ സ്വന്തം ആശയം പ്രകടിപ്പിക്കേണ്ടിവരുമ്പോൾ കുട്ടി തനിക്ക് അറിയാവുന്ന ഭാഷ ഉപയോഗിക്കുകയും, അറിയാത്ത വാക്കുകളോ അക്ഷരങ്ങളോ ഭാഷാരൂപങ്ങളോ കണ്ടെത്താനും പഠിക്കാനും ശ്രമിക്കുകയും ചെയ്യുന്ന സജീവമായ ഭാഷാപഠന പ്രക്രിയയാണ്.
ഉദാഹരണത്തിന്, ഒരു കഥാചിത്രം കണ്ട കുട്ടിക്ക് തന്റെ ആശയം പറയണമെന്നുണ്ട്. ആശയം കുട്ടിയുടെ മനസ്സിലുണ്ട്. എന്നാൽ അത് എഴുതാൻ ആവശ്യമായ എല്ലാ അക്ഷരങ്ങളും വാക്കുകളും കുട്ടിക്ക് പരിചിതമായിരിക്കണമെന്നില്ല. അവിടെയാണ് യഥാർത്ഥ ഭാഷാപഠനം ആരംഭിക്കുന്നത്.
“എനിക്ക്
പറയാനുള്ളത് എന്താണ്?”
→
“അത്
എങ്ങനെ എഴുതാം?”
→
“എനിക്ക്
അറിയാവുന്ന അക്ഷരങ്ങൾ
ഏതൊക്കെയാണ്?”
→
“അറിയാത്തത്
എങ്ങനെ കണ്ടെത്താം?”
→
“എഴുതി
നോക്കാം.”
ഇത്തരത്തിലുള്ള ശ്രമങ്ങളിലൂടെയാണ് കുട്ടി ഭാഷയെ ഉപയോഗിച്ചുകൊണ്ട് ഭാഷ പഠിക്കുന്നത്.
പാഠപുസ്തകത്തിലെ പരിചിതമായ വാക്യം കുട്ടിക്ക് കൃത്യമായി എഴുതാനാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് പ്രധാനമായും ഓർമ്മ, പകർത്തെഴുത്ത്, അക്ഷരപരിചയം എന്നിവയെക്കുറിച്ചുള്ള വിവരമാണ് നൽകുന്നത്.
എന്നാൽ സ്വതന്ത്രരചനയിൽ ചോദ്യം മറ്റൊന്നാണ്: “പരിചയമില്ലാത്ത ഒരു സന്ദർഭത്തിൽ കുട്ടിക്ക് തന്റെ ആശയം ഭാഷയിൽ ആവിഷ്കരിക്കാൻ കഴിയുന്നുണ്ടോ?”കുട്ടി എന്താണ് ചിന്തിച്ചത്, അത് എങ്ങനെ പ്രകടിപ്പിച്ചു, അറിയാത്ത ഭാഷാരൂപങ്ങളെ നേരിടുമ്പോൾ എന്ത് തന്ത്രമാണ് ഉപയോഗിച്ചത്, സഹായം സ്വീകരിച്ച് എങ്ങനെ മുന്നേറി തുടങ്ങിയവയും പരിഗണിക്കേണ്ടതുണ്ട്.
താല്പര്യമുണര്ത്തുന്ന രചനാപ്രവര്‍ത്തനങ്ങളാണ് വേണ്ടത്. അത് ക്ലാസില്‍ വിലമതിക്കുമ്പോള്‍ കുട്ടിയുടെ താല്പര്യം കൂടും. എങ്ങനെ വ്യത്യസ്തമായി ചിന്തിച്ചു എന്നതിലാണ് പ്രോത്സാഹനം വേണ്ടത്
ഈ ചിത്രം നോക്കൂ.
കഥ എഴുതൂ.
കഥയ്ക്ക് പേര് ഇടണേ.
മുയലിനും കിളിക്കും പേരിടുമ്പോൾ പുതിയ പേരുകൾ ആലോചിക്കൂ. എഴുതുമ്പോൾ ഏതെങ്കിലും അക്ഷരം അറിയില്ലെങ്കിൽ അമ്മയോ അച്ഛനോ സഹായിക്കും.
.................................................................രക്ഷിതാവിന്