ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, February 13, 2020

കെ ടെറ്റ് /PSC പഠനസഹായി 21 (ശാസ്ത്രം)

ഭൗതിക ശാസ്ത്രം, രസതന്ത്രം
ആദ്യം ചില ചോദ്യങ്ങള്‍ പരിചയപ്പെടാം.
ലിറ്റര്‍ പാത്രത്തിന്റെ ഉളളളവ്
    A) 1000 ഘനസെന്റി മീറ്റര്‍
    B) 100 ഘന സെന്റി മീറ്റര്‍
    C) 10000 ഘനസെന്റി മീറ്റര്‍
    D) 1000 സെന്റി മീറ്റര്‍
ഭൂമിയില്‍ ശുദ്ധജലത്തിന്റെ അളവ്
    A) 3.5%
    B) 5.3%
    C) 96.5%
    D) 96.3%
ഭൂവിസ്തൃതിയുടെ എത്ര ഭാഗമാണ് ജലം?
    A)  2/5
    B) 2/3
    C) 3/2
    D) 3/5
സമുദ്രങ്ങളില്‍ ഭൂമിയിലുളളതിന്റെ എത്രശതമാനം ജലമാണുളളത്?
    A) 3.5%
    B) 5.3%
    C) 96.5%
    D) 96.3%
ജലമാലിന്യ ശുദ്ധീകരണത്തില്‍ ദ്വിതീയത്തില്‍ പെടുന്നത്
    A) മാലിന്യങ്ങളില്‍ വലിയ വസ്തുക്കല്‍ തെരഞ്ഞെടുത്ത് വളമാക്കല്‍
    B) പ്രാഥമികനടപടികള്‍ക്ക് ശേഷം ബയോളജിക്കല്‍ എയ്റേഷന്‍ ടാങ്കുകളിലേക്ക് പമ്പ് ചെയ്യല്‍
    C) നൈട്രേറ്റുകളും ഫോസ്ഫേറ്റുകളും നീക്കം ചെയ്യല്‍
    D) ലോഹസംയുക്തങ്ങളെ നീക്കം ചെയ്യല്‍
സാന്ദ്രീകരണത്തിനു യോജിക്കാത്ത പ്രസ്താവന ഏത്
    A) വാതകങ്ങള്‍ തണുത്ത് ദ്രാവകമായി മാറുന്നു
    B) ദ്രാവകങ്ങള്‍ ചൂടേറ്റ് ബാഷ്പമായി മാറുന്നു
    C) നീരാവി തണുത്ത് മഴയായി പെയ്യുന്നു
    D) നനഞ്ഞ തുണിയിലെ ഈര്‍പ്പം ഇറ്റുവീഴുന്നു
ലോകജലദിനം
    A) മാര്‍ച്ച് 22
    B) ഏപ്രില്‍  22
    C) മെയ്  22
    D) ഫെബ്രുവരി  22
കൂട്ടത്തില്‍ ചേരുന്ന ലീനമുളള ജോഡി ഏത്
    A) മണ്ണെണ്ണ, ചോക്കുപൊടി
    B) പഞ്ചസാര, ചോക്കുപൊടി
    C) ഉപ്പ്, പഞ്ചസാര
    D) ഉപ്പ് , മണ്ണെണ്ണ
ബാഷ്പീകരണത്തിന് ഉദാഹരണമല്ലാത്തത് ഏത്?
    A) നനഞ്ഞ തുണി ഉണങ്ങുന്നു
    B) തറ കഴുകിയാല്‍ അല്പം കഴിയുമ്പോള്‍ ഈര്‍പ്പം ഉണങ്ങുന്നു
    C) ബീക്കറില്‍ ഐസ് ചൂടാക്കുന്നു
    D) എല്ലാ ഊഷ്മാവിലും സാവധാനം നടക്കുന്നു
ലായനിയുടെ സവിശേഷതകളില്‍ പെടാത്തത് ഏത്
    A) എല്ലാ ഭാഗത്തും ഒരേ ഗുണമാണ്
    B) ലീനവും ലായകവും ഉണ്ട്
    C) ഏകാത്മക മിശ്രിതങ്ങളാണ്
    D) എല്ലാ ഭാഗത്തും ഒരേ ഗുണമില്ല
  ഇനി യു പി തലത്തിലെ പ്രധാന ശാസ്ത്രാശയങ്ങള്‍ വായിക്കുക. ആശയപരമായ വ്യക്തതയില്ലാതെ കെ ടെറ്റ് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാനാകില്ല. അഞ്ച് വരെയുളള പാഠഭാഗമാണ് പരിഗണിക്കേണ്ടതെങ്കിലും കെ ടെറ്റ് ഒന്നിന് ഏഴാം ക്ലാസ് വരെ പരിഗണിച്ചതായി കാണുന്നു. 
ജലത്തിന്റെ ഉപയോഗങ്ങള്‍
    • കുടിക്കാന്‍
    • ആഹാരം പാകം ചെയ്യാന്‍
    • കൃഷിചെയ്യാന്‍
    • പാത്രം കഴുകാന്‍
    • കുളിക്കാന്
 ജലത്തിന്റെ സവിശേഷതകള്‍
    • വസ്തുക്കളെ ലയിപ്പിക്കുന്നു - സാര്‍വികലായകം
    • ഒഴുകുന്നു, താപം വഹിക്കാന്‍ കഴിയുന്നു
    • നിശ്ചിത ആകൃതിയില്ല. ഉള്‍ക്കൊള്ളുന്ന പാത്രത്തിന്റെ ആകൃതി സ്വീകരിക്കുന്നു
    • ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യുന്നു
    • വിതാനം പാലിക്കുന്നു
  ലീനം    • ലയിക്കുന്ന വസ്തു - പഞ്ചസാര ലായനിയില്‍ പഞ്ചസാര ലീനമാണ്
  ലായകം
    • ലീനം ഏതിലാണോ ലയിക്കുന്നത് അത് ലായകം- പഞ്ചസാര ലായനിയില്‍ ജലം ലായകമാണ്
  ലായനി
    • ലീനം ലായകത്തില്‍ ലയിച്ചുണ്ടാകുന്നത് ലായനി - പഞ്ചസാര ലായനി
    • ഖരം ദ്രാവകത്തില്‍ ലയിച്ചുണ്ടാകുന്ന ലായനികള്‍- പഞ്ചസാര ലായനി, ഉപ്പുവെള്ളം, പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി,തുരിശ് ലായനി...
    • വാതകം ദ്രാവകത്തില്‍ ലയിച്ചുണ്ടാകുന്ന ലായനികള്‍-സോഡാവെള്ളം (Co2 ഉം ജലവും),
    • ഖരം ഖരത്തില്‍ ലയിച്ചുണ്ടാകുന്ന ലായനികള്‍- ബ്രാസ് (പിച്ചള) – സിങ്ക് +കോപ്പര്‍
    • വാതകം വാതകകത്തില്‍ ലയിച്ചുണ്ടാകുന്ന ലായനികള്‍-വായു - നൈട്രജന്‍, ഓക്സിജന്‍, Co2,ജലബാഷ്പം...ർ
ജലത്തിന്റെ അളവ്
    • ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗവും ജലമാണ്
    • ശുദ്ധജലം 3.5%
    • സമുദ്രജലം 96.5%
ജലമലിനീകരണം കാരണങ്ങള്‍
    • കീടനാശിനി, കളനാശിനി, രാസവളം എന്നിവ കൃഷിയിടത്തില്‍ നിന്നും  കലരുന്നത്
    • കുളിക്കുന്നത്
    • വാഹനങ്ങള്‍ കഴുകുന്നത്, കന്നുകാലികളെ കുളിപ്പിക്കുന്നത്
    • പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് - വീടുകളില്‍ നിന്ന്, വ്യവസായശാലകളില്‍ നിന്ന്, കൃഷിയിടങ്ങളില്‍ നിന്ന്, ചന്തകളില്‍ നിന്ന്,....
    •
 ജലപരിവൃത്തി
    • ജലാശയം ---സൂര്യതാപം---നീരാവി---തണുത്ത് മേഘം---തണുത്ത് മഴ
 ബാഷ്പീകരണം
    • ദ്രാവകം താപം സ്വീകരിച്ച് വാതകമാകുന്ന പ്രക്രിയ -ജലം നീരാവിയാകുന്നത്
 സാന്ദ്രീകരണം
    • വാതകം താപം നഷ്ടപ്പെടുത്തി  ദ്രാവകമാകുന്ന പ്രക്രിയ – നീരാവി ജലമാകുന്നത്
 ഉത്പതനം
    • ഖരം താപം സ്വീകരിച്ച് ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്നത് - കര്‍പ്പൂരം കത്തുന്നത്.
 ജലസംരക്ഷണ/ സംഭരണ മാര്‍ഗങ്ങള്‍
    • മഴക്കുഴി, കയ്യാല നിര്‍മാണം, ചരിഞ്ഞഭൂമി തട്ടുകളാക്കല്‍, വൃക്ഷങ്ങള്‍ക്കു തടമെടുക്കല്‍,മഴവെള്ള സംഭരണി, കിണര്‍ റീചാര്‍ജിംഗ്,
 മഴക്കാലക്കെടുതികള്‍
    • വെള്ളപ്പൊക്കം, മള്ളൊലിപ്പ്  ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മരങ്ങള്‍ കടപുഴകി വീഴല്‍, വീടുകളും മറ്റ് കെട്ടിടങ്ങളും തകരല്‍, കടല്‍ക്ഷോഭം, കൃഷിനാശം, മഴക്കാലരോഗങ്ങള്‍,...
പ്രകാശവുമായി ബന്ധപ്പെട്ട ചോദ്യങള്‍ ( കെ ടെറ്റില്‍ വന്നത്)
സൂര്യഗ്രഹണത്തില്‍ ഗോളങ്ങളുടെ ശരിയായ ക്രമം
    A) സൂര്യന്‍, ഭൂമി, ചന്ദ്രന്‍
    B) ചന്ദ്രന്‍, സൂര്യന്‍,ഭൂമി
    C) ഭൂമി, ചന്ദ്രന്‍, സൂര്യന്‍
    D) മുകളില്‍ സൂചിപ്പിച്ചവയൊന്നുമല്ല
ചന്ദ്രഗഹണ സമയത്ത്
    A) ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നു
    B) ചന്ദ്രന്റെ നിഴല്‍ സൂര്യനില്‍ വീഴുന്നു
    C) സൂര്യപ്രകാശം ഭൂമിയില്‍ വീഴുന്നു
    D) ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ വീഴുന്നു
ഭേദനം എല്ലാലെന്ത്
    A) വിദൂര ഗോളങ്ങളെ സൂര്യന്‍ കാഴ്ചയില്‍ നിന്നും മറയ്കുന്നത്
    B) വിദൂര ഗോളങ്ങളെ ചന്ദ്രന്‍ കാഴ്ചയില്‍ നിന്നും മറയ്കുന്നത്
    C) വിദൂര ഗോളങ്ങളെ ഭൂമി‍ കാഴ്ചയില്‍ നിന്നും മറയ്കുന്നത്
    D) വിദൂര ഗോളങ്ങളെ നക്ഷത്രങ്ങള്‍‍ കാഴ്ചയില്‍ നിന്നും മറയ്കുന്നത്
പ്രകാശം വസ്തുക്കളില്‍ തട്ടി തിരിച്ചു വരുന്ന പ്രതിഭാസം
    A) വികര്‍ണനം
    B) പ്രതിപതനം
    C) പതനം
    D) ഗ്രഹണം
  ആശയങ്ങള്‍
  പ്രകാശത്തിന്റെ സവിശേഷതകള്‍- പ്രകാശം നേര്‍രേഖയില്‍ സഞ്ചരിക്കുന്ന
    • സുതാര്യവസ്തുക്കള്‍- പ്രകാശത്തെ പൂര്‍ണമായും കടത്തിവിടുന്നവ
    • അതാര്യവസ്തുക്കള്‍ (ഇവ നിഴല്‍ ഉണ്ടാക്കുന്നു)-പ്രകാശത്തെ  കടത്തിവിടാത്തവ
    • അര്‍ദ്ധതാര്യവസ്തുക്കള്‍-പ്രകാശത്തെ ഭാഗികമായി കടത്തിവിടുന്നവ
    • ഭൂമി അതാര്യമാണ്
    • അതിനാലാണ് പ്രകാശം പതിക്കുന്ന ഭാഗത്ത് പകലും മറുഭാഗത്ത്  രാത്രിയുമാകുന്നത്
   സൂര്യഗ്രഹണം
    • സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ നേര്‍രേഖയില്‍ വരുന്നു. ചന്ദ്രന്റെ നിഴല്‍ ഭൂമില്‍ പതിക്കുന്നു. ഭൂമിയില്‍ ചന്ദ്രന്റെ നിഴല്‍ പതിയുന്നിടത്തു നിന്ന് നോക്കുമ്പോള്‍ സൂര്യനെ കാണാന്‍ കഴിയില്ല.
  ചന്ദ്രഗ്രഹണം
    • സൂര്യനും ചന്ദ്രനുമിടയില്‍ ഭൂമി നേര്‍രേഖയില്‍ വരുന്നു. ഭൂമിയുടെ നിഴലില്‍ ചന്ദ്രന്‍ വരുന്നു. ചന്ദ്രനെ കാണാന്‍ കഴിയില്ല.
ഇന്ധനങ്ങള്‍
    • കത്തുമ്പോള്‍ താപം പുറത്തുവിടുന്ന വസ്തുക്കള്‍
    • എല്ലാ ഇന്ധനങ്ങളും ഊര്‍ജ സ്രോതസുകളാണ്. ജ്വലനം മൂലം ഊര്‍ജം പുറത്തുവരും.
  ഖര ഇന്ധനങ്ങള്‍
    • വിറക്, കല്‍ക്കരി,...
 ദ്രാവക ഇന്ധനങ്ങള്‍
    • ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ,...
  വാതക ഇന്ധനങ്ങള്‍
    • എല്‍ പി ജി (Liquefied Petroleum Gas),          
        സി എന്‍ ജി (Compressed Natural Gas), ഹൈഡ്രജന്‍, ...
  വിമാനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം-    ഏവിയേഷന്‍ ഫ്യുവല്‍
  ജന്തുക്കള്‍ക്ക് ഊര്‍ജം ലഭിക്കുന്നത്
    • കഴിക്കുന്ന ആഹാരത്തില്‍ നിന്ന് . ആഹാരം ഓക്സിജനുമായി പ്രവര്‍ത്തിച്ച് ഊര്‍ജം സ്വതന്ത്രമാക്കും.
  ഏത് വസ്തു കത്താനും വായു ആവശ്യം
    • വായുവിലെ ഓക്സിജനാണ് കത്താന്‍ സഹായിക്കുന്നത്
  പാരമ്പര്യ ഊര്‍ജ സ്രോതസുകള്‍ / പുനസ്ഥാപിക്കാന്‍ കഴിയാത്ത വിഭവങ്ങള്‍
    • പെട്രോളിയം (പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, ടാര്‍, എല്‍ പി ജി എന്നിവ പെട്രോളിയത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കും), കല്‍ക്കരി
    • പെട്രോളിയം, കല്‍ക്കരി എന്നിവ ഫോസില്‍ ഇന്ധനങ്ങളാണ്.
 പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ / പുനസ്ഥാപിക്കാന്‍ കഴിയുന്ന വിഭവങ്ങള്‍
    • സൗരോര്‍ജം, കാറ്റ്, തിരമാല
    • സൗരോര്‍ജം ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍
    • കാല്‍ക്കുലേറ്റര്‍, സോളാര്‍ തോരുവുവിളക്ക്, സോളാര്‍ ഹീറ്റര്‍, സോളാര്‍ കുക്കര്‍,...
    • സോളാര്‍ സെല്‍
    • സൗരോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്നു
    • CFL
    • Compact Fluorescent Lamp
    • LED
    • Light-Emitting Diode
    • ദേശീയ ഊര്‍ജ സംരക്ഷണ ദിനം-  ഡിസംബര്‍ 14
     ലഘുയന്ത്രങ്ങള്‍
    ലഘുയന്ത്രങ്ങള്‍
    • ജോലി എളുപ്പമാക്കുന്ന ഉപകരണങ്ങള്‍ - ചുറ്റിക, പാര, പാക്കുവെട്ടി, കപ്പി, നാരാങ്ങാഞെക്കി, കത്രിക,...
    • യത്നത്തിന്റെ സ്ഥാനം മാറ്റി ക്രമീകരിച്ച് പ്രവൃത്തി കൂടുതല്‍ എളുപ്പമാക്കാം.
 ഉത്തോലകങ്ങള്‍
    • ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ചലിക്കുന്ന ദൃഢദണ്ഡുകള്‍.
    • ഉത്തോലകങ്ങളും ലഘുയന്ത്രങ്ങളാണ്.
  ധാരം
    • ഉത്തോലകം ചലിക്കാന്‍ ആധാരമാക്കുന്ന ബിന്ദു
  യത്നം
    • ഉത്തോലകത്തില്‍ പ്രയോഗിക്കുന്ന ബലം ( പ്രയത്നം)
  രോധം
    • യത്നം ഉപയോഗിച്ച് നേരിടുന്ന പ്രതിരോധം
 ബഹിരാകാശം
ഇന്‍ സാറ്റുകള്‍ ഉപയോഗിക്കുന്നത്
    A) വാര്‍ത്താവിനമിയത്തിന്
    B) മത്സ്യസമ്പത്ത് കണ്ടെത്താന്‍
    C) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്
    D) ബഹിരാകാശ ഗവേഷണത്തിന്
ഇന്ത്യുടെ ആദ്യത്തെ കൃത്രിമോപഗ്രഹം
    A) ആര്യഭട്ട
    B) ഇന്‍സാറ്റ്
    C) ഭാസ്കര
    D) അനുസാറ്റ്
അന്താരാഷ്ട്ര ബഹിരാകാശ വാരം? ഒക്ടോബര്‍ 4-10

 ബഹിരാകാശം
    • ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറമുള്ള ശൂന്യപ്രദേശം
 ചന്ദ്രന്‍
    • ബഹിരാകാശത്ത് ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശഗോളം
  യൂറിഗഗാറിന്‍
    • ആദ്യബഹിരാകാശ സഞ്ചാരി
    •  1961 ഏപ്രില്‍ 12 ന് വോസ്റ്റോക്ക് -1 എന്ന ബഹിരാകാശപേടകത്തല്‍ യാത്ര
    • ഭൂമിയുടെ ഗോളാകൃതി നേരില്‍ കാണാന്‍ ആദ്യഅവസരം ലഭിച്ചയാള്‍
 കൃത്രിമോപഗ്രഹങ്ങള്‍
    • വിവിധ ആവശ്യങ്ങള്‍ക്കായി മനുഷ്യന്‍ ബഹിരാകാശത്തേക്കയക്കുന്ന ഉപകരണങ്ങളടങ്ങിയ പേടകം
    • 1957 ഒക്ടോബര്‍ 4 ന് സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച സ്പുട്നിക് -1 ആണ് ആദ്യ കൃത്രിമോപഗ്രഹം
  ബഹിരാകാശവാരം - ഒക്ടോബര്‍ 4 മുതല്‍ 10 വരെ
    • (1957 ഒക്ടോബര്‍ 4 ന് നടന്ന  സ്പുട്നിക് -1  വിക്ഷേപണം, 1959 ഒക്ടോബര്‍ 10 ന്റെ അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടി എന്നിവയുടെ ഓര്‍മ്മയ്ക്ക്)
കൃത്രിമോപഗ്രഹങ്ങള്‍ -ഉപയോഗങ്ങള്‍
    • ഭൂവിഭവങ്ങളായ പെട്രോളിയം, ധാതുലവണങ്ങള്‍ എന്നിവ കണ്ടെത്തല്‍
    • മത്സ്യസമ്പത്ത് കണ്ടെത്തല്‍
    • കാലാവസ്ഥാപഠനം
    • വാര്‍ത്താവിനിമയം
    • ബഹിരാകാശ ഗവേഷണം
    • വനഭൂമി, തണ്ണീര്‍ത്തടങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനം
    • സൈനികപ്രതിരോധപ്രവര്‍ത്തനങ്ങള്‍
    • കര-സമുദ്ര-വ്യോമ ഗതാഗതങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കല്‍
  ലൈക്ക
    • ആദ്യമായി ബഹിരാകാശത്ത് എത്തിയ ജീവി (1957)
  ആര്യഭട്ട
    • ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം -1975
  
റോക്കറ്റുകള്‍
    • ബഹിരാകാശ പഠനത്തിനായി കൃത്രിമോപഗ്രഹങ്ങളെയും മനുഷ്യനേയും ബഹിരാകാശത്തെത്തിക്കുന്ന വിക്ഷേപണ വാഹനങ്ങള്‍
സാറ്റേണ്‍ -5
    • മനുഷ്യന്‍ ഇന്നുവരെ നിര്‍മിച്ച റോക്കറ്റുകളില്‍ ഏറ്റവും വലുത്.
രാകേഷ് ശര്‍മ
    • ബഹിരാകാശ സഞ്ചാരിയായ ആദ്യ ഇന്ത്യാക്കാരന്‍
കല്പനാചൗള
    • കൊളമ്പിയ സ്പെയ്സ് ഷട്ടിലിനുണ്ടായ അപകടത്തില്‍ മരണപ്പെട്ട ഇന്ത്യന്‍ വനിത ബഹിരാകാശ സഞ്ചാരി
സുനിത വില്യംസ്
    • ഇന്ത്യന്‍ വനിത ബഹിരാകാശ സഞ്ചാരി
    • ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം കഴിച്ചുകൂട്ടിയതും ഏറ്റവും കൂടുതല്‍ സമയം നടന്നതുമായ വനിത
ചാന്ദ്രദിനം ജൂലൈ 21
    • മനുഷ്യന്‍ ഇന്നേവരെ കാലുകുത്തിയ ഏക അന്യഗോളം ചന്ദ്രനാണ്.
    • 1969 ജൂലൈ 21 ന് അമേരിക്കക്കാരായ നീല്‍ ആംസ്ട്രോങ്, എഡ്‌വിന്‍ ബസ് ആല്‍ഡ്രിന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങി.
    • അവര്‍ സഞ്ചരിച്ച നാസയുടെ അപ്പോളോ -II എന്ന വാഹനത്തെ മൈക്കില്‍ കോളിന്‍സ് നിയന്ത്രിച്ചുകൊണ്ട് ഒപ്പമുണ്ടായിരുന്നു.
    • ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തിയതിന്റെ വാര്‍ഷികദിനമാണ് ചാന്ദ്രദിനം
വിക്രം സാരാഭായ്
    • ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ്
ഇന്‍സാറ്റുകള്‍
    • വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍
ഐ ആര്‍ എസ്
    • ഭൂവിഭവ പഠനം, കാലാവസ്ഥാപഠനം എന്നിവക്കുപയോഗിക്കുന്ന ഉപഗ്രഹങ്ങള്‍
എഡ്യൂസാറ്റ്
    • വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഉപഗ്രഹങ്ങള്‍
ചന്ദ്രയാന്‍
    • ഇന്ത്യയുടെ ചന്ദ്ര പരിവേഷണ പദ്ധതി
    • 2008 ഒക്ടോബര്‍ 1 ന് വിക്ഷേപിച്ചു
    • ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തി
മംഗള്‍യാന്‍
    • ഇന്ത്യയുടെ ചൊവ്വാദൗത്യം
ആദിത്യ
    • ഇന്ത്യയുടെ  സൗരദൗത്യം
ഭക്ഷണം
പ്രവൃത്തി ചെയ്യുന്നതിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നു
ഊര്‍ജരൂപങ്ങള്‍
  • പ്രകാശോര്‍ജം, ശബ്ദോര്‍ജം, താപോര്‍ജം, വൈദ്യുതോര്‍ജം, രാസോര്‍ജം, യാന്ത്രികോര്‍ജം, ...
ഊര്‍ജനിയമം
  • ഊര്‍ജത്തെ നിര്‍മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല. ഊര്‍ജം ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറ്റാം.
പ്രകാശസംശ്ലേഷണ സമയത്ത്
  • സസ്യങ്ങള്‍ സൗരോര്‍ജത്തെ രാസോര്‍ജമാക്കി മാറ്റുന്നു.
ഫോസില്‍ ഇന്ധനങ്ങള്‍
    • കല്‍ക്കരി
    • പെട്രോള്‍
    • ഡീസല്‍
    • മണ്ണെണ്ണ
    • എല്‍ പി ജി
ഊര്‍ജമാറ്റങ്ങള്‍ നിത്യജീവിതത്തില്‍
    • ബല്‍ബ് പ്രകാശിക്കുന്നു --വൈദ്യുതോര്‍ജം = പ്രകാശം+ താപം
    • തീപ്പെട്ടി കത്തിക്കുന്നു --രാസോര്‍ജം  = താപം +പ്രകാശം
    • മോട്ടോര്‍ പ്രവര്‍ത്തിക്കുന്നു
    • മിക്സി പ്രവര്‍ത്തിക്കുന്നു
    • റേഡിയോ പ്രവര്‍ത്തിക്കുന്നു
     • ഐസ് --  താപോര്‍ജം സ്വീകരിച്ച് ജലമാകും
    • ജലം --താപോര്‍ജം സ്വീകരിച്ച്  നീരാവിയാകും
    • നീരാവി --താപോര്‍ജം നഷ്ടപ്പെടുത്തി ജലമാകും
    • ജലം -- താപോര്‍ജം നഷ്ടപ്പെടുത്തി ഐസാകും
ജലത്തിന്റെ അവസ്ഥകള്‍
  • ഐസ്, ജലം, നീരാവി
ഐസ്, ജലം, നീരാവി എന്നിവയില്‍ കൂടുതല്‍ ഊര്‍ജമുള്ള അവസ്ഥ നീരാവിയാണ്, കുറവ് ഐസിനും
അവസ്ഥാമാറ്റം
    • വസ്തുക്കള്‍ മതിയായ അളവില്‍ താപോര്‍ജം സ്വീകരിക്കുമ്പോഴും പുറത്തുവിടുമ്പോഴും അവസ്ഥാമാറ്റത്തിനു വിധേയമാകും
    • താപോര്‍ജം സ്വീകരിച്ച് ഖരാവസ്ഥയില്‍ നിന്ന് ദ്രാവകാവസ്ഥയിലേക്കും അവിടെ നിന്ന് വാതകാവസ്ഥയിലേക്കും മാറും
    • താപോര്‍ജം പുറത്ത് വിട്ട് വാതകാവസ്ഥയില്‍ നിന്ന് ദ്രാവകാവസ്ഥയിലേക്കും പിന്നീട് ഖരാവസ്ഥയിലേക്കും മാറും.
ഭൗതികമാറ്റം
    • അവസ്ഥ, ആകൃതി, വലുപ്പം എന്നീ ഭൗതികഗുണങ്ങളില്‍ വരുന്ന മാറ്റം
    • ഭൗതികമാറ്റങ്ങള്‍ മൂലം പുതിയ പദാര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നില്ല
    • വികസിക്കുന്നതും പൊട്ടുന്നതും കീറുന്നതും ഉരുകുന്നതും ഭൗതികമാറ്റങ്ങളാണ്
രാസമാറ്റം
    • പദാര്‍ത്ഥങ്ങള്‍ ഊര്‍ജം സ്വീകരിക്കുകയോ പുറത്തുവിടുകയോ ചെയ്ത് പുതിയ പദാര്‍ത്ഥങ്ങളായി മാറുന്ന പ്രവര്‍ത്തനങ്ങള്‍
    • സ്ഥിരമാറ്റമാണ്
ബലം
    • നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ ചലിപ്പിക്കുന്നതിനും ചലിക്കുന്ന വസ്തുക്കളെ നിശ്ചലമാക്കാനും ചലനത്തിന്റെ ദിശമാറ്റാന്‍, ചലനവേഗം കൂട്ടാന്‍ കുറയ്ക്കാന്‍ തുടങ്ങിയവയ്ക്ക് ബലം പ്രയോഗിക്കണം
    • നേര്‍രേഖാചലനം- നേര്‍രേഖയിലുള്ള വസ്തുവിന്റെ ചലനം
    • ഭ്രമണം-സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനം
    • വര്‍ത്തുള ചലനം- വൃത്താകാര പാതയിലുള്ള ചലനം
    • ദോലനം- ഒരു തുലന സ്ഥാനത്തെ ആസ്പദമാക്കി വസ്തു ഇരുവശങ്ങളിലേക്കും ചലിക്കുന്നത്.(ക്ലോക്കിലെ പെണ്‍ഡുലം, ഊഞ്ഞാലിന്റെ ചലനം, തൂക്കുവിളക്കിന്റെ ചലനം, വാഹനത്തിലെ വൈപ്പറിന്റെ ചലനം
    • കമ്പനം- ദ്രുതഗതിയിലുള്ള ദോലങ്ങള്‍ (ട്യൂണിംഗ് ഫോര്‍ക്കിന്റെ ചലനം, വലിച്ചു പിടിച്ച റബര്‍ ബാന്റില്‍ വിരല്‍തട്ടുമ്പോഴുള്ള ചലനം, മേശക്ക് പുറത്തേക്ക് സ്കെയില്‍ നീട്ടിവച്ച് ആ ഭാഗത്ത് തട്ടുമ്പോഴുള്ള ചലനം)
കാന്തിക വസ്തുക്കള്‍
    • കാന്തം ആകര്‍ഷിക്കുന്ന വസ്തുക്കള്‍ (ഇരുമ്പ്, നിക്കല്‍, കൊബാള്‍ട്ട്, ഉരുക്ക്,...)
അകാന്തിക വസ്തുക്കള്‍
    • കാന്തം ആകര്‍ഷിക്കാത്ത വസ്തുക്കള്‍
ലോഡ്സ്റ്റോണ്‍
    • ഇരുമ്പിനെ ആകര്‍ഷിക്കാന്‍ കഴിവുള്ള പാറ
കാന്തം നിര്‍മിക്കുന്നത് - അല്‍നിക്കോ എന്ന ലോഹസങ്കരം ഉപയോഗിച്ച് (ഇരുമ്പ്, അലൂമിനിയം, നിക്കല്‍, കൊബാള്‍ട്ട്)
നിയോഡിമിയം, സമേറിയം തുടങ്ങിയ പദാര്‍ത്ഥങ്ങളും കാന്തം നിര്‍മിക്കാന്‍ ഉപയോഗിക്കും.
കാന്തത്തിന്റെ സജാതീയ ധ്രുവങ്ങള്‍ വികര്‍ഷിക്കും
വിജാതീയ ധ്രുവങ്ങള്‍ ആകര്‍ഷിക്കും.
കാന്തിക മണ്ഡലം
    • കാന്തത്തിനു ചുറ്റും കാന്തിക ശക്തി അനുഭവപ്പെടുന്ന മേഖല
ആകാശം
ഭൂമി പടിഞ്ഞാറു നിന്നും കിഴക്കോട്ട് ഭ്രമണം ചെയ്യുന്നു. ഭ്രമണം രാത്രിയും പകലും ഉണ്ടാക്കുന്നു
ചന്ദ്രന്‍ ഭൂമിയെ പരിക്രമണം ചെയ്യുന്നതുകൊണ്ടാണ് ചന്ദ്രന്റെ സ്ഥാനം ഓരോ ദിവസവും മാറിമാറി കാണുന്നത്. (27.  1/3 ദിവസം)
ചന്ദ്രന്റെ വൃദ്ധി
    • അമാവാസിയില്‍ നിന്ന് പൗര്‍ണമിയിലേക്ക് വരുമ്പോള്‍ ചന്ദ്രന്റെ പ്രകാശിതഭാഗം കൂടുതലായി കാണുന്നത്
ചന്ദ്രന്റെ ക്ഷയം
    • പൗര്‍ണമിയില്‍ നിന്ന് അമാവാസിയിലേക്ക് വരുമ്പോള്‍ ചന്ദ്രന്റെ പ്രകാശിതഭാഗം ഭൂമിയില്‍ നിന്ന് കാണുന്നത് കുറഞ്ഞുവരുന്നത്.
ചന്ദ്രന്റെ ഒരു മുഖം മാത്രം എപ്പോഴും ഭൂമിക്ക് അഭിമുഖമായി വരുന്നതിന് കാരണം
    • 27.  1/3 ദിവസം എടുത്താണ് ചന്ദ്രന്‍ ഭ്രമണവും പരിക്രമണവും പൂര്‍ത്തിയാക്കുന്നത്.
നക്ഷത്രങ്ങള്‍ മിന്നുന്നതായി തോന്നുന്നു കാരണം
    • നക്ഷത്രങ്ങളില്‍ നിന്ന് നേര്‍രേഖയില്‍ വരുന്ന പ്രകാശം അന്തരീക്ഷത്തിന്റെ വിവിധ പാളികളിലൂടെ കടക്കുമ്പോള്‍ നിരന്തരമായ ദിശാമാറ്റത്തിനു വിധേയമാകുന്നു.
ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന നക്ഷത്രം - സൂര്യന്‍
സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും അടുത്തുള്ള നക്ഷത്രം - ആല്‍ഫാസെന്റോറി
സപ്തര്‍ഷി (വലിയ തവി) ---7 നക്ഷത്രങ്ങളുടെ കൂട്ടം
വേട്ടക്കാരന്‍
(വലതു തോള്‍ ഭാഗത്തുള്ള ചുവന്ന നക്ഷത്രം - തിരുവാതിര
തേളിന്റെ രൂപമുള്ള നക്ഷത്രക്കൂട്ടം   --- വൃശ്ചികം
      യൂണിറ്റ്  ഒണ്‍പത്  - ചേര്‍ക്കാം പിരിക്കാം
തന്മാത്ര
    • ഒരു പദാര്‍ത്ഥത്തിന്റെ എല്ലാ ഗുണങ്ങളും നിലനിര്‍ത്തുന്ന് ഏറ്റവും ചെറിയ കണിക
ശുദ്ധപദാര്‍ത്ഥം
    • ഒരു പദാര്‍ത്ഥത്തില്‍ ഒരു തരത്തിലുള്ള തന്മാത്രകള്‍ മാത്രം
മിശ്രിതം
  • (ലായനികളെല്ലാം മിശ്രിതമാണ്)
    • ഒരു പദാര്‍ത്ഥത്തില്‍ ഒന്നില്‍ കൂടുതല്‍  തരത്തിലുള്ള തന്മാത്രകള്‍
ഏകാത്മക മിശ്രിതം
    • ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗവും ഒരേ ഗുണം കാണിക്കും (ഉപ്പ്ലായനി, പഞ്ചസാരലായനി, Cu SO4 ലായനി,...)
