ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, November 10, 2025

278. പെയ്യട്ടങ്ങനെ പെയ്യട്ടെ- ആസൂത്രണക്കുറിപ്പ് രണ്ട്


ക്ലാസ്: ഒന്ന്

യൂണിറ്റ്: 7 പെയ്യട്ടങ്ങനെ പെയ്യട്ടെ

ടീച്ചറുടെ പേര്സുഭി സുരേന്ദ്രൻ

കുട്ടികളുടെ എണ്ണം:4

ഹാജരായവർ:

തീയതി: .. ../ 2025 …


രക്ഷിതാക്കളുടെ ശില്പശാല

പഠനലക്ഷ്യങ്ങള്‍

  1. പരിചയപ്പെട്ട കഥയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

  2. കഥാവേളകളിലും റീഡേഴ്സ് തീയറ്ററുകളിലും ചെറുസദസിനു മുമ്പാകെ കഥാഭാഗങ്ങള്‍, സംഭാഷണഭാഗങ്ങള്‍ ഇവ ഭാവാത്മകമായി വ്യക്തതയോടെ വായിച്ച് അവതരിപ്പിക്കുന്നു.

  3. ഭാവം, ആംഗ്യം എന്നിവയോടെ പാട്ടുകളും കവിതകളും അവതരിപ്പിക്കുന്നു.

  4. പരിചിതമായ പാട്ടുകൾക്ക് അനുയോജ്യമായ താളം നൽകി ഭാവാത്മകമായും ഒറ്റയ്ക്കും കൂട്ടായും സദസ്സിനു മുൻപാകെ ചൊല്ലി അവതരിപ്പിക്കുന്നു.

  5. പാട്ടുകളുടെയും കവിതകളുടെയും വരികൾ താളം പാലിക്കും വിധം പുതിയ വാക്കുകൾ ചേർത്ത് പൂരിപ്പിക്കുന്നു.

  6. പാട്ടുകളുടെയും കവിതകളുടെയും ആശയം ഉൾക്കൊണ്ട് തുടർ വരികളിൽ പുതിയ വാക്കുകൾ ചേർത്ത് പൂരിപ്പിക്കുന്നു.

പ്രതീക്ഷിത സമയം: അരദിവസം..

കരുതേണ്ട സാമഗ്രികള്‍: ക്രാഫ്റ്റ് പേപ്പറുകള്‍, പശ, കത്രിക, . സി. റ്റി

ക്ലാസ് സജ്ജീകരണം.

  • രക്ഷിതാവിനൊപ്പം കുട്ടി ഇരിക്കുന്ന രീതിയില്‍ ക്ലാസ് ക്രമീകരിക്കാം.

  • അര്‍ധവൃത്താകൃത രീതി

  • ക്ലാസില്‍ വായനപാഠങ്ങളും രൂപീകരണപാഠങ്ങളും ആകര്‍ഷകമായി പ്രദര്‍ശിപ്പിക്കല്‍

  • തിരഞ്ഞെടുത്ത ഡയറികളുടെ വലിയ പ്രിന്റ്, കുട്ടികള്‍ തയ്യാറാക്കിയ ചിത്രകഥകള്‍, കാര്‍ട്ടൂണ്‍ ഡയറികള്‍ എന്നിവയും പ്രദര്‍ശിപ്പിക്കും

  • ഓരോ കുട്ടിയും വായിച്ചതും അവതരിപ്പിച്ചതുമായ കഥകളുടെ ലിസ്റ്റ് പ്രദര്‍ശിപ്പിക്കും

  • അക്ഷരചിഹ്നബോധ്യച്ചാര്‍ട്ട്, കൂടുതല്‍ പിന്തുണവേണ്ടവര്‍ക്കായി നല്‍കിയ സഹായം എന്നിവ കരുതും


സംയുക്ത ഡയറി പങ്കിടൽ( 10മിനിട്ട്)

1. ഡയറി തനിയെ എഴുതിയവർക്ക് വായിക്കാൻ അവസരം നൽകുന്നു.(അഭിരാമി)

2. പിന്തുണയോടെ എഴുതിയെങ്കിലും തനിയെ വായിക്കാൻ കഴിയുന്നവർക്ക് അവസരം(ജെഫിൻ)

3. ടീച്ചറിന്റെ പങ്കാളിത്തത്തോടെ വായിക്കാൻ അവസരം (ജഗൽ, അദ്വൈത്)

4. തിരഞ്ഞെടുത്ത ഡയറി വായിക്കാൻ അവസരം (അഭിരാമി)ഡയറി എഴുതി ചാർട്ടിൽ അവതരിപ്പിക്കുന്നു.

  • ഡയറി എഴുത്ത് മൂലം കുട്ടികളിലുണ്ടായ ഭാഷാപരമായ പുരോഗതി ഒരാള്‍ഒരു കാര്യം വീതം പങ്കിടല്‍

സ്വതന്ത്ര രചനയുടെ പ്രാധാന്യം അവതരിപ്പിക്കല്‍

രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്വതന്ത്ര രചനയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും രചനയുടെ പ്രാധാന്യത്തെ കുറിച്ചും ചിത്രത്തെക്കുറിച്ചും ആവിശ്യം ആയ അവബോധം നൽകുന്നു.

ബാലസാഹിത്യകൃതികളുടെ വായന

  • പെയ്യട്ടങ്ങനെ പെയ്യട്ടെ എന്ന പാഠം മുതല്‍ ബാലസാഹിത്യകൃതികള്‍ വായിക്കാന്‍ നല്‍കുന്ന കാര്യം അവതരിപ്പിക്കല്‍.

  • ഒരു കുട്ടിയെക്കൊണ്ട് ബാലസാഹിത്യകൃതി വായിപ്പിക്കല്‍.( 10 മിനിറ്റ് )അഭിരാമി എന്ന കുട്ടിക്ക് വായനക്ക് അവസരം നൽകുന്നു.)

  • എല്ലാ കുട്ടികള്‍ക്കും വീട്ടില്‍ വായനാവസരം ഉണ്ടോ? സഹായ വായന നടത്തുന്നുണ്ടോ?

  • ഈ മാസം എത്ര പുസ്തകങ്ങള്‍ വായിക്കണം? ലക്ഷ്യം തീരുമാനിക്കുന്നു.

  • വിമര്‍ശനാത്മക ചിന്തയും ബാലസാഹിത്യരചനകളുടെ വായനയും ( കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടോ? എന്തുകൊണ്ട്?)

റീഡേഴ്സ് തീയറ്റര്‍/ അരങ്ങ് 15 മിനിറ്റ്

  • പെയ്യട്ടങ്ങനെ പെയ്യട്ടെ റീഡേഴ്സ് തീയറ്ററായി/സര്‍ഗാത്മക നാടകമായി അവതരിപ്പിക്കുവാൻ പഠനക്കൂട്ടത്തിന് അവസരം നൽകുന്നു. - 15 മിനിറ്റ്.

നിര്‍മ്മാണപ്രവര്‍ത്തനം (30 മിനിറ്റ്

രക്ഷിതാവിന്റെ സഹായത്തോടെ നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നു.

നിർമാണത്തോടൊപ്പം ആശയഗ്രഹണവായനയും നടക്കണം.

  • ഒരു കുട്ടി ആദ്യത്തെ നിര്‍ദ്ദേശം വായിക്കും. അത് പോലെ വട്ടം വരച്ച് പേപ്പര്‍ വെട്ടിക്കഴിഞ്ഞാല്‍ അടുത്ത നിര്‍ദ്ദേശം അടുത്ത കുട്ടി. രണ്ട് കുട്ടികള്‍ക്ക് ആമയെ നിര്‍മിക്കുന്നതിനും രണ്ട് കുട്ടികള്‍ക്ക് തവളയെ നിര്‍മ്മിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ വായിക്കാന്‍ അവസരം കിട്ടും.

  • ആമയെ നിര്‍മ്മിക്കാം (പാഠപുസ്തകത്തിലെ പ്രവര്‍ത്തനം)

  • തവളയെ നിര്‍മ്മിക്കാം (കുഞ്ഞെഴുത്തിലെ പ്രവര്‍ത്തനം)

പാട്ടരങ്ങ് 15 മിനിറ്റ്

പാഠപുസ്തകത്തിലെ തുള്ളിവരുന്നു മഴത്തുള്ളി എന്ന പാട്ട് രക്ഷിതാക്കളും കുട്ടികളും ടീച്ചറും ചേര്‍ന്ന് സംഘമായി പാടല്‍,

വരികള്‍ പൂരിപ്പിക്കാനുള്ളത് തുടര്‍പ്രവര്‍ത്തനമായി നല്‍കല്‍,

തുള്ളി വരുന്നു മഴത്തുള്ളി

പറ കൊട്ടി വരുന്നു മഴക്കാലം

മലയും കാടും

ഇലയും മരവും

കിളിയും മഴയിൽ നനയുന്നു.

കിളിയും കിളിയുടെ പാട്ടും

പാട്ടിൻ താളവും

ഈ മഴ നനയുന്നു.

മലയും കാടും

………………………….

…………………………..

………………………..

(ചിത്രത്തിലുള്ളതും നാട്ടിലുള്ളതുമായ ആശയപ്പൊരുത്തമുള്ള ഏതു കാര്യവും ചേർത്ത് വരികൾ പൂരിപ്പിക്കാം)

വീട്ടില്‍ വച്ച് ലഭ്യമായ ഉപകരണം വെച്ച താളമിട്ട് പാടി പങ്കിടാന്‍ നിര്‍ദ്ദേശം.

പാട്ടരങ്ങിന്റെ പഠനലക്ഷ്യങ്ങൾ പരിചയപ്പെടുത്തൽ

  1. ലളിതമായ കവിതകളും പാട്ടുകളും ആസ്വാദ്യതയോടെ ചൊല്ലി അവതരിപ്പിക്കാൻ കഴിയുന്നു.

  2. .ഭാവം, ആഗ്യം എന്നിവയോടെ പാട്ടുകളും കവിതകളും അവതരിപ്പിക്കുന്നു.

  3. പരിചിതമായ പാട്ടുകൾക്ക് അനുയോജ്യമായ താളം നൽകി ഭാവത്മകമായി ഒറ്റക്കും കൂട്ടായും സദസ്സിനു മുൻപാകെ ചൊല്ലി അവതരിപ്പിക്കുന്നു.

  4. സ്വന്തമായി ചെറുകവിതകളും പാട്ടുകളും നിർമ്മിക്കുന്നതിന് കഴിവ് നേടുന്നു.

  5. പാട്ടുകളുടെയും കവിതകളുടെയും വരികൾ താളം പാലിക്കും വിധം പുതിയ വാക്കുകൾ ചേർത്ത് പൂരിപ്പിക്കുന്നു.

റിപ്പോര്‍ട്ടിംഗ്

അക്ഷരബോധ്യച്ചാര്‍ട്ട് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തല്‍

കൂടുതല്‍ പിന്തുണ വേണ്ട കുട്ടികള്‍ക്ക് നല്‍കിയ സഹായവും ഉണ്ടായമാറ്റവും

രചനോത്സവം ഉല്പന്നങ്ങള്‍ പുസ്തകരൂപത്തിലാക്കുന്നതിന്റെ രീതി ഉദാഹരണസഹിതം വ്യക്തമാക്കല്‍ ( തനിച്ചെഴുത്തിനുള്ള അവസരം ലഭിക്കുകയാണ്. രക്ഷിതാക്കള്‍ പറഞ്ഞുകൊടുത്ത് എഴുതിക്കരുത്. കുട്ടിയുടെ ചിന്താശേഷി വളര്‍ത്തലാണ് വേണ്ടത്)

കാര്‍ട്ടൂണ്‍ ഡയറി പരിചയപ്പെടുത്തല്‍

എല്ലാ ദിവസവും ഡയറി എഴുതുന്നവരെ അംഗീകരിക്കല്‍

മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍




No comments: