ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, February 5, 2026

തുമ്പിവിമാനങ്ങള്‍ നാല്, അഞ്ച് ദിവസങ്ങള്‍

  നാാം ദിവസം

ഓന്ത് മുട്ടയിടുമോ? (30 മിനിറ്റ്)

പഠനലക്ഷ്യങ്ങള്‍

  • ചെറുജിവികളെ നിരീക്ഷിച്ച് അവയുടം പ്രത്യേകതകള്‍ മനസ്സിലാക്കി രേഖപ്പെടുത്തുന്നു

പ്രതീക്ഷിത സമയം 30 മിനിറ്റ്

പ്രവര്‍ത്തനവിശദാംശങ്ങള്‍

  • പഠനക്കൂട്ടത്തില്‍ ആദിദേവിന്റെ ഡയറി വായിക്കുന്നു.

  • സ്വന്തം സംയുക്ത ഡയറിയില്‍ ചെറുജീവികളെക്കുറിച്ച് എഴുതിയിട്ടുണ്ടോ? കണ്ടെത്തി വായിച്ച് അവതരിപ്പിക്കുന്നു ( പഠനക്കൂട്ടത്തില്‍ )

  • പൊതുവായും അവതരണം നടത്തുന്നു. ( ഓരോ പഠനക്കൂട്ടത്തില്‍ നിന്നും രണ്ടെണ്ണം വീതം)


  • മത്സ്യത്തെ നിരീക്ഷിച്ച് ഡയറി എഴുതല്‍
    , ജീവനുള്ള മത്സ്യത്തെ നിരീക്ഷിക്കണമെന്നില്ല. വീട്ടില്‍ വാങ്ങിയ ഏത് മത്സ്യത്തെയും നിരീക്ഷിക്കാം. നിരീക്ഷിക്കണമെങ്കില്‍ ജിജ്ഞാസ ഉണര്‍ത്തണം. മത്സ്യത്തിന് മൂക്കുണ്ടോ? പല്ലുണ്ടോ? എവിടൊക്കെ ചിറകുകള്‍ ഉണ്ട്? എല്ലാ മത്സ്യങ്ങള്‍ക്കും ചെതുമ്പലുണ്ടോ?

  • അടുത്ത ദിവസം നിരീക്ഷണക്കുറിപ്പ് എഴുതി വരട്ടെയ

  • നിരീക്ഷണക്കുറിപ്പ് അവതരണം

  • സൂക്ഷ്മനിരീക്ഷണം നടത്തിയത് ടീച്ചര്‍ നോട്ട് ചെയ്യണം. അവരെ അഭിനന്ദിക്കണം.

  • എല്ലാവര്‍ക്കും പേപ്പര്‍ നല്‍കി അതില്‍ പകര്‍ത്തിയെഴുതിച്ച് പതിപ്പാക്കണം

  • മത്സ്യനിരീക്ഷണം സാധ്യമാകാത്തവര്‍ക്കും കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്കുമായി ടീച്ചര്‍ മത്സ്യത്തെ ക്ലാസില്‍ കൊണ്ടുവന്ന് നിരീക്ഷണാനുഭവം ഒരുക്കണം. ചുവടെയുള്ള വീഡിയോ എല്‍ സി ഡി പ്രൊജക്ടറില്‍ പ്രദര്‍ശിപ്പിക്കുകയുമാകാം.

    https://www.youtube.com/watch?v=ChGgp54QPL0  

  • കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് സഹായരചന.

കൂട്ടെഴുത്ത് പത്രം ( മൊഴിക്കിലുക്കം റിഹേഴ്സല്‍)


പഠനലക്ഷ്യം

  • കഥയുമായി ബന്ധപ്പെട്ട സംഭവങ്ങളെ അടിസ്ഥാനമാക്കി സംഘം തിരിഞ്ഞ് കൂട്ടെഴുത്ത് പത്രം തയ്യാറാക്കുന്നു

പ്രതീക്ഷിത സമയം: (രണ്ട് പിരീഡ്)

പ്രവര്‍ത്തനവിശദാംശങ്ങള്‍

  • നാല് പേര്‍ വീതമുള്ള പഠനക്കൂട്ടത്തിന് ചാര്‍ട്ട് പേപ്പറിന്റെ പകുതി വീതം നല്‍കുന്നു. ( കോളമിട്ട് നല്‍കണം. തലക്കെട്ട് എഴുതാനുള്ളയിടം പെന്‍സില്‍ കൊണ്ട് വരച്ചിരിക്കണം. ആ കോളത്തില്‍ ഒട്ടിക്കാന്‍ പാകത്തില്‍ വലുപ്പമുള്ള പേപ്പറും നല്‍കുന്നു)

  • തുമ്പിവിമാനം കഥയിലെ സംഭവങ്ങളും ചെറുജീവി വിശേഷങ്ങളുമാണ് വാര്‍ത്തയാക്കേണ്ടത്.

  • കുഞ്ഞെഴുത്ത് പേജ് 120 ഏറ്റവും താഴെയുള്ള വാര്‍ത്ത വായിക്കുന്നു. അതിന് എന്ത് തലക്കെട്ടിടാം. ഓരോ പഠനക്കൂട്ടവും തലക്കെട്ട് എഴുതുന്നു.

  • ആ തലക്കെട്ട് പൊതുവായി അവതരിപ്പിക്കുന്നു. ടീച്ചര്‍ ബോര്‍ഡില്‍ ക്രോഡീകരിക്കുന്നു. ആശയവുമായി പൊരുത്തമുള്ളവയാണോ എല്ലാം?

  • തുടര്‍ന്ന് പഠനക്കൂട്ടത്തിലെ ഒരോ ആളും ഓരോ തലക്കെട്ട് എടുക്കുന്നു

    • കടുവത്തുമ്പിയുടെ കാല് ഒടിഞ്ഞു- ഒന്നാമത്തെ ആള്‍

    • സൂചിത്തുമ്പിയെ കാണ്മാനില്ല- രണ്ടാമത്തെ ആള്‍

    • പല്ലി വാല്‍ മുറിച്ചു- മൂന്നാമത്തെ ആള്‍

    • ………………………… ( കഥയിലെ മറ്റൊരു സംഭവം പഠനക്കൂട്ടം കണ്ടെത്തി തലക്കെട്ട് നല്‍കണം ) വാര്‍ത്ത തയ്യാറാക്കേണ്ടത് നാലാമത്തെ ആള്‍

  • വ്യക്തിഗതമായി ബുക്കില്‍ വാര്‍ത്ത എഴുതുന്നു. അത് പഠനക്കൂട്ടത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടുന്നു. മെച്ചപ്പെടുത്തുന്നു. ഭാഷാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എഡിറ്റിംഗ് നടത്തുന്നു.

  • മെച്ചപ്പെടുത്തിയ വാര്‍ത്ത ടീച്ചര്‍ നല്‍കിയ കടലാസില്‍ എഴുതുന്നു.

  • വരികള്‍ ചരിയാതിരിക്കാന്‍ സ്കെയിലും പെന്‍സിലും ഉപയോഗിച്ച് വരയിടുന്നത് നല്ലതാണ്. പെന്‍സില്‍ വെച്ച് എഴുതിയ ശേഷം സ്കെച്ച് പേന വെച്ച് മേലെഴുത്ത് നടത്തണം. അക്ഷരവലുപ്പം കുറഞ്ഞാല്‍ വായിക്കാന്‍ പറ്റില്ല.

  • വാര്‍ത്തകള്‍ ചാര്‍ട്ട് പേപ്പറില്‍ ഒട്ടിക്കുന്നു.

  • എല്ലാ പഠനക്കൂട്ടങ്ങളുടെയും പത്രം പ്രകാശിപ്പിക്കുന്നു ( അസംബ്ലിയില്‍. ഓരോ പത്രത്തിലെയും ഓരോ വാര്‍ത്ത അവതരിപ്പിക്കുകയും വേണം.)

  • ക്ലാസില്‍ വാര്‍ത്തകള്‍ വായിക്കുന്നു

  • തുടര്‍ന്ന് പാഠപ്പുസ്തകത്തിലെ ചെറുജീവിപ്പത്രം വ്യക്തിഗതമായി എഴുതുന്നു.

  • കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് കൂട്ടുകാരുടെ സഹായം തേടാം.

നെയ്യാറ്റിന്‍കര ജെ ബി എസ്

 

അഞ്ചാം ദിവസം


പാടി രസിക്കാം (30 മിനിറ്റ്)

പഠനലക്ഷ്യം

പാട്ട് ആംഗ്യത്തോടെയും താളത്തോടെയും സംഘമായി ചൊല്ലി അവതരിപ്പിക്കുന്നു.

പ്രതീക്ഷിത സമയം

പ്രവര്‍ത്തനവിശദാംശങ്ങള്‍

  • ടീച്ചര്‍ ചൊല്ലുന്നു. കുട്ടികള്‍ ഏറ്റുപാടുന്നു

  • പാഠപ്പുസ്തകം നോക്കിപ്പാടുന്നു

  • വരി വരിയായി ഇര തേടിപ്പോകുന്നു കുഞ്ഞുറുമ്പുകള്‍ എന്ന് പൂരിപ്പിച്ച് പാടുന്നു

  • ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ച വാക്കേതാണ്. കണ്ടെത്തി അടിവര ഇടാമോ?

  • അടിവരയിട്ട വാക്ക് പങ്കിടുന്നു. ശരിയാണോ എന്ന് പരിശോധിക്കുന്നു

  • ഞ്ഞ, ഞ്ഞു ഏത് അക്ഷരമാണ് കൂടുതല്‍?

  • പാട്ടിലെ ഏറ്റവും കൂടുതല്‍ അക്ഷരമുള്ള വാക്ക് കണ്ടെത്താമോ?

  • കുഞ്ഞറകള്‍ക്കുള്ളില്‍നിന്നും .അത് ടീച്ചര്‍ പിരിച്ച് പറഞ്ഞ് പദച്ചേരുവ ബോധ്യപ്പെടുത്തണം ( കുഞ്ഞ്, അറകള്‍ക്ക്, ഉള്ളില്‍, നിന്നും) മണ്ണിലുണ്ടേ ( മണ്ണില്‍, ഉണ്ടേ) തേടിപ്പോകുന്നു ( തേടി, പോകുന്നു) ഇങ്ങനെ ശ്രദ്ധയില്‍ക്കൊണ്ടുവന്നാല്‍ മതി. അവരെക്കൊണ്ട് പിരിച്ചു പറയിക്കേണ്ടതില്ല.

  • പുസ്തകത്തിലെ ചിത്രവുമായി പൊരുത്തപ്പെടുന്ന വരികള്‍ കണ്ടെത്താമോ?

  • കുട്ടികളെല്ലാവരും അരിമണിയും പേറി വരുന്ന ഉറുമ്പുകളാകുന്നു. ടീച്ചറൊപ്പം പാടി രസിക്കുന്നു.

  • ചങ്ങലപ്പാട്ട്. ഓരോ പഠനക്കൂട്ടവും രണ്ട് വരി വീതം പാടുന്നു. മറ്റുള്ളവര്‍ അത് ഏറ്റുപാടുന്നു. അടുത്ത രണ്ടുവരി അടുത്ത പഠനക്കൂട്ടം...

    ഒരു മാതൃക ചുവടെ ( ചങ്ങലപ്പാട്ട്)

    https://www.google.com/search?client=ubuntu-sn&hs=EIk&sca_esv=44ea38d9bdd60463&channel=fs&sxsrf=ANbL-n6q64oAGqkzlYG7prRf7dBYvddtYA:1770300402825&udm=7&fbs=ADc_l-aN0CWEZBOHjofHoaMMDiKpaEWjvZ2Py1XXV8d8KvlI3p-ML-906rRL_m6h4jR-tdAeyw6pOVABma0FfM0NmtARdcuGnZVoiSrEQCt2b10nLp9vZhgTihKsrcMv0IF2guWMt9Xk9hqCOL_nHsBszEGXZJhIpecBXEQMInHOKRmOkHzT8_1woosOj2ZNyqTdssrWW8dyGzgthPWDpQVBvNB6gnl1ow&q=%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D&sa=X&ved=2ahUKEwiBxp_1wsKSAxX9SWwGHZVzDeoQtKgLegQIFxAB&biw=1799&bih=963&dpr=1#fpstate=ive&ip=1&vld=cid:bb6859c5,vid:K1D4S772UG0,st:0 

  • ഉറുമ്പിനെ നിരീക്ഷിക്കാന്‍ അവസരം ഒരുക്കാം. (പഞ്ചസാര തേടി ഉറുമ്പ് വരും)


സാങ്കല്പിക ഡയറി ( വിലയിരുത്തല്‍ പ്രവര്‍ത്തനം, മൊഴിക്കിലുക്കം റിഹേഴ്സല്‍)

പഠനലക്ഷ്യം

  • കഥയിലെ കഥാപാത്രങ്ങളുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി സാങ്കല്പിക ഡയറി എഴുതുന്നു

പ്രതീക്ഷിത സമയം 30 മിനിറ്റ്‌

പ്രവര്‍ത്തനവിശദാംശങ്ങള്‍

  • കടുവത്തുമ്പിയോ സൂചിത്തുമ്പിയോ ആയി സങ്കല്പിച്ച് കഥ നടന്ന ദിവസം വൈകിട്ട് അവര്‍ എഴുതാനിടയുള്ള ഡയറി എഴുതണം ( തനിച്ചെഴുത്ത്)

എഴുതിക്കഴിഞ്ഞാല്‍ പരസ്പരം വിലയിരുത്താം. ഓരോ മാനദണ്ഡത്തിനും ഓരോ സ്റ്റാര്‍ വീതം നല്‍കാം.

  1. വാക്കകലം പാലിച്ചിട്ടുണ്ടോ?

  2. അക്ഷരങ്ങള്‍ വായിക്കാവുന്ന വിധമാണോ എഴുതിയത്?

  3. ഒരു ചിഹ്നവും വിട്ടുപോവുകയോ മാറിപ്പോവുകയോ ചെയ്തിട്ടില്ല?

  4. ഒരു അക്ഷരവും വിട്ടുപോവുകയോ മാറിപ്പോവുകയോ ചെയ്തിട്ടില്ല?

  5. കഥയിലെ സംഭവങ്ങളെ ആസ്പദമാക്കി മൂന്ന് വാക്യമെങ്കിലും എഴുതിയിട്ടുണ്ട്?

  6. തുമ്പിയായി സങ്കല്പിച്ച് ഞാന്‍, എന്റെ, എനിക്ക് എന്നിങ്ങനെ പ്രയോഗിച്ചാണ് എഴുതിയത്?

ആറ് സ്റ്റാര്‍ കിട്ടിയവരാരെല്ലാം. അവരുടെ ഡയറി വായിച്ച് അവതരിപ്പിക്കുന്നു. തുടര്‍ന്ന് അഞ്ച് കിട്ടിയവരും. മറ്റുള്ളവര്‍ സഹായത്തോടെ മെച്ചപ്പെടുത്തി സ്റ്റാര്‍ വാങ്ങണം.

പാട്ടരങ്ങ്

  • ലാ ലാലാ ലാലലേ..

ആറാം ദിവസം

നാടകം

അധ്യാപകസഹായിയിലെ പ്രക്രിയ നോക്കുക

 


 

 

 

 


No comments: