കണ്ണൂരില്‍
നിന്നും നവചേതനഗ്രന്ഥശാല
മൂന്നു പെണ്‍കുട്ടികള്‍ ഒറ്റ
ദിവസം കൊണ്ടാണ് തയ്യാറാക്കിയ അമ്മണി
കുമ്മിണി ആലോലം എന്ന സിനിമ ഫേസ്ബുക്കില്‍ അപ്
ലോഡ് ചെയ്തു.
അനുപ്രിയയും
സ്നേഹപ്രിയയും
അംഗരീയയും മത്തങ്ങപ്പയറോണ്ടാലോലം
എന്ന എന്റെ കഥയെ ഉപജീവിച്ചാണ് സിനിമ തയ്യാറാക്കിയത്https://m.facebook.com/story.php?story_fbid=1103297690048802&id=100011057438456. തോണിയും പശ്ചാത്തലവും പട്ടിയായും പൂച്ചയായുമുളള വേഷപ്പകര്‍ച്ചയും അതിഗംഭീരമാക്കിയിട്ടുണ്ട് കുട്ടികള്‍.
ആ കഥ ആസ്വാദ്യമായി പറഞ്ഞവതരിപ്പിച്ച
വീഡിയോ അധ്യാപകരിലേക്ക്
ഞാന്‍ ഷെയര്‍ ചെയ്തിരുന്നു.
ആ
കഥ എഴുതാനിടയായ സാഹചര്യം
ഇതാണ്.
കൊവിഡ്
കാലത്ത് റേഡിയോ ജെ സി ബി
ബാലസാഹിത്യമെഴുത്തുകാരുടെ
ഒരു പ്രത്യേക പരിപാടി
കുട്ടികള്‍ക്കായി സംഘടിപ്പിച്ചു.
അതിലേക്ക്
ഒരു കഥ സംഘാടകര്‍ ആവശ്യപ്പെട്ടു.
പുതിയ കഥയാകട്ടെ എന്നു കരുതി. മത്തങ്ങപ്പയറോണ്ടാലോലം
എഴുതി അവതരിപ്പിച്ച് ഓഡിയോ
അയച്ചുകൊടുത്തു.
കഥാവായനയുുടെ
വീഡിയോ കുട്ടികള്‍
സ്വീകരിച്ച സ്ഥിതിക്ക് കഥപറയലും
വീഡിയോപാഠമാക്കിയാലോ എന്ന
ആലോചന.
തുടര്‍ന്ന്
റിക്കാര്‍ഡിംഗ്.
കഥയുടെ
അവസാനം പ്രവര്‍ത്തനം
നിര്‍ദേശിച്ചു.
നാടകമോ
സിനിമയോ നിര്‍മിക്കാമോ?
വീഡിയോപാഠം
ക്ലിക്കായി.
അധ്യാപകരുടെ
വാട്സാപ്പ് കൂട്ടായ്മകള്‍
അത് പ്രചരിപ്പിച്ചു.
ഫലമോ
ധാരാളം നാടകങ്ങള്‍ എനിക്ക്
വാട്സാപ്പിലൂടെ കിട്ടി.
കുട്ടികള്‍
റേഡിയോ നാടകമായും പാവകളിയായും
അവതരിപ്പിച്ചിട്ടുണ്ട്.
റേഡിയോ
ജെ സി ബിയില്‍ സകുടുംബം ഈ കഥ
പശ്ചാത്തല സംഗീതത്തോടെ
അവതിരിപ്പിച്ചതിന്റെ ഓഡിയോയും
ധാരളമായി ലഭിച്ചു.
ഇത്രയധികം
വൈവിധ്യം ആവിഷ്കാരത്തില്‍
പ്രകടിപ്പിച്ചതിലൂടെ ഞാന്‍
തിരിച്ചറിയുന്ന കാര്യങ്ങളിവയാണ്.
- അനുഭവതീവ്രത വര്‍ധിപ്പിക്കുന്ന രീതിയില്‍ കഥ അവതരിപ്പിച്ചാല്‍ അത് കുട്ടികളുടെ മനസിനെ സ്വാധീനിക്കുകയും പുതിയ ആവിഷ്കാരത്തിന് നിര്‍ദേശിച്ചാല്‍ അത് ഏറ്റെടുക്കപ്പെടുകയും ചെയ്യും.
- സര്‍ഗാത്മക ആവിഷ്കാരം കഥയുടെ മികച്ച ആസ്വാദനത്തിനും വഴിയൊരുക്കും
- കുട്ടികളുടെ സര്‍ഗാത്മകതയെ വെല്ലുവിളിക്കാത്ത അഭ്യാസങ്ങളാണ് പാഠപുസ്തകങ്ങളിലധികവും ആ രീതിയില്‍ മാറ്റം വരണ്ടേതുണ്ടോ എന്ന് ആലോചിക്കണം
- കഥ പറയല്‍ ക്ലാസുകളില്‍ വേണ്ട വിധം നടക്കുന്നില്ല. ഒന്നാം ക്ലാസു കഴിഞ്ഞാല്‍ പിന്നെ കഥാവായനയും എഴുത്തും ചോദ്യങ്ങളും ഉത്തരങ്ങളും മാത്രമായി ചുരുങ്ങുന്നുണ്ടോ? സ്വതന്ത്രകഥാവതരണസന്ദര്‍ഭങ്ങള്‍ ധാരാളമായി വേണ്ടേ?
- വ്യവഹാരരൂപ നിര്‍മിതിക്ക് ആവശ്യപ്പെടുമ്പോള്‍ നല്‍കുന്ന അനുഭവം ശക്തവും നിര്‍ദേശങ്ങള്‍ വ്യക്തവും ആയിരിക്കണം.
പത്തനംതിട്ട വളളിക്കോട് നിന്നും
(സ്വപ്ന ടീച്ചര്‍ അയച്ചു തന്നത്) ദേവീകൃഷ്ണ ( ക്ലാസ് ഏഴ്, PDUPS) ,
ആലപ്പുഴയില്‍
നിന്നും ഒമ്പതാം ക്ലാസ്
വിദ്യാര്‍ഥിനിയായ അമിനഫയാന,
കോട്ടയം
കാഞ്ഞിരത്താനം സ്കൂളിലെ
അധ്യാപികയായ ക്രിസ്റ്റീന
ജേക്കബ് എന്നിവരെഴുതിയ
നാടകമാണ് ചുവടെ നല്‍കുന്നത്.
നാടകം
2 ( അമിനഫയാന എഴുതിയത്)
മത്തങ്ങാപ്പയറോണ്ടാലോലം
രംഗം
1
ഒരു
ദേശത്തിന്റെ ദൂരക്കാഴ്ച.
അവിടെ
ചെറിയൊരു വീട്
പശ്ചാത്തലത്തിൽ
ഒരു കുഞ്ഞിന്റെ കരച്ചിൽ
കേൾക്കാം.
രംഗം
2
വീടിന്റെ
ഉമ്മറത്തേക്ക് ഒരു മുത്തശ്ശി
കടന്നു വരുന്നു.
താഴെ
പായയിൽ കിടക്കുന്ന കുഞ്ഞിനെ
മുത്തശ്ശി കയ്യിലെടുക്കുന്നു.
അത്
കണ്ടു കൊണ്ട് വീടിന്റെ മറവിൽ
കുറച്ച് കുട്ടികൾ നിൽക്കുന്നുണ്ട്.
കുഞ്ഞിനെ
ചേർത്ത് പിടിച്ചു മുത്തശ്ശി
താരാട്ട് പാടാൻ തുടങ്ങുന്നു.
"അമ്മിണി
അമ്മിണി അമ്മിണി അമ്മിണി
അമ്മിണി അമ്മിണി ആരിരാരോ..
കുമ്മിണി
കുമ്മിണി കുമ്മിണി കുമ്മിണി
കുമ്മിണി കുമ്മിണി ആരിരാരോ..
ആലോലം
ആലോലം ആരിരാരോ.."
ആ
താരാട്ട് ഏറ്റ് പാടുന്ന
കുട്ടികൾ
"അമ്മിണി
അമ്മിണി അമ്മിണി
അമ്മിണി....
കുമ്മിണി
കുമ്മിണി.കുമ്മിണി ആരിരാരോ.....
ആലോലം
ആലോലം ആലോലംആലോലം
ആലോലം ആലോലംആരിരാരോ....
"
രംഗം
3
താരാട്ട്
പാട്ട് പാടികൊണ്ട് പാട വരമ്പത്തു
കൂടി ഓടുന്ന കുട്ടികൾ.
കുട്ടി
1:
"എത്ര
സുന്ദരമായ പാട്ടാണല്ലേ..."
കുട്ടി
2:
" നല്ല
ഓമനത്തം ഉള്ള കുഞ്ഞും..
"
കുട്ടി
3:
" നമുക്ക്
അവൾക്കൊരു പേരിട്ടാലോ...
? "
കുട്ടികൾ
എല്ലാവരും ചേർന്ന് :
"ശരിയാ
ശരിയാ...
"
കുട്ടി
4:"
പക്ഷെ
എന്ത് പേരാണിടുക..
?"
(എല്ലാവരും
ആലോചിക്കുന്നു)
കുട്ടി2:
"നമുക്ക്
അമ്മിണി കുമ്മിണി എന്നിട്ടാലോ..?"
കുട്ടികൾ
ചേർന്ന്:
"ഹായ്
നല്ല പേര്...
അമ്മിണി
കുമ്മിണി..
അമ്മിണി
കുമ്മിണി..
"
ആർപ്പു
വിളിച്ചു കൊണ്ട് ഓടി മറയുന്ന
കുട്ടികൾ.
രംഗം
4
ഒരു
പൂന്തോട്ടം
അവിടേക്ക്
കടന്നു വരുന്ന അമ്മിണി കുമ്മിണി
(വളർന്നു
ഒരു പെൺകുട്ടി ആയ അമ്മിണി
കുമ്മിണി )
അവൾ
പൂക്കളോടും പൂമ്പാറ്റകളോടും
കിന്നാരം പറയുന്നു.
അപ്പോ
അവിടേക്ക് കടന്നു വരികയാണ്
ഒരു പൂച്ചയും പിന്നെ ഒരു
പട്ടിക്കുട്ടനും.
അവരെ
കണ്ടപ്പോൾ സന്തോഷത്തോടെ
അമ്മിണി കുമ്മിണി പറഞ്ഞു.
"ഹായ്
എന്റെ കൂട്ടുകാർ വന്നല്ലോ...
വൃത്തിപ്പൂച്ചേ...
മണാമണൻ
പട്ടീ ...
നിങ്ങൾ
എവിടെ ആയിരുന്നു..
?"
അപ്പോൾ
വാലാട്ടിക്കൊണ്ട് വൃത്തിപ്പൂച്ച
പറഞ്ഞു
"അമ്മിണി
കുമ്മിണീ ..
ഞങ്ങൾ
ഒരു കാര്യം പറയാൻ വന്നതാണ്..
"
അമ്മിണി
കുമ്മിണി:
"എന്താ
പറയ്..
കേൾക്കട്ടെ..
"
മണാമണൻ
പട്ടി :
"അമ്മിണി
കുമ്മിണീ..
നമ്മൾ
കൂട്ടുകാരല്ലേ..
നമ്മൾ
എപ്പോഴും ഒരുമിച്ചല്ലേ
കളിക്കുന്നത്..
"
വൃത്തിപ്പൂച്ച:
"ഇത്തവണ
നമുക്ക് മത്തങ്ങാപയർ നാട്ടാലോ..
?"
അമ്മിണി
:
"അതിനെന്താ
ഞാൻ തയ്യാർ"
എല്ലാവരും
ചേർന്ന് പാടുന്നു..
"അമ്മിണി
കുമ്മിണി ആലോലം..
മത്തങ്ങപ്പയറോണ്ടാലോലം..
"
രംഗം
5
പൂന്തോട്ടം
അമ്മിണി
കുമ്മിണിയും വൃത്തിപ്പൂച്ചയും
മണാമണൻ
പട്ടിയും ചേർന്ന് മത്തങ്ങാപയർ
നടുന്നു.
അമ്മിണി
:
" നോക്കൂ
..
നമുക്ക്
എല്ല ദിവസവും ഇതിനു വെള്ളം
ഒഴിക്കണം..
"
"ശരി
ശരി ...
" രണ്ടു
പേരും തലയാട്ടി.
രംഗം
6
പൂന്തോട്ടത്തിൽ
വളർന്നു വലുതായ മത്തങ്ങാപയർ
ചെടി.
അതിനു
ചുറ്റും നിൽക്കുന്ന അമ്മിണിയും
കൂട്ടുകാരും.
വൃത്തിപ്പൂച്ച
:
" നോക്കൂ...
നമ്മുടെ
ചെടിയിൽ പൂവിട്ടിരിക്കുന്നു
...
"
എല്ലാവരും
സന്തോഷത്തോടെ തുള്ളിച്ചാടി.
അതിനു
ശേഷം അവർ എല്ലാവരും ചേർന്ന്
പാടി.
"അമ്മിണി
കുമ്മിണി ആലോലം..
മത്തങ്ങാപ്പയറോണ്ടാലോലം...
"
രംഗം
7
ഒരു
പുഴക്കര
അരികിൽ
ഒരു തോണി കിടക്കുന്നു
മത്തങ്ങാ
പയറുകൾ തലയിൽ ചുമന്ന് ധോണിയുടെ
അരികിലേക്ക് നടന്നു വരുന്ന
അമ്മിണിയും കൂട്ടുകാരും.
അവർ
മത്തങ്ങാ പയർ തോണിയുടെ നടുവിൽ
വെച്ചു.
എല്ലാവരും
കയറി.
പൂച്ച
:
വരൂ
നമുക്ക് ചന്തയിലേക്ക് പോകാം..
വൃത്തിപ്പൂച്ച
തോണി തുഴയാൻ തുടങ്ങി.
രംഗം
8
പുഴയുടെ
നടുവിൽ തോണിയിൽ പോകുന്ന
കൂട്ടുകാർ.
അപ്പോൾ
ഒരു മീൻ പൊങ്ങിച്ചാടി.
അത്
കണ്ട വൃത്തിപ്പൂച്ച:
"ഹായ്
ദേ ഒരു മീൻ...
" അതും
പറഞ്ഞ് അവൻ മീനെ പിടിക്കാൻ
ഒറ്റ ചാട്ടം.
അമ്മിണി
:
" അയ്യോ
ചാടല്ലേ വൃത്തിപ്പൂച്ചേ.."
"മ്യാവൂ
മ്യാവൂ.."
ബ്ലും..
മറിയുന്ന
തോണി
അമ്മിണിയും
പൂച്ചയും പട്ടിയും മത്തങ്ങാ
പയറും എല്ലാം വെള്ളത്തിലേക്ക്.
ബ്ലും..
എല്ലാവരും
നിലവിളിക്കുന്നു
"അയ്യോ
അയ്യോ..
തോണി
മറിഞ്ഞേ..
രക്ഷിക്കണേ..
"
രംഗം
9
കഷ്ടപ്പെട്ട്
തോണിയുമായി കരക്കെത്തുന്ന
അമ്മിണി കുമ്മിണി .അവൾ
ചുറ്റും നോക്കുന്നു.
ആരെയും
കാണാനില്ല.
സങ്കടത്തോടെ
അമ്മിണി പാടി
"
അമ്മിണി
കുമ്മിണി ആലോലം
മത്തങ്ങ
പ്പയറോണ്ടാലോലം..
"
സങ്കടത്തോടെ
തിരിചു പോകാൻ ഒരുങ്ങുന്ന
അമ്മിണി.
തോണിയിൽ
കേറാൻ തുടങ്ങുന്നു.
അപ്പോ
അവളുടെ മുന്നിൽ ചെളിയിൽ കുഴഞ്ഞ
ഒരു ജീവി വന്നു നിന്നു.
അമ്മിണി:
"ങേ
ഇതെന്ത് ജീവി....?"
ജീവി:"മ്യാവൂ..."
അമ്മിണി:"ആഹാ..
വൃത്തിപ്പൂച്ച
ആയിരുന്നോ...
വാ
വാ..
മണാമണൻ
എവിടെ..
?"
അപ്പോൾ
അകലെ നിന്നൊരു ശബ്ദം
"ഞാൻ
ഇവിടുണ്ടേ....
"
വെള്ളം
കുടിച്ചു വയർ വീർത്ത മണാമണൻ
പട്ടി നടന്നു വരുന്നു..
എല്ലാവരും
ഒരുമിച്ച് സന്തോഷത്തോടെ
തോണിയിൽ കയറുന്നു.
രംഗം
10
പുഴയുടെ
നടുവിൽ സന്തോഷത്തോടെ തോണിയിൽ
പോകുന്ന കൂട്ടുകാർ.
അവർ
പാടുന്നു..
"
അമ്മിണി
കുമ്മിണി ആലോലം
മത്തങ്ങ
പ്പയറോണ്ടാലോലം..
"
"
അമ്മിണി
കുമ്മിണി ആലോലം
മത്തങ്ങ
പ്പയറോണ്ടാലോലം..
"
വൃത്തിപ്പൂച്ച:
അല്ലാ.
.. നമ്മുടെ
മത്തങ്ങാപയർ എവിടെ...
?
അമ്മിണി
:"ശരിയാണല്ലോ..
"
മണാമണൻ
:"
ചിലപ്പോ
അത് ചന്തയിൽ എത്തിയിട്ടുണ്ടാകും
.
നമുക്ക്
പോയി നോക്കിയാലോ..
?
വൃത്തിപ്പൂച്ച
:"
ശരിയാ...
അമ്മിണി
കുമ്മിണിയെ വീട്ടിൽ എത്തിച്ചിട്ട്
നമുക്ക് ചന്തയിൽ പോയി നോക്കാം..
"
അവർ
വീണ്ടും പാടി..
"
അമ്മിണി
കുമ്മിണി ആലോലം
മത്തങ്ങ
പ്പയറോണ്ടാലോലം..
"
CurtAin
Voice
over
അന്ന്
മത്തങ്ങാപയറും തപ്പി ഇറങ്ങിയ
വൃത്തിപ്പൂച്ചയും മണാമണൻ
പട്ടിയും തുടങ്ങി വച്ച പതിവാണ്
ഇന്ന് നാം കാണുന്ന ചന്തയിൽ
അലഞ്ഞു നടക്കുന്ന പട്ടികളും
പൂച്ചകളും.
Background
music
"
അമ്മിണി
കുമ്മിണി ആലോലം
മത്തങ്ങ
പ്പയറോണ്ടാലോലം..
"
"
അമ്മിണി
കുമ്മിണി ആലോലം
മത്തങ്ങ
പ്പയറോണ്ടാലോലം..
"
ശുഭം
അധ്യാപിക എഴുതിയത് വായിക്കാം.
മത്തങ്ങപ്പയറോണ്ടാലോലം
രംഗം
I
(
ഒരു
ചെറിയ വീടിന്റെ ഉൾവശം'
ഒരു
തൊട്ടിൽ കെട്ടിയിരിക്കുന്നു
'തൊട്ടിലിൽ
ഒരു കുഞ്ഞു കിടന്നുറങ്ങുന്നുണ്ട്.
ഒരു
മുത്തശ്ശി ധൃതിയിൽ
തൊട്ടിലിന്നരികിലേയ്ക്കു
വരുന്നു.)
മുത്തശ്ശി
(തൊട്ടിലിനുള്ളിലേയ്ക്ക്
നോക്കിക്കൊണ്ട് )
മുത്തശ്ശി:
ഓ....
രോ..
രോ...
രോ...
പെണ്ണാവ
ഉണന്നോ....
(തൊട്ടിലാട്ടിക്കൊണ്ട്
)
മുത്തശ്ശി
(
പാടുന്നു):
അമ്മിണി
അമ്മിണി അമ്മിണി അമ്മിണി
കുമ്മിണി
കുമ്മിണി ആരിരാരോ
അമ്മിണി
അമ്മിണി അമ്മിണി അമ്മിണി
കുമ്മിണി
കുമ്മിണി ആരിരാരോ
(പാട്ടു
കേട്ട് ഒരു കൂട്ടം കുട്ടികൾ
കടന്നു വരുന്നു'
അവരും
പട്ടേറ്റു പാടുന്നു)
പാട്ടവസാനിക്കുമ്പോൾ
കുട്ടികൾ:
മുത്തശ്ശി
....
അമ്മിണി
അമ്മിണി ഉറക്കായോ...
മുത്തശ്ശി:
പോടാ
-
.. പോടാ...
പെണ്ണാവേ...
ഉണത്തല്ലേ.
(കുട്ടികൾ
അമ്മിണി കമ്മിണി എന്നു പാടിയും
പൊട്ടിച്ചിരിച്ചും പുറത്തേയ്ക്ക്
ഓടുന്നു)
(കർട്ടൻ)
രംഗം
2
(മുറ്റം'
പുച്ചെടികൾ
മുറ്റത്ത്.ഒരു
ബാലിക തുള്ളിച്ചാടി വരുന്നു.
ഒരു
ചെടിക്കരികിലെത്തി പൂക്കളെ
തലോടുന്നു)
ബാലിക:
ഹായ്..
പൂവേ,
നിന്നെ
കാണാനെന്തു ശേലാ..
(ബാലിക
പൂവെ തൻ്റെ കവിളോടു ചേർത്ത്
നൃത്തം ചെയ്യുന്നു)
(കുറച്ചു
കുട്ടികൾ രംഗത്തേയ്ക്ക് ഓടി
വന്ന് മറുഭാഗത്തേയ്ക്ക്
പോകുന്നു.)
കട്ടികൾ
(ഉച്ചത്തിൽ):
ഹായ്..
അമ്മിണി
കമ്മിണീ ...
കളിക്കാൻ
പോരുന്നോ...
അമ്മിണികുമ്മിണി
:നിങ്ങള്
പൊക്കോളിൻ....
എൻ്റെ
കൂട്ടുകാര് ഇപ്പോ വരൂലോ....
ഹായ്...
മണാളൻ
വന്നൂലോ...
(ഒരു
നായ്ക്കുട്ടി രംഗത്തേയ്ക്ക്
വരുന്നു)
അമ്മിണി
കുമ്മിണി(സന്തോഷം):
ദേ...
വൃത്തിപ്പൂച്ചയും
വന്നു ട്ടോ..
(
മറ്റൊരു
കോണിൽ നിന്ന് ഒരു പൂച്ചക്കുട്ടി
രംഗത്തേയ്ക്ക്
വൃത്തിയും
മണാളനും :മ്യാവൂ...
മ്യാവു...
ബ്
ഔ:
ഹായ്..
അമ്മിണി
കുമ്മിണീ ..
(മൂവരും
വട്ടം കൂടി പാട്ടു പാടി നൃത്തം
തുടങ്ങി )
മൂവരും:
അമ്മിണി
കുമ്മിണി ആലോലം
മത്തങ്ങാപ്പയറോണ്ടാലോലം
[2]
(പാട്ടവസാനിച്ചു)
വൃത്തിപ്പൂച്ച:
നമുക്കു
മത്തങ്ങാപ്പയറു നട്ടാലോ ....
മണാളൻനായ
:ആ...ആ....
നമുക്കു
നടാം...
അമ്മിണി
കുമ്മിണി :ആയ്
....ആയ്
...
നമുക്കു
നടാം:
.. വാ...
വാ....
മത്തങ്ങാപ്പയറുനടാം....
(മൂവരും
കൂടി പയറു കുഴിച്ചിടുന്നു
'ചുറ്റും
നിന്ന് വട്ടം കൂടി പാടിക്കളിക്കുന്നു)
"അമ്മിണി
കമ്മിണി ആലോലം
മത്തങ്ങാപ്പയറോണ്ടാലോലം
[2]
(കർട്ടൻ)
(രംഗം
3)
(മുറ്റം
.അമ്മിണി
കുമ്മിണി മുറ്റത്തേയ്ക്കു
വരുന്നു)
അമ്മിണികമ്മിണി
:ഹായ്...
ദേ...
മണാളാ...
വൃത്തിപ്പൂച്ചേ....
ഓടിയോടി
വാ ....
(നായ്ക്കുട്ടിയും
പുച്ചക്കുട്ടിയും ഓടി വരുന്നു)
മണാളൻനായ്:
എന്താ...
എന്താ
....
അമ്മിണിക്കുമ്മിണി
(സന്തോഷം)
:ദേ
...
നോക്കിയേ...
മത്തങ്ങാപ്പയറു
ചെടിയിൽ എന്തോരം പയറാന്നു
നോക്കിയേ...
വൃത്തിപ്പൂച്ച
(തുള്ളിച്ചാടുന്നു
):
മ്യാവൂ....
'മ്യാവൂ....
മണാൻ
(
കുരച്ചു
ചാടി):
ബ്
ഔ '...
(മൂവരും
മത്തങ്ങാപ്പയറു ചെടിക്കു
ചുറ്റും കൂടി പാടിക്കളിക്കുന്നു)
"അമ്മിണി
കുമ്മിണി ആലോലം
മത്തങ്ങാപ്പയറോണ്ടാലോലം
[2]
കളി
അവസാനിക്കുമ്പോൾ:
അമ്മിണി
കുമ്മിണി :കൂട്ടുകാരേ,
നമുക്കീ
മത്തങ്ങാപ്പയറു പറിച്ച്
ചന്തയ്ക്കു കൊണ്ടു പോയാലോ...
മറ്റുള്ളവർ:
ശരിയാ
...
ശരിയാ...
നമുക്കു
പോകാം:
(മൂവരും
പാടികളിക്കുന്നു)
"അമ്മിണി
കുമ്മിണി ആലോലം
മത്തങ്ങാപ്പയറോണ്ടാലോലം
[2]
(കർട്ടൻ)
രംഗം
4
(
പുഴയുടെ
ദൃശ്യം.
രംഗത്ത്
ഒരു വള്ളം.
അമ്മിണികുമ്മിണിയും
മണാളനും വൃത്തിപ്പൂച്ചയും
വള്ളത്തിലിരിക്കുന്നു.
വൃത്തിപ്പൂച്ചയാണ്
വള്ളം തുഴയുനത് .അവരുടെ
പാട്ടും കേൾക്കാം )
"അമ്മിണി
കുമ്മിണി ആലോലം
മത്തങ്ങാപ്പയറോണ്ടാലോലം
"
അമ്മിണി
കുമ്മിണി (ആഹ്ലാദസ്വരത്തിൽ):
ഹായ്...
എന്തു
രസാ...
പുഴ
കാണാൻ ....
മണാളൻ
:നമ്മള്
പുഴയുടെ നടുക്കെത്തി
കേട്ടോ...
വൃത്തിപ്പൂച്ച
(കൊതി
):
ദേ...
മുട്ടൻ
മീൻ ...
വൃത്തിപ്പൂച്ച
(പുഴയിലേയ്ക്കെടുത്തൊരു
ചാട്ടം)
"ബ്ലും
"
(വള്ളം
ഇളകി 'മത്തങ്ങാപ്പയർ
പുഴയിലേയ്ക്കു തെറിച്ചു വീണു
)
"ബ്ലും
''
(മത്തങ്ങാപ്പയർ
പിടിക്കാൻ ശ്രമിച്ച മണാളൻനായും
പുഴയിൽ വീണു.)
"ബ്ലും
''
അമ്മിണി
കുമ്മിണി (കരച്ചിൽ):
ശ്ശോ..
അവരെ
കാണുന്നില്ലല്ലോ ....
മണാളാ...
വൃത്തിപ്പൂച്ചേ....
നിങ്ങളെവിടെപ്പോയി...
(അമ്മിണി
കുമ്മിണി തുഴ കയ്യിലെടുക്കുന്നു
'
തുഴയുന്നു)
(അവൾ
ആഞ്ഞു തുഴഞ്ഞ് ചുറ്റും കറങ്ങി
വിളിച്ചു.)
"വൃത്തിപ്പൂച്ചേ...
മണാളാ...."
(അമ്മിണി
കുമ്മിണി കരഞ്ഞുകൊണ്ട് വള്ളം
തുഴയുന്നു)
(കർട്ടൻ)
രംഗം 5
(പുഴയുടെ
മറ്റൊരു ദൃശ്യം'
രംഗത്ത്
പൊന്തക്കാട് .അതിന്നരികിലിരുന്ന്
ഏങ്ങലടിക്കുന്ന അമ്മിണി
കുമ്മിണി )
അവൾ
(കരച്ചിൽ):
അവരെ
കണ്ടില്ലല്ലോ iമണാളാ...
വൃത്തിപ്പുച്ചേ..
വേഗം
വായോ....എനിച്ചു
പേടിയാവണൂ....
(
നിശ്ശബ്ദത
)
അമ്മിണി
കമ്മിണി :ഓ...
നേരമൊത്തിരിയായി...
വന്ന
വഴി ഒന്നുകൂടി നോക്കാം
(അവൾ
വള്ളത്തിനടുക്കലേയ്ക്കു
നടന്നു )
"
മ്യാവൂ....
മ്യാവൂ.....
"
അവൾ
(തിരിഞ്ഞു
നോക്കി ചിരിച്ചു കൊണ്ട് ):
ഹായ്''...
വൃത്തിപ്പൂച്ച
(വൃത്തിപ്പൂച്ച
നനഞ്ഞു കുളിച്ചു തളർന്ന ഭാവം
)
(അമ്മിണി
കുമ്മിണി ഓടിച്ചെന്ന് അവനെ
കെട്ടിപ്പിടിച്ചു)
അവൾ
(
സങ്കടം
):
മണാളനെ
കണ്ടില്ലല്ലോ വൃത്തിപ്പൂച്ചേ...
"ബ്
ഔ ...'ബ്
ഔ ...."
അവൾ
(
സന്തോഷം):
ആയ്
....
ദാ...
മണാളനും
വന്നേ..
മണാളൻ
(കിതപ്പ്):
അമ്മിണി
കുമ്മിണിപ്പെണ്ണേ,
ഒത്തിരി
നോക്കി....മടുത്തു..
നമ്മുടെ
മത്തങ്ങാപ്പയറെല്ലാം പോയി
അമ്മിണി
കുമ്മിണി :സാരല്യ...
നിങ്ങളു
വന്നൂലോ...
നമുക്കു
തിരിച്ചു പോകാം
അവർ
(വള്ളത്തിലേയ്ക്കുകയറുന്നു)
അവൾ
(സോത്സാഹം
):
ആ....
പാട്
...
ആ
പാട്ട്....
അമ്മിണി
കുമ്മിണി ആലോലം
മത്തങ്ങാപ്പയറോണ്ടാലോലം
(മൂവരും
പാട്ടു പാടി വള്ളം തുഴയുന്നു)
(കർട്ടൻ)
രംഗം
6
(
രംഗത്ത്
വള്ളം ...
വള്ളത്തിൽ
അമ്മിണി കുമ്മിണി.മണാളൻനായ്ക്കുട്ടി,
വൃത്തിപ്പൂച്ച
)
അമ്മിണി
കുമ്മിണി :ദേ
...
വൃത്തിപ്പൂച്ചേ....
മുഴുത്ത
മീൻ ..
ചാടണ്ടേ...
വൃത്തിപ്പൂച്ച:
ഏയ്....
വേണ്ടേ
വേണ്ട...
ഞാനില്ലേ
(
പൊട്ടിച്ചിരിക്കുന്നു)
അമ്മിണി
കുമ്മിണി :(
പൊട്ടിച്ചിരിക്കുന്നു)
മണാളൻ:
( പൊട്ടിച്ചിരിക്കുന്നു)
അമ്മിണി
കുമ്മിണി (
നിശ്ചയഭാവം):
നമുക്കേ
ഇനീം നടണം മത്തങ്ങാപ്പയറ്:
അപ്പോ,
അത്
മുളച്ച് വളർന്ന് ഒത്തിരി
പയറുണ്ടാവും...
അതെല്ലാം
പറിച്ച് ചന്തയ്ക്കു പോണം
അന്നു നമുക്ക്...
അല്ലേ...
കൂട്ടരേ,
:
വൃത്തിപ്പൂച്ച:(
പൊട്ടിച്ചിരിക്കുന്നു)
മണാളർ:(
പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു)
അവൾ:
(കുടുകുടെ
ചിരിക്കുന്നു)
മൂവരും
പാട്ടും തുടങ്ങി:
"അമ്മിണി
കുമ്മിണി ആലോലം
മത്തങ്ങാപ്പയറോണ്ടാലോലം
"
(കർട്ടൻ )
ശുഭം
(ക്രിസ്റ്റീന
ജേക്കബ് ,എൽ.പി.എസ്.ടി,
സെന്റ്
ജോൺസ് ഹൈസ്ക്കൂൾ
കാഞ്ഞിരത്താനം,
കോട്ടയം
)
9 comments:
മാഷുടെ കൊറോണ കാലത്തെ വിദ്യാഭ്യാസ ഇടപെടലുകൾ നല്ല ഫലം തരുന്നു. ഒരു മത്തങ്ങാപ്പയറോണ്ട് ഇത്രമേൽ ആലോലമാടിയ കുട്ടികളുടെ കഴിഞ്ഞ ഒരു മാസക്കാലത്തെ സർഗാത്മകത ഞങ്ങളുടെ സന്തോഷത്തിനും സംതൃപ്തിക്കും കാരണമായി. ഇതേറ്റെടുത്ത എല്ലാ സ്ക്കൂൾ കുട്ടികൾ ക്കും ടീച്ചർമാർ ക്കും അഭിനന്ദനങ്ങൾ. ഒപ്പം നവചേതനയുടെ നന്ദിയും അറിയിക്കട്ടെ
കഴിഞ്ഞ കുറച്ചു കാലമായി ഭാഷാ ക്ലാസ്സിലെ ക്ലാസ് റൂം പ്രക്രിയയില്‍ അവതരണത്തിന് പ്രാധാന്യം നല്‍കി കൊണ്ട് ആണ് ചെയ്തു വരുന്നത് . ഏത് കാര്യവും ആദ്യം അവതരണവും വിലയിരുത്തി ഫീഡ് ബാക്ക് നല്‍കലും പിന്നീട് മാത്രം അവതരിപ്പിച്ചതിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കലും ചെയ്തപ്പോള്‍ കൂടുതല്‍ താത്പര്യത്തോടെ കുട്ടികള്‍ ഏറ്റെടുക്കാന്‍ തുടങ്ങി .അവരുടെ പ്രകടനം റെക്കോര്‍ഡ് ചെയ്യുന്നതും അവരുടെ പ്രവര്‍ത്തന സീനിലെ ഫോട്ടോകള്‍ വര്‍ക്ക് ഷീറ്റില്‍ ഉള്‍പ്പെടുത്തിയുള്ള വ്യക്തിഗത /ഗ്രൂപ്പ് വര്‍ക്ക് ഷീറ്റുകളും പിന്നാക്കം നില്‍ക്കുന്നവര്‍ പോലും ഏറ്റെടുക്കുന്ന അനുഭവം ഉണ്ടായിരുന്നു . ഇവിടെ കണ്ട ഷോര്‍ട്ട് ഫിലിം സാധ്യത ഇതേ വരെ ചെയ്തു നോക്കിയില്ല . വായിയ്ക്കാന്‍ നല്‍കുന്ന കഥ , ചിത്രങ്ങള്‍ എന്നിവയില്‍ നിന്ന് വാചികമായ കഥ പറച്ചില്‍ , വിവരണം ,നാടകം എന്നിവ ഒക്കെ ലഭിക്കാറുണ്ട് .
അധ്യാപകർക്ക് ശക്തമായ അനുഭവം നൽകുന്നതും പ്രധാനമാണ് എന്ന് റോഷ്നി അനുഭവത്തിന്റെ വെളിച്ചത്തിൽ പറയട്ടെ.
നേരിട്ട് തന്നെ ശില്പ ശാലകള്‍ വഴി വ്യത്യസ്ത അനുഭവങ്ങള്‍ നല്‍കിയിട്ട് പോലും രോശ്നിയിലെ ചെറിയ ശതമാനം വോളന്റിയര്‍മാര്‍ ഭാഷാ ക്ലാസ്സിലെ പല സൂക്ഷ്മ പ്രക്രിയകളും അവഗണിക്കുന്നതായി മോനിടരിംഗ് നടത്തി തിരിച്ചറിഞ്ഞിരുന്നു . ഇവര്‍ക്ക് ഇക്കാര്യത്തില്‍ ധാരണ ലഭിക്കും വിധം അനുഭവങ്ങള്‍ നല്‍കാന്‍ കഴിയാത്തത് എന്‍റെ വ്യക്തിഗതമായ പരാജയം ആയി തന്നെ കണക്കാക്കി വേറിട്ട സാധ്യതകള്‍ അന്വേഷിക്കുകയാണ് ഈ കൊറോണ അവധിക്കാലത്ത് ചെയ്തത് .
പുതിയ ഒരു ഭാഷാ പഠിക്കുന്ന അനുഭവം വോലന്റിയര്മാര്‍ക്ക് നല്‍കിയാല്‍ സ്വാഭാവിക ഭാഷാ ആര്‍ജനത്തിന്റെ ചൂരും ചൂടും അനുഭവിക്കാന്‍ കഴിയും .അവര്‍ കടന്നു പോയ അനുഭവം തന്നെ ആയിരിക്കില്ലേ പുതിയ ഭാഷാ ആര്‍ജിക്കുന്ന ഏതൊരു കുട്ടിയും മുതിര്‍ന്ന ആളും നേരിടേണ്ടിവരിക . ഈ അന്വേഷണത്തിന്‍റെ ഭാഗമായി വൊളണ്ടിയർമാരിൽ കൂടുതല്‍ പേര്‍ക്കും ആവശ്യം എന്ന് അവര്‍ പറഞ്ഞ തമിഴ് ഓണ്‍ലൈന്‍ ആയിആര്‍ജിക്കാനുള്ള സൂക്ഷ്മ പ്രക്രിയ വാട്ട്‌സ് ആപ്പ് കൂട്ടായ്മ വഴി ചെയ്തു നോക്കി .തമിഴ് അറിയാവുന്ന നാലഞ്ച് വോളന്റിയര്‍ മാരുടെ മെന്ടരിംഗ് കൂടെ ഉപയോഗപ്പെടുത്തി .ഏതാണ്ട് 20 മണിക്കൂര്‍ സമയം കൊണ്ട് അത്യാവശ്യം തമിഴ് സംസാരിക്കാനും കൂടുതല്‍ പരിചയപ്പെട്ട വാക്യങ്ങള്‍ വായിക്കാനും അത്യാവശ്യം എഴുതാനും 40 വോലന്റിയര്മാരും പഠിച്ചു .എന്നെ അതിലേറെ അത്ഭുതപ്പെടുത്തിയത് ഈ അനുഭവത്തിലൂടെ കുട്ടികളുടെ ഭാഷാ പഠനം സംബന്ധിച്ച് അവർക്ക് വന്ന തിരിച്ചറിവുകൾ ആയിരുന്നു. തങ്ങളുടെ ക്ളാസിൽ ചെയ്യാതെ പോയ പല സൂക്ഷ്മ പ്രക്രിയകളുടെയും പ്രാധാന്യം അവർ ഈ പഠനത്തിലൂടെ തിരിച്ചറിഞ്ഞു.
കലാധരൻ മാഷ് സൂചിപ്പിച്ചത് പോലെ അധ്യാപകർക്ക് ആയാലും കുട്ടികൾക്ക് ആയാലും നൽകുന്ന ഭാഷാ അനുഭവം വൈകാരിക തലത്തിൽ അവരെ സ്വാധീനിക്കാൻ കഴിയണം. എങ്കിൽ അവർ അത് ഏറ്റെടുക്കും. ഇക്കാര്യത്തിൽ ഇനിയും ഗവേഷണ സ്വഭാവത്തോടെ അന്വേഷണം നടത്തേണ്ടതുണ്ട്.
നവചേതന ഗ്രന്ഥശാലയെ പ്രതിനിധീകരിച്ച് അനുപ്രിയ, സ്നേഹ പ്രിയ,അംഗരീയ എന്നിവർ നിർമിച്ച സിനിമ ഗംഭീരമായി. അമ്മിണി കുമ്മിണിയെ മനസിൽ ആലോലംപാടി ആസ്വദിച്ചു ചെയ്ത സിനിമ.ദേവപ്രിയ, അമിന ഫയാന, ക്രിസ്റ്റീന ജേക്കബ് ടീച്ചർ എന്നിവർ തയ്യാറാക്കിയ നാടക സ്ക്രിപ്റ്റ് അസലായിട്ടുണ്ട്.എല്ലാവർക്കും അഭിനന്ദനങ്ങൾ!
അഭിനന്ദനങ്ങൾ...മക്കളേ..❤
"ഏത് കാര്യവും ആദ്യം അവതരണവും വിലയിരുത്തി ഫീഡ് ബാക്ക് നല്‍കലും പിന്നീട് മാത്രം അവതരിപ്പിച്ചതിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കലും ചെയ്തപ്പോള്‍ കൂടുതല്‍ താത്പര്യത്തോടെ കുട്ടികള്‍ ഏറ്റെടുക്കാന്‍ തുടങ്ങി "ജയശ്രീ ടീച്ചര്‍ പറഞ്ഞ ഈ രീതിയല്ല ഇവിടെ ചെയ്തത്. അതിനാല്‍ ഇതല്ലഅത്. പ്രഘാന വിയോജിപ്പ് കുട്ടി ആവിഷ്കാരം നടത്തിയ ശേഷം എന്തിന് സ്ക്രിപ്റ്റ് എഴുതണം. എഴുതിക്കലിനുവേണ്ടിയുളള എഴുത്താണത്. സിനിമ ഉണ്ടാക്കിയ ശേഷെ തിരക്കഥ എഴുതുന്നതുപോലെ.
റോഷ്നി പദ്ധതിയുടെ പൊതുസമീപനത്തോട് എനിക്ക് വിയോജിപ്പുണ്ട്. ഒരു കുട്ടിയുടെ മേല്‍ മാതൃഭാഷയ്ക് പകരം മലയാളം കെട്ടിയേല്‍പ്പിക്കുന്നതാണത്. കേരളത്തിലെ സമാന്തര ഇംഗ്ലീഷ് മീഡിയക്കാരുടെ ബോധമാണ് അതില്‍ പ്രവര്‍ത്തിക്കുന്നത്. മാതൃഭാഷയില്‍ പഠിക്കുക എന്നത് കുട്ടിയുടെ അവകാശമാണ്. പത്താം ക്ലാസ് വരെ മലയാളം പഠിച്ച ശേഷം രാജസ്ഥാനില്‍ പോയി ഹയര്‍സെക്കണ്ടറിക്ക് അഡ്മിഷന്‍ കിട്ടാതെ പഠനം ഉപേക്ഷിച്ച കുട്ടികള്‍ പീരുമേടിലുണ്ടെന്നു പറയുന്നു.ഇപ്പോള്‍ ദേ കൊറോണ വന്നു. ഇന്ന് കുട്ടികളടക്കം മടങ്ങുകയാണ്. സ്വന്തം നാട്ടില്‍ പോയാല്‍ അവര്‍ക്ക് അവരുടെ മാതൃഭാഷയില്‍ തുടരാനാകുന്ന അവസ്ഥയുണ്ടാകണം. കേരളത്തില്‍ ജീവിക്കുന്ന കന്നഡ മാതൃഭാഷയായിട്ടുളള കുട്ടിയോടുളള സമീപനമാണ് ഇവരോടും വേണ്ടത്. അക്കാദമികമായ നിലപാടാണത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ കുട്ടികളുടെ കാര്യം പരിശോധിക്കണം. ഇവരൊക്കെ ആജീവനാന്തകാലം കേരളത്തിലാകുമോ താമസം? ഉറപ്പുണ്ടോ? ഞാന്‍ പീരുമേട്ടില്‍ പോയപ്പോള്‍ തെയിലയുടെ വിലക്കുറവ് കാരണം കൃഷിവേലയില്ലാതായി നൂറുകണക്കിന് പേര്‍ ആസാമിലേക്ക് തിരികെപ്പോയി. അവരുടെ മക്കള്‍ ഇവിടെ കുറച്ചുകാലം മലയാളം പഠിച്ചു. ആസാമില്‍ നിന്ന് അവര്‍ മടങ്ങി വന്നില്ല. ആ കുട്ടികള്‍ക്ക് മലയാളം എന്തു ഗുണമാണ് ഉണ്ടാക്കിയത്? താല്കാലിക നേട്ടത്തിനു വേണ്ടി സ്കൂളുകള്‍ പലതും ചെയ്യും. കുട്ടിയുടെ പക്ഷത്ത് നിന്ന് ആലോചിക്കണം.റോഷിനി ഇവിടുത്തെ ചര്‍ച്ചയല്ല എങ്കിലും ആവര്‍ത്തിച്ചു ടീച്ചര്‍ സൂചിപ്പിക്കുന്നതുകൊണ്ട് വ്യക്തമാക്കിയതാണ്. ഞാന്‍ വോളണ്ടിയറുമായി ചര്‍ച്ച ചെയ്തതാണ്. ഈ കുട്ടികള്‍ക്ക് ക്ലാസ് സമയം പോലും അധ്യാപകര്‍ പരിഗണന നല്‍കുന്നില്ല. ഐ ഇ ഡി സി വിഭാഗത്തിലുളള കുട്ടികളോട് ചില അധ്യാപകര്‍ കാട്ടുന്ന മനസ്സ്ഥിതി. റോഷ്നി വാളണ്ടിയര്‍ക്ക് കുട്ടികളുമായി ഇടപഴകി. മൂന്നും നാലും ഭാഷയറിയാം. അവിടുുത്തെ ടീച്ചര്‍മാത്രം മലയാളത്തിലേ സംസാരിക്കൂ. ടീച്ചറ്‍മാര്‍ക്ക് കുട്ടിയുമായി ഇടപഴകുന്നതിലൂടെ കിട്ടുന്ന വിനമിയത്തമിഴുണ്ടല്ലോ. അതു പോലുമില്ല. അധ്യാപകരെ ബഹുഭാഷക്ലാസിനു വേണ്ടി സജ്ജമാക്കാന്‍ കഴിയുന്നില്ല. അധികമായി ഒരാളുടെ സേവനം സ്കൂളില്‍ കിട്ടുന്നുണ്ട് എന്നതു ശരിതന്നെ. പ്രീപ്രൈമറിയില്‍ ഇതരഭാഷ മാതൃഭാഷയായുളള കുട്ടികള്‍ ഇടകലര്‍ന്ന് പലഭാഷകള്‍ പഠിക്കുന്നുണ്ട്. കുട്ടികള്‍ക്ക് അവിടെ രണ്ടോ മൂന്നോ ഭാഷ ആര്‍ജിക്കാനും കഴിയുന്നു. അത് സ്വാഭാവികമായ രീതിയാണ്. ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറിയാണ് എന്നതും ഓര്‍ക്കണം. അതിനു ശേഷം മലയാളം മീഡിയം പ്രൈമറി, അതിനു ശേഷം കുറേ പേര്‍ വീണ്ടും ഇംഗ്ലീഷ് മീഡിയത്തിലേക്ക്. യൂണിയന്‍ സ്കൂളിലെയടക്കം അതാണ് സ്ഥിതി.ഒത്തിരി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. തല്‍ക്കാലും നിറുത്തുന്നു. ഇവിടെ എനിക്ക് അവകാശവാദങ്ങളില്ല. ഞാന്‍ എല്ലാത്തിനും ഉത്തരം നേരത്തെ കണ്ടെത്തിയിട്ടുമില്ല. അന്വേഷണമാണ് പഠനം.അത് തുടരുന്നു.
ജയശ്രി ടീച്ചറിന്റെ fb യിൽ സാറിന്റെ ഓരോ വീഡിയോ പാഠങ്ങളും ഉൾപ്പെടുത്തി.അതിനെ രോഷ്നിയുമായി കൂട്ടിക്കെട്ടി കുറിപ്പുകൾ വായിക്കാനിടയായി. അപ്പോൾ എനിക്ക് സംശയം തോന്നിയതാണ് സാമ്യമല്ലാത്ത പ്രവർത്തനങ്ങളുടെ കൂട്ടിക്കെട്ടലിലെ മുഴപ്പ്. പക്ഷെ എന്തുകൊണ്ടാണ് കലാധരൻ സാർ പ്രതികരിക്കാത്തതെന്ന് അത്ഭുതപ്പെട്ടു. പിന്നെ കരുതി എന്റെ ചെറിയ ബുദ്ധിയുടെ പ്രശ്നമാകുമെന്ന്. ഓരോ പ്രവർത്തനത്തിന്റെയും മികവുകളും പോരായ്മകളും വ്യത്യസ്തമായി പറയുമ്പോൾ പറയുന്നവർക്കും കേൾക്കുന്നവർക്കും ആശയ വ്യക്തത ലഭിക്കും. ജയശ്രി ടീച്ചറേ... എന്ത് സഹായം നൽകിയാലും അത് കുട്ടിയുടെ മാനസിക സന്തോഷം, ആത്മവിശ്വാസം ഇവ വർദ്ധിപ്പിക്കും. അത് കുട്ടിയുടെ വ്യക്തിത്വ രൂപീകരണത്തിന് സഹായിക്കും മലയാള മായാലും തമിഴായാലും തെലുങ്കായാലും പിന്നെ എന്റെ അഭിപ്രായത്തിൽ മാതൃഭാഷ പഠിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ രണ്ടാമത്തെ ഓപ്ഷൻ ഇംഗ്ലീഷ് മീഡിയം പഠിപ്പിക്കലാണ്. സ്വന്തം നാട്ടിൽ പോയാൽ പഠനം മുടങ്ങില്ലല്ലോ കേരളത്തിസുള്ള ഇതര സംസ്ഥാന കേന്ദ്രഗവൺമെൻറ് ഉദ്യോഗസ്ഥരുടെ മക്കൾ അങ്ങനെയാണല്ലോ പഠനം നടത്തുന്നത്.
ഇന്ന് കണ്ണൂരില്‍ നിന്നും കുട്ടികള്‍ വിളിച്ചു മത്തങ്ങപ്പയര്‍ പയറാണോ മത്തങ്ങയാണോ എന്നു ചോദിച്ച്. ആനച്ചേന ആനയാണോ ചേനയാണോ എന്നു സംശയം ചോദിച്ചപ്പോള്‍ അവര്‍ക്ക് തൃപ്തിയായി. നാടകം ചെയ്യുകയാണ് കുട്ടികള്‍. തിരശീലയൊക്കെ ക്രമീകരിച്ച്. അപ്പോഴാണ് മത്തങ്ങപ്പയറിനെയും ആവിഷ്കരിക്കാന്‍ ചിന്തിച്ചത്. കുട്ടികളുടെ ഫോണ്‍ വിളി എത്ര നല്ല അനുഭവമാണ്.അവരുടെ സര്‍ഗാത്മകതയെ വെല്ലുവിളിക്കാനായി എന്നതും. അവധിക്കാലത്ത് നിനച്ചിരിക്കാതെ ഒത്തിരി കുട്ടികളുമായി സംവദിക്കാന്‍ അവസരം കിട്ടി. ഇപ്പോള്‍ വാട്സാപ്പിലാകെ കുട്ടികളുടെ ഉല്പന്നങ്ങളാണ്. അമ്മിണിക്കുമ്മിണി കുടുംബസമേതം പാടിയതും റേഡിയോ നാടകമായി പട്ടികരച്ചിലും പൂച്ചകരച്ചിലും പശ്ചാത്തലസംഗീതവുമായി തരികയാണ്. ഇത് ചില സാധ്യതകള്‍ കൊറോണാനന്തര കാലത്തേക്കും തുറന്നിടുന്നുണ്ട്. തുടര്‍പ്രവര്‍ത്തനങ്ങള്‍ വീഡിയോ പാഠങ്ങളായി നല്‍കാം. പക്ഷേ അപ്പോഴും സ്മാര്‍ട്ട് ഫോണില്ലാത്ത കുട്ടികള്‍ നോവുണ്ടാക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് അത്തരം കുട്ടികളെ കൂടി പരിഗണിക്കണം .അല്ലെങ്കില്‍ പല വിഭവങ്ങളും അവര്‍ക്ക് ലഭിക്കാതെ പോകും. ഡിജിറ്റല്‍ ഡിവൈഡ് എന്നത് മുന്നില്‍ .
മാഷുടെ കഥാ അവതരണത്തിൻടെ അവസാന ഭാഗത്ത് നാടക രചനയുടെ പ്രക്രിയ സൂചിപ്പിച്ച് കൊണ്ട് നാടക സ്ക്രിപ്റ്റ് അയച്ചു തരാൻ ആണ് ആവശ്യപ്പെട്ടത്. പിന്നെ ഈ നാടകം അഭിനയിച്ച് മൊബൈലിൽ പിടിച്ചു അയച്ചു തരാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതുപ്രകാരം ലഭിച്ച നാടക സ്ക്രിപ്റ്റ് ആണ് പോസ്റ്റിൽ ഉള്ളത്. മാഷുടെ കഥയുടെ അവതരണ ശൈലി, നൽകിയ നിർദേശങ്ങളുടെ കൃത്യത എന്നിവയുടെ ഫലപ്രാപ്തി കുട്ടികളുടെ രചനയിൽ ഉണ്ട്. അനുഭവ തീവ്രതയുള്ള കഥാവതരണങ്ങൾ നടക്കാത്ത വരണ്ട ക്ളാസ് മുറികളിൽ ഉപയോഗിക്കാവുന്ന ബദൽ സാദ്ധ്യത ആണ് മാഷുടെ കഥാവതരണ ശൈലി. കൂടുതൽ കുട്ടികൾ അവതരണവുമായി മുന്നോട്ട് വരുന്നത് കൂടുതൽ പ്രതീക്ഷ നൽകുന്നു.അഭിനന്ദനങ്ങൾ. കൂടുതൽ സാധ്യതകൾ തുറന്നു വരിക തന്നെ ചെയ്യും.
മാഷ് പറയാതെ തന്നെ സിനിമ ചെയ്ത മിടുക്കികളുടെ വിശേഷവും പോസ്റ്റിൽ ഉണ്ട്. അവർക്ക് ഇതിന് മുമ്പ് സിനിമ ചെയ്ത അനുഭവം ഉണ്ട് എന്ന് അവരുടെ ഫേസ്ബുക്ക് പേജ് പറയുന്നു.
ഞാൻ പറഞ്ഞ ഭാഷാ ക്ളാസിലെ പ്രക്രിയ സംബന്ധിച്ച് ഉള്ള വിശദീകരണത്തിലേക്ക് വരാം. അസീസ് കമ്മിറ്റി അനുസരിച്ച് സങ്കലിത ഭാഷാ സമീപനം ആണ് ഇപ്പോ നിലവിൽ ഉള്ളത് എന്ന് മാഷ് തന്നെ പലപ്പോഴും സൂചിപ്പിക്കാറുണ്ട്.ഏത് ഭാഷയിലും വ്യവഹാരരൂപങ്ങളുടെ രചനയാണ് പാഠ്യപദ്ധതി ലക്ഷ്യം ഇടുന്നത്. അതിനായി നിലവിൽ കൈപ്പുസ്തകവും പരിശീലനങ്ങളും നൽകുന്ന പ്രക്രിയ രചന യും പിന്നീട് അവതരണവും ആണ്.
പലപ്പോഴും രചനയ്ക്ക് ശേഷം അവതരിപ്പിക്കുമ്പോൾ യാന്ത്രികമായ അവതരണം ആണ് നടക്കുക എന്ന് മാഷ്ക്കും അറിയാം.അതു കൊണ്ട് തന്നെ ഭാഷയുടെ തത്സമയ ഉൽപാദനവും സർഗാത്മക ആവിഷ്കാരവും നടക്കാൻ വേണ്ടി സ്ക്രിപ്റ്റ് രചിക്കാതെ അവതരണങ്ങൾക്ക് അവസരം നൽകുകയും സൂചകങ്ങൾ പരിഗണിച്ച് വിലയിരുത്തുകയും ഫീഡ് ബാക്ക് നൽകുകയും ചെയ്തപ്പോൾ കുട്ടികൾ താത്പര്യം പൂർവ്വം പങ്ക് എടുത്തു എന്നാണ് പറയാൻ ശ്രമിച്ചത്.പിന്നീട് സമാനമായ സാഹചര്യത്തിൽ അവതരണത്തിന് പകരം സ്ക്രിപ്റ്റ് എഴുതാൻ ആവശ്യപ്പെട്ടപ്പോൾ അവതരിപ്പിച്ചപ്പോൾ ലഭിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ അവർ സ്ക്രിപ്റ്റ് എഴുതാൻ കൂടുതൽ താത്പര്യം കാണിച്ചു എന്ന് ആണ് ഉദ്ദേശിച്ചത്. അല്ലാതെ അതേ അവതരണത്തിൻടെ സ്ക്രിപ്റ്റ് എന്ന് തെറ്റിദ്ധരിച്ചു എങ്കിൽ ക്ഷമിക്കുക. അവതരണം മനോഹരം ആണെങ്കിൽ മനസിൽ സ്ക്രിപ്റ്റ് ഉണ്ടാകും എന്ന് ആർക്കാണ് സംശയം. പരീക്ഷ ചോദ്യം സ്ക്രിപ്റ്റ് എഴുതാൻ ആവുന്നത് കൊണ്ട് ആ അനുഭവം നൽകാതെ തരമില്ലല്ലോ.
കഴിഞ്ഞ രണ്ടു വർഷമായി റൊഷ്നി പദ്ധതിയിൽ ഇടപെടുന്നത് കൊണ്ട് ആ ഉദാഹരണങ്ങൾ അല്ലേ പറയാൻ കഴിയൂ. പിന്നെ ഭാഷാപഠനവുമായി ബന്ധപ്പെട്ട് ആണല്ലോ പറയുന്നത്. കേരളത്തിൽ നടപ്പാക്കിയ ഭാഷാ സമഗ്രതാ ദർശനം, വിമർശനാത്മക ബോധനം, അനുഭവാധിഷ്ഠിത പഠനം, സാമൂഹ്യ ജ്ഞാന നിർമിതി വാദം, മുതലായ ദർശനങ്ങൾ പൂർണമായും ഉൾക്കൊള്ളുന്ന ഭാഷാപഠന ക്ളാസുകൾ ആണല്ലോ റോഷ്നി പദ്ധതിയിൽ നടപ്പാക്കി വരുന്നത്.
മാഷ് ഇപ്പൊ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു.പാർശ്വൽക്കരിക്കപ്പെടുന്ന കുട്ടികൾ ഡിജിറ്റൽ ഡിവൈഡ് കൊണ്ട് മുഖ്യ ധാരയിൽ നിന്നും അകന്നു പോകാതെ അവരെ ചേർത്ത് പിടിക്കേണ്ടത് അത്യാവശ്യം ആണ്. പൊതു വിദ്യാഭ്യാസ വകുപ്പ് നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
പുതിയ പാം പുസ്തകങ്ങളിൽ എവിടെയാണ് രചനയക്ക് ശേഷം മാത്രം അവതരണം? നാടകത്തിന്റെ തിരക്കഥയെഴുത്ത് കഴിഞ്ഞ് തന്നെയാണ് അധ്യാപിക ക്ലാസിൽ നാടകം അവതരിപ്പിക്കുന്നത്. പാം പുസ്തകത്തിലെ കഥ അധ്യാപകൻ വായിച്ചു കൊടുക്കേണ്ടതുണ്ടല്ലോ (മോഡൽ റീഡിംഗ്) അത് എല്ലാ അധ്യാപകരും ഒരേ രീതിയിലല്ല ചെയ്യുന്നതെന്നു മാത്രം. കുട്ടികളെ ജ്ഞാന നിർമ്മിതിയിലെത്തിക്കാൻ പാം പുസ്തകം തടസ്സം നിൽക്കുന്നില്ലല്ലോ അധ്യാപിക്ക് അധിക വായനാ സാമഗ്രി ഉപയോഗിക്കുകയും ചെയ്യാം. ഇവിടെ കുട്ടികൾ തയ്യാറാക്കിയ സിനിമയിൽ അവർ തിരക്കഥ തയ്യാറാക്കാതെയാണോ സിനിമയിൽ വേഷമിട്ടത്? സിനിമക്കു മുന്നേ നടക്കുന്ന എല്ലാ ആസൂത്രണവും കുട്ടികൾ ചെയ്തിട്ടുണ്ടാവുമല്ലോ. കണ്ട നാടകത്തിന്റെ സ്ക്രിപ്റ്റ് എഴുതലിൽ എന്ത് സർഗാത്മകത ? പിന്നെ സ്ക്രിപ്റ്റ് എഴുതിയാലും നാടകം അവതരിപ്പിച്ചാലും സിനിമ ചെയ്താതാലും അത് കൃത്യമായി വിലയിരുത്തപ്പെടണം. വിലയിരുത്തുന്നതിന് സൂചകങ്ങൾ രൂപീകരിക്കണം. വിലയിരുത്തൽ കൃത്യമായാൽ കുട്ടികൾ അത് കേട്ട് സ്വയം വിലയിരുത്തപ്പെട്ടാൽ സൂചകങ്ങൾ അവരുടെ ഉള്ളിൽ ഉണ്ടാകും അത് ഒന്ന് സൂക്ഷ്മമാക്കിയാൽ മതിയാകും ഇവിടെ സാർ ഒരു കഥ അവതരിപ്പിച്ചു: അത് മറ്റൊരവതരണമാക്കി മാറ്റുമ്പോൾ കുട്ടികൾക്ക് സർഗാത്മകതയുടെ ധാരാളം സാധ്യതകൾ ഉണ്ട്. കുട്ടികൾ എത്രമാത്രം പ്രയോജനപ്പെടുത്തിയെന്നുള്ളത് മറ്റൊരു വശം.കുട്ടികൾ എഴുതിയ എല്ലാ സ്ക്രിപ്റ്റും വായിച്ചില്ല എന്നാൽ ചെറിയാക്കര സ്കൂളിലെ കുട്ടിയുടെ രചനകൾ വായിക്കാൻ കഴിയുന്നത് വായിച്ചു .ചിലത് എനിക്ക് നന്നായി വായിക്കാൻ കഴിഞ്ഞില്ല. അവിടെ കുട്ടികൾക്ക് സാർ ഫീഡ്ബാക്ക് നൽകി. തുടർന്ന് ചിത്രകഥ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - പറഞ്ഞ കഥയെ മനസിൽ വിഷ്വലൈസ് ചെയ്യുന്നതിലെ കൃത്യത, ചിത്രങ്ങൾ വരയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓരോന്നിനും നിറം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ തുടങ്ങി പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടി ഫീഡ് ബാക്കിൽ പറയേണ്ടതുണ്ട്. മികവുകൾ അംഗീകരിക്കുന്നതോടൊപ്പം പ്രാധാന്യം ഏറിയതാണ് തെറ്റുകൾ തിരുത്തപ്പെടേണ്ടതും .
Post a Comment