ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, February 9, 2026

ആരുടെ കുപ്പായം ആസൂത്രണക്കുറിപ്പ് ഒന്ന്

 
പ്രവര്‍ത്തനം -പാട്ടരങ്ങ് ആരുടെ കുപ്പായം

പഠനലക്ഷ്യങ്ങള്‍

  1. പാട്ടുകള്‍ സ്വന്തമായി വായിച്ച് ആശയം കണ്ടെത്തിപ്പറയുന്നു.

  2. പരിചിതമായ പാട്ടുകള്‍ അനുയോജ്യമായ താളം നല്‍കി ഒറ്റയ്കും കൂട്ടായും സദസ്സിനു മുമ്പാകെ അവതരിപ്പിക്കുന്നു.

പ്രതീക്ഷിത സമയം രണ്ട് പിരീഡ്

പ്രവര്‍ത്തനവിശദാംശങ്ങള്‍

ഘട്ടം ഒന്ന്.

തിത്താ തിന്തക തെയ്താരാ

തിന്തക തിന്തക തെയ്താരാ- തക

തിത്താ തിന്തക തെയ്താരാ

തിന്തക തിന്തക തെയ്താരാ

വായ്താരി ബോര്‍ഡില്‍ എഴുതിയിടുന്നു. അത് എല്ലാവരും ചൊല്ലുന്നു


തെക്കന്‍ കാറ്റില്‍ പാറിവരുന്നൂ

ദിക്കറിയാതൊരു കുപ്പായം

തിത്താ തിന്തക തെയ്താരാ

തിന്തക തിന്തക തെയ്താരാ- തക

തിത്താ തിന്തക തെയ്താരാ

തിന്തക തിന്തക തെയ്താരാ

ഇത്രയും എല്ലാവരും ചൊല്ലി ആസ്വദിച്ചശേഷം കുട്ടികളെ പഠനക്കൂട്ടങ്ങളാക്കുന്നു.

  • പഠനക്കൂട്ടം ഒന്ന് വലുതാകും കുപ്പായം വരെ

  • പഠനക്കൂട്ടം രണ്ട് വലുതാകും കുപ്പായത്തിനു ശേഷമുള്ള നാല് വരി

  • പഠനക്കൂട്ടം മൂന്ന് പേജ് 139 ലെ ആദ്യ ഭാഗം

  • പഠനക്കൂട്ടം പേജ് 139 അവസാനഭാഗം.

നിര്‍ദ്ദേശങ്ങള്‍

  1. ഓരോ പഠനക്കൂട്ടവും പാട്ട് വായിച്ച് വായ്താരി ചേര്‍ത്ത് ചൊല്ലണം.

  2. ആദ്യം വരികള്‍ സാവധാനം വായിക്കണം. ഓരോ വാക്കും നിറുത്തി വായിക്കണം. എല്ലാവര്‍ക്കും വാക്കുകള്‍ വായിക്കാന്‍ അവസരം നല്‍കണം.

  3. തുടര്‍ന്ന് താളത്തില്‍ വരികള്‍ വായിക്കണം

  4. ക്ലാസില്‍ അവതരിപ്പിക്കണം

  5. ഒരാള്‍ ചൊല്ലുന്നു.

  6. പഠനക്കൂട്ടത്തിലെ മറ്റുള്ളവര്‍ ഏറ്റ് ചൊല്ലണം.

  7. ഇങ്ങനെ ക്രമത്തില്‍ എല്ലാ പഠനക്കൂട്ടങ്ങളും അവതരിപ്പിക്കണം.

  8. തുടര്‍ന്ന് എല്ലാ പഠനക്കൂട്ടങ്ങളും ചേര്‍ന്ന് പാട്ട് ചൊല്ലണം.

  9. വായ്താരി എല്ലാവരും പുസ്തകത്തില്‍ എഴുതണം.

ഘട്ടം രണ്ട്

കണ്ടെത്തല്‍ വായന

ഓരോരോ ചോദ്യമായി ചോദിക്കണം. ഉത്തരം വ്യക്തിഗതമായി രേഖപ്പെടുത്തണം. പഠനക്കൂട്ടത്തില്‍ വിലയിരുത്തണം.

  1. പ്രായവുമായി ബന്ധപ്പെട്ട് വസ്ത്രത്തെക്കുറിച്ച് പറയുന്ന വരികള്‍ക്ക് ശരി അടയാളം നല്‍കുക

  2. കാലാവസ്ഥയുമായി ബന്ധപ്പെട്ട വരികള്‍ക്ക് നേരം പൂവിന്റെ ചിത്രം വരയ്കുക

  3. കുപ്പായമില്ലാത്ത ഒരാളുമുണ്ടാകരുത് എന്ന് സൂചിപ്പിക്കുന്ന വരിയുടെ അടിയില്‍ വരയിടുക

  4. വസ്ത്രത്തില്‍ അഴുക്ക് പിടിക്കരുത് എന്ന് ആശയമുള്ള വരികള്‍ക്ക് ഇടതുവശത്ത് ഒരു സോപ്പിന്റെ പടം വരയ്കുക

