ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, November 27, 2024

ഒന്നാം ക്ലാസില്‍ എന്തെന്നില്ലാത്ത സന്തോഷം

 12 പേർ, കുട്ടി എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

ഞാൻ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ G. L. P. S. KAREKKAD സ്കൂളിലെ അദ്ധ്യാപിക സലീനടീച്ചര്‍ ആണ്.. ഈ വർഷം എന്റെ ക്ലാസ്സിൽ 20 കുട്ടികൾ ആണ് ഉള്ളത്.
സചിത്രബുക്കിന്റെ ഓളം
  • കഴിഞ്ഞ വർഷം തന്നെ സച്ചിത്ര പുസ്തകവും സംയുക്ത ഡയറി യും എല്ലാം ഒന്നാം ക്ലാസ്സിൽ വല്യ ഒരു ഓളമാണ് സൃഷ്ടിച്ചത്...
  • തത്സമയ ചിത്രം വരയും മറ്റും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് കണ്ടു മാറ്റം വരുത്തിയ ഈ വർഷത്തെ കുഞ്ഞെഴുത്തും ഒന്നാം ക്ലാസ്സിലെ കൂട്ടുകാർ 💓 നെഞ്ചേറ്റിയിരിക്കുന്നു...
  • സചിത്ര ബുക്ക്‌ തുടങ്ങിയപ്പോൾ തന്നെ കുട്ടികൾക്ക് അക്ഷരങ്ങളും ചിഹ്നങ്ങളുമെല്ലാം പെട്ടെന്ന് ക്യാച്ച് ചെയ്യുന്ന ഒരു ഫീൽ എനിക്ക് ഉണ്ടായിരുന്നു... കുഞ്ഞേഴുത്തിൽ സ്വീകരിച്ച പുനരനുഭവ സാധ്യതയും തെളിവെടുത്തെഴുതലും അക്ഷരങ്ങൾ അവർ അറിയാതെ തന്നെ അവരുടെ മനസ്സിലേക്ക് കടന്നു വരുന്ന പോലെ തോന്നി... 

പ്രത്യേകപരിഗണന വേണ്ടവര്‍

  • എന്റെ ക്ലാസ്സിലെ 20 കുട്ടികളിൽ 2 പേർക്ക് കൂടുതൽ പരിഗണനയും 4 പേർക്ക് പ്രത്യേക പരിഗണനയും ആവശ്യം ഉള്ളവർ ആണ്...
  • കൂടുതൽ പരിഗണന ആവശ്യം ഉള്ള ഒരു കുട്ടി അവൻ എപ്പോഴും അശ്രദ്ധമായി ക്ലാസ്സിൽ ഇരിക്കുകയും എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നവനാണ്.. എങ്കിലും പാഠ ഭാഗത്തെ കഥകളെല്ലാം അവനു നന്നായി ശ്രദ്ധിക്കും...
  • ആഖ്യാന രീതിയിൽ ഉള്ള പാഠവതരണം കുട്ടികളിൽ വളരെ അധികം സന്തോഷവും ഉത്സാഹവും നൽകുന്നതായി ബോധ്യപ്പെട്ടു.
  • ഒന്നാം പാഠം വിനിമയം നടത്തിയപ്പോൾ രൂപീകരണ പാഠങ്ങൾ ക്ലാസ്സിൽ എഴുതിയിട്ടത് അവർ അടുത്ത പാഠങ്ങളിൽ തെളിവെ ടുക്കുന്നതിനായി ഉപയോഗിക്കുന്നത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി...
  • ഇതിൽ കൂടുതൽ പരിഗണന വേണ്ടി വന്ന എന്റെ ഷിയാസും ഉൾപ്പെടുന്നു...അവൻ" ന " എന്ന അക്ഷരം എപ്പോഴും മറക്കും.. ല യും അത് പോലെ തന്നെ.. അപ്പോൾ അവൻ ചാർട്ട് നോക്കും.. എന്നിട്ട് പാടി നോക്കും.. തന.. തന.. കല പില.. കലപില...അത്ര മേൽ അവന്റെ മനസ്സിൽ ആ വരികൾ പതിഞ്ഞിട്ടുണ്ട്..ഇപ്പോൾ അവൻ ലഘു വാക്യങ്ങൾ ഒരു വിധം വായിക്കാൻ പ്രാപ്തനായിട്ടുണ്ട് .

സ്വതന്ത്രവായനക്കാര്‍ഡുകള്‍

  • സ്വാതന്ത്ര വായന കാർഡുകൾ ഒന്ന് വീതം ക്ലാസ്സ്‌ ഗ്രൂപ്പിൽ പങ്കിടും..അവരത് വായിക്കുന്ന വീഡിയോ പങ്കിടും..ഇത് തന്നെ ക്ലാസ്സിൽ വായന കാർഡ് ആക്കി സൂക്ഷിക്കും... രാവിലെ കുറച്ചു സമയവും വൈകുന്നേരം കുറച്ചു സമയവും ഇത് വായിപ്പിക്കുന്നതിനായി മാറ്റി വെക്കും... 3 പേർ വീതം ഒരു ദിവസം.. അതിൽ നിന്നും മികച്ച വായനക്കാരന്റെ ഫോട്ടോ പോസ്റ്റർ ആക്കി ക്ലാസ്സ്‌ ഗ്രൂപ്പിലേക്ക്... 

നിര്‍മ്മാണവും അരങ്ങും

  • മഞ്ഞക്കിളി നിർമ്മാണവും ഓല കളിപ്പാട്ട നിർമ്മാണവും, പാട്ടരങ്ങും അഭിനയവും എല്ലാം സന്തോഷകരമായ ക്ലാസ്സ്‌ അന്തരീക്ഷം സൃഷ്ടിക്കുന്നു... 🥰
  • മുത്തിൽ നിന്നും പൂമ്പാറ്റ വന്ന ഭാഗം വിനിമയം നടത്തിയപ്പോൾ അവരുടെ അനുഭവങ്ങൾ എത്രയെന്നോ😊. കാണാത്തവർക്കോ ഇതൊരു കൗതുകവും ആശ്ചര്യവും...
  • പലഹാരങ്ങളെ കുറിച്ച് കടങ്കഥ നിർമ്മാണം വരെ എത്തി നിൽക്കുന്നു ഒന്നാം ക്ലാസ്സ്‌ വിശേഷങ്ങൾ. ... 

രചനോത്സവത്തില്‍ നിന്നും റീഡിംഗ് കാര്‍ഡ്

  • രചനോത്സവപ്രവർത്തനം തുടങ്ങിയത് മണ്ണിലും മരത്തിലും എന്ന പാഠഭാഗത്തെ ചിത്രകഥ ആക്കി മാറ്റാൻ നൽകി കൊണ്ടാണ്...7 പേർ ചെയ്തു വന്നു... അവയെല്ലാം കുട്ടിയുടെ ഫോട്ടോ വെച്ച് റീഡിങ് കാർഡ് ആക്കി ക്ലാസ്സിലും വാട്സാപ്പ് ഗ്രൂപ്പിലും പങ്കിട്ടു..ഇപ്പോൾ നടക്കുന്ന രചന പ്രവർത്തനങ്ങൾ ഇതുപോലെ തുടരുന്നു...

എഡിറ്റിംഗ് ആവേകരം

  • മറ്റൊരു കാര്യം മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായത് ( ഒന്നാം ക്ലാസ്സിൽ ആറാം വർഷം ) ചിഹ്നങ്ങളുടെ ഉറയ്ക്കലാണ്.. പ്രത്യേകിച്ച് ഒ ", ഓ " ചിഹ്നങ്ങൾ... മുൻ വർഷങ്ങളിൽ നല്ല ബുദ്ധിമുട്ട് ആയിരുന്നു ഈ ചിഹ്നങ്ങൾ ഉറപ്പിക്കൽ.. ബോർഡെഴുത്തും എഡിറ്റിങ്ങും ✌️✌️... എഡിറ്റിങ് വളരെ ആവേശകരമാണ്.. കാര്യം മറ്റുള്ളവരുടെ തെറ്റിനെ ഉയർത്തി കാണിക്കുക എന്നത് മനുഷ്യ സാഹജം ആയത് കൊണ്ടാവാം 😄..എങ്കിലും തെറ്റ് കണ്ടെത്തി തിരുത്തുന്നു എന്നത് പ്രത്യേക പരിഗണന ലിസ്റ്റിൽ ഉള്ളവർ കൂടി ചെയ്യുന്നു എന്നത് സന്തോഷം നൽകുന്നു 😌..

ഒന്നിന്റെ മാതൃക മറ്റ് ക്ലാസുകളിലും

  • നമ്മൾ ഒന്നാം ക്ലാസുകാരെ മാതൃകയാക്കി മറ്റെല്ലാ ക്ലാസ്സുകളിലും വായനക്കാർഡ് ശീലമാക്കുന്നതും ( വിജയസ്പർശം കുട്ടികളെ ലക്ഷ്യം വെച്ചു ) രചനോത്സവ ചിത്രങ്ങൾ നൽകുന്നതും ലക്ഷ്യം വെച്ച മികവുകളെ ഉയർത്തി കാണിക്കുന്നു... 👍👍അദ്ധ്യാപക സഹായി ഒരു സംശയവും ഇല്ലാതെ പാഠ വിനിമയത്തിന് ഏറെ സഹായകരമാണ്..
  • പ്രവർത്തന ആധിക്യം കൂടുതൽ ഉണ്ടെന്നുള്ളത് ഒരു വസ്തുത ആയി നില നിൽക്കുമ്പോഴും അതിനും പരിഹാരം ഉണ്ടാവുന്നു എന്നറിഞ്ഞതിൽ സന്തോഷം.. 
  • ഇതിന് പിറകിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ
❤️❤️❤️
SALEENA. M
G. L P. S. KAREKKAD
Kuttippuram sub
Malappuram

No comments: