പ്രവര്‍ത്തനം -കണ്ടെത്താം എഴുതാം വരയ്കാം, കളിവണ്ടി പ്രദര്‍ശനം
പഠനലക്ഷ്യങ്ങള്‍
നിശ്ചിത വസ്തുവുമായി ബന്ധപ്പെടുത്തി സ്വന്തമായി കടങ്കഥകള്‍ നിര്‍മ്മിക്കുന്നു.
കടങ്കഥകള്‍ ചോദിച്ചും ഉത്തരം കണ്ടെത്തിപ്പറഞ്ഞും കടങ്കഥാകേളികളില്‍ പങ്കാളിയാകുന്നു.
പ്രതീക്ഷിത സമയം 40 മിനിറ്റ്
ഉത്തരം കണ്ടെത്തല്‍
പഠനക്കൂട്ടങ്ങളാകുന്നു.
ഓരോ വരിയും സാവധാനം വായിച്ച് ഏത് വാഹനത്തെക്കുറിച്ചാണ് എന്ന് കണ്ടെത്തുന്നു
പൂരിപ്പിച്ചെഴുതുന്നു.
ഓരോ പഠനക്കൂട്ടവും തങ്ങള്‍ കണ്ടെത്തിയ ഉത്തരം ബോര്‍ഡില്‍ എഴുതുന്നു.
ചര്‍ച്ച, മെച്ചപ്പെടുത്തിയെഴുതല്‍
വള്ളത്തെക്കുറിച്ച് കടങ്കഥ നിര്‍മ്മിക്കല്‍ ( പഠനക്കൂട്ടത്തില്‍)
സവിശേഷത കടങ്കഥാരീതിയില്‍ എഴുതല്‍
പഠനക്കുട്ടങ്ങളുടെ അവതരണം
ടീച്ചര്‍ വേര്‍ഷന്‍ അവതരിപ്പിക്കല്‍
കയ്യില്ല, കാലില്ല ആറ് നീന്തിക്കേറി
ചക്രം വേണ്ട പെട്രോൾ വേണ്ട മിണ്ടാതോടും വെള്ളത്തിൽ
വെള്ളത്തിലൂടെ പായും ഞാന്‍ മീനല്ല
ചിറകില്ലാ വാലില്ല കൈയില്ല കാലില്ല നീന്തിപ്പോകും ഞാന്‍
ഞങ്ങള്‍ ആരൊക്കെ?
ഓരോ പഠനക്കൂട്ടവും ഓരോന്ന് വീതം പറയണം
തുടര്‍ന്ന് ടീച്ചറുടെ കൂട്ടിച്ചേര്‍ക്കല്‍
കാളവണ്ടി
ഉന്തുവണ്ടി
സൈക്കിള്‍
കുതിരവണ്ടി
ചങ്ങാടം
തോണി
രഥം
ഓരോന്നായി എഴുതണം. കൂടുതല്‍ പിന്തുണ വേണ്ടവരെ സഹായിക്കണം. ശരിയായി എഴുതുന്നതിന് ശരി അടയാളം നല്‍കണം.
എല്ലാവരും എഴുതിയ ശേഷം വായിപ്പിക്കണം.
വിവരിക്കാം.
കളിവണ്ടി ഉണ്ടാക്കിയ രീതി ഓരോരുത്തരും പറയണം. ആശയം ക്രമപ്പെടുത്തിയുള്ള ഭാഷണത്തിന് ഊന്നല്‍
തുടര്‍ന്ന് പേജ് 131 ലെ അവസാനപ്രവര്‍ത്തനം പൂരിപ്പിക്കണം ( വ്യക്തിഗതം- വിലയിരുത്തല്‍ പ്രവര്‍ത്തനം)
പൂരിപ്പിച്ചവ ടീച്ചര്‍ വിലയിരുത്തണം
വ്യക്തിഗതമായി ഫീഡ് ബാക്ക് നല്‍കണം4
|
പ്രവര്‍ത്തനം ഭൂമിയിലെ കാഴ്ചകള്‍
പഠനലക്ഷ്യങ്ങള്‍
- ചിത്രസൂചനകളെ അടിസ്ഥാനമാക്കി വിവരണം തയ്യാറാക്കുന്നു
പ്രക്രിയാവിശദാംശങ്ങള്‍
വിമാനത്തിന്റെ അകവശം കുട്ടികള്‍ കണ്ടിട്ടുണ്ടാകില്ല. വീഡിയോ കാണിക്കാം. അതിന് ശേഷമാണ് ഈ പ്രവര്‍ത്തനം നടത്തേണ്ടത്.
വിമാനം അകം ( വീഡിയോ ലിങ്ക്)
എല്ലാവരും കണ്ണടച്ച് നില്‍ക്കുക. ടീച്ചര്‍ പറയുന്നത് എല്ലാവരും മനസ്സില്‍ കാണണം.
നമ്മള്‍ ഒരു വിമാനത്തില്‍ കയറുകയാണ്. കയറി. അകത്ത് രണ്ടു വശത്തുമായി മൂന്നു വീതം സീറ്റുകള്‍. നമ്മള്‍ ഗ്ലാസുജനാലയുടെ അടുത്തുള്ള സീറ്റില്‍ ഇരുന്നു. സീറ്റ് ബല്‍റ്റ് ധരിച്ചു.
വിമാനം പതിയെ ഉയര്‍ന്നു. ഉയര്‍ന്നുയര്‍ന്ന് മാനത്തെത്തി. ഇപ്പോള്‍ താഴെയുള്ള കാഴ്ചകള്‍ കാണാം. വീടുകള്‍ തീപ്പിട്ടിക്കൂട് പോലെ. ഒരു പുഴ വളഞ്ഞ് ഒഴുകുന്നു. പുഴയില്‍ തോണിയുണ്ട്. ചെറുതായി അത് കാണാം. അതാ മലകള്‍. പാടങ്ങള്‍.
വിമാനം താഴുകയാണ് ഇപ്പോള്‍ മരങ്ങള്‍ വലുതായി കാണാം. അതാ മൈതാനത്ത് കുട്ടികള്‍ കളിക്കുന്നത് വ്യക്തമായി കാണാം. അവര്‍ പട്ടം പറത്തുകയാണ്.
വിമാനം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ പോവുകയാണ്. ഇറങ്ങിക്കഴിഞ്ഞു. വിമാനം കുറച്ചുദൂരം ഓടി നിന്നു. വാതില്‍ തുറന്നു. പടികളിറങ്ങി നമ്മള്‍ തറയിലെത്തി.
വണ്ടിയില്‍ കയറി ഒന്നാം ക്ലാസിലെത്തി. ഇനി കണ്ണ് തുറന്നോ
ആകാശയാത്ര നടത്തിയ മൃഗങ്ങള്‍ കണ്ട കാഴ്ചകള്‍ പുസ്തകത്തില്‍ എഴുതണം. പഠനക്കൂട്ടത്തിലാണ് എഴുതേണ്ടത്. എല്ലാവരും പരസ്പരം സഹായിച്ച് എഴുതണം
എഴുതിയ ശേഷം പരസ്പരം വിലയിരുത്തണം
കൂടുതല്‍ സഹായം ആവശ്യമുള്ളവരുടെ പ്രതേയ പഠനക്കൂട്ടത്തില്‍ ടീച്ചറുടെ നേതൃത്വത്തില്‍ എഴുത്ത് നടത്തണം
ചിത്രം നോക്കി അവരെക്കൊണ്ട് ആശയം പറയിച്ച ശേഷം എഴുതിച്ചാല്‍ മതി. ചിത്രത്തിലില്ലാത്ത കാഴ്ചകളും പറയാം. എഴുതാം.
ലളിതതലം |
മധ്യതലം |
ഉര്‍ന്ന തലം |
|
പുഴയില്‍ തോണി കണ്ടു കുട്ടികള്‍ പട്ടം പറത്തുന്നു. |
മൈതാനത്ത് കുട്ടികള്‍ കളിക്കുകയാണ്. അവര്‍ പട്ടം പറത്തുന്നുണ്ട്. പുഴയിലൂടെ തോണിക്കാരന്‍ വഞ്ചി തുഴയുന്നു. |
ഏത് തലത്തിലുള്ള വാക്യങ്ങളാണ് എഴുതിയത് എന്ന് കണ്ടെത്തണം. മധ്യതലത്തിലും ഉയര്‍ന്ന തലത്തിലും എഴുതിയ വാക്യങ്ങളുണ്ടെങ്കില്‍ അവ പൊതുവായി പങ്കിടണം. അഭിനന്ദിക്കണം. ഇനിയും എഴുതുമ്പോള്‍ മറ്റുള്ളവര്‍ക്കും അങ്ങനെ എഴുതാമല്ലോ എന്ന് പ്രചോദനം നല്‍കണം.
വായന പ്രവര്‍ത്തനം 20 മിനിറ്റ്
കൂട്ടുവായന- ഓരോ പഠനക്കൂട്ടത്തിനും ഓരോ ഇനം. കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ സചിത്രബാലസാഹിത്യകൃതി ടീച്ചറുടെ സഹായത്തോടെ വായിക്കണം.
ക്ലാസ് ലൈബ്രറിയില്‍ വാഹനവുമായി ബന്ധപ്പെട്ട ബാലസാഹിത്യ കൃതികള്‍
വായനക്കാര്‍ഡുകള്‍
പാഠപ്പുസ്തകത്തിലെ രണ്ട് കഥകള്‍ ( പോം പോം വണ്ടി)
കുട്ടിയും കുതിര വണ്ടിയും
രചനോത്സവ കഥ
കിണി കിണി വണ്ടി

No comments:
Post a Comment