യൂണിറ്റ്
:
ആറ്
ക്ലാസ്: ഒന്ന്
യൂണിറ്റ്: 6
ടീച്ചറുടെ പേര്: റ്റിന്റു,
ഗവ.
ജെ
ബി.
എസ്.
മംഗലം
ചെങ്ങന്നൂർ
ആലപ്പുഴ
കുട്ടികളുടെ എണ്ണം:.......
ഹാജരായവർ: .......
തീയതി: ..…../ 2025
പിരീഡ് ഒന്ന് |
പഠനലക്ഷ്യങ്ങൾ:
കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .
കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .
കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങൾ , പദങ്ങൾ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു.
പ്രതീക്ഷിത സമയം – 40 മിനുട്ട്
കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ, വായനപാഠങ്ങൾ, അക്ഷരബോധ്യച്ചാർട്ടും ചിഹ്നബോധ്യച്ചാർട്ടും.
പ്രക്രിയാവിശദാംശങ്ങൾ
സംയുക്ത ഡയറി പങ്കിടൽ 30 മിനുട്ട്
തനിയെ എഴുതിയവർക്ക് അവസരം ( വീഡിയോ) ( ഇസ്ര, ആദിത്യ )
സഹായത്തോടെ എഴുതിയെങ്കിലും തനിയെ വായിക്കാൻ കഴിയുന്നവർക്ക് അവസരം. ( അൽമ, ധ്യാൻ )
ടീച്ചറുടെ പങ്കാളിത്തത്തോടെ വായിക്കാൻ അവസരം. ( സംയുക്തവായന) ( എബിൻ)
ഡയറി ചാർട്ടിൽ ക്ലാസ്സിൽ പ്രദർശിപ്പിക്കുന്നു. ആ ഡയറി വായിക്കാൻ അവസരം. അക്ഷരബോധ്യച്ചാർട്ടിലൂടെ കൂടുതൽ പിന്തുണ ആവശ്യമുള്ളവരായി കണ്ടെത്തിയവരും വായന നടത്തുന്നു.
ഇന്ന് ഞാനും അപ്പയും അമ്മയും ജോദൂം വെള്ളച്ചാട്ടം കാണാൻ പോയി. അപ്പ എന്നേം ജോദൂനേം വെള്ളത്തിൽ ഇറക്കി. നല്ല തണുപ്പായിരുന്നു. തിരികെ വന്നപ്പോൾ ഞങ്ങൾ ബിരിയാണി കഴിച്ചു. ബിരിയാണിക്ക് നല്ല രുചി ആയിരുന്നു.
(ചിത്രം വരച്ച് സംഭാഷണവും എഴുതുന്നു)
ജോദു: ഹായ് നല്ല വെള്ളച്ചാട്ടം.
അപ്പ: വെള്ളത്തിലിറങ്ങണോ?
ഞാന്‍: എന്ത് തണുപ്പാ ഈ വെള്ളത്തിന്!
ഞാന്‍: അപ്പാ ബിരിയാണി സൂപ്പറാ
...ള്ള... എന്ന അക്ഷരം വരുന്ന വാക്ക് ....ധ്യാൻ.... വായിക്കുക.
...നേം..ന്നേം എന്നീ വാക്കുകൾക്ക് അടിയിൽ വരയ്ക്കുക. (....ആദിത്യ......)
.....പ്പ.. എന്ന അക്ഷരം വരുന്ന വാക്ക് .....എബിൻ... വായിക്കുക.
കാര്‍ട്ടൂണ്‍ ഡയറി പങ്കിടാന്‍ അവസരം
ആഹാരവുമായി ബന്ധപ്പെട്ട കുട്ടിപ്പാട്ടുകള്‍ എഴുതിയത് അവതരിപ്പിക്കാന്‍ അവസരം
ചിത്രകഥ അവതരിപ്പിക്കാന്‍ അവസരം ( മുന്‍ ക്ലാസില്‍ അവസരം ലഭിക്കാത്തവര്‍)
ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ.
മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ. ശ്രദ്ധേയമായ ഡയറികൾ വായനപാഠങ്ങളാക്കൽ..
ഒരാഴ്ച എഴുതിയ ഡയറിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ഡയറി അസംബ്ലിയിൽ അവതരിപ്പിക്കുന്നു.
പിരീഡ് രണ്ട് |
പ്രവര്‍ത്തന 36: സദ്യപ്പാട്ട് ( സചിത്രപ്രവര്‍ത്തനപുസ്തകം 50)
പഠനലക്ഷ്യങ്ങള്‍ :
പലതരംആഹാരങ്ങൾ കഴിച്ചാലേ ശരിയായ വളർച്ച ഉണ്ടാകൂ എന്നും കളികളിലും പ്രവർത്തനങ്ങളിലും ഏർപ്പെടാനും കഴിയൂ എന്ന് ധാരണ നേടുന്നു
പ്രതീക്ഷിതസമയം : 40 മിനിട്ട്
കരുതേണ്ട സാമഗ്രികള്‍ : സദ്യ, നിറക്കടലാസുകൾ
പ്രക്രിയാവിശദാംശങ്ങള്‍
പായസം വിളമ്പാനായി എലാവരും ഷൈനിയെ വിളിച്ചു. അവര്‍ ഒത്തു വിളിച്ചു. എങ്ങനെയാ വിളിച്ചത് ? ഒത്തുവിളിച്ചേ. എല്ലാവരുംകൂടി താനാരം പാട്ട് പാടി വിളിക്കുന്നു. അതാ ഷൈനി പുറത്തേക്കു വരുന്നു .
പാട്ട് തീര്‍ന്നപ്പോള്‍ ഷൈനി പറഞ്ഞു “ ഇനി എല്ലാവരും സദ്യ കഴിക്കാനിരിക്കൂ. ഇലയിടാം. ഇല എങ്ങനെ വയ്ക്കണം? ഇടത്തോട്ടോ വലത്തോട്ടോ? പുസ്തകത്തിലുള്ള ചിത്രത്തിലെ കുട്ടികള്‍ ഇലയിട്ടത് ശരിയായ രീതിയിലാണോ? (സദ്യക്ക് ഇല വക്കുമ്പോള്‍ ഇലത്തുമ്പ് ഇടത്തോട്ടയിരിക്കും )
സദ്യയിലെന്തൊക്കെ?
ടീച്ചര്‍ സദ്യപ്പാട്ട് ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു .
തനിച്ച് വായന ( പഠനക്കൂട്ടത്തില്‍, കൂടുതല്‍ പിന്തുണ വേണ്ടവര്‍ക്ക് സഹായ വായന)
സന്നദ്ധവായന ( പഠനക്കൂട്ടത്തില്‍ )
പൊതുവായന ( ഓരോ പഠനക്കൂട്ടത്തില്‍ നിന്നുമുള്ള പ്രതിനിധികള്‍)
കണ്ടെത്തല്‍ വായന
വായനയില്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ ഒരാള്‍ ഒരു വിഭവം എന്ന നിലയില്‍ കണ്ടെത്തി വായിക്കുന്നു
പട്ടിക പൂരിപ്പിക്കല്‍
സചിത്രപ്രവര്‍ത്തന പുസ്തകത്തിലെ സദ്യപ്പാട്ട് വായിച്ച് പട്ടിക പൂരിപ്പിക്കുക എന്ന പ്രവര്‍ത്തനം വ്യക്തിഗതമായി ചെയ്യുന്നു.
പഠനക്കൂട്ടത്തില്‍ പരിശോധന
ബോര്‍ഡില്‍ ഓരോ പഠനക്കൂട്ടവും പൂരിപ്പിച്ച വാക്യം എ
ഴുതല്‍
സദ്യ എങ്ങനെ വിളമ്പണം ?
സദ്യയിൽ എവിടെയൊക്കെ ഏതെല്ലാം വിഭവങ്ങൾ വിളമ്പണമെന്നറിയുമോ?ആദ്യം ഏതെല്ലാമായിരിക്കും വിളമ്പുന്നത്? കുട്ടികള്‍ അനുഭവത്തില്‍ നിന്നും പറയട്ടെ. വീട്ടില്‍ പോയി ചോദിച്ചറിയാനും നിര്‍ദ്ദേശിക്കാം.
കായനുറുക്ക്, ശര്ക്കറരവരട്ടി, എന്നിവ വാഴയിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക.
പഴവും പപ്പടവും ഇടതുഭാഗത്താണ്.
വലത്തുഭാഗത്തായി അവിയല്‍, തോരന്‍, കാളന്‍, ഓലന്‍ എന്നിവയും
അതിനു ശേഷം ചോറ് വിളമ്പി പരിപ്പും നെയും ഒഴിക്കും
ചെറിയ ചെറിയ ചെറിയ കറികൾ
ഇടത്തു നിന്ന് വിളമ്പണം
തുമ്പിൽ നിന്ന് തുടങ്ങണം
..............................
..............................
താളത്തില്‍ വരികള്‍ കൂട്ടിച്ചേര്‍ത്തു പാടാവുന്നതാണ്
ഈ വരികൾ പാടിക്കൊണ്ട്. ഇലയുടെ ആകൃതിയില്‍ വെട്ടിയ പച്ച ഇലയില്‍ സദ്യയിലെ വിഭവങ്ങള്‍ ഒട്ടിക്കുന്നു. സദ്യയിലെ വിഭവങ്ങൾ നിറക്കടലാസിൽ ഒരുക്കി ഒട്ടിച്ചു വച്ച് കടലാസ് സദ്യ ഒരുക്കാം
ഇന്നേ ദിവസം കൂട്ടുകാര്‍ക്ക് സദ്യ ഒരുക്കും ( സദ്യയെക്കുറിച്ച് ഡയറി എഴുതണേ. ഒരു ഡയറി പരിചയപ്പെടാം GLPS Aramada . തിരുവനന്തപുരം ജില്ല)
പ്രതീക്ഷിത ഉത്പന്നം : കടലാസ് സദ്യ ഉണ്ടാക്കുന്ന വീഡിയോ , പാഠപുസ്തകത്തിലെ രേഖപ്പെടുത്തല്‍ , സദ്യയെക്കുറിച്ചുള്ള ഡയറി
വിലയിരുത്തൽ :
സദ്യപ്പാട്ട് എത്ര കുട്ടികള്‍ക്ക് സ്വതന്ത്രമായി വായിക്കാന്‍ കഴിഞ്ഞു? പിന്തുണ വേണ്ടവര്‍ക്ക് സംയുക്ത വയനയാണോ സഹവര്‍ത്തിത വായനയാണോ ഉപയോഗപ്പെടുത്തിയത്?
എത്ര പേര്‍ക്ക് സ്വന്തമായി പട്ടികപൂരിപ്പിക്കാന്‍ കഴിഞ്ഞു?
എഴുത്തില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്നം എന്താണ്?
പിരീഡ് മൂന്ന് |
പ്രവർത്തനത്തിന്റെ പേര് : പദകേളി ( പാഠപുസ്തകം പേജ് 51)
പഠനലക്ഷ്യങ്ങൾ :
പാഠത്തിൽ നിന്ന് നിശ്ചിത വാക്യങ്ങൾ, പദങ്ങൾ, അക്ഷരങ്ങൾ എന്നിവ കണ്ടെത്തി വായിക്കുന്നതിനും വലുപ്പം, ആലേഖനക്രമം ,വാക്കകലം എന്നിവ പാലിച്ച് എഴുതാനുള്ള കഴിവ് നേടുന്നു.
പ്രതീക്ഷിതസമയം : 20മിനിട്ട്.
പ്രക്രിയാവിശദാംശങ്ങൾ
പാഠപുസ്തകം പേജ് 51 സ്വന്തമായി വായിച്ചു ചെയ്യുന്നു.
പിന്തുണനടത്തം
അംഗീകാരം നൽകൽ .
സദ്യയിലെന്തൊക്കെ?
തനിയെ പാട്ട് വായിച്ച് വരികൾ കൂട്ടിച്ചേർക്കുന്നു.
പഠനക്കൂട്ടത്തില്‍ പങ്കിടുന്നു. പിന്തുണ വേണ്ടവര്‍ക്ക് സഹായം
താളമിട്ടു ചൊല്ലുന്നു.
പദകേളി പൂർത്തിയാക്കിയത് ക്ലാസില്‍ പങ്കിടുന്നു
ടീച്ചര്‍ ബോര്‍ഡില്‍ രേഖപ്പെടുത്തുന്നു
എല്ലാവരും പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തുന്നു.
പ്രതീക്ഷിത ഉൽപ്പന്നം : പാഠപുസ്തകത്തിലെ രേഖപ്പെടുത്തൽ
വിലയിരുത്തൽ :
പദകേളി സ്വന്തമായി പൂർത്തിയാക്കാൻ എത്ര കുട്ടികൾക്ക് കഴിഞ്ഞില്ല? എങ്ങനെയാണു പിന്തുണ നൽകിയത് ?
പിരീഡ് നാല് |
പ്രവർത്തനത്തിന്റെ പേര് : വട വേണോ വട ( പാഠപുസ്തകം പേജ് 53)
പഠനലക്ഷ്യങ്ങൾ :
മലയാളം ലിപികൾ അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം ആലേഖന ക്രമം ) സഹായത്തോടെ എഴുതി തീമുകളുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിലെ വാക്കുകളും ചെറുവാക്യങ്ങളും പൂർത്തിയാക്കുന്നു.
പ്രതീക്ഷിതസമയം : 30 മിനിട്ട്
ഊന്നൽ നൽകുന്ന അക്ഷരം - ഏ
പ്രക്രിയാ വിശദാംശങ്ങൾ
വ ഉണ്ടെന്നാൽ വളയല്ല
ട ഉണ്ടെന്നാൽ പടമല്ല
ചായയ്ക്കൊപ്പം തിന്നീടാം
ആരാണീ ഞാൻ പറയാമോ?
ചാർട്ടിൽ എഴുതിയ വായനാ സാമഗ്രിവായിച്ച് ഉത്തരം കണ്ടെത്തുന്നു.
കൂട്ടുകാർ ഏതെല്ലാം വടകൾ കഴിച്ചിട്ടുണ്ട്?
സ്വതന്ത്ര പ്രതികരണം.
പാഠപുസ്തകം പേജ് 53 വായിച്ച് വാക്യങ്ങൾ പൂർത്തിയാക്കുക.
തനിച്ച് വായന
സന്നദ്ധ വായന. ( പഠനക്കൂട്ടത്തില്‍)
പങ്കാളിത്ത വായന ( പഠനക്കൂട്ടത്തില്‍) പ്രയാസം നേരിട്ടാൽ പങ്കാളിത്ത വായന നടത്താം .
ഇഷ്ടമുള്ള വടയുടെ പേര് ചേർത്ത് വാക്യം പൂർത്തിയാക്കാം.
ഉദാ:
ഉള്ളിവടയോ
ഉഴുന്നുവടയോ
മസാല വടയോ
ഏതു വടയാ
കഴിക്കേണ്ടേ?
വടയുടെ പാട്ടുകൾ കേട്ടു നിന്ന കാക്ക പാടിയത് എഴുതി നോക്കാം
ടീച്ചറെഴുത്ത്
(അവസാന വാക്യം മാത്രം)
............
............
ഏതു വടയാ തിന്നേണ്ടേ?
ബോർഡെഴുത്ത്
ഏ ഘടന വ്യക്തമാകും വിധം പറഞ്ഞ് എഴുതുന്നു. ചെറിയൊരു തലയും നീണ്ട ഉടലും കുത്തനെ മുകളിലേക്ക് പോയി താഴേക്ക് വന്ന് അല്പം കൂടി താഴേക്ക് പോയി ഇടത്തോട്ട് വന്ന് കറങ്ങി താഴേക്ക് വന്ന് പകുതിയിൽ അകത്തേക്ക് കയറി അതിലൂടെ തന്നെ പുറത്തേക്ക് വന്ന് ഇടത്തേക്ക് ഏ.
പാഠപുസ്തകത്തിൽ എഴുതൽ
പിന്തുണ നടത്തം
കട്ടിക്കെഴുത്ത്
ശരി നൽകൽ. സന്നദ്ധ എഴുത്ത്. ഗ്രൂപ്പിൽ പങ്കിടലും
സഹവർത്തിത രചനയിലൂടെ മെച്ചപ്പെടുത്തലും
വായന പ്രക്രിയ
കണ്ടെത്തൽ വായന
വാക്യം - വാക്ക് – അക്ഷരം. ഉചിതമായ ചോദ്യങ്ങൾ ചോദിച്ച് കണ്ടെത്തൽ വായന നടത്തണം .
ചങ്ങലവായന, താളാത്മക വായന
പ്രതീക്ഷിത ഉല്പന്നം : കുട്ടികൾ വായിച്ചവതരിപ്പിക്കുന്ന വീഡിയോ
വിലയിരുത്തൽ :
ഏ ഘടന പാലിച്ചെഴുതാൻ എല്ലാ കുട്ടികൾക്കും കഴിയുന്നുണ്ടോ? പ്രയാസം നേരിട്ട കുട്ടികൾക്ക് കട്ടിക്കെഴുത്ത് ഉപയോഗപ്പെടുത്തയോ?
കാക്ക പയറയുന്നത് സ്വന്തമായി വരികൾ കണ്ടെത്തി എഴുതാൻ എത്ര കുട്ടികൾക്ക് കഴിഞ്ഞു?
എഴുതാൻ പിന്തുണ വേണ്ടിവന്നത് എത്ര കുട്ടികൾക്കാണ്?
താളാത്മാകവായന നടത്താൻ എല്ലാ കുട്ടികൾക്കും കഴിയുന്നുണ്ടോ?
യൂണിറ്റ് വിലയിരുത്തൽ പ്രവർത്തനം
ടീച്ചര്‍ ബോര്‍ഡില്‍ ചോദ്യവാക്യം എഴുതുന്നു. ഓരോന്നിനും ഉത്തരം എല്ലാവരും എഴുതിയ ശേഷമാണ് അടുത്തത് അവതരിപ്പിക്കേണ്ടത്
പടം വരച്ച് ഷൈനിയും ബീബൈയും തമ്മിലുള്ള സംഭാഷണം എഴുതുക
ഇല വരച്ച് അതില്‍ സദ്യയിലെ വിഭവങ്ങളുടെ പേര് എഴുതുക ( ആറ് എണ്ണം മതി)
പാട്ട് എഴുതാമോ? ചപ്പാത്തി.
തരം തിരിക്കാമോ? തൈര്, ബോണ്ട, ഇലയട, ദോശ,
ആവിയില്‍ വേവുന്നവ |
ചുട്ടെടുക്കുന്നവ |
വറുത്തെടുക്കുന്നവ |
വേവിക്കാത്തവ |
വെള്ളത്തില്‍ വേവിക്കുന്നവ |
|
|
|
|
ചോറ് |
ക്ലാസ്സ് പി ടി എ ആസൂത്രണം
കുട്ടികളുമായി ചര്‍ച്ച ചെയ്യുന്നു
ക്ലാസ് പി ടി എയില്‍ അവതരിപ്പിക്കേണ്ടത് എന്തെല്ലാം? ചുമതല?
ഇനം |
പഠനക്കൂട്ടം |
പങ്കാളികള്‍ |
പാട്ടരങ്ങ് |
|
|
കാര്‍ട്ടൂണ്‍ ഡയറി വായന |
|
|
സംയുക്തഡയറി അവതരണം |
|
|
കഥ വായന |
|
|
ചിത്രകഥ വായന |
|
|
റീഡേഴ്സ് തീയറ്റര്‍ |
|
|
കുട്ടിപ്പാട്ടുകള്‍ അവതരണം |
|
|
കൂട്ടെഴുത്ത് പത്രം പ്രകാശിപ്പിക്കല്‍ |
|
|
കഥാപുസ്തക വായന |
|
|
രക്ഷിതാക്കള്‍ നിര്‍ദേശിക്കുന്ന പേജ് വായിക്കല്‍ |
|
|
തത്സമയ ഡയറിയെഴുത്ത് |
|
|
നിര്‍മ്മാണ പ്രവര്‍ത്തനം |
|
|
പ്രദര്‍ശനം |
|
|
……………………... |
|
|
പഠനക്കൂട്ടത്തില്‍ ക്ലാസ് പി ടി എയ്കുള്ള കത്ത് തയ്യാറാക്കല്‍
അവതരണം
അംഗീകരിക്കല്‍
ക്ലാസ് പി ടി എയില്‍ ചര്‍ച്ച ചെയ്യേണ്ട മറ്റ് കാര്യങ്ങള്‍
അടുത്ത യൂണിറ്റിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തല്‍
ക്ലാസ് പുരോഗതി രേഖ തയ്യാറാക്കി അവതരിപ്പിക്കല്‍
No comments:
Post a Comment