പരിസരപഠനത്തിന് ഊന്നല്‍ നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍. അധ്യാപകസഹായിയിലെ പഠനലക്ഷ്യങ്ങള്‍ പ്രകാരം ക്രോഡീകരിക്കണം.
ബസ് കളി
പഠനലക്ഷ്യങ്ങള്‍
തീമുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംഘം ചേര്‍ന്ന് മൈമിംഗിലൂടെ അവതരിപ്പിക്കുന്നു
നിരീക്ഷണങ്ങളിലൂടെയും കളികളിലേര്‍പ്പെട്ടും പൊതുവാഹനങ്ങളില്‍ കയറുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ധാരണരൂപീകരിക്കുന്നു
കളിയുടെ അനുഭവം വിവരിച്ചെഴുതുന്നു
പ്രതീക്ഷിത സമയം 30 മിനിറ്റ്
പ്രവര്‍ത്തനവിശദാംശങ്ങള്‍
ബസുകളിയോടെ ആരംഭിക്കണം.
മൈം ചെയ്യേണ്ട കാര്യങ്ങള്‍- ടീച്ചര്‍ പ്രത്യേകനിര്‍ദ്ദേശങ്ങള്‍ നല്‍കണം(ഓരോ ഗ്രൂപ്പും ചുവടെയുള്ള ക്രമത്തില്‍ സംഭവങ്ങള്‍ മൈം ചെയ്യണം)
റോള്‍ ആരെക്കെ എന്ന് ഗ്രൂപ്പില്‍ തീരുമാനിക്കണം
അമ്മ
വൃദ്ധന്‍
ഡ്രൈവര്‍
കണ്ടക്ടര്‍
കുട്ടി
അന്ധന്‍
മറ്റ യാത്രക്കാര്‍
ഇരിപ്പിട ക്രമീകരണം തീരുമാനിക്കണം. സാങ്കല്പിക ബസില്‍ ഏത് വാതിലിലൂടെ പ്രവേശിക്കണമെന്നും തീരുമാനിക്കണം.
ബസിന്റെ പ്രതീതി ലഭിക്കാന്‍ എന്തെല്ലാം ചെയ്യണമെന്നും ഗ്രൂപ്പുകളില്‍ ആലോചിക്കണം.
എല്ലാ ഗ്രൂപ്പുകളുടെയും അവതരണശേഷം ചര്‍ച്ച
തുടര്‍ന്ന് കളിയനുഭവം കുറിക്കണം
പൊതുവായി ചര്‍ച്ച ചെയ്ത് ഓരോ വാക്യമായി എഴുതിക്കണം.
കുഞ്ഞുമായി ഒരു അമ്മ വണ്ടിയില്‍ കയറി. ( കുട്ടിയെഴുത്ത്, ടീച്ചറെഴുത്ത് പൊരുത്തപ്പെടുത്തിയെഴുത്ത്)
ഇരിക്കാന്‍ സീറ്റില്ല ( കുട്ടിയെഴുത്ത്, ടീച്ചറെഴുത്ത് പൊരുത്തപ്പെടുത്തിയെഴുത്ത്)
പിന്നെ ഒരു വൃദ്ധന്‍ കയറി ( കുട്ടിയെഴുത്ത്, ടീച്ചറെഴുത്ത് പൊരുത്തപ്പെടുത്തിയെഴുത്ത്)
ഇരിക്കാന്‍ സീറ്റില്ല. ( കുട്ടിയെഴുത്ത്, ടീച്ചറെഴുത്ത് പൊരുത്തപ്പെടുത്തിയെഴുത്ത്)
കണ്ടക്ടര്‍ ഒരാളെ എഴുന്നേല്‍പ്പിച്ചു. ( കുട്ടിയെഴുത്ത്, ടീച്ചറെഴുത്ത് പൊരുത്തപ്പെടുത്തിയെഴുത്ത്)
വൃദ്ധന്‍ ഇരുന്നു. ( കുട്ടിയെഴുത്ത്, ടീച്ചറെഴുത്ത് പൊരുത്തപ്പെടുത്തിയെഴുത്ത്)
ഒരു അന്ധന്‍ കയറി.( കുട്ടിയെഴുത്ത്, ടീച്ചറെഴുത്ത് പൊരുത്തപ്പെടുത്തിയെഴുത്ത്)
ഒരു കുട്ടി സീറ്റ് കൊടുത്തു. ( കുട്ടിയെഴുത്ത്, ടീച്ചറെഴുത്ത് പൊരുത്തപ്പെടുത്തിയെഴുത്ത്)
എല്ലാവരും കുട്ടിയെ അഭിനന്ദിച്ചു. ( കുട്ടിയെഴുത്ത്, ടീച്ചറെഴുത്ത് പൊരുത്തപ്പെടുത്തിയെഴുത്ത്)
വാഹനത്തിലെ പെരുമാറ്റ രീതികള്‍ ചര്‍ച്ച ചെയ്യണം.
വാഹനയാത്രാനുഭവങ്ങള്‍ പങ്കിടണം.
