ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, February 14, 2026

മൊഴിക്കിലുക്കം വ്യക്തിഗത മികവ് പതിപ്പ് മാതൃക 1

2026
ജനുവരി മാസം ഒന്നാം ക്ലാസുകാര്‍ക്കായി നടത്തിയ ക്ലസ്റ്റര്‍ പരിശീലനത്തിലാണ് മൊഴിക്കിലുക്കം ചര്‍ച്ച ചെയ്തത്. 2026 മാർച്ച് അവസാനവാരം പൊതു വിദ്യാലയങ്ങളിലെ രണ്ട് ലക്ഷത്തിലധികം ഒന്നാം ക്ലാസുകാര്‍, അവര്‍ നേടിയ ഭാഷാവികാസം പഠനോത്സവത്തിന്റെ ഭാഗമായി പൊതുസമൂഹമായി പങ്കുവെക്കുന്നതിനുള്ള പരിപാടിയാണ് മൊഴിക്കിലുക്കം. ഓരോ കുട്ടിക്കും മൊഴിക്കിലുക്കം സമാഹാരം ഉണ്ടാകും.

മൊഴിക്കിലുക്കം വ്യക്തിഗത സമാഹാരത്തിൽ എന്തൊക്കെ ? എങ്ങനെ രൂപകല്പന ചെയ്യാം? ഒരു രീതിയാണ് പരിചയപ്പെടുത്തുന്നത്. അധ്യാപകര്‍ക്ക് കൂടുതല്‍ മികച്ച രീതികള്‍ ആലോചിക്കാം.

  1. കവര്‍ പേജ് ( മൊഴിക്കിലുക്കം 2025-26, കുട്ടിയുടെ പേരും ക്ലാസും, ഫോട്ടോ, വ്യക്തിഗത മികവ് പതിപ്പ്, സ്കൂളിന്റെ പേര്. ഇത്രയും കാര്യങ്ങള്‍ ചേര്‍ക്കാം.

  2. പേജ് രണ്ട് അധ്യാപികയുടെ കുറിപ്പ് ( കുട്ടിയുടെ കഴിവില്‍ കേന്ദ്രീകരിച്ചുള്ള കുറിപ്പാകണം. എക്കാലവും കുട്ടി സൂക്ഷിച്ചുവെക്കുന്ന വാക്യങ്ങളാകണം.)

  3. പേജ് മൂന്ന് രക്ഷിതാവിന്റെ കുറിപ്പ് ( അതും പ്രചോദനാത്മകവും ഒന്നാം ക്ലാസിലെ പഠനത്തെ സൂചിപ്പിക്കുന്നതുമാകണം.)

  4. പേജ് നാല് -ഉള്ളടക്ക പേജ് ( എന്തെല്ലാമാണ് കുട്ടിയുടെ മികവിന്റെ തെളിവുകളായി ഉള്‍പ്പെടുത്തിയത് അവയുടെ പേര് എഴുതി പേജ് നമ്പരും സൂചിപ്പിക്കണം.

    1. കുഞ്ഞുവർത്തമാനം ( പേജ് 5,6 -രണ്ട് രചനകള്‍)

    2. കഥാക്കുറിപ്പ് ( പേജ് 7,8- രണ്ട് രചനകള്‍)

    3. കുട്ടിപ്പത്രം ( പേജ് 9 ഒന്ന്)

    4. രചനോത്സവകഥ ( പേജ് 10.11 രണ്ട് രചനകള്‍)

    5. സംയുക്ത ഡയറി ( പേജ് 12,13 വൈവിധ്യമുള്ള നാല് രചനകള്‍)

    6. കാര്‍ട്ടൂണ്‍ഡയറി ( പേജ് 14, 15 രണ്ട് രചനകള്‍)

    7. ചിത്രവിവരണം. ( പേജ് 15,16 രണ്ട് രചനകള്‍)

    8. ചിത്രകഥ ( ഒരു കഥ)

    9. കുട്ടിപാട്ട് ( കുട്ടിപ്പാട്ട് പുസ്തകമോ തിരഞ്ഞെടുത്ത പാട്ടുകളോ ആകാം)

    10. മറ്റ് പ്രസക്തമായ രചനകള്‍ ( ഉദാ- ഡ്രോണിനെഴുതിയ കത്ത്, സാങ്കല്പിക ഡയറി.)

പതിപ്പ് ആകര്‍ഷകമാകണം. ക്ലാസ് പി ടി എ കൂടി ആലോചന നടത്തണം. കവര്‍ പേജ് അധ്യാപകരോ ക്ലാസ് പി ടി എ അംഗങ്ങളോ രൂപകല്പന ചെയ്യുന്നതാണ് നന്ന്. പരമാവധി ചെലവ് കുറഞ്ഞ രീതികളേ ആലോചിക്കാവൂ. എ ഫോര്‍ പേപ്പര്‍ ഉപയോഗിക്കുകയാണ് നല്ലത്. കുട്ടിയുടെ തിരഞ്ഞെടുത്ത രചനകള്‍ അതില്‍ ഒട്ടിച്ചാല്‍ മതിയാകും. അതിനായി കുട്ടികളെക്കൊണ്ട് പകര്‍ത്തി എഴുതിക്കേണ്ടതില്ല. വെട്ടിത്തിരുത്തും പഴകിയതിന്റെ അടയാളങ്ങളും ഒക്കെ കാണും. അത് ആധികാരികതയുടെ തെളിവായി കണ്ടാല്‍ മതി.

രചനകള്‍ ടൈപ്പ് ചെയ്യാന്‍ രക്ഷിതാക്കള്‍ക്ക് അറിയുമെങ്കില്‍ ടൈപ്പ് ചെയ്ത രചനകള്‍ ഉള്‍പ്പെടുത്താം. കുട്ടിയുടെ കൈയക്ഷരത്തിലുള്ളത് ഇടം പേജിലും വലം പേജില്‍ ടൈപ്പ് ചെയ്തതും എന്ന രീതി ആലോചിക്കാം.

എപ്പോള്‍ പതിപ്പ് നിര്‍മ്മാണം തുടങ്ങണം?

  • ഫെബ്രുവരി മൂന്നാം വാരം മുതല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കണം.

  • രക്ഷിതാക്കളുടെ സഹായം തേടണം.

  • ക്ലാസ് പി ടി എയില്‍ വച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് ടീച്ചറുടെ അധ്വാനം ലഘൂകരിക്കും.

  • ഓരോ കുട്ടിയെക്കുറിച്ചുമുള്ള കുറിപ്പ് ടീച്ചര്‍ എഴുതിത്തുടങ്ങണം. ( പതിപ്പ് പ്രകാശനത്തിന്റെ അന്ന് മാത്രം അതിലെ ഉള്ളടക്കം മറ്റുള്ളവര്‍ അറിഞ്ഞാല്‍ മതി.)

  • രക്ഷിതാക്കളും എഴുതി തരട്ടെ. വൈവിധ്യം വരണം. മാതൃക നല്‍കേണ്ടതില്ല. ഒന്നാം ക്ലാസിലെ കുട്ടിയുടെ പഠനത്തെക്കുറിച്ചും കുട്ടിയെക്കുറിച്ചുമാണ് എഴുതേണ്ടത് എന്നത് പ്രത്യേകം ഓര്‍മ്മിപ്പിക്കണം.

ഇവിടെ ഒരു സാധ്യത പങ്കിടുകയാണ്. എല്ലാ രചനകളും ഉള്‍പ്പെടുത്തിയിട്ടില്ല.


ടീച്ഛറുടെ കുറിപ്പ്











സംയുക്തഡയറി

സംയുക്തഡയറി


ചിത്രകഥ
സാങ്കല്പിക ഡയറി
ഇവ കൂടി ചേര്‍ക്കും. 




















































No comments: