ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, May 15, 2018

ഐ സി എസ് ഇ റിസല്‍ട്ടും വിശകലനവും

  98.55%റിസല്‍റ്റാണ് ഐ സി എസ് ഇക്ക്. കേരളത്തില്‍ അല്‍പം ഉയര്‍ന്നാല്‍ അത് വിവാദമാണ്. ഇവിടെ ഐ സി എസ് ഇ കാര്യത്തില്‍  വിവാദമില്ല. 
എന്താണ് ഐ സി എസ് ഇയില്‍ നടക്കുന്നത്. ഞാന്‍ ഒരു വിശകലനം നടത്തി. അത് പങ്കിടുകയാണ്
  • ആറ് വിഷയങ്ങള്‍ക്ക് പരീക്ഷ എഴുതുക, ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച അഞ്ച് വിഷയങ്ങളുടെ മാര്‍ക്ക് പരിഗണിച്ച് ഗ്രേ‍‍ഡ് തീരുമാനിക്കുക. ഇതാണ് ഐ സി എസി ഇയില്‍ നടക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? അതായത് ഗണിതത്തില്‍ മുപ്പത്തഞ്ച് കിട്ടിയ കുട്ടിക്ക് ആ വിഷയം ഒഴിവാക്കി മറ്റു വിഷയങ്ങളിലെ ഉയര്‍ന്ന മാര്‍ക്ക് കൊണ്ട് ഉയര്‍ന്ന ഗ്രേഡിലെത്താം
  • ഇനിയുമുണ്ട് രസകരമായ സംഗതി  ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയില്‍ ഭൗതികശാസ്ത്രത്തിന് തോറ്റ കുട്ടിക്ക് ജീവശാസ്ത്രത്തിലെ ഉയര്‍ന്ന മാര്‍ക്കിന്റെ ആനുകൂല്യത്താല്‍ ശാസ്ത്രത്തിന്റെ ശരാശരി കണക്കാക്കുന്നതിനാല്‍ വിജയിക്കാം. ഉയര്‍ന്ന ഗ്രേഡിലെത്താം
  • വേറെയുമുണ്ട്. ഇരുപത് ശതമാനം അതത് വിദ്യാലയങ്ങളാണ് തീരുമാനിക്കുക.
വിശദാശംങ്ങള്‍ വായിക്കൂ.
ഐ സി എസ് ഇ യില്‍ എത്ര മാര്‍ക്കാണ് അതത് സ്കൂളുകള്‍ നല‍്കുന്നത്?
  • ഇരുപത് മാര്‍ക്ക്
പൊതു പരീക്ഷയിലോ?
  • എണ്‍പത് മാര്‍ക്ക്.
അപ്പോള്‍ കേരളത്തിലെ രീതി പോലെയല്ലേ?
  • അതെ , പക്ഷേ വിവാദക്കാര്‍ ഇത് മറച്ച് വെക്കും.സി ബി എസ് ഇയിലും ഐ സി എസ് ഇയിലും നിരന്തരവിലയിരുത്തലായാല്‍ കുഴപ്പമില്ല. കേരളത്തിലായാല്‍ മാര്‍ക്ക് ദാനം എന്നാക്ഷേപം. പറയുമ്പോള്‍ എല്ലാം പറയണം, വിമര്‍ശിക്കുമ്പോള്‍ എല്ലാവരെയും വിമര്‍ശിക്കണം. വിമര്‍ശകരുടെ മൗനം വിചാരണ അര്‍ഹിക്കുന്നു
നിരന്തരവിലയിരുത്തലിന്റെ രീതി, പരിഗണനകള്‍ ഇവ വിശദീകരിക്കാമോ?
  • രണ്ടു തലത്തിലാണ് ഇത് നടത്തുക. അറുപത് ശതമാനത്തിന്റെ രണ്ടു ടേം പരീക്ഷകള്‍, നാല്പതുശതമാനം നിരീക്ഷണം, പ്രായോഗികപരീക്ഷ, വാചാപരീക്ഷ, പ്രോജക്ട് , അസൈന്‍മെന്റ് തുടങ്ങിയവ കണക്കിലെടുത്തും നല്‍കും..അതത് സ്കൂളുകാരാണ് മാര്‍ക്ക് നിശ്ചയിക്കുക.
ഐ സി എസ് ഇയില്‍ എന്തെല്ലാം വിഷയങ്ങളാണുളളത്?
മൂന്നു ഗ്രൂപ്പുകളാണ് ഉളളത്
Group 1 – എല്ലാ വിഷയങ്ങളും നിര്‍ബന്ധം
Group 2 –
ഏതെങ്കിലും രണ്ടു വിഷയങ്ങള്‍ ഐശ്ചികമായി എടുക്കാം
Group 3. –
ഏതെങ്കിലും ഒരു വിഷയം തെരഞ്ഞെടുത്താല്‍ മതി
ഓരോ ഗ്രൂപ്പിലുമുളള വിഷയങ്ങളുടെ ലിസ്റ്റും വാര്‍ഷികപരീക്ഷയിലെയും നിരന്തര വിലയിരുത്തലിലെയും മാര്‍ക്ക് ശതമാനവും ചുവടെ നല്‍കുന്നു.

ഒരു കുട്ടിക്ക് വിജയിക്കാന്‍ എത്ര ശതമാനം വേണം?
അഞ്ചുവിഷയങ്ങളില്‍ മുപ്പത്തഞ്ച് ശതമാനം മാര്‍ക്ക് കിട്ടുന്ന കുട്ടി വിജയിക്കും?മുപ്പത്തി മൂന്നായാലും മതി എന്നും പറയുന്നു.
അപ്പോള്‍ നിരന്തര വിലയിരുത്തല്‍ കൂടി പരിഗണിച്ചാണോ മുപ്പത്തഞ്ച് ശതമാനം?
അതെ.
എത്ര വിഷയങ്ങളിലാണ് പരീക്ഷ?
ആറ്
പിന്നെ അഞ്ചു വിഷയങ്ങളില്‍ എന്നു പറഞ്ഞതെന്തിനാ?
ഇത് ഐ സി എസ് ഇയില്‍ മാത്രമുളള സവിശേഷതയാണ്. ആറു വിഷയങ്ങളില്‍ പരീക്ഷ എഴുതുന്ന കുട്ടിക്ക് ഏറ്റവും നന്നായി സ്കോര്‍ ലഭിച്ച അഞ്ചുവിഷയം പരിഗണിച്ചാണ് ഗ്രേഡ് തീരുമാനിക്കുക
അത് അത്ഭുതം തന്നെ, വിശദീകരിക്കാമോ?
തീര്‍ച്ചയായും. ഒരു കുട്ടി തെരഞ്ഞെടുത്ത വിഷയങ്ങളിവയാണെന്നു കരുതുക
  1. Mathematics
  2. Computer/ P.ed. ( Optinal subject )
  3. Hindi ( Regional language)
  4. Science ( Physics + Chemistry + Biology)
  5. English ( Language + Literature)
  6. Social Science ( History/ Civics + Geography )
ഇതില്‍
  1. PHY+ Chem+ Bio എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് ÷ 3 = PCB ( ശാസ്ത്രത്തിനുളള ശരാശരി മാര്‍ക്ക്
  2. History and Civics + Geographyഎന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് ÷ 2 = HCG ( സാമൂഹികശാസ്ത്രത്തിനുളള ശരാശരി മാര്‍ക്ക്
    എന്നിങ്ങനെ കണക്കുകൂട്ടും. ബയോളജിക്ക് കൂടുതല്‍ കിട്ടുന്ന കുട്ടി ഭൗതികശാസ്ത്രത്തിനു കുറവാണെങ്കിലും ശാസ്ത്രശരാശരിയില്‍ മികച്ചു നില്‍ക്കും. രസതന്ത്രം, ജീവശാസ്ത്രം എന്നിങ്ങനെ തിരിച്ച് ഐ സി എസ് ഇ മാര്‍ക്ക് ലിസ്റ്റ് നല്‍കാറില്ല. 
    ഈ കുറിപ്പിന്റെ ആദ്യഭാഗത്ത് സൂചിപ്പിച്ചതില്‍ ഇപ്പോള്‍ വ്യക്തത വന്നു കാണും. ഒരുവിഷയത്തിന്റെ ആനുകൂല്യത്താല്‍ മറ്റൊരു വിഷയത്തിന്റെ നിലവാരമില്ലായ്മ പരിഹരിക്കുന്ന മാന്ത്രിക വിദ്യയാണിത്.  
    അതായത് കുട്ടിക്ക് 30.60.70 എന്നിങ്ങനെ  ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയ്ക് യഥാക്രമം കിട്ടി. കുട്ടി ഭൗതികശാസ്ത്രത്തിന് തോറ്റതാണ്. പക്ഷേ ശാസ്ത്രത്തിന് കുട്ടിക്ക് അമ്പത്തിമൂന്നു ശതമാനം മാര്‍ക്ക് കിട്ടിയതായി പ്രഖ്യാപിക്കും
ആകെ മാര്‍ക്ക് കണക്കാക്കുന്നതിലും ഇത്തരം ഏര്‍പ്പാടുകള്‍ ഉണ്ടോ?
ഉണ്ട്. ഇനി ആകെ മാര്‍ക്ക് കണക്കാക്കുന്ന രീതി നോക്കാം.കുട്ടിക്ക് ലഭിച്ച മാര്‍ക്ക് ഇങ്ങനെയാണെന്നു കരുതുക
  • Eng : 78
  • Maths : 48
  • HCG : 88
  • PCB : 89
  • Hindi/ other languages : 99
  • Computer/ Other 3rd Group subject : 95
ഇംഗ്ലീഷ് നിര്‍ബന്ധമാണ്. അതിനാല്‍ അഞ്ച് വിഷയം തെരഞ്ഞെടുക്കുമ്പോള്‍ അത് ഒഴിവാക്കാനാകില്ല
മുകളില്‍ ഗണിതത്തിലാണ് കുട്ടി മോശം പ്രകടനം നടത്തിയിട്ടുളളത്
അതിനാല്‍ അത് ഒഴിവാക്കി ഗ്രേഡ് കാണും
(Eng + HCG + PCB + Hindi/others + Computer/others ) = 449
Percentage = (Sum of marks obtained÷ Max marks) × 100= = (449/500) x 100 = 89.8%
ആറു വിഷയങ്ങളിലും കൂടി അറുനൂറില്‍ ശതമാനം കണക്ക് കൂട്ടിയിരുന്നെങ്കില്‍ ഈ കുട്ടിക്ക് 82.83% മാര്‍ക്കേ ലഭിക്കുമായിരുന്നുളളൂ.
ഈ രീതിയിലാണ് പരീക്ഷ നടത്തുന്നതെങ്കില്‍ കേരളസിലബസിലെ എല്ലാ കുട്ടികളും ഉയര്‍ന്ന ഗ്രേഡുകാരാകുമെന്നതില്‍ സംശയം വേണ്ട.
പ്രത്യേക പാഠപുസ്തകങ്ങളൊന്നും ഐസി എസ് ഇ നിര്‍ദേശിക്കുന്നില്ല. സിലബസ് പ്രഖ്യാപിക്കും. 
ICSE യിലെ ഉയര്‍ന്ന ശതമാനം റിസല്‍റ്റ് ഇങ്ങനെയുണ്ടാക്കുന്നതാണ്. എന്നിട്ടും അതിനെ വിമര്‍ശിക്കാതെ കേരളത്തിലെ എസ് എസ് എല്‍ സി റിസല്‍റ്റിന്റെ ഉയര്‍ന്ന ശതമാനത്തെ വിമര്‍ശിക്കുന്നതെന്തുകൊണ്ടാകും? 
വ്യക്തമല്ലേ, വിമര്‍ശകരില്‍ പലരും  സമ്പന്ന താല്പര്യങ്ങളാണ് സംരക്ഷിക്കുന്നത്. പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് നിരന്തരം കുറ്റം പറയുക, സാമാന്യജനതയില്‍ തെറ്റിദ്ധാരണയുണ്ടാക്കി അവരെ പൊതുവിദ്യാലയങ്ങളില്‍ നിന്നും അകറ്റുക, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ താല്പര്യങ്ങള്‍ക്കു വേണ്ടി പരോക്ഷമായി പ്രവര്‍ത്തിക്കുക എന്നിവ ചെയ്യുന്നവര് വലിയ പുരോഗമനം പറയുകയും ചെയ്യും. പൊതുവിദ്യാലയസംരക്ഷണത്തിനായി ക്രിയാത്മകമായി ഒന്നും ചെയ്യുകയുമില്ല.  ഈ വര്‍ഷം മുതല്‍ ഉപരിപഠനത്തിന് യോഗ്യതനേടാന്‍ ഐ സി എസ് ഇയില്‍ മുപ്പത്തിമൂന്നു ശതമാനം മാര്‍ക്ക് മതി എന്ന് ഈ വാര്‍ത്തയില്‍ പറയുന്നതുപോലും ഇവര്‍ കണ്ടില്ലെന്നു നടിക്കും.

അനുബന്ധം.

  • The pass percentage for ICSE is 98.55%.
  • The number of schools that presented candidates in India & Abroad for the ICSE Examination is 2,161

  • The total number of candidates who appeared for the ICSE Examination is 1,83,387

  • Number of Boys who appeared for the ICSE Examination is 1,00,369

  • Number of Boys passed in ICSE is 98,517

  • Number of Boys unsuccessful in ICSE is 1,852

  • Number of Girls who appeared for the ICSE Examination is 83,018

  • Number of Girls passed in ICSE is 82,146

  • Number of Girls unsuccessful in ICSE is 872

  • The pass percentage obtained in the major subjects in the ICSE Examination

  • English 99.75%; Bengali 99.71%; Hindi 99.91%; History, Civics & Geography 98.77%; Mathematics 95.25%; Science 98.65%; Commercial Studies 99.11%; Economics 96.83%; Physical Education 99.97%; Computer Applications 99.99%; Economic Applications 99.97%; Commercial Applications 99.96%;

  • The ICSE Examination has been conducted in 61 written subjects of which 22 are Indian languages and 10 are foreign languages.
  • Girls have done better than Boys at the ICSE Examination

Friday, April 27, 2018

പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് കയ്യൂർ ചീമേനിയിൽ സ്പെഷൽ ഗ്രാമസഭകൾ-

ചീമേനി: കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് പൊതുവിദ്യാഭ്യാ സസംരക്ഷണയഞ്ജത്തിന്റെ വിജയത്തിനായി സംഘ;ടിപ്പിച്ച് പ്രവർത്തനങൾ ആരംഭിച്ചു.
  • ഗ്രാമപഞ്ചായത്തിലെ 6100 വീടുകളിൽ 350 സ്ക്വാഡുകളായി വിദ്യാഭ്യാസസർവ്വെ നടത്തി
  • - 3 നും 15 നും ഇ ട യിൽ പ്രായമുള്ള 3541 കുട്ടികൾ പഞ്ചായത്തിൽ ഉണ്ട്.
  • 2738 കുട്ടികള്‍ സ്കൂളില്‍ പോകുന്നവരാണ്
  • 1910 കുട്ടികൾ സർക്കാർ സ്കൂളിലും 474 കുട്ടികള്‍ എയ്ഡഡ് സ്കൂളുകളിലും 354 കുട്ടികൾ (18%) അംഗീകാരമില്ലാത്ത അൺ എയിഡഡ്‌ സ്കൂളുകളിലും പഠിക്കുന്നു.
  • അൺ എയിഡഡ്‌ സ്കൂളുകളിലെ കുട്ടികളെ തിരിച്ച് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് വിദ്യാഭ്യാസസസമിതി ആലോചിക്കുന്നു.
മെയ് 3 മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണ സ്പെഷൽ ഗ്രാമസഭകൾ ചേരുന്നു - 

വരവേൽപ്പ് - സമഗ്ര വിദ്യാലയ പ്രവേശന യജ്ഞം കോഴിക്കോട്
. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ഡയറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പൊതു വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനം 10% മുതൽ 20% വരെ ഉയർത്തുന്നതിനുള്ള ഒരു മാസം നീണ്ടു നിൽക്കുന്ന യജ്ഞമാണ് വരവേൽപ്പ്.
എല്ലാ കുട്ടികളും അയൽപ്പക്ക വിദ്യാലയങ്ങളിലേക്ക് എല്ലാ വിദ്യാലയങ്ങളും മികവിലേക്ക് -
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ പ്രദേശത്തെയും മുഴുവൻ കുട്ടികളെയും പൊതു വിദ്യാലയങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പരിപാടിയായാണ് വിഭാവനം ചെയ്തിരിക്കുന്നത്.  കോഴിക്കോട്സയറ്റിന്റെ നേതൃത്വത്തിൽ സമുചിത ഗവൺമെൻറുകളും ജനപ്രതിനിധികളും രാഷ്ട്രീയ-മത-സാംസ്കാരിക പ്രവർത്തകരും വിദ്യാലയ സമൂഹവും സന്നദ്ധ സംഘടനകളും ഒന്നുചേർന്ന് ഓരോ പ്രദേശത്തെയും കുട്ടികളെയും അയൽപ്പക്ക വിദ്യാലയങ്ങളിലേക്ക് ക്ഷണിക്കുകയാണ് " വരവേൽപ്പ് " എന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ കാമ്പയിനിലൂടെ.ഇതിന്റെ ഭാഗമായി 3 ഘട്ടങ്ങളുള്ള പ്രവർത്തന പരിപാടികൾ അയൽപ്പക്ക വിദ്യാലയങ്ങളുമായി ബന്ധിപ്പിച്ച് നടക്കും.
ഘട്ടം 1 - ഞങ്ങളും ഒപ്പമുണ്ട് (ജനകീയ ഗൃഹസന്ദർശനം) ഏപ്രിൽ 25 മുതൽ മെയ് 5 വരെ എം.എൽ എ മാർ എം.പിമാർ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ പൊതു സമൂഹത്തോടൊപ്പം ചേർന്ന് വീടുകൾ സന്ദർശിക്കുകയും പ്രദേശത്തെ വിദ്യാലയത്തിന്റെ പ്രവേശന ഫോറം രക്ഷിതാക്കളെ ഏൽപ്പിക്കുന്നു.രാഷ്ട്രീയപ്പാ
അയൽപ്പക്ക വിദ്യാലത്തിന്റെ പ്രാധാന്യം പൊതു വിദ്യാലയത്തിന്റെ നന്മകൾ മികവുകൾ സൂചിപ്പിക്കുന്ന പ്ലക്കാർ ഡുകൾ ബാനറുകൾ തുടങ്ങിയവ പ്രദർശിപ്പിക്കാം. സന്ദർശനത്തിന്റെ ഭാഗമായി ഒരോ വീട്ടിൻ നിന്നും പുതുതായി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ, ക്രയോൺസ്, നിറം നൽകാനുള്ള ചിത്രങ്ങൾ എന്നിവ നൽകണം.
ഘട്ടം: 2 കേളികൊട്ട് - വിളംബര ജാഥ. മെയ് 5 മുതൽ 10 വരെ.
കവലകൾ, ജനവാസ കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ കേ ന്ദ്രീകരികരിച്ച് വൈകുന്നേരങ്ങളിൽ വിളംബര ജാഥ.
ഗൃഹസന്ദർശന പരിപാടിയിൽ സൂചിപ്പിച്ച മുഴുവൻ ആളുകളെയും പങ്കാളികളാക്കണം'.
പ്രാദേശിക സാധ്യതകൾ പ്രയോജനപ്പെടുത്തി ആകർഷകമാക്കും.
ഘട്ടം - 3. വരവേൽപ്പ്:
മെയ്10നും 20നും ഇടയിൽ നവാഗതരെ സ്വീകരിക്കുന്ന ചടങ്ങ് വിദ്യാലയാങ്കണങ്ങളിൽ.
വൈകുന്നേരങ്ങളിലായി ക്രമീകരിക്കുന്ന് ജനപങ്കാളിത്തം കൂട്ടുന്നതിന് സഹായകമാകും
ഓരോ വിദ്യാലയത്തിലേക്കും കുട്ടികളെ സ്വീകരിക്കുന്ന വലിയ ചടങ്ങായി മാറണം.
പ്രദേശത്തെ പൗരപ്രമുഖർ, ജനപ്രതിനിധികൾ എന്നിവർ ചേർന്ന് കുട്ടികളെ സ്വീകരിക്കും.
കുട്ടിയെയും രക്ഷിതാവിനെയും ഒന്നിച്ച് സ്വീകരിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്യുക.
ഗൃഹസന്ദർശനവേളയിൽ കുട്ടികൾക്ക് നൽകിയ ചിത്രങ്ങളിൽ നിറം നൽകിയതിന് ചടങ്ങിൽ വെച്ച് സമ്മാനം നൽകണം.
കുട്ടികൾക്കുള്ള പുസ്തകങ്ങൾ യൂണിഫോം, ബാഗ് / കുട എന്നിവ സമ്മാനമായി നൽകുന്നതിനുള്ള സജി ക ര ണ ങ്ങളാരുക്കം'
വരവേൽപ്പ് പരിപാടി സംസ്ഥാന തലത്തിലെ തന്നെ മാതൃകാ പരിപാടിയാക്കി മാറ്റും. ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും ഇതിൽ പങ്കാളികളാവും. എല്ലാ പഞ്ചായത്തുകളിലും പി.ഇ.സി ചേർന്ന് ഓരോ പ്രാദേശിക വിദ്യാലയത്തിലെയും വരവേൽപ്പ് പരിപാടി സംബന്ധിച്ച ആസൂത്രണം നടത്തും
പ്രിൻസിപ്പാൾ
ഡയറ്റ്.

Saturday, April 14, 2018

സ്കൂള്‍ പ്രവേശനത്തിന് തനത് രീതി, തരിശ് സ്കൂളില്‍ ചേര്‍ന്നത് 200 കുട്ടികള്‍

കരുവാരക്കുണ്ട് തരിശ് സ്കൂളില്‍ പ്രവേശനമേള മൂന്നാം വര്‍ഷവും നടന്നു. ഇപ്പോള്‍ മറ്റു വിദ്യാലയങ്ങളും ഈ മാതൃക പിന്തുടരുകയാണ്. കുട്ടികള്‍ വിദ്യാലയം തേടി വരുന്നു. വിദ്യാലയത്തിലെത്തിയാലോ  ആഘോഷം തന്നെ. രക്ഷിതാക്കള്‍ക്ക് വിദ്യാലയത്തെ അറിയാനും അവസരം. ഇരുനൂറിലധികം കുരുന്നുകളാണ് പ്രവേശനമേളയില്‍ പങ്കെടുത്ത് സ്കൂളില്‍ പ്രവേശനം ഉറപ്പാക്കിയത്. തരിശ് ടീം പറയുന്നു-
"പ്രവേശന മേള . മൂന്ന് ദിവസങ്ങളിൽ നടക്കുന്ന മേളയുടെ ഒന്നാം ദിനം ഉച്ചവരെ വലിയ തിരക്കാണ് പ്രവേശനത്തിന് അനുഭവപ്പെടുന്നത് ഉച്ചവരെ LKG ഒന്നാം ക്ലാസ്സ് ഇവയിലേക്ക് 100 കുട്ടികൾ ചേർന്നു.

പഴയ കാലത്ത് admission എടുത്തിരുന്ന രീതി നമുക്ക് ഓർമയുണ്ടല്ലോ പലപ്പോഴും അച്ഛന്റെ കൈ പിടിച്ച് അവിടെ ചെല്ലുമ്പോൾ ഓഫീസിൽ ഹെഡ്മാസ്റ്റർ, സ്കൂൾ നൽകുന്ന ആദ്യ അനുഭവം നിശബ്ദത:
ഇന്ന് നമ്മുടെ കുട്ടികൾ Hi techസമൂഹത്തിലാണ് അവർ കാണുന്നതും പരിചയപ്പെടുന്നതുമെല്ലാം അപ്പോ പ്രവേശനവും Hite Ch ആവട്ടെ 'ചില സ്വകാര്യ കമ്പനികളുടെ ' ഒത്തുകൂടൽ മീറ്റിംഗ് പോലെ പാട്ടുകളൊക്കെ വച്ച് ഗിഫ്റ്റുകൾ ഒരുക്കി സമ്മാനം നൽകി അച്ഛനും അമ്മയും കുട്ടിയും ഒരുമിച്ച് ഒരു ഫോട്ടോ എടുക്കുമ്പോൾ ആ ഫോട്ടോ കൊണ്ട് പോയി മറ്റുള്ളവരെ കാണിച്ച് അവർ പറയും ഇതാൻ ഡാ നമ്മുടെ സർക്കാർ സ്കൂൾ"
തരിശ് ടീം 

Friday, April 13, 2018

കേരളത്തിന്റെ വിദ്യാഭ്യാസം ദേശീയനിലവാരത്തിനും മുകളില്‍

ദേശീയതലത്തില്‍ ഇപ്പോള്‍ എല്ലാ ജില്ലകളെയും ഉള്‍പ്പെടുത്തി നിലവാര പഠനം നടത്തുന്നുണ്ട്. ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെ ആരോഗ്യം എത്രമാത്രം എന്നു കണ്ടെത്തുന്നതിനാണ് പഠനം. ഇത്ര വിപുലമായ പഠനം ലോകത്ത് മറ്റൊരു രാജ്യത്തും നടക്കുന്നില്ല എന്നാണ് അക്കാദമിക രംഗത്തുളളവര്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്ന് , അ‍ഞ്ച്, എട്ട് ക്ലാസുകളിലെ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തു വന്നിട്ടുളളത്. പത്താം ക്ലാസിന്റെയും ഉടന്‍ പ്രസിദ്ധീകരിക്കുമെന്നു കരുതുന്നു.
എന്‍ സി ഇ ആര്‍ ടി നടത്തിയ ഈ അച്ചീവ്മെന്റ് സര്‍വേയുടെ ഉത്തരങ്ങള്‍ ഒ എം ആര്‍ ഷീറ്റുകളിലാണ് കുട്ടികള്‍ രേഖപ്പെടുത്തിയത്. അതിനാല്‍ തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ വളരെ വേഗം ഫലം ക്രോഡീകരിക്കാന്‍ കഴിഞ്ഞു. കുറ്റമറ്റ രീതിയില്‍ സര്‍വേ നടത്താനും എന്‍ സി ഇ ആര്‍ ടിക്ക് കഴിഞ്ഞിട്ടുണ്ട്. വിദ്യാലയങ്ങള്‍ നിശ്ചയിച്ചതും എന്‍ സി ഇ ആര്‍ ടിയാണ്.
സര്‍വേഫലങ്ങള്‍
കേരളം മൂന്ന്, അ‍ഞ്ച് ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും ദേശീയനിലവാരത്തിലും മുന്നിലാണ്.
മൂന്നാം ക്ലാസില്‍ എഴുപതു ശതമാനത്തിലേറെ കുട്ടികള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ശരിഉത്തരമെഴുതി.
അഞ്ചാം ക്ലാസില്‍ അറുപത്തി മൂന്നു മുതല്‍ അറുപത്തൊമ്പത് വരെ ശതമാനം കുട്ടികള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ശരി ഉത്തരമെഴുതിയവരാണ്
മലയാളത്തില്‍ അറുപത്തിമൂന്നു ശതമാനം കുട്ടികള്‍ എട്ടാം ക്ലാസില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ശരി ഉത്തരമെഴുതിയവമരായി ഉണ്ട്. ഗണിതത്തില്‍ പകുതിപ്പേരും. മറ്റു രണ്ടു വിഷയങ്ങളില്‍ പിന്നാക്കം പോയി.
കേരളത്തില്‍ എട്ടാം ക്ലാസ് ഹൈസ്കൂളിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. അതത് വിഷയത്തില്‍ ബിരുദമുളളവരാണ് പഠിപ്പിക്കുന്നത്. പത്താം ക്ലാസിന് അമിതപ്രാധാന്യം നല്‍കുന്നതിനാലാണോ, മറ്റു സംസ്ഥാനങ്ങളില്‍ ലഭിക്കുന്നത്ര പിരീഡുകള്‍ ശാസ്ത്രത്തിനും സാമൂഹിക ശാസ്ത്രത്തിനും ലഭിക്കാത്തതിനാലാണോ അതോ ഉളളടക്കതിലെ വ്യതിയാനത്താലാണോ മറ്റു വല്ല കാരണങ്ങളാലാണോ എട്ടാം ക്ലാസില്‍ ഈ വിഷയങ്ങളില്‍ കുട്ടികള്‍ പിന്നാക്കം പോയത് എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കേണ്ടതുണ്ട്.
ഓരോ വിഷയത്തിലും ദേശീയനിലവാരവും( ഇളം പച്ച) കേരളനിലവാരവും ( കടും നീല) ചുവടെയുളള ഗ്രാഫില്‍ നിന്നും മനസിലാക്കാം.

 എട്ടാം ക്ലാസില്‍ ശാസ്ത്രത്തിലും( രണ്ടു ശതമാനം) സാമൂഹികശാസ്ത്രത്തില്‍ ( എട്ടു ശതമാനം ) കേരളം താഴെയാണെങ്കിലും മറ്റെല്ലാ വിഷയങ്ങളിലും ക്ലാസുകളിലും കേരളം ദേശീയനിലവാരത്തേക്കാള്‍ മുകളിലാണ്. ഗണിതത്തില്‍ നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്

കുട്ടികള്‍ സ്കോര്‍നിലപ്രകാരം ഏതു റേഞ്ചിലാണ് എന്നു വ്യക്തമാക്കുന്ന ഗ്രാഫാണ് മുകളിലുളളത്. എഴുപത്തിയഞ്ച് ശതമാനത്തിനു മുകളിലുളളവര്‍ എട്ടാം ക്ലാസില്‍ ഗണിതത്തില്‍ കഴിഞ്ഞ തവണ എട്ടു ശതമാനത്തില്‍ താഴെയായിരുന്നു. എന്നാല്‍ അത് 14.9 ശതമാനമായി ഉയര്‍ത്താന്‍ കേരളത്തിനിത്തവണ കഴിഞ്ഞിട്ടുണ്ട്.
അമ്പത് ശതമാനത്തിനു മുകളിലുളള എല്ലാവരെയും പരിഗണിച്ചാല്‍ ബഹുഭൂരിപക്ഷം കുട്ടികളും ഉയര്‍ന്ന സ്കോറുകാരാണ് ( മൂന്ന് , അഞ്ച് ക്ലാസുകളില്‍)
വിവിധ ജില്ലകളുടെ അവസ്ഥ
തിരുവനന്തപുരം ജില്ലയാണ് എല്ലാ ക്ലാസുകളിലും നിലവാരസ്ഥിരത പ്രകടിപ്പിക്കുന്നത്. കേരളത്തില്‍ തലസ്ഥാനജില്ല നിലവാരത്തില്‍ മുന്നിലാണ്.
കൊല്ലം ജില്ല അഞ്ചാം ക്ലാസിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പോയെങ്കിലും മറ്റു ക്ലാസുകളില്‍ രണ്ടാം സ്ഥാനത്താണ്
പാലക്കാട് ജില്ല എല്ലാ ക്ലാസുകളിലും പിന്നാക്ക നിലയിലാണ്.
ഇടുക്കിക്കും വയനാടിനും താഴെ ചില ജില്ലകളുണ്ട്. അതായത് ഇടുക്കിയും വയനാടും മുന്നേറ്റപാതയിലാണ്.
കേരളത്തിലെ ജില്ലകള്‍ തമ്മില്‍ പത്ത് ശതമാനം അന്തരം നിലവാരത്തില്‍ കാണാന്‍ കഴിയും
എല്ലാ ജില്ലകളിലും വിദ്യാഭ്യാസ സംവിധാനം ഒരേ രീതിയില്‍ പ്രവര്‍ത്തിക്കാത്തതാണോ കാരണം എന്നു പരിശോധിക്കണം.
തിരുവനന്തപുരത്തിന്റെ നില കേരളത്തിനു സാധ്യമാണ് . ശ്രമിച്ചാല്‍ അതിലും ഉയര്‍ന്ന തലത്തിലെത്താനും കഴിയും
സാമൂഹിക വിഭാഗങ്ങളും നിലവാരം
ഗുണനിലവാരത്തില്‍ വിയത്യസ്ത സാമൂഹികവിഭാഗങ്ങളിലെ തുല്യത എന്നത് പ്രധാനപ്പെട്ട അളവുകോലാണ്. കേരളം പൊതുവിദ്യാഭ്യാസം ആരംഭിച്ച കാലം മുതല്‍ ഇക്കാര്യത്തില്‍ പിന്നിലാണ്. അതിന്റെ അന്തരം കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട് എങ്കിലും തുല്യതയിലെത്തിയിട്ടില്ല എന്നതാണ് വാസ്തവം
പട്ടികവര്‍ഗ വിഭാഗങ്ങളുടെ നിലവാരം മറ്റു വിഭാഗങ്ങളുടെ നിലവാരവും ദേശീയ നീലവാരവുമായി തട്ടിച്ചു നോക്കിയാല്‍ അന്തരം വ്യക്തമാകും.
വ്യക്തിഗത വിലയിരുത്തലും സഹായവും ഇത്തരം കുട്ടികളുടെ സാമൂഹികസാമ്പത്തിക സ്ഥിതി മനസിലാക്കിയുളള പിന്തുണയും ഓരോ വിദ്യാലയവും കടമയായി അംഗീകരിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇതിന് പരിഹാരം സാധ്യമാകൂ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധ, എസ് എസ് എ ആരംഭിച്ച പ്രാദേശിക പ്രതിഭാകേന്ദ്രം, ഊരുകൂട്ട വിദ്യാഭ്യാസം,മലയാളത്തിളക്കം, ഗണിതവിജയം സര്‍ക്കാര്‍ നടപ്പിലാക്കിയ ഗോത്രസാരഥി, മെന്റര്‍ടീച്ചര്‍ എന്നിവയെല്ലാം ഈ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുളളതാണ്.

കുട്ടികള്‍ പറയുന്നു
കേരളത്തില്‍ ബഹുഭൂരിപക്ഷം കുട്ടികളും വിദ്യാലയത്തിലെത്താന്‍ താല്പര്യം കാണിക്കുന്നവരാണ് എന്നാല്‍ പതിമൂന്നു മുതല്‍ പതിനേഴ് ശതമാനം വരെ കുട്ടികള്‍ വിദ്യാലയത്തിലെത്തുന്നതിന് യാത്രാപ്രശ്നം നേരിടുന്നവരാണ്. ഈ കുട്ടികള്‍ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരും ഇടുക്കി പോലെ ഭൂമിശാസ്ത്രപരമായ കാരണങ്ങളാണ് യാത്രാക്ലേശമുളളവരുമാകാനാണ് സാധ്യത. ഇക്കാര്യത്തില്‍ കേരളം അടിയന്തിരമായി ഇടപെടണമെന്നാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്ന സന്ദേശം 
ഞങ്ങള്‍ക്ക് മനസിലാകും വിധം പഠിപ്പിക്കണം 
എട്ടാം ക്ലാസിലെ ഇരുപത്തിയഞ്ച് ശതമാനം കുട്ടികള്‍ക്ക് അധ്യാപകര്‍ പറയുന്നത് മനസിലാകുന്നില്ല. അതായത് കുട്ടികള്‍ക്ക് മനസിലാകും വിധം പഠിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഈ ഇരുപത്തിയഞ്ച് ശതമാനം അധ്യാപകര്‍ക്ക് ഉളളടക്കത്തിലല്ല പരിശീലനം വേണ്ടത്. എങ്ങനെ ലളിതമായി കാര്യങ്ങള്‍ അവതരിപ്പിക്കാം , ആധുനികസാങ്കേതികവിദ്യയും പഠനോപകരണങ്ങളും പ്രക്രിയാബന്ധിതമായ സമീപനവും കൊണ്ട് ഈ പരിമിതി മറികടക്കാം എന്നതിലാണ് .
വീട്ടിലുപയോഗിക്കുന്ന ഭാഷയും അധ്യാപകരുപയോഗിക്കുന്ന ഭാഷയും ഒന്നല്ല എന്ന് അഭിപ്രായപ്പെട്ട കുട്ടികളുടെ ശതമാനവും ഇതിനോട് ചേര്‍ത്തു വായിക്കണം. ഉദാഹരണത്തിന് ഇടമലക്കുടിയിലെ മുതവഭാഷ വ്യത്യസ്തമാണ്. തമിഴ് കലര്‍ന്നതാണ്. ആ കുട്ടികള്‍ക്ക് മലയാളം മാതൃഭാഷയല്ല. അതിനാല്‍ത്തന്നെ അവര്‍ വല്ല വിധേനയും പഠിക്കാമെന്നു തീരുമാനിച്ചാല്‍പോലും ക്ലാസില്‍ അന്തം വിട്ടിരിക്കേണ്ടിവരുന്നു. പല വാക്കുകളും തിരിയുന്നില്ല. പഠനവിമുഖതയാണ് ഫലം. ഇതിനാല്‍ത്തന്നെ ഔചിത്യപൂര്‍വം മനസിലാകുന്ന ഭാഷയും ഉപയോഗിച്ച് ബോധനം നിര്‍വഹിക്കണം. മറ്റൊരു കാരണം പാഠപുസ്തകഭാഷയാണ്. വേണ്ടത്ര ലളിതമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നില്ല. സാങ്കേതികപദങ്ങളും സംസ്കൃതപദങ്ങളും ധാരാളം. ഉദാഹരണങ്ങള്‍ പറ്റിയതുമല്ല. വേറെയേതൊക്കെയോ ആധികാരിക പുസ്തകങ്ങളില്‍ നിന്നും പകര്‍ത്തിയെഴുതിയതുപോലെയാണ് സാമൂഹികശാസ്ത്രപാഠപുസ്തകം എന്ന് ആരോപണം ഉണ്ടായിരുന്നു. ഇവയെല്ലാം അഭിസംബോധനചെയ്യപ്പെടണം

 അധ്യാപകര്‍ പറയുന്നു
77ശതമാനം അധ്യാപകരും പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ മനസിലാക്കിയാണ് ബോധനം നിര്‍വഹിക്കുന്നത്.
മാതൃഭൂമി ഇതിന്റെ ദേശീയ അവസ്ഥ വാര്‍ത്തയാക്കിയിട്ടുണ്ട്. നോക്കുക

 കുട്ടികളെ വിലയിരുത്തുന്ന രീതികള്‍
എല്ലാ അധ്യാപകരും എല്ലാ രീതികളും എല്ലാ പാഠഭാഗങ്ങളിലും പ്രയോജനപ്പെടുത്തുന്നില്ല. നിരന്തര വിലയിരുത്തലിലെ പ്രധാന ഇനങ്ങളാണ് നിരീക്ഷണം, പരസ്പരവിലയിരുത്തല്‍, പ്രോജക്ട് വര്ക്ക്, സ്വയം വിലയിരുത്തല്‍ എന്നിവ. ഹോം വര്‍ക്കിനും എഴുത്തു പരീക്ഷയ്കും സ്വയം വിലയിരുത്തലിനുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് പട്ടിക വ്യക്തമാക്കുന്നു. ബഹുവിധരീതികള്‍ എല്ലാ പാഠങ്ങള്‍ക്കും പ്രയോജനപ്പെടുത്തി കുട്ടിയെ കൃത്യമായി വിലയിരുത്തുകയും സഹായിക്കുകയും വേണം. ഏതെങ്കിലും ഒഴിവാക്കുകയല്ല വേണ്ടത്

രക്ഷിതാക്കളുടെ ഇടപെടലും പിന്തുണയും
23% രക്ഷിതാക്കളാണ് കുട്ടികളുടെ പഠനത്തില്‍ സജീവമായി പിന്തുണയ്ക്കുന്നത്. വിദ്യാലയപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തശതമാനവും മുപ്പതിലധികമില്ല. കേരളത്തിലെ രക്ഷിതാക്കളിലൊരു വിഭാഗം കുട്ടിയെ വിദ്യാലയത്തില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെല്ലാം സ്കൂള്‍ നോക്കിക്കോളും എന്നു കരുതുന്നവരാണ്. ഈ പ്രവണത മാറണം. ഒന്നാം ക്ലാസ് മുതല്‍ രക്ഷിതാക്കളെ സജ്ജരാക്കണം. കോര്‍ണര്‍ പി ടിഎ, ക്ലാസ് പി ടി എ, മികവുത്സവം പോലെയുളള പരിപാടികള്‍ ശക്തിപ്പെടുത്തണം. ഈ വര്‍ഷം നടത്തിയ രക്ഷാകര്‍തൃപരിശീലനപരിപാടി നല്ല ഒരു തുടക്കമാണ്. വരും വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ ശക്തമാക്കി രക്ഷിതാക്കളുടെ പങ്കാളിത്തം കൂട്ടുക തന്നെ വേണം.

 അച്ചടക്കവും നടത്തിപ്പും
65%പ്രഥമാധ്യാപകരും വിദ്യാലയത്തെ ബാധിക്കുന്ന തരത്തില്‍ വിദ്യാര്‍ഥികളുടെ അച്ചടക്ക പ്രശ്നമുളളതായി ചൂണ്ടിക്കാട്ടുന്നില്ല. എന്നാല്‍ നാലു ശതമാനം പ്രഥമാധ്യാപകര്‍ വിദ്യാലയനടത്തിപ്പിനെ ഇത് സാരമായി ബാധിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. നാലു ശതമാനം പ്രഥമാധ്യാപകര്‍ യോഗ്യതയുളള അധ്യാപകരുടെ അഭാവമുണ്ടെന്നു പറയുന്നു. ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്തപ്പെടണം. വിദ്യാലയമാനേജ്മെന്റില്‍ പരിശീലനം ആവശ്യമുളള ചെറിയൊരു ശതമാനം പ്രഥമാധ്യാപകരുണ്ട്. ഗുണനിലവാരഘടകങ്ങളില്‍ കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ ഏറെ മുന്നിലാണെന്ന് പ്രഥമാധ്യാപകരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു

 ഓരോ പഠനനേട്ടത്തിലുമുളള നിലവാരം രേഖപ്പെടുത്തിയാണ് ഇത്തവണ റിപ്പോര്‍ട്ട്. സാമൂഹികശാസ്ത്രത്തില്‍ എട്ടാം ക്ലാസില്‍ ചുവടെ നല്‍കിയരിക്കുന്ന പഠനനേട്ടങ്ങളാണ് പരിഗണിച്ചത്. ഇതില്‍ പലതും ഇവിടെ ഒമ്പതാം ക്ലാസിലാണ് കുട്ടി പഠിക്കുന്നത്. എട്ടിലെ കുട്ടിയോട് ഒമ്പതിലെ ഉളളടക്കം വെച്ച് ചോദിച്ചാല്‍ എന്തായിരിക്കും സ്ഥിതി? സാമൂഹികശാസ്ത്രത്തിലെ പിന്നാക്കാവസ്ഥയുടെ കാരണങ്ങളിലൊന്നിതാണെന്ന് എസ് സി ആര്‍ ടിയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാഠ്യപദ്ധതി ഉളളടക്കത്തിലെ വ്യത്യാസം പരിഹരിക്കപ്പെടണം. എന്‍ സി ഇ ആര്‍ ടി അത്തരം നടപടികളും ആരംഭിച്ചിട്ടുണ്ട്
കേരളത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനമേകുന്നതും കൂടുതല്‍ കാര്യക്ഷമമായി ഇടപെടുന്നതിന് ദിശാബോധം നല്‍കുന്നതുമാണ് ഈ പഠനം. കേരളം ഇന്ത്യക്  മുന്നിലാണ് എന്നത് പൊതുവിദ്യാഭ്യാസ വിരുദ്ധരെയല്ലാതെ ആരെയും നിരാശപ്പെടുത്തുകയില്ല
അനുബന്ധം
മുന്‍ സര്‍വേയില്‍ എട്ടാം ക്ലാസില്‍ പഠനവിധേയമാക്കിയ ഉളളടക്കം ഇപ്പോഴുപയോഗിച്ചതായിരുന്നില്ല. എന്‍ സി ഇ ആറ്‍ ടി പുതുക്കിയ സിലബസ് പ്രകാരമാണ് ഇത്തവണ ചോദ്യങ്ങള്‍ വന്നത്
മുന്‍പഠനത്തിലെ നിലവാരം നോക്കുക