സഹപാഠികളുടെ കഥകളോട് പ്രതികരിക്കാന്‍ അവസരം നല്‍കുമ്പോഴാണ് രചനാപ്രവര്‍ത്തനം പൂര്‍ണ്ണമാവുക. ഒരു സാഹിത്യസൃഷ്ടിയും രചയിതാവിന് വായിക്കാനുള്ളതല്ല. മറ്റുള്ളവര്‍ക്ക് ആസ്വദിക്കാനും പ്രതികരിക്കാനും ഉള്ളതാണ്. കൂട്ടുകാരുടെ പ്രതികരണങ്ങൾ ("എനിക്ക് ഇഷ്ടപ്പെട്ട ഭാഗം...", "ഞാൻ വേറൊരു അവസാനം ചിന്തിച്ചു...") പ്രധാനപ്പെട്ടതാണ്. പരസ്പരം വിലയിരുത്തല്‍ മാത്രമല്ല രചയിതാവിനെ അംഗീകരിക്കലുമാണ്.
അച്ചടിച്ച രചനകള്‍
1എല്ലാ കുട്ടികളുടെയും തെരഞ്ഞെടുത്ത രചനകള്‍ ഉള്‍പ്പെടുത്തി ക്ലാസിനൊന്നാകെ കുഞ്ഞെഴുത്തുകള്‍ പ്രകാശിപ്പിക്കാന്‍ ഇപ്പോഴേ പദ്ധതി തയ്യാറാക്കണം. ക്ലാസ് പി ടി എയില്‍ ചര്‍ച്ച ചെയ്യണം.
ഓരോ കുട്ടിയുടെയും രചനകള്‍ വേറെ വേറെ പുസ്തകമാക്കി പ്രകാശിപ്പിക്കാം
വായനക്കാര്‍ഡുകളാക്കി പ്രസിദ്ധീകരിക്കാം
അടുത്തുള്ള വായനശാലകള്‍ക്ക് പ്രസിദ്ധീകരിച്ചവ കൈമാറാം
രചനോത്സവം ഒരു "കഥയെഴുത്ത് പ്രവർത്തനം" മാത്രമല്ല; സമഗ്ര ഭാഷാ പഠനത്തിന്റെ അടിസ്ഥാന തത്വങ്ങളായ അർത്ഥനിർമാണം, ശിശുകേന്ദ്രിതത്വം, ഭാഷയുടെ യഥാർഥ ഉപയോഗം, സാമൂഹിക ഇടപെടൽ, പ്രക്രിയാധിഷ്ഠിത എഴുത്ത്, സ്വാഭാവിക മൂല്യനിർണയം എന്നിവയെ ഒരുമിച്ച് ഉൾക്കൊള്ളുന്ന ശക്തമായ ഭാഷാപഠന മാതൃകയാണ്.

No comments:
Post a Comment