ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, December 8, 2010

പ്രഥമ അധ്യാപകര്‍ മറ്റു വിദ്യാലയങ്ങള്‍ കാണേണ്ടതുണ്ടോ

മികച്ച ആസൂത്രണവും സംഘാടനവും
അന്വേഷണവും നടത്തുന്ന നിരവധി പൊതു വിദ്യാലയങ്ങള്‍ കേരളത്തില്‍ ഉണ്ട്.

  • അവ പുതിയ പാത ഒരുക്കുന്നവയാണ്.
  • കുട്ടികളുടെ എല്ലാവിധ കഴിവും പരിപോഷിപ്പിക്കാന്‍ സമൂഹത്തിന്റെ പൂര്‍ണ പിന്തുണ നേടിയ വിദ്യാലയങ്ങള്‍.
  • അക്കാദമിക കൂട്ടായ്മ എങ്ങനെയാണ് വിദ്യാലയത്തിനുതിളക്കം ഏകുന്നതെന്ന് തെളിയിച്ചവര്‍
  • നാടിന്റെ അഭിമാനമായി മാറിയ വിദ്യാലയങ്ങള്‍.
  • അധ്യയന സംസ്കാരത്തിന്റെ വേറിട്ട കാഴ്ചകള്‍.

സ്വന്തം വിദ്യാലയത്തിന്റെ ചുറ്റു വട്ടത്തിനപ്പുറമുള്ള നന്മകള്‍ തേടാന്‍ ,അറിയാന്‍ ശ്രമിക്കുന്നതിലൂടെ
ഏതൊരു സ്കൂളിനും കൂടുതല്‍ ഉയരത്തിലെത്താന്‍ കഴിയും.

തുടങ്ങിയത് കൊല്ലംകാരാണ് .(ബ്രിട്ടനുമായി അക്കാദമിക കൂട്ടായ്മ സ്ഥാപിച്ച ,സംയുക്ത പഠന പ്രോജക്റ്റ് ചെയ്യുന്ന പതിനാറു വിദ്യാലയങ്ങള്‍ ).അവര്‍ കാസര്‍ ഗോടിനു പോയി ‌.സ്കൂളുകള്‍ സന്ദര്‍ശിച്ചു അനുഭവ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍.

തങ്കയം,കൂട്ടക്കാനി,ബാര,ബേക്കല്‍,നാലിലാം കണ്ടം, മുഴക്കോം,പാടിക്കല്‍, കാഞ്ഞിരപ്പോയില്‍...ഇങ്ങനെ മികവിന്റെ പാഠങ്ങള്‍ തീര്‍ത്ത വിദ്യാലയങ്ങള്‍ അവരെ സ്വീകരിച്ചു.പ്രചോദനം നല്‍കി.

കാസര്‍ കൊട് നിന്നും ഇരുപതു പ്രഥമ അധ്യാപകര്‍ തിരുവനന്തപുരം സ്കൂളുകള്‍ സന്ദര്‍ശിച്ചു.ചാല,പച്ച, അയിലം,നേമം,ശ്രീനിവാസപുരം,പേരൂര്‍...പങ്കുവക്കലിന്‍ പുതിയ പഠനാനുഭവം.
പിന്നീട് തിരുവനതപുരം ടീം പാലക്കാടെത്ത്തിയപ്പോള്‍ പത്തനം തിട്ടയില്‍ നിന്നും ഒരു സംഘം കസ്ര്ഗോടെത്തിയിരുന്നു.
കണ്ണൂരുകാര് ആലപ്പുഴയിലും അക്കാദമിക വിരുന്നു വന്നു.
ഇത് പുതിയ തുടക്കം
സര്‍വ ശിക്ഷാ അഭ്യാന്‍ ഈ വര്‍ഷ നടപ്പാക്കിയ ശ്രദ്ധേയമായ പ്രവര്‍ത്തനം

  • വിദ്യാല നേതൃത്വം പഠന സംസ്കാരത്തിന്റെ പ്രചാരകരാകല്‍
  • പ്രയോഗിച്ചു വിജയിപ്പിച്ച കാര്യങ്ങള്‍ നേരില്‍ കാണാന്‍,പഠിക്കാന്‍ അവസരം
  • കൂട്ടായ്മയുടെ കരുത്തു ബോധ്യപ്പെടാന്‍
  • പുതിയ ആശയങ്ങള്‍,അന്വേഷണങ്ങള്‍ക്ക് തെളിച്ചം, ഊര്‍ജം നല്‍കും.
  • സമൂഹത്തിന്റെ ഹൃദയത്തില്‍ എങ്ങനെ വിദ്യാലയങ്ങള്‍ ഇടം നേടുന്നുവെന്ന് തിരിച്ചറിയാന്‍.
  • ഇരു കൂട്ടര്‍ക്കും പ്രയോജനം.
  • പ്രഥമാ ധ്യാപക ശാക്തീകരനത്ത്തിന്‍ പുതിയ മാതൃക.
  • പങ്കെടുത്ത എല്ലാവര്ക്കും നല്ലതേ പറയാനുള്ളൂ
കാസര്‍ഗോഡ്‌ ചെന്നതിന്റെ അനുഭവം ബേക്കല്‍ സ്കൂള്‍ പങ്കിടുന്നു...

പത്തനംതിട്ടയിലെ പ്രധാനാധ്യാപികമാര്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം!

"പത്തനംതിട്ടജില്ലയില്‍ നിന്നും പ്രധാനാധ്യാപകരുടെ ഒരു സംഘം കാസര്‍ഗോഡ്‌ വരുന്നുണ്ട് ,സ്കൂളുകള്‍ കാണാന്‍ ..നിങ്ങളുടെ സ്കൂളും കൂട്ടത്തില്‍ ഉണ്ട്''-എസ്. എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ വേണുമാഷ് പറഞ്ഞപ്പോള്‍ അല്‍പ്പം പരിഭ്രമിച്ചു, "മേളകളുടെ തിരക്കിലായതിനാല്‍ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ ചിട്ട കാണില്ല"-ഉള്ളകാര്യം തുറന്നു പറഞ്ഞിട്ടും മാഷ്‌ വിട്ടില്ല ,''അതും പഠനത്തിന്റെ ഭാഗമാണല്ലോ,സ്കൂള്‍ കാണുന്ന കൂട്ടത്തില്‍ അതും ആയ്ക്കോട്ടെ.എന്തായാലും എല്ലാ അധ്യാപികമാരും കുട്ടികളും സ്കൂളില്‍ ഉണ്ടാകുമല്ലോ ,അത് മതി''.
പിന്നെ തര്‍ക്കിച്ചില്ല ,സഹാധ്യാപികമാരോടു കാര്യം പറഞ്ഞു ''.കൊല്ലം ജില്ലയിലെ അധ്യാപകര്‍ വന്നതുപോലെ കുറച്ചു പേര്‍ കൂടി നമ്മുടെ സ്കൂള്‍ കാണാന്‍ വരുന്നു,മേളകള്‍ക്ക് കുട്ടികളെ പരിശീലിപ്പിക്കുന്നതിനോടൊപ്പം തന്നെ അവര്‍ക്ക് അറിയാനുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കുകയും വേണം ''...
ഒരു കാര്യം പറയട്ടെ,ക്ലാസ്സിലേക്ക് ആര് വരുന്നതിലും അവര്ക്കു മുമ്പില്‍ ക്ലാസ് എടുക്കുന്നതിലും ഞങ്ങളുടെ അധ്യാപികമാര്‍ക്ക് യാതൊരു മടിയും ഇല്ല!
ക്ലാസ് പി.ടി.എ യോഗത്തിനെത്തുന്ന രക്ഷിതാക്കള്‍ക്കു മുമ്പില്‍ അവര്‍ സ്ഥിരമായി ക്ലാസ്സെടുക്കാറണ്ടല്ലോ .
..