  5. തണുതണുക്കും ഇതുപോലെ താളമുള്ള വാക്കുകള്‍ എത്രയുണ്ടെന്ന് കണ്ടെത്തുക

ഉത്തരം പഠനക്കൂട്ടത്തില്‍ വിലയിരുത്തിയശേഷം പഠനക്കൂട്ടങ്ങളുടെ അവതരണം

അതിന് ശേഷം പൊതുവായി ചോദിക്കേണ്ടത്-

  1. വെളുവെളുത്ത, പതുപതുത്ത എന്നീ വാക്കുകള്‍ നേരത്തെ ഏത് പാഠത്തിലാണ് പരിചയപ്പെട്ടത്?

പ്രവര്‍ത്തനം - ഏതെല്ലാം വസ്ത്രങ്ങള്‍?

പഠനലക്ഷ്യങ്ങള്‍

  • വിവിധ വസ്ത്രങ്ങള്‍ നിരീക്ഷിച്ച് കാലാവസ്ഥയ്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ പട്ടികപ്പെടുത്തുന്നു.

പ്രതീക്ഷിത സമയം 35 മിനിറ്റ്

പ്രക്രിയാവിശദാംശങ്ങള്‍

കുട്ടികള്‍ വൃത്താകൃതിയില്‍ നില്‍ക്കുന്നു. ഒരാള്‍ ഒരു വസ്ത്രത്തിന്റെ പേര് പറയുന്നു. അടുത്തയാള്‍ മറ്റൊന്ന്. ആവര്‍ത്തിക്കാതെ പറയണം. പറയാന്‍ പറ്റാത്തവര്‍ ഇരിക്കണം. ടീച്ചറും കളിയില്‍ കൂടണം.

വസ്ത്രം എന്തിനാണ് എന്ന ചര്‍ച്ച

  1. ശരീരം മറയ്കാന്‍

  2. തണുപ്പകറ്റാന്‍ ( കമ്പിളി വസ്ത്രം,

  3. മഴയില്‍ നിന്നും ശരീരരക്ഷയ്ക് ( മഴക്കോട്ട്)

  4. ചെളി പിടിക്കാതിരിക്കാന്‍

  5. ജോലി സംബന്ധമായി ( യൂണിഫോം)

  6. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന്

  • മഴക്കാലത്തിനും തണുപ്പുകാലത്തിനും പറ്റിയ വസ്ത്രങ്ങള്‍ ഏതൊക്കെ?

ചിത്രത്തില്‍ ഏതെല്ലാം വസ്ത്രങ്ങള്‍? ( പേജ് 138, 139)

  • ഓരോന്നിനും നേരെ പേരെഴുതുക ( വ്യക്തിഗതം)

  • കൂടുതല്‍ പിന്തുണ വേണ്ടവരെ സഹായിക്കല്‍

  • പഠനക്കൂട്ടത്തില്‍ പങ്കിടല്‍

  • ഓരോ പഠനക്കൂട്ടത്തില്‍ നിന്നും പ്രതിനിധികള്‍ വന്ന് ബോര്‍ഡില്‍ പേര് എഴുതല്‍.

  • എഡിറ്റ് ചെയ്യല്‍യ

പ്രവര്‍‌ത്തനം -വസ്ത്രം വരച്ച് നിറം നല്‍കാം ( പേജ് 143)

പഠനലക്ഷ്യങ്ങള്‍

  • ചില ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ യൂണിഫോം ധരിക്കാറുണ്ടെന്ന് നിരീക്ഷണത്തിലൂടെ മനസ്സിലാക്കി യൂണിഫോം വേണ്ട തൊഴിലുകള്‍ പട്ടികപ്പെടുത്തുന്നു.

പ്രതീക്ഷിത സമയം 30മിനിറ്റ്

പ്രക്രിയാവിശദാംശങ്ങള്‍

  • വ്യക്തിഗത പ്രവര്‍ത്തനം

യൂണിഫോം ധരിക്കുന്നവരാരെല്ലാം ( തനിച്ചെഴുത്ത് )

  1. നഴ്സ്

  2. ഡോക്ടര്‍

  3. പോസ്റ്റ്മാന്‍

  4. കുടുംബശ്രീ പ്രവര്‍ത്തക

  5. പോലീസ്

  6. പട്ടാളക്കാര്‍

  7. ഡ്രൈവര്‍മാര്‍

  8. …………..

പരസ്പര പരിശോധന, ടീച്ചറെഴുത്ത് , മെച്ചപ്പെടുത്തിയെഴുത്ത്.

ആരുടെ കുപ്പായം

കൂടുതല്‍ പിന്തുണ വേണ്ടവരുടെ വായന.

  • ഒരാള്‍ രണ്ട് വരി പാടുന്നു, മറ്റുള്ളവര്‍ വായ്താരി ചൊല്ലുന്നു. സഹായ വായന

No comments: