ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, November 22, 2025

292 . ആഹാ എന്ത് സ്വാദ് ആസൂത്രണക്കുറിപ്പ് മൂന്ന്

ക്ലാസ്സ്: ഒന്ന്

യൂണിറ്റ് : 8-ആഹാ എന്ത് സ്വാദ്

ടീച്ചറിന്റെ പേര് : ശ്രീജ എസ്  

GLPS കുന്നംകുളം,  

തൃശൂർ

കുട്ടികളുടെ എണ്ണം : 10

ഹാജരായവർ:

തീയതി


പീരിയഡ് 1

പ്രവത്തനം : ഡയറി വായന

പ്രതീക്ഷിത സമയം 10 മിനിറ്റ്

കുട്ടികളുടെ ഡയറി വായന:

  • ഡയറി വായന- സവിശേഷ സ്വഭാവമുള്ള ഡയറി

  • സവിശേഷ സ്വഭാവമുള്ള ഡയറി ചാർട്ടിൽ പ്രദർശിപ്പിക്കുന്നു. കുട്ടികൾക്ക് വായിക്കാൻ അവസരം നൽകുന്നു. (സന്നദ്ധ വായന, കുട്ടിടീച്ചറുടെ സഹായത്തോടെയുള്ള വായന)

  • അക്ഷര ബോധ്യചാർട്ടിൽ അക്ഷരം, ചിഹ്നം എന്നിവ ബോധ്യമാകാത്ത കുട്ടികൾക്ക് നിർദ്ധിഷ്ട അക്ഷരം, ചിഹ്നം വരുന്ന വാക്കുകൾ കണ്ടെത്തൽ വായനയ്ക്ക് അവസരം.)

  • കാര്‍ട്ടൂണ്‍ ഡയറിയുടെ അവതരണം

രചനോത്സവ കഥയുടെ പങ്കിടല്‍

പ്രതീക്ഷിത സമയം 10 മിനിറ്റ്

  • ചിത്രങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രകഥ -അവതരണം.

വായനപാഠവായന 10 മിനിറ്റ്

  • പഠനക്കൂട്ടത്തില്‍ സഹായത്തോടെ എഴുതല്‍ ( കൂടുതല്‍ പിന്തുണ വേണ്ടവര്‍) 10 മിനിറ്റ്

  • പരസ്പരം എഡിറ്റ് ചെയ്യല്‍

പീരിയഡ് 2

പ്രവർത്തനം സംഭാഷണമെഴുതൽ

പഠന ലക്ഷ്യങ്ങൾ:-

  • പരിചയപ്പെട്ട എല്ലാ സ്വരങ്ങളും വ്യഞ്ജനങ്ങളും ചില്ലക്ഷരങ്ങളും ഉപചിഹ്നങ്ങളും പ്രധാന കൂട്ടക്ഷരങ്ങളും രചനാ വേളകളിൽ പ്രയോജനപ്പെടുന്നു

  • പുതിയ സന്ദർഭങ്ങളിൽ ആശയാവിഷ്കരണത്തിനായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉള്ള വാക്കുകൾ ഉൾപ്പെടുന്ന വാക്യങ്ങൾ എഴുതുന്നു.

പ്രതീക്ഷിത സമയം:-40 മിനിറ്റ്

കരുതേണ്ട സാമഗ്രികൾ:-കുഞ്ഞെഴുത്ത്.

പ്രക്രിയ

കുഞ്ഞെഴുത്ത് പേജ് നമ്പർ 64 പരിചയപ്പെടുത്തുന്നു

പഠനക്കൂട്ടങ്ങൾ ചിത്രം നിരീക്ഷിക്കുന്നു

  • ഒന്നാമത്തെ സംഭാഷണം എന്തായിരിക്കും? കൂട്ടായി ആലോചിച്ച് എഴുതുന്നു.

  • ഓരോരുത്തരുടെയും ബുക്കിൽ എഴുതുന്നു.

  • പരസ്പരം സഹായിച്ച് മെച്ചപ്പെടുത്തുന്നു

  • ഓരോ പഠനക്കൂട്ടവും പങ്കിടുന്നു.

  • അവർ പറയുന്നത് ടീച്ചർ ബോർഡിൽ എഴുതണം.

  • ടീച്ചറെഴുതിയതും അവർ എഴുതിയതുമായി പൊരുത്തപ്പെടുത്തി അവരുടെ രേഖപ്പെടുത്തൽ മെച്ചപ്പെടുത്തണം.

  • ആശയം വന്നിട്ടുള്ളവയെല്ലാം അംഗീകരിക്കണം

സാധ്യത

എന്ത് നല്ല ഗന്ധം

ആഹോ ഓഹോ കൈതച്ചക്ക

  • കൈതച്ചക്ക പറിച്ച ആന എന്തായിരിക്കും ചെയ്തിട്ടുണ്ടാവുക?

  • കൈതച്ചക്ക മുകളിലേക്ക് കൊണ്ടുപോയി. മൈനയെ ഒന്നു നോക്കി. കൈതച്ചക്കയിൽ ഒന്നു നോക്കി. വീണ്ടും മൈനയെ നോക്കി. അം! ( ടീച്ചർ ശരീരഭാഷ പ്രയോജനപ്പെടുത്തി അവതരിപ്പിക്കണം).

മൈനയ്ക് കിട്ടിയോ? ഇല്ല

മൈന എന്തായിരിക്കും പറഞ്ഞത്?

  • ടീച്ചർ ബോർഡിൽ എഴുതുന്നു. (, ഷ്ട, ഘ എന്നീ അക്ഷരങ്ങള്‍ക്ക് ഊന്നല്‍. പുനരനുഭവം. കൂടുതല്‍ പിന്തുണ വേണ്ടവരെ പരിഗണിച്ച് എഴുത്തും വായനയും)

  • പഠനക്കൂട്ടത്തിൽ വായിച്ചുനോക്കി പൂരിപ്പിച്ച് കുഞ്ഞെഴുത്തിൽ എഴുതണം. പരസ്പരം ആലോചിക്കാം.

മൈന: ഛേ, ഛേ നീ മഹാദുഷ്ടനാ

ഉറപ്പ് ലംഘിക്കുന്നോ?

ആനഃ ഞാൻ ലംഘിച്ചില്ല

  • എഴുതിയ ശേഷം വായന

  • കൂടുതല്‍ പിന്തുണ വേണ്ടവര്‍ ഭാവാത്മക വായന സഹായത്തോടെ നടത്തണം.

ചേ യുടെ ഉച്ചാരണമല്ല ഛേ ശരിയായി ഉച്ചരിക്കണം. ലംഘിക്കുന്നോ, ലംഘിച്ചില്ല എന്നിവയിലെ ഘയുടെ

ഉച്ചാരണത്തിലും ശ്രദ്ധിക്കണം.

ലംഘിച്ചില്ല എന്നാണ് പൂരിപ്പിക്കേണ്ടത്.

(ഞാൻ ഉറപ്പ് ലംഘിച്ചില്ല എന്നും കുട്ടികൾ എഴുതാം)

കുഞ്ഞെഴുത്ത് പേജ് നമ്പർ 65 പരിചയപ്പെടുത്തുന്നു

പഠനക്കൂട്ടങ്ങൾ ചിത്രം നിരീക്ഷിക്കുന്നു

*എന്തായിരിക്കും മൈന ചോദിച്ചത്??

ആനയുടെ മറുപടി എന്താ?

മൈനക്ക് വീണ്ടും സംശയം.

ആശയഗ്രഹണവായന.

സന്ദർഭം മനസ്സിലാക്കി സംഭാഷണം എഴുണം

പഠനക്കൂട്ടങ്ങളിൽ ആലോചിച്ചാണ് എഴുതേണ്ടത്

>മൈന: എൻ്റെ പങ്ക് എവിടെ?

>ആന: അടുത്ത തവണ നിനക്ക്...തരാം

>മൈന: ഉറപ്പായും നിന്നെ വിശ്വസിക്കാമോ?

> ആന : ഉറപ്പായും വിശ്വസിക്കാം

ആശയം ശരിയായിരുന്നാൽ അംഗീകരിക്കണം.

ഉദാഹരണം

ഒന്നാം വാക്യത്തിൽ ദുഷ്ടാ, ആനേ എന്ന് ചേർക്കാം.

രണ്ടാം വാക്യത്തിൽ നിനക്ക് കുറച്ച്, ഒരു പങ്ക്, തീർച്ചയായും, പഴം എന്നിങ്ങനെ സാധ്യതകൾ. മൂന്നാം വാക്യത്തിൽ ഉറപ്പായും വിശ്വസിക്കാം. തീർച്ചയായും വിശ്വസിക്കാം തുടങ്ങിയ സാധ്യതകൾ)

എല്ലാ പഠനക്കൂട്ടത്തിലും എഴുതിയത് ശരിയാണോ എന്ന് ടീച്ചർ പരിശോധിക്കുന്നു

ഓരോ പഠനക്കൂട്ടത്തിന്റെയും അവതരണം

പീരിയഡ് 3

പ്രവർത്തനം സംഭാഷണം എഴുതാം ചിത്രം വരയ്ക്കാം

പഠന ലക്ഷ്യങ്ങൾ:-

  1. വായിച്ചു ഗ്രഹിച്ച പാഠത്തിലെ സന്ദർഭങ്ങൾ സംഭാഷണ രൂപത്തിൽ എഴുതി അഭിനയിക്കുന്നു

  2. പുതിയ സന്ദർഭങ്ങളിൽ ആശയാവിഷ്കാരത്തിനായി പരിചയപ്പെട്ട അക്ഷരങ്ങൾ വാക്കുകൾ ഉൾപ്പെടുന്ന വാക്യങ്ങൾ എഴുതുന്നു

  3. കേട്ടതോ വായിച്ചതോ ആയ കഥകളിലെ കഥാപാത്രങ്ങളുടെ പ്രത്യേകതകൾ കണ്ടെത്തി ചിത്രീകരിക്കുന്നു.

  4. ചിത്രകഥാപുസ്തകങ്ങളിലെ ചിത്രീകരണങ്ങളെക്കുറിച്ച് തന്റെ അഭിപ്രായം പങ്കിടുന്നു.

പ്രതീക്ഷിത സമയം:- 40 മിനിറ്റ്

പ്രക്രിയ

കുഞ്ഞെഴുത്ത് പേജ് 66

ആനയും ജിറാഫും തമ്മിൽ വളരെക്കാലത്തിന് ശേഷം കണ്ടുമുട്ടി. ആനയ്ക് വളരെ സന്തോഷമായി. പഴയ കാര്യങ്ങളെല്ലാം ആന ഓര്‍ത്തു.

അവർ തമ്മിൽ പറയാനിടയുള്ള കാര്യങ്ങളെന്തെല്ലാമായിരിക്കും?

എങ്ങനെയായിരിക്കും ഏറെക്കാലത്തിനു ശേഷം രണ്ടുപേർ കണ്ടുമുട്ടിയാൽ സംഭാഷണം ആരംഭിക്കുക?

