ചെറുവള്ളി സ്കൂളിലെ ഒന്നാം ക്ലാസിലെ അനന്തകൃഷ്ണന്റെ ഡയറി വിദ്യാഭ്യാസ മന്ത്രി പങ്കിട്ടതിലൂടെ ഒന്നാം ക്ലാസി അധ്യാപികയായ രശ്മിടീച്ചര്‍ക്ക് തന്റെ ക്ലാസിനെ ഇനിയും കൂടുതല്‍ ഉയരത്തിലെത്തിക്കണമെന്ന ആഗ്രഹം. ഏത് നൂതനാശയം കിട്ടിയാലും അതിന്റെ സാധ്യത ടീച്ചര്‍ പ്രയോഗിച്ച് നോക്കും. കാര്‍ട്ടൂണ്‍ ഡയറിയെക്കുറിച്ച് ഒന്നഴക് ഗ്രൂപ്പിലൂടെ പങ്കിട്ട ആശയം ടീച്ചര്‍ നടപ്പിലാക്കി. കാര്‍ട്ടൂണ്‍ ഡയറി പങ്കിടുന്ന ഗ്രൂപ്പില്‍ തുടരെത്തുടരെ ചെറുവള്ളിയിലെ ഉല്പന്നങ്ങള്‍ എന്നും വരാന്‍ തുടങ്ങി.
ഞാന്‍ ടീച്ചറോട് 6/11/25 ഉച്ചയ്ക് 12.42ന് ചോദിച്ചൂ. ടീച്ചറേ എല്ലാ കുട്ടികളുടെയും കാര്‍ട്ടൂണ്‍ ഡയറി തരാമോ?
12.50ന് ടീച്ചര്‍ അവ പങ്കിടാന്‍ തുടങ്ങി. ആ ഡയറികളിലൂടെ നമ്മള്‍ക്ക് കടന്നുപോകാം. അതിന് ശേഷം ക്ലാസിലെ മറ്റ് മികവുകള്‍ വായിക്കാം.
മാധവ് അമ്മൂമ്മയുമായുള്ള വൈകാരികബന്ധമാണ് കാര്‍ട്ടൂണ്‍ ഡയറിയില്‍ ആവിഷ്കരി്ച്ചത്, വണ്ടി വരച്ചപ്പോള്‍ ചുവന്ന ക്രോസ് വരച്ചത് സൂക്ഷ്മ നിരീക്ഷണത്തിന്റെ ഭാഗം,
ആരോമല്‍ പൂമ്പാറ്റയെക്കുറിച്ച് ആരോടാണ് പറയുന്നത്? എന്ത് രസമാണ് അമ്മേ എന്ന് ചേര്ത്തപ്പോള്‍ അത് വ്യക്തമായി. കാര്‍ട്ടൂണ്‍ ഡയറി എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ആരെല്ലാം തമ്മിലാണ് സംഭാഷണം എന്നത് സൂചിപ്പിക്കാന്‍ സംഭാഷണത്തില്‍ ഇടമൊരുക്കണമെന്നതാണ്.
