ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, November 10, 2025

275 പെയ്യട്ടങ്ങനെ പെയ്യട്ടെ - ആസൂത്രണക്കുറിപ്പ്1

 ക്ലാസ് ഒന്ന്

യൂണിറ്റ്: 7 പെയ്യട്ടങ്ങനെ പെയ്യട്ടെ

ടീച്ചറുടെ പേര്സുമി,  

എസ് എന്‍ വി എല്‍ പി എസ് ഉള്ളന്നൂര്‍, ആറന്മുള,

 പത്തനംതിട്ട

കുട്ടികളുടെ എണ്ണം:...14....

ഹാജരായവർ: .

തീയതി: .. ../ 2025 …


പ്രവർത്തനം: ഡയറി വായന 15 മിനിറ്റ്

കുട്ടികളുടെ ഡയറി വായന-ആകുൽ, ആത്മജ

ടീച്ചറുടെ ഡയറി വായന- സവിശേഷ സ്വഭാവമുള്ള ഡയറി

സവിശേഷ സ്വഭാവമുള്ള ഡയറി ചാർട്ടിൽ പ്രദർശിപ്പിക്കുന്നു കുട്ടികൾക്ക് വായിക്കാൻ അവസരം

( സന്നദ്ധ വായന, സഹായ വായന, കുട്ടി ടീച്ചറുടെ സേവനം പ്രയോജനപ്പെടുത്തി വായന,

അക്ഷര ബോധ്യ ചാർട്ടിൽ അക്ഷരം, ചിഹ്നം സ്വായത്തമാക്കാത്ത കുട്ടിക്ക് നിർദ്ദിഷ്ട അക്ഷരം, ചിഹ്നം വരുന്ന വാക്കുകൾ കണ്ടെത്തൽ വായനയ്ക്ക് അവസരം)

രചനോത്സവ കഥകളുടെ അവതരണം 

 

1)പ്രവര്‍ത്തനം: ബാലസാഹിത്യരചനകള്‍ വായിക്കാം

പഠനലക്ഷ്യങ്ങള്‍

1. വായിച്ചതോ കേട്ടതോ ആയ കഥകൾ മറ്റുള്ളവരുടെ മുമ്പാകെ ആസ്വാദ്യമായി അവതരിപ്പിക്കുന്നതിന് കഴിവ് നേടുന്നു.

2. കഥാ വേളകളിൽ ചെറു സദസിനു മുൻപിൽ കഥ ഭാവാത്മകമായി പറയുന്നു.

3. സചിത്ര പുസ്തകങ്ങൾ വായിച്ച് കഥ മറ്റുള്ളവരുമായി പങ്കിടുന്നു.

4. കഥാവേളകളിലും റീഡേഴ്സ് തീയറ്ററുകളിലും ചെറുസദസിനു മുമ്പാകെ കഥാഭാഗങ്ങള്‍, സംഭാഷണ ഭാഗങ്ങള്‍ ഇവ ഭാവാത്മകമായി വ്യക്തതയോടെ വായിച്ച് അവതരിപ്പിക്കുന്നു.

പ്രതീക്ഷിത സമയം: 90 മിനിറ്റ്

ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങള്‍- , ഞ്ച, , ക്ഷ, ങ്ക, , യ്ത, ന്റ, , ന്ധ, ഷ്ട

ക്ലാസ് സജ്ജീകരണം.

  • കുട്ടികളെ പഠനഗ്രൂപ്പുകളാക്കണം ( മൂന്ന് പേര് വീതമുള്ള രണ്ട് പഠനക്കൂട്ടം. നാല് പേര് വീതമുള്ള രണ്ട് പഠനക്കൂട്ടം)

പഠനഗ്രൂപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍

ഘട്ടം ഒന്ന് 20 മിനിറ്റ്

  1. മേഘമേ വേഗം പെയ്താട്ടെ എന്ന് സംഭാഷണക്കുമിളയില്‍ ടീച്ചര്‍ എഴുതുന്നു. മേഘത്തിന്റെ പടം ബോര്‍ഡിന് മുകളിലായി വരക്കുന്നു. ഈ വാക്യത്തില്‍ നിങ്ങള്‍ പരിചയപ്പെടാത്ത അക്ഷരങ്ങളുണ്ടോ? , , യ്ത എന്നീ അക്ഷരങ്ങള്‍ പരിചയപ്പെടുത്തുന്നു.

  2. ആരായിരിക്കും മേഘത്തോട് ഇങ്ങനെ പറഞ്ഞിട്ടുണ്ടാവുക? എന്തായിരിക്കും കാരണം?

  3. ഗ്രൂപ്പില്‍ പെയ്യട്ടങ്ങനെ പെയ്യട്ടെ എന്ന ചിത്രകഥ തനിയെ വായിക്കണം. ( ഓരോ ചിത്രവും ആദ്യം നിരീക്ഷിക്കണം. എന്താ കാണുന്നത്? ആരാണത്? ആരോടാണ് സംസാരിക്കുന്നത് എന്ന് കണ്ടെത്തണം. തുടര്‍ന്ന് എന്താണ് സംസാരിച്ചതെന്ന് വായിക്കണം.

  4. പിന്നെ കൂട്ടവായന- ഗ്രൂപ്പിലെ ഒരാള്‍ ഒന്നാം ചിത്രത്തിലെ സംഭാഷണം ( മേഘം പറഞ്ഞതും പശു പറഞ്ഞതും) മറ്റുള്ളവര്‍ മൗനമായി ചൂണ്ടി വായന നടത്തണം. വായിക്കുന്നത് ശരിയാണോ എന്ന് മറ്റുള്ളവര്‍ വിലയിരുത്തണം. സഹായിക്കണം.

  5. അതിനു ശേഷം അടുത്ത ചിത്രത്തിലേക്ക്. ഏഴ് ചിത്രങ്ങളാണുള്ളത്.

  6. പുതിയ അക്ഷരം വരുന്നിടത്ത് സംശയമുണ്ടെങ്കില്‍ ടീച്ചര്‍ ഗ്രൂപ്പില്‍ സഹായിക്കാം.(യ്ത, , )

ഇത്രയും കാര്യങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കിയോ എന്നറിയാന്‍ അവരോട് ചോദിക്കുന്നു. ആദ്യം എന്താണ് ചെയ്യേണ്ടത്? പിന്നീടെന്തെന്ന്?

പ്രവര്‍ത്തനം നടക്കുമ്പോള്‍ പിന്തുണനടത്തം.

കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരെ പരിഗണിക്കല്‍

ഘട്ടം രണ്ട് 20 മിനിറ്റ്

  1. ഏഴ് ചിത്രങ്ങളും ഗ്രൂപ്പുകള്‍ വായിച്ചു കഴിഞ്ഞാല്‍ പൊതു അവതരണം.

  2. എല്ലാവര്‍ക്കും അവസരം ലഭിക്കത്തക്ക വിധം അവതരണം നടത്തണം.

  3. ഭാവാത്മകമായി അവതരിപ്പിക്കുകയാണ് വേണ്ടത്.

ഘട്ടം മൂന്ന് 20 മിനിറ്റ്

കണ്ടെത്തല്‍ വായന

ഒന്നാം ഫ്രെയിമില്‍ തലക്കെട്ടടക്കം അഞ്ച് വാക്യങ്ങളാണ് ഉള്ളത്. ഇതാണ് ആദ്യം പ്രോസസ് ചെയ്യുന്നത്.

ഞാന്‍ പറയുന്നത് തനിയെ ചെയ്യണം.

  • പെയ്യട്ടെ എന്ന് എത്രതവണ? എവിടെല്ലാം? പെന്‍സില്‍ വെച്ച് അടിവരയിടുക

  • പശു മേഘത്തോട് പറഞ്ഞതെന്താണ്? വരിക്ക് നേരെ ടിക് ചെയ്യുക

  • പശു മേഘത്തോട് പറഞ്ഞതിൽ ആവർത്തിച്ചു വന്നിരിക്കുന്ന അക്ഷരം ഏതാണ്? (ആദിൽ ട്ട എന്ന അക്ഷരം ഇപ്പോഴും ഘടന പാലിക്കാതെയാണ് എഴുതുന്നത് ഇവിടെ ആദിലിന് അവസരം )

  • രണ്ട് അക്ഷരം താഴെയും മുകളിലുമായി ചേർത്തെഴുതിയിരിക്കുന്ന വാക്ക് കണ്ടുപിടിക്കുക. വാക്ക് വായിക്കാമോ.

  • പെയ്താട്ടെ എന്ന വാക്ക് എത്ര തവണ വന്നിട്ടുണ്ട്. പെൻസിൽ വച്ച് നമ്പരിടുക

  • പശുവിനോടും തവളയോടും മേഘം ഒരേ മറുപടിയാണോ പറഞ്ഞത് എന്താണ് മേഘം പറഞ്ഞത് കണ്ടെത്താമോ? കണ്ടെത്തിയാല്‍ ആ വരിക്ക് നേരെ ഒരു മഴത്തുള്ളി വരയ്കുക.

  • തവളയുടെ ശബ്ദം എങ്ങനെയാണ്. ശബ്ദം എഴുതിയിരിക്കുന്നതിന് പെൻസിൽ ഉപയോഗിച്ച് വര ഇടാമോ

ഗ്രൂപ്പില്‍ പരസ്പരപരിശോധന.

പൊതുവായി പങ്കിടല്‍

ടീച്ചര്‍ ഓരോ ചോദ്യവും ആവര്‍ത്തിക്കുന്നു. ഓരോ പഠനക്കൂട്ടത്തില്‍ നിന്നും ഉത്തരം പറയുന്നു.

കഥാപാത്രമായി വായിക്കാം 10 മിനിറ്റ്

  • ഒരാള്‍ പശു, ഒരാള്‍ മേഘം, ഒരാള്‍ തവള. അവരവരുടെ ഭാഗം വായിക്കണം.

  • ഓരോ ഗ്രൂപ്പിലും വായന കഴിഞ്ഞാല്‍ പൊതുവായി അവതരണം.

  • ഏത് ഗ്രൂപ്പാണ് നന്നായി വായിച്ചത്.

ടീച്ചര്‍ മേഘം എന്ന് പറഞ്ഞാല്‍ എല്ലാ ഗ്രൂപ്പുകളിലെയും മേഘമാണ് പറയേണ്ടത്.

വിശകലന ചോദ്യങ്ങള്‍ 10 മിനിറ്റ്

  • ഓ സ്വരത്തിന്റെ ചിഹ്നം ചേര്‍ന്ന വാക്കുള്ള വാക്യം ആരുടെയൊക്കെ സംഭാഷണത്തിലാണ് ഉള്ളത്? അത് വായിക്കാം. ( പഠനക്കൂട്ടം ഒന്ന് വന്ന് വാക്യം ബോര്‍ഡില്‍ എഴുതണം)

  • എ സ്വരത്തിന്റെ ചിഹ്നം ചേർന്ന വാക്കുകൾ ആരുടെയൊക്കെ സംഭാഷണത്തിലാണ് ഉള്ളത് അത് വായിക്കാം( സഹൽ, അശ്വന്ത് എന്നീ കുട്ടികൾക്ക് അവസരം കൊടുക്കണം. ഇവർ രണ്ടുപേരും എ ചിഹ്നം സ്വായത്തമാക്കിയിട്ടില്ല)

  • ഏ സ്വരത്തിന്റെ ചിഹ്നം ചേര്‍ന്ന വാക്കുള്ള വാക്യം ആരുടെയൊക്കെ സംഭാഷണത്തിലാണ് ഉള്ളത്? അത് വായിക്കാം ( പഠനക്കൂട്ടം രണ്ട് വന്ന് വാക്കുകള്‍ ബോര്‍ഡില്‍ എഴുതണം)

  • ഇരട്ടിപ്പുള്ള അക്ഷരങ്ങള്‍ വരുന്ന വാക്കുകള്‍ക്ക് വട്ടമിടാം. വായിക്കാം ( വട്ടമിടാന്‍ പറ്റാത്തത്? , ഏറ്റവും കൂടുതല്‍ ഇരട്ടിപ്പുള്ള വാക്യം? ( പഠനക്കൂട്ടം മൂന്ന് വന്ന് വാക്യം ബോര്‍ഡില്‍ എഴുതണം)

പൂരിപ്പിക്കാമോ? 10 മിനിറ്റ്

പെയ്യട്ടങ്ങനെ പെയ്യട്ടെ

തട്ടാതെ ……….. പെയ്താട്ടെ

ഓ പിന്നെ പെയ്യാം

മഴ പെയ്താട്ടെ, പോക്രോം ....

ഓ പിന്നെ ....

ചാര്‍ട്ടില്‍ ഈ വാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. നിര്‍ദേശിക്കുന്ന ആള്‍ വന്ന് പൂരിപ്പിക്കുന്നു. (പിന്തുണ ആവശ്യമുള്ള കുട്ടികളില്‍ നിന്നും മൂന്നു പേര്‍. )


പ്രവര്‍ത്തനം: ബാലസാഹിത്യരചനകള്‍ വായിക്കാം

പഠനലക്ഷ്യങ്ങള്‍

1. വായിച്ചതോ കേട്ടതോ ആയ കഥകൾ മറ്റുള്ളവരുടെ മുമ്പാകെ ആസ്വാദ്യമായി അവതരിപ്പിക്കുന്നതിന് കഴിവ് നേടുന്നു.

