ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, August 1, 2025

മാനത്ത് പട്ടം ആസൂത്രണക്കുറിപ്പ് 6

സഞ്ജയ്‌ കെ 

മാച്ചേരി ന്യൂ യു പി സ്കൂൾ 

കണ്ണൂർ നോർത്ത്.

മാനത്ത് പട്ടം ആസൂത്രണക്കുറിപ്പ് 6

ക്ലാസ് : ഒന്ന്

യൂണിറ്റ് : 3

പാഠത്തിൻ്റെ പേര്  : മാനത്ത് പട്ടം 

ടീച്ചറുടെ പേര് : ..........

കുട്ടികളുടെ എണ്ണം  :.......

ഹാജരായവർ : .......

തീയതി : ……………………./ 2025

പിരീഡ് ഒന്ന്

പ്രവർത്തനം 1 - സംയുക്ത ഡയറി , കഥാവേള , വായനക്കൂടാരം . വായനപാഠം , ക്ലാസ് എഡിറ്റിംഗ് 

പഠനലക്ഷ്യങ്ങൾ   

  • കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .

  • കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .

  • കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .

  • തൻ്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു.

  • പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം - 40  മിനുട്ട്

കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ , വായനപാഠങ്ങൾ ,

പ്രക്രിയാവിശദാംശങ്ങൾ

സംയുക്ത ഡയറി പങ്കിടൽ 10 മിനുട്ട്

ടീച്ചർ എഴുതിയ ഡയറി വായിക്കുന്നു . ചിത്രവും കാണിക്കുന്നു

ക്രമനമ്പർ പ്രകാരം മുൻദിവസങ്ങളിൽ വായിച്ചവരുടെ തുടർച്ചയായി വരുന്ന മൂന്നുപേരുടെ സംയുക്ത ഡയറി വാങ്ങി ടീച്ചർ വായിക്കുന്നു . അവർ വരച്ച ചിത്രങ്ങൾ എല്ലാവരെയും കാണിക്കുന്നു

ഡയറിയിലെ സവിശേഷതകൾ ചൂണ്ടിക്കാട്ടി അഭിനന്ദിക്കുന്നു . ആ സവിശേഷതകൾ ഗുണാത്മകമായി ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കിടുന്നു

ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ .

മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ . ശ്രദ്ധേയമായ കാര്യങ്ങൾ വക്കുന്നു

വായനപാഠം വായിക്കൽ 5+5 മിനുട്ട്

  • കഴിഞ്ഞ ദിവസം നൽകിയ രണ്ട് വായനപാഠങ്ങൾ പഠനക്കൂട്ടങ്ങളിൽ വായിക്കൽ

  • ഒരാൾ ഒരു വരി വീതം ഓരോ പഠനക്കൂട്ടത്തിൽ നിന്നും പൊതുവായി വായിക്കൽ

  • ഇന്നലെ ഹാജരാകാത്ത കുട്ടികൾ ചാർട്ടിലെ വാക്യങ്ങൾ ഉപയോഗിച്ച് വായിക്കണം .

വായനക്കൂടാരത്തിലെ പുസ്തകവായന 5 മിനുട്ട്

  • വായനച്ചാർട്ടിൽ രേഖപ്പെടുത്തലുകൾ നടത്തുന്നു

  • കഥാവേളയിൽ ഇതുവരെ കഥ അവതരിപ്പിക്കാത്തവർക്ക് അവസരം .

  • കഥാവേള പങ്കാളിത്ത ചാർട്ടിൽ അവരുടെ പേര് ചേർക്കുന്നു .

ക്ലാസ് എഡിറ്റിംഗ് 15 മിനുട്ട്

പ്രക്രിയാവിശദാംശങ്ങൾ :

പട്ടി നോക്കി

കുരകുരച്ചു

പട്ടം പേടിച്ചു

ഈ വാക്യങ്ങളിലെ അക്ഷരങ്ങളെല്ലാം പരിചയപ്പെട്ടതാണ്. ഓരോ വാക്യം വീതം നിര്‍ദേശിക്കുന്നവര്‍ വന്ന് എഴുതുന്നു. ഇന്നലെ ഹാജരാകാത്ത കുട്ടികൾ മറ്റുള്ളവർ എഴുതിയത് വായിക്കണം .

  • ബോർഡെഴുതുത്തിനു ശേഷം എഡിറ്റിംഗിനുള്ള നിർദ്ദേശങ്ങൾ കുട്ടികളെക്കൊണ്ട് നൽകാം

മുൻദിവസങ്ങളിൽ ഹാജരാകാത്ത  കുട്ടികൾക്ക് രചനാ പിന്തുണ

വിലയിരുത്തൽ :

  • സംയുക്ത ഡയറി എഴുത്തിലെ പുരോഗതി എന്താണ്?

  • എഡിറ്റിംഗ് ബോധത്തോടെ സ്വന്തം പ്രവർത്തനപുസ്തകത്തിലെ രേഖപ്പെടുത്തൽ പരിശോധിക്കാൻ നിർദ്ദേശിച്ചപ്പോൾ മെച്ചപ്പെടുത്തിയവരെല്ലാം?

പിരീഡ് രണ്ട്

പ്രവർത്തനം: പട്ടം വീണു (എഴുത്ത്)

പഠനലക്ഷ്യങ്ങൾ  

  • മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലിപ്പം, ആലേഖന ക്രമം) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറു വാക്യങ്ങളും പൂർത്തിയാക്കുന്നു.

അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവസന്ദർഭങ്ങളിൽ തെളിവെടുത്ത് എഴുതുന്നു

പ്രതീക്ഷിത സമയം - 35 മിനുട്ട്

കരുതേണ്ട സാമഗ്രികള്‍- കുഞ്ഞെഴുത്ത്,ബോർഡ്ഊന്നൽ നൽകുന്ന അക്ഷരം-

ഊന്നൽ നൽകുന്ന ചിഹ്നം -ഒ സ്വരത്തിന്റെ ചിഹ്നം,

ഊന്നല്‍ നല്‍കുന്ന അക്ഷരം -

പ്രക്രിയാവിശദാംശങ്ങൾ ‍-

പട്ടിയുടെ കുര കേട്ട് ഞെട്ടിപ്പോയി പട്ടം. വിറച്ചുപോയി പട്ടം. ആ വിറയലിൽ എന്താ സംഭവിച്ചതെന്ന് അറിയാമോ?

നൂല് പൊട്ടി

എങ്ങനെയാവും വീണത്?

താഴെ വീണു

പട്ടം വീണു

സാവധാനം വാക്കുകള്‍ പറയുന്നു. ണ ഒഴികെയുളളവ പരിചിയിച്ച അക്ഷരങ്ങളാണ് എല്ലാം. വീണു എന്നത് ഘടനപറഞ്ഞ് എഴുതണം. അവസാന വരി എഴുതുമ്പോൾ ആദ്യ വരിയിലെ വീണു എന്നത് തെളിവെടുത്ത് എഴുതാനാവശ്യപ്പെടാം. അവസാന വരി എഴുതാൻ കുത്തുകളില്ല. ചെരിയാതെ എഴുതാൻ ശ്രമിക്കട്ടെ

നൂല് പൊട്ടി

പൊട്ടിയ പട്ടം 

താഴെ വീണു

തലകുത്തി 

തലകുത്തി

താഴെ വീണു

സംയുക്ത എഴുത്ത്-

  • പ്രവര്‍ത്തന പുസ്തകത്തിൽ നൂല് എന്ന് തനിച്ചെഴുതൽ .

  • എല്ലാവരും എഴുതിക്കഴിഞ്ഞാല്‍ ബോര്‍ഡില്‍ നൂല് പൊട്ടി എന്ന് ടീച്ചര്‍ എഴുതണം. പൊ ഒറ്റ യൂണിറ്റായി എഴുതണം

  • എല്ലാവരും പൊരുത്തപ്പെടുത്തിയെഴുതണം

  • പൊട്ടിയ പട്ടം എന്നത് തെളിവെടുത്ത് എഴുതട്ടെ. തുടര്‍ന്ന് ടീച്ചറെഴുത്ത്. പൊരുത്തപ്പെടുത്തിയെഴുത്ത്.

  • താഴെ എന്ന് തനിച്ചെഴുത്ത് വീണു എന്ന് ടീച്ചറെഴുത്ത്. '' എന്ന അക്ഷരം ആദ്യമായി അവതരിപ്പിക്കുന്നു. ഘടന വ്യക്തമാക്കി എഴുതണം.

  • തുടര്‍ന്നുള്ള മൂന്ന് വാക്യങ്ങളില്‍ തലകുത്തി ഒരു തവണയുണ്ട് . ബാക്കി തനിച്ചെഴുത്ത്

  • പഠനക്കൂട്ടങ്ങളില്‍ പരസ്പരം പരിശോധിച്ച് മെച്ചപ്പെടുത്തുന്നു

  • തുടര്‍ന്ന് ടീച്ചറെഴുത്തും പൊരുത്തപ്പെടുത്തലും

പിന്തുണാനടത്തവും വ്യക്തിഗത പിന്തുണയും

  • പൊ, താഴെ എന്നിവയിലെ ഒ, എ എന്നീ സ്വരങ്ങളുടെ ചിഹ്നം മാറിപ്പോയവരാരെങ്കിലും ഉണ്ടോ?

  • ചെടി എന്ന വാക്ക് ഓര്‍മ്മിപ്പിച്ച് തെളിവ് നല്‍കിയോ?

പ്രതീക്ഷിത ഉല്പന്നം:

സചിത്രപുസ്തകത്തിലെ രേഖപ്പെടുത്തൽ

വിലയിരുത്തൽ ‍:

  • തലകുത്തി തലകുത്തി എന്ന് തെറ്റില്ലാതെ തനിയെ എഴുതാൻ എത്രപേർക്ക് കഴിഞ്ഞു?

  • ത്ത, ണ എന്നിവ എഴുതിയപ്പോൾ ഘടന പാലിക്കാൻ എല്ലാവരും ശ്രദ്ധിച്ചിരുന്നുവോ?

  • ണ തെളിവെടുത്ത് എഴുതാത്തവരുണ്ടോ

പിരീഡ് -3

പ്രവർത്തനം - പട്ടത്തിന്റെ മുഖഭാവമാറ്റം

പഠനലക്ഷ്യങ്ങൾ:.  

  1. തീമുമായി ബന്ധപ്പെട്ട് സ്വയം രൂപപ്പെടുത്തിയതോ നിർദ്ദേ ശിക്കുന്നതോ ആയ സന്ദർഭങ്ങൾ എന്നിവ സ്വതന്ത്രമായി ചിത്രീകരിക്കുന്നു.

  2. കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു.

  3. സ്വയം വരച്ചതോ ലഭിച്ചതോ ആയ ചിത്രങ്ങൾക്ക് പ്രകൃതിയിൽ നിന്നും ലഭ്യമായതും അല്ലാത്തതുമായ വസ്തുക്കൾ ഉപയോഗിച്ച്  നിറം നൽകുന്നു

പ്രതീക്ഷിത സമയം - 30 മിനുട്ട്

കരുതേണ്ട സാമഗ്രികള്‍- പെൻസിൽ, ക്രയോൺ, A4 ഷീറ്റ്

പ്രക്രിയാവിശദാംശങ്ങൾ -

  • സചിത്രപാഠപുസ്തകത്തിലെ പട്ടത്തിന്റെ  മൂന്നു ചിത്രങ്ങൾ നോക്കി ഏതാണ് സന്തോഷം ഉളളത്, ഏതാണ് പേടി ഉളളത് എന്ന് കണ്ടെത്തുന്നു

  • തുടർന്ന് എഫോര്‍ പേപ്പറിൽ നാലോ അഞ്ചോ പട്ടങ്ങളുടെ പടം വരയ്കുന്നു

  • അവയിലൊന്നിന് ചിരിക്കുന്ന ഭാവം വേണം. എങ്ങനെ ? ചർച്ചയിലൂടെ ചിരിഭാവം വരയ്ക്കുന്നു

  • കരച്ചിൽ ഭാവം എങ്ങനെ വരുത്തും? വായുടെ ആകൃതി റ പോലെയാക്കി കണ്ണുനീരും വരയ്ക്കുന്നു

  • പേടിഭാവം വരുത്തണം. ( പാഠപുസ്തകത്തിലെ പോലെ വരയ്ക്കാം)

  • ഭാവമൊന്നുമില്ല (വായ- കുറിയ നേർരേഖ )

  • വരച്ചത് പരസ്പരം കാണുന്നു.

  • പ്രത്യേകതകൾ  കണ്ടെത്തുന്നു.

  • ഓരോ പട്ടത്തിനും വ്യത്യസ്ത നിറം നൽകണം. പുള്ളിപ്പട്ടവും ആകാം

  • കുട്ടികള്‍ ഇഷ്ടമുളള നിറം നൽകുന്നു

  • ഓരോ പട്ടത്തിനും അടിക്കുറിപ്പ് എഴുതാമോ? ( കരയുന്ന പട്ടം, പേടിച്ച പട്ടം, ചിരിക്കുന്ന പട്ടം) പഠനക്കൂട്ടത്തില്‍ പരസ്പരം സഹായിച്ച് എഴുതുന്നു

  • ചിത്രപ്രദര്‍ശനം

പ്രതീക്ഷിത ഉല്പന്നം- വ്യത്യാസ്ത മുഖഭാവമുള്ള പട്ടങ്ങളുടെ ചിത്രം

വിലയിരുത്തൽ -‍

  • കൃത്യമായ മുഖ ഭാവങ്ങൾ ഉള്ള പട്ടം ആർക്കൊക്കെ വരയ്ക്കാൻ സാധിച്ചു.

  • നിറങ്ങൾ നൽകി ആർക്കൊക്കെ ആകർഷകമാക്കാൻ സാധിച്ചു.

പിരീഡ് -4

പ്രവർത്തനം - പട്ടം വീണു (വായന)

പഠനലക്ഷ്യങ്ങൾ ‍.  

  • പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങൾ, പദങ്ങൾ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു

പ്രതീക്ഷിത സമയം - 35 മിനുട്ട്

കരുതേണ്ട സാമഗ്രികൾ ‍- കുഞ്ഞെഴുത്ത്, ചാർട്ട്

പ്രക്രിയാവിശദാംശങ്ങൾ ‍-

പഠനക്കൂട്ടങ്ങളാണ് വായന നടത്തേണ്ടത്. എല്ലാവര്‍ക്കും വായനയില്‍ പങ്കാളിത്തം വേണം.

കണ്ടെത്തൽ വായന (വാക്യങ്ങൾ)

  • പട്ടത്തിന്റെ വീഴ്ചയുടെ രീതി വ്യക്തമാക്കുന്ന വരി ഏത്?

  • പട്ടം വീഴാനുളള കാരണം പറയുന്ന വരി ഏത്?

കണ്ടെത്തൽ വായന (വാക്കുകൾ)

  • ഏതെല്ലാം വാക്കുകൾ ഒന്നിലധികം തവണ വന്നിട്ടുണ്ട്?

കണ്ടെത്തൽ വായന (ഊന്നൽ നൽകുന്ന അക്ഷരവും ചിഹ്നവുമുള്ള വരികൾ, വാക്കുകൾ, അക്ഷരങ്ങള്‍)

  • ണു എന്ന അക്ഷരത്തിന് അടിവരയിടുക.

  • പൊ എന്ന അക്ഷരം ഏതു വരിയിലാണ്?

ക്രമത്തിൽ ‍ വായിക്കൽ ‍

  • പട്ടി നോക്കി എന്നതു മുതൽ പട്ടം വീണു എന്ന വരി വരെ

  • സന്നദ്ധതയുളളവർക്ക് മുഴുവൻ വരികളും വായിക്കാം

  • ഇഷ്ടമുളള രണ്ടു വരി വായിക്കാം

പറയുന്ന ക്രമത്തിൽ വാക്യങ്ങൾ വായിക്കൽ

  • ട്ടി എന്ന അക്ഷരമുളള വരികൾ 

  • വീണു എന്ന വാക്കുളള വരികൾ

താളാത്മക വായന

  • മുഴുവൻ വരികളും

പ്രതീക്ഷിത ഉല്പന്നം: വായനയുടെ വീഡിയോ

വിലയിരുത്തൽ:

  • വിശകലനാത്മക വായനയ്ക്ക് സഹായകമായി വാക്യം കണ്ടെത്താൻ ചോദിച്ച ചോദ്യങ്ങളോട് ശരിയായി പ്രതികരിക്കാനാവാത്തവർക്ക് എന്ത് സഹായമാണ് ]നൽകിയത്?

  • കണ്ടെത്തൽ വായനയുടെ ഘട്ടങ്ങളിൽ  പ്രശ്നം നേരിടുന്ന കുട്ടികൾക്കായി കൂട്ടുവായന പോലുളള പ്രയോജനപ്പെടുത്തിയോ?

  • വായനയിൽ  ക്ലാസിന്റെ പൊതു നിലവാരം എന്താണ്?

  • സ്വതന്ത്രവായനാപാഠം ക്ലാസൽ നൽകിയപ്പോൾ തനിയെ വായിക്കാൻ എത്ര പേർ ക്ക് കഴിഞ്ഞു? ( രണ്ടുവരി വീതം)

  • ഗ്രൂപ്പിൽ ഊഴമിട്ട് രണ്ടു വരി വീതം വായിക്കാൻ ലഭിച്ച അവസരത്തോട് കുട്ടികൾ പ്രതികരിച്ചതെങ്ങനെ?

  • സ്വതന്ത്രവായനപാഠങ്ങളുടെ ഉപയോഗം ഭാഷാശേഷീവികസനത്തിന് സഹായകമാണോ?

ഓണ്‍ലൈന്‍ ക്ലാസ് പി ടി എ

അജണ്ട

  • സംയുക്ത ഡയറി പുരോഗതി

  • പ്രവര്‍ത്തനപുസ്തകത്തിലെ രേഖപ്പെടുത്തല്‍

  • വായനപാഠവും സ്വതന്ത്രവായനയും

  • തനിച്ചെഴുത്ത് അവസരങ്ങളിലെ പ്രകടനം

  • സവിശേഷ സഹായം നല്‍കുന്ന രീതി

  • വായനക്കൂടാരത്തിന്റെ ഉപയോഗം


വായനപാഠം

, ഒ സ്വരത്തിന്റെ ചിഹ്നം എന്നിവയ്ക് ഊന്നല്‍ നല്‍കുന്ന വായന പാഠം. കൂടാതെ നേരത്തെ ഒന്നാം യൂണിറ്റില്‍ പരിചയപ്പെട്ട അക്ഷരങ്ങളായ മ, , , , ന്ന, , എന്നിവയും രണ്ടാം യൂണിറ്റിലെ ഞ യും രയും മൂന്നാം യൂണിറ്റിലെ ട്ട, ത്ത, യ എന്നിവയും പരിഗണിക്കുന്നു

, ഓ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങള്‍ക്ക് ഊന്നല്‍

ണയ്ക് പുനരനുഭവം. മുന്‍ പാഠങ്ങളിലെ അക്ഷരങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും പുനരനുഭവം

മാനത്ത് പട്ടം പറന്നു

പട്ടി പട്ടത്തെ കണ്ടു

പട്ടം കണ്ട് കുരച്ചു

കുര കേട്ട് പട്ടം ഞെട്ടി

ഞെട്ടിയ പട്ടം പൊട്ടി

പൊട്ടിയ പട്ടം വീണു

മരത്തിലാണോ

കുളത്തിലാണോ

പൊട്ടിയ പട്ടം വീണത്

പട്ടം പൊട്ടി വീണത്

കാട്ടിലാണോ

കൂട്ടിലാണോ

പൊട്ടിയ പട്ടം വീണത്

പട്ടം പൊട്ടി വീണത്

വഴിയിലാണോ

പുഴയിലാണോ

…………………..

………………….

( കുട്ടികള്‍ക്ക് വരികള്‍ കൂട്ടിച്ചേര്‍ക്കാം)

എന്റെ വക ( കുട്ടികള്‍ നിര്‍മ്മിക്കുന്ന വായനപാഠം)

ചില സാധ്യതകള്‍ പരിചയപ്പെടുത്തണം. ഇതുവരെ പരിചയപ്പെട്ട പാഠങ്ങളിലെ കഥാപാത്രങ്ങളും പ്രയോഗങ്ങളും സ്വീകരിക്കാം

ഉദാഹരണം

ആരാ പറന്നത്? പട്ടം

ആരാ………….?