പ്രവര്‍ത്തനം -കട കട കട കട കാളവണ്ടി- പാട്ടരങ്ങ്
പഠനലക്ഷ്യങ്ങള്‍
പാട്ടുകളുടെ വരികളില്‍ നിന്നും വിട്ടുപോയ പദങ്ങള്‍ ശബ്ദഭംഗി വരത്തക്കവിധം തെളിവെടുത്തെഴുതി പൂരിപ്പിക്കുന്നു.
പരിചിതമായ പാട്ടുകള്‍ക്ക് അനുയോജ്യമായ താളം നല്‍കി ഒറ്റയ്കും കൂട്ടായും ചെറുസദസ്സിന് മുമ്പാകെ അവതരിപ്പിക്കുന്നു
പ്രവര്‍ത്തനവിശദാംശങ്ങള്‍
ഘട്ടം ഒന്ന്- പൂരിപ്പിക്കല്‍
പഠനക്കൂട്ടമാക്കുന്നു
വിട്ടുപോയ വാക്കുകളേതെന്ന് കണ്ടെത്തുന്നു. പൂരിപ്പിക്കുന്നു
കൂടുതല്‍ പിന്തുണവേണ്ടവരെ സഹായിക്കുന്നു.
സൈക്കിള്‍ വണ്ടി എന്നെഴുതുമ്പോള്‍ സയിക്കിള്‍ എന്ന് എഴുതാന്‍ സാധ്യതയുണ്ട്. ഷൈനിയുടെ പാഠത്തിലെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കണം.
പോം പോം പോം പോം സ്കൂട്ടര്‍ വണ്ടി, ജീപ്പ് വണ്ടി. ലോറി വണ്ടി എന്നെല്ലാം എഴുതിയേക്കാം. അത് ശരിയാണ്. അംഗീകരിക്കണം.
ഓരോ പഠനക്കൂട്ടവും പൂരിപ്പിച്ച വാക്കുകള്‍ ബോര്‍ഡില്‍ വന്ന് എഴുതണം. ടീച്ചര്‍ നിര്‍ദേശിക്കുന്നവരാണ് എഴുതേണ്ടത്( കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍)
ഘട്ടം രണ്ട് - വായന
(കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്കുള്ള പിന്തുണപാഠം കൂടിയാണിത്. ചിഹ്നവ്യക്തത വേണ്ടവര്‍ക്കുള്ള പുനരനുഭവം)
ഓരോ വരിയായി ഓരോ ആള്‍ വായിക്കുന്നു. മറ്റുള്ളവര്‍ വിരലോടിച്ച് ഏറ്റ് വായിക്കുന്നു.
എല്ലാവര്‍ക്കും അവസരം ലഭിച്ച് കഴിഞ്ഞാല്‍ ആദ്യം വായിച്ച ആള്‍ തുടരണം
അതിന് ശേഷം താളം കണ്ടെത്തണം
താളത്തില്‍ അവതരിപ്പിക്കാന്‍ റിഹേഴ്സല്‍ നടത്തണം. റിഹേഴ്സല്‍ നടത്തുമ്പോള്‍ ടീച്ചറുടെ പിന്തുണ നടത്തം.
ഘട്ടം മൂന്ന്-അവതരണം
കട കട കട കട കാളവണ്ടി പഠനക്കൂട്ടം ഈണമിട്ട് അവതരിപ്പിക്കണം.
ഒരാള്‍ ഒരു വരി ചൊല്ലി മറ്റുള്ളവര്‍ ഏറ്റ് ചൊല്ലുന്ന ചങ്ങലച്ചൊല്ലല്‍ രീതി
എല്ലാ പഠനക്കൂട്ടവും അവതരിപ്പിച്ച് കഴിഞ്ഞാല്‍ ടീച്ചറുടെ അവതരണം
ഒത്തുപാടുന്നു.
വരച്ചു ചേര്‍ക്കാം (വ്യക്തിഗതം) 10 മിനിറ്റ്
പാട്ടിലുള്ള ഏതൊക്കെ വണ്ടികളുടെ ചിത്രം പേജ് 125ല്‍ ഉണ്ട്? വരിയും ചിത്രവും വരച്ച് യോജിപ്പിക്കുക
പരസ്പരം പരിശോധന. സ്റ്റാര്‍ നല്‍കല്‍
പാട്ടില്‍ സൂചിപ്പിച്ചിട്ടുള്ളതും ചിത്രമില്ലാത്തതുമായ വാഹനങ്ങള്‍ വരച്ചുചേര്‍ക്കുക.
|
പ്രവര്‍ത്തനം- വാഹനങ്ങളെ തരംതിരിക്കാം.
പഠനലക്ഷ്യങ്ങള്‍
വാഹനങ്ങളുടെ ചിത്രങ്ങള്‍ നിരീക്ഷിച്ച് അവയെ സഞ്ചാരരീതക്കനുസരിച്ച് തരം തിരിക്കുന്നു
പ്രതീക്ഷിത സമയം 30 മിനിറ്റ്
പ്രവര്‍ത്തനവിശദാംശങ്ങള്‍
പഠനക്കൂട്ടങ്ങള്‍ തമ്മിലുള്ള മത്സരം. ഒരു പഠനക്കൂട്ടം ഒരു വാഹനത്തിന്റെ പേര് പറയും. അടുത്ത പഠനക്കൂട്ടം വൊറൊന്നിന്റെ. ഇങ്ങനെ പറഞ്ഞ് പറഞ്ഞ് മത്സരിക്കുമ്പോള്‍ പറയാന്‍ പറ്റാത്തവര്‍ ഔട്ട്. ഏറ്റവും കൂടുതല്‍ റൗണ്ട് പറഞ്ഞവര്‍ ജേതാക്കള്‍. ടീച്ചര്‍ക്കും കളിയില്‍ പങ്കാളിയാകാം.
അടുത്ത മത്സരം ( പേജ് 126)
നമ്മള്‍ പറഞ്ഞ വാഹനങ്ങളെ തരം തിരിക്കണം. ആദ്യം പാഠപ്പുസ്തകത്തില്‍ തരംതിരിച്ചെഴുതുന്ന പഠനക്കൂട്ടം ജേതാക്കള്‍. എല്ലാവരുടെയും ബുക്കിലെ പട്ടിക പൂരിപ്പിച്ചിരിക്കണം. സഹായം നല്‍കാം.
പിന്തുണ നടത്തം. എല്ലാവരും ശരിയായി പൂരിപ്പിച്ചു എന്ന് ഉറപ്പാക്കല്‍
അവതരണം
ഓരോ പഠനക്കൂട്ടവും പൂരിപ്പിച്ചത് അവതരിപ്പിക്കണം
ടീച്ചര്‍ ബോര്‍ഡില്‍ ക്രോഡീകരിക്കണം.
കണ്ടെത്തല്‍ വായന നടത്തണംയ
വിലയിരുത്തല്‍ പ്രവര്‍ത്തനം 20 മിനിറ്റ്
ഞാനും വാഹനവും ( വ്യക്തിഗതമായി പൂരിപ്പിക്കണം
കളിവണ്ടി പ്രദര്‍ശനം
അടുത്ത ദിവസം കളിവണ്ടികളുടെ പ്രദര്‍ശനം ഉണ്ടായിരിക്കും.
മച്ചിങ്ങ
നൂല്
പെട്ടികള്‍
ഇലകള്‍
അടപ്പുകള്‍
കുപ്പികള്‍
ഡപ്പികള്‍
തുടങ്ങിയ എന്തു സാധനവും ഉപയോഗിക്കാം. ഒരാള്‍ ഒന്ന് ഉണ്ടാക്കിയാല്‍ മതി. വീട്ടിലുള്ളവരുടെ സഹായം തേടാം, ഉണ്ടാക്കുന്ന വിധം ക്ലാസില്‍ പറയണേ.
|
പ്രവര്‍ത്തനം -രചനോത്സവം
പഠനലക്ഷ്യങ്ങള്‍
ചിത്രസൂചനകളില്‍ നിന്നും കഥ വികസിപ്പിച്ചെഴുതി പങ്കിടുന്നു.
വികസിപ്പിച്ച കഥകൾക്ക് ഉചിതമായ തലക്കെട്ട് നൽകുന്നു
കരുതേണ്ട സാമഗ്രികള്‍ - പാഠപുസ്തകം പേജ് 128
പ്രക്രിയാവിശദാംശങ്ങള്‍
നിര്‍ദേശങ്ങള്‍
നിങ്ങള്‍ പാഠപുസ്തകം പേജ് 128 എടുക്കൂക
നാല് ചിത്രങ്ങള്‍ കാണുന്നില്ലേ?
ഓരോ ചിത്രത്തിലും ആരെല്ലാമാണെന്ന് നോക്കുക
അവര്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് നോക്കുക
എന്തായിരിക്കും സംഭവിച്ചത് എന്ന് ചിന്തിക്കുക
അത് ഒരു കഥയായിഎഴുതണം. ( വ്യക്തിഗതം, )
എഴുതുമ്പോള്‍ ഏതെങ്കിലും വാക്ക് എഴുതാന്‍ സഹായം വേണമെങ്കില്‍ ചോദിക്കണം
വ്യക്തിഗത രചനയും പിന്തുണനടത്തവും
ചിന്താതടസ്സമുള്ളവരോട് വിശകലന ചോദ്യങ്ങള്‍ ചോദിക്കണം.
ആനയും കരടിയുമെല്ലാം വണ്ടിയുമായി എവിടെയാണ് ചെന്നത്?
എന്തിനാണ് വര്‍ക് ഷോപ്പില്‍ പോകുന്നത്?
എന്നിട്ട് എന്താണ് സംഭവിച്ചത്?
അവസാനത്തെ ചിത്രം നോക്കൂ. എങ്കില്‍ എന്തായിരിക്കും ആനയും കരടിയുമെല്ലാം ആവശ്യപ്പെട്ടത്?
രചനോത്സവത്തിന്റെ അവതരണം. 30 മിനിറ്റ്
കുട്ടികള്‍ കഥ പറഞ്ഞ ശേഷം ടീച്ചര്‍ വേര്‍ഷന്‍ അവതരിപ്പിക്കണം
കരടി പറഞ്ഞു- ഈ വണ്ടിക്ക് ചിറക് വെച്ചാല്‍ പറക്കും..
അവര്‍ വര്‍ക്ക് ഷോപ്പിലെത്തി.
ഈ വണ്ടിക്ക് ചിറക് വയ്ക്കാമോ? വിമാനമാക്കാമോ?
ജോലിക്കാര്‍ വണ്ടി പൊളിച്ചു.
പുതിയ യന്ത്രങ്ങള്‍ പിടിപ്പിച്ചു
വണ്ടി വിമാനമായി
അവരെല്ലാം വിമാനത്തില്‍ കയറി പറന്നു
രചനോത്സവ രചന നടത്താത്തവര്‍ക്ക് ഈ ആശയം കൂടി ഉള്‍പ്പെടുത്തി എഴുതാം ( ഇടവേള പ്രവര്‍ത്തനംഃ)


No comments:
Post a Comment