2. കഥാ വേളകളിൽ ചെറു സദസിനു മുൻപിൽ കഥ ഭാവാത്മകമായി പറയുന്നു.

3. സചിത്ര പുസ്തകങ്ങൾ വായിച്ച് കഥ മറ്റുള്ളവരുമായി പങ്കിടുന്നു.

4. കഥാവേളകളിലും റീഡേഴ്സ് തീയറ്ററുകളിലും ചെറുസദസിനു മുമ്പാകെ കഥാഭാഗങ്ങള്‍, സംഭാഷണ ഭാഗങ്ങള്‍ ഇവ ഭാവാത്മകമായി വ്യക്തതയോടെ വായിച്ച് അവതരിപ്പിക്കുന്നു.

പ്രതീക്ഷിത സമയം: 90 മിനിറ്റ്

ക്ലാസ് സജ്ജീകരണം.

  • കുട്ടികളെ പഠനഗ്രൂപ്പുകളാക്കണം ( മൂന്ന് പേര് വീതമുള്ള രണ്ട് പഠനക്കൂട്ടം. നാല് പേര് വീതമുള്ള രണ്ട് പഠനക്കൂട്ടം)

ഫ്രെയിം 2, 3

  • പഠന ഗ്രൂപ്പിൽ ഒന്നാമത്തെ ഫ്രെയിമിന്റെ വായനയ്ക്ക് കൊടുത്ത അതേ നിർദ്ദേശങ്ങൾ പാലിച്ച് വായിക്കണം. വായനയ്ക്ക് ശേഷം അവതരണം.

  • മേഘം, കൊക്ക്, നെല്ല്, മുത്തശി എന്നിവരുടെ റോളുകള്‍ ഓരോരുത്തരും എടുക്കുന്നു. നേരത്തെ മേഘമായവര്‍ പുതിയ റോളിലേക്ക് മാറണം. അവരവരുടെ ഭാഗം വായിക്കുന്നു.

  • ടീച്ചര്‍ ഗ്രൂപ്പില്‍ പോയി വായന മോണിറ്റര്‍ ചെയ്യണം. പിന്തുണ ആവശ്യമുള്ളവര്‍ക്ക് സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ആവശ്യക്കാര്‍ക്ക് ടീച്ചറുടെ സഹായവും നല്‍കണം

  • ഈ ഭാഗം രംഗത്ത് അവതരിപ്പിക്കണം. മനസ്സില്‍ നിന്ന് സംഭാഷണം ഓര്‍ത്ത് പറഞ്ഞാല്‍ മതി. മേഘമാകുന്ന കുട്ടി ബഞ്ചില്‍ കയറി നില്‍ക്കണം.

എല്ലാ ഗ്രൂപ്പും അവതരിപ്പിച്ച് കഴിഞ്ഞാല്‍ വിശകലനചോദ്യങ്ങള്‍.

  • ഓ സ്വരത്തിന്റെ ചിഹ്നം ചേര്‍ന്ന വാക്കുള്ള വാക്യം ആരുടെയൊക്കെ സംഭാഷണത്തിലാണ് ഉള്ളത്? അത് വായിക്കാം.( ഒന്നാമത്തെ ഫ്രെയിമിൽ ചിഹ്നങ്ങൾ സ്വായത്തമാക്കാൻ പ്രയാസം നേരിട്ട കുട്ടികൾക്ക് അവസരം കൊടുക്കാം)

  • ഏ സ്വരത്തിന്റെ ചിഹ്നം ചേര്‍ന്ന വാക്കുള്ള വാക്യം ആരുടെയൊക്കെ സംഭാഷണത്തിലാണ് ഉള്ളത്? അത് വായിക്കാം.

  • ഇരട്ടിപ്പുള്ള അക്ഷരങ്ങള്‍ വരുന്ന വാക്കുകള്‍ക്ക് വട്ടമിടാം. വായിക്കാം ( വട്ടമിടാന്‍ പറ്റാത്തത്? ഏറ്റവും കൂടുതല്‍ ഇരട്ടിപ്പുള്ള വാക്യം?

അടുത്ത രണ്ട് ഫ്രെയിമുകള്‍ ഒന്നിച്ചാണ് ചെയ്യേണ്ടത്. പഠന ഗ്രൂപ്പിൽ ഒന്നും രണ്ടും ഫ്രെയിം പരിചയപ്പെട്ട അതേ രീതിയിൽ വായന നടക്കണം. അതിനുശേഷം അവതരണം

ഭാവാത്മകമായി അവതരിപ്പിക്കണം. (കുട്ടികൾ മേഘത്തോട് ദേഷ്യത്തോടെ പറയുന്നതും. മേഘം പേടിച്ചു പറയുന്നതും ആവശ്യമായ ശബ്ദ വ്യതിയാനത്തോടുകൂടി പറയണം )

സാങ്കല്പിക ഡയറി

  • അടുത്ത ദിവസത്തെ സംയുക്ത ഡയറിയില്‍ മഴയില്ലാ നാട്ടിലെ വിശേഷങ്ങളാണ് എഴുതേണ്ടത്. നിങ്ങള്‍ മുത്തശ്ശിയാണെന്ന് കരുതി വേണം എഴുതാന്‍, മഴ വന്ന കാര്യം വരെ എഴുതണം.

സംയുക്ത ഡയറി വീട്ടില്‍ വെച്ച് എഴുതാന്‍ കഴിയാത്ത കുട്ടികളുണ്ടെങ്കില്‍ ഗ്രൂപ്പില്‍ ആലോചിച്ച് എഴുതാം.

ടീച്ചറുടെ ഭാവാത്മക വായന

സംയുക്തരീതി

  • ഓരോ ഗ്രൂപ്പിനും നേരെ ചൂണ്ടുമ്പോള്‍ ബാക്കി ആ ഗ്രൂപ്പില്‍ നേരത്തെ റോള്‍ വഹിച്ച ആള്‍ വായിക്കണം

  • ഏറ്റവും നന്നായി ഭാവാത്മകമായി ആര്‍ക്ക് വായിക്കാം. വീട്ടില്‍ പോയി റിഹേഴ്സല്‍ ചെയ്ത് വരണം.

ബാലസാഹിത്യകൃതികള്‍ വീട്ടുവായനയ്ക്

  • എല്ലാവര്‍ക്കും ലളിതമായ ബാലസാഹിത്യപുസ്തകങ്ങള്‍ നല്‍കണം. വീട്ടില്‍ ചെന്ന് തനിയെ വായിക്കണം. അപരിചിത അക്ഷരങ്ങള്‍ കണ്ടേക്കാം .അത്യാവശ്യം സഹായം സ്വീകരിക്കാം.

  • വായിച്ച കഥ അടുത്ത ദിവസം ക്ലാസില്‍ അവതരിപ്പിക്കണം.

ക്ലാസ് പി ടി എ ശില്പശാല

  • അടുത്ത ദിവസം നടത്തേണ്ട ക്ലാസ് പി ടി എ ശില്പശാലയ്ക്ക് അറിയിപ്പ് നല്‍കല്‍


വായനപാഠം

സ്വതന്ത്രവായനയുടെ ലോകത്തേക്ക് കടക്കുന്ന കുട്ടികള്‍ നേരിടുന്ന ഒരു പ്രശ്നം പരിചയപ്പെടാത്ത അക്ഷരങ്ങള്‍ ചേര്‍ന്ന വാക്കുകള്‍ വരാം എന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരുടെ സഹായം തേടി വായന നടത്തണം.

ചെമ്മനം ചാക്കോ എഴുതിയ ബാല കവിതയാണ് ഇന്നത്തെ വായനപാഠം, ബ്ദ എന്ന കൂട്ടക്ഷരം കുട്ടികള്‍ പരിചയപ്പെട്ടിട്ടില്ല. സഹായം നല്‍കണം. വായിച്ച ശേഷം അനുയോജ്യമായ ചിത്രം വരച്ച് സചിത്രകവിതയാക്കി മാറ്റണം.

ചൊല്ലി രസിക്കാവുന്ന ഈ കവിത വീട്ടിലുള്ളവര്‍ താളമിട്ട് ചൊല്ലട്ടെ. സഹായക വീഡിയോ ലിങ്കും നല്‍കിയാല്‍ മതി.

1

കുടുകുടു കുടുകുടു കേള്‍ക്കുന്നു

ഇടിയുടെ ശബ്ദം കേള്‍ക്കുന്നു

മാനത്തച്ഛന്‍ പത്തായത്തില്

തേങ്ങ പെറുക്കിയിടുന്നല്ലോ

2

പളപള പളപള മിന്നുന്നു

ഇടിവാള്‍ തെരുതെരെ മിന്നുന്നു

മാനത്തച്ഛന്‍ വീട്ടില്‍ പോകാന്‍

ചൂട്ടും കെട്ടി നടക്കുന്നു

3

കലപില കലപില പെയ്യുന്നു

പുതുമഴ കലപില പെയ്യുന്നു

മാനത്തച്ഛന്‍ നമ്മുടെ തോട്ടം

വെള്ളം കോരി നനയ്ക്കുന്നു


No comments: