കുട്ടികള്‍ ബാലസാഹിത്യകൃതികളുടെ വായനയിലേക്ക് കടക്കുകയാണ് പെയ്യട്ടങ്ങനെ പെയ്യട്ടെ എന്ന പാഠത്തിലൂടെ. പല വിദ്യാലയങ്ങളിലും പുസ്തകങ്ങള്‍ ഉണ്ട്. അവ വായിച്ച് സര്‍ഗാത്മകമായി ആവിഷ്കരിക്കുന്നതിന് അവസരമില്ല. യാന്ത്രികമായ പുസ്തകക്കുറിപ്പുകളെഴുതിക്കള്‍ വായന തന്നെ മടുപ്പിക്കും. വായനയെ സചിത്രാവിഷ്കാരമാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് സുമതിടീച്ചര്‍ നടത്തിയത്.
സുമതി കെ.വി ( ഗവ.എൽ.പി.സ്കൂൾ വടക്കാഞ്ചേരി, തളിപ്പറമ്പ് സൗത്ത്, കണ്ണൂർ) ആ അനുഭവം പങ്കിടുന്നു.
🖊️
ക്ലാസിൽ പുസ്തകക്കൂട് ആരംഭിക്കുന്നതിലേക്ക് ആവശ്യമായ പുസ്തകങ്ങൾ ശേഖരിക്കാൻ ഒരു പുസ്തക ക്യാമ്പൈൻ ജൂൺ ആദ്യവാരം നടത്തുകയുണ്ടായി.
കട്ടെടുത്ത് വായിക്കാൻ തോന്നുന്ന പുസ്തകങ്ങൾ എന്ന ക്യാപ്ഷനോടുകൂടി
നവ മാധ്യമങ്ങൾ വഴി നടത്തിയ ക്യാമ്പയ്ന് സാധാരണക്കാർ പോലും കുട്ടികളുടെ വായനാ നിലവാരത്തിൽ പുസ്തകങ്ങൾ തന്നു വിജയിപ്പിച്ചു.... കൊച്ചുവായനക്കാർ എന്ന അഡ്രസിൽ തപാൽവഴിയും പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്.
72 പുസ്തകങ്ങളും 120 വായന കാർഡുകളുമുള്ള ക്ലാസ് മുറിയിലെ പുസ്തകക്കൂട് സജീവമായി.
ജൂൺ 22 ന് വീട്ടിൽ ഒരു പുസ്തകക്കൂട് പദ്ധതി ആരംഭിച്ചു. എല്ലാ കുട്ടികളുടെയും വീട്ടിൽ കുഞ്ഞു പുസ്തകക്കൂട് ഉണ്ട്..
പ്രവര്‍ത്തനസംക്ഷിപ്തം
പുസ്തകക്കൂട് ഒരുക്കൽ [ രക്ഷിതാക്കളുടെയും പൊതു സമൂഹത്തിൻ്റെയും
പങ്കാളിത്തത്തോടെ ]പുസ്തകങ്ങളുടെ ആ കർഷകമായ പ്രദർശനം
ഇഷ്ടപ്പെട്ട പുസ്തകം തിരഞ്ഞെടുക്കൽ
തിരഞ്ഞെടുക്കാനുള്ള കാരണം മറ്റു കൂട്ടുകാരമുയി പങ്ക് വയ്ക്കൽ. പുതിയ പുതിയ പുസ്തകങ്ങൾ കിട്ടിത്തുടങ്ങിയപ്പോൾ പുസ്തകങ്ങൾ വീട്ടിലേക്ക് കൊണ്ടു പോയി. അമ്മവായനയിലൂടെ കഥകൾ കേട്ട കുട്ടികൾ ക്ലാസിൽ കഥകൾ പറഞ്ഞു തുടങ്ങി.
വായനാ ചാർട്ട് - ചാർട്ടിൽ ഓരോ കുട്ടിക്കും വായിച്ച പുസ്തകങ്ങളുടെ പേരെഴുതാൻ സ്ഥലം നൽകുന്നു. ചുമരിലെ ചാർട്ടിൽ വായിച്ച കഥകൾ / പുസ്തങ്ങൾ കുട്ടികളുടെ പേരിന് നേരെ സ്വയം എഴുതാൻ തുടങ്ങി.
വായനാ നേരം - വീട്ടിൽ മാതാപിതാക്കളുമായി ചേർന്ന് പുസ്തകം വായിക്കുന്ന ചിത്രം/ വീഡിയോ പങ്ക് വെച്ച് വായന പ്രോത്സാഹിപ്പിക്കൽ
വായനാ മരം: ക്ലാസ്റൂമിൽ ഒട്ടിച്ച മരത്തിൽ വായിച്ച പുസ്തകത്തിൻ്റെ ആശയം വരുന്ന കഥയുടെ ചിത്രം വരച്ചതോ കഥാഭാഗം എഴുതിയതോ ആയ ഇലകൾ കുട്ടികളുടെ പേര് സഹിതം ഒട്ടിച്ചു വെക്കുക
വായിച്ചതും കേട്ടതുമായ കഥകൾ നോട്ട് ബുക്കിൽ ചിത്രീകരിച്ച് തുടങ്ങി.
ഉച്ച ഭക്ഷണ ഇടവേളയിൽ കുട്ടികൾ സ്വയം പുസ്തകങ്ങൾ എടുത്ത്
വായിക്കുക, ചിത്രം വരയ്ക്കുക, വായിച്ച് കൊടുക്കുക പതിവായിവായനാനുഭവം പങ്ക് വയ്ക്കൽ - പുസ്തകം വായിച്ചു കഴിഞ്ഞാൽ ആ പുസ്തകത്തിൻ്റെ കഥയോ ആശയമോ അവതരിപ്പിക്കാൻ അവസരം നൽകൽ.
അമ്മക്കഥ - ആഴ്ചയിൽ ഒരു ദിവസം അമ്മമാർ ക്ലാസിലെത്തി കുട്ടികൾക്കിഷ്ടപ്പെടുന്ന പുസ്തകത്തിലെ കഥ പറയുന്നു
കഥാ കാർഡ് നിർമ്മാണം -വായിച്ച കഥയിലെ കഥാപാത്രങ്ങൾ പ്രസ്തുക്കൾ ചിത്രമായി വരയ്ക്കാൻ പറയുന്നു. വരച്ചവ കഥാകാർഡുകളായി ഡിജിറ്റലൈസ് ചെയ്ത് പ്രദർശിപ്പിക്കുന്നു.
വായനാ ചാമ്പ്യൻ* കുട്ടികൾ വായിക്കുന്ന ഓരോസ്റ്റാർ നൽകുന്നു.ഓരോ ആഴ്ചയിലും ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്ന കുട്ടിക്ക് വായനാ ചാമ്പ്യൻ ബാഡ്ജ് നൽകുന്നു.
കഥാപാത്രത്തിന് കത്തെഴുതാം - വായിച്ച കഥയിലെ കഥാപാത്രത്തിന് കത്തെഴുതുന്നു
October15 ന് ചിത്രകഥ ട്രൈ ഔട്ട് നടത്തിയപ്പോൾ 12 കുട്ടികളിൽ 11 കുട്ടികൾ മനോഹരമായിത്തന്നെ ചിത്രകഥ ഉണ്ടാക്കി
രക്ഷിതാവിന്റെ പ്രതികരണം
വടക്കാഞ്ചേരി ഗവൺമെന്റ് സ്കൂളിലെ ഒന്നാം ക്ലാസ് അധ്യാപികയായ സുമതി ടീച്ചർ നൂതനമായ പഠന രീതികളിലൂടെ കുട്ടികളുടെ സർക്കാർത്മകതയെ പ്രോത്സാഹിപ്പിക്കുന്നു ഡയറി എഴുത്ത് ചിത്രങ്ങൾ കേന്ദ്രീകരിച്ചുട്ടുള്ള കഥാരചന എന്നിവയിലൂടെ കുഞ്ഞുമനസ്സുകളിൽ വായനയുടെയും എഴുത്തിന്റെയും ലോകം തുറക്കുന്നു. കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കാൻ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട് ഓരോ കുട്ടികളോടും അവരുടെ വീടുകളിൽ ലൈബ്രറി ഒരുക്കുവാൻ ടീച്ചർ പറഞ്ഞു കൂടാതെ സ്കൂളിലും ചെറിയ ഒരു ലൈബ്രറി ഒരുക്കിയിട്ടുണ്ട് കുട്ടികൾക്ക് നല്ല പുസ്തകങ്ങൾ ലഭിക്കാനായി ടീച്ചർ സോഷ്യൽ മീഡിയ വഴി അഭ്യർത്ഥിക്കുകയും സുമനസ്സുകളായ ആളുകൾ അത് നൽകുകയും ചെയ്തിട്ടുണ്ട് സുമതി ടീച്ചറുടെ ഈ നിസ്വാർത്ഥമായ സേവനവും കുട്ടികളുടെ മനസ്സിൽ അറിവിന്റെ വെളിച്ചും പകരാനുള്ള ആ അർപ്പണബോധവും എല്ലാവർക്കും മാതൃകയാണ് താങ്ക്യൂ ടീച്ചർ"







No comments:
Post a Comment