അദ്വൈത് സുരേഷ് എഴുതിയ ഡയറിയാണ്. അത് വിവരണരീതിയിലാണ്. അമ്മയോ മറ്റോ വരച്ച ചിത്രങ്ങളാണോ എന്ന് സംശയം. ( സംശയമാണേ) ചെടിയിലെ പൂവ് ഇറുത്തതാണ് വിഷയം. അഭിമന്യുവിനെ സംഭാഷണരീതിയിലേക്ക് വരന്‍ അല്പം കൂടി സമയം വേണ്ടി വന്നേക്കും, ക്ലാസില്‍ അമ്മയും കുട്ടിയുമായി രംഗാഭിനയം നടത്തിയ ശേഷം എഴുതിപ്പിച്ചാല്‍ പരിഹരിക്കാനാകും എന്ന് തോന്നുന്നു.ആദിദേവ് തെലങ്കാനയിലായിരുന്നു. അവിടെ നിന്നും വന്ന മലയാളം പഠിക്കുന്ന കുട്ടിയാണ്. അയ്യോ അമ്മേ.. എന്തു പറ്റി എന്ന് അമ്മയോട് ചോദിക്കുന്ന ഇളംമനസ്സി്ന്റെ ഉത്കണ്ഠ. അമ്മേ വേദന ഉണ്ടോ എന്ന അടുത്ത ചോദ്യം. രണ്ട് പേരും രണ്ട് വിനിമയം നടത്തി.ചിത്രം കുട്ടിയുടേത് തന്നെ. അതിനാല്‍ കുട്ടിത്തമുണ്ട്. മനോഹരം.അഭിനന്ദ് മൂന്ന് രംഗങ്ങള്‍ വരയ്കുകയും അതിന്റെ വിവരണം എഴുതുകയുമാണ് ചെയ്തത്. അനുശ്രീ കാര്‍ട്ടൂണ്‍ ഡയറിയിലേക്ക് വരുന്ന പാതയിലാണ്. രണ്ട് മൂന്ന് രംഗങ്ങളാക്കി എഴുതിയാല്‍ മതിയായിരുന്നു. ഡയറി എന്ന നിലയില്‍ വളരെ മെച്ചപ്പെട്ട കുറിപ്പാണ് അനുശ്രീയുടേത്.അമ്മേ ഓടി വാ, ദേ കോഴിയെ കീരി പിടിക്കുന്നു. എന്ന വലിയ കാര്യമാണ് കാശിനാഥ് കാര്‍ട്ടൂണ്‍ ഡയറിയിലാക്കിയത്. രണ്ട് സംഭാഷണവും ഒരു വിവരണവും എന്ന രീതിയാണ് സ്വീകരിച്ചത്. അർണവ് T A രംഗവും വിവരണവും എന്ന രീതി സ്വീകരിച്ചു. മൂന്ന് കാര്യങ്ങള്‍, മൂന്ന് ചിത്രങ്ങള്‍.ഋത്വിക് ഞാനാരാ മോന്‍ എന്ന രീതിയില്‍ അഭിമാനിക്കാവുന്ന കാര്യമാണ് പങ്കിട്ടത്. സഹായഹസ്തവുമായി അമ്മയുടെ അടുത്തേക്ക്. കുട്ടികള്‍ പരസ്പരബന്ധത്തോടെ എഴുതുന്നത് ശ്രദ്ധിക്കുകഅനന്തകൃഷ്ണന്റെ ഡയറി കൗതുകമുള്ളതാണ്.പൊത്തില്‍ കയറി മഞ്ഞ നിറമായിരുന്നു. എന്നത് നോക്കൂ. അമ്മ വരുമ്പോള്‍ പാമ്പിനെ കാണിക്കാന്‍ പറ്റാതെ വന്നാല്‍ അതിന്റെ പ്രത്യേകത പറയണമല്ലോ?ദേവനന്ദ പ്രത്യേക രീതിയിലാണ് എഴുതിയത്. ആദ്യം സന്ദര്‍ഭം വിവരിച്ചു അതിന് ശേഷം സംഭാഷണം എഴുതി. എന്തേ മോളുടെ പേര് എന്ന് ചോദിച്ച നേഴ്സ് ഈ കുട്ടിയുടെ എന്ന് പിന്നീട് പറഞ്ഞത് ദേവനന്ദ ശ്രദ്ധിച്ചിട്ടുണ്ട്. ഈ കുട്ടീടെ എന്ന് പറയാനാണെങ്കില്‍ പേര് എന്തിനാ ചോദിച്ചത് എന്ന ചോദ്യം വായിച്ചെടുക്കാം. അമേയയുടെ ഡയറി സര്‍പ്രൈസ് രീതിയിലാണ്. അവസാനത്തെ ഹേ ഹേ എന്ന പ്രയോഗമാണ് കനപ്പെട്ടത്.അഥര്‍വ് എല്ലാ കുട്ടികളും ചിന്തിക്കുന്ന കാര്യമാണ് പങ്കിടുന്നത്. യൂണിഫോം എന്ന ഏര്‍പ്പാട് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ തടസ്സമാക്കുന്നുണ്ട്. നല്ല ചിത്രം.ക്ലാസ് റൂമിലെ മികവിന് മികച്ച ഉദാഹരണങ്ങൾ
ഡി വി ജി എൽ പി സ്കൂൾ ചെറുവള്ളിയിൽ ഒന്നാം ക്ലാസിൽ 15 കുട്ടികളാണ് പഠിക്കുന്നത്. ജൂലൈ 15 മുതൽ തുടങ്ങിയ സംയുക്ത ഡയറിയെഴുത്തിനു രക്ഷിതാക്കള്‍ നൽകുന്ന പ്രാധാന്യം എടുത്ത് പറയേണ്ടതുണ്ട്.
ഓരോ ദിവസവും ക്ലാസ്സിൽ പുതിയ പുതിയ വായനപാഠങ്ങൾ സ്വയം നിർമ്മിക്കപ്പെടുന്നു.
ടീച്ചറുടെ പിന്തുണ വാചികമായി മാത്രം മതി എന്ന നിലയിലേക്ക് കുട്ടികൾ എത്തിയിരിക്കുന്നു.
ഓരോ കുട്ടിയുടെയും അടുത്തുകൂടി നടന്ന് അവരുടെ ലേഖനത്തെ നിരന്തരമായി വിലയിരുത്തി അക്ഷരങ്ങളുടെ വ്യക്തതയും ആലേഖനക്രമവും ഉറപ്പാക്കുന്നു
സംയുക്ത ഡയറി എഴുത്തിലെ കൃത്യതയും സ്വന്തം ഡയറി വായിച്ച് അവതരിപ്പിക്കാനുള്ള താല്പര്യവും കുട്ടികളെ ഇന്ന് സ്വതന്ത്ര രചനയ്ക്ക് കഴിവുള്ളവരാക്കി മാറ്റിയിരിക്കുന്നു.
ചിത്രങ്ങൾ നിരീക്ഷിക്കാനും നന്നായി ചിത്രം വരച്ചു നിറം നൽകാനുള്ള താല്പര്യം അതിന് രക്ഷിതാക്കൾ നൽകുന്ന പിന്തുണയും എടുത്തുപറയേണ്ടതാണ്
പിന്നെയും പിന്നെയും ചെറുതായി പാലപ്പം എന്ന പാഠത്തിലേക്ക് കടക്കുമ്പോൾ കുട്ടികൾ ചിത്രകഥ രചനയിലേക്ക് എത്തിയിരിക്കുന്നു
മന്ത്രി പങ്കിട്ട ഡയറിക്കുറിപ്പ് എഴുതിയ അനന്തകൃഷ്ണനെ പൊതുചടങ്ങില്‍ വച്ച് അനുമോദിക്കുകയും സംയുക്തഡിയറിക്കുറിപ്പുകൾ പതിപ്പാക്കി പ്രകാശിപ്പിക്കുകയും ഒന്നാം ക്ലാസ്സിലെ എല്ലാ കൂട്ടുകാരുടെയും ഓരോ കുറിപ്പുകൾ പ്രകാശനം ചെയ്യുകയും ചെയ്തു
![]() |
| രശ്മിടീച്ചറും കുട്ടികളും ചിത്രകഥകളുമായി. |
![]() |
| അനന്തകൃഷ്ണനെക്കുറിച്ച് വന്ന വാര്‍ത്ത |
മന്ത്രി പങ്കിട്ട ഡയറിക്കുറിപ്പ്




















No comments:
Post a Comment