ക്ലാസ്: ഒന്ന്
യൂണിറ്റ്: 7 പെയ്യട്ടങ്ങനെ പെയ്യട്ടെ
ടീച്ചറുടെ പേര്: അഞ്ജലി രാജൻ,
ട്രൈബല്‍ ഹൈസ്കൂള്‍,
കട്ടച്ചിറ, ചിറ്റാര്‍, പത്തനംതിട്ട
കുട്ടികളുടെ എണ്ണം: 5
ഹാജരായവർ: ......
തീയതി
പിരീഡ് ഒന്ന് |
സംയുക്ത ഡയറി പങ്കിടൽ 10 മിനിറ്റ്
തനിയെ എഴുതിയവർക്ക് അവസരം
സഹായത്തോടെ എഴുതിയെങ്കിലും തനിയെ വായിക്കാൻ കഴിയുന്നവർക്ക് അവസരം.
ടീച്ചറുടെ സഹായത്തോടെ വായി ക്കാൻ അവസരം
കാർട്ടൂൺ ഡയറി എഴുതിയിട്ടുണ്ടോ?
കാർട്ടൂൺ ഡയറി എഴുതിയിട്ടുണ്ടെങ്കിൽ ക്ലാസ്സിൽ അവതരിപ്പിക്കുന്നു.
ക്ലാസിൽ പ്രദർശിപ്പിക്കുന്നു.
കുട്ടികളുടെ പ്രതികരണം
ഡയറിയിൽ എഴുതിയിരിക്കുന്നത് അഭിനയിക്കാൻ അവസരം നൽകുന്നു.
പ്രവര്‍ത്തനം - അഭിനയിക്കാം
പഠനലക്ഷ്യങ്ങള്‍
കഥാവേളകളിലും റീഡേഴ്സ് തീയറ്ററുകളിലും ചെറുസദസിനു മുമ്പാകെ കഥാഭാഗങ്ങള്‍, സംഭാഷണഭാഗങ്ങള്‍ ഇവ ഭാവാത്മകമായി വ്യക്തതയോടെ വായിച്ച് അവതരിപ്പിക്കുന്നു.
കേട്ടതോ വായിച്ചതോ ആയ കഥകളിലെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ സഹപാഠികളുമായി ചേര്‍ന്ന് റോൾപ്ലേയിലൂടെ സദസ്സിനു മുമ്പാകെ അവതരിപ്പിക്കുന്നു.
പ്രതീക്ഷിത സമയം: 40 മിനിറ്റ്
പ്രക്രിയാവിശദാംശങ്ങള്‍
തവള കുളക്കരയിൽ എത്തിയപ്പോൾ എന്താണ് സംഭവിച്ചത്??
ആരെയാണ് കണ്ടത്? വായിച്ച് കണ്ടെത്തൂ.
ടീച്ചര്‍ വേര്‍ഷന്‍ ചാര്‍ട്ടില്‍ അവതരിപ്പിക്കുന്നു.
-
-
ആമ :
നീയായിരുന്നോ?
ഇതെന്റെ കുളമാ
ധിക്കാരി വേഗം പൊയ്ക്കോ
തവള:
നിന്റെ കുളമോ?
ഹ ഹ ഹ ഹ
ഇത് എല്ലാവരുടെയും കുളമാ
ആമ :
ആ പരസ്യപ്പലക നോക്കൂ
അന്യർക്ക് പ്രവേശനം ഇല്ല
-
ന്യ, സ്യ എന്നിവയുടെ എഴുത്ത്, ഉച്ചാരണം എന്നിവയില്‍ ഊന്നല്‍ കൊടുത്ത് ടീച്ചർ വേർഷൻ വായിപ്പിക്കുന്നു.
ഓരോ വാക്യം വീതം വായിപ്പിക്കുന്നു.
നമുക്കതൊന്ന് അഭിനയിച്ചാലോ?
കുട്ടികളെ നാല് പേര് വീതമുള്ള ഗ്രൂപ്പുകളാക്കുന്നു.
ആമയും തവളയും തമ്മിലുള്ള സംഭാഷണം ചാര്‍ട്ടിലെ വായിച്ച ശേഷം ക്ലാസ്സിൽ അവതരിപ്പിക്കണം. വാക്യം അതുപോലെ വേണമെന്നില്ല. ആശയം വന്നാല്‍ മതി. അതിനാല്‍ നോക്കി വായനരീതി വേണ്ട.
ഒരാള്‍ സന്ദര്‍ഭം വിശദീകരിക്കണം
മറ്റു രണ്ടുപേര്‍ ആമയും തവളയുമായി രംഗാവിഷ്കാരം നടത്തണം.
അവസാനത്തെ വരി നാലാമത്തെ ആള്‍ വായിക്കണം.
കുട്ടികൾ പരസ്പരം വിലയിരുത്തുന്നു.
തെളിവെടുത്തെഴുത്ത്
കുട്ടികള്‍ പ്രവര്‍ത്തനപുസ്തകത്തില്‍ രേഖപ്പെടുത്തല്‍ നടത്തുന്നു.
കൂടുതല്‍ പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക്
്യ യുടെ ചിഹ്നം (അന്യര്‍, പരസ്യപ്പലക) ശരിയായ രീതിയില്‍ എഴുതാന്‍ പിന്തുണ നൽകുന്നു.
ഹ എന്ന അക്ഷരം എത്ര തവണ എന്നു കണ്ടെത്തിക്കുന്നു.
എവിടെയാണ് പരിഹാസ രൂപത്തില്‍ ഹ ഉപയോഗിച്ചതെന്ന് കണ്ടെത്തുന്നു.
പരസ്യപ്പലക എന്ന് എഴുതിയപ്പോള്‍ ഇരട്ടിപ്പ് വന്നത് ഉച്ചരിച്ച് ബോധ്യപ്പെടുന്നു.
ധിക്കാരി എന്ന വാക്ക് ഉച്ചരിച്ച് ധ സംബന്ധിച്ച് ഉച്ചാരണധാരണ രൂപപ്പെടുത്തല്‍.
ഭാവാത്മക വായന
ഓരോ പഠനക്കൂട്ടവും അവതരിപ്പിക്കുന്നു
ടീച്ചറുടെ അവതരണം
സംയുക്തവായന ( ടീച്ചര്‍ ഒരു കഥാപാത്രത്തിന്റെ റോള്‍ വായിക്കുന്നു)
പിരീഡ് രണ്ട് |
പ്രവര്‍ത്തനം- കണ്ടെത്താം എഴുതാം
പഠനലക്ഷ്യങ്ങള്‍
ചുറ്റുപാടും നിരീക്ഷിച്ച് ജലം ലഭ്യമാവുന്ന വിവിധ സ്രോതസ്സുകൾ, ജലത്തിന്റെ വിവിധ ഉപയോഗങ്ങൾ ഇവ കണ്ടെത്തി പറയുന്നതിന്, പട്ടികപ്പെടുത്തുന്നതിന്.
പ്രതീക്ഷിത സമയം: 30 മിനിറ്റ്
പ്രക്രിയാവിശദാംശങ്ങള്‍
പാഠപുസ്തകത്തിലെ പേജ് നമ്പർ 60, 61 ചിത്രം കുട്ടികൾ നിരീക്ഷിക്കുന്നു.
ചിത്രത്തിൽ നിന്ന് ജലത്തിന്റെ വിവിധ ഉപയോഗങ്ങൾ പഠനക്കൂട്ടങ്ങളിൽ നിന്ന് കുട്ടികൾ കണ്ടെത്തി പറയുന്നു.
ജലം എവിടെ നിന്നല്ലാമാണ് നമ്മൾക്ക് ലഭിക്കുന്നത്?
കുട്ടികളുടെ പ്രതികരണം
പേജ് നമ്പർ 61ൽ ജലം എവിടെല്ലാം എന്ന ഭാഗം കുട്ടികൾ സ്വതന്ത്രമായി പൂരിപ്പിക്കുന്നു.
പരസ്പരം വിലയിരുത്തുന്നു
പഠനക്കൂട്ടത്തിൽ കുട്ടികൾ വിലയിരുത്തുന്നു.
പഠന പിന്തുണ വേണ്ടവർക്ക് കുട്ടി ടീച്ചർമാരെ പ്രയോജനപ്പെടുത്തുന്നു.
ജ എന്ന അക്ഷരം നേരത്തെ പരിചയപ്പെട്ടിട്ടില്ല. ഘടന വ്യക്തമാക്കി പരിചയപ്പെടുത്തണം. ജലത്തിന്റെ ഉപയോഗം എന്ന് തലക്കെട്ട് ബോര്‍ഡില്‍ എഴുതണം.
ബോര്‍ഡെഴുത്ത്
കുട്ടികള്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഓരോ പഠനക്കൂട്ടവും വന്ന് ബോര്‍ഡില്‍ എഴുതുന്നു
എഡിറ്റിംഗ് നടത്തുന്നു
ചിത്രവിവരണം നടത്തിക്കുന്നു
പ്രതീക്ഷത ഉൽപ്പന്നം
പാഠപുസ്തകത്തിലെ രേഖപ്പെടുത്തൽ
പിരീഡ് 3 |
പ്രവർത്തനം: ഒത്തുവായിക്കാം ഒത്തെഴുതാം
പഠനലക്ഷ്യങ്ങള്‍
സചിത്രബാലസാഹിത്യ കൃതികളിലെ ചിത്രങ്ങൾ വ്യാഖ്യാനിക്കുന്നു.
സന്ദർഭങ്ങളിൽ നിന്നും അപരിചിത പദങ്ങളുടെ അർത്ഥം ഊഹിക്കുന്നു.
ലളിതമായ രചനകൾ മറ്റുള്ളവർക്കായി അംഗീകൃത ഉച്ചാരണമാതൃകകൾ പ്രകാരം വ്യക്തതയോടെ വായിക്കുന്നു.
കഥയിലെ സംഭവചിത്രങ്ങള്‍ക്ക് അനുയോജ്യമായ ലഘുസംഭാഷണങ്ങള്‍ രേഖപ്പെടുത്തുന്നു.
വായിച്ചുഗ്രഹിച്ച പാഠത്തിലെ ചുരുക്കം അവതരിപ്പിക്കുന്നു.
പ്രതീക്ഷിത സമയം: 30 മിനിറ്റ്
പ്രക്രിയാവിശദാംശങ്ങള്‍
കുട്ടികളെ പഠനഗ്രൂപ്പിൽ ഇരുത്തുന്നു.
ആമയും തവളയും കലഹമായത് കണ്ട് കാക്ക എന്താ പറഞ്ഞത്?
പ്രവര്‍ത്തനപുസ്തകം നോക്കി കണ്ടെത്തൂ. (പേജ് നമ്പർ 55)
കഷ്ടം കഷ്ടം കലഹം നിർത്തൂ
ചാർട്ടിൽ എഴുതുന്നു ( ഷ്ട പരിചയപ്പെടുത്തുന്നു)
ഷ്ട യുടെ ഉച്ചാരണത്തിൽ ഊന്നൽ കൊടുത്ത് വായിക്കുന്നു
ഘടന പറഞ്ഞു ബോർഡിൽ എഴുതുന്നു.
ഒത്തുവായന
ഭാവം ഉൾക്കൊണ്ട് ഒത്തുവായന നടത്തുന്നു
പഠനഗ്രൂപ്പുകളുടെ അവതരണം. എല്ലാ ഗ്രൂപ്പുകളും വായിക്കണം.
ബഹളം കേട്ട് ധാരാളം ജീവികള്‍ ഒത്തുകൂടി. ആരൊക്കയാണ് വന്നത്. ( ബ പരിചയപ്പെടുത്തണം) ആ അക്ഷരത്തിന് അടിയില്‍ വരയിടണം
തെളിവെടുത്തെഴുത്ത്
അവരെന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക?
കുട്ടികളുടെ പ്രതികരണങ്ങള്‍
കാക്ക പറഞ്ഞത് തന്നെ അവരും പറഞ്ഞു.
കഷ്ടം കഷ്ടം കലഹം നിർത്തൂ എന്ന് തെളിവെടുത്ത് സംഭാഷണക്കുമിളയില്‍ എഴുതണം-
പിന്തുണാനടത്തം
പരസ്പരം വിലയിരുത്തിൽ
പഠനക്കൂട്ടത്തിൽ സംഭാഷണ കുമിളയിൽ എഴുതിയ ഓരോ വരിയും ശരിയാണോ എന്ന് പരിശോധിക്കുന്നു.
ടീച്ചറുടെ വിലയിരുത്തൽ
പ്രതീക്ഷിത ഉൽപ്പന്നം കുഞ്ഞെഴുത്തിലെ രേഖപ്പെടുത്തൽ.
വിലയിരുത്തൽ
ഷ്ട എന്ന അക്ഷരം തിരിച്ചറിയാൻ എല്ലാ കുട്ടികൾക്കും കഴിഞ്ഞോ?
ജയുടെ ഘടന എല്ലാവര്‍ക്കും വ്യക്തതയായോ?
കഥപറയാം
വായിച്ച ബാലസാഹിത്യകൃതികളിലെ കഥ പറയല്‍
വായിക്കാൻ തന്ന കഥ പുസ്തകങ്ങൾ വായിച്ചോ?
ഓരോ കുട്ടിയും അവരുടെ വായന അനുഭവം പങ്കുവെക്കുന്നു.
ഭാവാത്മകമായി കഥ പറയുന്നതിന് അവസരം നൽകുന്നു.
വായിച്ച കഥയിലെ ഒരു രംഗം ചിത്രീകരിക്കാമോ? എല്ലാവര്‍ക്കും പേപ്പര്‍ നല്‍കുന്നു.
പ്രതീക്ഷിത ഉൽപ്പന്നം -കുട്ടികൾ കഥ പറയുന്ന വീഡിയോ.
വായനപാഠം

No comments:
Post a Comment