.......ക്ലാസ്സില്‍ ആരു വന്നാലും കുട്ടികള്‍ക്ക് വലിയ കാര്യമാണ്,എന്തു ചോദിച്ചാലും അവര്‍ പ്രതികരിക്കും .''.നിങ്ങള്‍ പത്തനംതിട്ട കണ്ടിട്ടുണ്ടോ?''ഉഷടീച്ചര്‍ ചോദിക്കേണ്ട താമസം ,നാലാം ക്ലാസ്സുകാരുടെ മറുപടി വന്നു '',ഉണ്ടല്ലോ'' ,-സത്യത്തില്‍ ഞാനൊന്ന് ഞെട്ടി ,ഇവരെപ്പോഴാ പത്തനംതിട്ട കണ്ടത്?അപ്പോഴേക്കും വിശദീകരണവും വന്നു '',കേരളത്തിന്റെഭൂപടത്തില്‍ പത്തനംതിട്ട കണ്ടല്ലോ ''.നിങ്ങളുടെ നിറയുന്ന ഭൂപടത്തില്‍ എവിടെയാ പത്തനംതിട്ട? '' ബി.ആര്‍.സി. ട്രെയിനര്‍ അസീസ്‌ മാഷ്‌ ചോദിക്കേണ്ട താമസം ജനിഷ ചാടിയേഴുന്നേറ്റു ,''ഇതല്ലേ ?'..........'

ഒന്നാം ക്ലാസ്സുകാര്‍ക്കും യാതൊരു പരിഭ്രമവും ഇല്ല ചുമര്ചിത്രങ്ങളിലെ ജീവികളെക്കുറിച്ചും വാഹനങ്ങ ളെ ക്കുരിച്ചുമെല്ലാം അവര്‍ വാചാലരായി.പുസ്തകത്തില്‍ എഴുതിയത് കാണിക്കാനായിരുന്നു ചിലര്‍ക്ക് താല്‍പ്പര്യം .....പൊന്നമ്മ ടീച്ചറും ,ഉഷാകുമാരി ടീച്ചറും ,മാത്യു മാഷുമെല്ലാം നിമിഷനേരം കൊണ്ടു അവരുടെ പരിചയക്കാരായി !
ഒന്നാം തരത്തിലെ പുത്തന്‍ ഫര്‍ണിച്ചറുകള്‍ ഒരുക്കുന്നതിന് വന്ന ചെലവ് ,വരച്ച ചിത്രങ്ങള്‍ തെരഞ്ഞെടുത്തതിന്റെ യുക്തി, ബിഗ്‌ പിക്ചര്‍ പ്രയോജനപ്പെടുത്തുന്ന വിധം ,ധനസമാഹരണം...തുടങ്ങിയ കാര്യങ്ങളെക്കുരിച്ചെല്ലാം പ്രധാനാധ്യാപകര്‍ ഞങ്ങളോട് ചോദിച്ചു ...അവരുടെ വിദ്യാലയ വിശേഷങ്ങള്‍ ഞങ്ങളും ചോദിച്ചറിഞ്ഞു ..ഇത്തരം സൌഹൃദ സന്ദര്‍ശനങ്ങളുടെ പ്രസക്തിയും ഈ ആശയ വിനിമയം തന്നെയല്ലേ? ....

സ്കൂളിലെ സന്ദര്‍ശന പുസ്തകത്തില്‍ അവര്‍ ഇങ്ങനെ കുറിച്ചിട്ടു....
ഒരുകാര്യം കൂടി പറയട്ടെ ..ഞങ്ങളുടെ വിദ്യാലയത്തിന് എന്തെങ്കിലും മികവ് ആരെങ്കിലും കാണുന്നു വെങ്കില്‍ ,അത് ഞങ്ങളുടെ
കൂട്ടായ്മയുടെ വിജയമാണ്

Tuesday, December 7, 2010

നമ്മുടെ വിദ്യാര്‍ഥികള്‍ മുന്നില്‍ തന്നെ

കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ നിലവാരം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട വര്‍ഷമാണിത്.മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും
മുമ്പിലാണ് അടിസ്ഥാന ഭാഷ,ഗണിത ശേഷികളില്‍ നമ്മുടെ കുട്ടികള്‍.
തിരുവനന്ത പുറത്തും വയനാട്ടിലും ഉള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളെ സാമ്പിള്‍ ആയി എടുത്തു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
മറ്റു സംസ്ഥാനങ്ങളിലും ഇതേ ചോദ്യങ്ങള്‍ ഉപയോഗിച്ച് പഠനം നടത്തിയിരുന്നു..ഉയര്‍ന്ന പഠന ശേഷികളില്‍ കേരളത്തിലെ കുട്ടികള്‍ മുമ്പില്‍ .അന്താരാഷ്‌ട്ര ഏജന്‍സിയായ ഗൂഗിളും ഗവേഷണ സ്ഥാപനമായ എഡ്യുക്കേഷണല്‍ ഇനിഷ്യെടീവും ചേര്‍ന്ന് ആണ് പഠനം നടത്തിയത്.
റിപ്പോര്‍തിന്റെ പൂര്‍ണ രൂപത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രഥം എന്ന സംഘടന നടത്തിയ അഖിലേന്ത്യാ പഠനവും സമാനമായ കണ്ടെത്തലിലാണ് എത്തിയത്.പൊതു വിദ്യാലയങ്ങളില്‍ നിലവാരമില്ലെന്ന് ആക്ഷേപിച്ചു നടക്കുന്നവര്‍ ഇനിയെങ്കിലും അത് നിറുത്തണം.പോതിവിട്യാലയങ്ങളില്‍ വെള്ളം ചേര്‍ത്ത് പരിഹാരക്രിയ ചെയ്യുന്നവരും സ്വയം പരിശോധിക്കണം .
അണ്‍ എയിടെഡ് ആണ് അവസാന വാക്കെന്നു കരുതുന്നവരും.
(കഴിഞ്ഞ രണ്ടു പോസ്റ്റുകളുടെ തുടര്‍ച്ചയാണിത്.)

Monday, December 6, 2010

കൊമ്പന്‍ സ്കൂളുകള്‍ക്ക് നിലവാരമില്ല


കൊട്ടിഘോഷിക്കുന്ന കൊമ്പന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്ക് നിലവാരമില്ലെന്ന് പഠനം.
മെട്രോ നഗരങ്ങളില്‍ പഞ്ച നക്ഷത്ര സൌകര്യമുള്ള വിദ്യാലയങ്ങളില്‍ ഉയര്‍ന്ന ഫീസ്‌ കൊടുത്തു പഠിക്കുന്ന കുട്ടികളുടെ കാര്യം പോക്കാണെന്ന്.
നാല് വര്ഷം മുമ്പ് വന്ന പഠന റിപ്പോര്‍ട്ട് ഇപ്പോഴും പ്രസക്തം.
പ്രത്യേകിച്ചും സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍.
ചൂണ്ടു വിരല്‍ ഇന്നലെ തുടങ്ങിയ സംവാദത്തില്‍ ഈ റിപ്പോര്‍ട്ടും ചേര്‍ക്കുന്നു.
റിപ്പോര്‍ട്ട് പൂര്‍ണ രൂപത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, December 5, 2010

അണ്‍എയിഡഡ് വിദ്യാലയങ്ങള്‍- സംവാദം

ശാസ്ത്ര സാഹിത്യപരിഷത്തിന്റെ പ്രതികരണം ഇന്ന് വന്നു.
മറ്റു സംഘടനകളും അവരുടെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.
ഈ വിഷയത്തില്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.


ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം.(സംഘടനയുടെ ബ്ലോഗില്‍ വന്നത്.).

അണ്‍എയിഡഡ് വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം റദ്ദാക്കുക

മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലായി 41 അണ്‍എയിഡഡ് വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചതില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ശക്തിയായി പ്രതിഷേധിക്കുന്നു.
മലപ്പുറത്തെ കടുത്ത മുസ്ലീം പിന്നോക്കാവസ്ഥയുള്ള പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനെന്ന പേരിലാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
മേല്‍പ്പറഞ്ഞ ജില്ലകളിലെ 41 പഞ്ചായത്തുകളില്‍ 46 വാര്‍ഡുകള്‍ പിന്നോക്കം നില്‍ക്കുന്നവയാണെന്നും അവിടങ്ങളിലെ സ്കൂളുകള്‍ക്ക് അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിക്കാമെന്നും നേരത്തെ ഗസറ്റ് വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനെതിരെ പരിഷത്തിന്റെ ശക്തമായ പ്രചാരണ പ്രക്ഷോഭങ്ങളും നടന്നു.
ഏതു വിഭാഗത്തിന്റേയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് അണ്‍എയിഡഡ് വിദ്യാലയങ്ങളേയല്ല ആശ്രയിക്കേണ്ടത്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പണം കൊടുത്ത് പഠിക്കാനാവില്ല. അത്തരം വിഭാഗങ്ങളടക്കം കേരളത്തില്‍ പഠിച്ച് മുന്നേറിയത് പൊതു വിദ്യാലയങ്ങളിലൂടെയാണ്. ചരിത്രപരമായി വളര്‍ന്ന കേരളത്തിന്റെ വിദ്യാഭ്യാസാനുഭവങ്ങള്‍ വിസ്മരിച്ചുകൊണ്ട് മുസ്ലീം പിന്നോക്കാവസ്ഥക്ക് പരിഹാരം അണ്‍എയിഡഡ് വിദ്യാലയങ്ങളാണെന്ന കണ്ടെത്തല്‍ വിചിത്രമാണ്. കച്ചവട വിദ്യാഭ്യാസ ശക്തികള്‍ക്ക് സൗകര്യങ്ങളൊരുക്കാനേ ഈ നടപടി ഉപകരിക്കൂ.
ഇപ്പോള്‍ അംഗീകാരം നല്‍കാന്‍ പോകുന്ന വിദ്യാലയങ്ങളുടെ 1-2 കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി, യൂപി, പൊതുവിദ്യാലയങ്ങളുണ്ട്. ഏതാണ്ടെല്ലാ പഞ്ചായത്തിലും ഹൈസ്കൂളുകളും ഹയര്‍ സെക്കന്ററി സ്കൂളുകളുമുണ്ട്.
ഒന്നില്‍ കൂടുതല്‍ ഹൈസ്കൂളുകളും ഹയര്‍ സെക്കന്ററികളും പ്രവര്‍ത്തിച്ചുവരുന്ന പഞ്ചായത്തുകളും ഇക്കൂട്ടത്തില്‍ പെടുന്നു.
സമീപകാലത്ത് നിലവിലുള്ള പൊതു വിദ്യാലയങ്ങളുടെ തകര്‍ച്ചയിലേക്കാണ് പുതിയ ഗവണ്‍മന്റ് തീരുമാനം കൊണ്ടെത്തിക്കുക. ഗവണ്‍മന്റ് നിര്‍ദ്ദേശിച്ച പഞ്ചായത്തുകളിലെ വാര്‍ഡുകളിലാണ് മുസ്ലീം പിന്നോക്കാവസ്ഥ ഏറെയുള്ളതെന്നു കണ്ടെത്തിയതിന് ഒരു പഠനവും നടന്നതായറിയില്ല. അത്തരം വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭ്യവുമല്ല.
ഏതു മത വിഭാഗത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനും അതത് വിഭാഗങ്ങള്‍ക്ക് കച്ചവട വിദ്യാലയങ്ങള്‍ക്കംഗീകാരം നല്‍കുന്ന പ്രവണത ദൂരവ്യാപകമായി തിരിച്ചടികള്‍ക്കിടയാക്കും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ വിദ്യാഭ്യാസമായി പിന്നോക്കം നില്‍ക്കുന്ന 104 വിദ്യാലയങ്ങളില്‍ പഠനം നടത്തി അവിടങ്ങളിലെ കുട്ടികളുടെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളില്‍ കൂടി ഇടപെടുകയും പഠന പരിചരണ സൗകര്യങ്ങള്‍ചിട്ടപ്പെടുത്തിയുമാണ് വമ്പിച്ച മാറ്റങ്ങള്‍ ഈ സര്‍ക്കാര്‍ തന്നെ നമുക്ക് കാട്ടിത്തന്നത്. ഈ കാഴ്ച്ചപ്പാട് വ്യാപിപ്പിച്ച് കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന് പകരം ജാതി മത ശക്തികള്‍ക്കും അണ്‍എയിഡഡ് മേഖലക്കും ശക്തി പകരുന്ന തീരുമാനങ്ങളില്‍ സര്‍ക്കാര്‍ എത്തിച്ചേരുന്നത് അപകടകരമാണ്. ഇത്തരം നടപടികള്‍ മതനിരപേക്ഷ ശക്തികളെ ദുര്‍ബ്ബലപ്പെടുത്താനേ സഹായിക്കൂ. അതുകൊണ്ട് ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് പരിഷത്ത് കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
ഡോ. കാവുമ്പായി ബാലകൃഷ്ണന്‍

പ്രസിഡന്റ്
ടിപി ശ്രീശങ്കര്‍


ജനറല്‍ സെക്രട്ടറി

Saturday, December 4, 2010

ശിശു സൌഹൃദ വിദ്യാലയം -സൂചകങ്ങള്‍.

അച്ചടക്കം- അതിന്റെ ഈ നിര്‍ബന്ധിച്ചുറക്കല്‍
അച്ചടക്കം- അതിന്റെ പേരില്‍ നിര്‍ബന്ധിച്ചുറക്കല്‍ അവര്‍ക്കുണ്ടോ ഉറക്കം ? പാതി കണ്ണടച്ച് കിടന്നു കുശു കുശുക്കും.നിയമ ലംഘനത്തിന്റെ ബാലപാഠങ്ങള്‍ അവര്‍ അഭ്യസിക്കുകയാണ്.ഒപ്പം കള്ളത്തരം ചെയ്യാനും.ഇതാണോ സ്കൂളുകള്‍ ചെയ്യേണ്ടത്?
പല സ്കൂളുകാരും അവകാശപ്പെടാറുണ്ട് അവര്‍ ശിശു സൌഹൃദമാണെന്ന് (.ഈ രണ്ടു ചിത്രങ്ങള്‍ നോക്കൂ )
മത്സര പരീക്ഷയ്ക്ക് പരിശീലിപ്പിക്കുന്നതാണോ അതിന്റെ സൂചകം?.അതെങ്ങനെ പ്രവര്ത്തനാധിഷ്ടിതമാകും.ശിശു കേന്ദ്രിതമാകും? ശിശു സൌഹൃദ വിദ്യാലയം-എന്താണ് ആ വാക്കിന്‍ പൊരുള്‍.ആര്‍ക്കും ഇഷ്ടം പോലെ വ്യാഖ്യാനിക്കാം!? .എങ്കിലും ചില പൊതു ധാരണകള്‍ ആകുന്നതു നല്ലത്.
സ്വയം പരിശോധിക്കാനും മുന്നേറാനും ഈ സൂചകങ്ങള്‍.
ഒന്ന്) എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസം.
  • ആരെയും പുറന്തള്ളില്ല .ഏവരെയും ഉള്‍കൊള്ളുക എന്ന് വച്ചാല്‍ അഡ്മിഷന്‍ കൊടുക്കുക എന്ന് മാത്രമല്ല.(അങ്ങനെ അഡ്മിഷന്‍ പോലും ചെയ്യാത്തവയാണ് ഇപ്പോള്‍ മുന്തിയോരുടെ മക്കള്‍ മാത്രമുള്ള -----------സ്കൂളുകള്‍ )
  • സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം.( ഇന്ന് സ്കൂളുകള്‍ പലവിധ പരോക്ഷ ഫീസ്‌ വാങ്ങുന്നുണ്ട് .പി ടി ഇ ഫണ്ട് തന്നെ അഞ്ഞൂറ് രൂപയാണെന്ന് ഒരു എല്‍ പി സ്കൂള്‍ എച് എം പറഞ്ഞു.സൌജന്യ വിദ്യാഭ്യാസ സങ്കല്‍പ്പത്തെ നിരാകരിക്കലാണ് സമ്മര്‍ദം ചെലുത്തിയുള്ള ഫീസ്‌ പിരിവു.നിര്‍ബന്ധിതം എന്നാല്‍ എല്ലാ ദിവസവും ക്ലാസില്‍ വരുന്നുവെന്ന് ഉറപ്പാക്കലാണ്. പല കാരണങ്ങളാല്‍ കുട്ടികള്‍നിത്യം സ്കൂളില്‍വരാത്ത്ത അവസ്ഥ ചിലയിടങ്ങളില്‍ ഉണ്ട്.ഒരു കുട്ടിയാണെങ്കിലും അത് കണക്കിലെടുക്കണം.)
  • വൈവിധ്യത്തെ അംഗീകരിക്കുന്നത് .പല കഴിവുള്ളവര്‍,.പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍, വ്യത്യസ്ത സാമൂഹിക സാമ്പത്തിക ശ്രേണിയില്‍ ഉള്ളവര്‍, വിഭിന്ന മതക്കാര്‍,സാംസ്കാരിക സവിശേഷതയുള്ളവര്‍.ഒക്കെ ഉള്ളതാവണം നല്ല സ്കൂള്‍.ശിശു സൌഹൃദ വിദ്യാലയം.അവിടെ അവര്‍ക്കെല്ലാം നല്ല നിലവാരമുള്ള വിദ്യയും ലഭിക്കണം.
രണ്ടു ) ഫലപ്രദമായ പഠനം
  • ഓരോ കുട്ടിയുടെയും വികാസനില കണക്കിലെടുത്ത് വ്യക്തിഗത ശ്രദ്ധ നല്‍കി നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നത്
  • കുട്ടിയുടെ താല്പര്യം, പഠന ശൈലി, ആവശ്യം ഇവ പരിഗണിക്കുന്നത്.(ഇത് അടിവര ഇടേണ്ടത്.പല അധ്യാപകരും ഇനിയും നേടേണ്ടത്)
  • സജീവതയുള്ളതും സഹകരണാത്മകവും പ്രവര്ത്തനാധിഷ്ടിതവും ജനാധിപത്യപരവുമായ പഠന രീതികള്‍ പിന്തുടരുന്നത്.
  • ഉയര്‍ന്ന കാര്യക്ഷമതയുള്ളവരും പ്രതിബദ്ധതയുള്ളവരും കുട്ടികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്നവരുമായ അധ്യാപകരാല്‍ നയിക്കുന്നത്.
മൂന്നു ) സുരക്ഷയും ആരോഗ്യകരവും
  • സുരക്ഷിതമായ പഠനാന്തരീക്ഷം.ശാരീരികവും മാനസികവുമായി വേദനിപ്പിക്കാത്ത്തത്.(അടി,ശകാരം,നിന്ദ,മറ്റു ശിക്ഷകല്‍, മോശംമായി താരതമ്യ പ്പെടുത്തല്‍ ,അവഗണന, ..)
  • ആരോഗ്യകരമായ അന്തരീക്ഷം.(കളിക്കാനും വിനോദത്തിനും അവസരം,സ്ഥലം,കുടിവെള്ളം,ആരോഗ്യ സേവനം പ്രദാനം ചെയ്യുന്നത്, വൃത്തിയുള്ള കക്കൂസ്, മൂത്രപ്പുര ആവശ്യാനുസരണം.)
  • ജീവിത നൈപുണി ആധാരമാക്കിയുള്ള വിദ്യാഭ്യാസം
  • ശാരീരികവും മാനസീകവും വൈകാരികവും സാമൂഹികവുമായ ആരോഗ്യത്തെ പോഷിപ്പിക്കുന്നത്.
  • ബാല ചൂഷണം മറ്റു പലവിധ അനാരോഗ്യപ്രവണതകള്‍ എന്നിവയില്‍ നിന്നും കുട്ടിയെ സംരക്ഷിക്കുന്നത്.
  • പോസിറ്റീവ് ആയ അനുഭവങ്ങള്‍ നല്‍കുന്നത്.
നാല് ) ആണ്‍ പെണ്‍ വിവേചന രഹിതം.
  • ആണ്‍ പെണ്‍ അവസര തുല്യത എല്ലാ കാര്യങ്ങളിലും
  • സാമ്പ്രദായിക ലിംഗ പദവീ സങ്കല്പത്തെ (വാര്‍പ്പ് മാതൃക )നിരാകരിക്കുന്നത്.
  • പെണ്‍ സൌഹൃദപരമായ സൌകര്യങ്ങള്‍,കരിക്കുലം ,പാഠപുസ്തകം, പഠന്പ്രക്രിയ ,
  • ആണ്‍ പെണ്‍ സാമൂഹികവത്കരണം
  • വേദനിപ്പിക്കാത്ത അന്തര്ടീക്ഷം
  • മറ്റുള്ളവരുടെ അവകാശത്തെ, അന്തസിനെ മാനിക്കുന്നത്
  • തുല്യത പ്രോത്സാഹിപ്പിക്കുന്നത്.

എ.എല്‍.പി.സ് , തങ്കയം

അഞ്ച്‌ ) കുടുംബം സമൂഹം എന്നിവയുടെ സഹകരണം.
  • പ്രാദേശിക സമൂഹത്തെ കുട്ടികള്‍ക്ക് വേണ്ടി പങ്കാളികളാക്കുന്നത്
  • അധ്യാപകര്‍-കുട്ടി-രക്ഷിതാക്കള്‍ ഈ ബന്ധം നല്ലതും ശക്തവുമാക്കുന്നത്
  • കുടുംബത്തില്‍ കുട്ടിക്ക് ലഭിക്കേണ്ട പരിഗണനയെ കുറിച്ച് ജാഗ്രതയുള്ളത്
  • വിദ്യാലയ ജീവിതത്തിന്റെ എല്ലാ അംശങ്ങളിലും കുട്ടിയുടെ പങ്കാളിത്തം ഉറപ്പാക്കുന്നത്.
  • ഈ കുറിപ്പിന് യുണിസഫ് ആശയങ്ങളോട് കടപ്പാട്

Friday, December 3, 2010

പെണ്‍ പക്ഷ വിദ്യാലയങ്ങള്‍ (ശിശുസഹൃദം-രണ്ട്)

ഈ അഫ്ഗാന്‍ ചിത്രം ഓര്‍മയില്‍ നിന്നും മായരുത്. ലോകത്തിലെ പെണ്‍ ജാതി അനുഭവിക്കുന്ന പലവിധ വിവേചനങ്ങളുടെ മുറിവുകള്‍ .ഇതൊന്നും സ്വ്വഭാവികമായി സംഭവിക്കുന്നതല്ല . ആരൊക്കെയോ പഠിപ്പിച്ചു വിട്ട പാഠങ്ങളുടെ ബാക്കി പത്രമാണ്‌.മതവും ജാതിയും ഭരണകൂടവും ഒക്കെ നിശബ്ദമാകുംപോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടവരാണ് അധ്യാപകര്‍.സമൂഹത്തിന്റെ നിര്‍മിതികളെ ക്ലാസ് റൂം അനുഭവങ്ങള്‍ കൊണ്ട് പോളിചെഴുതാനാകും അതാണ്‌ പരിവര്ത്തനോന്മുഖ വിദ്യാഭ്യാസം.
നമ്മുടെ പല സ്കൂളുകളും ശരിക്കും പിന്തിരിപ്പന്‍ ആശയങ്ങള്‍ അറിയാതെ അടിച്ചേല്‍പ്പിക്കുന്നുണ്ടോ ? ഒട്ടേറെ കാര്യങ്ങളില്‍ സംവാദം ആവശ്യമാണെന്ന് തോന്നുന്നു.
വിവേചനമാണോ സാഹോദര്യമാണോ പഠിപ്പിക്കുന്നത്.? ഒന്നാം ക്ലാസ് മുതല്‍ ആണ്‍ കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചിരുത്തേണ്ടതുണ്ടോ .വീട്ടില്‍ കുഞ്ഞുങ്ങളെ ഇങ്ങനെ വേര്‍തിരിച്ചാണോ പരിഗണിക്കുന്നത്..
പാലക്കാട് അകത്തേതറ യു പി സ്കൂള്‍ ഏഴാം ക്ലാസ് വരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നു പഠിക്കുന്നു.ആര്‍ക്കും ഒരു കുഴപ്പവും ഇല്ല.രക്ഷിതാക്കളോ അധ്യാപകരോ കുട്ടികളോ ഇതില്‍ അസ്വാഭാവികത കാണുന്നില്ല.മറ്റു പല സ്കൂളുകളിലും ഇത് സാധ്യമാകാത്തത് യാഥാസ്ഥിതിക മനസ്സുകള്‍ ഉള്ളതിനാലാവുമോ?ചില സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ശിക്ഷ അവരെ പെണ്‍ കുട്ടികള്‍ക്കൊപ്പം ഇരുത്തല്‍.! ഇവിടെ നാണം കെടുന്നത്‌ അധ്യാപകര്‍ തന്നെയാണ്.(ഒന്നാം ക്ലാസ് മുതല്‍ സാഹോദര്യം ഒന്നിച്ചിരുത്തിപഠിപ്പിച്ചു തുടങ്ങണം.ഒറ്റയടിക്ക് ശ്രമിച്ചാല്‍ ചിലപ്പോള്‍ നേര്‍ വിപരീത ഫലം ചെയ്തേക്കാം.)
ഞാന്‍ രണ്ടു ജില്ലകളിലെ ക്ലാസുകള്‍ കാണുവാനിടയായി.ഒന്നാം ക്ലാസിലെ ഒരു പാഠം അമ്മാവന്‍ വിരുന്നു വരുന്നു.വീട്ടില്‍ എന്തെല്ലാം ഒരുക്കങ്ങള്‍.?
ഒരു ക്ലാസില്‍ കണ്ടത് ഇങ്ങനെ:വീട്ടിലെ ജോലികള്‍ എല്ലാം ലിസ്റ്റ് ചെയ്തു.അതില്‍ എല്ലാവര്ക്കും ചെയ്യാവുന്നത് ഏവ എന്ന് കണ്ടെത്തി.(ഉദാഹരണം.പാത്രം കഴുകല്‍-അച്ഛനും അമ്മയ്ക്കും അനുക്കുട്ടിക്കും ചെയ്യാം.)
ഒടുവില്‍ ടീച്ചര്‍ ഒരു ചോദ്യം കൂടിഉന്നയിച്ചു" എല്ലാവര്ക്കും ഇവയൊക്കെ ചെയ്യാമെങ്കില്‍ എന്താ അമ്മ മാത്രം ഇതെല്ലാം ചെയ്യുന്നു.?"
അതിനു മറുപടി അപ്പോള്‍ പ്രതീക്ഷികുന്നില്ല.ചോദ്യമാണ് പ്രസക്തം.
കണ്ട അടുത്ത ക്ലാസില്‍ ഇതേ പാഠം ഇങ്ങനെ: ടീച്ചര്‍ ആരായുന്നു.".അമ്മാവന്‍ വരുന്നു.അമ്മ എന്തെല്ലാ ഒരുക്കങ്ങള്‍ നടത്തണം.അച്ഛന്‍ എന്തെല്ലാം ജോലികള്‍ ചെയ്യണം..".കൃത്യമായി തൊഴില്‍ വിഭജിക്കുകയാണ്.വിമര്‍ശനാത്മകമായ ഒരു ചോദ്യവുമില്ല.നിലവിലുള്ള സങ്കല്പങ്ങളെ അരക്കിട്ട് ഉറപ്പിക്കല്‍.നിര്‍ദോഷമെന്നു തോന്നാമെങ്കിലും അതങ്ങനെ അല്ല.
അധ്യയന കുറിപ്പുകള്‍ സ്ത്രീ പക്ഷ സമീപനം പുലര്‍ത്തുന്ന രീതിയല്‍ എന്ത് കൊണ്ടാകുന്നില്ല ?പുരോഗമന കേരളം ,അധ്യാപകര്‍ഇവരാരും ഇവയൊന്നും ഓര്‍ക്കുന്നില്ല.?!
ലിംഗ പദവീ വിവേചനം ഇല്ലാത്ത സ്കൂളുകളാണ് ശിശുസൌഹൃദ വിദ്യാലയങ്ങള്‍ എന്ന് യുണിസെഫ് പറയുന്നു.
  • ആണ്‍ പെണ്‍ അവസര തുല്യത എല്ലാ കാര്യങ്ങളിലും
  • സാമ്പ്രദായിക ലിംഗ പദവീ സങ്കല്പത്തെ (വാര്‍പ്പ് മാതൃക )നിരാകരിക്കുന്നത്.
  • പെണ്‍ സൌഹൃദപരമായ സൌകര്യങ്ങള്‍,കരിക്കുലം ,പാഠപുസ്തകം, പഠന്പ്രക്രിയ ,
  • ആണ്‍ പെണ്‍ സാമൂഹികവത്കരണം
  • വേദനിപ്പിക്കാത്ത അന്തരീക്ഷം
  • മറ്റുള്ളവരുടെ അവകാശത്തെ, അന്തസിനെ മാനിക്കുന്നത്
  • തുല്യത പ്രോത്സാഹിപ്പിക്കുന്നത്.
ചില സ്കൂളില്‍ ടീച്ചര്‍മാര്‍ പെണ്‍കുട്ടികളോട് പറയും നന്നായി പഠിച്ചില്ലെങ്കില്‍ നല്ല കല്യാണം കിട്ടില്ലെന്ന്.സ്നേഹത്തിന്റെ ഭാഷ-എന്നാലോ കല്യാണമാണ് വിദ്യാഭ്യാസ ലക്ഷ്യമെന്നു ഊന്നുകയും!.ആണ്‍ കുട്ടികളോട് പറയുന്നത് നന്നായി പഠിച്ചില്ലെങ്കില്‍ നല്ല ജോലി കിട്ടില്ലെന്നും . !
ക്ലാസ് തൂക്കാനും വാരാനും ആരെയാണ് നിയോഗിക്കുന്നത്?
  • തീരുമാനം എടുക്കാന്‍,വിമര്‍ശനാത്മകമായി പ്രതികരിക്കാന്‍.നേതൃത്വ ശേഷി വികസിപ്പിക്കാന്‍ബോധപൂര്‍വമായി എന്ത് അവസരങ്ങള്‍ ആണ് പെണ്‍കുട്ടികള്‍ക്ക് നാം ഒരുക്കുന്നത്.?
നിങ്ങളുടെ വിദ്യാലയം മികച്ചതാണെന്ന് പറയുമ്പോള്‍ ഇവ കൂടി പരിഗണിക്കണം.





ഈ ചിത്രവും ഓര്‍മയില്‍ നിന്നും മായരുത്.





---------------------------------------------------------------------------------
ഹെല്‍പ്പ് ഡസ്ക്
(പെണ്‍ കുട്ടികള്‍ക്ക് പിന്തുണയും ആത്മവിശ്വാസവും പരിഗണനയും നല്‍കുന്ന പദ്ധതി)

പന്തലായനി ബി.ആര്‍.സി തല ഹെല്‍പ്പ് ഡസ്ക് 2010 ഡിസം.2 ന് കെയിലാണ്ടി മുനിസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി.ഷീജ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ രജീഷ് .വി,കെ അധ്യക്ഷനായിരുന്നു.ബി.പി.ഒ ശ്രീ.സത്യന്‍ പുളിഞ്ഞോളി,ട്രെയ്നര്‍ ശ്രീ.ജോര്‍ജ്ജ്.കെ.ടി.,പി.ടി.എ പ്രസിഡന്‍റ് എന്നിവര്‍ സംസാരിച്ചു.
ഹെല്പ് ഡസ്ക് ബോക്സ് ഉദ്ഘാടനവും നടന്നു.
കുറുവിലങ്ങാട് സെന്‍ട്രല്‍ യു പി സ്കൂളിലെ 5 ,6 ,7ക്ലാസ്സുകളിലെ കുട്ടികള്‍,അധ്യാപകര്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെ 200 ലധികം പേര്‍ സന്നിഹിതരായിരുന്നു

Thursday, December 2, 2010

ശിശുസഹൃദം- (ഒന്ന് -കൂടുതല്‍ പരിഗണന)

കീഴാറ്റിങ്ങ ല്‍ സ്കൂള്‍ ബ്ലോഗില്‍ പ്രകാശിപ്പിച്ച ഒരു അനുഭവം ഇന്ന് ചൂണ്ടു വിരല്‍ പങ്കിടുന്നു. പല സ്കൂളുകാരും സവിശേഷ പരിഗണന നല്‍കേണ്ട കുട്ടികളെ പ്രത്യേകം അവഗണിച്ചു മൂലയ്ക്കൊതുക്കി ലേബല്‍ ചെയ്യുമ്പോള്‍ അതില്‍നിന്നും വ്യത്യസ്തമായ സമീപനം പുലര്‍ത്തി ഒപ്പം കൊണ്ടുപോകാന്‍ ശ്രമിച്ചു വിജയിക്കുന്നതിന്റെ നേര്‍ ചിത്രമാണിത്..മറ്റു കുട്ടികളെ എങ്ങനെയും പിന്തള്ളി മുന്നിലെത്തുക എന്നതിന് പകരം കൈ കോര്‍ത്തു മുന്നേറുക എന്ന സമീപനം പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ ആണ് വേണ്ടത്.

"അഭയ ഭയന്ന് ഒരു മൂലയിലിരിക്കും!
ഇടക്കിടയ്ക്ക് ആരോടും അനുവാദം ചോദിക്കാതെ സ്കൂൾ പറമ്പിലേയ്ക്ക് നടക്കും.
ഞങ്ങൾ പിന്നാലെയെത്തി തിരിച്ച് ക്ലാസ്സിലേയ്ക്ക് വലിച്ചുകൊണ്ടുവരും.
എന്നും ഉച്ചയാകുമ്പോൾ അഭയയുടെ അമ്മ സ്കൂളിലെത്തും.
മകൾക്ക് കഞ്ഞി വാരിക്കൊടുക്കും.

എല്ലാകുട്ടികളും മികവിലേയ്ക്ക്!
സംയോജിത വിദ്യാഭ്യാസം വ്യക്തിയുടെ അവകാശം!
ഒറ്റപ്പെടലാണ് ഏറ്റവും വലിയ വേദന!!
ഒറ്റപ്പെടുത്തലാണ് ഏറ്റവും വലിയ പാപം!!
ഞങ്ങൾ ശ്രമിയ്ക്കാൻ തന്നെ തീരുമാനിച്ചു.

അഭയയെ നിരീക്ഷിക്കാൻ തുടങ്ങി.
അവൾക്ക് സംസാരിക്കാൻ സാധിക്കുന്നില്ല.
ഭാഷണവൈകല്യമല്ല- പദസമ്പത്തില്ല.

അഭയയോട് കൂടുതൽ സംസാരിക്കണം.
ഞങ്ങൾ ഊഴമിട്ട് അവളോട് സംസാരിയ്ക്കാൻ തുടങ്ങി.
അമ്മയെക്കുറിച്ച്, വീട്ടിനെക്കുറിച്ച്, കിളിയെക്കുറിച്ച്, ചേട്ടനെക്കുറിച്ച്, പൂച്ചയെക്കുറിച്ച്
അങ്ങനെ നൂറ് കാര്യങ്ങൾ.

അത്ഭുതം.!!
അഭയ ഒരു കിലുക്കാമ്പെട്ടിയായി മാറി.
അവൾക്കിപ്പോൾ ഞങ്ങളോട് ആയിരം കാര്യങ്ങൾ പറയാനുണ്ട്.
സ്ക്കൂളിനെക്കുറിച്ച്, കൂട്ടുകാരെക്കുറിച്ച്, മരത്തെക്കുറിച്ച്, കുഞ്ഞിനെക്കുറിച്ച്
അങ്ങനെയങ്ങനെ ഏറെ!
അവളിപ്പോൾ ഞങ്ങളുടെ പിറകിൽനിന്ന് മാറില്ല.
ചിലപ്പോഴൊക്കെ ഒരു ശല്യമായി തോന്നാറുണ്ട് എങ്കിലും
ഞങ്ങൾക്ക് ഇപ്പോൾ അത് ആസ്വദിക്കാനാവുന്നു.

അഭയയുടെ ലോകം കൂടുതൽ വലുതായിരിക്കുന്നു.
ബി. ആർ. സി യിലെ സുനിജ ടീച്ചർ വല്ലപ്പോഴും വരുന്നത് ഞങ്ങൾക്ക് ഒരാവേശമാണ്.
അഭയയെ സമീപിക്കുവാനുള്ള പുത്തൻ തന്ത്രങ്ങളുമായാണ് ടീച്ചർ എപ്പോഴുമെത്തുക.

ക്ലാസ്സ് മുറിയിൽ തൂക്കിയിട്ടിരുന്ന പുസ്തകസഞ്ചി കഴിഞ്ഞ ദിവസം അവൾക്ക് തൊട്ടിലായി. അതിനുള്ളിലെ പുസ്തകം കുഞ്ഞുവാവയും.
അമ്മ കുഞ്ഞിന് പാലുകൊടുത്ത്, തൊട്ടിലിൽകിടത്തിയുറക്കി, വീട്ടുപണികൾ ചെയ്തു. ഇതിനിടയിൽ കുഞ്ഞ് ഉണർന്ന് കരഞ്ഞു. അമ്മ അസ്വസ്ഥയായെങ്കിലും വീട്ടുപണികൾക്കിടയിൽ ഓടിയെത്തി കുഞ്ഞിനെ ആശ്വസിപ്പിച്ചു.

ഞങ്ങൾ ഈ കാഴ്ചയെ എന്തു പേരിട്ടു വിളിക്കും.

  • വിവരണം?

  • നാടകീകരണം?
  • അഭിനയം?
  • സംഭാഷണം തയ്യാറാക്കൽ?
  • കഥാരചന?
  • മൈന്റ് മാപ്പിംഗ്?
എന്തായാലും ഞങ്ങളുടെ അഭയ വളരുകയാണ്. മനസ്സുകൊണ്ട്!

ക്ലാസില്‍ കുട്ടികള്‍ പിന്നോക്കം ആകുന്നെങ്കില്‍ അത് അവരുടെ മനസ് ഏറ്റെടുക്കാന്‍ ശ്രമിക്കാത്തത് കൊണ്ടാണ്.പല അധ്യാപകരും പ്രത്യേക പരിഗണന എന്നു വച്ചാല്‍ മാറ്റിയിരുത്തി പഠിപ്പിക്കുക എന്നാണു കരുതുന്നത്.പ്രത്യേക പരിഗണന എന്ന വാക്ക ആശയക്കുഴപ്പം ഉണ്ടാക്കുന്നുവോ?കൂടുതല്‍ പരിഗണന എന്നല്ലേ വേണ്ടത്.മറ്റുള്ളവര്‍ക്ക് കിട്ടുന്നതിനെക്കാലും കൂടുതല്‍ കൊടുക്കാന്‍ തയാറാവുക.നാം പാര്ശ്വവത്കരിക്കുന്നവര്‍ക്കൊപ്പം.
സ്കൂള്‍ ബ്ലോഗുകള്‍ എങ്ങനെ അനുഭവങ്ങള്‍ പകരും എന്നതിന്റെ നല്ല ഒരു ഉദാഹരണം കൂടിയാണീ പോസ്റ്റ്‌.
സ്കൂളിനു എല്ലാ ആശംസകളും
ബ്ലോഗ്‌ വിലാസം.
http://lpskeezhattingal.blogspot.com/

Wednesday, December 1, 2010

കുട്ടികള്‍ക്കായി ഒരു വിദ്യാലയമനസ്സ്


..സ്കൂള്‍ റിസോഴ്സ് യോഗങ്ങളുടെ കെട്ടുംമട്ടും മാറുന്നു.
സ്കൂളില്‍ അക്കാദമിക പ്രശ്നങ്ങള്‍ നിരവധിയാണ് . ഓരോ കുട്ടിയുടെയും മികവിനെ കുറിച്ച് ആലോചിക്കുന്ന അധ്യാപകര്‍ക്കാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടണം എന്ന ആഗ്രഹം.അവര്‍ അടങ്ങി ഇരിക്കില്ല.നിരന്തരം അന്ന്വേഷണത്തില്‍ ഏര്‍പ്പെടും.( മറ്റുള്ളവരാകട്ടെ പഴി പറഞ്ഞിരിക്കും. പഠനരീതി,പാറപുസ്തകം,പരിശീലനം,കുട്ടികള്‍,എച് എം ,രക്ഷിതാക്കള്‍...ഇങ്ങനെ തൊട്ടതും പിടിച്ചതും കണ്ടതും കേട്ടതും എല്ലാം അവര്‍ക്ക് കുറ്റം.പുശ്ചം. ഞാനും എന്റെ രീതിയും ഒഴികെ എല്ലാം മോശം.ഈ കുട്ടികള്‍ ഒരിക്കലും നന്നാകില്ലാ..ഇതാണ് സമീപനം. ഈ അധ്യാപകരും മാറും.പാവങ്ങള്‍. വേണ്ട പിന്തുണ പ്രോത്സാഹനം ഇവ കിട്ടിയാല്‍ മതി. )

ചാല സ്കൂളിലെ അധ്യാപകര്‍ പറയുന്നു സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് യോഗങ്ങള്‍ ഫലപ്രദമാകുന്നില്ല.സമയം കിട്ടുന്നില്ല.എല്ലാ ക്ലാസിലെയും എല്ലാ വിഷയങ്ങളുടെയും കാര്യങ്ങള്‍ ആഴത്തില്‍ ചര്‍ച്ചചെയ്യാന്‍ പറ്റുന്നില്ല. സമാനമായ പ്രശനം എല്ലാ സ്കൂലുകാരും നേരിടുന്നു.വേറിട്ടൊരു വഴി ആരും അന്വേഷിക്കാറില്ല .ബദലുകള്‍ ഉണ്ടാവണം. അതാണ്‌ ചാല സ്കൂള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്.

  • ആഴ്ച്ചയെ യൂണിറ്റായി കാണുന്നതിനു പകരം മാസത്തെ യൂണിറ്റായി പരിഗണിച്ചു.
  • ഓരോ ആഴചയും ഓരോ ക്ലാസിനു/ വിഷയത്തിനു നീക്കിവച്ചു.
  • എല്ലാ ബുധനും എസ് ആര്‍ ജി യോഗം.മൂന്നു മുപ്പത് മുതല്‍.
  1. മാസത്തിലെ ആദ്യ യോഗത്തില്‍ പൊതു ആസൂത്രണം.(ദിനാചരണം,ക്ലാസ് പി ടി എ...)
  2. രണ്ടാമത്തെ ആഴ്ച ഒന്നും രണ്ടും ക്ലാസുകള്‍
  3. മൂന്നാം ആഴ്ച മൂന്നും നാലും ക്ലാസുകള്‍
  4. നാലാം ആഴ്ച യു പി ഭാഷാ വിഷയങ്ങള്‍
  5. അഞ്ചാം ആഴ്ച യു പി ഭാഷേതര വിഷയങ്ങള്‍.
  • വെള്ളിയാഴ്ചകളില്‍ നോട്ടീസ് -ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ അധ്യാപകര്‍ നോട്ടീസ് ബുക്കില്‍കുറിക്കണം .

  • ബി ആര്‍ സി യിലും അറിയിപ്പ് നല്‍കും.വിഭവ പിന്തുണ ഉറപ്പാക്കും.
    • യോഗത്തിനു ശേഷവും പുതിയ ആശയങ്ങള്‍,നിര്‍ദേശങ്ങള്‍, ഇവ എസ് ആര്‍ ജി മാന്വലില്‍ ചേര്‍ക്കാന്‍ അവസരം.
    • യോഗ തീരുമാനം പ്രയോഗത്ത്തിലേക്ക്. ട്രൈ ഔറ്റ് ചെയ്യാന്‍ പാറക്കുറിപ്പ്‌ തയ്യാറാക്കല്‍..അതിന്റെ പ്രസിദ്ധീകരണം.സ്റാഫ് റൂമില്‍.
    • ചില സംശയങ്ങള്‍ പരിഹരിക്കാന്‍ ബ്ലോഗ്‌ ഉപയോഗിക്കല്‍..ഉദാഹരണം ഭാഷ -ടീച്ചര്‍ വേര്‍ഷന്‍ ഉപയോഗം വ്യക്തത വരുത്താന്‍ ഇംഗ്ലീഷ് കോറിഡോര്‍- മെയില്‍ അയച്ചു വിശദീകരണം തേടി.മലയാളം ആസ്വാദന കുറിപ്പ്- ചൂണ്ടുവിരല്‍ പ്രയോജനപ്പെടുത്തി
    അക്കാദമിക ചര്‍ച്ചയും അന്വേഷണവും പ്രയോഗവും സ്വയം ശാക്തീകരണവും ഈ സ്കൂള്‍ മുന്നോട്ടു വെക്കുന്നു.

  • കുട്ടികള്‍ക്കായി ഒരു വിദ്യാലയ മനസ്..