ഓരോരുത്തരും ആലോചിക്കു. എഴുതു

ജിറാഫ്: വേദന പോയോ

ആന: വേദന പോയി

ജിറാഫ്: എന്തിനാ ധാരാളം പഴം തിന്നത്?

ആന: കൊതികൊണ്ടാ.

ജിറാഫ്: മറ്റാർക്കും കൊടുക്കാതെ തിന്നരുത്.

ആന: ശരി

വ്യക്തിഗതമായി എഴുതുന്നു (പത്ത് മിനിറ്റ്)

ഗ്രൂപ്പിൽ അവതരിപ്പിക്കുന്നു. (പത്ത് മിനിറ്റ് )

  • ഓരോരുത്തരും വായിക്കുന്നു. എഴുതിയതെല്ലാം ഒരു പോലെയാകണമെന്നില്ല.

  • ഗ്രൂപ്പിലെ എല്ലാവരുടെയും അവതരണം കഴിഞ്ഞ ശേഷം ഇനിയും എന്തെങ്കിലും എഴുതുമായിരുന്നോ എന്ന് ആലോചിക്കണം.

  • കുറച്ച് മാത്രം എഴുതിയവർക്ക് എന്താണ് കൂട്ടിച്ചേർക്കാനാവുക? പിന്തുണയോടെ അതും എഴുതണം

തുടർന്ന് അക്ഷരവും ചിഹ്നവുമൊന്നും തെറ്റിപ്പോയിട്ടില്ലെന്ന് ഉറപ്പാക്കുന്നു.

പരസ്പരം സഹായിക്കുന്നു.

പൊതു അവതരണം ( പത്ത് മിനിറ്റ് )

  • ഓരോ ഗ്രൂപ്പിൽ നിന്നും വ്യത്യസ്തമായി എഴുതിയ രണ്ടുപേർക്ക് അവതരിപ്പിക്കാം.

  • അതിനു ശേഷം പേജിൽ സംഭാഷണരംഗത്തിൻ്റെ ചിത്രം വരയ്ക്കണം. ( അഞ്ച് മിനിറ്റ് )

  • എല്ലാവരുടെയും രചനകൾ വിലയിരുത്തി ടീച്ചർ മികവുകൾ സംസാരിക്കണം. ( അഞ്ച് മിനിറ്റ് )

പ്രവർത്തനം കഥനിർമ്മിക്കാം

പ്രവർത്തനം കഥനിർമ്മിക്കാം

ജിറാഫിനെ കണ്ടു വന്ന ശേഷം ആന കാട്ടിലെ മൃഗങ്ങൾ ക്ക് ഒരു സദ്യ കൊടുക്കാൻ ആലോചിച്ചു. എല്ലാവരെയും വിളിക്കണം. എന്തെല്ലാം കൊടുക്കണം?

പക്ഷേ അവസാനം ബഹളമായി.

എന്തായിരിക്കും സംഭവിച്ചത്?

കഥ എഴുതൂ

പാഠപുസ്തകം പേജ് 68ല്‍ ചിത്രം വരച്ച് ചേര്‍ക്കുന്നു. ആ ചിത്രം അടിസ്ഥാനമാക്കി ചിത്രകഥ വികസിപ്പിച്ച് 69 ല്‍ എഴുതുന്നു. ഓരോ പഠനക്കൂട്ടത്തില്‍ പങ്കുവെച്ച ശേഷം പൊതുവായി കഥ അവതരിപ്പിക്കുന്നു

വായനപാഠം.

ടിച്ചറുടെ വിലയിരുത്തൽ

  • എല്ലാവർക്കും തനിയെ വായിക്കാൻ കഴിയുന്നുണ്ടോ?

  • എല്ലാവരും ആശയം ഗ്രഹിച്ചു വായിക്കുന്നുണ്ടോ?

  • , , ഓ ഇവയുടെ ചിഹ്നം വരുന്ന വാക്കുകൾ തിരിച്ചറിയുന്നുണ്ടോ?

  • …………………………….

291.ആഹാ എന്ത് സ്വാദ് ,ആസൂത്രണക്കുറിപ്പ് 2

 


ക്ലാസ്സ്‌: ഒന്ന്

യൂണിറ്റ് : 8-ആഹാ എന്ത് സ്വാദ്

ടീച്ചറിന്റെ പേര്  വിജിഷ മോൾ വിളയിൽ

ജി എം എൽ പിഎസ്  പരപ്പനങ്ങാടി ടൗൺ

പരപ്പനങ്ങിടി, മലപ്പുറം.

കുട്ടികളുടെ എണ്ണം :26

ഹാജരായവർ:…………...

തീയതി

പീരിയഡ് 1

പ്രവർത്തനം : ഡയറി വായന 

പ്രതീക്ഷിത സമയം 10 മിനിറ്റ്

കുട്ടികളുടെ ഡയറി വായന

(ഷാബിൽ, നിയ, നൈഷ , റിസാൻ , സിയ, ഹന്ന, മിർഷ)

  • ഡയറി വായന- സവിശേഷ സ്വഭാവമുള്ള ഡയറി

  • സവിശേഷ സ്വഭാവമുള്ള ഡയറി ചാർട്ടിൽ പ്രദർശിപ്പിക്കുന്നു. കുട്ടികൾക്ക് വായിക്കാൻ അവസരം നൽകുന്നു. (സന്നദ്ധ വായന, കുട്ടിടീച്ചറുടെ സഹായത്തോടെയുള്ള വായന)

  • അക്ഷര ബോധ്യചാർട്ടിൽ അക്ഷരം, ചിഹ്നം എന്നിവ ബോധ്യമാകാത്ത കുട്ടികൾക്ക് നിർദ്ധിഷ്ട അക്ഷരം, ചിഹ്നം വരുന്ന വാക്കുകൾ കണ്ടെത്തൽ വായനയ്ക്ക് അവസരം.)

കാര്‍ട്ടൂണ്‍ ഡയറിയുടെ അവതരണം

രചനോത്സവ കഥയുടെ പങ്കിടല്‍ 

പ്രതീക്ഷിത സമയം 10 മിനിറ്റ്

ചിത്രങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രകഥ -അവതരണം.

വായനപാഠവായന (ആനയും മുയലും തമ്മിലുള്ള വായനപാഠ വായന ) 10 മിനിറ്റ്

കഴിഞ്ഞ ടിഎമ്മിൽ നൽകിയ വായന പാഠത്തിൽ പഠനക്കൂട്ടത്തിൽ സംയുക്തവായന. ചോദ്യത്തിന് ഉത്തരം പറയാമോ?

  • മുയൽ നല്ല സ്വാദുണ്ടാകും എന്ന് പറയാൻ കാരണം എന്താകും?

  • എനിക്ക് എത്തില്ലല്ലോ എന്ന് മുയൽ പറഞ്ഞപ്പോൾ ആന എന്താണ് പറഞ്ഞത് ?

  • അവസാനം മുയലിന് മാമ്പഴം കിട്ടിയോ ?

പിരീഡ് രണ്ട്

പ്രവർത്തനം:- ആനയും മൈനയും

പഠനലക്ഷ്യങ്ങൾ

  1. മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലിപ്പം ആലേഖന ക്രമം ) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു.

  2. അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവസന്ദർഭങ്ങളിൽ തെളിവെടുത്തെഴുതുന്നു

  3. ഒറ്റയ്ക്കും കൂട്ടായും രേഖപ്പെടുത്തലുകൾ ക്ലാസിൽ രൂപീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിശ കലനം ചെയ്ത് രചനകളിൽ തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നു

  4. അക്ഷരങ്ങൾ തമ്മിലും വാക്കുകൾ തമ്മിലും വരികൾ തമ്മിലുമുള്ള അകലം എന്നിവ പാലിച്ച് എഴുതുന്നു.

  5. തീമുകളുമായി ബന്ധപ്പെട്ട് നടത്തിയ കരട് രചനകളിലെ വാക്കുകളും ചെറുവാക്യങ്ങളും ഒറ്റയ്ക്കും കൂട്ടായും വായിച്ച് മെച്ചപ്പെടുത്തി എഴുതുന്നു.

  6. ലളിതമായ രചനകൾ മറ്റുള്ളവർക്കായി അംഗീകൃത ഉച്ചാരണ മാതൃകകൾ പ്രകാരം വ്യക്തതയോടെ വാ യിക്കുന്നു.

പ്രതീക്ഷിത സമയം 40 മിനിറ്റ്

ഊന്നല്‍ നല്‍കുന്ന ചിഹ്നം- വയുടെ ചിഹ്നം

ഊന്നല്‍ നല്‍കുന്ന കൂട്ടക്ഷരം - ഷ്ട, ന്ധ

കുഞ്ഞെഴുത്ത് പേജ് 63

പഠനക്കൂട്ടങ്ങൾ ചിത്രം നിരീക്ഷിക്കുന്നു.

  • ഒന്നാമത്തെ സംഭാഷണം എന്തായിരിക്കും? കൂട്ടായി ആലോചിച്ച് എഴുതുന്നു

  • ഓരോരുത്തരുടെയും ബുക്കിൽ എഴുതുന്നു

  • ഓരോ പഠനക്കൂട്ടവും പങ്കിടുന്നു

  • അവർ പറയുന്നത് ടീച്ചർ ബോർഡിൽ എഴുതണം

  • ടീച്ചറെഴുതിയതും അവർ എഴുതിയതുമായി പൊരുത്തപ്പെടുത്തി അവരുടെ രേഖപ്പെടുത്തൽ മെച്ചപ്പെടുത്തണം

  • ആശയം വന്നിട്ടുള്ളവയെല്ലാം അംഗീകരിക്കണം

എല്ലാ പഠനക്കൂട്ടത്തിലും സഹായിക്കാൻ കഴിവുള്ള കുട്ടികളുണ്ടെന്ന് ഉറപ്പാക്കൽ

നാലു പേരുള്ള പഠനക്കൂട്ടത്തിലാണ് എഴുതൽ നടക്കുന്നത്.

സാധ്യത

എന്ത് നല്ല ഗന്ധം

ആഹോ ഓഹോ മാമ്പഴം

ചുവടെയുള്ള വാക്യങ്ങൾ ടീച്ചർ ബോർഡിൽ എഴുതുന്നു

ഇനിയുള്ള സംഭാഷണമാണ് ക്രമം തെറ്റിച്ച് നൽകിയിട്ടുള്ളത്. അത് ക്രമപ്പെടുത്തി എഴുതണം

ആന: ഉറപ്പായും വിശ്വസിക്കാം

മൈന: ദുഷ്ടാ, ഉറപ്പായും നിന്നെ വിശ്വസിക്കാമോ?

ആനഃ അടുത്ത തവണ തരാം.

  • പഠനക്കൂട്ടത്തിൽ ക്രമം നിശ്ചയിക്കുന്നു

  • എഴുതുന്നു

  • എല്ലാവരും എഴുതിയ ശേഷം ക്രമം പങ്കിടുന്നു. ടീച്ചർ എഴുതിയതുമായി കുട്ടികൾ എഴുതിയത് പൊരുത്തപ്പെടുത്തി നോക്കുന്നു

  • ശ്വ എഴുതിയത് പരിശോധിക്കുന്നു. ശരിയായി എഴുതിയവര്‍ക്ക് അംഗീകാരം

  • ഷ്ട എഴുതിയത് ശരിയായിട്ടാണോ?

  • ശരിയായ ക്രമത്തില്‍ എഴുതിയ പഠനക്കൂട്ടങ്ങളേത്?

  • ശരിയായക്രമത്തിൽ എഴുതിയ പഠനക്കൂട്ടങ്ങളെ അംഗീകരിക്കുന്നു.

പിരീഡ് മൂന്ന്

പ്രവർത്തനം ഭാവാത്മക വായന

പഠനലക്ഷ്യങ്ങൾ

  1. ലളിതമായ രചനകൾ മറ്റുള്ളവർക്കായി അംഗീകൃത ഉച്ചാരണ മാതൃകകൾ പ്രകാരം വ്യക്തതയോടെ വാ യിക്കുന്നു

  2. തീമുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഒറ്റയ്ക്കും സംഘം ചേർന്നും വായിച്ച് അഭിനയിക്കുന്നു.

പ്രതീക്ഷിത സമയം 30 മിനിറ്റ്

റീഡേഴ്‌സ് തീയറ്റർ രീതി

ഓരോ പഠനക്കൂട്ടത്തിൽ നിന്നും പ്രതിനിധികൾ വന്ന് വായിക്കുന്നു. ശരാശരിക്കാർക്ക് അവസരങ്ങൾ നൽകാം.

കൂടുതല്‍ പിന്തുണ വേണ്ടവര്‍ സംയുക്തവായന പഠനക്കൂട്ടത്തില്‍ നടത്തുന്നു.

ചോദ്യോത്തരപ്പയറ്റ്

  • പഠനക്കൂട്ടങ്ങള്‍ പരസ്പരം കണ്ടെത്തല്‍ വായനയ്കുള്ള ചോദ്യങ്ങളുണ്ടാക്കുന്നു ( അക്ഷരം, വാക്ക്, വാക്യം ഇവയെ കേന്ദീകരിച്ച് ഓരോ പഠനക്കൂട്ടവും മൂന്ന് ചോദ്യങ്ങല്‍ ഉണ്ടാക്കണം.

  • ചോദ്യം മറ്റ് പഠനക്കൂട്ടങ്ങളോട് ചോദിക്കണം.

  • ഉത്തരത്തിന് അടിവരയിടണം. ശരിയെങ്കില്‍ പോയന്റ്.

  • ചോദ്യോത്തരപ്പയറ്റ് നടത്തുന്നു.

  • കൂടുതല്‍ പോയന്റ് കിട്ടിവരെ അഭിനന്ദിക്കുന്നു

നിറം നൽകാം (തുടർ പ്രവർത്തനം)

  • വാട്ടർകളർ ഉപയോഗിച്ച് നിറം നൽകുന്നതിനാണ് നിർദ്ദേശിക്കേണ്ടത്

  • വെള്ളപ്പേപ്പറിൽ നിറം നൽകി രീതി മനസ്സിലാക്കിയ ശേഷമാണ് കുഞ്ഞെഴുത്ത് പേജ് 63 ൽ നിറം നൽകേണ്ടത്. അധികം വെള്ളം ഉപയോഗിക്കാതെയും പടരാതെയും നിറം നൽകണം

  • ഉണങ്ങുന്നതിന് മുമ്പ് ബുക്ക് അടയ്ക്കരുത്.

  • അടുത്ത ദിവസം ചിത്രപ്രദര്‍ശനം

രചനാപ്രശ്നങ്ങളിലുള്ള പരിഹാരം എന്ന നിലയില്‍ വായനപാഠം.

രചനോത്സവ ചിത്രത്തിൽനിന്നും രൂപീകരിച്ച വായന പാഠം നൽകുന്നു .


ചിത്രം പട്ടിയമ്മയും പൂച്ചയമ്മയും തമ്മിലുള്ള സംഭാഷണ വായനാ പാഠം നൽകുന്നു.

പട്ടിയമ്മ ‘:ആഹാ കുറെ നാളായല്ലോ കണ്ടിട്ട്?”

പൂച്ചയമ്മ: ജോലിത്തിരക്ക് കാരണം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റണ്ടേ?

പട്ടിയമ്മ : കോഴിയമ്മയെ കണ്ടില്ലല്ലോ വാ പോയി നോക്കാം


രണ്ടുപേരും കോഴിയെ കാണാൻ ചെന്നു.

പട്ടിയമ്മ: കോഴിയമ്മേ എത്ര മക്കളുണ്ട്.

കോഴിയമ്മ: പത്തിന് രണ്ട് കുറവാ.

മക്കളേ നിങ്ങള്‍ പോയി കളിക്കീന്‍

കോഴിക്കുഞ്ഞുങ്ങള്‍ കളിക്കാന്‍ പോയി.

കുറേ സമയം കഴിഞ്ഞപ്പോള്‍ കോഴിക്കുഞ്ഞുങ്ങളുടെ കരച്ചില്‍

പട്ടിയമ്മയും പൂച്ചമ്മയും കോഴിയമ്മയും അങ്ങോട്ട് ഓടി.




Tuesday, November 18, 2025

ആഹാ! എന്ത് സ്വാദ്! വായന പാഠങ്ങൾ

 മൂന്നാം ദിവസം


സദ്യയ്ക്കും ആഘോഷത്തിനും ക്ഷണിച്ചവരെല്ലാം എത്തി.സദ്യ വിളമ്പിയപ്പോൾ ആകെ പ്രശ്നമായി. എന്തായിരിക്കും സംഭവിച്ചത്? കഥ എഴുതൂ


രണ്ടാം ദിവസം

ന്ത, ന്ധ ഉച്ചാരണ വ്യത്യാസം.

വ യുടെ ചിഹ്നം (സ്വാഗതം, സ്വപ്നം )

ഋ ൻ്റെ ചിഹ്നം ( സുഹൃത്തുക്കളേ)

എന്തായിരിക്കാം പൂച്ച കണ്ട സ്വപ്നം?





ഒന്നാം ദിവസം

വ, ഋ, യ, റ/ര എന്നിവയുടെ ചിഹ്നങ്ങൾക്ക് പുനരനുഭവം. ക്ഷ, ഫ, ധ, ദ, ഹ, ന്ദ, ന്ത എന്നീ അക്ഷരങ്ങളും പരിഗണിക്കുന്നു.(ഉച്ചാരണവ്യക്തത വരുത്തേണ്ടവ

ധ, ദ

ന്ദ, ന്ത






289. ആഹാ എന്ത് സ്വാദ്- ആസൂത്രണക്കുറിപ്പ് ഒന്ന്


ക്ലാസ്സ്
: ഒന്ന്

യൂണിറ്റ് : 8-ആഹാ എന്ത് സ്വാദ്

ടീച്ചറിന്റെ പേര് : ബിന്നി ഐരാറ്റിൽ, 

ബേള വെല്‍ഫെയര്‍ എല്‍ പി എസ്. കാസറഗോഡ്.

കുട്ടികളുടെ എണ്ണം : 16

ഹാജരായവർ:

തീയതി

പീരിയഡ് 1

പ്രവർത്തനം : ഡയറി വായന

പ്രതീക്ഷിത സമയം 10 മിനിറ്റ്

കുട്ടികളുടെ ഡയറി വായന:

നിത്യ, ശ്രേയസ്, സുഭിക്ഷ, റുഫൈദ, ആയിഷ നൈസ

  • ഡയറി വായന- സവിശേഷ സ്വഭാവമുള്ള ഡയറി

  • സവിശേഷ സ്വഭാവമുള്ള ഡയറി ചാർട്ടിൽ പ്രദർശിപ്പിക്കുന്നു. കുട്ടികൾക്ക് വായിക്കാൻ അവസരം നൽകുന്നു. (സന്നദ്ധ വായന, കുട്ടിടീച്ചറുടെ സഹായത്തോടെയുള്ള വായന)

  • അക്ഷര ബോധ്യചാർട്ടിൽ അക്ഷരം, ചിഹ്നം എന്നിവ ബോധ്യമാകാത്ത കുട്ടികൾക്ക് നിർദ്ധിഷ്ട അക്ഷരം, ചിഹ്നം വരുന്ന വാക്കുകൾ കണ്ടെത്തൽ വായനയ്ക്ക് അവസരം.)

രചനോത്സവ കഥയുടെ പങ്കിടല്‍

പ്രതീക്ഷിത സമയം 10 മിനിറ്റ്

  • ചിത്രങ്ങളെ ആസ്പദമാക്കി ചിത്രകഥ തയ്യാറാക്കിയത് അവതരണം.

വായനപാഠം

സുഗതകുമാരിയുടെ പൂച്ച പഠനക്കൂട്ടത്തില്‍ സംയുക്തവായന

ചോദ്യത്തിനുത്തരം പറയാമോ?

  1. പൂങ്കുലപോലെ വാല് എന്ന് പറയാന്‍ കാരണമെന്ത്?

  2. നാവിനും പൂവിതളിനും തമ്മിലുള്ള സാമ്യം എന്താണ്?

  3. അന്തസ്സുള്ള പൂച്ച എന്ന് പറഞ്ഞതെന്തുകൊണ്ടാകും?

  4. ഒരേ അക്ഷരത്തില്‍ അടുത്തടുത്ത വരികള്‍ തുടങ്ങുന്നുണ്ടോ? ഏതെല്ലാം?

പിരീഡ് രണ്ട്, മൂന്ന്, നാല്

പ്രവർത്തനം- ആഹാ എന്ത് സ്വാദ്

പഠനലക്ഷ്യങ്ങൾ:

  1. വായിച്ചതോ കേട്ടതോ ആയ കഥകൾ മറ്റുള്ളവരുടെ മുമ്പാകെ ആസ്വാദ്യമായി അവതരിപ്പിക്കുന്ന തിന് കഴിവ് നേടുന്നു.

  2. കഥാവേളകളിൽ ചെറു സദസിനു മുൻപിൽ കഥ ഭാവാത്മകമായി പറയുന്നു.

  3. രചനകൾ വായിച്ച് പ്രധാന ആശയം കണ്ടെത്തുന്നു.

  4. കേട്ടതോ വായിച്ചതോ ആയ കഥകളിലെ പ്രധാന സംഭവങ്ങൾ കഥാപാത്രങ്ങൾക്ക് കഥാഗതി എന്നിവ ഗ്രഹിക്കുന്നതിനുള്ള കഴിവ് നേടുന്നു

  5. കഥാപാത്രങ്ങളും സംഭവങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തി പങ്കിടുന്നു.

  6. കഥയിലെ നിശ്ചിത സന്ദർഭത്തെ ആസ്പദമാക്കി കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം രൂപപ്പെ

കരുതണ്ട സാമഗ്രി- പാഠപുസ്തകം

പ്രക്രിയാവിശദാംശങ്ങള്‍

ഘട്ടം ഒന്ന് 40 മിനിറ്റ്

കുട്ടികളുമായി ആലോചിച്ച് പ്രവർത്തന ലക്ഷ്യം തീരുമാനിക്കുന്നു.

  • നമ്മൾ പെയ്യട്ടങ്ങനെ പെയ്യട്ടെ എന്ന പാഠഭാഗം നാടകമായും റീഡേഴ്സ്സ് തീയറ്ററായും അവതരിപ്പിച്ചു ഈ പാഠവും നാടകമായി അവതരിപ്പിച്ചാലോ?

  • പഠനഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലാണ് അവതരണം.

  • അതിനായി നാല് പേര് വീതമുള്ള പഠനക്കൂട്ടം രൂപീകരിക്കും.

  • മുൻകൂട്ടിത്തീരുമാനിച്ച ഭിന്നനിലവാര പഠനക്കൂട്ടത്തിൻ്റെ ലിസ്റ്റ് വായിക്കുന്നു.

  • മുൻ പാഠത്തിലെ പഠനക്കൂട്ടം അതുപോലെ തുടരുകയല്ല. പുതിയ ചേരുവ.

  • എല്ലാ പഠനക്കൂട്ടത്തിലും സഹായിക്കാൻ കഴിവുള്ള കുട്ടികൾ ഉണ്ടെന്ന് ഉറപ്പാക്കല്‍)

പഠനക്കൂട്ടം

കുട്ടിട്ടീച്ചര്‍മാര്‍

ശരാശരിക്കാര്‍

കൂടുതല്‍ പിന്തുണ വേണ്ടവര്‍

ഒന്ന്

സുഭിക്ഷ

ജെന്ന, റിദ ഫാത്തിമ

വൈഗ

രണ്ട്

നിത്യ

സെൻഹ, അഹൻദേവ്

അഹമ്മദ് സാലിം

മൂന്ന്

മിസിരിയ

സിയാൻ അഹമ്മദ്, ആദിഷ

കദിജത്ത്, ലിയാന

നാല്

ശ്രേയസ്, റുഫൈദ

നൈസ

അഹിഫ

പഠനക്കൂട്ടങ്ങളായി ഇരിക്കുക. എന്താണ് പഠനക്കൂട്ടങ്ങൾ ചെയ്യേണ്ടത്?

നിര്‍ദേശങ്ങള്‍

  1. പേജ് 64 മുതൽ 68 വരെ വായിക്കണം

  2. ആദ്യം ഓരോ പേജിലെയും ചിത്രം പരിശോധിക്കണം. എന്തെല്ലാമാണ് ചിത്രത്തിലുള്ളത്? എന്ന് കണ്ടെത്തണം.

  3. പഠനക്കൂട്ടത്തില്‍ ആരാണ് ആദ്യം വായിക്കേണ്ടത് എന്ന് തിരുമാനിക്കണം.

  4. ഓരോ പേജിലെയും നിര്‍ദേശിക്കുന്ന വാക്യങ്ങള്‍ ഒരാൾ വായിച്ചാൽ അടുത്ത വാക്യങ്ങള്‍ അടുത്തയാള്‍ എന്ന രീതിയില്‍ വായിക്കണം.

  5. വായിക്കാൻ പ്രയാസം നേരിടുന്നവരെ സഹായിക്കാം.

  6. ഒരാൾ വായിക്കുമ്പോൾ അത് ശരിയാണോ എന്ന് മറ്റുള്ളവർ പരിശോധിക്കണം.

  7. വരികളില്‍ ഏതെങ്കിലും പുതിയ അക്ഷരം വരുന്നുണ്ടെങ്കിൽ വായിക്കാന്‍ ടീച്ചറുടെ സഹായം തേടണം.

  8. വായിച്ച് ഓരോ പേജിനെയും അടിസ്ഥാനമാക്കി ഓരോ ചോദ്യവും തയ്യാറാക്കണം,

  9. ചോദ്യം എല്ലാവരും എഴുതണം. എഴുതാന്‍ പരസ്പരം സഹായിക്കാം.

പേജ്

ആദ്യത്തെ ആള്‍

രണ്ടാമത്തെ ആള്‍

മൂന്നാമത്തെ ആള്‍

നാലാമത്തെ ആള്‍

സഹായം നല്‍കേണ്ടവ

64

ആദ്യത്തെ രണ്ട് വരി

അടുത്ത രണ്ട് വരി

മൈനയുടെ സംഭാഷണം

ആന പറഞ്ഞത്


65

ആദ്യത്തെ ഒരുവരി

രണ്ടാമത്തെ വരി

ആന പറഞ്ഞത്

മൈന പറഞ്ഞത്


66

ആദ്യത്തെ മൂന്ന് വരി

നാലും അഞ്ചും വരികള്‍

മൈന പറഞ്ഞത്

ആന പറഞ്ഞത്

സ്വാദ് , ചിഹ്നം പുതിയത് സഹായിക്കണം.

67

ആദ്യത്തെ രണ്ട് വരി

നാല് മുതല്‍ ആറ് വരെ വരികള്‍

ആന പറഞ്ഞത്

അവസാനത്തെ മൂന്ന് വരികള്‍


68

ആദ്യത്തെ ആറ് വരി

ജിറാഫ് പറഞ്ഞത്

ആന പറഞ്ഞത്

അവസാനത്തെ രണ്ട് വരികള്‍

, ഊ എന്നിവ പുതിയ അക്ഷരം, മൃഗങ്ങളിലെ ഋ ന്റെ ചിഹ്നം

  • പാഠപുസ്തകം പേജ് 68 ജിറാഫ് പറയുന്ന ഭാഗത്ത് ഫൂ ഫൂ എന്ന് ഊതു എന്ന് കുട്ടികളെക്കൊണ്ട് എഴുതിക്കണം.

