പാട്ടരങ്ങ് 10 മിനിറ്റ്
എല്ലാദിവസവും ക്ലാസ് ആരംഭിക്കുന്നത് ഉറുമ്പുപാട്ട് പാടിക്കൊണ്ടാകണം. ലാ ലാലാ ലാലലേ..
പുസ്തകം നോക്കി വരികള്‍ പാടി ഏറ്റു പാടുന്ന രീതി സ്വീകരിക്കാം
കൂടുതല്‍ പേര്‍ക്ക് വായനയ്ക് അവസരം
കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരും വായിച്ചുവെന്ന് ഉറപ്പാക്കണം.
കഥാവായന ( പഠനക്കൂട്ടങ്ങള്‍ക്ക് ചുമതല) 10 മിനിറ്റ്
മുന്‍ദിവസം ചുമതലപ്പെടുത്തിയ പഠനക്കൂട്ടം ലഭിച്ച ബാലസാഹിത്യകൃതി ചങ്ങല വായനാരീതിയില്‍ അവതരിപ്പിക്കുന്നു.
പ്രവര്‍ത്തനം : ഇതെന്താ തീറ്റ മത്സരമാണോ? പാഠപ്പുസ്തകം പേജ് 134
പഠനലക്ഷ്യങ്ങള്‍
ചിത്രസൂചനകളില്‍ നിന്നും കഥ വികസിപ്പിച്ച് പറയുന്നു
കഥയിലെ നിശ്ചിത സന്ദർഭത്തെ ആസ്പദമാക്കി കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം രൂപപ്പെടുത്തുന്നു.
പ്രതീക്ഷിത സമയം 30 മിനിറ്റ്
ഊന്നല്‍ നല്‍കുന്ന അക്ഷരങ്ങള്‍- സ്പ, ത്സ
പുനരനുഭവം നല്‍കുന്ന അക്ഷരങ്ങള്‍ - പ്ല, സ്റ്റ
പ്രക്രിയാവിശദാംശങ്ങള്‍
കടുവത്തുമ്പിയുടെ വടിവാല്‍ ഒടിഞ്ഞു. മനുഷ്യരുടെ കൈയോ കാലോ ഒടിഞ്ഞാല്‍ എന്തു ചെയ്യും? ഹോസ്പിറ്റലില്‍ പോകും. പ്ലാസ്റ്ററിടും.
ഹോസ്പിറ്റല്‍, പ്ലാസ്റ്റര്‍ എന്നീ വാക്കുകള്‍ ബോര്‍ഡില്‍ എഴുതണം.
ആ വാക്കുകള്‍ പാഠപ്പുസ്തകത്തിലുണ്ട്. അവ ചേര്‍ന്ന വാക്യം വായിക്കാമോ? കടുവത്തുമ്പിയുടെ വാലിലെ പ്ലാസ്റ്ററിട്ട ഭാഗത്ത് പ്ലാസ്റ്റര്‍ എന്ന് എഴുതിക്കണം. പ്ല, സ്റ്റ എന്നീ കൂട്ടക്ഷരങ്ങളുടെ പുനരനുഭവമാണ്.
കടുവത്തുമ്പി താഴേക്ക് നോക്കി. കണ്ടെതെന്താണ്? വായിച്ചു നോക്കൂ.
അടുത്തടുത്തിരിക്കുന്നവര്‍ വായിക്കുന്നു.
രണ്ടോ മൂന്നോ പേര്‍ പൊതുവായി വായിക്കുന്നു
മത്സ്യങ്ങളാണോ, മത്സരിച്ച് എന്നീ വാക്കുകള്‍ ടീച്ചര്‍ ബോര്‍ഡിലെഴുതണം. ത്സ പരിചയപ്പെടുത്തണം. മുന്‍ പാഠത്തില്‍ ഝ പരിചയപ്പെട്ടിരുന്നു. വ്യത്യാസം ബോധ്യപ്പെടണം.
മത്സരിച്ച് കൂത്താടികളെ തിന്നുന്നത് കണ്ട് കടുത്തുമ്പി എന്തായിരിക്കാം പറഞ്ഞത്?
ഇതെന്താ………………?
കുട്ടികളുടെ പ്രതികരണങ്ങള്‍
ഇതെന്താ തീറ്റ മത്സരമാണോ? 30 മിനിറ്റ്
എല്ലാവരും പൂരിപ്പിക്കുന്നു. തെളിവെടുക്കാം. പിന്നെ ടീച്ചര്‍ ബോര്‍ഡില്‍ എഴുതുന്നു. പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തുന്നു.
എന്തായിരിക്കും മറുപടി?
വ്യക്തിഗതമായി എഴുതണം
കുട്ടികള്‍ പറയുന്നത് സന്ദര്‍ഭത്തിന് യോജിക്കുന്ന ആശയം ആണെങ്കില്‍ അവ ബോര്‍ഡില്‍ എഴുതണം.
എന്തിനായിരിക്കും സോറി പറഞ്ഞത്?
കുട്ടികളുടെ പ്രതികരണങ്ങള്‍
കുഞ്ഞറിവ്
ചോദ്യം തുമ്പികളുടെ ആഹാരം എന്താണ്?
പലരും കരുതുന്നത് തുമ്പികള്‍ തേന്‍ കുടിക്കുമെന്നാണ്. എന്നാല്‍ അതല്ല വസ്തുത.
|
(ശാസ്ത്രീയമായ ഒരു കാര്യം കഥാരൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഈ പാഠത്തില്‍.)
കുഞ്ഞെഴുത്ത് പേജ് 119 തനിയെ പൂരിപ്പിക്കുന്നു.
കൊതുക് പെരുകാതിരിക്കാന്‍ എന്താ ചെയ്യാനാവുക എന്ന ചര്‍ച്ച
വെള്ളം കെട്ടിക്കിടത്തരുത്. എന്ന ആശയം എഴുതാം.
തുമ്പിവിശേഷം ടീച്ചര്‍ക്കറിയാന്‍ ഈ ലേഖനം വായിക്കാം ( മാംസഭുക്കുകളായ തുമ്പികൾ!
വിജയകുമാർ ബ്ലാത്തൂർ)
https://specials.manoramaonline.com/children/padhippura/different-types-of-flies.html
കടുവത്തുമ്പിയുടെ വീഴ്ച ( കൂട്ടെഴുത്ത്. ) പാഠപ്പുസ്തകം പേജ് 135 (30 മിനിറ്റ്)
കടുത്തുമ്പി വയ്യാത്ത വാലുമായി പറന്നുപോയപ്പോള്‍ ശക്തമായ കാറ്റടിച്ചു. കടുവത്തുമ്പി വട്ടം ചുറ്റി താഴേക്ക് . പിന്നെന്താണ് സംഭവിച്ചത്? പുസ്തകം വായിച്ചും ചിത്രം നോക്കിയും കണ്ടെത്തുക.
പഠനക്കൂട്ടങ്ങളില്‍ പേജ് വായിക്കുന്നു
വ്യക്തിഗതമായി പൂരിപ്പിക്കുന്നു.
കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരുമൊത്ത് ടീച്ചര്‍ ഒത്തുവായനയും സംയുക്തയെഴുത്തും നടത്തുന്നു.
സന്ദര്‍ഭത്തിന് യോജിക്കുന്ന ഏതാശയവും സ്വീകരിച്ചാണ് പൂരിപ്പിക്കേണ്ടത്. എല്ലാ കുട്ടികളും ഒരു പോലെ എഴുതണമെന്നില്ല
എല്ലാവരും എഴുതിയത് പൊതുവായി അവതരിപ്പിക്കുന്നു. അവതരണം പേജിലെ മുഴുവന്‍ വാക്യങ്ങളും വായിച്ചാകണം.
ആറുകാലികളുടെ ആല്‍ബം പ്രദര്‍ശനം (30 മിനിറ്റ്)
തുടക്കദിവസം നിര്‍ദ്ദേശിച്ച പ്രവര്‍ത്തനം. പേജ് നിവര്‍ത്തി വെച്ചുള്ള പ്രദര്‍ശനം. എല്ലാവരും കാണുന്നു. ടീച്ചര്‍ക്കും ചാര്‍ട്ടില്‍ ടീച്ചര്‍വേര്‍ഷന്‍ ഒരുക്കാം. കുട്ടികളെഴുതിയതില്‍ നിന്നും തെരഞ്ഞെടുത്തവയും ടീച്ചറെഴുതിയതും വായനസാമഗ്രിയാക്കാം. ( മാതൃക ചുവടെ)
പുല്‍ച്ചാടി
|
വായനസാമഗ്രി നിര്‍മ്മാണം പഠനക്കൂട്ടത്തിലും നടത്താം. വടിവോടെ എഴുതണം. എല്ലാവരുടെയും കൈയക്ഷരം നിര്‍ബന്ധം. കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരെ സഹായിക്കണം.
വായിച്ച് അവതരിപ്പിക്കല്‍
വായനസാമഗ്രി പ്രദര്‍ശിപ്പിച്ച് ഒരാള്‍ ഓരോ വാക്യം വീതം. കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്കും അവസരം.


No comments:
Post a Comment