ഭിന്നാത്മക മിശ്രിതം
    • ഒരു മിശ്രിതത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ക്ക്  വ്യത്യസ്ത ഗുണങ്ങള്‍ (ചോക്കുപൊടിവെള്ളം, സംഭാരം,...)
ഖരം ഖരത്തില്‍ ലയിച്ച ലായനി - ബ്രാസ് (പിച്ചള)    --- സിങ്ക് + കോപ്പര്‍
ഖരം ജലത്തില്‍ ത്തില്‍ ലയിച്ച ലായനി - സോഡ – CO2 + ജലം
വാതകം വാതകത്തില്‍ ലയിച്ച ലായനി - വായു - നൈട്രജന്‍, ഓക്സിജന്‍, CO2 ,ജലബാഷ്പം
മിശ്രിതത്തിലെ ഘടകപദാര്‍ത്ഥങ്ങളെ വേര്‍തിരിക്കാന്‍
    • തെളിയൂറ്റല്‍
    • അരിക്കല്‍
    • ബാഷ്പീകരണം
    • കാന്തം ഉപയോഗിച്ച്
    • പെറുക്കിമാറ്റല്‍
പ്രകാശം
പ്രകാശപ്രതിപതനം (Reflection of Light)
  • പ്രകാശം ഒരു പ്രതലത്തില്‍ തട്ടി തിരിച്ചുവരുന്നത്.
ക്രമപ്രതിപതനം (Regular Reflection)
  • കണ്ണാടി, സ്റ്റീല്‍ പാത്രം, മിനുസമുള്ള ടൈല്‍ തുടങ്ങിയ വസ്തുക്കളില്‍ പ്രകാശം പതിക്കുമ്പോള്‍ ക്രമാമായി പ്രതിപതിക്കുന്നു.
ദര്‍പ്പണങ്ങള്‍
  • പ്രകാശത്തെ ക്രമമായി പ്രതിപതിപ്പിക്കുന്ന പ്രതലങ്ങള്‍
വിസരിത പ്രതിപതനം (Diffuse Reflection)
  • മിനുസമില്ലാത്ത പ്രതലത്തില്‍ പ്രകാശം പതിക്കുമ്പോള്‍ ക്രമരഹിതമായി പ്രതിപതിക്കുന്നു
സമതലദര്‍പ്പണം
  • ഉപരിതലം സമതലം ഉദാ. മുഖം നോക്കുന്ന കണ്ണാടി
പതനകിരണം - ദര്‍പ്പണത്തില്‍ പതിക്കുന്ന രശ്മി
പ്രതിപതന കിരണം - ദര്‍പ്പണത്തില്‍ തട്ടി തിരിച്ചുപോകുന്ന രശ്മി
പതനകോണും പ്രതിപതനകോണും എപ്പോഴും തുല്യമായിരിക്കും
പാര്‍ശ്വിക വിപര്യയം (Lateral Inversion)
  • ഒരു സമതലദര്‍പ്പണത്തില്‍ വസ്തുവിന്റെ വലതുഭാഗം പ്രതിബിംബത്തിന്റെ ഇടതുഭാഗമായും വസ്തുവിന്റെ ഇടതുഭാഗം പ്രതിബിംബത്തിന്റെ വലതുഭാഗമായും കാണപ്പെടുന്നു.
സമതലദര്‍പ്പണ പ്രതിബിംബം
    • വസ്തുവിന്റെ വലുപ്പം തന്നെ പ്രതിബിംബത്തിനും
    • വസ്തുവും ദര്‍പ്പണവും തമ്മിലുള്ള അകലവും ദര്‍പ്പണവും പ്രതിബിംബവും തമ്മിലുള്ള അകലവും തുല്യം
    • പ്രതിബിംബത്തിന് പാര്‍ശ്വിക വിപര്യയം സംഭവിക്കും
    • ആവര്‍ത്തന പ്രതിപതനം
യഥാര്‍ത്ഥ പ്രതിബിംബം (Real Image)
    • ഒരു ദര്‍പ്പണം ഉപയോഗിച്ച് സ്ക്രീനില്‍ പതിപ്പിക്കാന്‍ കഴിയുന്ന പ്രതിബിംബം (കോണ്‍കേവ് ദര്‍പ്പണത്തിന് യഥാര്‍ത്ഥ പ്രതിബിംബം ഉണ്ടാക്കാനാകും)
മിഥ്യാപ്രതിബിംബം (Virtual Image)
    • ദര്‍പ്പണത്തിനുള്ളില്‍ കാണുന്നതും സ്ക്രീനില്‍ പതിപ്പിക്കാന്‍ കഴിയാത്തതുമായ പ്രതിബിംബം (കോണ്‍വെക്സ് ദര്‍പ്പണം, സമതലദര്‍പ്പണം)
കോണ്‍വെക്സ് ദര്‍പ്പണം
    • ചെറിയ പ്രതിബിംബം
    • കൂടുതല്‍ വിസ്ത്രൃതി
      ഉദാ. റിയര്‍ വ്യൂ മിറര്‍
കോണ്‍കേവ് ദര്‍പ്പണം
    • വലിയ പ്രതിബിംബം
    • പ്രകാശത്തെ സമാന്തരമായി പ്രതിപതിക്കുന്നു.
      ഉദാ. ഷേവിംഗ് മിറര്‍ടോര്‍ച്ചിലെ റിഫ്ലക്ടര്‍
അപവര്‍ത്തനം
  • പ്രകാശം ഒരു മാധ്യമത്തില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോള്‍ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നത്.
കോണ്‍വെക്സ് ലെന്‍സ്
    • ചെറുതും തലതിരിഞ്ഞതുമായ യഥാര്‍ത്ഥ പ്രതിബിംബം (ഭിത്തിയില്‍ പ്രതിബിംബം രൂപപ്പെടുത്താന്‍ കഴിയും)
    • കടന്നുപോകുന്ന പ്രകാശരശ്മികളെ പരസ്പരം അടുപ്പിക്കുന്നു.
    • ഹാന്റ് ലെന്‍സ്, മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ്, കാമറ, പ്രൊജക്ടര്‍ തുടങ്ങിയവയില്‍ കോണ്‍വെക്സ് ലെന്‍സാണ്.
കോണ്‍കേവ് ലെന്‍സ്
  • കടന്നുപോകുന്ന പ്രകാശരശ്മികളെ പരസ്പരം അകറ്റുന്നു. (ഭിത്തിയില്‍ പ്രതിബിംബം രൂപപ്പെടുത്താന്‍ കഴിയില്ല)
പ്രകാശപ്രകീര്‍ണനം (Dispersion) –
  • മഴവില്ലുണ്ടാകുന്ന പ്രക്രിയ (അന്തരീക്ഷത്തിലെ ജലകണികകളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോഴുണ്ടാകുന്ന പ്രകീര്‍ണനമാണ് മഴവില്ലിന് കാരണമാകുന്നത്.)



    • ധവളപ്രകാശം പ്രിസത്തിലൂടെ കടന്നുപോകുമ്പോള്‍ ഘടകവര്‍ണങ്ങളായി (VIBGYOR) മാറുന്ന പ്രതിഭാസം
    • ധവളപ്രകാശത്തിലെ വിവിധ വര്‍ണങ്ങള്‍ക്ക് വ്യത്യസ്ത അളവില്‍ അപവര്‍ത്തനം സംഭവിക്കുന്നതുകൊണ്ടാണ് പ്രകീര്‍ണനം ഉണ്ടാകുന്നത്.
ആസിഡുകളും ആല്‍ക്കലികളും
ആസിഡുകള്‍
    • പുളിരുചിയുള്ളവയാണ്
    • നീലലിറ്റ്മസിനെ ചുവപ്പാക്കും
    • ആസിഡ് X ലോഹം = ഹൈഡ്രജന്‍
    • ആസി‍‍ഡ് X കാര്‍ബണേറ്റ് = കാര്‍ബണ്‍ഡൈഓക്സൈ‍ഡ്
ഹൈഡ്രജന്‍ (ആദ്യമായി തിരിച്ചറിഞ്ഞത് - ഹെന്‍റി കാവന്‍ഡിഷ്. ഹൈഡ്രജന്‍ എന്ന പേര് നല്‍കിയത് - ലാവോയ്സിയര്‍)
    • ഓക്സിജന്‍- കത്താന്‍ സഹായിക്കുന്ന വാതകം
    • കാര്‍ബണ്‍ഡൈഓക്സൈഡ്- തീ കെടുത്തുന്ന വാതകം
ആസിഡുകള്‍
    • മോര്              - ലാക്ടിക് ആസിഡ്
    • വിനാഗിരി       - അസറ്റിക് ആസിഡ്
    • പുളി               - ടാര്‍ടാറിക് ആസിഡ്
    • നാരങ്ങ           - സിട്രിക് ആസിഡ്
    • ആപ്പില്‍          - മാലിക് ആസിഡ്
    • ഉറുമ്പ്              - ഫോമിക് ആസിഡ്



    • അപ്പക്കാരം                  - സോഡിയം ബൈ കാര്‍ബണേറ്റ്
    • ചുണ്ണാമ്പ്                     - കാല്‍സ്യം ഹൈഡ്രോക്സൈഡ് (CaOH)
    • കാസ്റ്റിക് സോ‍ഡ          - NaOH
    • കാസ്റ്റിക് പൊട്ടാഷ്       -  KOH
    •   ലിക്കര്‍ അമോണിയ    - NH3OH
ആല്‍ക്കലികള്‍
    • ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്നു
    • കാരരുചി
    • വഴുവഴുപ്പുള്ളവ
    •
പ്രകൃതിദത്ത സൂചകങ്ങള്‍
    • മഞ്ഞള്‍, ചെമ്പരത്തിപ്പൂവ്, ബീറ്റ്റൂട്ട്, കാരറ്റ്, തേക്കില, ...
നിര്‍വീരീകരണം
    • ആസിഡ് + ആല്‍ക്കലി             ജലം + ലവണം
    • ആസിഡും ആല്‍ക്കലിയും നിശ്ചിത അളവില്‍ കൂടിച്ചേരുമ്പോള്‍ ആസിഡിന്റേയും ആല്‍ക്കലിയുടെയും ഗുണങ്ങള്‍ നഷ്ടപ്പെടുന്നു. ജലവും ലവണവും ഉണ്ടാകുന്ന പ്രവര്‍ത്തനം.
    • PH  7 -ന്യൂട്രല്‍ - ശുദ്ധജലം
    • PH  7 ല്‍ താഴെ - ആസിഡ് സ്വഭാവം
    • PH  7 ന് മുകളില്‍ - ആല്‍ക്കലി സ്വഭാവം
വൈദ്യുതി സര്‍ക്കീട്ട് - ഘടകങ്ങള്‍
അടഞ്ഞ സര്‍ക്കീട്ട്, തുറന്ന സര്‍ക്കീട്ട്
    1. വൈദ്യുതി നല്‍കുന്ന സ്രോതസ്
    2. വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണം
    3. വൈദ്യുതി കടത്തി വിടുന്ന കമ്പി
ചാലകങ്ങള്‍ (Conductors)
    • വൈദ്യുതി കടത്തി വിടുന്ന വസ്തുക്കള്‍
ഇന്‍സുലേറ്റര്‍
    • വൈദ്യുതി കടത്തിവിടാത്ത വസ്തുക്കള്‍
സേഫ്റ്റി ഫ്യൂസ്
    • അനുവദനീയമായതിലും കൂടുതല്‍ വൈദ്യുതി ഒഴുകി സര്‍ക്കീട്ടും വൈദ്യുതോപകരണങ്ങളും തകരാറിലാകാതിരിക്കാന്‍ മുന്‍കരുതലായി സര്‍ക്കീട്ടില്‍ ഉപയോഗിക്കുന്നു
MCB (Miniature Circuit Breaker)
    • ഇപ്പോള്‍ ഫ്യൂസിനു പകരം വീടുകളില്‍ ഉപയോഗിക്കുന്നു
    • അമിത വൈദ്യുത പ്രവാഹം ഉണ്ടാകുമ്പോള്‍ സര്‍ക്കീട്ട് വിഛേദിക്കുന്നു
ക്രിസ്റ്റ്യന്‍ ഈഴ്‌സ്റ്റഡ് - വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനുചുറ്റും കാന്തികമണ്ഡലം രൂപപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയ
 നിര്‍മലമായ പ്രകൃതിക്കായി
ജൈവാംശം കൂടുതലുള്ള മണ്ണില്‍
    • ഹൈഡ്രജന്‍ പെറോക്സൈ‍ഡ് വേഗത്തില്‍ വിഘടിച്ച് ഓക്സിജന്‍ പുറത്തുവരും
    • ഹൈഡ്രജന്‍ പെറോക്സൈ‍ഡ് ചേര്‍ക്കുമ്പോള്‍ മണ്ണ് പതഞ്ഞ് പൊങ്ങും
മണ്ണിലെ ജലാംശത്തില്‍ വ്യത്യാസമുണ്ടാക്കുന്നത്
    • ജലലഭ്യത
    • ബാഷ്പീകരണ നിരക്കിലെ വ്യത്യാസം
    • ജലം സംഭരിച്ചുവെക്കാനുള്ള ശേഷിയിലെ വ്യത്യാസം
    • ജൈവാംശത്തിലെ അളവിലെ വ്യത്യാസം
കുടിവെള്ളത്തിലൂടെ പകരുന്ന രോഗം
    • ഡയേറിയ
    • ഡയേറിയ
    • ടൈഫോയിഡ്
    • ഡിസന്ററി (വയറിളക്കം)‌
    • മഞ്ഞപ്പിത്തം
മുച്ചട്ടി അരിപ്പ
    • ചരല്‍ .....മണല്‍..... കരി.
ജലശുദ്ധീകരണ ഘട്ടങ്ങള്‍
    1. എയറേഷന്‍ - ജലത്തിലെ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കുന്നു
    2. കൊയാഗുലേഷന്‍ - ആലം ചേര്‍ത്ത് ഖരമാലിന്യം അടിയിക്കല്‍
    3. ക്ലാരിഫ്ലോക്കുലേഷന്‍ - തെളിഞ്ഞവെള്ളം ഫില്‍ട്ടറിലേക്ക്
    4. ഫില്‍ട്ടറേഷന്‍ - അടിയാതെ കിടക്കുന്ന മലിന്യങ്ങള്‍ നീക്കം ചെയ്യല്‍ (മണലും കല്ലുകളും ഉപയോഗിച്ച്)
    5. ക്ലോറിനേഷന്‍
    6. സംഭരണം
വായു മലിനീകരണം
    • കാര്‍ബണ്‍ മോണോക്സൈഡ് - ഹീമോഗ്ലോബിനുമായി ചേര്‍ന്ന് കാര്‍ബോക്സീ ഹീമോഗ്ലോബിന്‍ ഉണ്ടാകുന്നു. രക്തത്തിന് ഓക്സിജന്‍ ആഗിരണം ചെയ്യാനുള്ള ശേഷി കുറക്കുന്നു.
    • CO2  -   ആഗോളതാപനത്തിനു കാരണമാകുന്നു.
    • സള്‍ഫര്‍ ഡൈ ഓക്സൈഡ് - ശ്വാസകോശാര്‍ബുദം, ആസ്ത്മ, കണ്ണിന് അസ്വസ്ഥത, ...
    • നൈട്രജന്‍ ഓക്സൈഡ് - അമ്ലമഴക്ക് കാരണമാകുന്നു.
 മര്‍ദം ദ്രാവകത്തിലും വാതകത്തിലും
വായു
    • വായുവിന് സ്ഥിതിചെയ്യാന്‍ സ്ഥലം ആവശ്യമാണ്
    • വായുവിനു ഭാരമുണ്ട്
    • ബലം പ്രയോഗിക്കുന്നുണ്ട്
ബാരോമീറ്റര്‍
    • അന്തരീക്ഷമര്‍ദം അളക്കുന്ന ഉപകരണം.
    • ഇവാന്‍ ജലിസ്റ്റ ടോറിസെല്ലി 1644 ല്‍ ബാരോമീറ്റര്‍ നിര്‍മിച്ചു.
ബര്‍ണോളീസ് തത്ത്വം
    • വായു വേഗത്തില്‍ ചലിക്കുമ്പോള്‍ മര്‍ദം കുറയുന്നു






യൂണിറ്റ് ഒണ്‍പത് - താപമൊഴുകുന്ന വഴികള്‍
താപപ്രേഷണം
    • താപം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പ്രവഹിക്കുന്നത്
ചാലനം
    • ഖരവസ്തുക്കളില്‍ തന്മാത്രകളുടെ സ്ഥാനമാറ്റമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു.
സുചാലകങ്ങള്‍ചാലനം വഴി
    • ചാലനം വഴി താപം നന്നായി കടത്തിവിടുന്ന വസ്തുക്കള്‍
കുചാലകങ്ങള്‍
    • ചാലനം വഴി താപം കടത്തിവിടാത്ത വസ്തുക്കള്‍
സംവഹനം
    • ദ്രാവകത്തിലും വാതകത്തിലും തന്മാത്രകളുടെ സ്ഥാനമാറ്റം മൂലം താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി.
വികിരണം
    • മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി.
    • ശൂന്യാകാശത്തൂടെ സൂര്യതാപം ഭൂമിയിലെത്തുന്നത്, ബള്‍ബ്, ഇന്‍കുബേറ്റര്‍, തീ കായുന്നത്, ...
കടല്‍ക്കാറ്റ്
    • പകല്‍സമയം കരയിലെ ചൂടുപിടിച്ച് വികസിച്ച വായു മുകളിലേക്ക് ഉയരുകയും കടലില്‍ നിന്നുള്ള ചൂട് കുറഞ്ഞ വായു കരയിലേക്ക് പ്രവഹിക്കുന്നത്.
കരക്കാറ്റ്
    • രാത്രിയില്‍ കടല്‍ കരയെ അപേക്ഷിച്ച് സാവധാനമേ തണുക്കൂ. അതിനാല്‍ കടലിനു മുകളിലേ വായു കൂടുതല്‍ വികസിച്ചിരിക്കും. അതുകൊണ്ട് കരയ്ക്കു മുകളിലെ വായു കടലിനു മുകളിലേക്ക് പ്രവഹിക്കും.
സാമ്പത്തികനേട്ടത്തോടെ കെ ടെറ്റ് പരിശീലനം നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ കുറിപ്പുകള്‍ ഉപയോഗിക്കരുതെന്ന് അഭ്യ‍ർഥന
മറ്റു ലക്കങ്ങള്‍ വായിക്കാന്‍
വിശദമായ കുറിപ്പുകള്‍
  1. കെ ടെറ്റ് /PSC പഠനസഹായി.1
  2. കെ ടെറ്റ് പഠനസഹായി 2
  3. കെ ടെറ്റ് /PSCപഠനസഹായി -3
  4. കെ ടെറ്റ്/ PSC പഠനസഹായി -4 ( ബുദ്ധി സിദ്ധാന്തങ്ങ...
  5. കെ ടെറ്റ്/ PSC പഠനസഹായി 5 ( സാമൂഹിക ജ്ഞാനനിര്‍മിത...
  6. കെ ടെറ്റ്/ PSC പഠനസഹായി 6 ( ജ്ഞാനനിര്‍മിതി വാദം)
  7. കെ ടെറ്റ് /PSC പഠനസഹായി 7 ( സമഗ്രതാദര്‍ശനം) 
  8. കെ ടെറ്റ് /PSC പഠനസഹായി 8 ( വ്യവഹാരവാദം)
  9. കെ ടെറ്റ് /PSC പഠനസഹായി 9 ( സന്മാര്‍ഗവികാസം)  
  10. കെ ടെറ്റ് /PSC പഠനസഹായി 10 (വ്യക്തിത്വം)
  11. കെ ടെറ്റ് /PSC പഠനസഹായി 11,12  
  12. ടെറ്റ് /PSC പഠനസഹായി 13,14
  13. കെ ടെറ്റ്/ PSC പഠനസഹായി 15 
  14. കെ ടെറ്റ്/ PSC പഠനസഹായി 16 ( മലയാളം) 
  15. കെ ടെറ്റ് /PSC പഠനസഹായി 17 
  16. കെ ടെറ്റ് /PSC പഠനസഹായി 18 (ശാസ്ത്രം) 
  17. കെ ടെറ്റ് /PSC പഠനസഹായി 19 ( ഗണിതം) 
  18. കെ ടെറ്റ് /PSC പഠനസഹായി 20( ഗണിതം) 
  19. കെ ടെറ്റ് /PSC പഠനസഹായി 22 (ശാസ്ത്രം) 

No comments: