ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, November 28, 2024

അഞ്ചു മാസം കഴിഞ്ഞപ്പോൾ ഒന്നാം ക്ലാസ് മനോഹരമായി ഒന്നാന്തരമായി

 9 പേർ, ചിരിക്കുന്ന ആളുകൾ, പഠിക്കുന്ന ആളുകൾ എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

ശ്രീജ എം. എസ്
ഗവ എൽ പി സ്കൂൾ മലയാറ്റൂർ
അങ്കമാലി സബ്ജില്ല
എറണാകുളം
ആകെ കുട്ടികൾ-12
വർഷത്തെ ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ചപ്പോൾ അധ്യാപക പരിശീലനത്തിൽ പങ്കെടുത്തപ്പോൾ ഉണ്ടായ ഒത്തിരി സംശയങ്ങളോടുകൂടിയാണ് പുസ്തകങ്ങളെ പ്രതീക്ഷിച്ചിരുന്നത്.
  • പുസ്തകങ്ങൾ കിട്ടാൻ വൈകിയ സാഹചര്യത്തിൽ സന്നദ്ധത പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. 

സംയുക്തഡയറി

  • രക്ഷിതാക്കൾക്ക് ക്ലാസ് pta യിൽ സംയുക്ത ഡയറിയെ പറ്റി ചർച്ച ചെയ്തു. അമ്മയെഴുത്ത് കുട്ടിയെഴുത്ത് എന്നിവ എങ്ങനെയെന്ന് വിശദമാക്കി കൊടുത്തു. കഴിഞ്ഞവർഷത്തെ കുട്ടികളുടെ അച്ചടിച്ച ഡയറികളും കാണിച്ചുകൊടുത്തു. 
  • എൽകെജിയിൽ നിന്ന് നേരിട്ട് വന്ന രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അവരും വളരെ എളുപ്പം അക്ഷരങ്ങളും വാക്കുകളും പഠിക്കാൻ തുടങ്ങി. ജൂലൈയിൽ സംയുക്ത ഡയറി എഴുതിത്തുടങ്ങി. നാലു കുട്ടികൾ ഒഴികെ ബാക്കിയെല്ലാവരും സംയുക്ത എഴുതിയിരുന്നു. 100 ദിവസം തികച്ച കുട്ടികൾക്ക് സമ്മാനവും നൽകി. സംയുക്ത ഡയറി എഴുതാത്ത കുട്ടികളുടെയും വീട്ടിലെ സാഹചര്യം മനസ്സിലാക്കി അവരെ സ്കൂളിൽ വച്ച് എഴുതിക്കാൻ തുടങ്ങി. ഒരു ദിവസം രണ്ടു കുട്ടികളെ വീതം സംയുക്ത ഡയറി എഴുതിച്ചു. ഇപ്പോൾ അവരും സംയുക്ത ഡയറി എഴുതിത്തുടങ്ങി. 
 ആദ്യപാഠം ഏറ്റെടുത്ത കുട്ടികള്‍ 
  • പാഠപുസ്തകം ലഭിച്ചപ്പോൾ ആദ്യത്തെ പാഠം വളരെ താല്പര്യത്തോടെ കുട്ടികൾ ഏറ്റെടുത്തു."ദേശാടകരാം കിളികൾ ഒരിക്കൽ" എന്ന പാട്ട് വളരെ താല്പര്യത്തോടെ ചെയ്തു. സ്കൂൾ ഗ്രൂപ്പിൽ ഇട്ടപ്പോൾ എല്ലാവരിൽ നിന്നും നല്ല അഭിപ്രായം ലഭിച്ചു. കുട്ടികൾ പക്ഷികളെ നിരീക്ഷിക്കാനും മുട്ട എത്ര ഭാരം താങ്ങും എന്ന പരീക്ഷണം എല്ലാം വളരെ ഉത്സാഹത്തോടെ പൂർത്തിയാക്കി. രക്ഷിതാക്കൾ പലരും വിളിച്ചു പറഞ്ഞു ഇപ്പോൾ ഏതു പക്ഷിയെ കണ്ടാലും അതിനെപ്പറ്റി ചോദിക്കുമെന്ന്. 
മൂന്നാം യൂണിറ്റ് കഴിഞ്ഞപ്പോഴേക്കും നന്നായി എഴുതാനും വായിക്കാനും കഴിയുന്നു
  • ടെക്സ്റ്റ് ബുക്കിലെ പാഠങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും മൂന്ന് യൂണിറ്റ് കഴിഞ്ഞപ്പോഴേക്കും നാലു മക്കൾ ഒഴികെ ബാക്കി എല്ലാവരും നന്നായി എഴുതാനും വായിക്കാനും തുടങ്ങി.
രചനോത്സവം
  •  കാക്ക പ്രഥമൻ വച്ച കഥ കുട്ടികൾ എഴുതിയത് കണ്ട് ശരിക്കും അത്ഭുതപ്പെട്ടു. ചെറിയ സൂചനകൾ മാത്രമാണ് നൽകിയത്. അത് ഉപയോഗിച്ച് മക്കൾ മനോഹരമായ രീതിയിൽ കഥകൾ എഴുതി. രചനോത്സവം താല്പര്യത്തോടെ ഏറ്റെടുത്തിട്ടുണ്ട്. 
സ്റ്റാറും സമ്മാനവും
  • വായിക്കാനും കൂട്ട ബോർഡ് എഴുത്തിനും എല്ലാവർക്കും വലിയ താല്പര്യമാണ്. കൃത്യമായി എഴുതുന്നവർക്ക് ലഭിക്കുന്ന സ്റ്റാർ കുട്ടികളെ സന്തോഷിപ്പിക്കുന്നു. ചാർട്ടിലെ സ്റ്റാർ കൂടുതൽ കിട്ടുന്ന കുട്ടിക്ക് നൽകുന്ന കുഞ്ഞു സമ്മാനങ്ങളും വാങ്ങാൻ വേണ്ടി എല്ലാവരും മത്സരിച്ചു പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നു. 

അസംബ്ലിയില്‍ തിളങ്ങുന്നു

  • പാലപ്പത്തിന്റെ പാട്ട് മനോഹരമായി അസംബ്ലിയിൽ അവതരിപ്പിച്ചു. നല്ല രീതിയിൽ രുചി ഉത്സവം നടത്തി. പാനീയ പരീക്ഷണം രുചി ഉത്സവം എല്ലാം കുട്ടികൾ താല്പര്യത്തോടെ ഏറ്റെടുത്തു. 

ഘടനപാലിച്ച് എഴുതുന്നു

  • വളരെ സന്തോഷം തോന്നുന്ന ഒരു കാര്യം കുട്ടികൾ ഘടന പാലിച്ച് എഴുതുന്നു എന്നതാണ്. അക്ഷരങ്ങൾ വായുവിൽ എഴുതി കാണിക്കുന്നത് കുട്ടികൾക്ക് അത് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു. 

ആശങ്കകള്‍ക്ക് വിരാമം

  • എല്ലാ പ്രവർത്തനങ്ങളും മനോഹരമായ രീതിയിൽ കുട്ടികൾ പൂർത്തിയാക്കുന്നു. 
  • കുട്ടികളുടെ പ്രവർത്തനങ്ങൾ എല്ലാം വീഡിയോ ആയി സൂക്ഷിക്കുന്നു. 
  • ആശങ്കകൾക്ക് വിരാമം ഇട്ടുകൊണ്ട് നല്ല മനോഹരമായ രീതിയിലാണ് ഒന്നാം ക്ലാസിലെ പ്രവർത്തനം പോകുന്നത്. ഒന്നാം ക്ലാസ് ഒന്നാന്തരം എന്ന് തന്നെ പറയാം.
  • കുട്ടികളുടെ കലാപരമായ കഴിവിനെയും മുന്നോട്ടുകൊണ്ട് കൊണ്ടുവരാൻ ഉതകുന്ന രീതിയിലുള്ള പാഠപുസ്തകമാണ് പുതിയത്.
  • മറ്റു അധ്യാപകരുടെയും പ്രധാന അധ്യാപികയുടെയും മികച്ച സപ്പോർട്ടാണ് ലഭിക്കുന്നത്. അഞ്ചു മാസം കഴിഞ്ഞപ്പോൾ ഒന്നാം ക്ലാസ് മനോഹരമായി ഒന്നാന്തരമായി മുന്നേറുന്നു എന്ന് അഭിമാനത്തോടെ പറയാം🥰🥰🥰🥰

No comments: