വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍
(അനുബന്ധമായി എങ്ങനെ വിലയിരുത്തിക്കൂടാ എന്ന് ഉദാഹരണ സഹിതം ചര്‍ച്ച ചെയ്യുന്നുണ്ട് അതും വായിക്കണേ)
1. സ്വതന്ത്രവായന
വായനക്കാര്‍ഡ് പ്രദര്‍ശിപ്പിക്കുന്നു.
- ഈ വായനപാഠത്തിന് ആറ് വരികളുണ്ട്. പെണ്‍കുട്ടിയുടെ കൈയിലിരിക്കുന്ന ആഹാരസാധത്തിന്റെ പേര് എത്രാമത്തെ വരിയിലാണ്? ( ഉത്തരം കണ്ടെത്തി വരിയുടെ നമ്പര്‍ മാത്രം ബുക്കില്‍ എഴുതുക )
- ആഹാരസാധനങ്ങളുടെ പേരില്ലാത്ത എത്ര വരികളുണ്ട്?ഏതൊക്കെ?
- ടീച്ചര്‍ നിര്‍ദേശിക്കുന്ന വരികള്‍ ആര്‍ക്കൊക്കെ വായിക്കാം? വരൂ വായിക്കൂ
- ഒരു വാക്കില്‍ വ ഒന്നാമതും മറ്റൊരു വാക്കില്‍ വ രണ്ടാമതും ആണ്. ഏതൊക്കെയാണ് ആ വാക്കുകള്‍?
ടീച്ചറും കുട്ടികളും ചേര്‍ന്ന് പാട്ട് പാടുന്നു. നമ്മള്‍ക്ക് ഈ പാട്ട് എഴുതിയാലോ?
- ആദ്യം വായ്ത്താരി എഴുതണം. ലാ ലാ ലാ
- ആരൊക്കെയാ പാടിയത്? പേര് പറയിക്കുന്നു, കനക, കവിത, ലതിക, പറവ
- പറവ പാടി എന്ന് എഴുതാമോ?
- എഴുതിക്കഴിഞ്ഞാല്‍ ലതിക പാടി എന്ന് എഴുതാമോ?
തുടര്‍ന്ന് ചാര്‍ട്ടില്‍ വായനപാഠം പ്രദര്‍ശിപ്പിച്ച് അവരവരെഴുതിയത് ശരിയാണോ എന്ന് കണ്ടെത്തി ശരിയെങ്കില്‍ ശരി ഇടുന്നു. തെറ്റിപ്പോയെങ്കില്‍ ശരിയാക്കി എഴുതുന്നു.
ടീച്ചര്‍ ഓരോ വാക്കും ചൂണ്ടി വായിക്കുന്നു. വീണ്ടും അവരവര്‍ വിലയിരുത്തിയത് ശരിയാണോ എന്ന് പരിശോധിക്കുന്നു
3 ഭാഷണം
- വീട്ടില്‍ വായിച്ചുകേട്ട ഒരു കഥ പറയാമോ? എല്ലാവര്‍ക്കും അവസരം.
4. കുഞ്ഞെഴുത്ത് പൂര്‍ത്തീകരണം
എല്ലാവരും പഠനക്കൂട്ടങ്ങളാകുന്നു. കുഞ്ഞെഴുത്തിലെ രേഖപ്പെടുത്തല്‍ എല്ലാവരും നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നു. ചിത്രങ്ങള്‍ക്ക് നിറം നല്‍കുന്നു. ബുക്കുകളുടെ പ്രദര്‍ശനം
5. വായനപാഠങ്ങളുടെ വായന
വായനപാഠങ്ങളിലെ വാക്യങ്ങള്‍ ( പാഠപുസ്തകത്തിലി്ല്ലാത്തത്)
- വട താ
- പാവ താ
- പറവ വാ
- റവ താ
- തിന താ
- പാടി വാ
- പാറി വാ
- കാട പാറി
- തിന വിതറി
- റവ വിതറി
- വാ വാ വാ
- താ താ താ
- കമല പാടി
- ലതിക പാടി
- കനക പാടി
- പറവ പാടി
( ഇവ വായിപ്പിച്ചാണ് അക്ഷരബോധ്യച്ചാര്‍ട്ടില്‍ രേഖപ്പെടുത്തല്‍ നടത്തേണ്ടത്.)
6. പാട്ടരങ്ങ്.
7. വിവരണം-പക്ഷികളെക്കുറിച്ച് പറയാം മേശപ്പുറത്ത് നിന്നും പക്ഷിച്ചിത്രങ്ങളിലൊന്നെടുത്ത് ആ പക്ഷിയെക്കുറിച്ച് മൂന്നോ നാലോ കാര്യം പറയുന്നു.
8.കുട്ടികളുടെ വിലയിരുത്തല്‍
- ഈ പാഠത്തിലെ ഏതൊക്കെ പ്രവര്‍ത്തനങ്ങളാണ് എനിക്ക് ഇഷ്ടപ്പെട്ടത്? ക്ലാസ് ഡോക്യുമെന്റേഷന്‍ വീഡിയോ പ്രദര്‍ശിപ്പിക്കാം. പ്രധാന പ്രവര്‍ത്തനങ്ങള്‍ പറയിക്കാം. അതിന് ശേഷം ഇഷ്ടപ്പെട്ടത് പറയാം.
- ഓരോരുത്തരും പറയുന്നു. കാരണവും
അനുബന്ധം
ഒരു ജില്ലാ ഗ്രൂപ്പിൽ പങ്കിട്ട വിലയിരുത്തൽ ചോദ്യങ്ങളാണ് മുകളിൽ.
ഗ്രൂപ്പിൽ ഇത് പ്രത്യക്ഷപ്പെട്ടത് എന്നെ അദ്ഭുതപ്പെടുത്തി.
ഒന്നാമത്തെ ചോദ്യം നോക്കൂ
- അഞ്ച് പറവകളുടെ പേര് എഴുതണം. കാക്ക ( ക്ക പഠിച്ചില്ല) കോഴി (ഴ പഠിച്ചില്ല ചിഹ്നവും പഠിച്ചില്ല.) തത്ത ( ത്ത പഠിച്ചില്ല) കുരുവി ( ര പഠിച്ചില്ല ചിഹ്നവും പഠിച്ചില്ല) എന്താണ് കുട്ടിയെ പഠിപ്പിക്കുന്നത് എന്ന് അറിയാത്ത ആരോ ഉണ്ടാക്കിയ ചോദ്യമാണ്. പരിസരപഠനത്തിന്റെ ഭാഗമായി പക്ഷികളുടെ ചിത്രം ശേഖരിക്കാനല്ലാതെ അത് എഴുതിക്കാന്‍ പ്രവര്‍ത്തനമില്ല. കുട്ടിക്ക് പരിചിതമല്ലാത്ത അക്ഷരം ഉപയോഗിച്ച് എഴുതാന്‍ നിര്‍ബന്ധിക്കുന്നതിലൂടെ കുട്ടിയുടെ ആത്മവിശ്വാസത്തെ തകര്‍ക്കുകയും സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യുകയാണ്
മൂന്ന് വർഷമായി നാം പറഞ്ഞു കൊണ്ടിരിക്കുന്നതും പ്രയോഗിച്ച് അനുഭവമുള്ളതുമായ ആശയാവതരണ രീതി കുറെ അധ്യാപകർ പിന്തുടരുന്നില്ല എന്നാണ് ഈ ചോദ്യങ്ങളിലൂടെ അവർ സാക്ഷ്യപ്പെടുത്തുന്നത്.
കുട്ടിക്ക് റ, ന, പ, ത, ല, വ, ക എന്നീ അക്ഷരങ്ങൾ തിരിച്ചറിയാനും പ്രയോഗിക്കാനും കഴിവുണ്ടോ എന്നാണ് ചോദ്യകർത്താവിന് അറിയേണ്ടത്.
പാഠത്തിലുള്ള അതേ വാക്കുകൾ കാണാതെ പഠിപ്പിച്ച് എഴുതിക്കുന്നതിലേക്ക് പോയി.
രണ്ട് മുതല്‍ ഒമ്പത് വരെ ചോദ്യങ്ങള്‍ പഠിച്ച അക്ഷരം ഉപയോഗിച്ച് വാക്കെഴുതാനാണ്. റ വരുന്ന വാക്ക്. കുട്ടിയുടെ ചിന്തയില്‍ മുറി എന്ന് വന്നു. റോഡ് വന്നു. റംസാന്‍ വന്നു, എഴുതാനാകില്ല. പാഠപുസ്തകത്തില്‍ പഠിച്ചത് മാത്രമാണ് എഴുതേണ്ടത്. അതായക് കാണാതെ പഠിക്കാന്‍ പരിശീലിപ്പിക്കുന്ന ചോദ്യമാതൃകയാണത്. അക്ഷരാവതരണരീതിയിലും പദാവതരണരീതിയിലും സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റിയ ഇത്തരം യാന്ത്രികമായ ചോദ്യങ്ങള്‍ കാണാം. മുന്‍വര്‍ഷങ്ങളില്‍ ടേം പരീക്ഷകളില്‍ വന്ന മാതൃകകള്‍ മുന്നിലുള്ളപ്പോഴാണ് ഇത്തരം ചോദ്യങ്ങള്‍ . മറ്റ് സാധ്യതകളില്ലേ? രണ്ട് ചോദ്യങ്ങള്‍ പരിചയപ്പെടൂ.
ചോദ്യം ഒന്ന് കമല പറവയെ വിളിച്ചു. ചിത്രം നോക്കൂ. അവരെന്തോ പറയുന്നുണ്ടല്ലോ ? എന്താകും? വായിച്ച് നോക്ക് പൂരിപ്പിക്കൂ വിലയിരുത്തല്‍ സൂചകം
ഉത്തരസൂചിക
പങ്കിട്ട ചോദ്യ മാതൃക ഒരു ആശയ സന്ദർഭത്തിലുള്ളതാണ്. മറ്റൊരു ചോദ്യത്തിലേക്ക് പോകാം ഒന്നാം ചോദ്യത്തില്‍ വാ വാ പറവ വാ എന്ന് എഴുതിയ കുട്ടിയും ചിഹ്നം സംബന്ധിച്ച ധാരണ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ആ, ഇ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ പരിചയപ്പെട്ടതാണ്. അത് വിലയിരുത്തലിന് വിധേയമാക്കാം. വിശന്ന കിളിക്ക് ലതിക ചോറ് വിളമ്പി. ചോറ് മാത്രം പോരല്ലോ. ഒഴിക്കാൻ വേണം. കിളി ലതികയോട് ചോദിച്ചതെന്താവും? (പ്രതി കരണം ) കറി താ എന്ന് എഴുതാമോ? വിരയിരുത്തല്‍ സൂചകം
|





No comments:
Post a Comment