ആര്‍ക്കൊക്കെ വേണ്ടി പ്രത്യേകം സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്. ചര്‍ച്ച
|
പ്രവര്‍ത്തനം -ഒട്ടിപ്പ് വണ്ടികള്‍ ( പേജ് 118)
പഠനലക്ഷ്യം
നിറമുള്ള കടലാസുകള്‍ ഉപയോഗിച്ച് തീമുമായി ബന്ധപ്പെടുത്തി കൊളാഷ് നിര്‍മ്മിക്കുന്നു.
പ്രതീക്ഷിത സമയം -20 മിനിറ്റ്
തലേ ദിവസം നല്‍കിയ നിറക്കടലാസ് വെച്ച് നിര്‍മ്മിച്ച വണ്ടികള്‍ പ്രദര്‍ശിപ്പിച്ച് ഓരോരുത്തരും ആ വണ്ടിയെക്കുറിച്ച് മേനി പറയുന്നു.
ടീച്ചര്‍ വേര്‍ഷന്‍ പ്രദര്‍ശിപ്പിക്കുന്നു ( മുകളിലുള്ള ചിത്രം മാതൃകയാക്കണം. ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിലിട്ടതില്‍ നിന്നും വ്യത്യസ്തമായവയാണ് കുട്ടികള്‍ക്ക് കൂടുതല്‍ സര്‍ഗാത്മകമായി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് സഹായകം)
നിര്‍മ്മിക്കാതെ വന്ന കുട്ടികളെ സഹായിക്കാന്‍ കുട്ടിടീച്ചറെ ചുമതലപ്പെടുത്തുന്നു
|
പ്രവര്‍ത്തനം ഉപയോഗം പറയാം, മേനിപറയാം ( രണ്ട് പ്രവര്‍ത്തനങ്ങള്‍)
പഠനലക്ഷ്യം
വാഹനങ്ങള്‍ നിരീക്ഷിച്ചും അവയുടെ ചിത്രം വിശകലനം ചെയ്തും വാഹനങ്ങളുടെ ഉപയോഗങ്ങള്‍ കണ്ടെത്തിയെഴുതുന്നു.
വാഹനങ്ങളുടെ ഉപയോഗം യുക്തിസഹിതം പറഞ്ഞ് സമര്‍ഥിക്കുന്നു.
കൂട്ടങ്ങളാകല്‍ കളി (20 മിനിറ്റ്)
നിര്‍മ്മിച്ച വാഹനങ്ങളുടെ അടിസ്ഥാനത്തില്‍ കൂട്ടങ്ങളാകുന്നു. ( മാനദണ്ഡങ്ങള്‍ കുട്ടികള്‍ തീരുമാനിക്കട്ടെ)
ടീച്ചര്‍ വാഹനസൂചനയും എണ്ണവും പറയും
ഉദാഹരണം
മൂന്ന് ചക്രമുള്ളവ നാലെണ്ണം
കാറുകള്‍ നാലെണ്ണം
ഉപയോഗങ്ങള്‍ എന്തൊക്കെ (20 മിനിറ്റ്)
കുഞ്ഞെഴുത്ത് പേജ് 116 പഠനക്കൂട്ടത്തില്‍ ആലോചിച്ച് പൂരിപ്പിക്കുന്നു.
പ്രത്യേക പിന്തുണ ആവശ്യമുള്ളവരുടെ പഠനക്കൂട്ടത്തിന് ടീച്ചര്‍ നേതൃത്വം നല്‍കുന്നു. അവര്‍ ഓരോ ചെറു വാക്യം സഹായത്തോടെ എഴുതി വായിക്കണം.
രോഗികളെ കൊണ്ടുപോകുന്നു
വന്ന് തീ കെടുത്തും
മേനിപറയല്‍ (20 മിനിറ്റ്) പേജ് 116
പിന്തുണ ആവശ്യമുള്ളവരുടെ പഠനക്കൂട്ടത്തില്‍ അവര്‍ക്ക് പറയുന്നത് എഴുതിക്കാം. ആ ആശയം ചെറിയ വാക്യങ്ങളിലാക്കിക്കൊടുക്കണം.
ആകാശത്ത് പറക്കും ഞാന്‍ ( ഹെലികോപ്ടര്‍)
നാട്ടിലെല്ലാം ഞാനുണ്ട്. കൂറഞ്ഞ കൂലിയില്‍ ഓടും ഞാന്‍ ( ഓട്ടോ റിക്ഷ)
തുടര്‍ പ്രവര്‍ത്തനം
- ഇഷ്ടമുള്ള വാഹനത്തിന്റെ ഒട്ടിപ്പ് ചിത്രം ഉണ്ടാക്കി അതിനെക്കുറിച്ചെഴുതല്‍
- എന്റെ വാഹനപ്പുസ്തകം ( മൊഴിക്കിലുക്കത്തിലേക്ക് പരിഗണിക്കാം)
- എത്ര പേജ് വേണമെന്ന് കുട്ടിക്ക് തീരുമാനിക്കാം,
- കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് സഹായരചന നടത്തുന്നതിനും ഈ പ്രവര്‍ത്തനം പ്രയോജനപ്പെടുത്താം.


No comments:
Post a Comment