പഠന നിലവാരം ഉയർത്തുന്നതിനായി എല്ലാ വർഷവും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ഏജൻസികളും പുതിയ പദ്ധതികൾ ഉണ്ടാകാറുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ, കൈറ്റ്, സീമാറ്റ്, എസ് ഐ ഇ ടി, ഡയറ്റ്, ജില്ലാ പഞ്ചായത്ത്, ഗ്രാമ / മുൻസിപ്പൽ പഞ്ചായത്തുകൾ, പി ടി എ കമ്മറ്റികൾ തുടങ്ങിയവ എല്ലാം ഇതിൽ സജീവമാണ്.
Thursday, January 27, 2022
പഠന പരിപോഷണം. കാഴ്ചപ്പാടും കർമമേഖലകളും.
Monday, January 24, 2022
ഭൗതികശാസ്ത്ര പ0നത്തിൽ കഥകളുടെ സാധ്യത
വൈദ്യുതി നിലച്ചിട്ട് ഇന്ന് മൂന്നാമത്തെ ദിവസമാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി കനത്ത മഴയാണ് . ഇടയ്ക്കിടെ ശക്തമായ കാറ്റും. മരങ്ങൾ വൈദ്യുതി ലൈനിലൂടെ പൊട്ടി വീണു കിടക്കുന്നു. ഇന്നും വൈദ്യുതി ലഭിക്കുമെന്ന പ്രതീക്ഷയില്ല. വാട്ടർ ടാങ്കിൽ വെള്ളം തീർന്നിരിക്കുന്നു . കയറും കപ്പിയും ബക്കറ്റുമായി കിണറിന് അരികിലേക്ക് നടന്നു. വെള്ളം കോരിയിട്ട് കാലം ഏറെ ആയിരിക്കുന്നു. വെള്ളം കോരി പാത്രം നിറക്കവെ ഓർമ്മകൾ ബാല്യകാലത്തിലേക്ക് ഒഴുകി.
Wednesday, January 12, 2022
കരിങ്കല്ലത്താണിയിലെ സ്കൂൾ ഡയറികൾ "
ഒന്നിലെയും രണ്ടിലെയും കുട്ടികൾ എഴുതുമോ?
ആശയങ്ങൾ വാക്കുകളും വരികളും ആക്കാൻ അമ്മമാർ സഹായിക്കുകയും മെല്ലെ കുട്ടികൾ തന്നെ നേരിട്ട് എഴുതുന്ന തലത്തിലേക്ക് മാറുകയും ചെയ്തു . ഓരോ ഘട്ടത്തിലും അധ്യാപകർ വീട്ടിൽ എത്തി പ്രോത്സാഹനങ്ങൾ നൽകുക കൂടി ചെയ്തപ്പോൾ
Tuesday, November 23, 2021
കെ ആർ മീരയും ടീച്ചേഴ്സ് ക്ലബ്ബും ഗായത്രിയും
ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി നടത്തിയ ഓൺലൈൻ അധ്യാപക വായനാ പരിപാടിയെക്കുറിച്ച് ഈ ബ്ലോഗിൽ നേരത്തെ കുറിച്ചിരുന്നു. (അധ്യാപക വായനയുടെ..)
ആ പരിപാടിയുടെ ഉജ്ജ്വലത ബോധ്യപ്പെടാൻ പ്രശസ്ത എഴുത്തുകാരി കെ ആർ മീര FB യിൽ എഴുതിയ കുറിപ്പ് പങ്കിടുന്നു
'ഘാതകൻ' വായനാനുഭവം - 100
നൂറാമത്തെ ഈ വായനാനുഭവം 'ഘാതക'ന്റെ ആദ്യ വായനാനുഭവമാണ്.
'ഘാതകൻ' പുസ്തകമായി അച്ചടിക്കുന്ന സമയത്ത് 'ആരാച്ചാർ' നോവലിനെപ്പറ്റി ഒരു ഓൺലൈൻ ചർച്ചയിൽ പങ്കെടുക്കാൻ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് എന്നെ ക്ഷണിച്ചു. 'ആരാച്ചാർ' ഒരുപാടു ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞെന്നും 'ആരാച്ചാർ പഠനങ്ങൾ' എന്ന പേരിൽ പ്രമുഖരായ നിരൂപകർ എഴുതിയ ലേഖനങ്ങൾ ചേർത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും 'ഘാതകൻ' വായനക്കാർ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാനാണ് ആകാംക്ഷയെന്നും ഞാൻ അറിയിച്ചു. പുതിയ പുസ്തകത്തിന്റെ ആദ്യ ചർച്ച നടത്താൻ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിലേക്ക് എന്നെ ക്ഷണിച്ച കോലഞ്ചേരി പുറ്റുമാനൂര് ഗവ. സ്കൂള് അധ്യാപകനായ ശ്രീ ടി.ടി. പൗലോസ് താൽപര്യം പ്രകടിപ്പിച്ചു. അച്ചടി കഴിഞ്ഞു പുസ്തകശാലകളിൽ എത്തുന്നതിനു മുമ്പു തന്നെ പ്രസാധകരിൽ നിന്നു നേരിട്ട് 'ഘാതകൻ' കോപ്പികൾ വാങ്ങി പരസ്പരം കൈമാറി വായിച്ച് കേരളത്തിലുടനീളമുള്ള ഇരുനൂറ്റിയമ്പതോളം അധ്യാപകർ പങ്കെടുത്ത ഗംഭീരമായ ഓൺലൈൻ ചർച്ച തന്നെ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് നടത്തി. അതെനിക്ക് ഒരു പുതിയ അനുഭവമായിരുന്നു. അതായിരുന്നു 'ഘാതക'നെ കുറിച്ചുള്ള ആദ്യ ചർച്ച. കോവിഡ് രണ്ടാം തരംഗത്തിന്റെ മൂർധന്യത്തിലാണ് ഈ സംഭവം. ഈ ചർച്ച എനിക്കു നൽകിയ മാനസികമായ ഊർജ്ജം അളവറ്റതായിരുന്നു.
Friday, September 24, 2021
സ്കൂളുകളും കോളേജുകളും തുറക്കുമ്പോൾ :
കൊവിഡ് മൂലം ദീർഘകാലം അടഞ്ഞുകിടന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രർത്തിക്കുന്നതു സംബന്ധിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് കേരള സർക്കാരിൻ്റെ പരിഗണനയ്ക്കായി സമർപ്പിച്ച നിർദ്ദേശങ്ങളുടെ പൂർണ രൂപം ചുവടെ വായിക്കാം
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് പറയാനുള്ളത്
ആമുഖം
സ്കൂളുകളും കോളേജുകളും മറ്റും അടച്ചത് കുട്ടികള്ക്കും കുട്ടികളിലൂടെ മുതിര്ന്നവര്ക്കുമുള്ള വലിയ തോതിലുള്ള രോഗവ്യാപനം തടയാന് വേണ്ടിയായിരുന്നു. എന്നാല് കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി കൂടുതലാണെന്ന് അനുഭവത്തിലൂടെ തന്നെ വ്യക്തമായിക്കഴിഞ്ഞു. അതിനാൽ വിദ്യാലയങ്ങള് തുറക്കുന്നതുമൂലം കുട്ടികൾക്ക് സാരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭയക്കേണ്ടതില്ല. മറിച്ച് വീട്ടിലുള്ള മുതിര്ന്നവരിലേക്ക് രോഗാണുവ്യാപനം നടന്ന് അത്യാഹിതങ്ങള് ഉണ്ടാകുന്നതേ ശ്രദ്ധിക്കേണ്ടതുള്ളൂ എന്ന് ആരോഗ്യവിദഗ്ധര് പറയുന്നു.
Friday, September 17, 2021
ആൻ്റി ടീച്ചർമാരുടെ അനുഭവക്കുറിപ്പുകൾ
(ആൻറി ടീച്ചർമാരുടെ അനുഭവക്കുറിപ്പുകൾ പങ്കിടുന്നതിന് കാരണമുണ്ട്. രക്ഷിതാക്കളിൽ പലർക്കും ജിവിതത്തിരക്കിനിടയിൽ സ്വന്തം കുട്ടികളെ സഹായിക്കാനാകുന്നില്ല. കലവൂർ ഹൈസ്കൂളിൽ സന്നദ്ധരക്ഷിതാക്കൾ മറ്റു കുട്ടികളുടെ കൂടി പ0ന പ്രോത്സാഹകരായി ചുമതല വഹിക്കുന്നുണ്ടെന്ന് പിടിഎ പ്രസിഡൻ്റ് മോഹനദാസ് പറഞ്ഞിരുന്നു. അങ്ങനെയിരിക്കെയാണ് കായംകുളത്തെ ഗായത്രി ടീച്ചർ മറ്റൊരു മാതൃക വികസിപ്പിച്ചത്.മുൻ ലക്കത്തിൽ ടീച്ചറുടെ കുറിപ്പാണ് പങ്കിട്ടത്. നേതൃത്വം വഹിച്ചവർ അനുഭവം പങ്കിടുന്നതാകും കൂടുതൽ തെളിച്ചം കിട്ടുക.അതിനാൽ മൂന്ന് ആൻ്റിമാരുടെ കുറിപ്പുകൾ ചൂണ്ടുവിരലിൽ പ്രസിദ്ധീകരിക്കുകയാണ്. എഡിറ്റിംഗ് ഇല്ലാതെ.)
1
Wednesday, September 15, 2021
ഗായത്രി ടീച്ചറും ആൻ്റി ടീച്ചർമാരും കൈകോർത്ത കഥ
(പ്രാദേശിക രക്ഷാകർതൃ ഓൺലൈൻ കൂട്ടായ്മകളുടെ പ്രായോഗിക സാധ്യത കേരളത്തിനു മുമ്പാകെ അവതരിപ്പിക്കുകയാണ് ഗായത്രി ടീച്ചർ.കൊവിഡാനന്തര കാലത്തും അനുയോജ്യവത്കരിച്ച് തുടരാവുന്ന മാതൃക.)
*ആശങ്കക്കടലിൽപ്പെട്ട രക്ഷിതാക്കൾ*
കോവിഡ് കാലം പ്രതിസന്ധിയിലാക്കിയ പഠന പ്രശ്നങ്ങളുടെ സങ്കടപ്പെടലുകളിലായിരുന്നു രക്ഷാകർത്താക്കൾ.
⭕പഠിക്കുന്നുണ്ടന്നോ പുസ്തകം ഉണ്ടന്നോ വിദ്യാർത്ഥി ആണെന്നോ തന്നെ മറന്നുപോയ സ്വന്തം കുട്ടികളെക്കുറിച്ചുള്ള സങ്കടങ്ങളാണ് ഓരോ രക്ഷിതാവിനും പറയാനുള്ളത്.
⭕
Saturday, July 24, 2021
ഹരിതാമൃതം 50 ദിവസം പിന്നിടുമ്പോൾ
കടകരപ്പളളി വിദ്യാലയം
അസാധാരണമാകുന്നത് പുതിയ പുതിയ പ്രവർത്തന മാതൃകകൾ വികസിപ്പിക്കുന്നതിലൂടെയാണ്.



