ഒന്നാം ദിവസം
പ്രവര്‍ത്തനങ്ങള്‍
കുഞ്ഞെഴുത്ത് |
പാഠപുസ്തകം |
അധ്യാപകസഹായി |
|
|
|
പാഠപുസ്തകം, കുഞ്ഞെഴുത്ത് എന്നിവയിലെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഒന്നഴകില്‍ പരിഗണിക്കുന്നത്
അധ്യാപകസഹായിയിലെ ആസൂത്രണത്തില്‍ നിന്നും വ്യത്യാസമുണ്ട്. അധ്യാപക സഹായി പിന്തുടരേണ്ടവര്‍ക്ക് അത് ചെയ്യാവുന്നതാണ്.
|
ഒന്നാം ദിവസം
കൂടുതല്‍ പിന്തുണ ആവശ്യമുള്ള കുട്ടികള്‍ക്ക് പരിഗണന ലഭിക്കത്തക്ക വിധത്താണ് പാഠാസൂത്രണം.
നേരത്തെ സ്വീകരിച്ചതില്‍ നിന്നും വ്യത്യസ്തമായ ഗ്രൂപ്പിംഗ് തന്ത്രമാണ് ഒന്നാം ദിവസംസ്വീകരിക്കുന്നത്.
പ്രവര്‍ത്തനം -കുട്ടിയും കുതിരവണ്ടിയും, സംഭാഷണം ( രണ്ട് പ്രവര്‍ത്തനങ്ങള്‍)
ചിത്രത്തില്‍ നിന്നും കഥ
പഠനലക്ഷ്യങ്ങള്‍
കഥാസന്ദര്‍ഭങ്ങളില്‍ നിന്ന് കഥയുടെ തുടര്‍ച്ച കണ്ടെത്തി പറയല്‍
കഥയിലെ നിശ്ചിത സന്ദര്‍ഭങ്ങളെ അടിസ്ഥാനമാക്കി സംഭാഷണമെഴുതല്‍
പ്രതീക്ഷിത സമയം 110 മിനിറ്റ്
ചിത്രം നോക്കി കഥ ഊഹിച്ച് പറയണം. 20 മിനിറ്റ്
ഓരോ ചിത്രവും ചൂണ്ടിക്കാട്ടി ചോദിച്ചാല്‍ മതി. പൊതു പ്രതികരണമാണ് ലഭിക്കുക. പരമാവധി കുട്ടികള്‍ പ്രതികരിക്കട്ടെ. അതിന് ശേഷം കുട്ടികളെ പഠനഗ്രൂപ്പാക്കുന്നു
വായിക്കാം എഴുതാം 40 മിനിറ്റ്
കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ മാത്രം അടങ്ങുന്ന ഒരു ഗ്രൂപ്പ് രൂപീകരിക്കണം. അതിന്റെ ലീഡര്‍ ടീച്ചറാണ്
മറ്റ് പഠനക്കൂട്ടങ്ങള്‍ക്കുള്ള നിര്‍ദ്ദേശം
കഥ ഭാവാത്മകമായി ഗ്രൂപ്പില്‍ വായിക്കണം.
ഒരാള്‍ ഒരു ചിത്രവുമായി ബന്ധപ്പെട്ട വാക്യങ്ങളാണ് വായിക്കേണ്ടത്.
വായിച്ചത് ശരിയാണോ എന്ന് മറ്റുള്ളവര്‍ വിലയിരുത്തി ശരിയെങ്കില്‍ വായിച്ച ആള്‍ക്ക് സ്റ്റാര്‍ നല്‍കണം.
ഇങ്ങനെ നാല് ചിത്രവുമായി ബന്ധപ്പെട്ട വരികളും വായിക്കണം.
അതിനു ശേഷം പേജ് 115 പൂരിപ്പിക്കണം.
കൂട്ടായ ആലോചനയിലൂടെ രൂപപ്പെടുന്ന ആശയങ്ങളാണ് എഴുതേണ്ടത്. പഠനക്കൂട്ടത്തിലെ എല്ലാവരും ഒരേ കാര്യം എഴുതിയാല്‍ മതി
അതിന് ശേഷം അവസാനത്തെ സംഭാഷണവും എഴുതണം.
എഴുതിയ ശേഷം പരസ്പരം പരിശോധിക്കണം.
ടീച്ചര്‍ ലീഡറായ ഗ്രൂപ്പില്‍ ഇതേ സമയം നടക്കേണ്ടത്
ഒന്നാമത്തെ വരി ആര്‍ക്ക് വായിക്കാം? കഴിയുന്ന കുട്ടിയുണ്ടെങ്കില്‍ വിരല്‍ ചൂണ്ടി ടപ്പ് ടപ്പ് എന്ന് വായിക്കണം. മറ്റുള്ളവര്‍ക്ക് ആ അക്ഷരങ്ങള്‍ അറിയാമോ? ടപ്പ് ടപ്പ് മറ്റെവിടെയെങ്കിലും കണ്ടെത്താമോ?
അറിയാവുന്നവര്‍ കുതിരവണ്ടി വരവായി എന്ന് സാവധാനം വിരല്‍ ചൂണ്ടി വായിക്കണം. കു -തി- ര- വ-ണ്ടി വ- ര- വാ- യി. ഏതെങ്കിലും അക്ഷരത്തില്‍ അവ്യക്തയുണ്ടോ? വ എത്ര തവണ, വ, വാ ഇവ ചൂണ്ടിക്കാട്ടാമോ ?
അടുത്ത വാക്യത്തിലെ ഓരോ വാക്ക് ഓരോരുത്തരായി വായിക്കണം. വണ്ടിയില്‍ എന്നതിന്റെ അടിയില്‍ വരയിടണം. ആഗ്രഹം എന്നത് വായിക്കാന്‍ സഹായിക്കേണ്ടി വരാം. കുട്ടികള്‍ വായിക്കുമ്പോള്‍ അവരില്‍നിന്നു തന്നെ സഹായിക്കാന്‍ കഴിയുമോ എന്നാണ് ശ്രമിക്കേണ്ടത്
മൂന്ന് വാക്യങ്ങളും വായിച്ചു കഴിഞ്ഞാല്‍ ഓരോരുത്തരായി മുഴുവന്‍ വാക്യങ്ങളും വായിക്കണം
വണ്ടിയില്‍ എന്ന് വേറെ എവിടെയെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തണം.
ആരാ എന്റെ വണ്ടിയില്‍? ഇറങ്ങിപ്പോ വേഗം. വണ്ടിക്കാരനായി സങ്കല്പിച്ച് പറയിക്കല്‍. ഭാവാത്മകമായി ഓരോരുത്തരും പറയണം. തുടര്‍ന്ന് ആ വാക്യം വായിക്കുന്നു.
അടുത്ത വാക്യത്തില്‍ പരിചയമില്ലാത്ത ഏതെങ്കിലും അക്ഷരമുണ്ടോ? അവര്‍ ചൂണ്ടിക്കാട്ടുന്നത് മാത്രം സഹായിക്കുന്നു. വണ്ടിക്കാരന്‍ ചാട്ട വീശി എന്ന് വായിച്ച ശേഷം ചാട്ട വീശുന്നു.
വണ്ടിക്കാരന്‍ എന്ന് വേറെ എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ? കുട്ടികള്‍ കണ്ടെത്തുന്നു.
മറ്റു ഗ്രൂപ്പുകള്‍ ഭാവാത്മക വായന കഴിഞ്ഞ് കഥാപൂരണത്തിലേക്ക് കടന്നിട്ടുണ്ടാകും. അതിനാല്‍ കഥയുടെ ബാക്കി ഭാഗം സംയുക്ത രീതിയില്‍ വായിക്കുന്നു.
അയാള്‍ കുട്ടിയെ പിടിക്കാന്‍ ചെന്നു , കുട്ടി മറുവശത്തുകൂടി വണ്ടിയില്‍ ചാടിക്കയറി എന്നിവയുടെ അടിയില്‍ വരയിട്ട് വായിപ്പിക്കുന്നു
അടുത്ത പേജിലെ ചിത്രത്തിലേക്ക് ശ്രദ്ധിപ്പിക്കുന്നു
എന്താണ് കാണുന്നത്?
കുട്ടി കുതിരവണ്ടി ഓടിച്ചു
വണ്ടിക്കാന്‍ പിറകേ ഓടി
ഈ വാക്യങ്ങള്‍ എല്ലാവരും എഴുതണം. തെളിവ് എടുത്ത് എഴുതാം. തെളിവുകള്‍ ചൂണ്ടിക്കാട്ടാം. തെളിവു വാക്കുകള്‍ക്ക് ചുറ്റും വട്ടമിടാം. തനിയെ എഴുതാനും അനുവദിക്കാം
അടുത്ത ചിത്രം
എന്താണ് കാണുന്നത്? കുട്ടി തിരികെ വന്നു. വണ്ടിക്കാരന്‍ ചിരിച്ചു
കുട്ടി എന്താകും അപ്പോള്‍ പറഞ്ഞത്? കുട്ടികള്‍ പറയുന്നത് എഴുതാന്‍ പിന്തുണ നല്‍കണം.
(ടീച്ചര്‍ വേര്‍ഷന്‍-
കുട്ടി: നല്ല രസമായിരുന്നു.
വണ്ടിക്കാരന്‍: ഞാന്‍ പേടിച്ചുപോയി.
കുതിര: നല്ല രസമായിരുന്നു)
എഴുതിയത് വായിപ്പിക്കുന്നു
അവതരിപ്പിക്കാം 40 മിനിറ്റ്
എല്ലാ പഠനക്കൂട്ടവും കഥ പൂരിപ്പിച്ചതടക്കം വായിക്കുന്നു.
കൂടുതല്‍ പിന്തുണ വേണ്ട കുട്ടികള്‍ പൂരിപ്പിച്ച വരികള്‍ മാത്രം വായിക്കുന്നു.
ബസ് കളിയും നിര്‍മ്മാണവും ( അടുത്ത ദിവസത്തേക്കുള്ള ആസൂത്രണം) 10മിനിറ്റ്
ബസ് കളി ഒഴിവ് സമയത്ത് റിഹേഴസല്‍ ചെയ്യണം. അതിന് നിര്‍ദ്ദേശം നല്‍കണം.
നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന് കളറുള്ള പേപ്പര്‍ നല്‍കണം. അവര്‍ ഇഷ്ടമുള്ള വണ്ടിയുടെ രൂപം രക്ഷിതാക്കളുടെ വെട്ടി ഒട്ടിച്ച് അടുത്ത ദിവസം വന്നാല്‍ മതി. ക്ലാസ് വാട്സാപ് ഗ്രൂപ്പിൽ ചുവടെയുള്ള മാതൃക നൽകാം


No comments:
Post a Comment