
പ്രവര്‍ത്തനങ്ങള്‍ ഒറ്റനോട്ടത്തില്‍
യൂണിറ്റ് : 1
പാഠത്തിന്റെ പേര് : പറവ പാറി
ടീച്ചർ :അനിത , പാലക്കാട് ജില്ല
സംസ്ഥാന റിസോഴ്സ് ഗ്രൂപ്പംഗമായി പ്രവര്‍ത്തിച്ചു. ഗവേഷണാത്മകമായി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന ടീ്ച്ചറാണ്.പിരീഡ് ഒന്ന് |
കുട്ടികളുടെ എണ്ണം : ……...
ഹാജരായവര്‍ : ……...
തീയതി :
യൂണിറ്റ് : 1
പാഠത്തിന്റെ പേര് : പറവ പാറി
പ്രവര്‍ത്തനം : അവലോകനം
- മുന്‍ ദിവസങ്ങളില്‍ നല്‍കിയ വായനപാഠങ്ങള്‍ വായിച്ചവരാരെല്ലാം? വായിക്കാന്‍ കഴിയാതെ പോയവര്‍ക്ക് വായിക്കാന്‍ അവസരം ( ലാമിനേറ്റ് ചെയ്തതോ പ്രിന്റെടുത്തതോ എഴുതിയതോ ആയ വായനക്കാര്‍ഡുകള്‍ നല്‍കി വായിപ്പിക്കുന്നു(10മിനുട്ട്)
• മുന്‍ ദിവസങ്ങളിലെ ചാര്‍ട്ട് വായിക്കുന്നതിന് ഓരോ ഗ്രൂപ്പില്‍ നിന്നും ഓരോ ആള്‍ക്ക് അവസരം ( 5 മിനുട്ട്)
• സന്നദ്ധരായവരെക്കൊണ്ട് തന തന താന, പട പട പറവ എന്നും ബോര്‍ഡില്‍ എഴുതിക്കുന്നു. ടീച്ചര്‍ അത് ഘടനപാലിച്ച് എഴുതുന്നു. ( മുന്‍ദിവസം ഹാജരാകാത്ത കുട്ടികള്‍ക്ക് ടീച്ചര്‍ക്കൊപ്പം ചൂണ്ടി വായിക്കാന്‍ അവസരം നല്‍കുന്നു) ( 10മിനുട്ട്)
• സന്നദ്ധരായ ഒന്നോ രണ്ടോ പേര്‍ ( മുന്‍ദിവസങ്ങളില്‍ അവസരം കിട്ടാത്തവര്‍) വീട്ടില്‍ വായിച്ചുകേട്ട കഥാപുസ്തകത്തിലെ കഥ പറയുന്നു ( 10മിനുട്ട്)
പിരീഡ് രണ്ട്
........................................................................................................................................................ പ്രവര്‍ത്തനം : പട പട പറവ (എഴുത്തനുഭവം)
പഠനലക്ഷ്യങ്ങള്‍:
1. അംഗീകൃത
രീതിയിൽ (അക്ഷരങ്ങളുടെ
വലുപ്പം,
ഘടന,
ആലേഖന
ക്രമം)
അക്ഷരങ്ങള്‍
സഹായത്തോടെ എഴുതി
വാക്കുകളും ചെറു വാക്യങ്ങളും
പൂര്‍ത്തിയാക്കുന്നു.
2. താളബോധത്തോടെ
വരികൾ ചൊല്ലുന്നു
3. പാട്ടിനും
ആശയത്തിനും താളാത്മകമായശബ്ദത്തിനും
അനുസൃതമായി താളത്തിൽ
ചുവടുവെക്കുന്നു
പ്രതീക്ഷിത
സമയം:
40 മിനുട്ട്
കരുതേണ്ട
സാമഗ്രികള്‍:
മാർക്കർ,
ചാർട്ട്,
പിന്തുണബുക്ക്,
ഹൈലൈറ്റർപെൻ,
സ്റ്റാർ
സ്റ്റിക്കർ
ഊന്നല്‍
നല്‍കുന്ന അക്ഷരങ്ങള്‍ :
പ,
ട,
വ
പ്രക്രിയാവിശദാംശങ്ങള്‍
ടീച്ചർ
ഒരു തവണ കൂടി പാട്ട് പാടുന്നു
തന തന തന തന
തന തന താന
പട പട പട പട
പട പട പറവ
ചാര്‍ട്ടെഴുത്തും
ബോര്‍ഡെഴുത്തും
നമ്മള്‍
ചൊല്ലിയ പാട്ട് എഴുതിയാലോ?
• ഓരോ
വാക്കായി പറഞ്ഞ് വടിവോടെ
ചാര്‍ട്ടില്‍ എഴുതി ചൊല്ലുന്നു.
(ഈ
സന്ദര്‍ഭത്തില്‍ ഘടന പറഞ്ഞ്
എഴുതേണ്ടതില്ല)
• പട
എന്ന വാക്ക് ഓരോ അക്ഷരവും
പറഞ്ഞ് സാവധാനം ടീച്ചര്‍
ബോര്‍ഡില്‍ എഴുതിക്കാണിക്കുന്നു.
പയുടെ ഘടന വ്യക്തമാക്കുന്നു. ട എവിടെ തുടങ്ങുന്നുവെന്ന് ബോധ്യപ്പെടുത്തുന്നു.
പ, ട എന്നിവ വേറിട്ടും എഴുതിക്കാണിക്കുന്നു
പ്രവര്‍ത്തനപുസ്തകത്തിലെഴുത്ത്
എല്ലാവരും പട പട എന്ന് അച്ചടിച്ചിട്ടുള്ളതിന് ശേഷം രണ്ട് തവണ പട എന്ന് എഴുതുന്നു. എഴുതിയത് ശരിയായ രീതിയിലാണെന്ന് ഉറപ്പ് വരുത്തുന്നു
• പട പട പറവ എന്നാണ് അടുത്ത വരി
• പട പട എന്ന് തെളിവെടുത്ത് എഴുതുന്നു
പറവ എന്ന് ടീച്ചര്‍ ബോര്‍ഡില്‍ എഴുതിക്കാണിക്കുന്നു. പ, വ എന്നിവയുടെ വ്യത്യാസം ബോധ്യപ്പെടുത്തുന്നു.
തത്സമയ
വിലയിരുത്തലും ശരി അടയാളം
നല്‍കലും.
പിന്തുണനടത്തം,
അംഗീകാരം
നല്‍കല്‍
• പട,
പറവ
എന്ന് എഴുതുന്നതില്‍ പിന്തുണ
നല്‍കുന്നു.
പിന്തുണബുക്കിലെഴുതിക്കുന്നു
• എല്ലാവരുടെയും
ബുക്കില്‍ രണ്ടു വരിയും ആയി
എന്ന് ഉറപ്പാക്കുന്നു.
• എഴുതിയവര്‍ക്കെല്ലാം
ശരിയടയാളം നല്‍കുന്നു
കട്ടിക്കെഴുത്ത്
പ, വ എന്നിവ ഒരേ പോലെ എഴുതുന്നവര്‍ക്ക് ആ അക്ഷരങ്ങള്‍ ബോര്‍ഡില്‍ കട്ടിയിലെഴുതി അവയുടെ മേലേ എഴുതിക്കുന്നു. തുടര്‍ന്ന് തനിച്ചെഴുതിക്കുന്നു
പ്രതീക്ഷിത ഉല്പന്നം
• പ്രവര്‍ത്തനപുസ്തകത്തിലെ രേഖപ്പെടുത്തലുകള്‍ ( ചെറുവാക്യങ്ങള്‍)
വിലയിരുത്തല്‍ക്കുറിപ്പുകള്‍
• എത്രപേര്‍ തെളിവെടുത്തെഴുതി?
• സഹായം വേണ്ടി വന്നവരാരെല്ലാം?
...........................................................................................................................................................
പ്രവര്‍ത്തനം : പട പട പറവ (വായനാനുഭവം)
പഠനലക്ഷ്യങ്ങള്‍:
1. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു
2. ശബ്ദഭംഗി ഉളവാക്കുന്ന അക്ഷരങ്ങളുടെയും പദങ്ങളുടെയും ആവർത്തനം കണ്ടെത്തുന്നു.
പ്രതീക്ഷിത സമയം: 40 മിനിറ്റ്
കരുതേണ്ട സാമഗ്രികള്‍: പാട്ടിന്റെ വരികളെഴുതിയ ചാര്‍ട്ട്
പ്രക്രിയാവിശദാംശങ്ങള്‍
ഘട്ടം ഒന്ന് -സന്നദ്ധ വായന
രണ്ട് ചാര്‍ട്ടുകളും പ്രദര്‍ശിപ്പിക്കുന്നു
തന തന തന തന
തന തന താന
പട പട പട പട
പട പട പറവ
പൊതുക്ലാസ്
വായന (വാക്യതലം)
• ഞാന്‍
ചൂണ്ടാം നിങ്ങള്‍ക്ക്
വായിക്കാമോ?
(ടീച്ചര്‍
സാവധാനം ക്രമത്തിലും ക്രമരഹിതമായും
വരികളിലൂടെ പോയന്റര്‍
ചലിപ്പിക്കുന്നു.
കുട്ടികള്‍
വായിക്കുന്നു)
• ഞാന്‍
വായിക്കാം നിങ്ങള്‍ക്ക്
ചൂണ്ടാമോ?
(ഓരോ
വാക്കും താളത്തില്‍ സാവധാനം
പാടുമ്പോള്‍ കുട്ടികള്‍
ചൂണ്ടിക്കാട്ടണം.)
കണ്ടെത്തല്‍
വായന (വാക്ക്)
• തന
എന്നും താന എന്നും എഴുതിയിട്ടുണ്ട്.
താന
എന്നത് ഏതെല്ലാം വരികളിലാണെന്ന്
അറിയാവുന്നവര്‍ കൈ ഉയര്‍ത്തുക.
( കൈ
ഉയര്‍ത്താത്തവരും കൈ
ഉയര്‍ത്തിയവരില്‍ നിന്നുള്ള
പ്രതിനിധിയും ചാര്‍ട്ടിന്
അടുത്ത് വരുന്നു.
താന
എന്ന് ഒരിടത്ത് കാണിച്ചാല്‍
അടുത്തത് കൈ ഉയര്‍ത്താത്തവര്‍
കണ്ടെത്തണംൽ ഇതുപോലെ തനയും
അവരെക്കൊണ്ട് കണ്ടെത്തിക്കുന്നു)
• പട
എവിടെല്ലാം?
• പറവ
എവിടെയാണ്?
കണ്ടെത്തല്‍
വായന (അക്ഷരം)
( മുന്‍ദിവസം
ഹാജരാകാത്തവര്‍ക്ക് പരിഗണന)
• ഒരേ
അക്ഷരത്തിലാണ് അവസാനിക്കുന്ന
വാക്കുകള്‍ ഏതെല്ലാം?
• ഒരേ
അക്ഷരത്തില്‍ തുടങ്ങുന്ന
വാക്കുകളേതെല്ലാം?
ഏതെല്ലാമാണ്
തുടക്കാക്ഷരങ്ങള്‍?
ന
എന്ന് എത്ര തവണ ?
പ
ആണോ ട ആണോ കൂടുതല്‍?
കണ്ടെത്തല്‍
വായന (
ചിഹ്നപരിഗണന
• താ
എന്ന് എഴുതിയതിന് അടിയില്‍
വരയിടാമോ?
ക്രമത്തില്‍
വായിക്കലും ക്രമരഹിത വായനയും
• കൂടുതല്‍
പിന്തുണ വേണ്ടവരെക്കൊണ്ടാണ്
വായിപ്പിക്കേണ്ടത്.
സംയുക്തരീതി
സ്വീകരിക്കാം
• കുട്ടികള്‍ക്ക്
ഗ്രൂപ്പായും ചെയ്യാം.
ഒരു
ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നത്
അടുത്ത ഗ്രൂപ്പിലെ നിര്‍ദേശിക്കുന്ന
ആള്‍ വായിക്കുന്നു.
ആവശ്യമെങ്കില്‍
സഹായിക്കാം.
താളാത്മക
വായന
• ഗ്രൂപ്പടിസ്ഥാനത്തില്‍
വന്ന് താളാത്മകമായി വായിക്കുന്നു.
പാഠപുസ്തക
വായന
• പാഠപ്പുസ്തകത്തിലെ
പേജ് എട്ട് തനിയെ ആര്‍ക്കെല്ലാം
വായിക്കാം?
( പരമാവധി
പേര്‍ക്ക് അവസരം നൽകുന്നു)
• പാഠത്തിന്റെ
പേര് വായിക്കാമോ
വിലയിരുത്തല്‍
• കണ്ടെത്തല്‍
വായനയില്‍ എല്ലാവര്‍ക്കും
പങ്കാളിത്തം ഉറപ്പാക്കാന്‍
കഴിഞ്ഞുവോ?
•
കുഞ്ഞെഴുത്ത് പ്രവര്‍ത്തന പുസ്തകം പല വിദ്യാലയങ്ങളിലും വൈകിയാണ് എത്തുന്നത്. ഇങ്ങനെയുള്ള വിദ്യാലയങ്ങളില്‍ സ്വീകരിക്കാവുന്ന താല്‍ക്കാലിക സംവിധാനം
|
സവിശേഷസഹായ സമയം
പ്രിതിദിന വായനപാഠം
ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടുന്നു.
രക്ഷിതാക്കള്‍ക്ക് നല്‍കേണ്ട വിലയിരുത്തല്‍ സൂചകങ്ങള്‍
1. കുട്ടി വായനപാഠം തനിയെ വായിച്ചുവോ?
2. ചുവടെ നല്‍കിയതില്‍ ഏതൊക്കെ അക്ഷരം വായനപാഠത്തില്‍ നിന്നും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്?
1. ത
2. ന
3. വ
4. പ
5. റ
3. പാറി, പാടി എന്നിവ വായിക്കാന്‍ കഴിയുന്നുണ്ടോ?
4. തന, താന എന്നിവ വേര്‍തിച്ച് അറിയാന്‍ കഴിയുന്നുണ്ടോ?
5. കൂട്ടിവായിക്കാന്‍ കഴിയുന്നുണ്ടോ?
6. വീട്ടില്‍ കഥാപുസ്തകം വായിച്ച് കേള്‍പ്പിക്കുന്നുണ്ടോ?
മലയാളത്തിലേക്ക് പതിയെ
റോഷിദുൽ (ആസാം )പ്രീസ്കൂൾ അനുഭവങ്ങളില്ല. ക്ലാസ്സിൽ തത്സമയം വായിക്കുന്നു. പുതിയ പഠന പ്രക്രിയ ശരിയായ രീതിയിൽ തന്നെ 💪
ജി എൽ പി എസ് ഇരിമ്പിളിയം
ബോര്‍ഡെഴുത്ത്
ധ്യാൻദേവിന് മനസിലായി ബോർഡിലെഴുതുമ്പോൾ കൈമുട്ടിച്ചെഴുതിയാല് ചെറുതാവുമെന്നും കൈമുട്ടിക്കാതെ എഴുതിയാൽ വലുതായി എഴുതാമെന്നും അടുത്ത് നിന്ന ആർദ്രക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.😊
ഇന്ന് മലയാളം മൂന്നാം ദിനത്തിലെ പ്രവർത്തനങ്ങളാണ് ചെയ്തത്. സഹാധ്യാപകൻ നിലമ്പൂർ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയതിനാൽ 3 ദിവസമായി രണ്ട് ഡിവിഷനിലെ 44 കുട്ടികൾ ക്ലാസിലുണ്ട്. പ്രീ പ്രൈമറി അനുഭവമില്ലാത്ത 3 പേരാണ് ഉള്ളത് അവർക്ക് പ്രത്യേക പിന്തുണ നൽകി കൂടെ കൂട്ടി പിന്തുണ പുസ്തകം ഉപയോഗിച്ച് എഴുതിച്ചു.
ജി എൽ പി സ്കൂൾ
അരക്കുപറമ്പ്
................
ഞാനൊന്നു ശ്രമിച്ചുനോക്കട്ടെ
ഇത് ഇസ്രായേൽ അൻസാരി ❤️ബംഗാളിലെ മാൾഡ ജില്ലയിൽ നിന്നും നമ്മുടെ വന്നതാണ് 🥰 പ്രീപ്രൈമറി അനുഭവം ഇല്ലാത്ത കുഞ്ഞാണ് ❤️പക്ഷേ അവൻ നന്നായി ശ്രമിക്കുന്നുണ്ട്.
എല്ലാവരും എഴുതുമ്പോൾ അവരെ പോലെ എഴുതാൻ ശ്രമിക്കും. അവൻ ഇന്ന് എഴുതിയത് 🥰🥰
സായന്തിന്റെ മടി മാറി
എല്ലാ ദിവസവും കഥകൾ പറഞ്ഞു കൊണ്ടാണ് ക്ലാസുകൾ ആരംഭിക്കുന്നത്. കഥ പറയാൻ ഇപ്പൊ മത്സരം ആണ് ക്ലാസ്സിൽ. പ്രീ പ്രൈമറി അനുഭവം ഇല്ലാത്ത കുഞ്ഞുങ്ങൾ ആണ് എല്ലാവരും. പട പട പട പറവ എന്ന ഒരു കളി ഞങ്ങൾ ഇന്ന് ക്ലാസ്സിൽ കളിച്ചു... പട എന്ന വാക്ക് ഉറപ്പിക്കാൻ ഈ കളി ഒരു പാട് സഹായിച്ചു.
എല്ലാവരും പറവക്കുഞ്ഞുങ്ങളാണ്. പറവ കുഞ്ഞുങ്ങൾക്ക് അവരുടെ പറവക്കൂട്ടിൽ ചെല്ലണമെങ്കിൽ പട എന്നെഴുതിയ കളങ്ങളിൽ കൂടി പോകണം.
പട തന തന
തന പട തന
പട പട തന
തന പട പട
തന പട പട
പറവ
ആദ്യം കൂട്ടിൽ വരുന്ന പറവക്കുഞ്ഞ് ബോർഡിൽ പട എന്ന് എഴുതും.
കുഞ്ഞുങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ട കളി ആയിരുന്നു. ടീച്ചറെ ഇനി ഏത് വാക്കിൽ കൂടി ഞങ്ങൾ പറക്കണം.. എന്നായിരുന്നു കാശിക്കുട്ടന്റെ ചോദ്യം.
പറക്കുന്ന പറവയെ ഉണ്ടാക്കിയപ്പോ എന്തൊരു അത്ഭുതം ആയിരുന്നു കുഞ്ഞുങ്ങൾക്ക്. ടീച്ചറെ ഇതൊക്കെ അമ്മയെ കൂടി പഠിപ്പിക്കണേ എന്ന് ഒരു കൊച്ചുമിടുക്കി. ടീച്ചറെ ഇതൊക്കെ ആരാ പഠിപ്പിച്ചത് എന്ന് 😄😄
ക്ലാസ്സിൽ വായനക്കൂടാരം ഒരുക്കി... എല്ലാരും പുസ്തകം ആയിട്ടാണ് വീട്ടിൽ പോയത് 🥰🥰
ഏറ്റവും സന്തോഷിച്ചത് വൈകുന്നേരം സായന്തിന്റെ അമ്മ അയച്ച മെസ്സേജ് കണ്ടാണ്.
"ഞാൻ ബിന്ദു എന്റെ മോൻ സായന്തിന് ആദ്യം സ്കൂളിൽ വരാൻ പേടിയായിരുന്നു. ഇപ്പൊ അതൊക്കെ മാറി ടീച്ചറുടെ പാട്ടുകളും കളികളും എല്ലാം അവനു ഒത്തിരി ഇഷ്ടം ആണ്. അവനു സ്കൂളിൽ പോകാൻ നല്ല ഇഷ്ടമാണ്.""
ഞാനും എന്റെ കുഞ്ഞുങ്ങളും ഞങ്ങളുടെ സന്തോഷങ്ങളും... എന്റെ കൂടെ നിൽക്കുന്ന രക്ഷിതാക്കളും... ഞങ്ങൾ എല്ലാരും ചേർന്ന് ഒന്ന് ഒന്നാന്തരം ആക്കുകയാണ്...
അഞ്ജലി രാജൻ
G. T. H. S. Kattachira
ടീച്ചർ ഇങ്ങനെയാണോ പഠിപ്പിക്കാ എല്ലാരേയും
ഇന്ന് 13 ൽ 12 കുട്ടികൾ വന്നു.
പട പട പട പട
പട പട പറവ
ഈ ഭാഗം ഘട്ടങ്ങളിലൂടെ പോയതുകൊണ്ട് 10 കുട്ടികളും ആലേഖനക്രമം തിരിച്ചറിഞ്ഞു അക്ഷയ 'ട' എഴുതിയത് തിരിഞ്ഞുപോയി.
പിന്തുണാപുസ്തകം ഉപയോഗിച്ചു, കട്ടിക്കെഴുത്തും ഉപയോഗപ്പെടുത്തി. പ,വ ഇവ തിരിച്ചറിഞ്ഞത് എഡിറ്റിംഗിൽ കാണാൻ കഴിഞ്ഞു. ഹിസ (ഭിന്നശേഷി)ഇന്ന് പിന്തുണാപുസ്തകത്തിൽ എഴുതാൻ സഹകരിച്ചു. വല്ലാതെ ബലം പ്രയോഗിക്കുന്നു.
ഹൈപ്പർ ഭിന്നശേഷി ഉള്ളതുകൊണ്ട് പ്രവർത്തനം ചെയ്യാൻ നല്ല ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് പക്ഷികളുടെ ചിത്ര ആൽബം ചെയ്യാൻ കഴിഞ്ഞില്ല. അടുത്ത ദിവസം ചെയ്യാം. കുട്ടികൾ ഇടയ്ക്കിടെ ടീച്ചർ ഇങ്ങനെയാണോ പഠിപ്പിക്കാ എല്ലാരേയും എന്ന് ചോദിച്ചു. ഇത് രണ്ട് ദിവസമായി ഞാനും കേൾക്കുന്നു. അപ്പോ എന്താ അങ്ങനെ ചോദിക്കുന്നത് എന്നു ഞാനും. അതിന് സാവൻ സനാവ് : ഇതല്ലെ സുഖം. നിറം നൽകി ചിത്രം ഒട്ടിച്ച് പാട്ടു പാടി കളിച്ച് ചിരിച്ച് വേഗം പഠിക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾഅല്ലേ ഇത്?
വീണ്ടും ചോദിച്ച കുട്ടിയോട് ഞാൻ-
എന്താ മോളു ഇഷ്ടമായില്ലേ?
'നല്ല ഇഷ്ടമായി.
എത്രവേഗമാണ് എഴുതാനും വായിക്കാനും പഠിച്ചത്' . യു.കെ.ജി യിൽ കുറെ തവണ എഴുതി പഠിച്ചതല്ലേ എന്നിട്ടും അക്ഷരം കിട്ടിയില്ല. ഇപ്പോ വേഗം പഠിച്ചപ്പോ കുട്ടിയ്ക്ക് തോന്നി.
അതുപോലെ ക്ളാസിൽ ഒന്നും സംസാരിക്കാത്ത എഴുതാൻ അറിയാത്ത മുഹമ്മദ് അദിൻ ഇപ്പോൾ നന്നായി കാര്യങ്ങൾ പറയും എഴുതും. കൂട്ട ബോർഡെഴുത്തിൽ ആദ്യം എഴുതിയത് അവനാ. പാട്ടുപാടും. വർക്ക് കഠിനമാണെങ്കിലും വിജയം സുനിശ്ചിതം എന്ന് ഉറപ്പാണ്.
ലളിത
പാലക്കാട്


No comments:
Post a Comment