ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, August 26, 2019

പ്രധാന അധ്യാപക ശിൽപശാല- കോഴിക്കോടന്‍ മാതൃക

     ശ്രീ ലൈജു കോഴിക്കോട് എഴുതിയ ഫീഡ് ബാക്ക് ആദ്യം വായിക്കാം

     "എ. ഇ.ഒ കോൺഫ്രൻസുകൾ പ്രധാന അധ്യാപകർക്കായി എല്ലാ മാസവും നടക്കാറുണ്ടെങ്കിലും മുക്കം ഉപജില്ലയുടെ 2019 ആഗസ് മാസത്തെ കോൺഫ്രൻസ് എന്തുകൊണ്ടും വ്യത്യസ്തമായി.  
പതിവിൽ നിന്ന് വ്യത്യസ്തമായി പ്രധാന അധ്യാപകർക്ക് ക്ലാസ് തല മോണിറ്ററിങ്ങും വിദ്യാലയത്തിലെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും കൂടുതൽ അറിവ് നൽകുന്ന തരത്തിൽ ഉപജില്ലയിലെ ഒരു മികച്ച സ്കൂളിലെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടും  പരിശോധിച്ചും പ്രായോഗിക ജ്ഞാനം നേടുന്നതിന് ഉതകുന്ന തരത്തിൽ ഒരു ദിവസത്തെ ശില്പശാലയായി കോൺഫ്രൻസിനെ മാറ്റിയത് എല്ലാ പ്രധാന അധ്യാപകരുടേയും പ്രശംസ പിടിച്ചു പറ്റി. 
ശിൽപശാല ആസൂത്രണം ചെയ്ത ഡയറ്റ് സീനിയർ ലക്ചറർ അബ്ദുൾ റഹ്മാൻ മാഷും എ.ഇ.ഒ.ഷീല ടീച്ചറും BP0 ശിവദാസൻ മാഷും ഇക്കാര്യത്തിൽ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു .പരിപാടി ഉൽഘാടനം ചെയ്ത ഡയറ്റ് പ്രിൻസിപ്പാൾ  പത്മനാഭൻ സാറിന് ഒരു സ്കൂളിൽ പ്രധാന അധ്യാപകന്റെ സ്ഥാനം എന്താണ് എന്ന് തൻമയത്വത്തോടെ അവതരിപ്പിച്ച് പ്രധാന അധ്യാപകരെ ശിൽപ്പശാലയ്ക്ക് കൃത്യമായി സജ്ജരാക്കി തീർക്കുവാൻ കഴിഞ്ഞു. ഉൽഘാടന പരിപാടിക്ക് ശേഷം ഉപജില്ലയിലെ OSMS സന്ദർശനവുമായി ബന്ധപ്പെട്ട കണ്ടെത്തുകളും അവയുമായി ബന്ധപ്പെട്ട ആഴത്തിലുള്ള വിചിന്തനവും അവതരിപ്പിച്ചതും തുടർന്ന് വരുന്ന ഗ്രൂപ്പ് തിരിഞ്ഞുള്ള വിവിധ വിഷയ മേഖലകളുടെ ഫലപ്രദമായ നീരീക്ഷണത്തിനും മോണിറ്ററിങ്ങ് റിപ്പോർട്ട് തയ്യാറാക്കലിനും മികച്ച പാത ഒരുക്കുവാൻ സഹായകമായി . 
ക്ലാസുകൾ സന്ദർശിച്ചുള്ള ക്ലാസ് വിലയിരുത്തലുകളും പ്രീടെസ്റ്റ്, തുടർ പ്രവർത്തനങ്ങൾ, പിന്നോക്കക്കാർക്കുള്ള പ്രവർത്തനങ്ങൾ, SRG, Subject council ,TM register, AMP, വാർഷിക കലണ്ടർ, പ്രതിമാസ കലണ്ടർ, ITenabled education, ഉച്ചഭക്ഷണ പരിപാടി, ആരോഗ്യ ശുചിത്വ പ്രവർത്തനകൾ, ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി, ലബോറട്ടറി, പ്രീ സ്കൂൾ പ്രവർത്തനങ്ങൾ, ക്ലബ് പ്രവർത്തനങ്ങൾ, ക്ലാസ് റൂമുകളിലെ ഭൗതീക സാഹചര്യങ്ങൾ, തനത് പ്രവർത്തനങ്ങൾ എന്നിങ്ങനെ പ്രധാന അധ്യാപകർ ശ്രദ്ധിക്കേണ്ട വിവിധ മേഖലകൾ കോർത്തിണക്കി 10 ഗ്രൂപ്പുകളായി തിരിഞ്ഞ് ഉപജില്ലയിലെ പ്രധാന അധ്യാപകർ കൃത്യമായ വിലയിരുത്തൽ ഫോർമാറ്റ് വച്ച് ഓരോ കാര്യങ്ങളും പ്രത്യേകം പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തൽ നടത്തുകയും അതിന് ശേഷം കുറിപ്പ് തയ്യാറാക്കി ഓരോ ഗ്രൂപ്പിന്റേയും കണ്ടെത്തലുകൾ അവതരിപ്പിക്കുകയും ചെയ്തത് പ്രസ്തുത മേഖലകളിലെ സ്വന്തം സ്കൂളിലെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തുന്നതിനും പ്രധാന അധ്യാപർക്ക് മികച്ച പിന്തുണ നൽകി അവബോധം നൽകുവാൻ പര്യാപ്തമായി. ഓരോ ഗ്രൂപ്പും മികച്ച രീതിയിൽ നിരീക്ഷണകുറിപ്പുകൾ അവതരിപ്പിച്ചു.തുടർന്ന് DGE യുടെ video കോൺഫ്രൻസിലെ  അക്കാദമികമായ അറിയിപ്പുകൾ എ.ഇ.ഒ നൽകുക കൂടി ചെയ്തപ്പോൾ കോൺഫ്രൻസ് വ്യത്യസ്തവും നൂതനവുമായി തീർന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല"

ഏക ദിന പ്രഥമാധ്യാപക അക്കാദമിക ശിൽപശാല 2019 ആഗസ്റ്റ് 22  വിശദാംശങ്ങള്‍
മുക്കം : ഉപജില്ല - കോഴിക്കോട്
സംഘാടനം : ( ഡയറ്റ് കോഴിക്കോട്,  ട ട K brc കുന്ദമംഗലം,  HM ഫോറം മുക്കം ഉപജില്ല)
മുന്നൊരുക്കം:
  •  ജൂൺ , ജൂലൈ മാസങ്ങളില്‍ ഉപ ജില്ലയിലെ 12 വിദ്യാലയങ്ങളിൽ എ.ഇ ഒ .ഡയറ്റ് ഫാക്കൽടി, ബി.പി.ഒ എന്നിവരുടെ ടീം സന്ദർശനം(os Ms) നടത്തി : കണ്ടെത്തലുകൾ,അക്കദമിക പ്രശ്നങ്ങൾ പരിഹരിച്ച രീതി, മേൽ തട്ടിൽ സ്വകരിക്കേണ്ട നടപടികൾ എന്നിവ ക്രോഡീകരിച്ചു.
  • രണ്ടു മാസത്തിലൊരിക്കൽ ഉപജില്ലയിലെ മികവുറ്റ വിദ്യാലയങ്ങളിൽ വെച്ച് അക്കാദമി ക കോൺഫ്രൻസുകൾ നടത്തണമെന്ന് ജൂണിൽ തന്നെ തീരുമാനിച്ചു.
  • HM ഫോറം പ്രസിഡന്റ്, സിക്രട്ടറി എന്നിവരുമായികൂടിയാലോചന നടത്തി.
  • ആദ്യ ശിൽപശാല എച്ച് എം. ഫോറം പ്രസിഡണ്ടിന്റെ വിദ്യാലയം ഏറ്റെടുത്തു.
  • ഉച്ച ഭക്ഷണം ചായ തുടങ്ങിയവ വിദ്യാലയം വഹിക്കും. എന്നേറ്റു .
  • മൊഡ്യൂൾ ഉപജില്ലയിൽ തന്നെ തയ്യാറാക്കി.
  • അക്കാദമിക നേതൃത്വം മികച്ച രീതിയിൽ നൽകുന്ന ഏതാനും പ്രഥാമാധ്യാപകരുമായി ഉള്ളടക്കം ചർച ചെയ്തു
  • വിദ്യാലയ പ്രവർത്തനങ്ങൾ അടുത്തറിയുക എന്ന ലക്ഷ്യത്തിന് മുൻഗണന നൽകി.
  • HM ഫോറം പ്രസിഡണ്ടായഅഗസ്റ്റിൻ മാഷ് വിദ്യാലയത്തിൽ SRG യോഗം ചേർന്ന്  എല്ലാവരുടെയും സഹകരണവും പിന്തുണയും ഉറപ്പാക്കി.
  • വിവിധ ചുമതലകൾ നൽകി. കൂട്ടായ്മ ഉറപ്പാക്കി.
  • ഉദ്ഘാടന സെഷനിലേക്ക് 30 മിനുട്ട് മാത്രം)  ഡയറ്റ് പ്രിൻസിപ്പാൾ : പൊതു വിദ്യാഭ്യാസ സംരക്ഷണ കോഡിനേറ്റർ എന്നിവരെ ക്ഷണിച്ചു.
ആ മുഖ സെഷനിൽ   OSMS report ppt അവതരിപ്പിച്ചു.
തുടർന്ന് ഒരു HM വിദ്യാലയത്തിൽ മോണിറററിംഗ് & സപ്പോട്ട് നൽകേണ്ട 10 ഇനങ്ങൾ
elicit ചെയ്തു.
അംഗങ്ങളെ 10 ഗ്രൂപ്പകളാക്കി. ( RP തന്നെ ഒരോ ഗ്രൂപ്പിലും നല്ല നേതൃത്യം നൽകാവുന്നവരെ ഉൾപ്പെടുത്തി ഗ്രൂപ്പാക്കി )
ഒരോ ഗ്രൂപ്പും വിലയിരുത്തേണ്ട മേഖലകൾ
വിലയിരുത്തൽ സൂചനകൾ എന്നിവ പരിചയപ്പെടുത്തി.
1. Class observation രണ്ട് പേരുള്ള 4 group 
    Monitoring Tool പരിചയപ്പെടുന്നു.

2.  Pre  Test തുടർ പ്രവർത്തനങ്ങൾ ./ പിന്നാക്കക്കാർക്കുള്ള പ്രവർത്തനങ്ങൾ
3. വിവിധ ക്ലബ് പ്രവർത്തനങ്ങൾ
4.  SRG, സബ്ജക്ട് കൗൺസിൽ,
5. AMP.  വാർഷിക കലണ്ടർ   പ്രതിമാസ കലണ്ടർ , ടീച്ചിംഗ് മാന്വൽ റജിസ്റ്റർ
6.   പ്രീ സ്കൂൾ വിദ്യാഭ്യാസം
7 ക്ലാസിലെ ഭൗതിക സൗകര്യം,
വിദ്യാലയ നൂതന ( തനത്  പ്രവർത്തനം
8. ഉച്ച ഭക്ഷണം, ആരോഗ്യ ശുചിത്വം
9. ICT Enabled education
10  class library. School library.   Lab Activities

പ്രക്രിയ?
  • ഒരോ ഗ്രൂപ്പും 11.45 മുതൽ 12.45 വരെ വിവര ശേഖരണം നടത്തി.
  • ഒരോ ഗ്രൂപ്പിനെ സഹായിക്കാൻ വിദ്യാലയത്തിലെ 10 പേർ മെന്റർമാരായി നിയോഗിച്ചു.
  • എല്ലാവരും വിവര ശേഖരണം നടത്തി
  • 12.45 മുതൽ 1.15 വരെ ക്രോഡീകരണം എഴുതി A4 ൽ  
  • മേഖല            പ്രധാന മികവ് / കണ്ടെത്തലുകൾ              മെച്ചപെടുത്താവുന്നവ
  •       എന്നിങ്ങനെ ടൈറ്റിലുകളിൽ എഴുതി തയാറാക്കി 
  • ഒരോ ഗ്രൂപ്പും അവതരിപ്പിച്ചു.
  • 3.30 വരെ അവതരണം നീണ്ടു.
  • ഒരോ ഗ്രൂപ്പും അവതരിപ്പിക്കുമ്പോൾ
ചർച്ചയും RP യുടെ കൂട്ടിച്ചേർ ക്കലുകൾ (മികച്ച മാത്യ കകൾ പരിചയ പ്പെടുത്തി കൊണ്ട്
ഉ... ദാ   
   Class library
    TLM for early literacy And numeracy
    TM register tryout material etc)

3.30 മുതൽ 
AEO,BPO,ഡയറ്റ്,അറിയിപ്പുകൾ നൽകി
4.30 മുതൽ 4 .45 ഫീഡ്ബാക്ക് നടന്നു.
ദേശീയ ഗാനത്തോടെ പിരിഞ്ഞു.
ശില്പശാല നടന്ന വിദ്യാലയത്തില്‍
  • പരിശീലനവിജയത്തിന്മികച്ച ഒരുക്കം HM ഉറപ്പു വരുത്തി.
  • ക്ലാസ് നിരീക്ഷണം ആരുടെയൊക്കെയെന്ന് മുൻകൂട്ടി നൽകിയില്ല അത് കൊണ്ട് എല്ലാവരും സജ്ജമായി
  • മെന്റർ മാർ നല്ല ഹോം വർക്ക് ചെയ്തു.
  • ഒരോ ഗ്രൂപ്പും നിരീക്ഷിക്കുന്ന മേഖലകൾ HM നെ തലേദിവസം അറിയിച്ചു.
  • ഇത് സമയബന്ധിതമായി Task പൂർത്തിയാക്കാൻ സഹായിച്ചു.
  • വിഭവ സമൃദ്ധമായ ഭക്ഷണം നൽകി.
  • HM നെ സഹായിക്കാൻഒരു ടീം തന്നെയുണ്ടായി
  • ഒരോ ഗ്രൂപ്പിന്റെയും റിപ്പോട്ട് HM നെ ഏൽപ്പിച്ചു.
  • ഇത് പിന്നീട് HM ന്SRG യിൽ ചർച്ച ചെയ്യാം
 കേരളത്തിലെ എല്ലാ ഡയറ്റുകള്‍ക്കും  ഉജില്ലാ ഓഫീസര്‍മാര്‍ക്കും മാതൃകയാക്കാവുന്ന ശ്രദ്ധേയമായ ഇടപെടലാണ് കോഴിക്കോട്ട് നടന്നത്
അക്കാദമിക ഗുണത ഉയര്‍ത്താനായി പ്രഥമാധ്യാപകരെ സജ്ജരാക്കുന്ന പ്രായോഗികമായ രീതി
സംഘാടകര്‍ക്ക് അഭിവാദ്യങ്ങള്‍



Sunday, August 25, 2019

കലവൂര്‍ സ്കൂളില്‍ പ്രാദേശിക അക്കാദമിക ശില്പശാല



കലവൂര്‍ സ്കൂളിലെ അധ്യാപക ശില്പശാലയില്‍ ചിട്ടപ്പെടുത്തിയ '"നാടൊരുക്കം'" പരിപാടിയുടെ ഭാഗമായി കലവൂര്‍ വൈ.എം.എ. ബാലകൈരളിയില്‍ പ്രാദേശിക അക്കാദമിക ശില്പശാല ( അധ്യാപക രക്ഷാകര്‍തൃ വിദ്യാര്‍ഥി ശില്പശാല) നടന്നു.

പങ്കാളിത്തം
24/08/2019 അവധി ദിവസമായിട്ടും എച്ച്.എം. അടക്കം പത്ത് അധ്യാപകര്‍ ഈ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി പ്രീതികുളങ്ങര ബ്ലോക്ക് ജങ്ഷന്‍ പ്രദേശത്തെ കുട്ടികളും രക്ഷകര്‍ത്താക്കളും അധ്യാപകരുമടക്കം എണ്‍പത്തിനാല് പേര്‍ പങ്കെടുത്തു.
ലക്ഷ്യം
വിവിധ വിഷയ മേഖലകളില്‍ ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുവാനും കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍സഹായിക്കുവാന്‍ രക്ഷകര്‍ത്താക്കളെ ഒരുക്കിയെടുക്കുവാനും ലക്ഷ്യമിട്ട് അധ്യാപകര്‍ അവതരണങ്ങള്‍ നടത്തി.

പ്രക്രിയ
‍അഞ്ച് മുതല്‍ ഒന്‍പതു വരെ ക്ലാസുകാര്‍വ്യത്യസ്ത് ഗ്രൂപ്പുകളായി തിരിഞ്ഞിരുന്ന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുത്തു. ( വിശദാംശങ്ങള്‍ പിന്നീട് പങ്കിടാം)
എച്ച്.എം. വിജയകുമാരി ടീച്ചര്‍ ഉത്ഘാടനം നിര്‍വഹിച്ച പരിപടിയിയ്ക്ക് അധ്യാപികമാരായ ശ്രീമതി, ഷീബ, സന്ധ്യ, ജിഷ,, ഷീല, , മിനി, ഷര്‍മിള,എലിസബത്ത്‌,ശ്രീ. ബിനോയ്, മണികണ്ഠന്‍ എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി.
മികച്ച മൂല്യബോധത്തിനുടമകളായ അക്കാദമിക രംഗത്ത് നൂതന മാതൃകാ പ്രവര്‍ത്തനങ്ങളടക്കംഏറ്റെടുക്കുവാന്‍ കെല്‍പുള്ള മികവുറ്റ കുട്ടികളായി ഈ പ്രദേശത്തെ
കുട്ടികളെയോന്നാകെ മാറ്റിയെടുക്കുന്നതിന് കലവൂര്‍ സ്കൂള്‍ ആവിഷ്ക്കരിച്ച നാടൊരുക്കം പത്ധതിയില്‍ ഈ സെന്റില്‍ ഈ ജൂണ്‍ മാസത്തിനു ശേഷം നടക്കുന്ന നാലാമത്തെ പരിപാടിയായിരുന്നു ഇത എന്നത് ശ്രദ്ധേയമാണ്.
സ്കൂളില്‍ ഡിജിറ്റല്‍ ക്ലാസ് പി.ടി.എ.
അണ്‍ എയിഡഡ് സ്കൂളില്‍ നിന്നും ഇത്തവണ ആദ്യമായി എട്ടാം ക്ലാസ്സില്‍ എത്തിയ കുട്ടിയുടെ അച്ഛനും അമ്മയും ക്ലാസ് പി.ടി.എ.യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പറഞ്ഞ വര്‍ത്തമാനം ഇതായിരുന്നു. '" കുട്ടിയെ ഗവണ്മെന്റ് സ്കൂളില്‍ ചേര്‍ക്കുവാന്‍ തീരുമാനിച്ചത് എത്രയോ നന്നായി '" .ഇപ്പോഴത്തെ ജനപ്രതിനിധിയും മുന്‍ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ആ അച്ഛന്റെ മുഖത്തെ അഭിമാനവും ആത്മവിശ്വാസവും ‍പൊതുവിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് ഏറെ കരുത്ത് നല്‍കുന്നു.
സ്കൂളില്‍ നടന്ന അധ്യാപക ശില്‍പശാലയിലെ ഒരു തീരുമാനമായിരുന്നു മുഴുവന്‍ ക്ലാസ് പി.ടി.എ കളും ഡിജിറ്റല്‍ അവതരണങ്ങളിലൂടെ വേണമെന്നത് . ലിറ്റില്‍ കൈറ്റിലെ അറുപതംഗസംഘമാണ് ഓരോ ക്ലാസിലേക്കമുളള ഡിജിറ്റല്‍ ഡോക്യുമെന്റുകള്‍ തയ്യാറാക്കുക

ക്ലാസിലെത്തിയ രക്ഷിതാക്കൾ സ്വന്തം കുട്ടികൾ ക്ലാസിൽ നടത്തുന്ന പഠന പ്രവർത്തനങ്ങൾ ബിഗ് സ്ക്രീനിൽ കാണുകയാണ്. ക്ലാസിലെ എല്ലാ കുട്ടികളും ഏതെങ്കിലുമൊരു പ്രവർത്തനത്തിൽ പങ്കാളിയായ വീഡിയോകളാണ് കാണുക. തുടർന്നാണ് സായാഹ്നക്ലാസ് പി.ടി.എ നടക്കുക. 
എട്ടാം ക്ലാസ് ഇ ഡിവിഷനില്‍‍ സുധ ടീച്ചറിന്റെ നേതൃത്വത്തില്‍ സ്കൂളിലെ ആദ്യത്തെ ഡിജിറ്റല്‍ ക്ലാസ് പി.ടി.എ. ഇന്ന് നടന്നു. കഴിഞ്ഞ മാസത്തെ കുട്ടികളുടെ മികവുകള്‍ സ്ക്രീനില്‍ കണ്ടപ്പോള് ഹൈ ടെക് സംവിധാനങ്ങളുടെ മേന്മയില്‍‍ അഭിമാനപൂര്‍വം ക്ലാസ് പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിന് രക്ഷകര്‍ത്താക്കള്‍ സജ്ജരായി.
ഓരോ ക്ലാസ് പി ടി എയും വ്യത്യസ്ത അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു. മികച്ച ക്ലാസ് പി ടി എയ്ക് സ്കൂള്‍ അംഗീകാരം നല്‍കും. എട്ടാം ക്ലാസ്സിന് മാത്രമായുള്ള ആദ്യ പ്രിന്റെഡ്‌ ഡയറിയുടെ വിതരണോത്ഘാടനം എച്ച്.എം. വിജയകുമാരി ടീച്ചര്‍ നടത്തി
കുടുംബതല പ്ലാനും വ്യക്തിഗത പ്ലാനും തയ്യാറാക്കാന്‍ ഭവനസന്ദര്‍ശനം
ഓരോ കുട്ടിയെക്കുറിച്ചും കരുതലുളള ക്ലാസുകളാണ്. അതിന് കുട്ടിയെ അറിയണം കുടുംബത്തെ അറിയണം. അധ്യാപകര്‍ പല രീതിയിലാണ് ഈ അറിയല്‍ പ്രക്രിയ നടത്തുന്നത്. ആറാം ക്ലാസ് എ ഡിവിഷന്‍ ക്ലാസ് ടീച്ചര്‍ ശ്രീമതി അനില , തന്റെ ക്ലാസിലെ രക്ഷകര്‍ത്താക്കളുടെ നേതൃത്വത്തില്‍ നാലപ്പത്തിയൊന്ന് കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിച്ചു ഓരോ കുട്ടിയുടെയും കുടുംബ അന്തരീക്ഷത്തിലെ ഗുണ-ദോഷ വിശകലനം നടത്തി ആദ്യത്തെ '" കുടുംബതല
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ '"തയ്യാറാക്കി എച്ച്.എം. ന് കൈമാറി. ഇതിലൂടെ തന്റെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടെയും കുടുംബങ്ങളില്‍ മികച്ച പഠന പിന്തുണ ഉറപ്പാക്കുകയാണ് ടീച്ചര്‍.
സ്കൂളിലെ മുഴുവന്‍ ക്ലാസ് ടീച്ചര്‍മാരും ഇതിന്റെ പണിപ്പുരയിലാണ്. വരും ദിവസങ്ങളിലെ സ്കൂള്‍ അസ്സംബ്ലിയില്‍ എല്ലാ ക്ലാസ്സിലെയും അവതരണങ്ങള്‍ നടക്കും.
ചിങ്ങം ഒന്നിന് നന്മയുടെ രേഖ
കലവൂര്‍ സ്കൂളില്‍ അക്കാദമിക രംഗത്ത്
വലിയൊരു കുതിച്ചുചാട്ടത്തിന് ഇന്നത്തെ ദിനം തുടക്കം കുറിക്കുകയുണ്ടായി.
കഴിഞ്ഞ മാസം ക്ലാസ് തലത്തിലുണ്ടായ വലിയ മുന്നേറ്റത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് എട്ടാംക്ലാസ് എ ഡിവിഷന്‍ ക്ലാസ് ടീച്ചര്‍ ശ്രീമതി ഷീബ ടീച്ചര്‍ '" നന്മയുടെ രേഖ '" ഹെഡ് മിസ്ട്രെസ്സ് വിജയകുമാരി ടീച്ചറിന് കൈമാറി. തുടര്‍ന്നുള്ള ദിനങ്ങളില്‍ മുഴുവന്‍ ക്ലാസിലെയും നന്മ റിപ്പോര്‍ട്ട് കൈമാറും. ഓരോ ക്ലാസിലും ഓരോ മാസവും ഉണ്ടായ നേട്ടങ്ങളും നന്മകളും മേന്മകളുമാണ് നന്മയുടെ രേഖയിലുണ്ടാവുക. അത് തയ്യാറാക്കേണ്ടത് കുട്ടികളാണ്.
പുതുവര്‍ഷദിനത്തില്‍ കലവൂര്‍ സ്കൂള്‍ മലയാളം ക്ലബിന്റെ ആഭിമുഖ്യത്തില്‍ ശ്രീരേഖ ടീച്ചറിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ഒട്ടേറെ ആകര്‍ഷക പരിപാടികള്‍ അവതരിപ്പിച്ചു. ശ്രീമതി ശ്രീഷ്മ , ജിഷ,മിനി തുടങ്ങി ഏതാണ്ട് മുഴുവന്‍ ടീചെര്മാരും ഒപ്പം ചേര്‍ന്നു .
ഓരോ ക്ലാസ്സിനും കുട്ടിപ്പാര്‍ലമെന്റ്
അധ്യാപക ശില്പശാലയില്‍ ചിട്ടപ്പെടുത്തിയ മറ്റൊരു ഇനമാണ് സ്കൂളിലെ മുപ്പത് ഡിവിഷനുകള്‍ക്കും ഓരോ കുട്ടിപ്പാര്‍ലമെന്റ എന്നത്.

മുഴുവന്‍ ക്ലാസ്സുകള്‍ക്കും ആ ക്ലാസ്സിലെ മുഴുവന് കുട്ടികള്‍ക്കും ബാധകമായ നിയമങ്ങള്‍‍ പാര്‍ലമെന്‍റ കൂടി തീരുമാനിക്കാം. നിയമങ്ങള്‍ തെറ്റിച്ചാലുള്ള പരിഹാരവും നിശ്ചയിക്കാം. നിയമം, ആഭ്യന്തരം , വിദ്യാഭ്യാസം. ശുചിത്വം , ആരോഗ്യം,കായികം ,എന്നീ മേഖലയിലും വകുപ്പ് മന്ത്രിമാരുണ്ട്. അവര്‍ അതതു വകുപ്പുകള്‍ക്കുള്ള ബില്ലുകള്‍ അവതരിപ്പിക്കുകയും സഭയുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നിയമ നിര്‍മാണം നടത്തുകയും ചെയ്യും. ഇത്തരത്തില്‍ മുപ്പത് ക്ലാസ്സുകളിലെയും പാര്‍ലമെന്റുകള്‍ കൂടി അതതു ക്ലാസുകള്‍ക്കാവശ്യമായ നിയമങ്ങള്‍ കുട്ടികളുടെ നേതൃത്വത്തില്‍ തയ്യാറാക്കും.
സ്കൂളിലെ ആദ്യ മാതൃകാ പാര്‍ലമെന്റ എട്ടാം ക്ലാസ് എ ഡിവിഷനില്‍ ഷീബ ടീച്ചറിന്റെ മേല്‍നോട്ടത്തില്‍ ഇന്ന് നടന്നു. പല ക്ലാസ്സുകളിലും പാര്‍ലമെന്റ പ്രവര്‍ത്തനങ്ങള്‍‍ പുരോഗമിച്ചു വരുന്നു. ഷീബ ടീച്ചര്‍-നും കുട്ടികള്‍ക്കും കയ്യാളുകളായി പ്രവര്‍ത്തിച്ച മുഴുവന്‍‍ രക്ഷകര്‍ത്താക്കള്‍ക്കും സ്കൂള്‍ എസ്.എം.സി. യുടെ നന്ദി രേഖപ്പെടുത്തി


Saturday, August 17, 2019

നന്മയുടെ പാഠങ്ങള്‍

"മുഖ്യമന്ത്രിക്ക് പൈസ ഇടല്ലേ..ഇടല്ലേ എന്നു നിങ്ങൾ നിലവിളിക്കുന്നില്ലേ..അതിനെ പറ്റിയാ...
കഴിഞ്ഞ പ്രളയകാലത്താണ്..
CUSAT ഇൽ ക്യാമ്പ് നടക്കുന്ന സമയം. എന്റെ താമസവും ജോലിചെയ്യുന്ന ബ്രാഞ്ചും എല്ലാം CUSAT നു അടുത്തുള്ള കങ്ങരപ്പടി എന്ന സ്ഥലത്തതാണ്.സാധാരണക്കാരാണ് കൂടുതലും.ഒരു ദിവസംപ്രായമുള്ള ഒരമ്മ ബാങ്കിലേക്ക് കേറി വന്നു.ആ വരലും നിപ്പും ഒക്കെ കണ്ടാ അറിയാം,ആദ്യമായാണ് ബാങ്കിനുള്ളിലേക്ക് കേറുന്നത് എന്ന്‌.അടുത്ത് ചെന്ന് ഞാൻ കാര്യം തിരക്കി."
വെള്ളം കേറി ദുരിതപ്പെടുന്നവർക് മുഖ്യമന്ത്രിയുടെ ആ ഫണ്ടില് ഇവിടെ പൈസ ഇടാൻ പറ്റുമോ മോളേ..കുറച്ചു പൈസ ഉണ്ട് കയ്യിൽ..പെട്ടെന്ന് എന്തേലും ആപത്ത് പറ്റിയാ പുള്ളകൾക്(പുള്ള എന്നാൽ മോൻ/മോള് എന്നൊക്കെയാ ഇവിടുത്തെ നാട്ടുഭാഷയിൽ) ഒരു സഹായമാട്ടേന്നു കൂട്ടി വച്ചതാ..ഇതിപ്പോ വെള്ളം കേറി ഒഴുകിപ്പോനാ
വിധിയെങ്കിൽ,ഇതു പെട്ടീലിരുന്നാ ആർക്കു ഗുണം..?
പുള്ള ഇതങ്ങിട്ടെരെ..ന്ന് ഒരു പ്ളാസ്റ്റിക് കവർ എനിക്ക് നീട്ടി ആ 'അമ്മ.
"ഇതെത്ര രൂപയുണ്ട്.."
അറിയില്ല..വീട്ടിലിരുന്നു എണ്ണിപെറുക്കിയാ പുള്ളോള് കാണും..പിന്നീ ഇടല് നടക്കൂല്ല.."ഞാനേ ആശോത്രി പോകാൻ ഇറങ്ങിയതാ
ഒരു രസീത് പൂരിപ്പിക്കണം..
അമ്മേടെ ഒരു ഒപ്പ് വേണം..
"ഓ.. അതൊന്നും വേണ്ട ...പുള്ള ഇതെങ്ങിട്ടാൽ മതി."
ഒടുവിൽ ഞാൻ നിർബന്ധിച്ച് വൗച്ചറിൽ പേരും ഒപ്പും വാങ്ങി,ആശുപത്രിയിൽ നിന്ന് തിരികെ വരും വഴി വന്നു രസീതു വാങ്ങി കൊള്ളാം(വാങ്ങിയില്ലെങ്കിൽ അതു എന്റെ ജോലിയെ ബാധിക്കും എന്നു പറഞ്ഞോണ്ട്‌ മാത്രം സമ്മതിച്ചു)എന്ന ഉറപ്പിൻ മേൽ ആളെ വിട്ടു..
അകത്തു കൊണ്ടുപോയി പൊതി തുറന്നു.
കുറേ പേപ്പർ പൊതികളിലായിരുന്ന നോട്ടുകൾ എല്ലാം കൂടി എന്നീ എടുത്തപ്പോൾ,44100/-രൂപ..!!
ഒരു പക്ഷെ ഇത്രേം രൂപ ഉണ്ടന്ന് ആ അമ്മക്കു അറിയിലെങ്കിലോ...എന്തോ ഞാൻ ആ പൈസ ഇട്ടില്ല...
കുറേ കഴിഞ്ഞ്പ്പോൾ ആളെത്തി.
"അമ്മേ ഇതു ഇത്തിരി കൂടുതൽ ഉണ്ടല്ലോ..ഇത്രേം ഇടണോ..?
"എല്ലാങ്കുടെ എത്രെണ്ട്‌.."
"44100/-"
ന്റെ പുള്ളേ.. അവറ്റോൾടെ നെലവിളീം കഷ്ടപ്പാടും നമ്മളും കാണുന്നതല്ലേ ടീവീല്..
ഈ പൈസകൊണ്ടു എന്താവാനാ..
അതങ്ങു ഇട്ടേരെ..
അവരുടെ കണ്ണു നിറഞ്ഞു..
എന്റേം.
അകൗണ്ടിൽ ക്യാഷ് ഇട്ട് രസീതും കൊണ്ടു പുറത്തിറങ്ങി ചെന്നു..കൈകൾ കൂട്ടി പിടിച്ച് കണ്ണ് ചേർത്തു..
പോകാനിറങ്ങിയപ്പോ വീണ്ടും ഓർമിപ്പിച്ചു "പുള്ളോള് അറിയേണ്ട.അവർക്ക് ഇഷ്ടപ്പെട്ടില്ലെലോ.."
സത്യം..അവരുടെ പേരോ എന്തിന് മുഖം പോലും എനിക്ക് നന്നായി ഓർക്കാൻ പറ്റുന്നില്ല.
പക്ഷെ,പെട്ടീല് സൂക്ഷിച്ചു വച്ചിരുന്ന ആ നോട്ടുകളുടെ മണോം, തൊണ്ട ഇടറി പറഞ്ഞ വാക്കുകളും ഇപ്പോഴുംഉണ്ട് ഉള്ളിൽ.
അവരെപ്പോലുള്ളവരുടെ നാടാണ് കേരളം...
നമ്മൾ കരകേറുക തന്നെ ചെയ്യും.."
( ബാങ്ക് ഉദ്യോഗസ്ഥയായ വസുജ കുറിച്ചത്)
2






 3
കൊച്ചി; ടിവിയിൽ പ്രളയകെടുതി കാണുന്നതിനിടെയാണ്‌ കുഞ്ഞുവിഘ്‌നേശ്വർ  തന്റെ സൈക്കിൾ മോഹം ഉപേക്ഷിച്ചത്‌.  ‘എനിക്ക് സൈക്കിൾവേണ്ട . അതിനുള്ള പൈസ നമുക്ക്‌ ദുരിതാശ്വാസത്തിന്‌ കൊടുക്കാം’. വിഘ്‌നേശ്വർ അച്‌ഛനോട്‌ പറഞ്ഞു.കഴിഞ്ഞ ഒരു വർഷമായി സൈക്കിൾ വാങ്ങിക്കുന്നതിനായി കുടുക്കയിൽ ശേഖരിച്ച നാണയതുട്ടുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത് . രാവിലെ പള്ളുരുത്തി പബ്ലിക്ക് ലൈബ്രറിയിൽ വെച്ച് ജോൺ ഫെർണാണ്ടസ് എംഎൽഎ വിഘ്‌നേശ്വറിൽ  നിന്ന് ഫണ്ട് ഏറ്റുവാങ്ങി. 4080 രൂപയുണ്ടായിരുന്നു .
 4
 ഡോ തോമസ് ഐസക്ക് കുറിക്കുന്നു
തിരുവനന്തപുരം കോർപറേഷനിൽ പരിചയപ്പെട്ട ശ്യാം കുമാർ എന്ന സന്നദ്ധപ്രവർത്തകനെ കേരളമറിയണം. എംജി കോളജിലെ സൈക്കോളജി വിദ്യാർത്ഥിയാണ്. മുറിച്ചു കളഞ്ഞ വലതുകാലിനുപകരം കൃത്രിമകാലുപയോഗിച്ചാണ് നടക്കുന്നത്. ശരീരത്തിൽ ഡയാലിസിസിനാവശ്യമായ അഡാപ്റ്റർ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ‍ ഇടവിട്ട് ട്യൂബിട്ട് മൂത്രം എടുക്കണം. ഇതിനോടകം കഴിഞ്ഞത് പതിനാലു ശസ്ത്രക്രിയകൾ. എന്നാൽ ശരീരത്തിൻ്റെ ഈ പരിമിതികളൊന്നും വകവെയ്ക്കാതെ പ്രളയദുരിതാശ്വാസത്തിനുള്ള കളക്ഷൻ ക്യാമ്പിൽ തന്നാലാവുംവിധം കൈമെയ് മറന്ന് അധ്വാനിക്കുകയാണ് ശ്യാം. ശ്യാമിനെപ്പോലുള്ള നന്മയുടെ തുടിപ്പുകളാണ് അതിജീവനത്തിന്റെ തോണി തുഴയുന്നത്. അതു ലക്ഷ്യം കാണുകതന്നെ ചെയ്യും.
ഞാൻ ചെല്ലുമ്പോൾ വിവിധ സ്ഥലത്തേക്കു കൊണ്ടുപോകാനായി ദുരിതാശ്വാസ സാമഗ്രികൾ‍ പായ്ക്കു ചെയ്യുകയാണ് ശ്യാം കുമാർ. വലതു കാലിനുപകരം കൃത്രിമ കാലുപയോഗിച്ചു നടക്കുന്നു എന്ന കൗതുകത്തിലാണ് ശ്യാമിനോട് സംസാരിച്ചത്. ഈ കൃത്രിമ കാലുപയോഗിച്ച് അടുത്തകാലം വരെ സൈക്കിൾ ചവിട്ടുകയും നീന്തുകയുമൊക്കെ ചെയ്യുമെന്നറിയുമ്പോൾ സ്വാഭാവികമായും ആദരവും വിസ്മയവും തോന്നുമല്ലോ. കാട്ടാക്കടയിലെ വീട്ടിൽ‍ നിന്ന് തിരുവനന്തപുരം നഗരത്തിലേക്കു മാത്രമല്ല, പുറം ജില്ലകളിലേക്കു വരെ ശ്യാം സൈക്കിൾ‍ ചവിട്ടി പോയിട്ടുണ്ട്. ഈ അവസ്ഥയിലും തെങ്ങു കയറാനും ഫുട്ബോൾ‍ കളിക്കാനുമൊക്കെ ശ്യാമിന് ആവേശമായിരുന്നു.
പക്ഷേ, കൂടുതൽ സംസാരിച്ചപ്പോൾ കൌതുകം, അമ്പരപ്പും സങ്കടവും വേദനയും അത്ഭുതവുമൊക്കെയായി കൂടിക്കുഴഞ്ഞു. ശ്യാമിൻ്റെ ശരീരത്തിൽ‍ മൂന്നു വൃക്കകളുണ്ട്. ഡ്യൂപ്ലെക്സ് സിസ്റ്റം എന്ന് വൈദ്യശാസ്ത്ര വിദഗ്ധർ പറയും. വലതുവശത്ത് രണ്ടുവൃക്കകൾ‍ ഒന്നിനു മുകളിൽ‍ ഒന്നായി സ്ഥിതി ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവയുടെ പ്രവർ‍ത്തനം സാധാരണനിലയ്ക്കല്ല.
ശ്യാമിൻ്റെ മൂത്രസഞ്ചിക്കാകട്ടെ മൂന്നു വയസ്സുകാരൻ്റെ മൂത്രസഞ്ചിയുടെ വലുപ്പമേയുള്ളു. അതിനാൽ വൃക്കകളിൽ‍ നിന്ന് മൂത്രസഞ്ചിയിലെത്തുന്ന മൂത്രം കവിഞ്ഞ് തിരികെ വൃക്കകളിലേക്കു പടരും. റിഫ്ലെക്ട് ആക്ഷൻ‍ എന്നാണ് ഇതിനു പറയുന്നതെന്ന് ശ്യാം തന്നെ വിശദീകരിച്ചു തന്നു. ഇതുമൂലം മൂന്നാമത്തെ വൃക്കയും തകരാറിലായി. ട്യൂബ് ഉപയോഗിച്ചാണ് ഇപ്പോൾ‍ മൂത്രം പുറത്തേക്കെടുക്കുന്നത്.
ശ്യാമിൻ്റെ വലതുകാൽ‍ ജന്മനാ മടങ്ങിയ സ്ഥിതിയിലായിരുന്നു. കാല്‍ നിവർ‍ത്താനാകാതെ വന്നപ്പോൾ‍ ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തു. പത്താമത്തെ വയസ്സിലായിരുന്നു കാല്‍ മുറിച്ചുമാറ്റിയത്.
ഇതിനോടകം പതിനാല് ശസ്ത്രക്രിയകൾ‍ നടത്തിക്കഴിഞ്ഞു. ആദ്യത്തെ പന്ത്രണ്ടെണ്ണത്തിനും ആരുടേയും സഹായം തേടിയില്ല. പക്ഷേ, പണച്ചെലവുണ്ടായ പതിമൂന്നും പതിനാലും ശസ്ത്രക്രിയകൾ‍ക്ക് മറ്റുള്ളവരുടെ സഹായം തേടേണ്ടി വന്നു. അച്ഛൻ ശ്രീകുമാർ കൂലിപ്പണിക്കാരനാണ്. കഴിഞ്ഞ മൂന്നുമാസമായി കോളജിൽ‍ പോകുമ്പോഴും മറ്റും മൂത്രം പോകാനുള്ള ട്യൂബും സഞ്ചിയുമൊക്കെ ശരീരത്തിലുണ്ടാകും.
ഇപ്പോൾ‍ കഠിനമായ പ്രവൃത്തികളൊന്നും ചെയ്യാൻ‍ ശ്യാമിനാകില്ല. ഭാരമൊന്നും ഉയർ‍‍ത്താനാകില്ല. കളക്ഷൻ‍ സെൻ്ററിൽ പായ്ക്കിംഗും കോർഡിനേഷനുമായി ശ്യാം ഓടിനടക്കുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ഉറക്കമിളച്ചുള്ള പണി.
രോഗത്തിൻ്റെ മൂർ‍ധന്യാവസ്ഥ കാരണം ഇപ്പോൾ‍ സൈക്ലിംഗ് ഒന്നും ചെയ്യാനാകുന്നില്ലെന്നു പറയുമ്പോൾ‍ ശ്യാമിൻ്റെ കണ്ണു നിറയുകയും വാക്കുകൾ‍ ഇടറുകയും ചെയ്യുന്നുണ്ട്. രണ്ടാഴ്ച ഒരേ കിടപ്പായിരുന്നു. ഇനി ചെയ്യേണ്ട ശസ്ത്രക്രിയക്ക് വളരെ വലിയ തുക വേണം. അത് സങ്കീർ‍ണമാണ്. വൃക്കകളുടെ പ്രവർ‍ത്തനം ഇപ്പോൾ‍ 23 ശതമാനം മാത്രമാണ്. 20 ശതമാനത്തിലേക്കു താഴ്ന്നാൽ‍ ഡയാലിസിസ് വേണ്ടിവരും. പല രോഗങ്ങൾക്കായി 30 ഗുളികയോളം ശ്യാം കഴിക്കുന്നുണ്ട്. എന്നിട്ടും തളരാതെയാണ് ട്യൂബ് ഘടിപ്പിച്ച ശരീരവുമായി ശ്യാം ദുരിതാശ്വാസ ക്യാംപിൽ‍ ഓടി നടക്കുന്നത്.
ആ മനക്കരുത്തിനു മുന്നിൽ വിസ്മയം പൂകാനേ കഴിയൂ. ഇതുപോലുള്ള മനുഷ്യരുടെ ആത്മബലത്തോടെ കേരളം കരകയറുക തന്നെ ചെയ്യും.
ശ്യാമിൻ്റെ നമ്പർ‍: 7907424988
 5

നന്മയുടെ പാഠങ്ങള്‍ പങ്കിടാം.

Sunday, August 11, 2019

ദുരന്തനിവാരണപാഠങ്ങള്‍ക്കൊരാമുഖം (ഗണിതം)

മുകളിലുളള കളി കേവലം കളിയല്ല. ഡൈസിട്ട് പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ കളിക്കട്ടെ. സംഖ്യപഠിക്കലും നടക്കും ഭൂകമ്പത്തെക്കുറിച്ചുളള ജാഗ്രതയ്ക് സഹായകവുമാകും. ഇതിന്റെ ഉളളടക്കം മാറ്റി ഉരുള്‍പൊട്ടലോ വെളളപ്പൊക്കമോ ആക്കാം. ഗുണനമോ ഹരണമോ ക്രിയകള്‍ ചേര്‍ത്ത് അതത് ക്ലാസ് നിലവാരത്തിലുമാക്കാം. ദുരന്ത നിവാരണപാഠങ്ങളുടെ ഒരു സാധ്യതയാണ് ഇവിടെ പരിചയപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ ദുരന്തനിവാരണം സംബന്ധിച്ച പാഠങ്ങള്‍ ഉണ്ടാകുമെന്ന് കേട്ടിരുന്നു. ദുരന്തത്തെ മനസിലാക്കാനുളള അറിവല്ലേ ആദ്യം വേണ്ടത്?ദുരിതപ്പേമാരിയും പ്രളയസമാന വെളളപ്പൊക്കവും ഈ വര്‍ഷവും വന്ന സ്ഥിതിക്ക് നമ്മുടെ കുട്ടികളില്‍ പാരിസ്ഥിതികജാഗ്രതയ്ക്ക് സഹായകമായ പഠനാനുഭവങ്ങള്‍ ലഭിക്കണം. 
 വസ്തുതാപരമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ദത്ത വിശകലനം വേണ്ടി വരും. . സാമൂഹികപ്രശ്നങ്ങളെ അടിസ്ഥാനമാക്കി കെ സി എഫ് തയ്യാറാക്കിയപ്പോള്‍ എന്തൊരു വിമര്‍ശനമായിരുന്നു. കേരളത്തിന്റെ സാമൂഹികപ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച പാഠ്യപദ്ധതിയെ വിമര്‍ശിച്ചൊതുക്കിയവര്‍ വലിയ ക്ഷതമാണ് ഭാവിതലമുറയുടെ വികസനബോധത്തിന് നല്‍കിയത്.
ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ വിമര്‍ശനപരമായി വായിക്കാന്‍ ഗണിതബോധം സഹായകമാകണം. അങ്ങനെ ശീലിക്കണമെങ്കില്‍ കാലികസംഭവങ്ങളുമായി ഗണിതത്തെ ബന്ധിപ്പിക്കണം. ആ സമയം സിലബസില്‍ അതില്ല എന്നു പറഞ്ഞിരിക്കുകയല്ല വേണ്ടത്. ദിനാചരണകമ്പം കയറിയ കുറേ വിദ്യാലയങ്ങളുണ്ട്. അവരു പോലും ദൈനംദിന ജീവിതവുമായി ഗണിതത്തെ ബന്ധിപ്പിക്കുന്നില്ല. കാലികപ്രസക്തവും വഴക്കമുളളതുമായ പഠനാനുഭവങ്ങളെ അനുവദിക്കണം. ചില ആലോചനകളാണ്. അത് നിങ്ങള്‍ക്ക് വികസിപ്പിക്കാനാകും


പ്രളയദിനങ്ങളിൽ പെയ്തത് പത്തിരട്ടിവരെ അധികം മഴ എന്നാണ് മാതൃഭൂമിയുടെ വാര്‍ത്താശീര്‍ഷകം

ഇത് വായിക്കുന്ന ഗണിതാധ്യാപിക ഈ വാര്‍ത്തയെ ഗണിതപഠനപ്രശ്നമായി ഉപയോഗിക്കുമോ?
  •  പട്ടികയുടെ അടിസ്ഥാനത്തിലുളള വിശകലനക്കുറിപ്പ് പത്രത്തിലെഴുതിയത് പൂര്‍ണമായും ശരിയാണോ? 
  • നിങ്ങളായിരുന്നെങ്കില്‍ എന്തെല്ലാം കൂട്ടിച്ചേര്‍ക്കുമായിരുന്നു? 
  • എങ്ങനെയാണ് ശതമാനം കണ്ടത്? (ശതമാനത്തില്‍ പറഞ്ഞതുകൊണ്ടെന്താണിവിടെ ഗുണം? സാധൂകരിക്കാമോ?) ശതത്തെ ആസ്പദമാക്കി ഒരു മാനത്തിലേക്ക് കൊണ്ടുവരുന്നതിന്റെ യുക്തി ?
  • പട്ടികയെ ആസ്പദമാക്കി ഒരു ഗ്രാഫ് വരയ്കാന്‍ ആവശ്യപ്പെട്ടാല്‍ നിങ്ങളേതെല്ലാം ദത്തങ്ങള്‍ ഉപയോഗിക്കും? ഏതു തരം ഗ്രാഫാണ് വരയ്കുക ?സാധാരണക്കാര്‍ക്ക് വേഗം മനസിലാകും വിധം ഒരു ഗ്രാഫ് വരയ്കാമോ?
  • നൂറു മില്ലി മീറ്റര്‍ മഴ പെയ്തു എന്നതുകൊണ്ട് അര്‍ഥമാക്കുന്നതെന്ത്? വിശദീകരിക്കാമോ?
  • വലിയ മഴ പെയ്തു, പേമാരി പെയ്തു, ശക്തമായ മഴയായിരുന്നു എന്നൊക്കെ പറയുന്നതും ഗണിതഭാഷയില്‍ പറയുന്നതും തമ്മിലുളള വ്യത്യാസം എന്താണ്?

പ്രധാന അണക്കെട്ടുകളിലെജലനിരപ്പ് 
 പ്രധാന അണക്കെട്ടുകളിലെജലനിരപ്പ് സംബന്ധിച്ച വിവരങ്ങള്‍ കേരളസംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പങ്കിടുന്നുണ്ട്.
  • എന്തിനാണ് ഈ വിവരങ്ങള്‍ സാധാരണ ജനതയെ അറിയിക്കുന്നത്? 
  • ചുവടെ നല്‍കിയ പട്ടിക വായിക്കൂ. അതിന്റെ അടിസ്ഥാനത്തില്‍ എത്തിച്ചേരാവുന്ന നിദമനങ്ങള്‍ കുറിക്കൂ. 
  • 7/8/2019 ന് ഏത് അണക്കെട്ടിലാണ് സംഭരണശേഷിയുമായി താരതമ്യം ചെയ്താല്‍ കൂടുതല്‍ ജലം ഉളളത്? 
  • സ്റ്റോറേജ് ശതമാനം എന്നതു കൊണ്ട് അര്‍ഥമാക്കുന്നതെന്ത്? 
  • കണക്കുകള്‍ പരിശോധിച്ചും ജില്ലകളില്‍ നിന്നുളള വാര്‍ത്തകള്‍ കണക്കിലെടുത്തും ചിന്തിച്ചാല്‍ ഏതു ഡാമിന്റെ കാര്യത്തിലാണ് ജനങ്ങള്‍ ജാഗ്രത കാട്ടേണ്ടത്?
  • എം സി എം എന്നു പറഞ്ഞാലെന്താണ്? ഇതെങ്ങനെ കണക്കാക്കും?

മ
ചുവടെയുളള വാര്‍ത്തയില്‍ ഇടുക്കിയുടെ പരമാവധി സംഭരണ ശേഷി 2403അടിയാണെന്നു പറയുന്നു. മുകളിലുളള പട്ടികയില്‍ മീറ്ററിലാണ് ഇടുക്കിയുടെ ജലസംഭരണശേഷി പറയുന്നത്. ഇതെങ്ങനെ പൊരുത്തപ്പെടുത്തിപ്പറയും? ഏതു തലത്തില്‍ നിന്നുളള ഉയരമാണ് ഇവിടെ ആധാരമാക്കുന്നത്? അണക്കെട്ടിന്റെ അടിത്തട്ടോ, സമുദ്ര നിരപ്പോ?
ഒരേ പട്ടികയില്‍ രണ്ടു തരം അളവുകള്‍ സൂചിപ്പിച്ചത് ശരിയായ രീതിയാണോ? ഇടുക്കിക്ക് മാത്രം അടിക്കണക്ക്. മറ്റുളളവയ്ക് മീറ്റര്‍ കണക്ക്. എല്ലാം അടിയളവിലേക്ക് മാറ്റാമോ?

ശരാശരി മഴ എന്നൊക്കെയാണ് പത്രക്കാര് പറയുന്നത്. കേരളത്തിലെ ശരാശരി മഴ എത്രയാണ്? എങ്ങനെയാണ് ശരാശരി മഴ കണക്കാക്കുന്നത്? കാലവര്‍ഷത്തില്‍ കിട്ടേണ്ട ശരാശരി മഴ 2039 മി ലി എന്നു പറഞ്ഞതിന്റെ വ്യാഖ്യാനം എന്താണ്. മഴയളവ് നാം അറിയുന്നതുകൊണ്ടുളള ഗുണമെന്താണ്? അതിതീവ്രമഴ എന്നു പറ‍ഞ്ഞാല്‍ എത്ര മി ലി മഴ എന്നാണ് വാര്‍ത്തയില്‍ പറയുന്നത്?



കാസര്‍കോ‍ഡ് മഞ്ഞ അലര്‍ട്ടും മറ്റിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടുമാണെന്ന് വാര്‍ത്ത. പട്ടിക നോക്കി കാരണം കണ്ടെത്തൂ. കണ്ണൂരിലെയും മറ്റു ജില്ലകളിലെയും സൂചിപ്പിച്ച കാലയളവിലെ ശരാശരി മഴ കണ്ടെത്താമോ?

പ്രളയസാമനമായി മഴ പെയ്യുമ്പോള്‍ മഴയെ പഴിക്കും. മഴയില്ലാതായാലും മഴയെ പഴിക്കും. ജലസമൃദ്ധമാകണം നാട്. അതിനുളള കരുതലില്ലെങ്കില്‍ ജീവിതം ബുദ്ധിമുട്ടാകും. ഇതാ ഒരു കളി.
ഗണിതം മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടിയാണ്. ജീവിതത്തിലൂടെ ഗണിതം പഠിക്കാം. ഗണിതത്തിലൂടെ ജീവിതവും പഠിക്കാം.
ആധികാരിക വിവരങ്ങളെ ആധാരമാക്കി പ്രമേയാടിസ്ഥാനത്തില്‍ ഗണിതത്തെ സമീപിക്കാം
ഇവിടെ സൂചിപ്പിച്ച സാധ്യതകള്‍ സര്‍ഗാത്മകമായി പ്രയോജനപ്പെടുത്താം.
കുട്ടികള്‍ക്ക് ലഘു പ്രോജക്ടുകളായി നല്‍കാം.
അവര്‍ കേരളത്തിന്റെ പാരിസ്ഥിതികപഠനം കൂടി നടത്തട്ടെ
കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ കേരളത്തെ സഹായിച്ച സംസ്ഥാനങ്ങളുടെ വിവരം ചുവടെയുളള ഭൂപടത്തില്‍ നിന്നും വായിച്ചെടുക്കാം. എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരെണെന്ന വികാരം പ്രതിഫലിപ്പിച്ച നാളുകള്‍
സോദരത്വം എന്നത് വലിയ ഒരു വീക്ഷണമാണ്
പ്രളയത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് എത്ര രൂപ കിട്ടി? അതില്‍ എത്ര ശതമാനം ഓരോന്നിനും ചെലവഴിച്ചു? അറിയുമോ? അന്വേഷിച്ചു കണ്ടെത്തൂ.ഗണിതത്തെ പ്രയോജനപ്പെടുത്തി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി ക്ലാസില്‍ അവതരിപ്പിക്കൂ.