ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, May 5, 2020

രക്ഷിതാക്കളുടെ ചിന്തകളും ആഗ്രഹങ്ങളും തേടി ഓണ്‍ലൈന്‍ സര്‍വേയുമായി വിളയില്‍ സ്കൂള്‍.

കൊവിഡ് പകര്‍ച്ചവ്യാധി കാരണം എല്ലാവരും വീട്ടിലാണ്. രക്ഷിതാക്കളും കുട്ടികളും..
ഈ സമയം കുട്ടികള്‍ക്കായി നിരവിധി സന്തോഷദായക പ്രവര്‍ത്തനങ്ങള്‍ പല വിദ്യാലയങ്ങളും നല്‍കുന്നുണ്ട്. രക്ഷിതാക്കള്‍ മുഖേനെയാണ് അവ കുട്ടികളിലെത്തുക. നല്ലൊരു രക്ഷാകര്‍തൃ വിദ്യാഭ്യാസ പരിപാടി കൂടിയായി ഇത് മാറി. രക്ഷിതാക്കള്‍ക്ക് വിദ്യാലയത്തോടും അധ്യാപകരോടും അടുപ്പം കൂടി.
ഈ സമയം ഒരു ഓണ്‍ലൈന്‍സര്‍വേ നടത്തുവാനാണ് വിളയില്‍ സ്കൂള്‍ ശ്രമിച്ചത്. അതിന്റെ അറിയിപ്പ് ഇവിടെ നല്‍കിയിരിക്കുന്നത് നോക്കുക

രക്ഷിതാക്കൾ നിർദ്ദേശങ്ങൾ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ എഴുതിയിട്ടു. ഓരോ ക്ലാസ് ടീച്ചറും ക്രോഡീകരിച്ച് Post ചെയ്യുന്നു. രണ്ടു ക്ലാസുകളിലെ രക്ഷിതാക്കളുടെ പ്രതികരണങ്ങള്‍ നോക്കാം. അതില്‍ വിമര്‍ശനങ്ങളുണ്ട്. നിര്‍ദേശങ്ങളുണ്ട്. ആവശ്യങ്ങളുണ്ട്. വിലയിരുത്തലുകളുണ്ട്
ക്ലാസ് 6A
അക്കാദമികം
1.ക്ലാസ്സിലെ കുട്ടികൾക്ക് വിവിധ കഴിവുകൾ ഉണ്ട്. അവ കാണ്ടെത്താനോ പ്രോത്സാഹിപ്പിക്കാനോ ശ്രമിക്കുന്നില്ല.
2.ക്ലാസ്സ്‌ ലൈബ്രറി കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്നില്ല
3 home work പരിശോധിക്കുന്ന പ്രവണത അധ്യാപകരിൽ വളരേ കുറവാണ്
4 CPTA ഒന്നിച്ചു വിളിക്കാതെ ഓരോ ക്ലാസും  ക്ലാസ്സിലെ  5കുട്ടികളെ വീതം  ഓരോ ദിവസം വിളിക്കുക
5. ക്ലാസ്സ്‌ റൂം പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുന്നത് പരിശോധിക്കാൻ കഴിയുന്നില്ല 
6..കുട്ടികൾക്ക് പ്രോത്സാഹനം /ആവേശം നൽകുന്ന രീതിയിൽ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടണം
7.എല്ലാ വിഷയങ്ങൾക്കും വർക്ക്‌ ഷീറ്റ് തയ്യാറാക്കി കൊടുക്കണം 
8 എല്ലാ ക്ലാസ്സുകൾക്കും സ്കൂൾ അസ്സംബ്ലിയിൽ അവസരം നൽകണം
9. പഠന പിന്നോക്ക ക്ലാസുകൾ ജൂൺ മാസത്തിലെ തുടങ്ങണം
ഭൗതികം
1.കൈ കഴുകാനുള്ള ടാപ് സൗകര്യം കുറവ്
2.കുട്ടികൾ പല ആവശ്യങ്ങൾക്കായി കടയിൽ പോവുന്നു.അതുകൊണ്ട് വിദ്യാലയത്തിൽ ഒരു സ്റ്റോർ തുടങ്ങണം
3.ടോയ്ലറ്റ് പലപ്പോഴും വൃത്തിയുള്ളതല്ല (ആൺകുട്ടികൾ )
4.മുഴുവൻ ക്ലാസ്സുകളിലും കേൾക്കാവുന്ന രീതിയിൽ ശബ്ദ സംവിധാനം ഒരുക്കണം
മറ്റുളവ
1.കുട്ടികൾക്കായുള്ള കൗൺസിലിംഗ് വേണം 
2.വിപുലമായ പൂർവവിദ്യാർത്ഥി സംഗമം 
3.വിവിധ കഴിവുകളുള്ള പൂർവവിദ്യാർത്ഥികളുടെ ഒരു ഗ്രൂപ്പ്‌ 
4.പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് വീട് പോലുള്ള സഹായം
5.ഒരു ബസ്സ് കൂടി ആവശ്യമാണ്
6.പൊതുവായ അച്ചടക്കം (യൂണിഫോം, ബാഡ്ജ്, മിഠായി വാങ്ങൽ, ലീവ് ) ശ്രദ്ധിക്കേണ്ടതാണ് 
7.ഉച്ചഭക്ഷണം ക്ലാസ്സിൽ കൊടുക്കണം.. മുഴുവൻ കുട്ടികളും കഴിച്ചെന്നു അധ്യാപകർ ഉറപ്പുവരുത്തണം 
8.പൊതുവെ വിദ്യാലയ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര പബ്ലിസിറ്റി നൽകുന്നില്ല 
9.സ്കൂൾ സമയത്തും വിദ്യാലയത്തിനുള്ളിൽ പട്ടികളുടെ ശല്യം /ഉച്ചഭക്ഷണ സ്ഥലത്ത് 

കൂടുതൽ നിർദേശങ്ങൾ
അച്ചടക്കം, ഉച്ചഭക്ഷണം കഴിക്കാതിരിക്കൽ

ക്ലാസ് V.c
അക്കാദമികം
1. ഇംഗ്ലീഷ് മീഡിയം ക്ലാസുകളിൽ സ്പോക്കൺ ഇംഗ്ലീഷിന് പ്രാധാന്യം നൽകുക. കുട്ടികൾ ക്ലാസിൽ കൂടുതൽ ഇംഗ്ലീഷ് സംസാരിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
2. ലൈബ്രറി പുസ്തകം വീട്ടിലേയ്ക്ക് നൽകാനും വായനാ കുറിപ്പ് തയാറാക്കാനുമുള്ള അവസരം നൽകുക
3. പ്രവൃത്തി പരിചയത്തിന് പിരിയിഡ് നൽകുക.
4. ഇംഗ്ലീഷ് ബുക്സ് കൂടുതൽ വായിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക.
5. തൻറെതായ കഴിവുകൾ പുറത്ത് പ്രകടിപ്പിക്കാൻ മടിയുള്ള കുട്ടികളെ കണ്ടെടുത്ത അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുക.
6. ഇംഗ്ലീഷ് . പുസ്തകങ്ങൾ,മാഗസിനുകൾ   എന്നിവ ഉപയോഗിച്ച് പുതിയ പദങ്ങൾ പഠിപ്പിച്ചു അവ പ്രാക്ടിക്കലായി പരിശീലനം നല്‌കുക.
7. അറബി, മലയാളം ഭാഷ എന്നിവയിൽ കൂടുതൽ ക്ലാസ്സ്‌ റൂം ആക്ടിവിറ്റി നൽകുക. 8. സ്പോക്കൺ ഇംഗ്ലീഷ് എന്നത് പോലെ തന്നെ സ്പോക്കൺ അറബിക് പ്രാധാന്യം നൽകുക.
9. ആഴ്ചയിൽ ഒരു ദിവസം സാഹിത്യസദസ്സ് സംഘടിപ്പിക്കുക.
10. മറ്റുള്ള സബ്ജെക്ടിനെ പോലെയും ഹിന്ദിക്കും യൂണിറ്റ് ടെസ്റ്റ്‌ നടത്തുക.
11. ഒരു ദിവസം ഒരു കുട്ടിയെ കൊണ്ടെങ്കിലും പാഠഭാഗം വായിപ്പിക്കുക ഇതിൽ നിന്ന് അവർക്ക് മനസ്സിലായത് പറയാൻ പറയുക.
12. മാസത്തിൽ അവസാന ആഴ്ചയിൽ ഒരു പിരിഡ് കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം കൊടുക്കുക.
13. ഉറുദു ഭാഷക്ക് കുറച്ചു കൂടി പ്രാധാന്യം നൽകുക
14. മലയാളം ഇംഗ്ലീഷ് ഭാഷകൾ കുറച്ചു കൂടി മനസ്സിലാക്കാൻ കുട്ടികൾക്ക് ചെറിയ ക്ലാസുകൾ നൽകുക
15. ഇംഗ്ലീഷ്കണക്ക് വിഷയങ്ങൾ കുട്ടികൾക്ക് എന്തെങ്കിലും ആക്ടിവിറ്റി സ് നൽകുക
16.കളിയിലൂടെ കര്യങ്ങൾ മനസ്സിലാക്കാം
17. ലൈബ്രററി പുസ്തകങ്ങൾ എല്ലാ കുട്ടികൾക്കും വീട്ടിൽ കൊണ്ട് വരാനും വായിക്കാനുമുളള സൗകര്യങ്ങൾ നൽകുക

മറ്റുള്ളവ

1. Extra Curricular activities കുറച്ചു കൂടി വേണം.
2.  Bus time കുറച്ചു കൂടി മാറ്റണം (ഒരു additional വാഹനം കൂടി ഉണ്ടെങ്കിൽ കുറച്ചു കൂടി സൗകര്യമാവും. ഇപ്പോൾ സ്ക്കൂൾ സമയത്തിനു ശേഷം ഏതാണ്ട് രണ്ടു മണിക്കൂർ കഴിഞ്ഞാണ് ചില ദിവസങ്ങളിൽ കുട്ടി വീട്ടിൽ എത്തുന്നത്. അല്ലാത്ത ദിവസം last period attend ചെയ്യാനാവുന്നില്ല).
3. സ്ക്കൂളിൽ കുട്ടികൾക്കായി എല്ലാ ക്ലാസുകളേയും പ്രതിനിധീകരിച്ച് മെമ്പർ മാരെ തിരഞ്ഞെടുത്ത് പാർലമെൻറ് രൂപികരിക്കുക. അതിൽ ' നിന്നും മന്ത്രിമാരെ തിരഞ്ഞെടുത്ത് ഓരോ വകുപ്പുകൾ രൂപീകരിക്കുക.( വിദ്യാഭ്യാസം, കൃഷി ,ആരോഗ്യം, കല, സാംസ്കാരികം, കായികം തുടങ്ങിയ വകുപ്പുകൾ രൂപീകരിച്ച് അദ്ധ്യാപകരുടേയും മറ്റു ഭാരവാഹികളുടെയും സഹകരണത്തോടെ കുട്ടി കളുടെ പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കുക.ഇതിൽ നിന്നും കുട്ടികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം കൃഷിയെക്കുറിച്ചു ആരോഗ്യ പ്രവർത്തനങ്ങളെക്കുറിച്ചും രാജ്യത്തിന്റെ ഭരണ പ്രവർത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കാനും എല്ലാ പ്രത്തനങ്ങളിലും പങ്കെടുക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
4. ഉച്ചഭക്ഷണം എല്ലാ കുട്ടികളും സ്കൂളിൽ നിന്ന് വാങ്ങുന്നു എന്ന് ഉറപ്പു വരുത്തണം
5.  നീന്തൽ പരിശീലനം നൽകുക
6. സഞ്ചയിക പോലുള്ള സമ്പാദ്യ ശീലം വളർത്തിയെടുക്കുക
7. സാഹിത്യ സമാജം രൂപീകരിച്ച് പിന്നോക്കം നിൽക്കുന്ന കുട്ടികളെ  മുന്നോട്ടു കൊണ്ടുവരികയും അവര്‍ക്ക് അവസരങ്ങൾ നൽകുകയും ചെയ്യുക
8. ആരോഗ്യം, സാമൂഹിക ബന്ധങ്ങൾ, നവ മാധ്യമങ്ങളുടെ ഉപയോഗം, കുട്ടികളുടെ  സുരക്ഷ, പോഷക ആഹാരം എന്നിവയെ പറ്റി കുട്ടികളുടെ ഇടയിൽ ബോധവൽക്കരണ ക്ലാസ്സ്‌  സംഘടിപ്പിക്കുക 
9. ലഹരി വിരുദ്ധ ക്ലബ്‌ , കാർഷിക ക്ലബ്  എന്നിവ  രൂപികരികുക
10. കുട്ടികളോടൊപ്പം അവരുടെ കുടുബത്തെയും  അറിയാൻ  ശ്രമിക്കുക 
11. ക്ലാസ് കഴിഞ്ഞാൽ കുട്ടികൾ ബസ്സിൽ കയറുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക
12. ആഴ്ചയിൽ ഒരു ദിവസം കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ സമയം നൽകുക
13. ശാസ്ത്ര മേളയിൽ കൂടുതൽ പങ്കാളിത്തം ഉറപ്പു വരുത്തുക
14. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബോധവൽക്കരണ ക്ലാസുകളും കൗൺസിലിംഗ് ക്ലാസും നൽകുക

ഈ നിര്‍ദേശങ്ങളും ആവശ്യങ്ങളും മേഖല തിരിച്ച് ക്രോഡീകരിക്കണം. ഉദാഹരണം കുട്ടികളുടെ ടാലന്റ് പ്രോത്സാഹിപ്പിക്കല്‍‍, സ്കൂള്‍ ജനാധിപത്യസംവിധാനം, ആശയവിനിമയ ശേഷി, വായനാപരിപോഷണം എന്നിങ്ങനെ. എല്ലാ ക്ലാസുകളിലെയും ഇത്തരം ശീര്‍ഷകങ്ങളിലേക്ക് കൊണ്ടു വരികയും അവയില്‍ നിന്നും വരും വര്‍ഷത്തെ പ്രവര്‍ത്തനലക്ഷ്യങ്ങളും പരിപാടികളും രൂപപ്പെടുത്തുകയും വേണം. പൊതു പരിപാടികളെ ക്ലാസുകളുടേതാക്കി മാറ്റണം. അതിനും രക്ഷിതാക്കളുടെ അഭിപ്രായം ആരായണം. കുട്ടികളുടെ ജനാധിപത്യ വേദിയില്‍ അവതരിപ്പിക്കണം. അങ്ങനെ ജനകീയപങ്കാളിത്തം വര്‍ധമാനമായ തോതില്‍ പ്രയോജനപ്പെടുത്തി അക്കാദമിക മാസ്റ്റര്‍പ്ലാനും സ്കൂള്‍ വികസനപദ്ധതിയും പുതുക്കുന്ന വിദ്യാലയമായി വിളയില്‍ സ്കൂള്‍ മാറുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു

No comments: