പ്രവർത്തനം : വിരിപ്പുകൃഷി (പാട്ടരങ്ങ്)
പഠനലക്ഷ്യങ്ങൾ:
സംഘമായി താളത്തിൽ ചുവടുവെച്ചും താളമിട്ടും പാട്ടുകൾ അവതരിപ്പിക്കുന്നു
പ്രതീക്ഷിത സമയം : 30 മിനുട്ട്
കരുതേണ്ട സാമഗ്രികൾ : പാഠപുസ്തകം
പ്രക്രിയാവിശദാംശങ്ങൾ:
ടീച്ചറും കുട്ടികളും ഒത്ത് ചൊല്ലുന്നു
ചങ്ങലപ്പാട്ട്
എല്ലാ പഠനക്കൂട്ടത്തിലും റിഹേഴ്സല്‍ നടത്തുന്നു. എല്ലാവരും വാക്കുകളും വരികളും വായിക്കാന്‍ പരിശീലിക്കണം
തുടര്‍ന്ന് ഒരു പഠനക്കൂട്ടത്തിലെ ഒരാൾ ആദ്യത്തെ മൂന്ന് വരി പാടുന്നു. എല്ലാവരും ഏറ്റ് പാടുന്നു. അടുത്ത പഠനക്കൂട്ടത്തിലെ ഒരാൾ ഒത്തുവിളിച്ചു എന്നത് വരെ പാടുന്നു. മറ്റുള്ളവർ ഏറ്റ് പാടുന്നു.
തുടർന്ന് ഓരോ വരി വീതം ഓരോ പഠനക്കൂട്ടവും.
കൂടുതൽ പേർക്ക് പങ്കാളിത്തം കിട്ടണം
പിന്നീട് പാഠപുസ്തകത്തിലെ ചോദ്യം ഉന്നയിക്കാം.
കണ്ടെത്തൽ വായന
ആശയതലം
നിങ്ങൾ കണ്ടിട്ടുള്ള വിത്തുകൾ പാട്ടിലുണ്ടെങ്കിൽ അടി വരയിടുക ( വ്യക്തിഗതം )
വിത്തുകളോട് എന്താണ് പറഞ്ഞത്?
എന്നുമെന്നും വിളവുകാലം ഉണ്ടായാൽ എന്താണ് ഗുണം?
ചിത്രത്തിലുള്ള കാര്യങ്ങള്‍ ഏതെല്ലാം വരികളില്‍ കണ്ടെത്താനാകും
പഠനക്കൂട്ടത്തിൽ പങ്കിടലും മെച്ചപ്പെടുത്തലും
പദതലം
ആവര്‍ത്തിക്കുന്ന വാക്കുകള്‍ കണ്ടെത്താമോ?
അക്ഷരതലം
ച യിൽ തുടങ്ങുന്ന എത്ര വിത്തിനങ്ങളുടെ പേരുണ്ട്?
പരിചയമില്ലാത്ത വിത്തുകൾ കാണിക്കുകയോ പടം കാണിക്കുകയോ ചെയ്യണം.
കൊടുങ്ങല്ലൂർ, പുനലൂർ, കോവൂർ, കാട്ടൂർ തുടങ്ങി ഊരിൽ അവസാനിക്കുന്ന സ്ഥലപ്പേരുകൾ സൂചിപ്പിച്ച് ഊര് എന്നാൽ നാട് എന്നാണ് അർഥം എന്ന് വിശദീകരിക്കണം.
കൃഷി ചെയ്യുന്നതായി അഭിനയിച്ച് പാട്ടിന്റെ രംഗാവിഷ്കാരം ഓരോ പഠനക്കൂട്ടവും നടത്തട്ടെ.
വിലയിരുത്തൽ:
ടീച്ചറുടെ വിലയിരുത്തൽ
- താളത്തിലും ഈണത്തിലും പാടാനുള്ള കുട്ടികളുടെ കഴിവ്
പ്രതീക്ഷിത ഉൽപ്പന്നം:
- കുട്ടികൾ പാട്ട് പാടുന്നതിൻ്റെ വീഡിയോ
മുതുവാന്‍ ഗോത്രസമൂഹം ഉള്ള പ്രദേശങ്ങളില്‍ മുതവാന്‍ഭാഷയില്‍ ഈ പാട്ട് അവതരിപ്പിക്കാവുന്നതാണ്. ഈറവെട്ടി കാട് വെട്ടി പൊതക്കാട്ടിലി തീവെച്ച് എളം സൂട്ട്‌ലി കാട് കെളസ് അടക് വിത്തേ, സോള്ക വിത്തേ കെട്ക്, തൊകറ, അവറവിത്തേ സാമവിത്തേ, തെനവിത്തേ കോറാന്‍, തീമ്പലക്കായ് വിത്തേ ഇയ കാട്ടിലി കെടണൊറങ്ങണം ഇയ മണ്ണ്‌ലി മൊളസെളമ്പണം മൊത മയലി ഇലമൊളസ് പൂവിറ്ണ് കായ് കാസ് എന്റക്കെന്റക്കം വെളവ് കാലം... എന്റക്കെന്റക്കം വെളവ് കാലം...
|
പിരീഡ് രണ്ട്, മൂന്ന് |
പ്രവർത്തനം : കുറോയുടെ കൃഷി
പഠനലക്ഷ്യങ്ങൾ:
തന്നിരിക്കുന്ന കഥാഭാഗങ്ങൾ വായിച്ച് ചിത്രസൂചനയുടെ അടിസ്ഥാനത്തിൽ കഥ ഭാവനാത്മകമായി പുരിപ്പിച്ച് പറയുന്നതിനും എഴുതുന്നതിനും
പ്രതീക്ഷിത സമയം : 40 + 40 മിനുട്ട്
കരുതേണ്ട സാമഗ്രികൾ : പാഠപുസ്തകം, ഡ്രോണിന്റെ ചിത്രം, വീഡിയോ.
പരിചയപ്പെടുത്തുന്ന അക്ഷരങ്ങൾ- ൺ,
പ്രക്രിയാവിശദാംശങ്ങൾ:
ബൈ ബൈ കുറോ
ബോ ബോ ഡ്രോൺ
എന്ന് ബോർഡിൽ എഴുതിയിടുന്നു.
എപ്പോഴാണ് രണ്ട് പേർ ബൈ ബൈ എന്ന് പറയുക?
പ്രതികരണങ്ങൾ
ആരൊക്കെയാണ് ബൈ പറഞ്ഞിരിക്കുക?
എപ്പോഴാണ് അവർ പിരിഞ്ഞത്?, കുറോ എന്നാൽ ആരാണ്? ഡ്രോൺ കണ്ടിട്ടുണ്ടോ? വീഡിയോ കാണിക്കണം ഡ്രോണിനോട് യാത്ര പറയഞ്ഞതെന്തിനാകും?
കഥ വായിച്ച് കണ്ടെത്തണം. പിന്നെ ഒരു കാര്യം കഥയുടെ കുറേഭാഗം ചിത്രം നോക്കിയാലേ മനസ്സിലാകൂ. ചിത്ര ത്തിൽ നിന്നും മനസ്സിലായ കാര്യം എഴുതി കഥ പൂർത്തിയാക്കുകയും വേണം
മൂന്നു പേരുടെ പഠനക്കൂട്ടം രൂപീകരിക്കുന്നു.
പേജ് ഒന്ന്,
ഒന്നാം പേജ് പഠനക്കൂട്ടത്തിലെ ഓരോരുത്തരും മാറി മാറി വായിക്കുന്നു.
ഭാവാത്മകമായി വായിക്കുന്നു
കഥാപാത്രങ്ങളായി അവരവരുടെ ഭാഗം വായിക്കുന്നു.
ഓരോ പഠനക്കൂട്ടവും ഭാവാത്മകമായി വായനാവതരണം
ഒന്നാമത്തെ പേജിലെ പൂരിപ്പിക്കാനുള്ളത് എന്തായിരിക്കും? ചിത്രം നോക്കൂ
ഊഹിച്ച് പറയൂ.
മൂന്ന് നായകൾ വന്നു ( ഒന്നാം വരി ടീച്ചര്‍ക്ക് പറയാം)
പ്രതീക്ഷിതപ്രതികരണങ്ങള്‍
കുറോയെ കണ്ട് കുരച്ചു
കുറോ പേടിച്ചു
ടീച്ചറുടെ ഇടപെടൽ
എന്തായിരിക്കും നായകൾ കുരച്ച് പറഞ്ഞത്?
പ്രതികരണങ്ങൾ ഓരോ പഠനക്കൂട്ടത്തിന്റെയും.
വേഗം പൊസ്കോ, കടിച്ചു കീറും എന്നെല്ലാം പറയാം
അതൊന്നുമല്ല, നായകൾക്ക് നല്ല വിശപ്പുണ്ടായിരുന്നു. എങ്കില്‍ അവർ എന്തായിരിക്കാം ചോദിച്ചത്?
വല്ലാതെ വിശക്കുന്നു. ഭക്ഷണം തരാമോ
ഇനി എല്ലാവർക്കും എഴുതാം. ടീച്ചര്‍ ഓരോ വാക്യമായി സാവധാനം പറയുന്നു. എല്ലാവരും എഴുതുന്നു. കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് സഹായം.
( ഓ സ്വരചിഹ്നം, കുറോ, തരാമോ?, ഏ സ്വരചിഹ്നം- പേടിച്ചു, ഊ സ്വരചിഹ്നം- മൂന്ന്, കൂട്ടക്ഷരങ്ങള്‍ ണ്ട, ക്ഷ, ഇരട്ടിപ്പുകള്‍ ന്ന, ല്ല, ക്ക, ങ്ങ, ച്ച)
1. മൂന്ന് നായകൾ വന്നു
2. കുറോയെ കണ്ട് കുരച്ചു
3. കുറോ പേടിച്ചു
4. ഞങ്ങള്‍ക്ക് വല്ലാതെ വിശക്കുന്നു.
5. ഭക്ഷണം തരാമോ?
ഓരോ വാക്യമായി പറയണം. എഴുതണം,
എഴുതിക്കഴിഞ്ഞാൽ ടിച്ചറേഴുത്ത്. പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തൽ, എല്ലാവരും ശരിയായി എഴുതി എന്ന് ഉറപ്പാക്കൽ
പിരീഡ് മൂന്ന് |
ടീച്ചറുടെ അവതരണം
നായകളുടെ വിഷമം കണ്ടപ്പോൾ കുറോ ഫോണെടുത്ത് ചങ്ങാതിയെ വിളിച്ചു. ആരായിരിക്കാം ചങ്ങാതി ചങ്ങാതി എങ്ങനെയാ വന്നത്?
പ്രതികരണങ്ങള്‍
പാഠപുസ്തകത്തില്‍ നോക്കി കണ്ടെത്താം.
പഠനക്കൂട്ടത്തിൽ ചിത്രം നോക്കി സംഭവിച്ചത് എന്താണെന്ന് കണ്ടെത്തണം
ഓരോരുത്തരും പറയണം. ധാരണയായ ശേഷം ഓരോ വാക്യം വീതം സാവധാനം പറഞ്ഞ് എല്ലാവരും എഴുതണം
ഓരോ പഠനക്കൂട്ടവും വ്യത്യസ്തമായ രീതിയിൽ എഴുതാം. അത് അനുവദിക്കണം
പഠനക്കൂട്ടങ്ങളുടെ അവതരണം
ടീച്ചർ വേർഷൻ ( ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു)
1. കുറോ ചങ്ങാതിയായ ഡ്രോണിനെ വിളിച്ചു
2. ഡ്രോൺ പറന്നു വന്നു
3. ഡ്രോൺ എന്താ കാര്യം?
4. കുറോ: ഇവർക്ക് ഭക്ഷണം വേണം
5. ഡ്രോൺ : ശരി ഇപ്പോൾ കൊണ്ടുവരാം
6. പട്ടിക്കുട്ടി: ഞാനും വരട്ടെ
7. പട്ടിക്കുട്ടിയെ ഡ്രോൺ എടുത്തു
8. അവർ ഭക്ഷണവുമായി മടങ്ങി വന്നു.
ടീച്ചർ വേർഷൻ വായനപാഠമായി നല്‍കുന്നു.
ഓരോ പഠനക്കൂട്ടത്തിനും എഴുതിയതില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തണമെങ്കില്‍ അതും ആകാം

No comments:
Post a Comment