ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, November 24, 2024

സന്തോഷവതിയായ ഒന്നാം ക്ലാസധ്യാപിക

 എട്ടുവർഷംനാലാം ക്ലാസിലെഅധ്യാപികയായിരുന്ന ഞാൻ ഈ വർഷം ഒന്നാം ക്ലാസിലേക്ക് മാറിയപ്പോൾ ചെറിയ ഒരു പ്രയാസം തോന്നിയിരുന്നു എങ്കിലും ഒന്നാം ക്ലാസ് ഒന്നാന്തരം ആക്കണമെന്ന് ഉറപ്പിച്ചാണ് ഞാൻ ഒന്നിലേക്ക്പോയത്.


തുറക്കുന്നതിനു മുന്നേ മാറിയ പാഠപുസ്തകങ്ങളിലെ പുതിയ കഥാപാത്രങ്ങൾ വീട്ടുകാരുടെസഹായത്തോടെ വരച്ചു വെട്ടിയെടുത്ത് ക്ലാസ് റൂം മൊത്തം അലങ്കരിച്ചു. 

അലങ്കരിച്ച ക്ലാസ് റൂം നവാഗതരെ വരവേറ്റു. HM മനോജ് മാഷുംസഹപ്രവർത്തകരും എന്നെ അഭിനന്ദിച്ചു നല്ല ആകർഷകമായചുമരുകൾ ആക്കിയതിന് പിന്നീട് അങ്ങോട്ട് ക്ലാസിലെ തുടക്കത്തിലെ എല്ലാ സന്നദ്ധ പ്രവർത്തനങ്ങളും ഞാനും മക്കളുംആസ്വദിച്ചു ചെയ്തു.

BRC ഗ്രൂപ്പിൽ സ്റ്റേറ്റ് ആർ പി സൂരജ് മാഷ് എന്നെ അഭിനന്ദിച്ചു സബ്ജില്ലയിലെ മറ്റ് അധ്യാപകരും അഭിനന്ദിച്ചു അഭിനന്ദനങ്ങൾ ആരാണ് ഇഷ്ടപ്പെടാത്തത് അല്ലേ

ഒന്നാം ക്ലാസിലെമുന്നോട്ടുള്ള പ്രയാണത്തിൽ അതെനിക്ക് കരുത്തോടെ മുന്നോട്ട് പോവാൻ പ്രചോദനമായി.

അധ്യാപകരുടെ അനുഭവക്കുറിപ്പ് പങ്കുവെച്ചതിൽ എൻറെ അനുഭവവും വന്നു അങ്ങനെ ഒരു പിഡിഎഫിൽ ആദ്യമായി എൻറെ പേരും ഞങ്ങളുടെ സ്കൂളിൻറെ പേരും വന്നു അഭിമാനം തോന്നി.

ഒന്നാം ക്ലാസിൽ ഒന്നാമത്തെ മലയാളം പാഠം പറവകൾ പാറി കൊറിയോഗ്രാഫി ചെയ്തപ്പോൾ ദേശാടനക്കിളികൾ എല്ലാം മഞ്ഞ ഡ്രസ്സിൽ വന്നതിന് പാഠപുസ്തക നിർമ്മാണ സമിതി അംഗവും സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗവുമായ സൈജ ടീച്ചർ എന്നെയും എൻറെ മക്കളെയും അഭിനന്ദിച്ചു.

ജൂലൈ അവസാനം മുതൽ സംയുക്ത ഡയറി എഴുതിത്തുടങ്ങി എല്ലാമാസവും സി പി ടി എ  വിളിച്ചു അമ്മമാർക്ക് വേണ്ടമാർഗനിർദേശങ്ങൾ നൽകി.

പാഠഭാഗവുമായി ബന്ധപ്പെട്ട ക്ലാസ്സിൽ ഞങ്ങൾ വിരൽപ്പാവ കൾ ഉണ്ടാക്കി 

ഓലക്കളിപ്പാട്ടങ്ങൾ ഉണ്ടാക്കി


തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു ഉണ്ടാക്കി.

ദിനചാരണങ്ങളിലും ഞങ്ങൾ ഒന്നാം ക്ലാസുകാർ പങ്കാളികളായി

 പിന്നെയും പിന്നെയും ചെറുതായി പാലപ്പം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഞങ്ങൾ ഉണ്ടാക്കിയ കാരറ്റ് വിമാനം കേരളത്തിലെഒന്നാംക്ലാസിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംസ്ഥാന  പരിശീലകരുടെ യും പാഠപുസ്തക രചയിതാക്കളുടെ യും കൂട്ടായ്മയായ ഒന്നഴക് യൂട്യൂബ് ചാനലിൽ വന്നു കുട്ടികളുടേയും രക്ഷിതാക്കളുടേയും എൻറെയുംസന്തോഷത്തിനുംഅതിരില്ലായിരുന്നു.