  • ഫ ഉച്ചരിപ്പിക്കണം. ഫലം എന്നതിലെ ഫയും ഫാനിലെ ഫയും ഒന്നല്ല. ഫലം എന്ന് പറയുമ്പോള്‍ ചുണ്ട് കൂട്ടിമുട്ടിച്ചശേഷം പുറത്തേക്ക് വായു തള്ളുകയാണ്, ഫാന്‍ എന്ന് പറയുമ്പോള്‍ ചുണ്ട് മുട്ടിക്കേണ്ടതില്ല)

  • , ഊ എന്നീ അക്ഷരങ്ങള്‍ കുട്ടികൾ പരിചയപ്പെട്ടിട്ടില്ല. ബോർഡിൻ എഴുതി കാണിക്കണം. ഘടന വ്യക്തമാക്കണം.

  • മൃഗം എന്ന് എഴുതുന്ന രീതിയും കാണിക്കണം.

ഘട്ടം രണ്ട് 20 മിനിറ്റ്

പൊതുവായന

  • ഓരോ പേജ് ഓരോ ഗ്രൂപ്പ് എന്ന രീതിയിൽ വായിക്കുന്നു.

  • ഗ്രൂപ്പിലെ ഒരാൾ ഒരു വാക്യമേ വായിക്കാവൂ. ഭാവത്തോടെ ഉച്ചത്തിൽ വായിക്കണം.

  • ഒരു ഗ്രൂപ്പ് വായിക്കുമ്പോൾ അത് ശരിയാണോ എന്ന് മറ്റു ഗ്രൂപ്പുകൾ നോക്കണം.

ഘട്ടം മൂന്ന് 15 മിനിറ്റ്

ചോദ്യോത്തരപ്പയറ്റ്

  • ഗ്രൂപ്പുകൾ തയ്യാറാക്കിയ ചോദ്യങ്ങൾ അവതരിപ്പിക്കുന്നു. ടീച്ചർ അത് ബോർഡിൽ ക്രോഡീകരിക്കുന്നു.

  • ചോദ്യങ്ങൾക്ക് നമ്പറിട്ടിരിക്കണം.

  • ഓരോരുത്തരും ചോദ്യങ്ങളുടെ ഉത്തരം വരുന്ന വാക്യത്തിനു നേരെ ആ ചോദ്യത്തിൻ്റെ ക്രമനമ്പർ ചേർക്കണം. ( വ്യക്തിഗതം)

ഘട്ടം നാല് 15 മിനിറ്റ്

കണ്ടെത്തൽ വായന

ടീച്ചർക്കും ചോദ്യങ്ങൾ ചോദിക്കാം.

പൂരിപ്പിച്ച് ബൊർഡിൽ എഴുതാമോ? ഓരോ പഠനക്കൂട്ടത്തിനും അവസരം

  • ആഹാ എന്തു നല്ല……. (സ്വാദ്, ഗന്ധം എന്നിങ്ങനെ രണ്ട് സാധ്യതകൾ, ഗന്ധം എന്നത് ചേരാത്ത പഴം ഏതാണ്? ഗന്ധവും സ്വാദും ചേരുന്ന പഴം ഏതാണ്?

  • ആരോ വയറ്റിൽ കൊത്തുന്നതുപോലെ ആർക്കാണ് അങ്ങനെ തോന്നിയത്?…………...

  • വൈദ്യരോട് നന്ദി പറയാൻ കാരണമെന്ത്?…………………….

ടീച്ചർ നിർദ്ദേശിക്കുന്ന വാക്കുകൾ പാഠത്തിൽ നിന്നും കാണ്ടെത്തി എഴുതണം പഠനക്കൂട്ടത്തിലെ എല്ലാവരും എഴുതണം.)

  • എ സ്വരത്തിന്റെ ചിഹ്നം ചേർന്ന വാക്കുകൾ

  • ഓ സ്വരത്തിൻ്റെ ചിഹ്നം ചേർന്ന വാക്കുകൾ

  • ഐ യുടെ ചിഹ്നം ചേർന്ന വാക്കുകൾ

  • ഇ ചിഹ്നം ചേര്‍ന്ന വാക്കുകളാണോ ഏ ചിഹ്നം ചേര്‍ന്ന വാക്കുകളാണോ കൂടുതല്‍?

ടീച്ചറുടെ പിന്തുണനടത്തം കൂടുതൽ പിന്തുണ ആവശ്യമുള്ളവർക്ക് സഹായം

വിലയിരുത്തൽ

  • സഹായം കൂടാതെ വായിക്കാൻ എത്ര പേർക്ക് കഴിയുന്നുണ്ട്?

  • വായനയിൽ കൂടുതൽ സഹായം ആവശ്യമുള്ളവർ എത്ര പേർ?

  • , , , ഒ എന്നീ സ്വരചിഹ്നങ്ങൾ വരുന്ന വാക്കുകൾ തെറ്റ് കൂട്ടാതെ എഴുതാനും വായിക്കാനും എത്രപേർക്ക് കഴിയുന്നുണ്ട്?


വായനപാഠം

മുയൽ: ഹായ്! നിറയെ മധുരഫലങ്ങള്‍. നല്ല സ്വാദുണ്ടാകും.

പക്ഷേ എനിക്ക് ഏത്തില്ലല്ലോ?

മുയല്‍: എനിക്ക് പഴം തിന്നാന്‍ ആഗ്രഹം. പറിച്ച് തരുമോ

ആന: നിന്നെ ഞാന്‍ തുമ്പിക്കൈയില്‍ ഉയര്‍ത്താം. വൃക്ഷത്തില്‍ നിന്നും നീ തന്നെ പറിക്കൂ

മുയൽ: നന്ദി. വളരെ നന്ദി.