ഹൃദ്യവുംഗഹനവുംഅഭിനന്ദനാർഹമായ ഈ പ്രവർത്തനത്തിന് ടീം ഒന്നഴകിന്റെ അഭിനന്ദനങ്ങൾ എനിക്കും എൻറെ മക്കൾക്കും 

ക്ലാസ് പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകി ഒന്നാം ക്ലാസിലെ രുചി ഉത്സവത്തിൻറെ ഭാഗമായി ചേരുവകൾ മാറുമ്പോൾ രുചി മാറുന്നു എന്ന് കാണിക്കാൻക്ലാസ്സിൽ ലസ്സിയും മോരും വെള്ളവും കലക്കി നേരനുഭവം നൽകി അന്ന് എല്ലാവരുടെയുംഡയറിയിലും രുചി അറിവ് ആണ് കണ്ടത് അത് ഞാൻ ഒന്നാം ക്ലാസുകാരുടെ സംയുക്ത ഡയറി ഗ്രൂപ്പിൽ ഷെയർ ചെയ്തു ഒന്നാംക്ലാസ്സ്‌ പാഠപുസ്തക രചന സമിതിഅംഗവുംവിദ്യാഭ്യാസ പ്രവർത്തകനുമായ റിട്ടയേഡ് ഡയറ്റ് ലക്ചറർ ആയ കലാധരൻ മാഷ് അദ്ദേഹത്തിൻറെ എഫ്.ബിയിൽ പോസ്റ്റ് ചെയ്തു.വീണ്ടും ഞങ്ങൾ ഒന്നാം ക്ലാസുകാർക്ക് ആനന്ദം അഭിമാനം...

ഡയറി എഴുതി 100 ഡയറിക്ക് മുകളിലായ 11  കുട്ടികൾക്ക്  ട്രോഫികൾ നൽകി ആ ഫോട്ടോ ഒന്നഴക് ഗ്രൂപ്പിൽ ഇട്ടപ്പോൾ കലാധരൻ മാഷ് പറഞ്ഞു ഈ ചെറു സമ്മാനത്തിന് വലിപ്പം ഭാവിയിൽ ഈ കുട്ടികൾ അറിയും മാഷ് പറഞ്ഞ വാക്കുകൾ രക്ഷിതാക്കൾക്ക് അയച്ചപ്പോൾ അവർക്ക് വളരെയധികം തൃപ്തിയായി.

രുചിഉത്സവം ഒന്നാം ക്ലാസുകാർ പലഹാരം മേള നടത്തി അതിൻറെ വീഡിയോസ് എല്ലാ അമ്മമാരും സ്റ്റാറ്റസ് ഇട്ടത് കണ്ടപ്പോൾ സന്തോഷം അഭിമാനം ക്ലാസ്സിൽ എന്ത് പ്രവർത്തനം നടന്നാലും അതെല്ലാം അമ്മമാർ ഏറ്റെടുക്കും ഞാൻ സ്റ്റാറ്റസ് വെക്കും പോലെ അവരും സ്റ്റാറ്റസ് വെക്കും ഒന്നാം ക്ലാസ്സിൽ നടക്കുന്നത്പൊതുസമൂഹത്തെ അറിയിക്കാൻ ഇതിലും വലിയ പബ്ലിസിറ്റി എന്തുണ്ട്...

സംയുക്ത ഡയറി ഗ്രൂപ്പിൽ അയച്ച എൻറെ ക്ലാസിലെ കുട്ടിയുടെ ഡയറി കലാധരൻ മാഷ് ഹൃദയം നൽകി അത് ഞാൻ ആ കുട്ടിയോട് ഷെയർ ചെയ്തു അത് ആ രക്ഷിതാവിനും കുട്ടിക്കും ഉണ്ടാക്കിയ സന്തോഷം വീണ്ടും ഡയറിയിൽ കണ്ടു മാഷ് ഹാർട്ട് ചിത്രം തന്നു അവൻ ഡയറിയിൽ എഴുതിയത് കലാധരൻ മാഷ് fb യിൽ ഷെയർ ചെയ്തു അങ്ങനെ ഞങ്ങളുടെ ഏഴാമത്തെ ഡയറി അദ്ദേഹത്തിൻറെ എഫ്ബിയിൽ പോസ്റ്റ് ചെയ്തു സന്തോഷം അഭിമാനം.... 

പാഠഭാഗം ഞങ്ങൾ പാവനാടകം ആക്കി കേട്ട കഥ രംഗാവിഷ്‌ക്കാരമാക്കുക എന്ന ഉയർന്ന ശേഷിയാണ് എൻറെ മക്കൾ കാഴ്ചവച്ചത് അതും ഒന്നഴക് ചാനലിൽ വന്നു.ടീം ഒന്നഴകിന്റെ ഹൃദയാഭിനന്ദനങ്ങൾ ഞങ്ങൾ ഏറ്റുവാങ്ങി 

പിന്നീട് കലാധരൻ മാഷിന്റെ fb യിൽ അമ്മമാരുടെ കത്തുകൾ വായിക്കാനിടയായി ഞാനും എൻറെ ക്ലാസിലെ അമ്മമാരോട്കത്തെഴുതാൻ പറഞ്ഞു 13 കത്ത് ഞാൻ കലാധരൻ മാഷിന് അയച്ചു അദ്ദേഹം അതിൽ ഒന്ന് സെലക്ട് ചെയ്തു എഫ്ബിയിൽ ഷെയർ ചെയ്തു.അത് ഞാനും ഷെയർ ചെയ്തു സ്കൂൾ എഫ്ബിയിലും ഇട്ടു.അതിനുതാഴെ അഭിനന്ദനപ്രവാഹമായിരുന്നു.

 ഹൃദയസ്പർശിയായചില വാക്യങ്ങൾ രക്ഷിതാക്കൾ എഴുതിയത് അധ്യാപന ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല.

യുറീക്ക വിഭവങ്ങൾ ഒന്നാം ക്ലാസുകാർക്ക് തുടർച്ചയായി നൽകുന്ന വായനോത്സവം ആരംഭിച്ചു.

ആരംഭിച്ച ദിവസം തന്നെ ഞാൻ കഥ കുട്ടികൾക്ക് നൽകി രക്ഷിതാക്കൾ അവരുടെ വായന വീഡിയോ എടുത്ത് അയച്ചു.

കുട്ടികൾ വായിക്കുന്ന 9 വീഡിയോ ഞാൻ എഫ്ബിയിൽ ഷെയർ ചെയ്തു മികച്ച പ്രകടനം എന്ന തലക്കെട്ടോടെ കലാധരൻ മാഷുംസൈജ ടീച്ചറും അത് എഫ്ബിയിൽ ഷെയർ ചെയ്തു.ഞങ്ങൾ ഒന്നാം ക്ലാസുകാർക്ക് ഞങ്ങളുടെ സ്കൂളിന് മികവിന്റ ഒരു പൊൻതൂവൽ കൂടി അവിടെ ലഭ്യമായി സന്തോഷം...അഭിമാനകരം.. 

സ്കൂളിൽ എസ് ആർ ജി മീറ്റിംഗിൽ ഒന്നാം ക്ലാസിലെ ഈ നേട്ടങ്ങൾക്ക് ഹെഡ് മാസ്റ്റർ മനോജ് കുമാർ സി വി സർ എന്ന് അഭിനന്ദിച്ചു ഇത്തരംപ്രവർത്തനങ്ങളിലൂടെ ഭാവിയിൽ ഞാൻ ഒരു അവാർഡ് ജേതാവ് ആവും എന്ന് അദ്ദേഹംആശംസിച്ചു. സഹപ്രവർത്തകർ കയ്യടിച്ചു എന്തിനാ അവാർഡ് നേടുന്നത് ഈ വാക്കുകൾ തന്നെ ഞാൻ അവാർഡായി കാണുന്നു ഈ അംഗീകാരം.. അഭിനന്ദനം 

ഞാൻ ഇന്ന് ഏറെ സന്തോഷവതിയാണ് കുട്ടികളും രക്ഷിതാക്കളും പഠന പ്രവർത്തനങ്ങളിലും എഴുത്തിലും വായനയിലും തൃപ്തരാണ് ഓരോ പ്രവർത്തനവും ഞാനും എൻറെ മക്കളും ആസ്വദിച്ചു ചെയ്യുന്നു ഒന്നിലെ ഓരോ ദിവസവും ഞങ്ങൾക്ക്ആഘോഷമാണ് ഇനിയും ഒത്തിരി മുന്നേറാൻ കഴിയുമെന്ന വിശ്വാസത്തോടെ....

ഉഷ ടി 

സി വി എൻ എം എം എൽ പി എസ് വെസ്റ്റ് ചാത്തല്ലൂർ 

അരീക്കോട് സബ്ജില്ല 

മലപ്പുറം ജില്ല

No comments: